നിങ്ങള്‍ക്ക് ഉറക്കം സുഖകരമല്ലാത്ത അവസ്ഥ ഉണ്ടാവാറുണ്ടോ? എന്നാല്‍ അത് പരിഹരിക്കാന്‍ തലയിണയ്ക്കും സാധിക്കും. ഉറക്കം സുഖകരമാക്കാന്‍ തലയിണയിലും ഉണ്ട് കാര്യം; നല്ല ഉറക്കത്തിനു തലയിണ എങ്ങനെ ഉപയോഗിക്കണമെന്ന് നോക്കാം. തൂവല്‍ നിറച്ച തലയിണയ്ക്ക് വില കൂടും. അലര്‍ജി പ്രശ്നമുള്ളവര്‍ക്കായി ഗുണമേന്മ കൂടുതലുള്ള ഹൈപ്പോഅലര്‍ജെനിക് വൂള്‍ കൊണ്ടുള്ള തലയിണ ഉപയോഗിക്കാം. കഴുത്തിന്റെ പ്രശ്നമുള്ളവര്‍ക്ക് വെള്ളം നിറച്ച തലയിണ പ്രയോജനം ചെയ്യും. കിടക്കുമ്ബോള്‍ തല, കഴുത്ത്, തോള്‍സന്ധികള്‍ എന്നിവയ്ക്ക് താങ്ങ് നല്‍കുന്നതിനാണ് ബെഡ്പില്ലോ. വാഹനത്തില്‍ യാത്ര ചെയ്യുമ്ബോള്‍, കസേരയില്‍ ഇരിക്കുമ്ബോള്‍ ഉപയോഗിക്കുന്നതാണ് ഡോനട്ട് പില്ലോ. നടുഭാഗത്ത് നട്ടെല്ലിന്റെ വളവ് താങ്ങുന്നതിനുള്ളതാണ് ലംബാര്‍ പില്ലോ. 12 മുതല്‍ 18 മാസം കൂടുമ്ബോള്‍ തലയിണ മാറ്റി ഉപയോഗിക്കുന്നതാണ് നല്ലത്. തലയിണക്കവറുകള്‍ ഇടയ്ക്കിടെ വൃത്തിയാക്കണം. ആഴ്ചയിലൊരിക്കല്‍ 130-140 ഡിട്രി ഫാരന്‍ഹീറ്റില്‍ തലയിണ കഴുകുന്നത് ഡസ്റ്റ് മൈറ്റ് നശിക്കാന്‍ സഹായിക്കും. കിടക്കുമ്ബോള്‍ കഴുത്തില്‍ മുന്നിലേക്ക് കുഴിഞ്ഞ വളവോടുകൂടിയ കശേരുക്കളുടെ വളവ് നിലനിര്‍ത്തണം. അല്ലാത്തപക്ഷം കഴുത്തുവേദന ഉണ്ടാകും. ഒരുവശം ചരിഞ്ഞ് കിടക്കുന്നയാളുടെ താഴെ വശത്തെ ചെവിക്കും ആ തോളിനു മിടയിലെ അകലം നികത്തുന്ന കട്ടിയാണ് തലയിണയ്ക്ക് വേണ്ടത്. നിവര്‍ന്നു കിടക്കുമ്ബോള്‍ തല മുന്നിലേക്ക് കൂടുതല്‍ ഉയര്‍ന്നിരിക്കാതിരിക്കാന്‍ കനം കുറഞ്ഞത് മതി. കമിഴ്ന്ന് കിടക്കുമ്ബോള്‍ തലയിണ ഉപയോഗിച്ചില്ലെങ്കില്‍ കൂടി നടുവേദന വരാതിരിക്കാന്‍ വയറിനു കീഴെ കനം കുറഞ്ഞ തലയിണ വയ്ക്കണം. കിടന്നുകൊണ്ട് പുസ്കതം വായിക്കുമ്ബോഴും ടിവി കാണുമ്ബോഴും തലയിണ കൊണ്ട് തലയ്ക്ക് താങ്ങ് നല്‍കണം. കടപ്പാട്: Real News Kerala