ഓരോ അടുക്കളയിലേയും സ്ഥിരസാന്നിധ്യമാണ് പച്ചക്കായ. പച്ചക്കായ കൊണ്ട് നമ്മൾ പല വിഭവങ്ങളും ഉണ്ടാക്കാറുണ്ട്. എന്നാല്‍ പച്ചക്കായയുടെ ആരോഗ്യ ഗുണത്തെ കുറിച്ച് അറിയുന്നവർ വളരെ വിരളമാണ് . എന്തൊക്കെ ഗുണങ്ങളാണ് പച്ചക്കായയ്ക്ക് ഉള്ളത് എന്നറിയാം..ഭക്ഷ്യനാരുകള്‍ ധാരാളം ഉള്ളതിനാല്‍ പ്രമേഹരോഗികള്‍ക്ക് ഏറ്റവും മികച്ച ഒരു ഭക്ഷണമാണിത്.

കൊളസ്ട്രോൾ നില കുറയ്ക്കുന്നതോടൊപ്പം. പക്ഷാഘാതവും ഹൃദയാഘാതവും തടയാനും പച്ചക്കായയുടെ ഉപയോഗം സഹായിക്കും.വാഴപ്പഴത്തില്‍ മാത്രമല്ല പച്ചക്കായയിലും പൊട്ടാസ്യം ധാരാളമുണ്ട്. വൃക്കയുടെ പ്രവര്‍ത്തനത്തിന് പൊട്ടാസ്യം അത്യാവശ്യമാണ്.കൂടാതെ രക്തസമ്മര്‍ദ്ദം നിയന്ത്രിച്ച് നിര്‍ത്താനും ഇത് സഹായകരമാണ്.ഇതിലുള്ള വും മിനറല്‍സും ഹൃദയത്തിൻ്റെ ആരോഗ്യത്തേയും സംരക്ഷിക്കുന്നു.

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പച്ചക്കായ പരീക്ഷിക്കാം പച്ചക്കായയില്‍ അടങ്ങിയ ഭക്ഷ്യ നാരുകള്‍ ദഹനം സാവധാനത്തിലാക്കുന്നു. വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്ന ശീലം നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഇതിലുള്ള മഗ്നീഷ്യം എല്ലിനും പല്ലിനും ബലവും ഉറപ്പും നല്‍കുന്നതിനും മുന്നിലാണ്.

കടപ്പാട്:.krishijagran