തൊടിയില്‍ നിന്നൊരു ഒറ്റമൂലി

ഏതുരോഗത്തിനും തൊടിയില്‍ നിന്നൊരു ഒറ്റമൂലി. അതില്‍ രോഗം ശമിക്കും. കുറച്ചുകാലം മുമ്പുവരെ നമ്മുടെ വീട്ടമ്മമാര്‍ക്ക് ധാരാളം ഔഷധസസ്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നു. അവയുടെ രോഗശമനശക്തിയെക്കുറിച്ചും. ഒരു ടീസ്പൂണ്‍ ഇഞ്ചിനീരും സമം തേനും ചേര്‍ത്ത് കഴിച്ചാല്‍ ചുമ കുറയും. പാര്‍ശ്വഫലങ്ങളൊട്ടുമില്ല. ഇതറിയാതെയാണ് ചുമയ്ക്കുമ്പോള്‍ ഡോക്ടറുടെ ഉപദേശം പോലുമില്ലാതെ കഫ് സിറപ്പ് വാങ്ങി ചുമയക്ക് ഉടനടി ഷട്ടറിടുന്നത്. വെളുത്തുള്ളി ചതച്ചിട്ട് പാല് കുടിച്ചാല്‍ കൊളസ്ട്രോള്‍ കുറയും. മാവിന്റെ തളിരില ഉണക്കിപ്പൊടിച്ചു കഴിച്ചാല്‍ പ്രമേഹത്തിന് കുറവുണ്ടാകും. ഇത്തരം നിരവധി ഒറ്റമൂലികളും അവയുടെ രോഗശമനശക്തിയും പഴയ തലമുറയ്ക്ക് അറിയാമായിരുന്നു. മിക്കവാറും ഔഷധസസ്യങ്ങള്‍ തൊടിയിലുണ്ടായിരുന്നു. അല്പം മെനക്കെട്ടാല്‍ ഈ അറിവുകള്‍ നമുക്കും സ്വന്തമാക്കാം. കണ്ണൊന്ന് തുറന്നാല്‍ വിരല്‍ത്തുമ്പില്‍ ലഭിക്കും മരുന്നുകള്‍.

വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ചില ഒറ്റമൂലികളെ ഇവിടെ പരിചയപ്പെടുത്തുകയാണ്. ഒരു ഗൃഹവൈദ്യന്റെ സഹായം ചെയ്യുന്നവയാണ് ഈ കുറിപ്പുകള്‍.

അസുഖങ്ങള്‍ ശമിക്കാന്‍

ചുമ

*ഒരു ടീസ്പൂണ്‍ ഇഞ്ചിനീരില് സമം തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമയ് ക്ക് ആശ്വാസം ലഭിക്കും.

*തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.

*കുരുമുളകുപൊടി തേനിലോ നെയ്യിലോ ചാലിച്ചു കഴിക്കുക.

*വയമ്പ് ചെറുതേനില്‍ ഉരച്ച് ദിവസം രണ്ടുനേരം കഴിച്ചാല്‍ ചുമ പെട്ടെന്ന് കുറയും.

*കല്‍ക്കണ്ടവും ചുവന്നുള്ളിയും ചേര്‍ത്തുകഴിച്ചാല്‍ ചുമയ്ക്കു ശമനമാകും.

പനി

*തുളസി പിഴിഞ്ഞെടുത്ത നീര് തേനില്‍ ചേര്‍ത്തു കഴിച്ചാല്‍ പനിക്ക് പെട്ടെന്ന് കുറവുണ്ടാകും.

*ജീരകം പൊടിച്ച് ശര്‍ക്കര ചേര്‍ത്തു സേവിച്ചാല്‍ പനിക്ക് കുറവുണ്ടാകും.

*തുളസിനീരില്‍ കരുമുളകുപൊടി ചേര്‍ത്ത് കഴിച്ചാലും പനിക്ക് ശമനമുണ്ടാകും.

ജലദോഷം

*തുളസിനീര് അര ഔണ്‍സ് വീതം രണ്ടുനേരം കഴിക്കുക.

*ഗ്രാമ്പൂ പൊടിച്ച് തേനില്‍ ചാലിച്ചു കഴിച്ചാല്‍ ജലദോഷത്തിന് കുറവുണ്ടാകും.

രക്താതിസമ്മര്‍ദം

*ഈന്തപ്പഴത്തിന്റെ കുരു പൊടിച്ച് ഓരോ ടീസ്പൂണ്‍ വീതം രാവിലെയും വൈകിട്ടും മോരില്‍ ചേര്‍ത്തു കഴിക്കുക.

*തണ്ണിമത്തന് ജ്യൂസ് ദിവസവും കഴിച്ചാല്‍ രക്തസമ്മര്‍ദത്തിന് വളരെ കുറവുണ്ടാകും.

*ഇളനീര് വെള്ളവും തിപ്പലിപ്പൊടിയും ചേര്‍ത്തു കഴിച്ചാല്‍ രക്തസമ്മര്‍ദത്തിന് കുറവുണ്ടാകും.

ആസ്തമ

*മഞ്ഞളും കറിവേപ്പിലയും കൂടി അരച്ച് ഒരു നെല്ലിക്കാ വലുപ്പത്തില്‍ ഒരു മാസം തുടര്‍ച്ചയായി കഴിച്ചാല്‍ ആസ്തമയ്ക്കു വളരെ കുറവുണ്ടാകും.

*ആടലോകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.

*വെറ്റിലനീര്, ഇഞ്ചിനീര്, തേന്‍ ഇവ സമംചേര്‍ത്ത് ദിവസം രണ്ടുനേരം കഴിക്കുക.

*തുളസിയില പിഴിഞ്ഞ നീര് ഓരോ സ്പൂണ്‍ വീതം രാവിലെയും വൈകിട്ടും കഴിക്കുക.

കഫശല്യം

*ചെറിയ കഷ്ണം ഇഞ്ചി ചുട്ട് തൊലികളഞ്ഞ് കഴിക്കുക.

*തേന്‍, തുളസിനീര്, ഇഞ്ചിനീര്, ഉള്ളിനീര് എന്നിവ സമം ചേര്‍ത്തു കഴിച്ചാല്‍ കഫത്തിന് വളരെ ശമനമുണ്ടാകും.

*നാരങ്ങാവെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ കഫശല്യത്തിന് കുറവുണ്ടാകും.

കൊടിഞ്ഞി

*ജീരകം ചതച്ചിട്ട് പാല് കാച്ചി രാവിലെ കുടിച്ചാല്‍ കൊടിഞ്ഞിക്ക് ശമനമുണ്ടാകും.

*മുക്കൂറ്റി സമൂലമെടുത്ത് (വേരും തണ്ടും ഇലയും പൂക്കളുമെല്ലാം) അരച്ച് കൊടിഞ്ഞിയുണ്ടാകുമ്പോള്‍ നെറ്റിയുടെ ഇരുവശങ്ങളിലും ഇട്ടാല്‍ വളരെ എളുപ്പത്തില്‍ ശമനമുണ്ടാകും.

*ചുക്കും കൂവളത്തിന്റെ വേരും കാടിവെള്ളത്തില്‍ അരച്ചുപുരട്ടിയാല്‍ കൊടിഞ്ഞിക്ക് വളരെ ആശ്വാസമുണ്ടാകും.

കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന്

*നാലോ അഞ്ചോ വെളുത്തുള്ളി തൊലികളഞ്ഞ് ചതച്ച് ഭക്ഷണത്തോടൊപ്പം കഴിക്കുക.

*തൈരും ഇഞ്ചിയും കറിയാക്കി പതിവായി ഭക്ഷത്തില്‍ ഉള്‍പ്പെടുത്തുക.

*നാലോ അഞ്ചോ വെളുത്തുള്ളി പാലില്‍ ചതച്ചിട്ട് കുറുക്കി ദിവസവും ഒരു നേരം കുടിക്കുക. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വളരെ ഉത്തമമാണിത്.

അമിതവണ്ണം

*തേനും വെള്ളവും സമംചേര്‍ത്ത് അതിരാവിലെ കഴിക്കുക. (ചെറുതേനായാല് വളരെ നല്ലത്)

*ഒരു ടീസ്പൂണ്‍ നല്ലെണ്ണയില്‍ അഞ്ചുഗ്രാം ചുക്കുപൊടി ചേര്‍ത്തു പതിവായി കഴിക്കുക.

*ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.

പ്രമേഹം

*പച്ചപാവയ്ക്കയോ, പാവയ്ക്കയുടെ നീരോ പതിവായി കഴിക്കുക.

*രാത്രി കിടക്കാന്‍ നേരത്ത് വെളുത്തുള്ളി ചതച്ചിട്ട് പാല് കുടിക്കുക.

*മാവിന്റെ തളിരില ഉണക്കിപ്പൊടിച്ച് കഴിക്കുക.

* ഗ്രാമ്പുവിന്റെ ഇല ഉണക്കിപ്പൊടിച്ച് ചൂടുവെള്ളത്തില്‍ കഴിക്കുക.

*നെല്ലിക്കാ നീരില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിക്കുക.

ഇക്കിള്

* വായ് നിറച്ചു വെള്ളമെടുത്തശേഷം വിരല്‍കൊണ്ട് മൂക്ക് അടച്ചുപിടിച്ച അല്പനേരം ഇരിക്കുക.

*വായില്‍ ഒന്നോ രണ്േടാ സ്പൂണ്‍ പഞ്ചസാര ഇട്ടശേഷം സാവധാനം അലിയിച്ച് ഇറക്കുക.

കൃമിശല്യം

*നന്നായി വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്തു കലക്കി കുടിക്കുക.

*അല്പം കായമെടുത്ത് ശര്‍ക്കരയില്‍ പൊതിഞ്ഞു കഴിക്കുക.

*ആര്യവേപ്പില അരച്ചുരുട്ടി ചെറുനെല്ലിക്കയുടെ വലുപ്പത്തില്‍ കഴിക്കുക.

ഗ്യാസ്ട്രബിള്‍

*വെളുത്തുള്ളി പാലില്‍ ചതച്ചിട്ട് കാച്ചി ഭക്ഷണത്തിനുശേഷം പതിവായി കഴിക്കുക.

*പുളിച്ചമോരില് ജീരകം അരച്ചുകലക്കി കുടിക്കുക.

*വെളുത്തുള്ളി ചുട്ടുതിന്നുക.

*കരിങ്ങാലിക്കാതല്‍ ചതച്ചിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.

ദഹനക്കേട്

*ഒരു ചെറുകഷ്ണം ഇഞ്ചി, രണ്േടാമൂന്നോ വെളുത്തുള്ളി എന്നിവ ചവച്ചരച്ചു കഴിക്കുക.

*ഒരു കഷ്ണം ഇഞ്ചിയും ഉപ്പുകല്ലും ചേര്‍ത്ത് ചവച്ചിറക്കുക.

*ജീരകം കരിങ്ങാലി എന്നിവയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.

*അയമോദകം ഇട്ട് വെന്ത വെള്ളം കുടിക്കുക.

പുളിച്ചുതികട്ടല്‍

*കറിവേപ്പില വെള്ളം തൊടാതെ അരച്ച് നെല്ലിക്കയോളം വലുപ്പത്തിലെടുത്ത് കാച്ചിയ ആട്ടിന്‍പാലിന്റെ കൂടെ ദിവസവും രാവിലെ കഴിക്കുക.

*മലര്പ്പൊടിയില് തേനും പഞ്ചസാരയും ചേര്‍ത്തു കഴിക്കുക.

*വെളുത്തുള്ളി നീരും പശുവിന്നെയ്യും സമം എടുത്തു ചൂടാക്കി അതിരാവിലെ ഒരു സ്പൂണ്‍ കഴിക്കുക.

ഗര്‍ഭകാല ഛര്‍ദി

* അഞ്ചോ ആറോ ഏലക്കായ് പൊടിച്ചു കരിക്കിന്‍വെള്ളത്തില്‍ ചേര്‍ത്തു കഴിക്കുക.

*മല്ലി അരച്ചു പഞ്ചസാര ചേര്‍ത്തു കഴിക്കുക.

*കുമ്പളത്തിന്റെ ഇല തോരന്‍വെച്ച് ഭക്ഷണത്തോടൊപ്പം കഴിക്കുക.

കൂവ: കൂവക്കിഴങ്ങ് അരച്ചെടുത്ത് വെള്ളത്തിൽ കലക്കി മാവ് അടിഞ്ഞ് കിട്ടുന്ന തെളിവെള്ളം നല്ലൊരു കീടനാശിനിയാണ്. മൂത്രാശയ രോഗങ്ങൾക്കും കൂവ നല്ലതാണ് ..പാനീയമാക്കി കഴിക്കുന്നത് മൂത്ര ചൂട് ,മൂത്ര കല്ല് ഇവക്ക് ഉത്തമമാണ്അന്നജത്താൽ സമൃദ്ധമാണ്
കൂവപ്പൊടി. 25 മുതൽ 28 വരെ ശതമാനം അന്നജവും രണ്ട്മൂന്ന് ശതമാനം നാരും കൂവക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ കൂവക്കിഴങ്ങും കൂവപ്പൊടിയും മുതിർന്നവർക്കും കുട്ടികൾക്കും ഉത്തമ ആഹാരമാണ്.
ദഹനക്കേട്, വയറിളക്കം പോലുള്ള അസുഖങ്ങൾ മാറാൻ കൂവ കാച്ചികുടിയ്ക്കുന്നത് നല്ലതാണ്. തിരുവാതിര നോമ്പു നോക്കുന്ന സ്ത്രീകൾക്ക് കൂവ കുറുക്കിയത് പ്രധാന ഭക്ഷണമാണ്. കൂവപ്പൊടി പായസം, ഹൽവ, പുഡ്ഡിംഗ് മുതലായ സ്വാദിഷ്ടമായ വിഭവളുണ്ടാക്കാൻ കൂവപ്പൊടി ഉപയോഗിക്കുന്നു

ഇഞ്ചി : ഒരു സുഗന്ധദ്രവ്യമാണ്. ഉദരരോഗങ്ങൾ, ഛർദ്ദി എന്നിവയെ ശമിപ്പിക്കും. ദഹനകേടിനു ഫലപ്രദമാണ്. അജീർണ്ണം, അതിസാരം, പ്രമേഹം, അർശസ് എന്നിവയിലെല്ലാം ഉപയോഗിക്കാം.

.ജലദോഷം മുതല്‍ അതിസാരം വരെ എന്തിനും പ്രതിവിധിയായി ഇഞ്ചി മതി. ദഹനക്കേടും ഉദരസംബന്ധങ്ങളായ അസുഖങ്ങളും ഒരു പരിധി വരെ കറികളില്‍ ഇഞ്ചി ഉപയോഗിച്ചാല്‍ ഇല്ലാതാക്കാം. എന്ത് അസുഖം വന്നാലും ആശുപത്രികളിലേക്ക് ഓടുന്നതിനു മുമ്പ് ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന അത്ഭുത വീര്യത്തില്‍ വിശ്വാസം അര്‍പ്പിച്ച് നോക്കൂ. പലപ്പോഴും വൈദ്യസഹായം തേടുന്നത് ഒഴിവാക്കാം.

മോരില്‍ ഇഞ്ചി അരച്ച് ചേര്‍ത്ത് കുടിക്കുന്നതും ഭക്ഷണത്തോടൊപ്പം കഴിക്കുന്നതും ദുര്‍മ്മേദസ് ഒഴിവാക്കാനും പ്രമേഹത്തെ അകറ്റി നിര്‍ത്താനും കഴിയും.കൊളസ്ട്രൊളിനും നല്ല പരിഹാരമാണ് ഇഞ്ചിചേര്‍ത്ത മോര്.അരടീസ്പൂണ്‍ ഇഞ്ചി കൊത്തിയരിഞ്ഞതും ഒരു വെളുത്തുള്ളി അല്ലി നന്നായി അരിഞ്ഞതും അര ടീ സ്പൂണ്‍ നാരങ്ങ നീരില്‍ ചേര്‍ത്ത് ആഹാരത്തിന് മുമ്പ് കഴിക്കുന്നതും കൊളസ്ട്രോള്‍ നിയന്ത്രണത്തിന് നല്ലതാണ്.
ഇഞ്ചി ഉണക്കി ചുക്കാക്കി അത് കട്ടം കാപ്പിയില്‍ ചേര്‍ത്ത് കുടിക്കുന്നത് ഉറക്കമില്ലായ്മയെ മാറ്റി നിര്‍ത്തും

ഗര്‍ഭകാലത്തെ മനംപിരട്ടല്‍, ഛര്‍ദ്ദി എന്നിവക്ക് ഇഞ്ചിനീര് നല്ല ഔഷധമാണ്. ആര്‍ത്തവകാലത്തെ ബുദ്ധിമുട്ടുകള്‍ക്കും വയര്‍ വേദനക്കും ഇഞ്ചിനീരും തേനും ചേര്‍ത്ത മിശൃതം ആശ്വാസം നല്‍കും.ഇഞ്ചി ഉപയോഗിക്കുന്നത് ദഹനസംബന്ധമായ രോഗങ്ങള്‍ക്ക് അത്യുത്തമമാണ്. വയറ്കടി, വയറ് വേദന എന്നിവ വേഗം തന്നെ മാറാന്‍ ഇഞ്ചി ഉപകരിക്കും

പഴങ്ങള്‍ ആരോഗ്യദായകം..

ആരോഗ്യദായകമായ വിഭവങ്ങളുടെ കലവറയാണ് പഴങ്ങള്‍. രോഗപ്രതിരോധ ശക്തിക്കാവശ്യമായ നിരവധി ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.
പൈനാപ്പിള്‍
ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുന്നതിന് പൈനാപ്പിള്‍ സഹായിക്കുന്നു. വൃക്ക സംബന്ധമായ രോഗങ്ങള്‍ക്കും ഇത് നല്ലൊരു ഔഷധമാണ്.
ചെറുനാരങ്ങ
മധുരമുള്ള നാരങ്ങാവെള്ളത്തില്‍ അല്പം ഉപ്പുകൂടി ചേര്‍ത്തു കഴിച്ചാല്‍ ക്ഷീണം പമ്പകടക്കും എന്നുള്ള വസ്തുത നമുക്ക് അറിവുള്ളതാണ്. അതു മാത്രമല്ല അഴകും ആരോഗ്യവും പ്രദാനം ചെയ്യാന്‍ ചെറുനാരങ്ങയ്ക്കുള്ള കഴിവ് ഒന്നു വേറെ തന്നെയാണ്. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ദഹനക്കേട്, മലബന്ധം, ചര്‍മരോഗങ്ങള്‍ എന്നിവയ്ക്കും ഉത്തമമാണ്.
നെല്ലിക്ക
ആയുര്‍വേദത്തില്‍ നെല്ലിക്കയ്ക്ക് പ്രഥമസ്ഥാനമാണുള്ളത്. ഇരുപത് ഓറഞ്ചില്‍ നിന്നും കിട്ടുന്ന വിറ്റമിന്‍ സി ഒരൊറ്റ നെല്ലിക്കയില്‍ നിന്നും ലഭിക്കുന്നു. ദിവസേന ഒരു നെല്ലിക്ക ശീലമാക്കുന്നത് ആരോഗ്യത്തിനും ഓജസിനും നല്ലതാണ്. ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ക്കും നെല്ലിക്ക ഫലപ്രദമാണ്.
മാമ്പഴം
നമുക്ക് സംഋദ്ധമായി ലഭിക്കുന്ന ഒരു ഫലമാണ് മാമ്പഴം. എണ്ണിയാല്‍ ഒടുങ്ങാത്ത പോഷകഗുണങ്ങള്‍ കൊണ്ട് സംഋദ്ധമാണ് ഈ പഴം. പ്രോട്ടീന്‍, അന്നജം, ധാതുക്കള്‍, ലവണങ്ങള്‍, കൊഴുപ്പ്, വിറ്റാമിന്‍ എ, സി എന്നിവ അവയില്‍ ചിലതു മാത്രം. ഒരു ഗാസ് മാമ്പഴച്ചാറില്‍ അര ഗാസ് പാലും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് ദിവസേന സേവിക്കുക. ഒരു മാസക്കാലം ഇത് ആവര്‍ത്തിച്ചാല്‍ ശരീരത്തിന് തൂക്കവും ബലവും കൈവരും.
തക്കാളി
വിറ്റാമിന്‍ എ, ബി, സി, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയെല്ലാം തക്കാളിയില്‍ അടങ്ങിയിരിക്കുന്നു. രക്ത ശുദ്ധീകരണത്തിന് തക്കാളിയോളം പോന്ന മറ്റൊരു ഫലമില്ല. മോണയുടെയും, പല്ലുകളുടെയും, അസ്ഥികളുടെയും ആരോഗ്യത്തിനും, ഹൃദയം, തലച്ചോറ്, ഞരമ്പുകള്‍ എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും തക്കാളി അത്യുത്തമമാണ്.

കംപ്യൂട്ടര്‍ രോഗങ്ങള്‍ തടയാം...

കൈയ്ക്ക് വല്ലാത്ത കഴപ്പും പെരുപ്പും. ഉറക്കത്തില്‍ പേലും അസഹനീയമായ വേദന. ലക്ഷണങ്ങള്‍ ഇതൊക്കെയാണ്. നിങ്ങള്‍ പതിവായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന വ്യക്തി കൂടിയാണെങ്കില്‍ കരുതിയിരിക്കുക. അസുഖം കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം ആകാം.
അമിതവണ്ണമുള്ളവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കും ഈ രോഗം വരാന്‍ സാധ്യതയേറെയാണ്. ജോലിയിലും ജീവിതശൈലിയിലും ചില കരുതലുകളുണ്ടെങ്കില്‍ അസുഖത്തിണ്റ്റെ ബുദ്ധിമുട്ടുകള്‍ പൂര്‍ണമായും ഒഴിവാക്കാം.

നമ്മുടെ കൈപ്പത്തിയിലേക്ക് രണ്ടു നാഡികള്‍ വരുന്നുണ്ട്. അവയാണ് മീഡിയന് നെര്‍വും അള്‍നാര്‍ നെര്‍വും. സാധാരണ ഒരു നാഡിയുടെ ഇരു വശങ്ങളിലും മാംസഭാഗമാണ്. എന്നാല്‍, മീഡിയന് നെര്‍വ് കൈയില്‍ മണിബന്ധത്തിണ്റ്റെ ഭാഗത്തു വച്ച് എല്ലിണ്റ്റെ മുകളില്‍ കൂടിയും കട്ടിയായ മാംസഭാഗത്തിനിടയിലൂടെയുമാണ് കടന്നു പോകുന്നത്. ഈ നാഡി കടന്നു പോകുന്ന നേര്‍ത്തവഴിയ്ക്ക് കാര്‍പല്‍ ടണല്‍ എന്നാണു പേര്. ഈ വഴിയില്‍ വച്ച് നാഡിക്ക് ഞെരുക്കം വരുന്നതാണ് കാര്‍പല്‍ ടണല്‍ സിന്‍ഡ്രോമിനു കാരണം.
രോഗം ആര്‍ക്കെല്ലാം
കാര്‍പല്‍ ടണല്‍ സിന്‍ഡ്രോമിണ്റ്റെ കാരണങ്ങള്‍ രണ്ടായി തിരിക്കാം.
1. ശാരീരികാവസ്ഥ മൂലം.
2. രോഗാവസ്ഥ മൂലം.
കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം കൂടുതലും സ്ത്രീകളിലാണ് കണ്ടു വരുന്നത്. പ്രത്യേകിച്ചു 40 മുതല്‍ 60 വയസു വരെയുള്ളവരില്‍. ഗര്‍ഭിണികളിലും ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നവരിലും അമിതവണ്ണമുള്ളവരിലും രോഗസാധ്യത കൂടുതലാണ്. ഇവരുടെ ശരീരത്തിലും കോശങ്ങളിലും ജലാംശം കൂടുന്നതാണു കാരണം. അതിനാല്‍ കൈയിലെ മാംസത്തിലും നീര്‍ക്കെട്ടുണ്ടാകുന്നു. ആര്‍ത്തവ കാലത്ത് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം ചിലരില്‍ ഈ രോഗം ഉണ്ടാകാം.
ഇനി പറയുന്ന ചില രോഗങ്ങളെത്തുടര്‍ന്നും കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം വരാം.
അക്രോമെഗലി - ശരീരത്തിലെ എല്ലുകള്‍ക്ക് അസാധാരണമായി നീളം വയ്ക്കുകയും കൈകാലുകള്‍ക്ക് അസാധാരണ വലിപ്പമുണ്ടാകുകയും ചെയ്യുന്ന വൈകല്യമാണിത്.

പ്രമേഹം. ഹൈപ്പോതൈറോയിഡിസം തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറയുന്നതു മൂലം.
അമിതവണ്ണം. റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്. എല്ലുകള്‍ക്കുണ്ടാകുന്ന പൊട്ടലും സ്ഥാനഭ്രംശവും. ഞരമ്പ് പോകുന്ന വഴിയില്‍ ട്യൂമറോ മറ്റോ ഉണ്ടാകുക. മറ്റു ഹോര്‍മോണ്‍ തകരാറുകള്‍ കംപ്യൂട്ടര്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്കു മാത്രമല്ല, കൈകള്‍ക്കും മണിബന്ധത്തിനും തുടരെ ചലനവും ആയാസവുമുണ്ടാക്കുന്ന ജോലി ചെയ്യുന്നവര്‍ക്കും കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം വരാം. തുന്നല്‍-എംബ്രോയ്ഡറി ജോലിക്കാര്‍, മരപ്പണിക്കാര്‍, ഈര്‍ച്ചവാളുപയോഗിക്കുന്നവര്‍ എന്നിവരെല്ലാം ഇതിലുള്‍പ്പെടുന്നു. ഒരു വസ്തു കുറേ സമയം പിടിക്കുകയോ ബസിണ്റ്റെ കമ്പിയില്‍ അധികനേരം പിടിച്ചു നില്‍ക്കുകയോ മറ്റോ ചെയ്യുമ്പോള്‍ കൈയ്ക്ക് വല്ലാത്ത കഴപ്പും പെരുപ്പും അനുഭവപ്പെടുക, ഉറക്കത്തിനിടയില്‍ പോലും അസഹ്യമായ കൈവേദന കൊണ്ട് ഉണരുക എന്നിവയാണ് കാര്‍പല്‍ ടണല്‍ സിന്‍ഡ്രോമിണ്റ്റെ പ്രധാന ലക്ഷണങ്ങള്‍. ഇടവിട്ട് ഒരു കൈയുടെയോ രണ്ടുകൈകളുടയോ സംവേദനത്വം ഇല്ലാതാകാം. രോഗം ഗുരുതരമാകുമ്പോള്‍ തള്ളവിരലിണ്റ്റെ ബലവും ചലനശേഷിയും കുറഞ്ഞ്, മാംസം ശോഷിക്കും.

വിവിധ പരിശോധനകാര്‍പല്‍ ടണല്‍ സിന്‍ഡ്രോം കണ്ടെത്തുന്നതിന് രോഗത്തെക്കുറിച്ചുള്ള ശരിയായ വിവരണവും കൃത്യമായ പരിശോധനയും വേണം. നെര്‍വ് കണ്ടക്ഷന്‍ സ്റ്റഡി ടെസ്റ്റ്, ഇലക്ട്രോമയോഗ്രാഫി എന്നീ പരിശോധനകളാണു ചെയ്യുന്നത്. രോഗം മുലം നാഡികള്‍ക്കുണ്ടാകുന്ന പ്രവര്‍ത്തന തടസങ്ങളുടെ തീവ്രത അളക്കാന്‍ ഇവ സഹായിക്കുന്നു. അള്‍ട്രാസൌണ്ട്, എം. ആര്. ഐ സ്കാനിങ്ങ് പരിശോധനകളും നാഡിയുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനു ചെയ്യുന്നു. മരുന്നും ശസ്ത്രക്രിയയും പ്രശ്നബാധിതമായ നാഡിയുടെ ഞെരുക്കം കഴിയുന്നത്ര കുറയ്ക്കുകയാണ് അടിസ്ഥാനചികിത്സ. അതായത് കീബോര്‍ഡിനു മുന്നില്‍ അമര്‍ത്തി വയ്ക്കുന്നതു മൂലം കൈകള്‍ക്കുണ്ടാകുന്ന ആയാസം കുറയ്ക്കണം. ഇതിനു പല മാര്‍ഗങ്ങളുണ്ട്. കൈകള്‍ ശരിയായ നിലയില്‍ വയ്ക്കാന്‍ സഹായിക്കുന്ന സ്പ്ളിണ്റ്റ് ഉപയോഗി ക്കുകയാണ് ഒരു മാര്‍ഗം. കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കൈകള്‍ നിവര്‍ത്തി കീബോര്‍ഡില്‍ "ന്യൂട്രല്‍" നിലയില്‍ വയ്ക്കുന്നതിനും കൈകള്‍ക്കു വിശ്രമം നല്‍കുന്നതിനും കൈ അധികം വളയുന്നതു തടയുന്നതിനും "റിസ്റ്റ് സ്പ്ളിണ്റ്റ്" സഹായിക്കും. "കോക്ക് അപ് സ്പ്ളിണ്റ്റ്" എന്ന ഈ ഉപകരണം ആശുപത്രി ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ലഭിക്കും. 150മുതല്‍ 250 വരെയാണു വില.ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം സ്പ്ളിണ്റ്റ് ഉപയോഗിക്കുക. രാത്രി കിടക്കുമ്പോഴും വിശ്രമിക്കുമ്പോഴും ഇത് ഉപയോഗിക്കാം. അമിതവണ്ണമാണ് കാര്‍പല്‍ ടണല്‍ സിന്‍ഡ്രോമിലേക്കു നയിക്കുന്ന മറ്റൊരു ഘടകം. മണിബന്ധത്തില്‍ അമിതമായി കൊഴുപ്പടിയുന്നത് നാഡി ഞെരുങ്ങുന്നതിനു കാരണമാകും. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ വ്യായാമവും ആഹാരക്രമവും ശീലിക്കണം. ഗര്‍ഭനിരോധനഗുളികകള്‍ കഴിക്കുന്നവര്‍ അതു നിര്‍ത്തുകയും വേണം. സ്പിണ്റ്റ് ഉപയോഗിച്ചിട്ടും വേദന കുറയുന്നില്ലെങ്കില്‍ ഗുളികകള്‍ കഴിക്കേണ്ടി വരും. എന്നിട്ടും വേദനയും പെരുപ്പും കുറയുന്നില്ലെങ്കില്‍ നാഡിക്കു ചുറ്റും സ്റ്റീറോയ്ഡ് കുത്തിവച്ച് നീര്‍ക്കെട്ടു കുറയ്ക്കുന്ന ചികിത്സയുമുണ്ട്. ഏറ്റവും അവസാന മാര്‍ഗമെന്ന നിലയിലാണ് ശസ്ത്രക്രിയ ചെയ്യുന്നത്. നാഡിയില്‍ ഞെരുക്കമുണ്ടാക്കുന്ന കട്ടിയുള്ള മാംസഭാഗം നീക്കം ചെയ്യുന്നതാണ് ഈ കീ ഹോള്‍ ശസ്ത്രക്രിയ. "മീഡിയന് നെര്‍വ് ഡീകംപ്രഷന്‍ ശസ്ത്രക്രിയ" എന്നാണിതറിയപ്പെടുന്നത്. ആശുപത്രിയിലെത്തി അന്നു തന്നെ ശസ്ത്രക്രിയ നടത്തി വൈകുന്നേരമോ അടുത്ത ദിവസമോ ആശുപത്രി വിടാം. ഒന്നു ദിവസം കൈയ്ക്ക് അധികം ആയാസം കൊടുക്കരുത്. പിന്നീടു പതിവു ജോലികള്‍ ചെയ്തു തുടങ്ങാം.

തടിയാണ് ഏറ്റവും വലിയ പ്രശ്നമെന്ന് സമൂഹം ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ മലയാളികൾ മുമ്പത്തേക്കാളധികം ആശങ്കാകുലരാണ്. ഹെൽത്ത് ക്ലബ്ബിൽ പോകുന്നവരുടെയും പ്രഭാതസവാരിക്കാരുടെയും എണ്ണം കുത്തനെ ഉയർന്നിട്ടുമുണ്ട്. വയറൽപ്പം കൂടിയില്ലേ എന്ന ഒരൊറ്റ ചോദ്യം മതി വിഷാദത്തിന് മരുന്നു കഴിക്കാൻ എന്നതാണ് അവസ്ഥ. അതുകൊണ്ട് അൽപ്പം സീരിയസായി തന്നെ തടിയെക്കുറിച്ച് ചിന്തിച്ചു തുടങ്ങാം. അമിതവണ്ണം സൃഷ്ടിക്കുന്ന പ്രശ്നങ്ങളും മറ്റു ജീവിതശൈലീ രോഗങ്ങളും ഉണ്ടാക്കുന്ന പ്രശ്നങ്ങളും ഏറെയാണ്. ക്ഷീണവും ആത്മവിശ്വാസമില്ലായ്മയും ഒപ്പം വരും. അശാസ്ത്രീയമായ ഡയറ്റിംഗും ആരോഗ്യകരമല്ലാത്ത വ്യയാമമുറകളും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന കാര്യം പലരും മറക്കും. ജോലിക്കും കുടുംബത്തിനും ഇടയിലുള്ള ഓട്ടത്തിനിടയിൽ അവനവനെ ഇനി സമയം കണ്ടെത്തുകയാണെങ്കിൽ തന്നെ ഓ, എന്തിനാണെന്ന മടിയും കൂടെ വരും.

പട്ടിണികിടക്കൽ, ഇഷ്ടഭക്ഷണം ഒഴിവാക്കൽ ഇവയൊക്കെയാണ് നമുക്ക് ഡയറ്റിംഗ്.മെലിഞ്ഞിരുന്നാൽ ശരീരം എനർജറ്റിക്കും വഴക്കമുള്ളതുമാകുമെന്ന വിശ്വാസത്തിന്റെ പിന്നാലെയാണ് ഈ പട്ടിണികിടക്കൽ. എന്നാൽ ആരോഗ്യം നഷ്പ്പെടുത്തിയുള്ള ഈ മെലിച്ചിൽ കൂടുതൽ പ്രശ്നങ്ങൾ മാത്രമേ സൃഷ്ടിക്കുകയുള്ളൂ. കൊഴുപ്പുള്ള ഭക്ഷണസാധനങ്ങൾ പാടെ ഉപേക്ഷിക്കുക, വേവിച്ച പച്ചക്കറി മാത്രം മതി, അരിയാഹാരം കഴിക്കരുത്, ഒരാഴ്ച പഴങ്ങൾ മാത്രം കഴിക്കുക തുടങ്ങി പല ഉപദേശങ്ങളും ഡയറ്റിംഗ് തുടങ്ങുമ്പോൾ നമ്മൾ കേൾക്കാറുണ്ട്. ഒടുവിൽ ശരീരത്തിനാവശ്യമായ കാത്സ്യം, പ്രോട്ടീൻ എന്നിവ ലഭിക്കാതെ പ്രശ്നം ഗുരുതരമാകും. മുടികൊഴിച്ചിൽ, എല്ലുകൾക്ക് ബലക്ഷയം തുടങ്ങിയ പിടിമുറുക്കുകയും ചെയ്യും. പ്രോട്ടീൻ ശരിയായ അളവിൽ ലഭിച്ചില്ലെങ്കിൽ വൃക്ക രോഗങ്ങൾക്കും സാദ്ധ്യതയുണ്ട്. അതോടെ വൈറ്റമിൻ ടാബ്ലറ്റുകൾ ഒഴിവാക്കാൻ പറ്റാതെയാകും. എന്നാൽ സമീകൃതാഹാരം കഴിച്ച് ആവശ്യത്തിന് വ്യായാമവും ചെയ്യുന്നതാണ് ഫിറ്റ്നസ് നിലനിർത്താൻ ഏറ്റവും നല്ലത്.
കൊഴുപ്പു നീക്കം ചെയ്ത പാൽ, തൈര്, പയറുവർഗങ്ങൾ, മീൻ ഇവയിലൊക്കെ പ്രോട്ടീൻ ധാരാളമുണ്ട്. പ്രോട്ടീനുള്ള ഭക്ഷണം എളുപ്പം വയർ നിറയും ചെയ്യും. പെട്ടെന്നു വിശക്കുകയുമില്ല. രാവിലെ പയർ മുളപ്പിച്ചതു കഴിക്കുന്നത് ശീലമാക്കുക. അരിയാഹാരം ഒഴിവാക്കാം എന്ന ഗുണവും ഇതിനുണ്ട്. പഴം, പച്ചക്കറി, പയർവർഗങ്ങൾ എന്നിവ ഇടനേരങ്ങളിൽ കഴിക്കാം. കലോറി കൂടിയതും ഫൈബർ കണ്ടന്റ് കുറഞ്ഞതുമായ സ്നാക്സ് പൂർണമായും ഒഴിവാക്കുക. ഫൈബർ, ബീറ്റാ കരോട്ടിൻ, വൈറ്റമിൻ സി തുടങ്ങിയവയെല്ലാം പഴങ്ങളിലുണ്ട്. ആഹാര ശേഷവും പഴങ്ങൾ കഴിക്കാം.
ബീൻസ്, ഉള്ളി, വെളുത്തുള്ളി, പാൽ, പാൽ ഉൽപ്പന്നങ്ങൾ, ചിക്കൻ, മീൻ തുടങ്ങിയവയിലുള്ള സെലിനിയം ശരീരത്തിന് ഗുണകരമാണ്. വയറിലെ കൊഴുപ്പു കുറയ്ക്കാൻ സഹായിക്കുന്ന മൈക്രോ ന്യൂട്രിയന്റാണിത്. ഭക്ഷണത്തിൽ ധാരാളം വെളുത്തുള്ളി ഉൾപ്പെടുത്തുന്നതും ഗുണം ചെയ്യും.

ബീഫ്, പന്നിയിറച്ചി, എണ്ണ തുടങ്ങിയവയിലൊക്കെ ശരീരത്തിന് ദോൽകരമായ ചീത്ത കൊഴുപ്പാണ് കൂടുതൽ. ഇവയ്ക്കു പകരം നല്ല കൊഴുപ്പുള്ള മത്തി, അയല തുടങ്ങിയ മൽസ്യങ്ങൾ കറിവെച്ചു കഴിക്കാം. ഒലിവ് എണ്ണയിലും ഒമേഗ ത്രീഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. നല്ല കൊഴുപ്പുകൾ ശരീരത്തിന്റെ കുറഞ്ഞ തൂക്കം നിലനിർത്താൻ സഹായിക്കുന്നു. ചിക്കൻ കഴിക്കാമെങ്കിലും ആഴ്ചയിൽ ഒരിക്കൽ കഴിക്കുന്നതാണ് നല്ലത്. അതും തൊലി നീക്കം ചെയ്ത ചിക്കൻ കറിവച്ചു കഴിക്കുക.
ചായ, കാപ്പി പൂർണമായും ഒഴിവാക്കാൻ കഴിയാത്തലർ മധുരം ചേർക്കാത്ത ഇവ കുടിക്കാൻ ശ്രദ്ധിക്കണം. ദിവസവും ആറു മുതൽ എട്ടു ഗ്ലാസ് വരെ വെള്ളം കുടിക്കണം. ചൂടുകാലത്തും കൂടുതൽ അദ്ധ്വാനിക്കുമ്പോഴും അധികമായി വെള്ളം കുടിക്കണം.

ഞ്ച ഭക്ഷണത്തിനു മുമ്പ് വെള്ളം കുടിക്കുക. അമിതമായി കഴിക്കാതിരിക്കാൻ സാധിക്കും.
ഞ്ച പ്രാതൽ നന്നായി കഴിക്കുക. ഉച്ചഭക്ഷണവും രാത്രിഭക്ഷണവും മിതമാകണം
ഞ്ച ആഹാരം സമയത്ത് കഴിക്കണം. 45 മണിക്കൂറിനിടയിൽ ഭക്ഷണം കഴിച്ചിരിക്കണം. അധികം വിശന്നിട്ടു കഴിച്ചാൽ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു കൂടും.
ഞ്ച ഭക്ഷണം വേസ്റ്റ് ആക്കരുതെന്ന് വിചാരിക്കുന്നവരാണ് കേരളത്തിലെ വീട്ടമ്മമാർ. മിച്ചം വരുന്ന ഭക്ഷണം മുഴുവൻ കഴിച്ചു തീർക്കുന്നു. വയർ വേസ്റ്റ്ബിൻ അല്ലെന്ന് തിരിച്ചറിയുക.
ഞ്ച ബേക്കറി പദാർത്ഥങ്ങൾ കുറയ്ക്കുക. ഇവയിൽ കാലറി വളരെ അധികമാണ്.
ഞ്ച ദിവസം ഒരാൾ 30 ഗ്രാം ഫൈബർ കഴിക്കണമെന്നാണ്. പക്ഷേ, പുതിയ ജീവിതശൈലിയിൽ 10 ഗ്രാം പോലും ഫൈബർ ശരീരത്തിന് ലഭിക്കുന്നില്ല

സമയത്തിലും കാര്യമുണ്ട്
ഭക്ഷണക്രമത്തിലെ ആദ്യ പാഠം വിശപ്പുള്ളപ്പോൾ മാത്രം കഴിക്കുക എന്നതാണ്. വിശപ്പില്ലായ്മ ആരോഗ്യ പ്രശ്നമാണ്. ഒരു നേരത്തെ ഭക്ഷണം ദഹിക്കാനും ശരീരത്തിൽ ആഗീരണം ചെയ്യാനും ബാക്കി പുറത്തുകളയാനും 18 മണിക്കൂർ വേണം. ആമാശയത്തിലും ചെറുകുടലിലും വൻകുടലിലുമായിട്ടാണ് ഈ സമയം ഭക്ഷണം കടന്നുപോവുക. കുടലുകൾ തുടർച്ചയായി പ്രവർത്തിച്ചാൽ ദഹനക്കേടുണ്ടാകും. പുളിച്ചുതികട്ടൽ, പെപ്റ്റിക് അൾസർ, ഗ്യാസോട്രോ എന്ററ്റൈറ്റീസ്, അസിഡിറ്റി തുടങ്ങിയ അസുഖങ്ങൾ ഇതു കാരണമുണ്ടാകാം. അതു കൊണ്ടാണ് കൃത്യമായ ഇടവേളകളിൽ വേണം ഭക്ഷണം കഴിക്കാൻ എന്നു പറയുന്നത്. എല്ലാ ദിവസവും കൃത്യസമയത്തു ഭക്ഷണം കഴിക്കുന്നത് ശീലമാക്കണം, പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. വയർ നിറയുന്നതു വരെ ഭക്ഷണം കഴിക്കുന്നതും നല്ലതല്ല. വളരെ വേഗത്തിൽ കഴിക്കുന്നതും ആരോഗ്യകരമല്ല. ഭക്ഷിച്ച ഉടൻ കഠിനമായ ജോലികൾ ചെയ്യുന്നതും രോഗങ്ങൾക്കു കാരണമാകും.

വ്യായാമം മുടങ്ങാതെ

ഫിറ്റ്നസ് സെന്ററുകളില്ലാത്തസ്ഥലങ്ങളില്ല. എല്ലാ കാലാവസ്ഥയിലും നടക്കാമെന്നതും റോഡുകളിലെ സുരക്ഷിതത്വമില്ലായ്മയും കൊണ്ട് വീട്ടിൽ ട്രെഡ്മില്ലുകൾ വാങ്ങുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. രണ്ടു ദിവസം ട്രെഡ്മില്ലിൽ തകൃതിയായി നടന്ന് മൂന്നാം ദിവസം തുണിയുണങ്ങാൻ ഉപയോഗിക്കുന്നത് ശീലമാക്കിയവരും കുറവല്ല. കൃത്യതയില്ലാതെ ചെയ്താൽ പ്രയോജനം ലഭിക്കില്ലെന്നും ചെയ്യാൻ തുടങ്ങുന്നതിന്റെ പിറ്റേന്നു തന്നെ ഫലം ചെയ്യില്ലെന്നും മനസിലാക്കി വേണം വ്യായാമം തുടങ്ങാൻ. ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും വ്യായാമം ചെയ്യണം. സുഹൃത്തുക്കളോ ബന്ധുക്കളോ വ്യായാമം ചെയ്യുന്നതു കണ്ടാവും പലരും തുടങ്ങുന്നത്. എന്നാൽ ഈ രീതികൾ ശരീരത്തിനും ആരോഗ്യസ്ഥിതിയ്ക്കും അനുയോജ്യമാണോ എന്നു മനസിലാക്കണം. അല്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷമാകും ചെയ്യുക. 40 വയസിന് മുകളിലുള്ളവർ ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തിയതിനു ശേഷം വ്യായാമം തുടങ്ങുന്നതാണ് അനുയോജ്യം. മിതമായി കഴിക്കുക, കൃത്യമായി ചെയ്യുക. ഇതാണ് ഫിറ്റ്നസ് നിലനിർത്താനുള്ള മന്ത്രം. നടക്കുക, ഓടുക, സൈക്കിൾ ചവിട്ടുക, നീന്തുക, തുഴയുക, ഡാൻസ് ചെയ്യുക ഇതെല്ലാം എയ്റോബിക്സ് വ്യായാമ വിഭാഗത്തിൽ പെടുന്നവയാണ്.നടപ്പാണ് ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്നത്. ദിവസം അരമണിക്കൂർ, കുറഞ്ഞത് ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും നടക്കണം.

വ്യായാമം ചെയ്യുമ്പോൾ
*ഹൃദ്രോഗങ്ങൾ, പ്രമേഹം, അമിത രക്തസമ്മർദ്ദം, നടുവേദന, സന്ധിരോഗങ്ങൾ, വൃക്കരോഗങ്ങൾ എന്നിവയുള്ളവർ ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രം വ്യായാമം ചെയ്തു തുടങ്ങുക.
* വ്യായാമം ചെയ്യുമ്പോൾ അയവുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക.
* ആഹാരം കഴിച്ച ഉടനെ വ്യായാമം ചെയ്യരുത്. അതുപോലെ വ്യായാമം കഴിഞ്ഞയുടനെ ആഹാരം കഴിക്കുകയും അരുത്.
*കൃത്യസമയത്ത് വ്യായാമം ശീലമാക്കുക.
*കൃത്യമായ അളവിലുള്ള കാൻവാസ് ഷൂ ധരിച്ചുകൊണ്ട് വ്യായാമം ചെയ്യുന്നത് കാലുകളെ സംരക്ഷിക്കും.
*ശ്വസനനിയന്ത്രണ വ്യായാമങ്ങൾ കൃത്യമായി പരിശീലിച്ചതിനു ശേഷം മാത്രം ചെയ്യുക.

മരുന്നിനു പിന്നാലെ പോയാൽ
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടിയപ്പോൾ, അതിനായുള്ള മരുന്നുകളും മാർക്കറ്റിൽ സുലഭമായി തുടങ്ങി. ഡയറ്റിംഗും വ്യായാമവും ആവശ്യമില്ലാതെ വണ്ണം കുറയ്ക്കാം എന്നാരെങ്കിലും പറഞ്ഞാൽ അതിനു പിന്നാലെ പോകാൻ വിദ്യാസമ്പന്നരായ മലയാളിൽ തയ്യാർ. മരുന്നുകളിലൂടെ മെലിയുന്നത് അവസാനത്തെ മാർഗമാണെന്ന തിരിച്ചറിവുണ്ടാകം. മരുന്നു കഴിക്കുന്നെങ്കിൽ അത് ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രമാകണം. വിശപ്പു കുറയ്ക്കുക, ശരീരത്തിലേക്ക് കൊഴുപ്പ് ആഗീരണം ചെയ്യുന്നത് കുറയ്ക്കുക, ഭക്ഷണത്തോട് താൽപ്പര്യമില്ലാതാക്കുക ഇവയൊക്കെയാണ് ഈ മരുന്നുകളുടെ ധർമ്മം. ദഹനക്കുറവ്, രക്സമ്മർദ്ദം, വയറിളക്കം, മലബന്ധം, തലവേദന, ഉറക്കക്കുറവ് തുടങ്ങിയ പാർശ്വഫലങ്ങളാണ് ഈ മരുന്നുകൾ സൃഷ്ടിക്കുന്നത്. ഈ എണ്ണ പതിവായി തേച്ചാൽ വണ്ണം കുറയും എന്ന വാഗ്ദാനത്തിന് പുറകേ പോകാൻ തയ്യാറുള്ള മലയാളി മരുന്നുകളെ ആശ്രയിക്കുന്നതിൽ അത്ഭുതപ്പെടാനില്ല.

ഒബീസിറ്റി സർജറി
അമിതവണ്ണമുള്ളവർക്ക് ഒബീസിറ്റി സർജറി ഇപ്പോൾ വ്യാപകമാണ്. വണ്ണം കുറയ്ക്കാൻ സർജറി എന്ന രീതിയിലല്ല ഇതിനെ സമീപിക്കേണ്ടത്. ശരീരഭാരത്തിലുള്ള അമിതമായ വർദ്ധന പ്രമേഹം, ഉറക്കക്കുറവ്, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദം എന്നീ രോഗങ്ങളാൽ ബുദ്ധിമുട്ടിക്കുമ്പോഴും ശാരീരിക പ്രശ്നങ്ങൾ കാരണം ഡയറ്റിംഗും വ്യായാമവും ചെയ്യാൻ കഴിയാത്തവരിലുമാണ് സർജറി ചെയ്യുക. ഓപ്പൺ, ലാപ്രോസ്കോപിങ് എന്നീ രണ്ടു തരത്തിലും ഒബീസിറ്റി സർജറി ചെയ്യാറുണ്ട്. ആമാശയത്തിന്റെ വലുപ്പം കുറയ്ക്കുക, ശരീരത്തിന്റെ കലോറി സ്വീകരണത്തിലെ അളവു കുറയ്ക്കുക, വിശപ്പുണ്ടാക്കുന്ന ഹോർമോണിന്റെ അളവു കുറയ്ക്കുക എന്നീ മൂന്നു രീതിയിലാണ് സർജറി ചെയ്യുന്നത്. ആമാശയത്തിന്റെ വലുപ്പം കുറച്ചാൽ അമിതമായി ആഹാരം കഴിക്കാൻ തോന്നുകയില്ല. എന്നാൽ, സർജറിക്കുശേഷം ഡോക്ടർന്മാർ നിർദേശിക്കുന്ന ജീവിതരീതി പിന്തുടരുക എന്നത് പ്രധാനമാണ്.

തടി അറിയാം
അമിതവണ്ണം കണ്ടുപിടിക്കാനുള്ള എളുപ്പമാർഗമാണ് ബോഡി മാസ് ഇൻഡക്സ് കണ്ടുപിടിക്കുന്നത്. കിലോഗ്രാമിലുള്ള ഒരാളുടെ തൂക്കത്തെ, അയാളുടെ പൊക്കത്തിന്റെ (സെ.മീ) സ്ക്വയർകൊണ്ട് ഹരിച്ചാൽ ബോഡി മാസ് ഇൻഡക്സ് (ബി.എം.ഐ) ലഭിക്കും. ശരീരഘടനയ്ക്കനുസൃതമായ ബി. എം.ഐ താഴെ ചേർക്കുന്നു.

* ബി എം ഐ 18.5 താഴെയാണെങ്കിൽ മെലിഞ്ഞ ശരീരമാണ്

* 18.5 മുതൽ 24.9 ആരോഗ്യകരമായ ശരീര പ്രകൃതി

* 25 മുതൽ 29.9 വരെ എങ്കിൽ അമിതതൂക്കം

* 30 നു മുകളിലാണെങ്കിൽ പൊണ്ണത്തടി

കുടവയർ കണ്ടെത്താം

കുടവയർസൗന്ദര്യപ്രശ്നങ്ങളിൽ മുന്നിലാണ്. വയറിൽ മദ്ധ്യഭാഗത്ത് ടേപ്പ് വച്ച് വയറിന്റെ വണ്ണം അളന്നു നോക്കുക. വണ്ണം അളക്കുമ്പോൾ നേരേ നിവർന്നു നിൽക്കണം. ശ്വാസം പിടിച്ചു നിന്ന് അളവെടുക്കരുത്. ശ്വാസം അയച്ചിട്ട് ടേപ്പ് വലിച്ചു മുറുക്കി പിടിക്കാതെ, കൃത്യമായി പിടിച്ച് അളവെടുക്കുക. വയറിന്റെ വണ്ണം സ്ത്രീകളിൽ 80 സെന്റീമീറ്ററിനു മുകളിൽ വന്നാൽ അബ്ഡോമിനൽ ഒബീസിറ്റിയുണ്ടെന്നർഥം. പുരുഷന്മാരിൽ 90 സെന്റീമീറ്ററിനു മുകളിലാണ് അമിതവണ്ണം.

ക്ലാസ് റൂമിലെ ബോര്‍ഡ് ശരിക്കും വായിക്കാന്‍ സാധിക്കുന്നില്ല. തുടര്‍ച്ചയായ തലവേദന, എഴുതുമ്പോള്‍ അക്ഷരത്തെറ്റുകള്‍ വരുത്തുക ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക് റിഫ്രാക്ടീവ് ഇറര്‍ ഉള്ളതായി കണ്ടുവരുന്നു .

'കാണുന്നവരുടെ കാഴ്ചപ്പാടിലാണ് സൗന്ദര്യം' എന്ന പഴമൊഴി കേട്ടിട്ടില്ലേ? അതിനാല്‍ ദൈവത്തിന്റെ കരവിരുതിനാല്‍ സുന്ദരമായ ഈ ലോകസൃഷ്ടികളുടെ സൗന്ദര്യം ആസ്വദിക്കണമെങ്കില്‍ തീര്‍ച്ചയായും നല്ല കാഴ്ചയുള്ള കണ്ണുകള്‍ ഉണ്ടായിരിക്കണം.

പക്ഷേ, എന്താണ് ഈ നല്ല കാഴ്ചശക്തി? ഏതൊക്കെ കാരണങ്ങളാണ് കാഴ്ച കുറയ്ക്കുന്നത്? കണ്ണാടിക്കടയില്‍ പോയി വെറുതെ ഒന്ന് കണ്ണ് പരിശോധിച്ചാല്‍ കണ്ണിന്റെ തകരാര്‍ തിരിച്ചറയാന്‍ സാധിക്കുമോ?

കാരണങ്ങള്‍ തിരിച്ചറിയുക

കാഴ്ചയ്ക്ക് പല മാനദണ്ഡങ്ങളുണ്ട്. അതിലൊന്ന് ദൂരക്കാഴ്ചയാണ്. മറ്റൊന്ന് അച്ചടിച്ചു വരുന്ന ഏറ്റവും ചെറിയ അക്ഷരങ്ങള്‍ വരെ വായിക്കാന്‍ കഴിയുന്നവിധമുള്ള കാഴ്ചശക്തി. എന്നാല്‍ പല കാരണങ്ങള്‍കൊണ്ടും കാഴ്ച തകരാര്‍ സംഭവിക്കാം.

ദൃഷ്ടിവൈകല്യം :

ഈ അവസ്ഥ ഹൃസ്വ ദൃഷ്ടി എന്നു ദീര്‍ഘദൃഷ്ടി എന്നും അറിയപ്പെടുന്നു. സ്കൂള്‍ കുട്ടികളില്‍ കാണുന്ന ഒരു പരാതിയാണ്. ക്ലാസ് റൂമിലെ ബോര്‍ഡ് ശരിക്കും വായിക്കാന്‍ സാധിക്കുന്നില്ല.

തുടര്‍ച്ചയായ തലവേദന, എഴുതുമ്പോള്‍ അക്ഷരത്തെറ്റുകള്‍ വരുത്തുക ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക് റിഫ്രാക്ടീവ് ഇറര്‍ ഉള്ളതായി കണ്ടുവരുന്നു. ചില കുട്ടികളില്‍ പഠനനിലവാരം താഴുന്നതും കാഴ്ചത്തകരാര്‍ മൂലമാകാം.

ഈ അവസ്ഥ കുട്ടികളെ മാനസികമായി വളരെയധികം ബാധിക്കാന്‍ സാധ്യതയുണ്ട്. മറ്റൊരു റിഫ്രാക്ടീവ് ഇറര്‍ ആണ് കൃഷ്ണമണിയുടെ തകരാര്‍ മൂലം സംഭവിക്കുന്ന അസ്റ്റിഗ്മാറ്റിസം. ഈ അവസ്ഥയുള്ളവര്‍ക്ക് കെരാറ്റോകോണസ് എന്ന അവസ്ഥ ഉണ്ടായേക്കാം.

തിമിരം:

നമ്മുടെ കണ്ണുകളുടെ ദൂരക്കാഴ്ചയെയും സമീപ കാഴ്ചയെയും ഒരു വലിയ അളവുവരെ നിയന്ത്രിക്കുന്നത് കണ്ണിനുള്ളിലെ ലെന്‍സാണ്. ഈ ലെന്‍സ് ഒരാളില്‍ അയാളുടെ ചെറുപ്പകാലത്ത് ഒരു ജല്‍ പോലെയും പ്രായം കൂടുന്നതിന് അനുസരിച്ച് ക്രമേണ ഈ ജല്ലിന് കട്ടികൂടി വരികയും ചെയ്യുന്നു.

കണ്ണിനുള്ളിലെ ലെന്‍സിന്റെ ഈ കട്ടികൂടിയ അവസ്ഥയെ കാറ്ററാക്ട് എന്നു പറയുന്നു. ചില നവജാത ശിശുക്കളിലും കുട്ടികളിലും തിമിരം കാണാറുണ്ട്.

പ്രമേഹം:

പ്രമേഹരോഗം കണ്ണുകളെയും പല രീതിയില്‍ ബാധിക്കാം. അടിയ്ക്കടി കണ്ണിന്റെ പവര്‍ മാറുന്ന അവസ്ഥ, തിമിരം ഉണ്ടാകുക, ഏറ്റവും അപകടകാരിയായ ഡയബറ്റിക് റെറ്റിനോപ്പതി എന്നിവയെല്ലാം അവയില്‍ ചിലതാണ്.

ബി.പി, രക്തത്തില്‍ കൊളസ്ട്രോള്‍ ലെവല്‍ കൂടിയ അവസ്ഥ, മറ്റ് ശാരീരിക രോഗങ്ങളും അവയ്ക്കു വേണ്ടി ഉപയോഗിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലങ്ങളും എല്ലാം കണ്ണിലെ റെറ്റിനയെയും അതുപോലെ തന്നെ ഓപ്ടിക് ഞരമ്പിനെയും ബാധിക്കുന്നതും കാഴ്ചയ്ക്ക് തകരാര്‍ ഉണ്ടാകാന്‍ ചില കാരണങ്ങളാണ്.

ഇങ്ങനെയുള്ള ഏതെങ്കിലു, ബുദ്ധിമുട്ട് അനുഭവപ്പെടുന്നവരും, 40 വയസിനു മുകളില്‍ പ്രായമുള്ളവരും കണ്ണിലെ പ്രഷര്‍ കൂടുതലായുള്ള അവസ്ഥ പാരമ്പര്യമായി ഉള്ളവരും എത്രയും വേഗം നേത്രരോഗവിദഗ്ധനെ കാണിച്ച് പരിശോധന നടത്തേണ്ടതാണ്.

ചര്‍മ്മത്തിന് യോജിച്ച മേക്കപ്പുകള്‍

കാലാവസ്ഥയും ശരീരാവസ്ഥകളും നോക്കി യോജിച്ച മേക്കപ്പുകള്‍ തിരഞ്ഞെടുക്കുന്നതുപോലെ തന്നെ ചര്‍മ്മത്തിന് യോജിച്ച മേക്കപ്പുകളാണ് അവയെന്ന് ഉറപ്പു വരുത്തണം.

ചാന്തുപൊട്ടും കണ്മഷിയുമായി നടന്ന കൗമാരത്തെക്കുറിച്ചും യൗവനത്തെക്കുറിച്ചും ന്യൂജനറേഷന് കുട്ടികള്‍ കേട്ടിട്ടു കൂടിയില്ല. ഫൗണ്ടേഷന് ക്രീമും റൂഷും മസ്കാരയും ബ്ലഷുമൊക്കെയായി സമൃദ്ധമാണവരുടെ മേക്കപ്പ് കിറ്റ്. ലൈഫ്സ്റ്റൈല്‍ മാറിയപ്പോള്‍ സൗന്ദര്യവര്‍ധക സാധനങ്ങളുടെ ആവശ്യവും കൂടി.

മിനറല്‍ മേക്കപ്പ്

കാലാവസ്ഥയും ശരീരാവസ്ഥകളും നോക്കി യോജിച്ച മേക്കപ്പുകള്‍ തിരഞ്ഞെടുക്കുന്നതുപോലെ തന്നെ ചര്‍മ്മത്തിന് യോജിച്ച മേക്കപ്പുകളാണ് അവയെന്ന് ഉറപ്പു വരുത്തേണ്ടതും അത്യാവശ്യമാണ്. മേക്കപ്പ് ഉപയോഗിക്കാനുദ്ദേശിക്കുന്ന തുടക്കക്കാര്‍ക്ക് വളരെ നല്ലതാണ് മിനറല്‍ മേക്കപ്പ്.

ട്രെന്‍ഡി മേക്കപ്പ്, െ്രെബഡല്‍ മേക്കപ്പ് തുടങ്ങിയുള്ള ഒട്ടനവധി മേക്കപ്പുകളിലും ഉപയോഗിക്കാവുന്നതാണ് മിനറല്‍ മേക്കപ്പ്. പാര്‍ട്ടികള്‍ക്കു പോകാനായാലും, വിവാഹ വേളകളിലായാലും, സ്റ്റേജ്ഷോകള്ക്കായാലും തിളങ്ങിനില്ക്കാന് മിനറല്മേക്കപ്പ് സഹായിക്കും.

എന്താണ് മിനറല്‍ മേക്കപ്പ്?

സൗന്ദര്യ സങ്കല്പ്പങ്ങളില് പുതിയ പരീക്ഷണമാണ് മിനറല്‍ മേക്കപ്പ്. അയണ്‍, സിങ്ക്, ടൈറ്റാനിയം തുടങ്ങിയ പ്രകൃതിദത്തമായ ധാതുക്കള്‍ ചേര്‍ത്തുള്ള മേക്കപ്പാണിത്. പല വര്‍ണ്ണത്തിലുള്ള പൊടികള്‍ ഉപയോഗിച്ചുള്ള മേക്കപ്പാണ് മിനറല്‍ മേക്കപ്പ്. കൃത്യമായ പൂര്‍ണ്ണതയാണ് ഈ മേക്കപ്പിന്റെ പ്രധാന സവിശേഷത.

നമ്മുടെ നാട്ടില്‍ ഇപ്പോഴാണിത് പ്രചാരത്തിലെത്തിയതെങ്കിലും വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ ഈജിപ്റ്റില്‍ നിലനിന്നിരുന്ന ഒന്നാണ് മിനറല്‍ മേക്കപ്പ്. ഇന്ത്യന്‍ ശാസ്ത്രീയ നൃത്തത്തിനും മറ്റും പ്രധാനമായി ചെയ്യുന്ന മേക്കപ്പും ഇതുതന്നെ.

സ്ത്രീകള്‍ കണ്ണെഴുതാനുപയോഗിക്കുന്ന കാജലും മിനറല്‍ മേക്കപ്പിന്റെ വിഭാഗത്തില്‍ പെടുന്നതാണ്. മൊറോക്കോ, അറബ് രാജ്യങ്ങളിലും സ്ഥിരമായി ഉപയോഗിച്ചു വരുന്ന ഒന്നാണ് മിനറല്‍ ഫൗണ്ടേഷന്.

കനം കുറഞ്ഞതും തിളക്കമില്ലാത്തതുമായ പലവര്‍ണ്ണ പൊടികളായാണ് മിനറല്‍ മേക്കപ്പ് ലഭിക്കുക. ധാതുക്കള്‍ അടങ്ങിയതിനാല്‍ എല്ലാത്തരം ചര്‍മ്മക്കാര്‍ക്കും ഉപയോഗിക്കാം. ദിവസം മുഴുവന്‍ പുതുമയോടെ ഉന്മേഷം നിലനിര്‍ത്താന്‍ ഇതു വഴി കഴിയും.

വ്യത്യസ്ത സുഗന്ധത്തില്‍ ഇവ വിപണിയില്‍ ലഭ്യമാണ്. സണ്‍സ്ക്രീന്‍, കണ്‍സീലര്‍, ബേസ്, ഫൗണ്ടേഷന് എന്നിവയെല്ലാം ഒന്നിച്ചടങ്ങിയ മേക്കപ്പാണിത്. സമയവും പണവും ലാഭിക്കുന്നതിനോടൊപ്പം ചര്‍മ്മത്തിന് വ്യത്യസ്ത ലുക്കും നല്കുന്നു.

കെമിക്കലുകളില്ലാത്ത പ്രകൃതിദത്തമായ മേക്കപ്പാണെന്ന് മാത്രമല്ല, ഇത് വളരെ ലളിതമായതുകൊണ്ട് മേക്കപ്പ് ചെയ്തതായി തോന്നുകയുമില്ല. കൂടാതെ ചര്‍മ്മ സംരക്ഷണത്തിനായി ഇതില്‍ വിറ്റാമിന്‍ എ, ഇ മുതലായവയും അടങ്ങിയിട്ടുണ്ട്. സുഷിരങ്ങളെ അടയ്ക്കാതെ ചര്‍മ്മത്തെ ശ്വസിക്കാന്‍ സഹായിക്കുന്നു.

ചര്‍മ്മത്തിന് തടിപ്പോ അലര്‍ജിയോ ഉള്ളവര്‍ക്ക് ഈ മേക്കപ്പുകൊണ്ട് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. സുര്യാഘാതത്തില്‍ നിന്നും ഇവ നമ്മുടെ ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യും.

മിനറല്‍ മേക്കപ്പിന്റെ കൂടെ ടാല്‍ക്കം പൗഡര്‍, പെര്‍ഫ്യൂമോ ഡൈയോ അടങ്ങിയ ലിപ്സ്റ്റിക്ക് എന്നിവ ഉപയോഗിക്കരുത്. ഏത് മേക്കപ്പ് ഉപയോഗിച്ചാലും ഉറങ്ങുന്നതിനു മുമ്പ് മുഖം കഴുകി വൃത്തിയാക്കുകയും വേണം.

മിനറല്‍ മേക്കപ്പിലെ ധാതുക്കള്‍

ലാവന്റര്‍ - ചര്‍മ്മകോശങ്ങളെ പുനര്‍ജീവിപ്പിക്കുന്നു.
ചന്ദനം- അലര്‍ജി മാറ്റാന്‍ സഹായിക്കുകയും വാര്‍ദ്ധക്യത്തെ ചെറുത്ത് നിത്യയൗവ്വനം ഉറപ്പാക്കുകയും ചെയ്യുന്നു.
ജെറാനിയം- ചര്‍മ്മത്തെ മൃദുവാക്കി ഉന്മേഷം നല്കുന്നു.
ഇലാങ്ങ് ഇലാങ്ങ്- അധികമുള്ള എണ്ണമയം മാറ്റി ചര്‍മ്മത്തെ മൃദുവാക്കുന്നു.
പച്ചൗളി- ത്വക്കിനുള്ളിലെ രക്തപ്രവാഹത്തെ ക്രമപ്പെടുത്തുന്നു.
സെഡര്വുഡ്- കുരുക്കളും പാടുകളും അകറ്റി മുഖം സുന്ദരമാക്കുന്നു.
പാല്‍മറോസ- ചര്‍മ്മത്തെ മിനുസമുള്ളതാക്കി വാര്‍ദ്ധക്യത്തെ അകറ്റുന്നു.
ഗ്രീന്‍ ടീ - ഇതിലെ ആന്റി ഓക്സിഡന്‍സ് കണ്ണിനടിയിലെ കറുപ്പ് നിറമകറ്റാന്‍ സഹായിക്കുന്നു..
ഉപയോഗിക്കുന്ന രീതി

1. മേക്കപ്പിന് തയ്യാറാവാന്‍ ചില മുന്‍കരുതലുകള്‍ അത്യാവശ്യമാണ്. ആദ്യം ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകണം. മുഖത്തെ എണ്ണമയം പൂര്‍ണ്ണമായി കഴുകിക്കളഞ്ഞ് വേണം മേക്കപ്പ് ഉപയോഗിക്കാന്‍. നനവ് മാറിയതിന് ശേഷം ലോഷന്‍ പുരട്ടി പത്ത് മിനിറ്റ് ഇരിക്കുക. അധികം എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍ മേക്കപ്പ് പെട്ടെന്ന് ഇളകി പോകാന്‍ സാധ്യതയുണ്ട്.

2. കുറച്ച് മിനറല്‍ ഫൗണ്ടേഷന് ഒരു പാത്രത്തില്‍ എടുത്തതിന് ശേഷം ഉപയോഗിക്കുക. ഫൗണ്ടേഷന് അധികമാകാതിരിക്കാന്‍ ഇത് സഹായിക്കും. ആവശ്യമെങ്കില്‍ ഒരു ലെയര്‍ കൂടി ഇടാം.

3. ഐലൈനര്‍ ഇട്ട ശേഷം കബൂക്കി ബ്ലഷ് കൊണ്ട് കവിളുകളില്‍ തൂവിക്കിടക്കുന്ന പൊടി നീക്കം ചെയ്യണം. ബ്രഷ് ഫൗണ്ടേഷനില്‍ മുക്കി മുഖത്ത് വട്ടത്തില്‍ ഷേപ്പ് കൊടുക്കാന്‍ മറക്കരുത്.

4. ഫൗണ്ടേഷന് എല്ലായിടത്തും ഒരുപോലെ ആവാന്‍ ശ്രദ്ധിക്കണം. ഫൗണ്ടേഷനില്‍ വിരല്‍ മുക്കി കണ്ണിനു താഴെ അമര്ത്തിക്കൊടുക്കുന്നത് അവിടെ മാത്രം വേറിട്ട നിറം ഉണ്ടാകാതിരിക്കാന്‍ സഹായിക്കും.

5. ഇനി ഒരു സെറ്റിങ്ങ് പൗഡര്‍ കൊണ്ട് ഫൗണ്ടേഷന് ഇട്ടതു പോലെ അതിനു മുകളില്‍ ഇടണം. (ചിലപ്പോള്‍ മിനറല്‍ മേക്കപ്പ് കിറ്റില്‍ തന്നെ അത്തരം സെറ്റിങ്ങ് പൗഡറും ലഭിക്കും). മേക്കപ്പ് പെട്ടെന്ന് ഇളകി പോകാന്‍ സാധ്യതയുള്ളവര്‍ നിര്‍ബന്ധമായും സെറ്റിങ്ങ് പൗഡര്‍ ഉപയോഗിക്കണം.

പെര്‍മനന്റ് ബ്ലോ ഡ്രൈ

പെട്ടെന്ന് ഒരു കോണ്‍ഫറന്‍സിനു പോകണമെങ്കില്‍ ജീന്‍സും ടോപ്പുമണിയാന് അല്പ നിമിഷങ്ങള്‍ മതി. മേയ്ക്കപ്പിന് വെറും രണ്ടു മിനിറ്റ്. പക്ഷേ, മുടി എന്തുചെയ്യും? ഹെയര്‍സ്റ്റൈല്‍ നോക്കിയും ബ്രഷ് ചെയ്തും കുറേ സമയം നഷ്ടപ്പെടുന്നത് മിച്ചം. അവസാനം എങ്ങനെയെങ്കിലും ഒപ്പിച്ച് ഓട്ടം തന്നെ. ഓഫീസിനും വീടിനും ഇടയില്‍ ഓടി നടക്കുന്നവര്‍ക്ക് ഏറ്റവും നല്ലതാണ് പെര്‍മനന്റ് ഹെയര്‍ ബ്ലോ ഡ്രൈ.

കെമിക്കല്‍ ട്രീറ്റ്മെന്റിലൂടെ മുടിയുടെ സ്വഭാവം മാറ്റുകയല്ല. മറിച്ച്, മുടിയുടെ ഇലാസ്തികതയില്‍ മാറ്റം വരുത്തി ആവശ്യമുള്ള ഭാഗം സ്ഥിരമായി ചുരുട്ടുകയാണ്. അസുഖങ്ങളോ കെമിക്കല്‍ ട്രീറ്റ്മെന്റ് മൂലമോ മുടി നഷ്ടപ്പെട്ടവര്‍ക്ക് പെര്‍മനന്റ് ബ്ലോ ഡ്രൈ ആണ് നല്ലത്.

മുടിക്ക് ഉള്ളും തിളക്കവും തോന്നിക്കും. മുടിയില്‍ കട്ടികൂടിയും കുറഞ്ഞും കാണപ്പെടുന്നതും പെര്‍മനന്റ് ബ്ലോ ഡ്രൈ വഴി പരിഹരിക്കാന്‍ കഴിയും.ഹെന്ന ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്കും പെര്‍മനന്റ് ബ്ലോ ഡ്രൈ ചെയ്യാമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

പെര്‍മനന്റ് ബ്ലോ ഡ്രൈ ചെയ്യും മുമ്പ് ഹെയര്‍ എക്സ്പര്‍ട്ടിനെ കാണേണ്ടത് വളരെ അത്യാവശ്യമാണ്. മുടിയുടെ അപാകതകള്‍ അറിഞ്ഞ് ബ്ലോ ഡ്രൈ ചെയ്യുമ്പോള്‍ അവ പരിഹരിക്കാന്‍ ഈ കൂടിക്കാഴ്ച സഹായിക്കും.

മോയ്സ്ചറൈസിങ് ട്രീറ്റ്മെന്റ്

വരള്‍ച്ച ഒഴിവാക്കി ഈര്‍പ്പം നിലനിറുത്താനായി മോയ്സ്ചറൈസിങ് ട്രീറ്റ്മെന്റാണ് നല്‍കേണ്ടത്. മുടി പല ഭാഗങ്ങളായി തിരിച്ചശേഷം തലയോട്ടിയില്‍ പുരളാതെ മോയ്സചറൈസര്‍ പുരട്ടണം. വിരലുകളും ചീപ്പും ഉപയോഗിച്ച് ഇതു മുടിയിലാകമാനം പുരട്ടണം.

അല്പ സമയത്തിനു ശേഷം ഇതിനു മുകളിലേക്ക് മൊയ്സചറൈസിങ് പായ്ക്ക് ഇടുക. മുടിയിലും തലയോട്ടിയിലും ആകമാനം മാസ്ക് ഇട്ടു പത്തുമിനിറ്റിനു ശേഷം മസാജ് ചെയ്ത് കഴുകണം. ചെറുതായി ആവി കൊള്ളിക്കുന്നതും നല്ലതാണ്. ട്രീറ്റ്മെന്റിനു ശേഷം ആഴ്ചയില്‍ രണ്ടു പ്രാവശ്യം സ്മൂത്ത്നിങ് ഷാംപൂവും മാസ്കും ഉപയോഗിക്കാന്‍ മറക്കരുത്.

വരണ്ട മുടിക്ക്

നീളമുള്ളത്, നീളമില്ലാത്തത്, ചുരുണ്ടത്, നീണ്ടത് എന്നിങ്ങനെ മുടി പല തരമുണ്ട്. മുടി ഏത് തരമായാലും പട്ടുപോലെ മൃദുലവും ആരോഗ്യമുള്ളതും ആയിരിക്കണമെന്നാണ് സ്ത്രീകളുടെ സ്വപ്നം. പലര്‍ക്കും അവരുടെ സ്വപ്നത്തിലെ മുടി ലഭിക്കാറില്ല എന്നതാണ് സത്യം.

മാലിന്യം, കാലാവസ്ഥ, രാസവസ്തുക്കളുടെ തുടര്‍ച്ചയായ ഉപയോഗം, ശരിയല്ലാത്ത ആഹാര ശീലങ്ങള്‍ എന്നിവ മുടിയിലെ സ്വാഭാവിക എണ്ണ നഷ്ടപ്പെടുത്തുകയും മുടി വരണ്ടതായി തീരുകയും ചെയ്യും. മുടിപ്രശ്നങ്ങള്‍ക്ക് വീട്ടുമരുന്നുകള്‍ വരണ്ട ആരോഗ്യമില്ലാത്ത മുടി അകാല നരയ്ക്കും മുടികൊഴിച്ചിലിനും കാരണമാകും.

മുടിക്ക് ആരോഗ്യം തിരിച്ചു നല്‍കാനും മൃദുലവും തിളക്കവും ഉള്ളതാക്കാനും നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. സ്പാകളില്‍ പോയി ഇതിനായി ആയിരകണക്കിന് രൂപ കളയാന്‍ ആഗ്രഹിക്കുന്നില്ല എങ്കില്‍ വീട്ടില്‍ തന്നെ കേശസംരക്ഷണത്തിന് ചെയ്യാവുന്ന ചില വഴികള്‍ പരീക്ഷിച്ച് നോക്കുക.

കടലമാവ്

വരണ്ട മുടിക്ക് വളരെ ഫലപ്രദമാണ് ഇത്. ഒരു കപ്പ് പാല് അല്ലെങ്കില്‍ തേങ്ങാപ്പാല്‍ എടുക്കുക. ഇതിലേക്ക് രണ്ട് മൂന്ന് ടീസ്പൂണ്‍ കടലമാവ് ചേര്‍ത്തിളക്കുക കുഴമ്പ് രൂപത്തിലാക്കി മുടിയില്‍ പുരട്ടുക. മുടിയുടെ അറ്റത്ത് കൂടുതല്‍ തേയ്ക്കാന്‍ ശ്രദ്ധിക്കണം പതിനഞ്ച് മിനുട്ടിന് ശേഷം ഷാമ്പു തേച്ച് കഴുകി കളയുക.

സുഗന്ധതൈലങ്ങള്‍

വരണ്ട മുടിക്കായി പണ്ട് മുതല്‍ നിര്‍ദ്ദേശിക്കുന്ന ഒന്നാണ് സുഗന്ധതൈലങ്ങള്‍. വെളിച്ചെണ്ണയും ബദാം എണ്ണയും തുല്യ അളവില്‍ ചേര്‍ത്തിളക്കുക. ഇതിലേക്ക് അര ടീസ്പൂണ്‍ ആവണക്കെണ്ണ ചേര്‍ക്കുക. കര്‍പ്പൂര തൈലം, റോസ്മെറി തുടങ്ങിയ സുഗന്ധതൈലത്തിന്റെ ഏതാനും തുള്ളികള്‍ ചേര്‍ക്കുക.

ഈ മിശ്രിതം ചെറുതായി ചൂടാക്കി തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. വീര്യം കുറഞ്ഞ ഷാമ്പു ഉപയോഗിച്ച് കഴുകി കളയുക. ഇളം ചൂട് എണ്ണ തലയില്‍ തേച്ച് പിടിപ്പിക്കുന്നത് മുടിയിലെ നനവ് നിലനിര്‍ത്താനും തലയോട്ടിയിലെ രക്തയോട്ടം കൂട്ടാനും സഹായിക്കും. മുടി വളര്‍ച്ചയ്ക്കും ഇത് സഹായിക്കും.

തേന്‍

നനവ് നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രകൃതിദത്ത ഉത്പന്നമാണ് തേന്‍ എന്ന് എല്ലാവര്ക്കും അറിയാം.തേന്‍ തേച്ച് കഴുകുന്നത് വരണ്ട പാറിപറന്ന മുടിക്ക് നനവ് നല്കാന് സഹായിക്കും. രണ്ട് കപ്പ് ചൂട് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്തിളക്കി ഉപയോഗിക്കുക.
മുട്ട

മുട്ടയുടെ മഞ്ഞയില്‍ ധാരാളം കൊഴുപ്പും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവ സ്വാഭാവികമായി നനവ് നിലനിര്‍ത്തുകയും ചെയ്യും. മുട്ടയുടെ വെള്ളയില്‍ ബാക്ടീരിയയെ നശിപ്പിക്കുന്ന എന്‍സൈമുകളുണ്ട്. ഇത് ആവശ്യമില്ലാത്ത എണ്ണ നീക്കം ചെയ്യും.

വരണ്ട മുടിക്ക് ഇവ നനവ് നല്‍കും. മുട്ട മഞ്ഞ ഉള്‍പ്പടെ ഉടച്ച് കലക്കിയെടുക്കുക ഇതിലേക്ക് ഒരു ടീസ്പൂണ്‍ തേനും തൈരും ചേര്‍ക്കുക. ഈ മിശ്രിതം മുടിയില്‍ തേയ്ക്കുക തണുത്ത വെള്ളത്തില്‍ കഴുകിയശേഷം ഷാമ്പു ഇടുക.

മയോണൈസ്

മുടിക്ക് ഉള്ളും തിളക്കവും ബലവും നല്കുന്ന ആന്റി ഓക്സിഡന്റായ എല്സിസ്റ്റെയ്ന് മയോണൈസില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. വരണ്ട് പൊട്ടിയ മുടിക്ക് വളരെ ഗുണകരമാണിത്. ഒരു കപ്പ് മയോണൈസ് എടുത്ത് നന്നായി ഇളക്കുക.

ഇത് മുടിയില്‍ പൂര്‍ണമായി തേയ്ക്കുക, മുടിക്ക് പൊട്ടലുള്ളിടത്ത് കൂടുതല്‍ തേയ്ക്കുക. ഒരു ഷവര്‍ ക്യാപ് ഉപയോഗിച്ച് തല മൂടി 30 മിനുട്ട് ഇരിക്കുക. തണുത്ത വെള്ളവും ഷാമ്പുവും ഉപയോഗിച്ച് കഴുകി കളയുക.

ബിയര്‍

വളരെ നല്ലൊരു കണ്ടീഷണറാണ് ബിയര്‍. വരണ്ട മുടിക്ക് തിളക്കം നല്‍കും. ബിയറിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി തിളക്കമുള്ള മൃദുലമായ മുടി നല്കാന് സഹായിക്കും അര കപ്പ് ബിയര്‍ രണ്ട് കപ്പ് വെള്ളത്തില്‍ ചേര്‍ത്തിളക്കുക മുടി ഷാമ്പു ചെയ്തതിന് ശേഷം ബിയര്‍ ഉപയോഗിച്ച് കഴുകുക.

മുടി പിന്നീട് കഴുകരുത്. പകരം തനിയെ ഉണങ്ങാന്‍ അനുവദിക്കുക. പുതിയതായി പുറത്തിറങ്ങിയ പാര്‍ക് അവന്യു ബിയര്‍ ഷാമ്പു മാത്രം ഉപയോഗിക്കാം.

ബേക്കിങ് സോഡ

മുടിയില്‍ അവശേഷിക്കുന്ന മാലിന്യങ്ങളും അവശിഷ്ടങ്ങളും നീക്കം ചെയ്യാന്‍ ബേക്കിങ് സോഡ സഹായിക്കും. ക്ഷാര ഗുണമുള്ളതിനാല്‍ ഇവ മുടിയുടെ പുറംപാളി അടയ്ക്കും. തലയോട്ടിയിലെ എണ്ണ ആഗീരണം ചെയ്യാനും ഇവ ഉപയോഗിക്കാറുണ്ട്.

അതിനാല്‍ മുടിയില്‍ നനവ് നിലനില്ക്കും. കാല് കപ്പ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ബേക്കിങ് സോഡ ചേര്‍ക്കുക വെള്ളത്തില്‍ ഇത് അലിഞ്ഞ് ചേര്‍ന്നതിന് ശേഷം അവസാന തലകഴുകലിനായി ഉപയോഗിക്കുക ഷാമ്പുവിലും സോഡ ചേര്‍ക്കാം.

അവക്കാഡോയും തേങ്ങാപ്പാലും

ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണയ്ക്ക് സമാനമായ എണ്ണയാണ് അവക്കാഡോയില്‍ ഉള്ളത്. വരണ്ട മുടിയുടെ തകരാറുകള്‍ പരിഹരിച്ച് ആരോഗ്യം നല്കാന് സഹായിക്കുന്ന ധാതുക്കള്‍, പ്രോട്ടീന്‍, വിറ്റാമിന്‍ എ,ഡി,ഇ, കെ, ബി എന്നിവ ഇതിലടങ്ങിയിട്ടുണ്ട്.

പാകമായ അവക്കാഡോയുടെ കാമ്പ് അരച്ചെടുക്കുക ഇതിലേക്ക് അരകപ്പ് തേങ്ങ പാല് ചേര്‍ക്കുക. ഈ മിശ്രിതം മുടിയില്‍ തേച്ച് 15 മിനിട്ടിരിക്കുക തണുത്ത വെള്ളവും ഷാമ്പുവും ഉപയോഗിച്ച് കഴുകി കളയുക.

ഐ മേക്കപ്പ്

1. കണ്ണിന്റെ ആകര്‍ഷീണയത കൂട്ടാന്‍ ഐഷാഡോ പുരട്ടുന്നത് നല്ലതാണ്.
2. സന്ദര്‍ഭത്തിനും വസ്ത്രത്തിനും തൊലിയുടെ നിറത്തിനും അനുസരിച്ച് അവരവര്‍ക്ക് അനുയോജ്യമായ ഐഷാഡോ വേണം തിരഞ്ഞെടുക്കാന്‍ .

3. കണ്പീലികള് നിറയെ ഉണ്ടെന്ന് തോന്നിപ്പിക്കാന്‍ കടുത്ത മസ്കാരയ്ക്ക് കഴിയും.
4. മസ്കാര കണ്ണുകള്‍ക്ക് കൂടുതല്‍ വലിപ്പമുള്ളതായി തോന്നിപ്പിക്കും.
5. മസ്കാര ഇടുന്നതിന് മുന്‍പ് ലാഷ് പ്രൈമര്‍ ഉപയോഗിക്കുക.
6. കറുപ്പ് നിറമോ തവിട്ടു നിറമോ ഉള്ള മസ്കാര ഉപയോഗിക്കുന്നതാണ് നല്ലത്.

വെജിറ്റബിള്‍ പീല്‍

മാസത്തില്‍ ഒരിക്കല്‍ വീതം ആറുതവണ എന്ന രീതിയില്‍ വെജിറ്റബിള്‍ പീല്‍ ചെയ്താല്‍ ചര്‍മ്മത്തിലെ അധിക എണ്ണമയം മാറിക്കിട്ടും.

ഇതില്‍ തന്നെ ഗാല്‍വാനിക് വെജിറ്റബിള്‍ പീല്‍ മുഖകുരുവിന്റ പാട് മാറാന്‍ സഹായിക്കും. ദിവസം മൂന്നു തവണയെങ്കിലും മുഖംകഴുകണം. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും മുള്‍ട്ടാണിമിട്ടിയും തേനും ചേര്‍ത്ത് മുഖത്തിടാം.

സാലഡുകള്‍ ,പച്ചക്കറികള്‍,പഴങ്ങള്‍ എന്നിവയ്ക്കൊപ്പം വെളളവും കുടിക്കാം. ക്ലീന്‍ അപ്പ് ചെയ്യുന്നതു മൂലം മുഖം കണ്ണാടിപ്പോലെ തിളങ്ങാന്‍ സഹായിക്കും.

ഫേഷ്യല്‍ ചെയ്യുമ്പോള്‍ ക്രീമുപയോഗിച്ചുളള മസാജിങ്ങ് ഒഴിവാക്കുന്നതായിരിക്കും നല്ലത്.പ്രായം കൂടിയവരില്‍ കാണുന്ന മുഖകുരുവിന് ഫ്രൂട്ട് ഫേഷ്യല്‍ വളരെ നല്ലതാണ്.

വായ്നാറ്റം അകറ്റാന്‍ ഏഴു വിദ്യകള്‍
വായ്നാറ്റമുള്ളയാള് ആത്മവിശ്വാസത്തോടെ എങ്ങനെ മറ്റുള്ളവരോടു സംസാരിക്കും? ദഹനപ്രശ്നങ്ങള്‍, ദന്തരോഗങ്ങള്‍, മോണയ്ക്കുണ്ടാകുന്ന തകരാറുകള്‍ എന്നിവ വായ്നാറ്റത്തിനു കാരണമായേക്കാം. വായ്നാറ്റം നിങ്ങളെയും അലട്ടുന്നുണ്ടോ? എങ്കില്‍ ഈ വിദ്യകള്‍ പരീക്ഷിക്കൂ. വെള്ളം കുടിക്കുക ദിവസം എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.അല്ലെങ്കില്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടും. ഇതോടെ ഉമിനീരിന്റെ അളവു കുറയും. വായ വരളുന്നതു വായ്നാറ്റത്തിനിടയാക്കും. നാവു വൃത്തിയാക്കാന്‍ മടിക്കേണ്ട ദിവസവും പല്ലുതേച്ച ശേഷം നാവു വൃത്തിയാക്കാത്തവരിലാണു വായ്നാറ്റം കൂടുതലായി കണ്ടുവരുന്നത്. ടങ്ക്ലീനര്‍ ഉപയോഗിച്ചു നാവു വൃത്തിയാക്കുക. തൈരു കൂട്ടുക ആഹാരത്തില്‍ ദിവസവും തൈര് ഉള്‍പ്പെടുത്തുക. തൈര് ഇഷ്ടമല്ലാത്തവര്‍ക്ക് അതിന്റെ രുചി മാറ്റാന്‍ മറ്റെന്തെങ്കിലും ചേര്‍ത്തു കഴിക്കാം. പക്ഷേ, പഞ്ചസാര ചേര്‍ത്ത തൈര് പാടില്ല. മൗത്ത് വാഷ് വാങ്ങുമ്ബോള്‍ ആല്‍ക്കഹോള്‍ ഇല്ലാത്ത മൗത്ത് വാഷ് ഉപയോഗിക്കുക. വിപണിയില്‍ കിട്ടുന്നതില്‍ അധികവും ആല്‍ക്കഹോള്‍ ചേര്‍ത്തതാണ്. വിറ്റമിന്‍ 'എ'യും 'സി'യും തണ്ണിമത്തന്, കാരറ്റ്, ആപ്പിള്‍ എന്നിവ കൂടുതല്കഴിക്കുക. ഇവയില്‍ അടങ്ങിയിട്ടുള്ള വിറ്റമിന്‍ എയും സിയും വായ്നാറ്റത്തോടു പൊരുതും. കടുംചായ കുടിക്കാം കടുംചായ കുടിക്കുന്നവരില്‍ വായ്നാറ്റം താരതമ്യേന കുറവായിരിക്കും. തേയില വായ്നാറ്റം നന്നായി ചെറുക്കുമെന്നാണ് ഇതു സംബന്ധിച്ചു നടന്നിട്ടുള്ള പഠനങ്ങള്‍ തെളിയിക്കുന്നത്. ഏലയ്ക്കയും പുതിനയും ഏലയ്ക്കയോ പുതിനയോ ചവയ്ക്കാം. ഇരട്ടിമധുരം, തക്കോലം എന്നിവയും നല്ലതാണെന്ന് ആയുര്‍വേദം പറയുന്നു. ഇരട്ടിമധുരവും തക്കോലവും അങ്ങാടിക്കടയില്‍ കിട്ടും. തക്കോലം ചവച്ചുതുപ്പിക്കളയുന്നതാണ് നല്ലത്. അധികനേരം ആഹാരം കഴിക്കാതിരിക്കരുത്. മറ്റു വഴിയില്ലെങ്കില്‍ മിന്റ് ചേര്‍ത്ത മിഠായിയെങ്കിലും നുണയുക.

പതിവായി ബ്രോയ്ലര്‍ ചിക്കന്‍ കഴിക്കുന്നതു ആരോഗ്യത്തിനു എത്രത്തോളം ഹാനികരമാണെന്നു അറിയാമോ?

മാരകമായ ക്യാന്‍സര്‍ ഉള്‍പ്പടെ പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കു ബ്രോയ്ലര്‍ ചിക്കന്‍ കാരണമാകുമെന്ന് പുതിയ പഠനറിപ്പോര്‍ട്ട്. ഗോവയിലെ ഐഎംഎ(ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്) ഘടകം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ദേശീയ ഡോക്ടര്‍ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ പഠനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഗോവയിലെ ഡ്രഗ് കണ്ട്രോളര് വിഭാഗവുമായി ഐഎംഎ പ്രതിനിധികള്‍ ചര്‍ച്ച ചെയ്തു. ബ്രോയ്ലര്‍ ചിക്കന്റെ ഉപയോഗം വ്യാപകമായ ഗോവയില്‍ പ്രതിവര്‍ഷം ഇരുന്നൂറോളം പേര്‍ക്കു ക്യാന്‍സര്‍ പിടിപെടുന്നുണ്ട്. ഇതില്‍ പകുതിയോളം സ്ത്രീകള്‍ക്കാണ്. ബ്രോയ്ലര്‍ ചിക്കനില്‍ അമിതമായ അളവില്‍ വളര്‍ച്ചാ ഹോര്‍മോണ്‍ കുത്തിവെക്കുന്നുണ്ട്. ഇതാണ് ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള മാരകമായ ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരമാകുന്നതെന്നു ഐഎംഎ വക്താവ് സീതാകാന്ത് ഘനേക്കര്‍ പറയുന്നു.

പെണ്‍കുട്ടികള്‍ സ്ഥിരമായി ബ്രോയ്ലര്‍ ചിക്കന്‍ കഴിക്കുന്നതുകാരണം ആര്‍ത്തവചക്രത്തിന്റെ ആരംഭം നേരത്തെയാകുന്നതായും പഠനത്തില്‍ പറയുന്നു. 14-15 വയസിലാണ് സാധാരണയായി പെണ്‍കുട്ടികളില്‍ ആര്‍ത്തവചക്രം ആരംഭിക്കേണ്ടത്. എന്നാല്‍ അത് ഇപ്പോള്‍ 12 വയസായി മാറിയിട്ടുണ്ട്. എന്നാല്‍ ചില കുട്ടികളില്‍ എട്ടാമത്തെ വയസില്‍പ്പോലും ആര്‍ത്തവചക്രം ആരംഭിക്കുന്നുണ്ട്. ഇതിനുകാരണം ബ്രോയ്ലര്‍ ചിക്കന്റെ അമിത ഉപയോഗമാണെന്നും ഐഎംഎ വക്താവ് പറയുന്നു

ആമവതാത്തിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെ ?

ഇക്കാലത്ത് അമവാതം അഥവാ റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് മൂലം കഷ്ടപ്പെടുന്നവര്‍ ഏറെയാണ്. പുരുക്ഷന്മാരെ അപേക്ഷിച്ച് സ്ത്രീകളെയാണ് കൂടുതലായും ആമവാതം ബാധിക്കുന്നത്. അതിനാല്‍ ഇതിന്റെ ലക്ഷണങ്ങള്‍ തുടക്കത്തിലേ കണ്ടുപിടിച്ച് ചികിത്സ നടത്തേണ്ടതാണ്. സന്ധിവേദനയും പിരിമുറുക്കവുമാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇതുകൂടാതെ മറ്റ് ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം...
തളര്‍ച്ച
സന്ധിവാതം ബാധിച്ച സ്ത്രീകളെ കൂടുതലായി ബാധിക്കുന്നത് ഒന്നാണ് തളര്‍ച്ച. സന്ധിവേദന കൂടുതലാകുമ്പോള്‍ ഉറക്കക്കുറവും ശരീരത്തിന് തളര്‍ച്ച എന്നീ പ്രശ്നങ്ങളും ഉണ്ടാകുന്നു.
രോഗശാന്തി വളരെ താമസിച്ചുമാത്രം
റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് ബാധിച്ച രോഗികള്‍ക്ക് രോഗപ്രതിരോധശേഷി വളരെ കുറവായിരിക്കും. അതിനാല്‍ രോങ്ങള്‍ പെട്ടെന്നു ബാധിക്കുകയും രോഗശാന്തിവളരെ താമസിച്ചായിരിക്കും. എന്തെങ്കിലും മുറിവോ, രോഗങ്ങളോ പിടിപെട്ടാല്‍ അതില്‍ നിന്നുമുള്ള മോചനം പ്രയാസകരമായിരിക്കും. മുതിര്‍ന്നവരെപ്പോലെ ചെറുപ്പക്കാര്‍ക്കും ഇതുതന്നെയായിരിക്കും അവസ്ഥ.
കാല് പാദങ്ങളില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍
ആര്‍ത്രൈറ്റിസിന്റെ ലക്ഷണമുള്ളവര്‍ക്ക് കാല്പ്പാദങ്ങളില് പ്രത്യേകിച്ചും ഉപ്പുറ്റിയില്‍ വേദനയോ, മുഴയോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
കാഴ്ചയ്ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍
സിയോഗ്രന് സിഡ്രോം ബാധിക്കാനുള്ള സാധ്യത ഉണ്ട്. അതായത് കണ്ണ്, മൂക്ക്, വായ്, ചര്‍മ്മം എന്നിവയ്ക്ക് വരള്‍ച്ച അനുഭവപ്പെടുന്ന അവസ്ഥയാണിത്. ഗ്രന്ഥിക്കുണ്ടാകുന്ന തകരാറാണ് ഇതിന് കാരണം.
കാലുകളില്‍ മരവിപ്പ്
രാവിലെ എഴുന്നേല്ക്കുമ്പോള് കാലുകളില്‍ മരവിപ്പ് അനുഭവപെടാറുണ്ടെങ്കില് ഒരു ഡോക്ടറെ കാണേണ്ടതാണ്. ഈ അവസ്ഥ വരുമ്പോള്‍ കാലുകള്‍ കുറച്ചുസമയത്തേക്ക് അനക്കാന്‍ കഴിയാതെ വരും. കുടാതെ കാലുകളില്‍ മരവിപ്പ് അനുഭവപ്പെടുകയും ചെയ്യും.
സന്ധികളില്‍ ഉണ്ടാകുന്ന വേദന
റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് രോഗികളില്‍ സാധാരണയായി കണ്ടുവരുന്ന ലക്ഷണമാണ് സന്ധികളിലെ വേദന. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാള് ഉടന്‍ തന്നെ ഒരു ഡോക്ടറെ കാണേണ്ടതാണ്.
ഞരമ്പുകളില്‍ ഉണ്ടാകുന്ന തരിപ്പ്
ഞരമ്പുകളില്‍ ഉണ്ടാകുന്ന തരിപ്പ് സാധാരണയായി അവഗണിക്കുകയാണ് പതിവ്. ഇതിനെ കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോം എന്നാണ് പറയുന്നത്. ഈ ലക്ഷണത്തെ അവഗണിക്കാന്‍ പാടില്ല അത് ലക്ഷണമാകാം.
സന്ധികളില്‍ മുഴ കാണപ്പെടുക
സന്ധികളില്‍ വീക്കം കാണപ്പെടുക
സന്ധികളില്‍ ചിലപ്പോള്‍ ചെറിയ വീക്കം കാണപ്പെടുന്നുണ്ടെങ്കില്‍, ഇത് റുമറ്റോയിഡ് ആര്‍ത്രൈറ്റിസിന്റെ ലക്ഷണമാകാം. വീഴുന്നതു മൂലവും ഇത്തരത്തില്‍ വീക്കം കാണപ്പെടാം ഇത് ഗൗട്ട് ആകാനും സാധ്യത ഉണ്ട്. ഗൗട്ട് മറ്റൊരുതരം ആര്‍ത്രൈറ്റിസ് ആണ്.
തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കുകയും ചികിത്സ തേടുകയും ചെയ്താല്‍ ഈ രോഗത്തില്‍ നിന്നും മോചനം നേടാം. സ്ത്രീകള്‍ പൊതുവേ സ്വന്തം കാര്യത്തില്‍ ശ്രദ്ധചെലുത്താറില്ല. എന്നാല്‍ സ്ത്രീകളുടെ ആരോഗ്യമാണ് കുടുംബത്തിന്റെ ആരോഗ്യം എന്ന ചിന്ത എപ്പോഴും ഉണ്ടാകേണ്ടതാണ്

തലവേദന മുതല്‍ പുറംവേദനവരെയുള്ള പ്രശ്നങ്ങള്‍ക്ക് ദഹനപ്രശ്നങ്ങള്‍ കാരണമാകുന്നതായി നമുക്ക് അനുഭവമുണ്ടാകും. ഇത് മാത്രമല്ല പലതരം രോഗങ്ങളിലേക്കു ദഹനപ്രശ്നങ്ങളകറ്റാന്‍ ചില എളുപ്പ വഴികളുണ്ട്.

1.ഭക്ഷണം ശരീരം സ്വീകരിക്കുന്നത് വായിലൂടെയാണ്. അപ്പോള്‍ തുടക്കവും വായില്‍നിന്നാണ് നല്ലപോലെ ചവച്ചരച്ച് ഭക്ഷണം കഴിക്കുക. വേഗത്തില്‍ ആഹാരം കഴിക്കുന്നതു ദഹനക്കേടുണ്ടാക്കും.

2. പുളിപ്പിച്ചതും കള്‍ച്ചര്‍ ചെയ്തതുമായ ഭക്ഷണം നല്ല ബാക്ടീരിയ അടങ്ങിയതാണ്. ഇത് അന്നനാളത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും.

3. എണ്ണയില്‍ വറുത്തവ , ഫാസ്റ്റ് ഫുഡ് എന്നിവ കുറയ്ക്കുക. ഇവ ദഹനപ്രക്രിയക്ക് തടസം വരുത്തുന്ന ഭക്ഷണങ്ങളാണ്.

4. അല്പം ചുക്ക് പൊടിച്ച് ചൂടുവെള്ളത്തില്‍ കലക്കി ദിവസവും രണ്ടു നേരം കുടിച്ചാല്‍, ദഹനക്കുറവു മൂലമുള്ള വയറിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും.

5. ഇടയ്ക്ക് ശരീരത്തില്‍ ഒരു വിഷവിമുക്തമാക്കല്‍ പ്രക്രിയ നടത്തിയാല്‍ ദഹനപ്രക്രിയ കൂടുതല്‍ നല്ലതാകും. നെല്ലിക്ക, കറ്റാര്‍വാഴ നീര് എന്നിവ ഇതിന് സഹായിക്കും.

6. ആല്‍ക്കഹോളില്‍നിന്ന് രൂപപ്പെടുന്ന ആസിഡ് ദഹനപ്രക്രിയയെ ആകെ ബാധിക്കും. കാരറ്റ് , ബീറ്റ്റൂട്ട്, പച്ച ഇലക്കറികള്‍ എന്നിവ കഴിച്ച് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക.

7. ആവശ്യത്തിന് വെള്ളം കുടിക്കുക. നാരങ്ങവെള്ളം, തേങ്ങവെള്ളം, ജ്യൂസുകള്‍ എന്നിവ നിര്‍ജ്ജലീകരണം തടയാന്‍ സഹായിക്കും. ഗ്രീന്‍ ടീ ദഹനപ്രക്രിയക്ക് വളരെ സഹായകരമാണ്.വിശപ്പു വര്‍ദ്ധിപ്പിക്കാനും ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാനും ജിഞ്ചര്‍ ടീയ്ക്കു സാധിയ്ക്കും.

വിശപ്പുണ്ടാകാന്‍ മാതളം

ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഫാസ്റ്റ് ഫുഡിന്റെ പുറകേ പോകാതെ വിഷമയമില്ലാത്ത പഴങ്ങളും പച്ചക്കറികളും കഴിക്കേണ്ടതാണ് അത് നമ്മുടെ വീടുകളില്‍ തന്നെ കൃഷി ചെയ്യുകയാണെങ്കില്‍ ഉത്തമം
ആരോഗ്യകരമായ ജീവിതത്തിന് ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് മാതളം നിരവധി പോഷകഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന മാതളത്തിന്റെ ഗുണങ്ങള്‍ ഏറെയാണ് അതില്‍ ചിലത് നോക്കാം
1.മാതളത്തിന്റെ അല്ലികള്‍ ഇടക്കിടെ തിന്നുന്നത് വിശപ്പുണ്ടാകാന്‍ ഉത്തമമാണ്
2.പ്രത്യേകിച്ചും കുട്ടികളില്‍ കാണുന്ന വിശപ്പില്ലായ്മ പരിഹരിക്കാന്‍ മാതളം ഉത്തമമാണ്
3.മാതളത്തിന്റെ അല്ലികള്‍ ഉണക്കിപൊടിച്ച് കഴിക്കുന്നതും ഉത്തമമാണ്.
4.ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ഇതൊരു ഫലപ്രദമായ ദഹനസഹായി ആണ്. ഇത് കൂടാതെ മാതളത്തില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പ് അനീമിയ അഥവാ വിളര്‍ച്ച അകറ്റാന്‍ ഫലപ്രദമണ്
5. മാതളത്തിന്റെ തോട് ഉണക്കിപൊടിച്ച് തേന്‍ ചേര്‍ത്ത് ഉപയോഗിക്കാം ഭക്ഷണത്തിന് 15 മിനിട്ട് മുമ്പായി കഴിക്കണം
6. മാതളം ജുസാക്കിയും ഉപയോഗിക്കാവുന്നതാണ്

മുടി വളരാന്‍ ഉള്ളി കൊണ്ട് ചില ഒറ്റമുലികള്

ഇക്കാലത്ത് നിരവധിപ്പേരെ വിഷമിപ്പിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചില്‍. 50 മുതല്‍ 100 മുടി വരെ ദിവസേന കൊഴിയുന്നത് സാധാരണയാണ്. എന്നാല്‍ മുടി കൊഴിച്ചില്‍ ഇതില്‍ അധികമായാല്‍ അത് ഗൗരവമായി കാണണം. എന്തൊക്കെയാണ് മുടികൊഴിച്ചിലിന്റെ കാരണങ്ങള്‍. മാനസികസമ്മര്‍ദ്ദം മുതല്‍ ആധുനിക ജീവിതശൈലി വരെ മുടികൊഴിച്ചിലിന് കാരണമാകാം. മുടികൊഴിച്ചില്‍ തടയാന്‍ വീട്ടില്‍വെച്ച് ചെയ്യാവുന്ന നിരവധി പരിഹാരമാര്‍ഗങ്ങളുണ്ട്. ഇതില്‍ ഏറെ പ്രധാനമാണ് ഉള്ളി ജ്യൂസ് ഉപയോഗിച്ചുള്ള ചികില്‍സ.

ഒരു പാര്‍ശ്വഫലങ്ങളും അലര്‍ജിയുമില്ലാത്ത ഒറ്റമൂലിയാണ് ഉള്ളി ജ്യൂസ്. മുടികൊഴിച്ചില്‍ തടയാനും മുടിവളര്‍ച്ച ത്വരിതപ്പെടുത്താനും ഉള്ളി ജ്യൂസ് സഹായിക്കും. പലപ്പോഴും വിപണിയില്‍ ലഭ്യമാകുന്ന ഉല്പന്നങ്ങള് ഉപയോഗിക്കുമ്പോള്‍ മാരകമായ രാസവസ്തുക്കള്‍ പലവിധത്തിലുള്ള പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഉള്ളിജ്യൂസ് ഏറെ ഫലപ്രദമാകുന്നത്. മുടികൊഴിച്ചില്‍ തടയാനുള്ള ചികില്‍സകള്‍ക്കായി ഹെയര്‍ സ്പാകളിലേക്കു പോകുന്നവര്‍ക്ക് ഒരു ചെലവുമില്ലാതെ വീട്ടില്‍ത്തന്നെ ഈ പ്രശ്നം പൂര്‍ണമായി പരിഹരിക്കാന്‍ ഉള്ളി ജ്യൂസ് സഹായിക്കുന്നു.

മുടികൊഴിച്ചില്‍ തടയാനും മുടിവളര്‍ച്ച ത്വരിതപ്പെടുത്താനും ഉള്ളി സഹായിക്കുമെന്ന് ഇതിനോടകം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. കൂടാതെ താരന്, തലമുടിയെ ബാധിക്കുന്ന ഫംഗല്‍, ഈസ്റ്റ് ഇന്ഫെക്ഷന് എന്നിവ ചെറുക്കാനും ഉള്ളി ജ്യൂസ് സഹായിക്കും. ഉള്ളി ജ്യൂസ് തലയില്‍ തേച്ചുപിടിപ്പിക്കുന്നത് തലയോട്ടിയിലെ രക്തയോട്ടം അനായാസമാക്കിമാറ്റും. മുടിവളര്‍ച്ചയെ സഹായിക്കുന്ന കൊളാജന്റെ അളവ് വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും. മുടിവളര്‍ച്ച തടയുന്ന ബാക്ടീരിയകളെയും ഫംഗസുകളെയും ചെറുക്കാന്‍ ഉള്ളി ജ്യൂസ് സഹായിക്കും. മുടിയുടെ വേര് ശക്തിപ്പെടുത്തുകയും ഉറപ്പുള്ള മുടി വളരാനും ഉള്ളി ജ്യൂസ് സഹായിക്കും.

ഉള്ളി ജ്യൂസ് എങ്ങനെ തയ്യാറാക്കാം...

മിക്സി, ജ്യൂസര്‍ എന്നിവ ഉപയോഗിച്ച് ഉള്ളി ജ്യൂസ് തയ്യാറാക്കാം. ഉള്ളി ചെറിയ കക്ഷണങ്ങളായി മുറിച്ചെടുക്കുക. അതിനുശേഷം മിക്സിയിലോ ജ്യൂസറിലോ ഇട്ടു ജ്യൂസ് രൂപത്തില്‍ അരച്ചെടുക്കുക. ഈ ഉള്ളി ജ്യൂസ് കുളിക്കുന്നതിനുമുമ്പ് തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ചാല്‍ മതിയാകും. ഏകദേശം അരമണിക്കൂറിനുശേഷം കുളിക്കുമ്പോള്‍ ഇത് കഴുകികളയാം. കൂടാതെ തേന്‍, റം എന്നിവയ്ക്കൊപ്പം ചേര്‍ത്തും ഉള്ളി ജ്യൂസ് ഉപയോഗിക്കാം.

പച്ച ബദാം ആരോഗ്യത്തിന് നല്ലത്

പച്ച ബദാം ആരോഗ്യത്തിന് നല്ലതാണെന്ന് എത്രപേര്‍ക്കറിയാം? പച്ച ബദാം ആന്റി ഓക്സിഡന്റിന്റെ കലവറയാണ്. ഇതുകൂടാതെ നമ്മുടെ ശരീരത്തിലെ ജൈവിക വിഷത്തെ പച്ച ബദാം പുറന്തള്ളുകയും ചെയ്യുന്നു. ശരീരത്തിലെ രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുകയും അണുബാധ തടയുകയും ചെയ്യുന്നു.
ശരീരത്തില്‍ ആവശ്യമില്ലാത്ത കൊഴുപ്പിനെ പുറന്തള്ളുകയും അമിതഭാരം ഇല്ലാതാക്കുന്നതിനും പച്ച ബദാം സഹായിക്കുന്നു. പച്ച ബദാമില്‍ ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇതുകൂടാതെ പച്ച ബദാം കഴിക്കുന്നത് ദഹനത്തിനും ഉത്തമമാണ്.
മുടിയുടെ വളര്‍ച്ചയ്ക്കും പച്ച ബദാം ഉത്തമമാണ്. മുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ ജീവകങ്ങളും ധാതുക്കളും പച്ച ബദാമില്‍ അടങ്ങിയിരിക്കുന്നു. ഇതു മുടികൊഴിച്ചില്‍ തടയുന്നതിനും സഹായിക്കുന്നു. ഇതു മുടിയുടെ വേര് മുതലുള്ള വളര്‍ച്ചയ്ക്ക് ഉത്തമമാണ്.

സന്ധിവാതത്തോടു പൊരുതാം

സന്ധിവാതം ശാരീരിക പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു. പിന്നീട് ഹൃദ്രോഗം, പ്രമേഹം തുടങ്ങിയവയിലുമെത്തും. കൈ, കാല്, തോള് കണംകാല്‍ ഇടുപ്പ് തുടങ്ങിയ ഭാഗങ്ങളെയാണു സന്ധിവാതം ബാധിക്കുന്നത്. സന്ധിവാതത്തിന്റെ വേദന മൂലമുണ്ടാകുന്ന വിഷമതകള്‍ ചിലരെ വിഷാദരോഗിയാക്കുന്നുവെന്നും ഗവേഷകര്‍ പറയുന്നു.
കൃതമായ വ്യായാമ മുറകള്‍ ചെയ്താല്‍ ഇത്തരം വിഷാദരോഗമൊന്നും പിടിപെടാതെ സന്ധിവാതത്തോടു ചെറുത്തു നില്ക്കാം. ദിവസവുമുള്ള വ്യായാമ മുറകള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമാക്കി ചുരുക്കുക. ഏറെനേരം ഇരുന്നു ചെയ്യുന്ന ജോലിയാണു ചെയ്യുന്നതെനില് ഇടയ്ക്കെടെ അല്‍പ്പ നേരം എണീറ്റു നില്‍ക്കുകയും നടക്കുകയുമൊക്കെ ചെയ്യുക.
അപകടം മൂലവും അമിത ഭാരം മൂലവുമൊക്കെ സന്ധിവാതം പിടിപെടാം. പ്രമേഹം സന്ധികളുടേയും ഇടുപ്പിന്റെയും മറ്റും വേദനയ്ക്കു കാരണമാകും. അമിതവണ്ണമുള്ളവര്‍ക്ക് അവരുടെ ഭാരം കാലിന് താങ്ങാന്‍ കഴിയാതെവരുന്നു അതുമൂലം പടികള്‍ കയറുമ്പോള്‍ കാലിന് വേദനയുണ്ടാകുന്നു.
സന്ധി വാതത്തിനു തുടക്കത്തിലേ ചികിത്സ തുടങ്ങിയില്ലെങ്കില്‍ കിടപ്പിലാകുമെന്ന കാര്യം ഉറപ്പ്. ആര്‍ത്രൈറ്റിസ് കെയര്‍ ആന്ഡ്റിസര്ച്ചില് ഈയിടെ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

ചായ.. വെറും ചായ അല്ല..!!

ഒരു ദിവസം ആരംഭിക്കുന്നത് ഒരു ചായ കുടിച്ചുകൊണ്ടാകുന്നത് ഉണര്‍വ്വും ഉന്മേഷവും നമുക്ക് ലഭിക്കാന്‍ സഹായിക്കുന്നു. ചായമാത്രമല്ല ചായയുടെ കൂടെയുള്ള കടിയും ചായപോലെതന്നെ പ്രധാനമാണ്. ഓരോരുത്തര്‍ക്ക് അവരുടെ 'മൂഡ്' അനുസരിച്ചുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ചായയോടൊപ്പം ചേര്‍ക്കാം. ഓരോ നാട്ടിലേയും ചായക്ക് വ്യത്യസ്ഥരുചിയായിരിക്കും ചിലപ്പോള്‍ അതോടൊപ്പം കഴിക്കുന്ന ആഹാരസാധങ്ങളും
സെന്‍ച

ജപ്പാനിലെ ചായയായ സെന്‍ച, നമ്മള് കുടിക്കുന്ന ഗ്രീന്ടീയെ അനുസ്മരിക്കുന്ന ചായയാണ്. ഈ ചായയ്ക്ക് തളിരിലയുടെ സുഗന്ധമാണ് . അതിന്റെ രുചി വിവരിക്കാന്‍ തന്നെ പ്രയാസമാണ്. സെന്ചയോടൊപ്പം ജാപ്പനീസ് കഴിക്കാന്‍ തിരഞ്ഞെടുക്കുന്നത് മീന്‍ വിഭവങ്ങള്‍ സാലഡ്, അരി ആഹാരങ്ങള്‍ , ഡിസേര്‍ട്ട് എന്നീ ജാപ്പനീസ്ഭക്ഷണ വിഭവങ്ങളാണ്
വൈറ്റ് ടീ

ഗ്രീന്ടീയെക്കാളും രുചികരമാണ് വൈറ്റ് ടീ .ഈ ചായയോട് ജോഡിചേര്‍ത്ത് റോസ്റ്റ് ചിക്കനും മോമോസ് പോലുള്ള വിഭവങ്ങളും കഴിക്കാവുന്നതാണ്. നിങ്ങള്‍ ഈ ചായ കുടിക്കുമ്പോള്‍ പച്ചവെള്ളം കുടിക്കുന്ന വികാരം മാത്രമേ ഉണ്ടാകുകയുള്ളൂ ഏതൊരു കാലാവസ്ഥയിലും ഈ ചായ ഉപയോഗിക്കാവുന്നതാണ്. തേന്‍ ചേര്‍ത്ത് ഈ ചായ കുടിക്കുന്നത് ഉത്തമമായിരിക്കും
കട്ടന്‍ചായ

ഇത് വളരെ വീര്യമുള്ള ചായയാണ്. ഇതിനോടൊപ്പം സ്പൈസിയായുള്ള സ്നാക്സ് ഉപയോഗിക്കാവുന്നതാണ്. മധുരമുള്ള സ്നാക്സും ഉപയോഗിക്കാം
ഗ്രീന്‍ ടീ

ഇന്നത്തെ ജീവിതസാഹചര്യത്തില്‍ വളരെ ഭലപ്രധമായ ഒന്നാണ് ഗ്രീന്‍ ടീ. വളരെയധികം ഔഷധഗുണമുള്ളതും പലരോഗങ്ങള്‍ വരാതിരിക്കുന്നതിനും ഗ്രീന്‍ ടീ ഉത്തമമണ്. പഴങ്ങള്‍ പച്ചക്കറികള്‍ കടല്‍ വിഭവങ്ങള്‍ എന്നിവ ഗ്രീന്‍ ടീയോടൊപ്പം കഴിക്കാവുന്നതാണ്. പല തരത്തിലുള്ള ഗ്രീന്‍ ടീ ഉണ്ട്
1) വെജിറ്റാല് ഗ്രീന്‍ ടീ അതായത് ജപ്പാന് സെന്ചാ
2) സ്മോക്കി ഗ്രീന്‍ടീ
3)ഫ്രൂട്ടീ ഗ്രീന്‍ടീ
ഊളോങ്ങ് ടീ (Oolong Tea)

ഗ്രീന്ടീയുടേയും ബ്ലാക്ക്ടീയുടേയും ഒരുതരത്തില്‍ പറഞ്ഞാന്‍ കൂടിച്ചേരലാണ് ഊളോങ്ങ് ടീ. എല്ലാതരത്തിലുള്ള ആഹാരസാധനങ്ങളും ഇതിനോടൊപ്പം ഉപയോഗിക്കാം
പൂ റെച്ച് ടീ (Pu-erh Tea)

ദഹനം വളരെ എളുപ്പത്തില്‍ ആവുന്നതിന് ഈ ചായ സഹായിക്കുന്നു.ഇറച്ചി വിഭവങ്ങളും എണ്ണയിലും മറ്റും പാകം ചെയ്യ്ത വിഭവങ്ങളും ഇതോടൊപ്പം കഴിക്കാം
മുകളില്‍ പറഞ്ഞ ചായയോടൊപ്പം കഴിക്കാവുന്ന ആഹാരസാധങ്ങളില്‍ ആളുകളുടെ രുചിഭേദങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെടാം. ദിവസവും കുടിക്കുന്ന ചായയില്‍ നിന്നും മാറി ഇത്തരം ചായകള്‍ പരീക്ഷിച്ച് അതോടൊപ്പം ഇത്തരം വ്യത്യസ്ഥമായ സ്നാക്സും പരീക്ഷിക്കാവുന്നതാണ്

ടെന്‍ഷന്‍ കുറയ്ക്കാന്‍ ഒരു ചായകുടിക്കാം

ഓഫീസിലെ ജോലിഭാരങ്ങളും വീട്ടുജോലിയും എല്ലാം കൂടിചേര്‍ന്ന് നിങ്ങള്‍ മാനസികപിരിമുറുക്കം അനുഭവിക്കുന്നവരാണോ? എന്നാല്‍ ഇത്തരത്തിലുള്ള മാനസിക പിരിമുറുക്കത്തിന് പരിഹാരമായി നിങ്ങള്‍ ഒരു ഗ്ലാസ് മധുരമുള്ള ചായയോ കാപ്പിയോ കുടിച്ചാല്‍ മതി. മാനസിക പിരിമുറുക്കം പമ്പ കടക്കും. ഇത് പറയുന്നത് യൂണിവേഴ്സിറ്റി ഓഫ് കാലിഫോണിയയിലെ ശാസ്ത്രജ്ഞരാണ്.
മധുരമുള്ള ഒരു ചായയോ കാപ്പിയോ കുടിക്കുന്നത് സ്ട്രസ്സിന് കാരണമാകുന്ന ഹോര്‍മോണായ കോര്‍ട്ടിസോളിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.എന്നാല്‍ കൃത്രിമപഞ്ചസാര ഉപയോഗിച്ച് ചായയോ കോഫിയോ കഴിക്കുന്നതുമൂലം സ്ട്രസ്സ് അഥവാ മാനസികപിരിമുറുക്കം കുറയുന്നില്ല.
ഗവേഷകര്‍ 18 നും 40 വയസ്സിനും ഇടയിലുള്ള 40ഓളം സ്ത്രീകളിലാണ് പരീക്ഷണം നടത്തിയത്. ഇവരെ രണ്ട് ഗ്രൂപ്പുകളായി തിരിക്കുകയും അതില്‍ ഒരു വിഭാഗത്തിന് ഭക്ഷണ ശേഷം പഞ്ചസാരചേര്‍ത്ത ചായയോ കാപ്പിയോ നല്കി അടുത്ത ഗ്രൂപ്പിന് കൃത്രിമ മധുരം അടങ്ങിയ ചായയോ കാപ്പിയോ നല്കി .ഈ സമയങ്ങളില്‍ ഇവര്‍ക്ക് മറ്റ് മധുരപലഹാരങ്ങളോ ജൂസോ നല്കീയിരുന്നില്ല.
12 ദിവസത്തിന് ശേഷം എം ആര് ഐ സ്കാന്‍ എടുത്തു പരിശോധിച്ചു. പഞ്ചസാര ചേര്‍ന്ന കാപ്പിയോ ചായയോ കുടിച്ച ഒരാള്‍ക്ക് സ്ട്രസ്സ് ഹോര്‍മോണായ കോര്‍ട്ടിസോളിനെ ഇല്ലാതാകുവെന്ന് കണ്ടെത്തി

ആഹാരം കഴിച്ചോളൂ.. പക്ഷെ 'കലോറിയും' ശ്രദ്ധിക്കണം

അമിതവണ്ണം നിയന്തിക്കാന്‍ കലോറികൂടിയ ആഹാരസാധങ്ങള്‍ ഒഴിവാക്കാറുണ്ട്. അത്തരത്തില്‍ ഒഴിവാക്കപ്പെടുന്ന ആഹാര സാധനങ്ങളില്‍ പ്രധാനപെട്ടതാണ് അരി ആഹാരം. അതിനാല്‍ ഇഷ്ടപ്പെട്ട അരിആഹാരം ഒഴിവാക്കി ചപ്പാത്തി കഴിച്ച് ആളുകള്‍ ഡയറ്റ് കണ്ട്രോള് ചെയ്യാറുണ്ട്.
ഇത്തരത്തില്‍ കലോറി കൂടിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് ഹൃദയത്തേയും ദോഷകരമായി ബാധിക്കുന്നു. അരിആഹാരം ഇഷ്ടപെടുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത അരിയില്‍ ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് 40 മിനുട്ട് വേവിച്ചതിനുശേഷം 12 മണിക്കൂര്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചാല്‍ കലോറി കുറയുമെന്ന് ഗവേഷകര്‍. ഇത് വീണ്ടും തിളപ്പിച്ചാലും കലോറിയില്‍ മാറ്റമുണ്ടാകില്ല.
ശ്രീലങ്കയിലെ ശാസ്ത്രജ്ഞരാണ് ഈ പഠനത്തിന് പിന്നില്‍. വെളിച്ചെണ്ണ ചേര്‍ത്ത് ചൂടാക്കുമ്പോള്‍ അരിയില്‍ അടങ്ങിയിരിക്കുന്ന അന്നജം 50 മുതല്‍ 60 ശതമാനം വരെ കുറയുന്നതാണ് ഇതിന് കാരണം എന്നും ഗവേഷണത്തിന് നേതൃത്ത്വം നാല്കിയ സുധിര്‍ ജയിംസ് പറയുന്നു . കണ്ടെത്തലിന്റെ വിശദാംശങ്ങള്‍ ദെന്വറിലെ അമേരിക്ക കെമിക്കല്‍ സൊസൈറ്റിയുടെ 249മത് കണ്‍വെന്‍ഷനില്‍ അവതരിപ്പിച്ചുണ്ട്

ഗ്രീന്‍ടീയും എം ആര് ഐ സ്കാനും തമ്മിലെന്ത്?

ആരോഗ്യരംഗത്ത് ഗ്രീന്‍ ടീയുടെ പ്രാധാന്യം ഈക്കാലത്ത് ഏറിവരുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതിനെ സാധൂകരിക്കുന്ന വിധം ഒരു പുതിയ പഠനം പുറത്തുവന്നിരിക്കുന്നു ഗ്രീന്‍ ടീ കുടിച്ചതിനുശേഷം എം ആര് ഐ സ്കാന്‍ എടുത്താല്‍ മികച്ച പരിശോധനാഫലം കിട്ടുമെന്ന് ഗവേഷകര്‍ . ജര്‍മനിയിലെ കൊളോണ്‍ സര്‍വ്വകലാശാലയിലെ ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന് സഞ്ജയ് മാതുറാണ് .ഈ കണ്ടെത്തലിന് പിന്നില്‍. എലികളിലാണ് ഈ പരീക്ഷണം ആദ്യം നടത്തിയത്. എലികളെ ഗ്രീന്‍ ടീ കുടിപ്പിച്ചശേഷം എം ആര് ഐ സ്കാന്‍ എടുത്തപ്പോള്‍ അര്‍ബുദ കോശങ്ങളെ തെളിമയോടെ കാണാന്‍ കഴിഞ്ഞുവെന്ന് ഗവേഷകര്‍. ഗ്രീന്‍ ടീയിലെ ചില പ്രത്യേക പദാര്‍ത്ഥങ്ങളാണ്.ഇതിന് കാരണം എന്നും ഗവേഷകര്‍ അഭിപ്രയപെടുന്നു ACS അപ്ലെയിഡ് മെറ്റീരിയല്‍ ഇന്റെര്ഫെയിസില് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നു

വിഷാദരോഗം കൂട്ടുകൂടാതിരിക്കാന്‍ ചില മാര്‍ഗങ്ങള്‍

ഇന്ന് വിഷാദരോഗത്തിന് ചികിത്സതേടുന്നവരുടെ എണ്ണം ലോകത്ത് കൂടിവരുന്നു. അതില്‍ സാധാരണക്കാര്‍ മുതല്‍ പ്രശസ്തര്വരെഉണ്ട്. വിഷാദരോഗത്തിന് മനുഷ്യന്റെ ചിന്തകളെയും, സ്വഭാവത്തെയുംവരെ മാറ്റുവാന്‍ കഴിയും. ക്ഷീണം, കൈകാലുകള്‍ക്ക് വേദന , തലവേദന എന്നീ രോഗങ്ങള്‍ ഇടക്കിടെ പ്രത്യക്ഷപ്പെടുന്നെങ്കില്‍ ശ്രദ്ധിക്കുകഇത് വിഷാദരോഗത്തിന്റെ ലക്ഷണമാണ്.
പല തെറ്റിധാരണകളും വിഷാദരോഗത്തെ കുറിച്ചുണ്ട്. രോഗിയെ മനസിലാക്കുന്നതില്‍ കുടുംബാംഗങ്ങള്‍ വൈകിപ്പോകാറുണ്ട്. രോഗി മനപ്പൂര്‍വം ചെയ്യുന്നതും രോഗി വിചാരിച്ചാല്‍ ഈ ബുദ്ധിമുട്ടുകള്‍ മാറ്റിയെടുക്കാവുന്നതെയുള്ളൂവെന്നും കൂടെയുള്ളവര്‍ തെറ്റിദ്ധരിക്കും. ആന്റിഡിപ്രസന്റ് മരുന്നു മാത്രം കഴിച്ചാല്‍ രോഗം മാറുമെന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്. ജീവിത കാലം മുഴുവന്‍ മരുന്നു കഴിക്കണം എന്നുള്ള ധാരണ തെറ്റാണ്. മനസിനെ ബാധിക്കുന്ന രോഗമായി കണ്ട് സംയോജിത ചികിത്സയിലൂടെ മാത്രമേ രോഗം ഭേദമാകുകയുള്ളൂ.
വിഷാദരോഗത്തെ മറികടക്കാന്‍ ചില വഴികള്‍ ഉണ്ട്
ശ്രദ്ധകേന്ദ്രീകരിക്കുക

വിഷാദരോഗത്തിന് അടിമയായിട്ടുള്ള ആളുകള്‍ എല്ലായ്പ്പോഴും എന്തെങ്കിലും കാര്യങ്ങള്‍ക്ക് വെറുതേ വിഷമിച്ചുകൊണ്ടിരിക്കും. ഇങ്ങനെ നെഗറ്റീവ് ചിന്ത വിഷാദരോഗികള്‍ക്ക് നല്ലതല്ല. ഇങ്ങനെയുള്ള രോഗികള്‍ ഏതെങ്കിലും കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക . ഉദാഹരണത്തിന് ഏതെങ്കിലും ഒരു വസ്തു, കാഴ്ച, ശബ്ദം, രുചി . ഇത്തരത്തില്‍ ശ്രദ്ധികേന്ദ്രീകരിക്കുകയാണെങ്കില് എന്തിനെയെങ്കിലുംകുറിച്ച് വേവലാതിപെടുവാന് അവസരം കിട്ടുകയില്ല
പാട്ട് കേള്‍ക്കുക

പാട്ട് കേള്‍ക്കുക എന്നത് വിഷാദരോഗത്തെ മറികടക്കുന്നതിനുള്ള നല്ലൊരുമാര്ഗമാണ്. മനസിന് സുഖം നല്‍കുന്നതും മനോഹരവുമായ ഒരു പാട്ട് കേള്‍ക്കുന്നത് ശരീരത്തും മനസിനും പോസിറ്റീവ് എനര്‍ജി നല്‍കുന്നതിന് കാരണമാകുന്നു.

നെഗറ്റീവ് കാര്യങ്ങള്‍ ചിന്തിക്കാതിരിക്കുക

വിഷാദരോഗത്തിന് അടിമപെട്ട ഒരാള്‍ എപ്പോഴും നെഗറ്റീവ് കാര്യങ്ങളെ കുറിച്ചാകും സംസാരിക്കുക. എന്ത് കാര്യം ചെയ്യുമ്പോഴും സംശയവും ഞാന്‍ അതില്‍ യോഗ്യനല്ല എന്ന എന്ന ചിന്തയും ഇത്തരക്കാരെ അലട്ടുന്നു. ഇത്തരത്തിലുള്ള ചിന്ത വിഷാദരോഗികളെ വളരെയധികം ബാധിക്കുന്നു ഇത് ഒഴിവാക്കുക
അസ്വസ്ഥത
വേണ്ടാത്തകാര്യങ്ങള്‍ മനസിലേക്ക് കയറി വരുക എന്നത് വിഷാദരോഗികളുടെ മറ്റൊരു ലക്ഷണമാണ്, ഇതില്‍ നിന്നും മോചനം നേടുന്നതിനുള്ള എളുപ്പവഴി നിങ്ങള്‍ക്ക് ഇഷ്ടമുള്ള പുസ്തകങ്ങള്‍ വായിക്കുക എന്നതാണ്.

ശരിയായ ഉറക്കം

ഉറക്കകുറവ് പെട്ടെന്ന് ദേഷ്യം വരുക, മാനസിക സമ്മര്‍ദ്ദം എന്നിവയ്ക്ക് കാരണമാകുന്നു. മനുഷ്യന്റെ ഒരു ദിവസത്തെ മാനസികാവസ്ഥ തീരുമാനിക്കുന്നതിലും ഉറക്കത്തിന് ഒരു പ്രധാന പങ്കുണ്ട്. ഉറക്കമില്ലായിമയും ഉറക്കമില്ലായ്മ മൂലം ഉണ്ടാകുന്ന മറ്റുരോഗങ്ങളും വിഷാദരോഗത്തിലേയ്ക്ക് നയിക്കുന്നു
വ്യായാമം
ദിവസവും വ്യായാമം ചെയ്യുന്നത് വിഷാദരോഗം കുറക്കുന്നതിനുള്ള മാര്‍ഗമാണ്. ഇത് മാനസികാവസ്ഥ മാറുന്നതിനും ഇതുകൂടാതെ ശാരീരിക ആരോഗ്യത്തിനും നല്ലതാണ്. രോഗപ്രതിരോധശക്തിക്കും മറ്റ് രോഗങ്ങള്‍ ശരീരത്തെ ബാധിക്കാതിരിക്കുന്നതിനും ശാരീരിക ആരോഗ്യം അത്യാവശ്യമാണ്. ഒരു ദിവസം കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക

മറ്റുള്ളവരുമായുള്ള ബന്ധം നിലനിര്‍ത്തുക
എപ്പോഴും ഒറ്റയ്ക്ക് ഇരിക്കരുത് കൂട്ടികാരുമായി സംസാരിക്കുകയും പുറത്തുപോകുകയും ചെയ്യുക. ഇത് എല്ലായ്പ്പോഴും മനസില്‍ പോസിറ്റീവ് എനര്‍ജി ലഭിക്കുന്നതിന് സഹായിക്കും.

ഗര്‍ഭകാലത്തെ വ്യായാമം കുഞ്ഞിന്റെ ആരോഗ്യത്തിനു നല്ലത്

ഗര്‍ഭകാലത്തെ വ്യായാമം സുരക്ഷിതമാണോ?. ഇത് ഏതൊരു സ്ത്രീയ്ക്കുമുള്ള സംശയമാണ്. എന്നാല്‍ ഗര്‍ഭകാലത്തെ അമ്മമാരുടെ വ്യായാമം കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു എന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ഗര്‍ഭകാലത്ത് സ്ത്രീകള്‍ വ്യായാമം ചെയ്യുന്നത് കുട്ടിക്ക് ഭാവിയില്‍ രക്തസമ്മര്‍ദം, ഹൈപ്പര്ടെന്ഷന് എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു എന്നും പഠനം പറയുന്നു.

ഗര്‍ഭകാലത്തെ വ്യായാമം ജനിക്കുന്ന കുട്ടിക്ക് ശരിയായ ഭാരം ഉറപ്പുവരുത്തുന്നതിനൊപ്പം മാസം തികയാതെയുള്ള പ്രസവത്തിനുള്ള സാധ്യതയും കുറയ്ക്കുന്നുവെന്നും പഠനം പറയുന്നു. മിഷിഗന്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രഞരാണ് ഈ ഗവേഷണങ്ങള്‍ക്കു പിന്നില്‍. ഗവേഷണത്തിന് നേതൃത്വം നല്കിയ ജെയിംസ് പിവാര്നിക്ക് പറയുന്നത് ഗര്‍ഭകാലത്തെ അമ്മമാരുടെ വ്യായാമം കുട്ടികള്‍ക്കു മാത്രമല്ല അമ്മമാര്‍ക്കും ഗര്‍ഭകാലത്തുണ്ടാകുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരമാണെന്നാണ്.

ഗര്‍ഭകാലത്ത് സ്ത്രീകളില്‍ പൊതുവേ കതണ്ടുവരാറുള്ള ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം എന്നിവയ്ക്കും വ്യായാമം പരിഹാരമാണ്. എന്നാല്‍ ഗര്‍ഭിണികള്‍ വ്യായാമം ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. തറയിലോ കാര്‍പ്പെറ്റിലോ നിന്ന് വ്യായാമം ചെയ്യുന്നതാണ് നല്ലത്.കഠിനമായ വ്യായാമമുറകള്‍ ഒഴിവാക്കുകയും വേണം. സാവധാനത്തില്‍ മാത്രം വ്യായാമം ചെയ്യുക. വ്യായാമത്തിന് മുന്‍പും ശേഷവും ധാരാളം വെള്ളം കുടിയ്ക്കുക. വ്യായാമം കാരണം ശരീരത്തില്‍ നിന്ന് വെള്ളം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും. സ്പോര്‍ട്സ് മെഡിസിനിലും ഫിസിക്കന്‍ ഫിറ്റ്നസിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഫാസ്റ്റ്ഫുഡ് സംസ്കാരം കുട്ടികളുടെ തടി കൂട്ടും, ബുദ്ധി കുറയ്ക്കും

കുട്ടികളില്‍ ഫാസ്റ്റ് ഫുഡിന്റെ ഉപയോഗം മുന്‍കാലത്തെ അപേക്ഷിച്ച് കൂടി വരുന്നു. അതിന് ഇക്കാലത്തെ ജീവിതശൈലി പ്രധാന പങ്ക് വഹിക്കുന്നു. ഫസ്റ്റ് ഫുഡ് ഉപയോഗിക്കുന്ന കുട്ടികളില്‍ പൊണ്ണത്തടി , പ്രമേഹം, ഹ്യദ്രോഗങ്ങള്‍ തുടങ്ങി പലരോഗങ്ങള്‍ക്കും ഇടയാക്കുന്നു എന്ന് നേരെത്തെ തന്നെ കണ്ടെത്തിയിട്ടുള്ളതാണ്.
കുട്ടികള്‍ ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് അവരുടെ തലച്ചോറിന്റെ വളര്‍ച്ചയെ സാരമായി ബാധിക്കുന്നുവെന്ന് ഒരു പുതിയ പഠനം സുചിപ്പിക്കുന്നു. അതായത് കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ച വളരെ സാവധാനത്തിലാകുന്നു. ഇത്തരത്തില്‍ അമിതമായി ഫാസ്റ്റ് ഫുഡ് കഴിക്കുന്ന കുട്ടികള്‍ക്ക് കണക്ക്, സയന്‍സ് എന്നീ വിഷയങ്ങളിലും വായനയിലും വളരെ പുറകിലായിരിക്കും എന്ന് പഠനം പറയുന്നു .
ഫാസ്റ്റ് ഫുഡിന്റെ ഉപയോഗം കുട്ടികളുടെ അക്കാഡമിക്ക് ലെവലിനേയും ബാധിക്കുന്നുവെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ഒഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഡോ കെല്ലി പുര്ട്ടലിന്റെ നേത്യത്വത്തിലാണ് പനം നടന്നത് . അമേരിക്കയിലെ 8500 സ്കൂള്കുട്ടികളിലാണ് പനം നടത്തിയത്.
ഫാസ്റ്റ് ഫുഡില്‍ ഇരുമ്പിന്റെ അംശം വളരെ കുറവാണ്.
ഇരുമ്പിന്റെ അഭാവം കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ചയെ സാരമായി ബാധിക്കുന്നു. ഇക്കാലത്ത് പാര്‍ട്ടികളിലും മറ്റും ഫാസ്റ്റ് ഫുഡിന്റെ ഉപയോഗം വളരെ കൂടുതലാണ് ഇതു കൂടാതെ ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് വിലകുറവുമാണ് ഇതാണ് മാതാപിതാക്കളെ ഇതിലേയ്ക്ക് ആകര്‍ഷിക്കുന്നത്. കുട്ടികളെ ആകര്‍ഷിക്കുന്ന ഘടകം ഇതിന്റെ രുചിയും മറ്റുമാണ് അതിനാല്‍ ഗവേഷകര്‍ പറയുന്നത് മാതാപിതാക്കള്‍ ഫാസ്റ്റ്ഫുഡ് അമിതമായി നല്കി കുട്ടികളുടെ ഭാവി നശിപ്പിക്കരുത് എന്നാണ്

അന്തരീക്ഷമലിനീകരണം പൊണ്ണത്തടിക്ക് കാരണമാകുന്നു?

മാറുന്ന ജീവിത സാഹചര്യങ്ങളും ഭക്ഷണരീതികളും മുതിര്‍ന്നവരെപോലെതന്നെ കുട്ടികളെയും ബാധിക്കുന്നു. ജംഗ് ഫുഡ്, ടെലിവിഷനും കംമ്പ്യൂട്ടറിനും മുന്നിലും കൂടുതല്‍ നേരം സമയം ചെലവഴിക്കുന്നത്, വ്യായാമമില്ലായ്മ എന്നീ കാരണങ്ങള്‍ കുട്ടികളിലെ പൊണ്ണത്തടിക്ക് കാരണമാകുന്നു. ലോകത്ത് പത്തുശതമാനത്തോളം കുട്ടികള്‍ അമിതവണ്ണമുള്ളവരാണെന്ന് കണക്കാക്കപ്പെടുന്നു.

അമേരിക്കയില്‍ നടന്ന ഒരു പുതിയ പഠനം സൂചിപ്പിക്കുന്നത് അന്തരീക്ഷ മലിനീകരണവും പൊണ്ണത്തടിക്ക് കാരണമാകുന്നുവെന്നാണ്. പരോക്ഷമായി പുകവലിയുടെ ദൂഷ്യഭലങ്ങള്‍ അനുഭവിക്കുന്നതിന് പുറമെ റോഡിലെ പൊടി, വാഹനങ്ങളിലെ പുക എന്നിവയും കുട്ടികളിലും മുതിര്‍ന്നവരിലും ബിഎംഐ (ബോഡി മാസ് ഇന്‍ഡക്സ് ) വര്‍ധിക്കുന്നതിനും അതുവഴി പൊണ്ണത്തടിക്കും കാരണവുമാകുന്നു എന്നാണ് പഠനം പറയുന്നത്.

10-18 വയസ്സിനും ഇടയില്‍ പ്രായമുള്ള 3,316 കുട്ടികളില്‍ നടത്തിയ പഠനങ്ങളെത്തുടര്‍ന്നാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്. ഇതില്‍ 80 ശതമാനം കുട്ടികള്‍ക്കും റോഡിലെ പൊടിയും പുകയുമേല്ക്കുന്നതായും, 85 ശതമാനം കുട്ടികള്‍ പരോക്ഷമായി പുകവലിയുടെ ദൂഷ്യഭലങ്ങള്‍ അനുഭവിക്കുന്നവരാണന്നും കണ്ടെത്തി. റോഡില്‍ നിന്നും പുകയും പൊടിപടലങ്ങളും ശ്വസിക്കുമ്പോള്‍ ശരീരത്തിലേയ്ക്ക് രാസവസ്തുക്കളും മറ്റും കടക്കുന്നുണ്ടെന്നും ഇതാണ് അമിതവണ്ണത്തിന് കാരണമാകുന്നുതെന്നും പഠനം പറയുന്നു.

രക്തഗ്രൂപ്പും പ്രമേഹവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

രക്തഗ്രൂപ്പും പ്രമേഹവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?. ബന്ധമുണ്ടെന്നാണ് ഫ്രാന്‍സിലെ സെന്റെര് ഫോര്‍ റിസര്‍ച്ച് എപിഡമോളജിയിലെ ഗവേഷക ഗൈയ് ഫാഗറസിയുടെ കണ്ടുപിടുത്തം. A, B. AB രക്തഗ്രൂപ്പിലുള്ള സ്ത്രീകള്‍ക്ക് പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു.
O രക്തഗ്രൂപ്പിലുള്ളവര്‍ക്ക് പ്രമേഹംഉണ്ടാകാനുള്ള സാധ്യത ഇവരെ അപേക്ഷിച്ച് കുറവെന്നും പഠനം പറയുന്നു. ഫ്രാന്‍സിലെ 80,000 സ്ത്രീകളില്‍ 1990 മുതല്‍ 2008 വരെ നടത്തിയ ഗവേഷണങ്ങളിലാണ് ഈ നിഗമനത്തിലെത്തിയത്. ഒ രക്തഗ്രൂപ്പിലുള്ളവരെ അപേക്ഷിച്ച് A രക്തഗ്രൂപ്പിലുള്ളവര്‍ക്ക് 10 ശതമാനവും B രക്തഗ്രൂപ്പിലുള്ളവര്‍ക്ക് 21 ശതമാനവും AB രക്തഗ്രൂപ്പിലുള്ളവര്‍ക്ക് 17ശതമാനവും ടൈപ്പ് 2 പ്രമേഹംഉണ്ടാകാനുള്ള സാധ്യത കൂടുതല്‍ എന്ന് പഠനം പറയുന്നു.
ഇതുകൂടാതെ B+ , AB+, A-ve യഥാക്രമം A+ 35,25,22,17 ശതമാനവും ടൈപ്പ് 2 പ്രമേഹംഉണ്ടാകാനുള്ള സാധ്യത ഉണ്ട്. പഠനം ജേണല്‍ ഡയബെറ്റോളജിയയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നതാണ്.

തൈര് കഴിക്കൂ, പ്രമേഹം പ്രതിരോധിക്കാം

ഇന്ന് ലോകത്തകമാനം പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതികൂടി കൂടി വരുകയാണ്. ഇതില്‍ കൂടുതല്‍പേരും ടൈപ്പ് 2 പ്രമേഹത്തിന്റെ ഗണത്തില്‍ വരുന്നവരാണ്. ടൈപ്പ് 2 എന്നത് പാന്‍ക്രിയാസിന് ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ദിവസവും രണ്ടു സ്പൂണ്‍ തൈര് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നുവെന്നാണ് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുടെ പുതിയ പഠനം പറയുന്നത്. വളരെ നീണ്ടകാലത്തെ ഗവേഷണങ്ങള്‍ക്കൊടുവിലാണ് ഗവേഷകര്‍ ഈ നിഗനത്തില്‍ എത്തിയത്.

ആധുനിക ജീവിതശലികളും, ഫാസ്റ്റ് ഫുഡിന്റെ അമിത ഉപയോഗവുമാണ് ഇന്ന് പ്രമേഹം, പൊണ്ണത്തടി, ഹൃദ്രോഗങ്ങള്‍ തുടങ്ങി പല രോഗങ്ങള്‍ക്കും കാരണം. അതിനാല്‍ ശാസ്ത്രജ്ഞര്‍ ഈ പരീക്ഷണം നടത്തിയത് പ്രഫഷണല്സില് തന്നെയായിരുന്നു. ഡോക്ടര്‍മാര്‍ നേഴ്സുമാര്‍, ഫാര്‍മസിസ്റ്റ് തുടങ്ങി പലരിലും പരീക്ഷണം നടത്തി. ഇതില്‍ നിന്നും ക്ഷീരോല്പന്നങ്ങള് കഴിക്കുന്നതുകൊണ്ട് ടൈപ്പ് 2 പ്രമേഹം കാരണമാകുന്നില്ല എന്ന് കണ്ടെത്തി. എന്നാല്‍ തൈര് ദിവസവും ഉപയോഗിക്കുന്നത് ടൈപ്പ് 2 പ്രമേഹം തടയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ദിവസവും 28 ഗ്രാം തൈരെങ്കിലും കഴിക്കണമെന്ന് ഗവേഷകര്‍ നിര്‍ദേശിക്കുന്നു.

പ്രമേഹക്കാര്‍ക്ക് മധുരം മാത്രമല്ല ഉപ്പും ശത്രു

പ്രമേഹമെന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ മധുരത്തെയാണ് നമ്മള് പേടിക്കുക, കഴിയ്ക്കാന്‍ അതിയായ ആഗ്രഹം തോന്നിയാലും മധുരമൊന്ന് തൊട്ടുനോക്കാന്‍പോലും പാടില്ലെന്നാണ് പല പ്രമേഹരോഗികള്‍ക്കും കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം.

അരിഭക്ഷണത്തിന് പോലും വിലക്കുണ്ട്. പക്ഷേ അരിയല്ലാതെ മറ്റെന്തെങ്കിലും പാകം ചെയ്ത് കഴിയ്ക്കുകയാണെങ്കില്‍ ഒന്നിനും വിലക്കില്ല. അതുകൊണ്ടുതന്നെ ഉപ്പും മുളകുമൊക്കെ പാകത്തിന് ചേര്‍ത്ത് മധുരം നഷ്ടപ്പെട്ട സങ്കടം തീര്‍ക്കാന്‍ പലരും മറ്റു ഭ്ക്ഷണങ്ങള് ആവോളം കഴിയ്ക്കും.

നാരങ്ങാ വെള്ളം മധുരമിട്ട് കഴിയ്ക്കാനാണ് ആഗ്രഹമെങ്കിലും പറ്റാത്തതിനാല്‍ ഉപ്പിട്ട് കഴിച്ച് മോഹം തീര്‍ക്കും. എന്നാല്‍ ഉപ്പും പ്രമേഹരോഗികള്‍ക്ക് ശത്രുവാണെന്നാണ് പുതിയ കണ്ടെത്തല്‍. ഭക്ഷണത്തില്‍ ഉപ്പിന്റെ അളവു കുറച്ചാല്‍ ഗുരുതരമായ പ്രശ്നങ്ങളില്‍നിന്നു പ്രമേഹരോഗികള്‍ക്ക് രക്ഷനേടാമത്രേ.

ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹബാധിതരായ 254 പേരില്‍ നടത്തിയ 13 പഠനങ്ങളെ ആസ്പദമാക്കി നടത്തിയ അവലോകനത്തിലാണ് കണ്ടെത്തല്‍. പഠനത്തിനു വിധേയരായവരോട് ഉപ്പിന്റെ ഉപഭോഗത്തില്‍ വലിയൊരളവു കുറയ്ക്കാന്‍ നിര്‍ദേശിച്ചു. ടൈപ്പ് 1 പ്രമേഹബാധിതര്‍ക്ക് ദിവസം 11.9 ഗ്രാം, ടൈപ്പ് 2 രോഗികള്‍ക്ക് 7.2 ഗ്രാം എന്നീ അളവിലാണ് ഉപ്പ് ഉപയോഗിക്കാന്‍ നിര്‍ദേശിച്ചിരുന്നത്.
ഉപ്പിന്റെ അമിതമായ ഉപയോഗം ഉയര്‍ന്ന രക്തസമ്മര്‍ദത്തിനു പ്രധാന കാരണമാകുന്നതായും പ്രമേഹബാധയുള്ളവരില്‍ ഇത് പക്ഷാഘാതം, ഹൃദയാഘാതം, വൃക്കരോഗം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായും കണ്ടെത്തി.

ആരോഗ്യ സംരക്ഷണരംഗത്തു പ്രവര്‍ത്തിക്കുന്ന കോക്രെയ്ന്‍ കൊളാബറേഷന് എന്ന സംഘടനയുടെ പ്രസിദ്ധീകരണമായ ദി കൊക്രെയ്ന്‍ ലൈബ്രറിയില്‍ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എരിക്ക്: മുട്ടുവേദനയ്ക്കുള്ള സിദ്ധൗഷധം

ഒരു അനുഭവക്കുറിപ്പാണ് ഇത് ..... ഇന്നലെ കളിക്കാൻ പോയപ്പോൾ, ഏതാണ്ട് 30-31 വയസ് ഉള്ള എന്റെയൊരു സുഹൃത്ത് മുട്ടുവേദന മൂലം ഓടാനോ, പന്തെടുക്കാനോ സാധിക്കാതെ കഷ്ടപ്പെടുന്നത് കണ്ടു. കളി കഴിഞ്ഞപ്പോൾ, എനിക്കും ഇതുപോലെ മുട്ടുവേദന

ഉണ്ടായിരുന്നെന്നും, എന്റെ ഗുരുനാഥന്റെ നിർദ്ദേശപ്രകാരം എരിക്കിൻ ഇലയിട്ട് കാച്ചിയ വെള്ളം കൊണ്ട് ആവി പിടിച്ചപ്പോൾ മുട്ടുവേദന പമ്പ കടന്നെന്നും അവനോട് ഞാൻ പറയുകയുണ്ടായി. പോരുംവഴിയാണ് ഇതേപ്പറ്റി ഒരു പോസ്റ്റിടണമെന്ന് ആലോചിച്ചത്, നാലാൾക്ക് പ്രയോജനമുണ്ടാവുമെങ്കിൽ ആവട്ടെ എന്ന് കരുതി. തന്നെയുമല്ല, എരിക്കിന്റെ ഔഷധ ഗുണത്തെ കുറിച്ചുള്ള ലേഖനങ്ങൾ മലയാളത്തിൽ തീരെ ഇല്ല താനും!

എന്റെ രണ്ട് കാൽമുട്ടുകൾക്കും വേദന ആരംഭിക്കുന്നത് കഴിഞ്ഞ വർഷമാണ്. തുടക്കത്തിൽ ഞാനതിനെ വലിയ സീരിയസ് ആയി എടുത്തില്ല, കാരണം ദിവസവും കളിക്കാൻ പോകുന്ന പാർട്ടിയായിരുന്നല്ലോ ഞാൻ! തൊട്ടടുത്തുള്ള "ജോൺ ഓഫ് ഗോഡ്" എന്നൊരു ക്രിസ്ത്യൻ ആശ്രമത്തിൽ ബാസ്റ്റ്ക്കറ്റ് ബോൾ കളിക്കാനാണ് അന്ന് ഞാൻ പോയിക്കൊണ്ടിരുന്നത്. ദ്വുതഗതിയിലുള്ള ചലനങ്ങൾ ഏറെയുള്ള ഒരു കളിയാണല്ലോ ബാസ്ക്കറ്റ് ബോൾ! അത്യാവശ്യം നന്നായി ഓടണം, ഉയർന്ന് ചാടണം, പെട്ടെന്ന് തിരിയുകയും, പിന്നെ കാലുകൾ കൊണ്ടുള്ള അഭ്യാസങ്ങൾ വേറെയും...! ഇത്തരം ചലനങ്ങൾ മൂലമാവും മുട്ടുവേദന വന്നതെന്നായിരുന്നു എന്റെ ചിന്ത.

കാരണം എന്തായാലും, ദിവസങ്ങൾ കഴിയുന്തോറും വേദന അധികരിച്ചുകൊണ്ടിരുന്നു. കളിക്കുന്ന സമയം അപ്പോഴുള്ള സ്പിരിറ്റിൽ വേദന അനുഭവപ്പെടാറില്ലെങ്കിലും, അത് കഴിഞ്ഞാലാണ് പ്രശ്നം. അധികനേരം ഒരേ position-ൽ കാൽ നിവർത്തിയോ മടക്കിയോ വയ്ക്കാനാവാത്ത അവസ്ഥയായിരുന്നു ഞാൻ ആദ്യം അനുഭവിച്ച പ്രശ്നം. എനിക്കപ്പോ 29 വയസ്. പ്രായത്തിന്റെ പ്രത്യേകത കൊണ്ടാവണം; ഇത്തരം പ്രശ്നങ്ങളൊക്കെ നിസാരമായി കാണാനേ നാം ശ്രമിക്കൂ.... അങ്ങനെ ഏതാനും മാസങ്ങൾ കടന്നുപോയി.

തുറന്നെഴുതുന്നത് കൊണ്ട് ആരും ഒന്നും കരുതരുത്! മുട്ടുവേദനയുടെ സീരിയസ്നെസ് ഞാൻ മനസിലാക്കുന്നത് ടോയ്ലറ്റിൽ പോകാനാവാത്ത ഒരു അവസ്ഥ വന്നപ്പോഴാണ്. അന്ന് വാടക വീട്ടിലാണ് താമസമെന്നതിനാൽ ഇന്ത്യൻ ടോയ്ലറ്റാണ് ഉണ്ടായിരുന്നത്. പൂർണ്ണമായി കാൽ മടക്കിയാൽ മാത്രമേ അതിൽ ഇരിക്കാൻ പറ്റൂ (അത് അറിയാല്ലോ, ല്ലേ? LOL).

എന്റെ കാലാണെങ്കീ പകുതിയേ മടങ്ങുന്നുള്ളൂ.... എന്ത് ചെയ്യും? പ്രശ്നം വൈഫിനോട് പോലും പറഞ്ഞില്ല, ആദ്യം! സംഗതി നാണക്കേടല്ലേ? അതുകൊണ്ട്, നിന്നും, പകുതി ഇരുന്നും വെള്ളം വച്ചിരുന്ന ബക്കറ്റിനെ "പീഡിപ്പിച്ചും" കൊറേക്കാലം കാര്യം സാധിച്ചു. (ഇന്ന് അതിനെ കുറിച്ചാലോചിക്കുമ്പോ ചിരി വരുന്നു... എന്തൊക്കെ അഭ്യാസങ്ങളായിരുന്നു...! To be serious, അത്തരമൊരു അവസ്ഥ ആർക്കും വരരുതേ എന്നാണ് എന്റെ പ്രാർത്ഥന.)

പ്രശ്നങ്ങൾ അവിടെ അവസാനിച്ചിരുന്നെങ്കിൽ മതിയായിരുന്നു. പക്ഷേ, ദിവസങ്ങൾ കഴിയുന്തോറും വേദന വഷളായിക്കൊണ്ടിരുന്നു. പടികൾ കയറാൻ ആവാതിരിക്കുക, അങ്ങനെ കയറണമെങ്കിൽ തന്നെ കയ്യുടെ സപ്പോട്ട് മുട്ടിന് വേണമെന്ന് വരിക, അധികനേരം നിൽക്കാൻ കഴിയാതിരിക്കുക, ഭാരമുള്ള വസ്തുക്കൾ എടുക്കാനാവാതിരിക്കുക, വേഗതയിൽ നടക്കാനാവാതിരിക്കുക, എന്തിനേറെ പറയുന്നു... സുഗമമായ ലൈംഗികവേഴ്ച പോലും അസാധ്യമാവുക.... എന്നിങ്ങനെ നീളുന്നു മുട്ടുവേദന സമ്മാനിച്ച ശാരീരിക പ്രശ്നങ്ങൾ!!!! ഒരു ഘട്ടത്തിൽ, ഈ മുട്ടുവേദന എന്നെയും കൊണ്ടേ പോവൂ എന്നുപോലും ഞാൻ കരുതി.

അങ്ങനെ മുട്ടുവേദന ഒരു കീറാമുട്ടിയായി ഇരിക്കുമ്പോഴാണ്, ഗുരുനാഥനും സുഹൃത്തുമായ കൃഷ്ണൻ കർത്തയോട് ഫോണിൽ സംസാരിക്കുമ്പോൾ മുട്ടുവേദനയെ കുറിച്ച് ഞാൻ സൂചിപ്പിക്കുന്നത്. പക്ഷേ, അന്ന് അദ്ദേഹം അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല എന്നാണ് എന്റെ ഓർമ്മ. പിന്നെ, അദ്ദേഹത്തെ വിളിക്കുമ്പോഴെല്ലാം മുട്ടുവേദന ഒരു വിഷയമായി ഇടയ്ക്ക് കയറി വരാറുള്ളതുകൊണ്ടും, എന്റെ ബുദ്ധിമുട്ടുകൾ എന്റെ സംസാരത്തിലൂടെ മനസിലായതുകൊണ്ടുമാവണം... അദ്ദേഹം ഒരു പ്രതിവിധി നിർദ്ദേശിക്കാൻ തയാറായി.

മുകളിൽ സൂചിപ്പിച്ചത് പോലെ, എരിക്കിന്റെ (calotropis) ഒന്നോ രണ്ടോ ഇലകൾ പറിച്ച്, വെള്ളത്തിലിട്ട് ചൂടാക്കി, ആ വെള്ളത്തിൽ തോർത്തോ ടവ്വലോ മുക്കി, പിഴിഞ്ഞ്, ആ തുണി കാൽമുട്ടിൽ വച്ച് ആവി പിടിക്കുക. ഇതായിരുന്നു അദ്ദേഹം നിർദ്ദേശിച്ച മരുന്ന്! കാര്യം നിസാരം! പക്ഷേ, എരിക്കിൻ ചെടിയെ ഈ ചെന്നൈ മഹാനഗരത്തിൽ എവിടെ പോയി തപ്പും? ഇനി, എരിക്കെന്ന് പറഞ്ഞാ തമിഴിൽ വല്ല തെറിയും ആണെങ്കിലോ? അറിയാവുന്ന ആളുകളോടെല്ലാം എരിക്കിന് കുറിച്ച് ചോദിച്ചു. അങ്ങനെ ഒരു കാര്യം മനസിലാക്കി. എരിക്കിന് തമിഴിലും എരിക്ക് തന്നെ. ഹോ! ആശ്വാസം.

പ്രശ്നമെന്താന്ന് വച്ചാ... എരിക്ക് എന്നൊരു ചെടിയെ കുറിച്ച് കേട്ടിട്ടുള്ളതായി ആളുകൾക്ക് അറിയാം, പക്ഷേ അത് എങ്ങനെയിരിക്കുമെന്ന് പറഞ്ഞുതരാൻ ആർക്കും അറിയില്ല. ഏതാണ്ട് ഒരാഴ്ച എരിക്കിനെ തേടി അലഞ്ഞു. ഒടുക്കം, കൃഷ്ണേട്ടനെ വീണ്ടും വിളിച്ചു. ചെടിയെ മനസിലാക്കാനുള്ള ചില ടിപ്പുകൾ അദ്ദേഹവും തന്നു. എങ്കിലും പ്രയോജനമുണ്ടായില്ല. ഒടുവിൽ, ഏതോ ഒരു യാത്രക്കിടെ, ഒരു അപ്പുപ്പനാണ് എരിക്കിനെ എനിക്ക് കാണിച്ച് തരുന്നത്? "ങേ?, ഇത് വീട്ടിന്റെ മുന്നിലെ ഓടയിൽ നിൽക്കുന്ന ചെടിയല്ലേ?" ഞാൻ ശരിക്കും അന്തംവിട്ടുപോയി. ചതുപ്പ് നിലങ്ങളിലും, തരിശ്-പാഴ് ഭൂമിയിലും നിർലോഭം വളരുന്ന ഒരു ചെടിയാണ് എരിക്ക്.

അന്ന് വൈകിട്ട്, നാലഞ്ച് ഇലകൾ പറിച്ച് വീട്ടിലേക്ക് ചെന്നു. സാറ് പറഞ്ഞപോലെ, വെള്ളത്തിലിട്ട് കാച്ചി ആവി പിടിച്ചു. പറഞ്ഞാ നിങ്ങൾ വിശ്വസിക്കുമോ എന്നറിയില്ല, പിറ്റേന്ന് രാവിലെ ടോയ്ലറ്റിൽ പോകുമ്പോ മുട്ടുവേദന തീരെയുണ്ടായിരുന്നില്ല. എനിക്ക് അത്ഭുതം തോന്നി, പച്ചമരുന്നുകൾ ഇത്ര വേഗം ഫലം നൽകുമോ എന്നോർത്ത്... ഇത് സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്നൊരു സംശയം പോലുമുണ്ടായി, അതും ടോയ്ലറ്റിൽ കുത്തിയിരിക്കുമ്പോൾ! അന്നുമുതൽ ഇന്ന് വരെ മുട്ടുവേദന വന്നിട്ടില്ല. അതും ആവി പിടിച്ചതോ ഒരേയൊരു തവണ മാത്രം! ഇതിനെ അത്ഭുതമെന്നല്ലാതെ എന്താ പറയ്ക? അന്നുമുതൽ എരിക്ക് എന്നെ സംബന്ധിച്ച് ഒരു സിദ്ധൗഷധമാണ്, നിങ്ങൾക്കും അതങ്ങനെയാവട്ടെ എന്നാണ് എന്റെ പ്രാർത്ഥന

ഹാര്‍ട്ട് അറ്റാക്കുണ്ടായാല്‍ ഉടന്‍ ചെേയ്യണ്ടത്

ഹൃദയാഘാതം ഉണ്ടാകുന്നത് പലപ്പോഴും അപ്രതീക്ഷിതമായിട്ടായിരിക്കും. ഉടന്‍തന്നെ നല്കുന്ന ഉചിതമായ പ്രഥമശുശ്രൂഷ സുപ്രധാനമാണ്. ആസ്പത്രിയില്‍ എത്തിക്കുന്നതുവരെ പ്രഥമശുശ്രൂഷ തുടരേണ്ടതുണ്ട്.
ഹൃദയാഘാതം ഉണ്ടായി കുഴഞ്ഞുവീണ വ്യക്തിയെ ഉടന്‍തന്നെ മലര്‍ത്തിക്കിടത്തണം. ഇറുകിയ വസ്ത്രങ്ങള്‍ അയച്ചുകൊടുക്കണം.
ഹൃദയത്തിന്റെ പ്രവര്‍ത്തനം മനസ്സിലാക്കാനായി കൈത്തണ്ടയിലെ പള്‍സ് പിടിച്ചുനോക്കുക. പള്‍സ് ലഭിക്കുന്നില്ലെങ്കില്‍ ഹൃദയസ്തംഭനം ഉണ്ടായി എന്ന് അനുമാനിക്കാം. നെഞ്ചിന്റെയും വയറിന്റെയും ചലനങ്ങള്‍ നിരീക്ഷിച്ച് ശ്വാസോച്ഛ്വാസം ചെയ്യുന്നുണ്ടോ എന്ന് നോക്കണം. പള്‍സും ശ്വാസോച്ഛ്വാസവുമില്ലെങ്കില്‍ രോഗിക്ക് അതീവ ഗുരുതരമായ രീതിയില്‍ ഹൃദയസ്തംഭനവും ശ്വസനസ്തംഭനവും ഉണ്ടായി എന്ന് മനസ്സിലാക്കാം. ഉടന്‍ തന്നെ പ്രവര്‍ത്തിച്ചു തുടങ്ങണം.
അബോധാവസ്ഥയിലായ രോഗിയുടെ നാവ് പിറകോട്ട് വീണ് ശ്വാസക്കുഴല്‍ അടഞ്ഞുപോകാന്‍ സാധ്യതയുണ്ട്. ഇത് തടയാനായി തല അല്പം പിറകോട്ടാക്കി കീഴ്ത്താടി ഉയര്‍ത്തിപ്പിടിക്കണം.
ഹൃദയത്തെ പുനരുജ്ജീവിപ്പിക്കാനായി, നെഞ്ചും വയറും ചേരുന്ന മധ്യഭാഗത്ത് ഒരു കൈപ്പത്തി ചേര്‍ത്തുവെച്ച് അതിനു മുകളിലായി മറ്റേ കൈപ്പത്തിയും ചേര്‍ത്തുവെച്ച് ശക്തിയായി താഴേക്ക് അമര്‍ത്തുക. ഇങ്ങനെ ചെയ്യുമ്പോള്‍ നെഞ്ചിന്‍കൂടിനുള്ളിലിരുന്ന് ഹൃദയം ഞെരുങ്ങുകയും ഹൃദയ അറകളിലുള്ള രക്തം വിവിധ ശരീരഭാഗങ്ങളിലേക്ക് ഒഴുകിയെത്തുകയും ചെയ്യുന്നു. മുപ്പതു തവണ ഇങ്ങനെ നെഞ്ചില്‍ ശക്തിയായി അമര്‍ത്തിയശേഷം കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കണം.
രോഗിയുടെ മൂക്കടച്ചു പിടിക്കണം. വായയുടെ മുകളിലായി ഒരു തൂവാല ഇട്ടശേഷം വായയിലേക്ക് ശക്തിയായി ഊതണം. തുടര്‍ന്ന് അടച്ചുപിടിച്ചിരിക്കുന്ന മൂക്ക് തുറക്കണം. വീണ്ടും ഈ പ്രക്രിയ ആവര്‍ത്തിക്കുക. ഇങ്ങനെ രണ്ട് തവണ വായയിലേക്ക് ഊതി കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കിയശേഷം വീണ്ടും നെഞ്ചിനുമേല്‍ അമര്‍ത്തുന്ന പ്രക്രിയ തുടരണം.
ആസ്പത്രിയിലെത്തിക്കുന്നതുവരേയോ രോഗി സ്വയം ശ്വസിച്ചും ഹൃദയം സ്പന്ദിച്ചും തുടങ്ങുന്നതുവരേയോ പ്രഥമശുശ്രൂഷ തുടരണം.

അകാലനരയ്ക്ക് പരിഹാരം

അകാലനരയ്ക്ക് കാരണങ്ങള്‍ പലതാണ്. നമ്മുടെ ജീവിതശൈലി മുതല്‍ കഴിക്കുന്ന ആഹാരങ്ങളില്വരെ അതിന്റെ കാരണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതിന് പരിഹാരം കടയില്‍ കിട്ടിന്ന ഹെയര്‍ കളറുകളോ, മുടി കറുപ്പിക്കുന്ന ക്രീമുകളോ ഒന്നുമല്ല. നമ്മുടെ ചുറ്റുപാടും കാണുന്ന ചില വസ്തുക്കള്‍ ആണ്. അവ ഉപയോഗിച്ച് കാച്ചുന്ന എണ്ണകളാണ് അവയെ പരിചയപെടാം

കയ്യോന്നിനീരും വേപ്പില്പശയും ചേര്‍ത്തുകാച്ചിയ വെളിച്ചെണ്ണ തലയില്‍ തേയ്ച്ച് കുളിക്കുക.
കറിവേപ്പില അരച്ചുകാച്ചിയ വെളിച്ചെണ്ണ പതിവായി തേയ്ക്കുക.

പച്ചനെല്ലിക്ക, കീഴാര്‍നെല്ലി , കയ്യോന്നി, നീലയമരി എന്നിവ സമമെടുത്ത് ഇടിച്ചു പിഴിഞ്ഞ് നീരെടുക്കുക. അതിന്റെ ഇരട്ടിയോളം എള്ളെണ്ണയില്‍ കലര്ത്തികാച്ചി തലയില്‍ പുരട്ടുന്നത് പതിവാക്കുക.
കുളിക്കുന്നതിനുമുമ്പ് തലയില്‍ കീഴാര്‍നെല്ലി നീര് തലയില്‍ തേയ്ച്ച് പിടിപ്പിക്കുക.
കുളിക്കുന്നതിന് മുമ്പ് നീലയമരിനീര് തലയില്‍ തേയ്ക്കുന്നത് അകാലനരയ്ക്ക് പ്രതിവിധിയാണ്.

പുരുഷന്മാരിലെ വന്ധ്യത: 10 കാരണങ്ങള്‍

ഒരു കുഞ്ഞിക്കാല് കാണാന്‍ കൊതിക്കാത്ത ദമ്പതികള്‍ ഉണ്ടാകുമോ? എന്നാല്‍ ഇക്കാലത്ത് വന്ധ്യത മൂലം നിരാശരാകുന്ന ദമ്പതികളുടെ എണ്ണം കൂടിവരികയാണ്. വന്ധ്യതയ്ക്കു പല കാരണങ്ങളുമുണ്ട്. ബീജത്തിനുണ്ടാകുന്ന അലര്‍ജി, അണ്ഡത്തിന്റെ ഗുണനിലവാരക്കുറവ്, ചലനശേഷിയില്ലാത്ത ബീജം എന്നിവയൊക്കെയാണ് ഇക്കാലത്തെ വന്ധ്യതയ്ക്കുള്ള കൂടുതല്‍ കാരണങ്ങള്‍. ലോകത്ത് പത്തിലൊന്ന് ദമ്പതികള്‍ വന്ധ്യതയ്ക്കു ചികില്‍സ തേടുന്നവരാണ്. ഇതില്‍ത്തന്നെ 30 ശതമാനത്തോളം പുരുഷന്മാരുടെ ബീജത്തിനുള്ള പ്രശ്നമാണ് വന്ധ്യതയ്ക്കു കാരണമാകുന്നത്. ആരോഗ്യവാനായ ഒരു പുരുഷന് ഒരുദിവസം ലക്ഷകണക്കിന് ബീജം ഉല്പാദിപ്പിക്കുന്നുണ്ട്. അതേസമയം ഒരു സ്ത്രീ അവരുടെ ജീവിതകാലം മുഴുവന്‍ ഉല്പാദിപ്പിക്കുന്നത് 300-400 അണ്ഡങ്ങളാണ്. കാര്യമിതൊക്കെയാണെങ്കിലും പല കാരണങ്ങള്‍കൊണ്ടും പുരുഷന് ഉല്പാദിപ്പിക്കുന്ന ബീജങ്ങളിലേറെയും ഉപയോഗശൂന്യമാകുകയാണ് ചെയ്യുന്നത്. എന്തുകൊണ്ടാണ് ബീജം ഉപയോഗശൂന്യമായി മാറുന്നത്. അതിന് കാരണമാകുന്ന 10 വസ്തുതകള്‍ നമുക്കൊന്ന് പരിശോധിക്കാം. ഒരുപക്ഷെ വന്ധ്യതനിവാരണത്തിന് ഏറെ പ്രയോജകരമായേക്കാവുന്ന വിവരങ്ങളാകാം ഇത്.

1, അമിതമായ ചൂട്

അമിതമായ ചൂട് ബീജത്തെ നശിപ്പിക്കുകയോ ഉപയോഗശൂന്യമാക്കുകയോ ചെയ്യും. വൃഷ്ണങ്ങളാണ് ബീജം ഉല്പാദിപ്പിക്കുന്നത്. വൃഷ്ണത്തിനേല്ക്കുന്ന ചൂട് ബീജത്തെ സാരമായി ബാധിക്കും. വൃഷ്ണത്തിന്റെ താപനില 98 ഡിഗ്രിയില്‍ കൂടുതലായാല്‍ അത് ബീജോല്പാദനം സാധ്യമാക്കില്ല. പുറമെ വൃഷ്ണത്തിന് ഏല്ക്കുന്ന ചൂടും ബീജത്തിന്റെ ചലനാത്മകത ഇല്ലാതാക്കാന്‍ പോന്നതാണ്.

2, ചൂടുവെള്ളത്തിലെ കുളി

ചൂടുവെള്ളത്തില്‍ കുളിക്കുന്നതോ, ചൂടുവെള്ളമുള്ള ബാത്ത്ടബില്‍ കുളിക്കുന്നതോ ബീജോല്‍പാദനത്തെ സാരമായി ബാധിക്കുന്ന കാര്യങ്ങളാണ്. 30 മിനുട്ടോളം ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ അത് വൃഷ്ണത്തിന്റെ ബീജോല്പാദനശേഷി ഗണ്യമായി കുറയ്ക്കുമെന്ന് 2007 പുറത്തുവന്ന പഠനം സ്ഥിരീകരിച്ച കാര്യമാണ്.

3, പനി

ആദ്യം സൂചിപ്പിച്ച രണ്ടു കാരണങ്ങള്പ്പോലെ തന്നെ ഉയര്‍ന്ന താപനിലയിലുള്ള പനി, ബീജോല്‍പാദനത്തെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്. 100 ഡിഗ്രി സെല്‍ഷ്യസിലധികം പനിയുള്ള ഒരാളുടെ ബീജോല്പാദനം 35 ശതമാനം വരെ കുറയുമെന്ന് 2003ല്‍ പുറത്തുവന്ന പഠനം വ്യക്തമാക്കുന്നു.

4, ലാപ്ടോപ്പ്

മടിയില്വെച്ചുള്ള ലാപ്ടോപ്പ് ഉപയോഗം വന്ധ്യതയ്ക്ക് കാരണമാകുന്നതായുള്ള റിപ്പോര്‍ട്ട് ഇതിനോടകം പുറത്തുവന്നിട്ടുള്ളതാണ്. ലാപ്ടോപ്പ് 35 ഡിഗ്രിയില്‍ അധികം ചൂടാകുന്നത് ബീജോല്‍പാദനത്തെ ബാധിക്കുമെന്ന് ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയിലെ സ്റ്റോണി ബ്രൂക്ക് ആണ് ആദ്യം കണ്ടെത്തിയത്.

5, അടിവസ്ത്രം

ഇറുക്കമേറിയ അടിവസ്ത്രത്തിന്റെ ഉപയോഗവും വന്ധ്യതയ്ക്കു കാരണമാകും. ബ്രീഫ് തരത്തിലുള്ള അടിവസ്ത്രം വൃഷ്ണങ്ങളില് കൂടുതല്‍ സമ്മര്ദ്ദമേല്പ്പിക്കും. ഇത് ബീജത്തിന്റെ ഉല്പാദനത്തെയും ചലനശേഷിയെയും ബാധിക്കും. ബ്രീഫ് രീതിയിലുള്ള അടിവസ്ത്രത്തേക്കാള്‍ ബോക്സര്‍ ടൈപ്പ് ഉപയോഗിക്കുന്നതാകും നല്ലതെന്ന് ഇതുസംബന്ധിച്ച പഠനം നടത്തിയിട്ടുള്ളവര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. അതുപോലെതന്നെ ഇറുക്കമേറിയ ഷോര്‍ട്ട്സ് ധരിക്കുന്നതും ശരിയായ രീതിയിലുള്ള ബീജോല്പാദനത്തിന് നല്ലതല്ലെന്ന് വിവിധ പഠനങ്ങള്‍ ഇതിനോടകം തെളിയിച്ചിട്ടുണ്ട്.

6, വെരിക്കോസ് വെയ്ന്‍

ലോകത്തെ 15 ശതമാനത്തോളം പുരുഷന്മാര് വെരിക്കോസ് വെയ്ന്‍ എന്ന ആരോഗ്യപ്രശ്നം അനുഭവിക്കുന്നവരാണ്. ഇത്തരക്കാര്‍ക്ക് ബീജത്തിന്റെ അളവ് കുറവായിരിക്കും. ഒരു പുരുഷന്റെ വെരിക്കോസ് വെയ്ന്‍ ഇടതു വൃഷ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരക്കാര്‍ വെരിക്കോസ് വെയ്ന്‍ ഭേദമാക്കുന്നതിനുള്ള ചികില്‍സ തേടണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുള്ളത്.

7, മൊബൈല്‍ ഫോണുകള്‍

മൊബൈല്‍ ഫോണുകള്‍ പാന്റ്സിന്റെ പോക്കറ്റിലിടുന്നത് വന്ധ്യതയ്ക്കു കാരണമാകാമെന്ന റിപ്പോര്‍ട്ട് 2008 മുതല്‍തന്നെ പുറത്തുവന്നിട്ടുള്ളതാണ്. ഒരുദിവസം നാലുമണിക്കൂറിലധികം സെല്‍ഫോണ്‍ ഉപയോഗിക്കുകയും ഏറെനേരം പാന്റ്സിന്റെ പോക്കറ്റില്‍ സൂക്ഷിക്കുകയും ചെയ്യുന്ന പുരുഷന്മാരിലെ ബീജോല്പാദനം താരതമ്യേന കുറവായിരിക്കും. ഫോണില്‍നിന്നുള്ള റേഡിയേഷന് വൃഷ്ണങ്ങള്‍ക്ക് ഏല്‍ക്കുന്നതുമൂലം ബീജോല്പാദനം കുറയുകയും ചലനശേഷി ഇല്ലാതാകുകയും ശരിയായ രൂപം ലഭിക്കാതിരിക്കുകയും ചെയ്യുന്നു.

8, അമിത വണ്ണം

അമിതവണ്ണം പുരുഷന്മാരില് സ്ത്രീ ഹോര്‍മോണിന്റെ(ഈസ്ട്രജന്) അളവ് കൂട്ടുകയും ബീജത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കുകയും ചെയ്യും. ഇതുവഴി ലൈംഗികശേഷിയെയും കുട്ടികളുണ്ടാകാനുള്ള ശേഷിയെയും അമിതവണ്ണം സാരമായി ബാധിക്കും. അമിതവണ്ണക്കാരായ പുരുഷന്മാരിലെ വൃഷ്ണത്തിന്റെ ബീജോല്പാദനശേഷി കുറയുന്നതായി 2009ല്‍ പുറത്തുവന്ന പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

9, പാര്‍ട്ടി ലൈഫ് സ്റ്റൈല്‍

ആധുനികകാലത്ത് പുരുഷന്മാരില് ഏറെയും പാര്‍ട്ടി ലൈഫ് സ്റ്റൈല്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ ഇത് കുട്ടികളുണ്ടാകാനുള്ള അവരുടെ ശേഷിയെ ഇല്ലാതാക്കുകയാണെന്ന് ഏറെപ്പേര്‍ക്കും അറിയില്ല. പാര്‍ട്ടിയ്ക്കിടെ മദ്യവും പുകയിലയും ഉപയോഗിക്കുന്നതാണ് ബീജോല്‍പാദനത്തെ ബാധിക്കുന്നത്. മദ്യം, പുകയില, മയക്കുമരുന്ന് എന്നിവയുടെ തുടര്‍ച്ചയായ ഉപയോഗം ലൈംഗികശേഷിയെ സാരമായി ബാധിക്കുന്നവയാണ്. മദ്യത്തിന്റെ ഉപയോഗം ശുക്ലത്തിന്റെ ഗുണനിലവാരത്തെയും പുകയില, മയക്കുമരുന്ന് എന്നിവ ബീജത്തിന്റെ നിലവാരത്തെയും ബാധിക്കുമെന്ന് 2010ല്‍ പുറത്തുവന്ന പഠനം വ്യക്തമാക്കിയിട്ടുണ്ട്.

10, മറ്റ് കാരണങ്ങള്‍

ചില തരത്തിലുള്ള ജന്മവൈകല്യങ്ങള്, ഇന്ഫെക്ഷന് എന്നിവ കാരണം ബീജോല്പാദനം ശരിയായി സംഭവിക്കാറില്ല. സിസ്റ്റിക് ഫൈബ്രോസിസ് പോലെയുള്ള ജനതികവൈകല്യങ്ങള്‍ കാരണം ബീജോല്പാദനം നടക്കാത്ത അവസ്ഥയുമുണ്ട്. ആന്റി സ്പേം ആന്റിബോഡിസ്, ഹോര്‍മണല്‍ ഇംബാലന്‍സ്, വൃഷ്ണങ്ങള്‍ക്ക് ഉണ്ടാകുന്ന ക്യാന്‍സര്‍, വൃഷ്ണങ്ങളുടെ വലുപ്പക്കുറവ്, ലൈംഗിക രോഗങ്ങള്‍ എന്നിവയും ബീജോല്‍പാദനത്തെ സാരമായി ബാധിക്കുകയും അതുവഴി വന്ധ്യതയ്ക്കു കാരണമാകുന്ന പ്രശ്നങ്ങളാണ്.

ഉറങ്ങാം, ഒരു കുഞ്ഞിനെപ്പോലെ

ഉറക്കമില്ലായ്മ മൂലം അസ്വസ്ഥരാകുന്നവരില് ഒരാളാണോ നിങ്ങള്‍? ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ ഉറക്കക്കുറവിന് കാരണമാകുന്നു. ഉറക്കക്കുറവ് പരിഹരിക്കാന്‍ ദൂഷ്യമേറിയ മരുന്നുകള്‍ ഉപയോഗിക്കുന്നവരുമുണ്ട്. എന്നാല്‍ അതിന്റെയൊന്നും ഒരു ആവശ്യവുമില്ല. വളരെ നിസാരമായ ശ്വസന വ്യായാമങ്ങളിലൂടെ ഉറക്കമില്ലായ്മ പൂര്‍ണമായി പരിഹരിച്ചു, നല്ല ഉറക്കമുള്ളവരായി മാറാം. അത്തരത്തിലുള്ള രണ്ടു വഴികള്‍...

ബ്രീത്തിങ് ടെക്നിക്ക്

ഉറക്കക്കുറവ് പരിഹരിക്കാന്‍ ലോകരാജ്യങ്ങളില്‍ നിലവിലുള്ള ഒരു രീതിയാണ് ഇത്. മനസിലെ സമ്മര്‍ദ്ദവും ശാരീരികവുമായ ആയാസങ്ങളും ലഘൂകരിച്ചു പതുക്കെ ഉറക്കത്തിലേക്കു കൊണ്ടുവരുന്ന ഒരു രീതിയാണിത്.

1, നിങ്ങളുടെ കിടക്കയിലെ, ഏറ്റവും സൗകര്യപ്രദമായ സ്ഥലത്ത് ഇരിക്കുക. ഉറക്കത്തിലേക്കു വഴുതുമ്പോള്‍ കിടക്കാന്‍ പറ്റുന്ന സ്ഥമായിരിക്കണം ഇത്.
2, ആദ്യം ഒരു വൂ... ശബ്ദത്തോടെ ഉള്ളിലുള്ള ശ്വാസം മുഴുവന്‍ വായിലൂടെ പുറത്തേക്കു കളയുക.
3, അടുത്തതായി വായ് അടച്ചുപിടിച്ചു മൂക്കിലൂടെ ശ്വാസം ഉള്ളിലേക്ക് എടുക്കുക. 1,2,3,4 വരെ എണ്ണുന്നതുവരെ ഇതു തുടരുക.
4, 1,2,3,4,5,6,7 എണ്ണുന്നതുവരെ ഈ ശ്വാസം പിടിച്ചുവെക്കുക.
5, അതിനുശേഷം 1,2,3,4,5,6,7,8 എണ്ണുന്നതുവരെ പതുക്കെ പതുക്കെ ശ്വാസം വായിലൂടെ പുറത്തേക്കു വിടുക.
6, ഇതേ രീതിയില്‍ ഒരു നാലഞ്ച് തവണ തുടരുക. അപ്പോള്‍ പതുക്കെ നിങ്ങള്‍ ഉറക്കത്തിലേക്കു വഴുതിവീഴും.

മെഡിറ്റേറ്റീവ് ബ്രീത്തിങ്

ധ്യാനം എന്നതിന്റെ ശരിയായ അര്‍ത്ഥം പലര്‍ക്കും അറിയില്ല. ശരിയായ രീതിയില്‍ ശ്വസിക്കാനുള്ള ഒരു വ്യായാമമായി ഇതിനെ കണക്കാക്കാവുന്നതാണ്. മെഡിറ്റേറ്റീവ് ബ്രീത്തിങ് എങ്ങനെയെന്നു നോക്കാം...

1, സൗകര്യപ്രദമായ സ്ഥലത്ത് കാല്പൂട്ടി ഇരിക്കുക.
2, വായ് അടച്ചു, മൂക്കിലൂടെ ശ്വസിക്കുക.
3, നിങ്ങള്‍ ശ്വസിക്കുന്നത് ശ്രദ്ധിക്കുക. ശ്വാസം ഉള്ളിലേക്കു പോകുന്നതും, തിരികെ പോകുന്നതും മൂക്കിലൂടെ ശ്വാസം ഉള്ളിലേക്കു പോകുമ്പോള്‍ വയര്‍ വികസിക്കുന്നത് ഉള്‍പ്പടെ ശ്രദ്ധിക്കുക.
4, ശ്വാസം ഉള്ളില്‍ കുറച്ചുനേരം പിടിച്ചുവെച്ചശേഷം പതുക്കെ, പുറത്തേക്കു വിടുക.
5, ഇങ്ങനെ തുടര്‍ച്ചയായി ചെയ്യുക. അപ്പോഴെല്ലാം ശ്വാസത്തിന്റെ ഉള്ളിലേക്കും പുറത്തേക്കുമുമുള്ള പോക്ക് ശ്രദ്ധിക്കുക. അതായത് ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ നെഞ്ചിനുള്ളില്‍ നടക്കുന്ന ചലനങ്ങള്‍ ശ്രദ്ധിക്കുക. ഇങ്ങനെ കുറേനേരമാകുമ്പോള് നിങ്ങളിലെ നെഗറ്റീവ് ചിന്തകളും ടെന്‍ഷനുമെല്ലാം മാറി പതുക്കെ ഉറക്കത്തിലേക്കു വഴുതും, തീര്‍ച്ച.
6, ഇങ്ങനെ ചെയ്യുന്നത് ശരീരത്തിലേക്കു ആവശ്യത്തിനു ഓക്സിജന്‍ ലഭിക്കാനും സഹായിക്കും. ഇത് കോശങ്ങളുടെ ആരോഗ്യകരമായ പ്രവര്‍ത്തനത്തെ സഹായിക്കും.

വെളിച്ചെണ്ണ ഉപയോഗിച്ചു മുടികൊഴിച്ചില്‍ തടയാം

സ്ത്രീ-പുരുഷ ഭേദമന്യെ ഏവരും നേരിടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചില്‍. ജീവിതശൈലിയിലുള്ള പുതുമയും, ഭക്ഷണക്രമത്തിലെ മാറ്റവുമാണ് മുടികൊഴിച്ചിലിനു കാരണമാകുന്നത്. സ്ഥിരമായി വെളിച്ചെണ്ണ ഉപയോഗിച്ചാല്‍ മുടികൊഴിച്ചില്‍ മാറ്റാനാകുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. തലയോട്ടിയില്‍ ഫംഗസ്, വൈറസ്, ബാക്ടീരിയ എന്നിവ ഉണ്ടെങ്കില്‍ അതു മുടികൊഴിച്ചിലിനുകാരണമാകും. വെളിച്ചെണ്ണയിലുള്ള ലോറിക് ആസിഡ് ഇത്തരം മുടികൊഴിച്ചിലിനെതിരെ നന്നായി പ്രവര്‍ത്തിക്കും. മുടികൊഴിച്ചിലുള്ളവര്ക്കായി വെളിച്ചെണ്ണയുടെ ഉപയോഗത്തെക്കുറിച്ചു പറഞ്ഞുതരാം...

എല്ലാദിവസവും കുളിക്കുന്നതിനുമുമ്പ് വെളിച്ചെണ്ണ ഉപയോഗിച്ചു തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. താരനും മറ്റു ഇന്‍ഫെക്ഷനുകളും ഉണ്ടാകാതിരിക്കാന്‍ ഇത് ഉത്തമമാണ്.

ആഴ്ചയില്‍ ഒരിക്കല്‍ ചൂടാക്കിയ വെളിച്ചെണ്ണ, ചൂടു കുറഞ്ഞശേഷം തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. ഒന്നോ രണ്ടോ മണിക്കൂറിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചു കഴുകി കളയുക. ഇങ്ങനെ കഴുകുമ്പോള്‍ തലയിലെ എണ്ണ മുഴുവനായി കഴുകിക്കളയാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുന്നത് മുടികൊഴിച്ചിലിന് ഉത്തമമായ പ്രതിവിധിയാണ്.

വിവാഹം കഴിഞ്ഞാല്‍ വണ്ണം കൂടും; എന്തുകൊണ്ട്?

വിവാഹം എന്നത് ആരോഗ്യത്തിനും ജീവിതത്തിനും വളരെ നല്ല ഒരു സംഗതിയാണ്. ആയുസ് വര്‍ദ്ധിപ്പിക്കുന്നതിനും മാനസികവും ശാരീരികവുമായ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും വിവാഹം സഹായിക്കുന്നു. വിവാഹശേഷം ഭാര്യയുടെയും ഭര്‍ത്താവിന്റെയും ശരീരഭാരവും വണ്ണവും കൂടുമത്രെ. എന്താണ് ഇതിന് കാരണം? വിവാഹത്തിനുമുമ്പ് കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആഹാരം വിവാഹശേഷം കഴിക്കുന്നതാണ് ഇതിനുകാരണമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. വിവാഹശേഷം ഭാര്യയും ഭര്‍ത്താവും ഒന്നിച്ചു ഭക്ഷണം കഴിക്കുമ്പോള്‍ കൂടുതല്‍ കഴിക്കാന്‍ പരസ്പരം പ്രേരിപ്പിക്കും. ഇതാണ് ശരീരഭാരവും വണ്ണവും കൂടാനുള്ള കാരണമായി പറയപ്പെടുന്നത്.

ഒമ്പതു യൂറോപ്യന്‍ രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ബേസല്‍ സര്‍വ്വകലാശാലയിലെ സൈക്കോളജി ഹെല്‍ത്ത് വിഭാഗമാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഭക്ഷണം ഏറിയതോതില്‍ കഴിക്കുന്നത് മാത്രമല്ല, വിവാഹശേഷമുള്ള കുഴപ്പം. വിവാഹത്തിനുമുമ്പ് കൃത്യമായി വ്യായാമം ചെയ്തിരുന്നവര്‍ വിവാഹശേഷം അത് കുറയ്ക്കുന്നതായും പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതുകാരണം വിവാഹശേഷം ഒരാളുടെ ബോഡിമാസ്ഇന്ഡക്സ് കൂടാനും സാധ്യതയുള്ളതായി പഠനത്തില്‍ പറയുന്നുണ്ട്. ഇതും ശരീരവണ്ണവും ഭാരവും കൂടാന്‍ ഇടയാക്കുമത്രെ.

പ്രമേഹവും ഹൃദ്രോഗവും അകറ്റുന്ന അത്ഭുത ജ്യൂസ്

ലോകത്തെ മരണനിരക്കിന് കരണമായ അസുഖങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്നിലാണ് ഹൃദ്രോഗവും പ്രമേഹവും. ഈ അസുഖങ്ങള്‍ പിടിപെട്ടു ദിവസേന നൂറുകണക്കിന് ആളുകളാണ് മരിക്കുന്നത്. തെറ്റായ ജീവിതശൈലിയും മോശം ഭക്ഷണശീലവും കാരണം ദിവസേന നൂറുകണക്കിന് ആളുകള്‍ക്ക് ഈ അസുഖങ്ങള്‍ പിടിപെടുകയും ചെയ്യുന്നു. പ്രമേഹവും ഹൃദ്രോഗവും അകറ്റാന്‍ ഒരു ജ്യൂസിന് സാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ക്രാന്‍ബെറി പഴം ഉപയോഗിച്ചുള്ള ജ്യൂസിന് പ്രമേഹവും ഹൃദ്രോഗവും അകറ്റാന്‍ സാധിക്കുമെന്നാണ് ഓഷ്യന്‍ സ്പ്രേ റിസര്‍ച്ച് സയന്‍സസില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത്. ദിവസേന രണ്ടു ഗ്ലാസ് ക്രാന്‍ബറി ജ്യൂസ് കഴിക്കുന്നവര്‍ക്ക് പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവ പിടിപെടാനുള്ള സാധ്യത പത്തുശതമാനത്തില്‍ ഏറെ കുറവായിരിക്കുമെന്നാണ് പഠിതാക്കള്‍ പറയുന്നത്.

രക്തസമ്മര്‍ദ്ദത്തിന്റെയും രക്തത്തിലെ പഞ്ചസാരയുടെയും അളവ് കുറയ്ക്കാനും ശരിയായ തോതില്‍ നിയന്ത്രിക്കാനും ഈ ജ്യൂസിന് സാധിക്കുമെന്നാണ് പഠനറിപ്പോര്‍ട്ടിലുള്ളത്. ക്രാന്‍ബെറിയില്‍ അടങ്ങിയിട്ടുള്ള പോളി ഫിനോള്‍സാണ് രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. ആപ്പിള്‍, മുന്തിരി, ചെറി, ബ്ലൂബെറി എന്നിവയില്‍ അടങ്ങിയതിനേക്കാള് കൂടുതല്‍ പോളി ഫിനോള്‍സ് ക്രാന്‍സ് ബെറിയില്‍ അടങ്ങിയിട്ടുണ്ട്

മേക്കപ്പില്‍ വരുത്തുന്ന ചില തെറ്റുകള്‍

ആധുനികകാലത്ത് മേക്കപ്പ് ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. യാത്രകള്‍ക്കും, പാര്‍ട്ടികള്‍ക്കും പോകുന്നതിനുമുമ്പ് മേക്കപ്പ് ചെയ്തു ആകര്‍ഷകത്വം വര്‍ദ്ധിപ്പിക്കുക എന്നത് ഒഴിച്ചുകൂടാത്തതായി മാറിയിട്ടുണ്ട്. സ്ത്രീയും പുരുക്ഷനും ഇക്കാര്യത്തില്‍ ഒപ്പത്തിനൊപ്പം നില്ക്കും. മേക്കപ്പ് ശരിയായ രീതിയിലായിരിക്കണം. കൂടാതെ ബ്രാന്‍ഡ് പ്രോഡക്റ്റുകള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കണം. മേക്കപ്പ് ശരിയായ രീതിയിലല്ലെങ്കില്‍ അത് നിങ്ങളുടെ പ്രായം കൂടുതലായി തോന്നുന്നതിന് ഇടയാക്കും. അത്തരത്തില്‍ മേക്കപ്പില്‍ സ്ഥിരമായി വരുത്തുന്ന തെറ്റുകള്‍ എന്തൊക്കെയെന്ന് നോക്കാം...
1.ഇരുണ്ട ഷേഡുകള്‍ മേക്കപ്പില്‍ ഉപയോഗിക്കുക

നിങ്ങളുടെ ചര്‍മ്മത്തിന്റെ നിറം അനുസരിച്ചുള്ള ഷേഡുകള്‍ മുഖത്ത് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇരുണ്ട നിറം കൂടുതലായി മേക്കപ്പിന് ഉപയോഗിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് പ്രായം കൂടുതല്‍ തോന്നിക്കുന്നതിന് ഇടയാക്കും
2.ഐ ഷാഡോ ഉപയോഗിക്കുന്നത്

ഇരുണ്ട നിറത്തിലുള്ള ഐ ഷാഡോ ഉപയോഗിക്കുന്നത് നിങ്ങള്‍ ക്ഷിണിതയാണെങ്കില് അത് വ്യക്തമാക്കുന്നതിന് ഇടയാകും.
3.കണ്പീലികള് ക്രമീകരിക്കുമ്പോള്‍

കണ്പീലികള് കണ്ണിന് ചേരുന്ന വിധം ക്രമീകരിക്കുക. അതും അടുത്തടുത്ത് ക്രമീകരിക്കുക. അതു നിങ്ങളുടെ കണ്ണുകള്‍ക്ക് കൂടുതല്‍ ഭംഗി തോന്നുന്നതിന് ഇടയാക്കും
4.മസ്കാര ഉപയോഗിക്കുമ്പോള്‍

മുകളിലത്തെ കണ്പീലിയില് മസ്കാര ഉപയോഗിക്കുമ്പോള്‍ കണ്ണിന് ഉണര്‍വ് തോന്നുന്നതിന് ഇടയാക്കും. എന്നാല്‍ താഴത്തെ കണ്പീലികളില് മസ്കാര ഉപയോഗിക്കുമ്പോള്‍ അത് കണ്ണിന് താഴെയുള്ള ചുളുവുകളും വരകളും വര്‍ദ്ധിക്കുന്നതിന് ഇടയാകും.
5.ഐലൈനര്‍ ഉപയോഗിക്കുമ്പോള്‍

ഐലൈനര്‍ എഴുതുമ്പോള്‍ സോഫ്റ്റാക്കി എഴുതുക. അത് സ്വാഭാവിക ഭംഗി ലഭിക്കുന്നതിന് സഹായിക്കുന്നു. കടുപ്പിച്ച് എഴുതുന്നത് അഭംഗി ആയിരിക്കും.
6.ഫൗണ്ടേഷന് ഇടുമ്പോള്‍

നിങ്ങളുടെ ചര്‍മ്മത്തിന് ചേരുന്ന ഫൗണ്ടേഷന് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. എന്നിരുന്നാല്‍ മാത്രമേ നിങ്ങളുടെ മേക്കപ്പിന് ഭംഗി തോന്നിക്കുകയുള്ളൂ. കുടാതെ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. അതിനാല്‍ ഫൗണ്ടേഷന് ഇടുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.
7.പൗഡര്‍ കൂടുതല്‍ ഉപയോഗിക്കരുത്

നിങ്ങളുടെ മുഖം മുഴുവനും പൗഡര്‍ ഇടാന്‍ പാടില്ല. കവിളിലും മൂക്കിലും മാത്രമേ പൗഡര്‍ ഉപയോഗിക്കാവൂ.
8.കണ്പീലികള് ത്രെഡ് ചെയ്യുമ്പോള്‍

പുരികം ത്രെഡ് ചെയ്യുമ്പോള്‍ പുരികത്തിന്റെ കട്ടികുറയ്ക്കാന്‍ പാടില്ല. കട്ടിയുള്ള പുരികം സ്വാഭാവിക ഭംഗി തോന്നിക്കും.

പുരികം കട്ടിയില്ലാത്ത ഭാഗങ്ങളില്‍ ഐബ്രോകൊണ്ട് വരയ്ക്കുക. അത് പുരികത്തിന് കറുപ്പ് നിറം ലഭിക്കുന്നതിന് സഹായിക്കും.
9.ലിപ്സ്റ്റിക്ക് ഉപയോഗിക്കുമ്പോള്‍

കടുത്ത നിറത്തിലുള്ള ലിപ്പ്സ്റ്റിക്കുകള് ഉപയോഗിക്കുന്നത് നിങ്ങള്‍ക്ക് പ്രായം കുറവായി തോന്നിക്കാന്‍ ഇടയാകും. എന്നാല്‍ തിളങ്ങന്ന ചുവപ്പ് നിറം ഉപയോക്കാതിരിക്കുന്നതാകും നല്ലെത്.

ഹ്യദയത്തെ സംരക്ഷിക്കാം, പൊന്നുപോലെ

തെറ്റായ ജീവിതരീതികളും ആഹാരക്രമവും മൂലം പല പ്രശ്നങ്ങളും നമ്മെ ബാധിക്കുന്നു. അതില്‍ പ്രധാനമാണ് ഹൃദയാഘാതം. ആരോഗ്യമുള്ള ഹ്യദയമാണ് നമ്മുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് ഇക്കാലത്ത് വര്‍ദ്ധിച്ചിട്ടുണ്ട്. ഹൃദയാരോഗ്യത്തിന് ഇന്നത്തെ ജീവിതസാഹചര്യത്തില്‍ വളരെ കരുതല്‍ എടുക്കേണ്ടതുണ്ട്. നമ്മുടെ ജീവിതരീതികളില്‍ തന്നെ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ നമുക്ക് ഇന്ന് കാണുന്ന ഹ്യദയസംബന്ധമായ അസുഖങ്ങളില്‍ നിന്ന് രക്ഷനേടാവുന്നതേയുള്ളൂ

ദിവസവും 60 മിനുട്ട് വ്യായാമം ചെയ്യുക. തുടച്ചയായി 60 മിനുട്ട് വ്യായാമം ചെയ്യാന്‍ സമയം കിട്ടുന്നില്ലെങ്കില്‍ ഒരു ദിവസത്തില്‍ നിങ്ങള്‍ക്ക് വര്‍ക്കൌട്ട് ചെയ്യാന്‍ കിട്ടുന്ന സമയം അതു ചെയ്യുക. സമയം കിട്ടുന്നില്ല എന്ന കാരണം പറഞ്ഞ് ഒരു ദിവസംപോലും വ്യായാമം ചെയ്യുന്നത് ഒഴിവാക്കാന്‍ പാടില്ല. ദിവസവും 20 മിനുട്ട് നടത്തത്തിന് മാറ്റിവയ്ക്കുക. ദിവസവും ജിമ്മില്‍ പോയിത്തന്നെ വ്യായാമം ചെയ്യണമെന്നില്ല. ദിവസവുമുള്ള നടത്തം, യോഗ, ധ്യാനം എന്നിവയിലൂടെ ഹ്യദയത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാവുന്നതേയുള്ളൂ

ആരോഗ്യകരമായ ആഹാരക്രമീകരണം ഹ്യദയത്തിന്റെ ആരോഗ്യത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു ആഹാരത്തില്‍ കൂടുതലായും പച്ചകറികള്‍, ഇലക്കറികള്‍, പഴങ്ങള്‍ എന്നിവ ഉള്‍പെടുത്തുക. കൊഴുപ്പ് അടങ്ങിയ ഭഷണപദാര്ത്ഥങ്ങള് ഒഴിവാക്കുക. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആഹാരത്തില്‍ ഉള്കൊള്ളിക്കുക.

പുകവലിയും മദ്യപാനവും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു, ആരോഗ്യത്തിന്റെ മാത്രമല്ല, ഹ്യദയത്തിന്റെ ശരിയായ പ്രവര്‍ത്തനത്തേയും ഇവയുടെ ഉപയോഗം ബാധിക്കുന്നു. ഇതിനു പരിഹാരമായി മദ്യപാനവും പുകവലിയും ഒഴിവാക്കുക എന്ന മാര്‍ഗം മാത്രമേ നിലവില്‍ ഉള്ളൂ.

മാനസിക പിരുമുറുക്കവും, വിഷാദവും ഹ്യദയത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുമ്പോള്‍ അത് ഹ്യദയത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. കടുത്ത മാനസികസമ്മര്‍ദം അനുഭവിക്കുന്ന സമയങ്ങളിലാണ് നാം കൂടുതലായും മദ്യത്തിനും മയക്കുമരുന്നിനും, മദ്യപാനത്തിനും അടുമപെടുന്നത്. ഇതില്‍ നിന്ന് രക്ഷനേടാന്‍ യോഗ മെഡിറ്റേഷന്‍ എന്നിവ ശീലമാക്കുക. ഇതുകൂടാതെ വായനയും, പാട്ടുകേള്‍ക്കുന്നതും മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നും വിഷാദത്തില്‍ നിന്നും രക്ഷനേടുന്നതിനും സഹായിക്കുന്നു.

അമിതവണ്ണവും ഹ്യദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. അനിതവണ്ണം അമിതഭാരം ഹ്യദയത്തിന് കൊടുക്കുന്നു. ഇതുമൂലം സാധാരണയേക്കാളം വളരെ വേഗത്തില്‍ ഹ്യദയത്തിന് ജോലിചെയ്യേണ്ടതായിവരും ഇത് ഹ്യദയാരോഗ്യത്തെ ദോഷകരമായി ബാധിക്കും

എല്ലാമാസവും വിശദമായ ഒരു ചെക്കപ്പ് നടത്തണം. ഇതുകൂടാതെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും ടൈപ്പ് രണ്ട് പ്രമേഹമോ, ഹ്യദ്രോഗമോ ഉള്ളവര്‍ ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം

നിങ്ങളുടെ പല്ലുകള്‍ക്കു ആരോഗ്യവും വെന്മയും വേണ്ടേ

ദൈനംദിന ജീവിതത്തില്‍ ദന്തസംരക്ഷണം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്ന് ആര്‍ക്കാണ് അറിയാത്തത്. എന്നാല്‍ ജീവിതത്തിലെ തിരക്കുകള്‍ കാരണം പലര്‍ക്കും ഇത് ഫലപ്രദമായി നിര്‍വ്വഹിക്കാനാകുന്നില്ല. പല്ലുകളുടെ ആരോഗ്യത്തിന് രണ്ടുനേരം ബ്രഷ് ചെയ്യണമെന്നൊക്കെ മിക്കവര്‍ക്കും അറിയാം. എന്നാല്‍ ദന്തസംരക്ഷണത്തെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത ചില കാര്യങ്ങളുണ്ട്. ചില പഴങ്ങള്‍ കഴിച്ചാല്‍ അത് പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. പാല് ഉള്‍പ്പടെയുള്ള ഡയറി ഉല്പന്നങ്ങള് നിത്യേനയുള്ള ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കാവിറ്റി കുറയ്ക്കുന്നത് ഉള്‍പ്പടെ പല്ലിന് ആരോഗ്യകരമായ ചില ഗുണങ്ങള്‍ ലഭിക്കും. ദിവസവും ധാരാളം വെള്ളം കുടിക്കുക, ഇടയ്ക്കിടെ ദന്തിസ്റ്റിനെ കണ്ടുള്ള പരിശോധന എന്നിവയൊക്കെ ദന്തസംരക്ഷണത്തില്‍ പ്രധാനമാണ്

വണ്ണം കുറയ്ക്കാം, അടുക്കളയില്‍നിന്ന്

അമിതവണ്ണം, ഭാരക്കൂടുതല്‍, കുടവയര്‍ എന്നിവയൊക്കെ ഇക്കാലത്ത് ഒരു പൊല്ലാപ്പായി മാറുകയാണ്. പ്രത്യേകിച്ചും, പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ ഇത്തരക്കാരെ വളരെ പെട്ടെന്ന് പിടികൂടുന്ന സാഹചര്യത്തില്‍. തടി കുറയ്ക്കാനും മറ്റും പല തരത്തിലുള്ള ഹെല്‍ത്ത് ടിപ്പുകളുമായി മാധ്യമങ്ങളും ഓണ്‍ലൈന്‍ പോര്‍ട്ടലുകളുമൊക്കെ രംഗത്തെത്താറുണ്ട്. ഒരാള്‍ തടി കുറയ്ക്കാനും ഭാരം കുറയ്ക്കാനുമൊക്കെ തയ്യാറെടുക്കുമ്പോള്‍ എവിടെനിന്നാണ് അത് തുടങ്ങേണ്ടത്? ഒരു സംശയവും വേണ്ട, നിങ്ങളുടെ അടുക്കളയില്‍നിന്ന് തന്നെ തുടങ്ങണം. അതേക്കുറിച്ച് ഉപകാരപ്പെടുന്ന ചില വിവരങ്ങള്‍ പങ്കുവെക്കാം...

പഴങ്ങള്‍ ശീലമാക്കാം...

ഭക്ഷണക്രമത്തില്‍ പഴങ്ങള്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപകാരപ്പെടും. മുന്തിരി, തണ്ണിമത്തന്, ആപ്പിള്‍, കൈതച്ചക്ക തുടങ്ങിയ പഴവര്‍ഗങ്ങളാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്നത്. ഇതിനായി ഈ പറഞ്ഞ പഴവര്‍ഗങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ അടുക്കളയില്‍ സ്ഥിരം സംവിധാനമുണ്ടാക്കണം. പഴവര്‍ഗങ്ങള്‍ വാങ്ങുമ്പോള്‍ മഞ്ഞള്‍പ്പൊടി കലക്കിയ വെള്ളത്തില്‍ ഒരുമണിക്കൂറോളം സൂക്ഷിച്ചാല്‍ കീടനാശിനികള്‍ തളിച്ചതുമൂലമുള്ള പ്രശ്നം ഒഴിവാക്കാം...

സലാഡ് കഴിച്ചുതുടങ്ങാം...

തടി കുറയ്ക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവര്‍ ദിവസേന ഒരു നേരം സലാഡ് ഒഴിച്ചുകൂടാത്ത ഭക്ഷണവിഭവമാക്കി മാറ്റണം. രാത്രി ഭക്ഷണത്തിന് മുമ്പായി സലാഡ് കഴിക്കുന്നതാണ് ഉത്തമം. വെള്ളരി, സവാള, തക്കാളി, പച്ചമുളക്, വിനാഗിരി എന്നിവ ചേര്‍ത്ത് സലാഡ് ഉണ്ടാക്കാവുന്നതാണ്. ദിവസേന ഉണ്ടാക്കുന്നതിനു പകരം, കുറച്ചുദിവസത്തേക്ക് തയ്യാറാക്കിവെക്കണം. വിനാഗിരി ചേര്‍ത്താല്‍ സലാഡ് ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം...

വെള്ളം കുടി പ്രധാനം

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ധാരാളം വെള്ളം കുടിക്കണം. ജോലിക്കുപോകുമ്പോഴും യാത്രയ്ക്കിടയിലും വെള്ളം കുപ്പിയിലാക്കി കരുതണം. ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കുന്നത് നല്ലതല്ല, ഭക്ഷണം കഴിച്ചശേഷം വെള്ളം കുടിക്കുക. തിളപ്പിച്ച് ആറ്റിയ വെള്ളം കുടിക്കുന്നതാണ് നല്ലത്. ഇളം ചൂടുവെള്ളത്തില്‍ നാരങ്ങാ പിഴിഞ്ഞു കുടിക്കുന്നതും നല്ലതാണ്. രാവിലെ എഴുന്നേറ്റ് ഇത്തരത്തില്‍ ചെറു ചൂടു നാരങ്ങാവെള്ളം കുടിക്കുന്നത് ശീലമാക്കുക.

ഭക്ഷണം കുറയ്ക്കാം, പക്ഷെ ഒഴിവാക്കരുത്

തടി കുറയ്ക്കാന്‍ വേണ്ടി ഒന്നു രണ്ടു നേരം ഭക്ഷണം കഴിക്കാതിരിക്കുന്നവരുണ്ട്. എന്നാല്‍ ഇങ്ങനെ തടി കുറയ്ക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല. ആവശ്യത്തിന് ഭക്ഷണം കഴിക്കണം. എന്നാല്‍ അനാവശ്യമായി കഴിക്കരുത്. നല്ലതുപോലെ ഭക്ഷണം കഴിക്കുന്നവര്‍ക്ക് പെട്ടെന്ന് ഭക്ഷണം കുറയ്ക്കാനാകില്ല. ഇത്തരക്കാര്‍ ചെറിയ തോതില്‍ ഭക്ഷണം കുറച്ചുകൊണ്ടുവരിക. അങ്ങനെ ഭക്ഷണം ആവശ്യത്തിന് മാത്രം കഴിക്കുന്നത് ശീലമാക്കുക.

സ്നാക്ക്സ് കഴിക്കുന്നതില്‍ ശ്രദ്ധ വേണം...

ചിപ്സ്, മിക്സചര്‍ തുടങ്ങിയ സ്നാക്ക്സ് ഒരു കവര്‍ മുഴുവന്‍ ഒറ്റയിരിപ്പിന് കഴിക്കുന്നവരുണ്ട്. ഇത്തരക്കാര്‍ അധികംവൈകാതെ പൊണ്ണത്തടിയന്മാരായി മാറുകയും ചെയ്യും. നല്ലയിന് സ്നാക്ക്സ് ആരോഗ്യത്തിന് നല്ലതാണ്. ഉദാഹരണത്തിന് മിക്സഡ് നട്ട്സ്, കാഷ്യൂ നട്ട്സ്, ബദാം, കപ്പലണ്ടി, പോപ് കോണ്‍ എന്നിവയൊക്കെ. പക്ഷെ ഇവ കവറോടെ ഒറ്റയിരുപ്പിന് കഴിക്കുന്നത് നല്ലതല്ല. അതുകൊണ്ടുതന്നെ സ്നാക്ക്സ് വാങ്ങുമ്പോള്‍, പാക്കറ്റുകള്‍ ഒഴിവാക്കി, ചെറിയ ടിന്നുകളിലാക്കി സൂക്ഷിക്കുക. വൈകുന്നേരം ചായയ്ക്കൊപ്പം ചെറിയ അളവിലുള്ള സ്നാക്ക്സ് കഴിക്കുന്നത് ശീലമാക്കുക.

അനാരോഗ്യകരമായ ഭക്ഷണം അടുക്കളയില്‍നിന്ന് പുറത്താക്കുക

കോളകള്‍, ഐസ്ക്രീമുകള്‍, ചോക്ലേറ്റുകള്‍, ബര്‍ഗര്‍, പപ്സ്, സാന്‍വിച്ച്, ക്രീം കുക്കീസ് എന്നിവയൊക്കെ തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയതല്ല. അതുകൊണ്ടുതന്നെ വണ്ണംകുറയ്ക്കല് ഉദ്യമം ആരംഭിക്കുന്നതിന് മുമ്പ് ഇത്തരം സാധനങ്ങള്‍ അടുക്കളയില്‍നിന്ന് ഒഴിവാക്കുക. പുറത്തുപോകുമ്പോഴും ഇത്തരം സാധനങ്ങള്‍ കഴിക്കില്ലെന്ന് ഉറച്ച തീരുമാനമെടുക്കുക.

പഴങ്ങളും പച്ചക്കറികള്‍ വാങ്ങി സ്റ്റോര്‍ ചെയ്യുക

പഴങ്ങളും പച്ചക്കറികളും ദിവസേന വാങ്ങുന്നതിന് പകരം, കുറച്ചുദിവസത്തേക്കുള്ളത് ഒന്നിച്ചു വാങ്ങുക. അത് നന്നായി കഴുകി(മഞ്ഞള്‍ വെള്ളത്തില്‍), മുറിച്ചെടുത്ത്, വലിയ സഞ്ചിയിലോ കണ്ടെയ്നറിലോ ആക്കി ഫ്രീസറില്‍ സ്റ്റോര്‍ ചെയ്യുക. എല്ലാ ദിവസവും ഭക്ഷണക്രമത്തില്‍ പഴങ്ങളും പച്ചക്കറികളും ശീലമാക്കി മാറ്റാന്‍ ഇതുമൂലം സാധിക്കും. ചെലവ് കുറയ്ക്കുന്നതിനൊപ്പം വണ്ണംകുറയ്ക്കല് ഉദ്യമത്തിനും സഹായകരമായിരിക്കും ഇത്.

ഭക്ഷണം കഴിക്കാന്‍ ചെറിയ പാത്രങ്ങളും കപ്പുകളും ഉപയോഗിക്കുക

ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ ഇത് ഏറെ പ്രധാനപ്പെട്ടതാണ്. താരതമ്യേന ചെറിയ പാത്രങ്ങളിലും കപ്പുകളിലും ഭക്ഷണം കഴിക്കുന്നതുമൂലം അമിതമായ ഭക്ഷണം കഴിക്കുന്ന ശീലം കുറച്ചുകൊണ്ടുവരാനാകും. ഭക്ഷണം കുറയ്ക്കുന്നതുവഴി നിങ്ങള്‍ സ്വീകരിക്കുന്ന കലോറിയുടെ അളവും അമിതവണ്ണവും കുറയ്ക്കാം...

ടിന് ഭക്ഷണം കുറയ്ക്കുക, വിഭവങ്ങളുടെ എണ്ണം കൂട്ടുക

പലരും ഭക്ഷണം പാകം ചെയ്തു, ടിന്നുകളിലാക്കി ദിവസങ്ങളോളം ഉപയോഗിക്കുന്ന ശീലക്കാരാണ്. എന്നും ഭക്ഷണം ഉണ്ടാക്കുന്നതില്‍ മടിയുള്ളവരാണ് ഇങ്ങനെ ചെയ്യുക. ഇത് വണ്ണംകുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത്ര നല്ലതല്ല. ഇതിനുപകരം ദിവസേന ഭക്ഷണം പാകം ചെയ്തു കഴിക്കാം. വിഭവങ്ങളുടെ എണ്ണം കൂട്ടുകയും ചെയ്യാം.

മുടി പ്രശ്നങ്ങള്‍ക്ക് വീട്ടുപരിഹാരം

നിങ്ങളുടെ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടുന്നതില്‍ മുടിയഴകിനുള്ള സ്ഥാനം വളരെ വലുതാണ്. ആരോഗ്യമുള്ള മനോഹരമായ മുടി ആരെയും ആകര്‍ഷിക്കുന്ന ഒന്നാണ്. മുഖ സൗന്ദര്യവും ശരീര ഭംഗിയും ഉണ്ടെങ്കിലും മുടി ചീത്തയാണെങ്കില്‍ എല്ലാവരുടെയും ശ്രദ്ധ പോകുന്നത് അതിലേക്കായിരിക്കും. മുടി നന്നായിരിക്കാത്ത ചില ദിവസങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ എല്ലാ ദിവസവും ഇതേ അവസ്ഥയിലായിരിക്കുന്നത് നല്ലതല്ല. നര, ബലക്കുറവ്, അറ്റം കീറല്‍ പോലുള്ള മുടിയുടെ പ്രശ്നങ്ങളില്‍ നിന്നും രക്ഷ നേടുന്നതിന് വീട്ടില്‍ തന്നെ നിരവധി പ്രതിവിധികളുണ്ട്. ബലമുള്ള മനോഹരമായ കനത്ത മുടി ഉണ്ടാകുന്നതിന് സഹായിക്കുന്ന ചില ഉപായങ്ങല്‍ നമ്മുടെ അടുക്കളയില്‍ നിന്നു തന്നെ കണ്ടെത്താം. അങ്ങനെ ചിലതാണ് ഇവിടെ പറയുന്നത്. വീട്ടില്‍ തന്നെയുള്ള ഇത്തരം പ്രതിവിധകള്ക്ക് പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടായിരിക്കുകയില്ല. അതേസമയം തന്നെ ചിലവും കുറവായിരിക്കും, ബ്യൂട്ടിപാര്‍ലറില്‍ ചെലവാക്കുന്നത്ര സമയവും പണവും ഇവ ഉപയോഗിക്കുന്നതിന് വേണ്ടി വരില്ല. കേശ സംരക്ഷണത്തിന് വീട്ടില്‍ തന്നെയുള്ള പ്രതിവിധികള്‍ ഇതാ
മുടി കൊഴിച്ചില്‍

1. ചൂട് എണ്ണ
ചേരുവകള്‍: ഒലിവ് എണ്ണ, വെള്ളിച്ചെണ്ണ, കടുകെണ്ണ പോലുള്ള ഏതെങ്കിലും പ്രകൃതി ദത്ത എണ്ണ ചെയ്യേണ്ട രീതി മുകളില്‍ പറയുന്ന എണ്ണകളില്‍ ഏതെങ്കിലും ഒന്ന് ചൂടാക്കി എടുക്കുക മുടിയിഴകളിലും തലയിലും ഇളം ചൂടോടെ എണ്ണ തേച്ച് പിടിപ്പിക്കുക ഒരു രാത്രി കഴിഞ്ഞിട്ടോ അല്ലെങ്കില്‍ ഒരു മണിക്കൂറിന് ശേഷമോ ഷാമ്പു ഉപയോഗിച്ച് മുടി കഴുകുക
2. തേങ്ങാ പാല്
ചേരുവകള്‍: തേങ്ങാപാല്‍ ( തേങ്ങ ചിരകി എടുത്ത് നന്നായി പിഴിഞ്ഞെടുക്കുക) ചെയ്യേണ്ട രീതി തല മുഴുവന്‍ നന്നായി തേങ്ങാപാല്‍ തേച്ചിട്ട് മുടിയുടെ വേരുകളില്‍ മസ്സാജ് ചെയ്യുക.
3: കടുക് എണ്ണ, മൈലാഞ്ചി ഇലകള്‍
ചേരുവകള്‍:കടുക് എണ്ണ, മൈലാഞ്ചി ഇല ചെയ്യേണ്ട രീതി കനം കുറഞ്ഞ പാത്രത്തില്‍ അല്പം എണ്ണ എടുത്ത് ചൂടുക്കുക. കുറച്ച് മൈലാഞ്ചി ഇലകള്‍ ചെറുതാക്കി ഇതിലിട്ട്് ചൂടാക്കുക. നല്ല തുണി ഉപയോഗിച്ച് എണ്ണ അരിച്ചെടുക്കുക ഈ എണ്ണ സ്ഥിരമായി തലയില്‍ തേയ്ക്കുന്നത് മുടി വളരാന്‍ സഹായിക്കും.
അനാവശ്യ രോമ വളര്‍ച്ച

4 പഞ്ചസാരയും നാരങ്ങ നീരും
ചേരുവകള്‍: പഞ്ചസാര, നാരങ്ങ നീര്, വെള്ളം ചെയ്യേണ്ട രീതി അപ്പോള്‍ പിഴിഞ്ഞെടുത്ത നാരങ്ങ നീരും പഞ്ചസാരയും ഒരു ചെറിയ പാത്രത്തിലെ വെള്ളത്തില്‍ ചേര്‍ത്ത് ഇളക്കിയെടുക്കുക. കുഴമ്പ് രൂപത്തിലുള്ള ഈ മിശ്രിതം രോമ വളര്‍ച്ചയുള്ള ഭാഗത്ത് പുരട്ടുക. 15 മിനുട്ടിന് ശേഷം തുടച്ച് കളഞ്ഞിട്ട് തണുത്ത വെള്ളത്തില്‍ കഴുകുക
5: കടലമാവും തൈരും
ചേരുവകള്‍: കടലമാവ്, മഞ്ഞള്‍, തൈര് ചെയ്യേണ്ട രീതി മഞ്ഞള്‍, കടലമാവ്, തൈര് എന്നിവ ചേര്‍ത്തിളക്കി കുഴമ്പ് രൂപത്തിലാക്കുക ഈ മിശ്രതം രോമ വളര്‍ച്ചയുള്ള ഭാഗത്ത് പുരട്ടിയിട്ട് ഉണങ്ങാന്‍ അനുവദിക്കുക. കുറച്ച് സമയത്തിന് ശേഷം ഇത് ഇളക്കി കളഞ്ഞിട്ട് നന്നായി കഴുകുക അല്പം മോയ്സ്ച്യൂറൈസര്‍ ഈ ഭാഗത്ത് പുരട്ടുക
6 : നാരങ്ങയും തേനും
ചേരുവകള്‍: നാരങ്ങ, തേന്‍ ചെയ്യേണ്ട രീതി നാരങ്ങ നീരും തേനും തുല്യ അളവിലെടുത്ത് മിശ്രിതം ഉണ്ടാക്കുക രോമ വളര്‍ച്ചയുള്ള ഭാഗത്ത് പുരട്ടുക 10-15 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക
നരച്ച മുടി

7. വെളിച്ചെണ്ണയും നാരങ്ങയും
ചേരുവകള്‍: വെളിച്ചെണ്ണ, നാരങ്ങ ചെയ്യേണ്ട രീതി വെളിച്ചെണ്ണയും നാരങ്ങ നീരും ചേര്‍ത്തിളക്കിയ മിശ്രതം തലയില്‍ പുരട്ടുക. 10-15 മിനുട്ടിന് ശേഷം കഴുകി കളയുക
8: നെല്ലിക്ക
ചേരുവകള്‍
നെല്ലിക്ക, വെളിച്ചെണ്ണ ചെയ്യേണ്ട രീതി വെളിച്ചെണ്ണയിലിട്ട് കുറച്ച് നെല്ലിക്ക കഷ്ണങ്ങള്‍ കറക്കുന്നത് വരെ ചൂടാക്കുക ഈ കുഴമ്പ് മുടിയില്‍ പുരട്ടിയതിന് ശേഷം മുടി നന്നായി തേച്ച് കഴുകുക.
9: കറിവേപ്പില
ചേരുവകള്‍: ചതച്ച കറിവേപ്പില,വെളിച്ചെണ്ണ ചെയ്യേണ്ട രീതി കറിവേപ്പില 7-8എണ്ണം ചതച്ചെടുത്തെത് വെളിച്ചെണ്ണയിലിട്ട് ചൂടാക്കുക ഈ മിശ്രിതം പിഴിഞ്ഞെടുത്ത് ഇളം ചൂടോടെ മുടിയിഴകളില്‍ പുരട്ടുക. ഒരു മണിക്കൂറിന് ശേഷം കഴുകി കളയുക.
വരണ്ട മുടി

11: അപ്പക്കാരം (ബേക്കിങ് സോഡ) ചേരുവകള്‍: വെള്ളം, അപ്പക്കാരം ചെയ്യേണ്ട രീതി വെള്ളവും അപ്പക്കാരവും ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക കുളിക്കുമ്പോള്‍ നനഞ്ഞ മുടിയില്‍ ഇത് തേയ്ക്കുക തണുത്ത വെള്ളമുപയോഗിച്ച് കഴുകി കളഞ്ഞിട്ട് ഷാമ്പു ചെയ്യുക
ചുരുണ്ട മുടി

12. തേനും പാലും ചേരുവകള്‍: തേന്‍, പാല് ചെയ്യേണ്ട രീതി അല്പം തേനെടുത്ത് പാലില്‍ ചേര്‍ത്ത് തലയില്‍ തേയ്ക്കുക. തലമൊത്തം ഇത് തേച്ച് പിടിപ്പിക്കുക 15-20 മിനുട്ടിന് ശേഷം കഴുകി കളയുക
13 മുട്ട
ചേരുവകള്‍: മുട്ട,വെള്ളം ചെയ്യേണ്ട രീതി മുട്ടയുടെ വെള്ളയും മഞ്ഞയും വേര്‍തിരിക്കുക മുട്ടയുടെ മഞ്ഞയുടെ കൂടെ ഒരു ടേബിള്‍ സ്പൂണ്‍ വെള്ളം ചേര്‍ത്ത് ഇളക്കി ക്രീം രൂപത്തിലാക്കുക ഈ മിശ്രതത്തിലേക്ക് മുട്ടയുടെ വെള്ള ചേര്‍ക്കുക നനഞ്ഞ മുടിയിഴകളില്‍ ഈ മിശ്രതം തേയ്ക്കുക. 30 മിനുട്ടിന് ശേഷം ഇത് കഴുകി കളയുക.
മുടിയുടെ അറ്റം പിളരുക

14 പപ്പായ പായ്ക്
ചേരുവകള്‍: പപ്പായ( കപ്പളങ),തൈര് ചെയ്യേണ്ട രീതി തൊലിയും കുരുവും കളഞ്ഞ പപ്പായ തൈരും ചേര്‍ത്തിളക്കി കുഴമ്പ് രൂപത്തിലാക്കുക 45 മിനുട്ട് ഇത് തലയില്‍ തേച്ച് ഇരിക്കുക നന്നായി കഴുകി കളയുക
15. വാഴപ്പഴം,മുട്ട, തേന്‍
ചേരുവകള്‍: വാഴപ്പഴം, മുട്ട, പാല്, തേന്‍ ചെയ്യേണ്ട രീതി വാഴപ്പഴം, മുട്ട, പാല്, തേന്‍ എന്നിവ ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക ഇത് മുടിയില്‍ തേയ്ച്ചിട്ട് 30 മിനുട്ട് ഇരിക്കുക നേര്‍ത്ത ഷാമ്പു തേച്ച് ഇത് കഴുകി കളയുക.
16 പരിപ്പ്
ചേരുവകള്‍: കറുത്ത പരിപ്പ്, ഉലുവ,തൈര് ചെയ്യേണ്ട രീതി കറുത്ത പരിപ്പും ഉലുവയും ചേര്‍ത്ത് പൊടിക്കുക ഇതില്‍ അല്പം തൈര് ചേര്‍ത്തിളക്കുക ഈ മിശ്രിതം തലയില്‍ തേച്ച് 1 മണിക്കൂര്‍ ഇരിക്കുക നേര്‍ത്ത ഷാമ്പു ഉപയോഗിച്ച് കഴുകി കളയു
താരന്

17നാരങ്ങ തൊലി
ചേരുവ: നാരങ്ങ തൊലി ചെയ്യേണ്ട രീതി 3-4 നാരങ്ങയുടെ തൊലി 4-5 കപ്പ് വെള്ളത്തിലിട്ട് 15-20 മിനുട്ട് നേരം ചൂടാക്കുക ഇത് തണുത്ത് കഴിയുമ്പോള്‍ മുടി കഴുകാന്‍ എടുക്കുക. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യണം.
18 തൈര്
ചേരുവ: തൈര് ചെയ്യേണ്ട രീതി 1. മുടിയഴകളില്‍ പൂര്‍ണമായി തൈര് പുരട്ടി കുറഞ്ഞത് ഒരു മണിക്കൂര്‍ ഇരിക്കുക. 2. നേര്‍ത്ത ഷാമ്പു ഉപയോഗിച്ച് കഴുകി കളയുക.

നെഞ്ചെരിച്ചിലാണോ പ്രശ്നം?

നെഞ്ചെരിച്ചില്‍ ഇല്ലാത്തവരായി ഇപ്പോള്‍ ആരും കാണില്ല. മിക്കവരിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ് നെഞ്ചെരിച്ചില്‍. പല കാരണങ്ങള്‍ കൊണ്ട് നെഞ്ചെരിച്ചില്‍ വരാം. അമിത മദ്യപാനം, എരിവും പുളിയും കൂടുതലുള്ള ഭക്ഷണം, ആഹാരം നന്നായി ചവച്ചരച്ച് കഴിക്കാത്തത്, മാനസിക പിരിമുറുക്കങ്ങള്‍, ദഹനം നന്നായി നടക്കാത്തത് അങ്ങനെ പലതും.

കഴിക്കുന്ന ആഹാരം കുറച്ച് ദഹിക്കുകയും ബാക്കി ദഹിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ അന്നനാളത്തിലേക്ക് അവ തിരികെ കയറുകയും ചെയ്യുന്നതാണ് നെഞ്ചെരിച്ചിലിന്റെ മുഖ്യ കാരണം. ആമാശയത്തിന്റെ മുകളത്തെ വാല്‍വ് സംബന്ധമായ തകരാറുള്ളവരില്‍ ഇത് വര്‍ദ്ധിച്ച തോതില്‍ കാണുന്നുണ്ട്. ഗ്യാസ് ട്രബിളും, നെഞ്ചെരിച്ചിലും, പുളിച്ചുതികട്ടലും ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്.
1 ജീരക കഷായത്തില്‍ ധാന്വന്തരം ഗുളിക ചേര്‍ത്ത് കഴിക്കുക
2 അയമോദകം പൊടിച്ച് ജീരക വെള്ളത്തില്‍ കഴിക്കുക
3 കടുകുരോഹിണി, ഇരട്ടി മധുരം ഇവ സമം ചേര്‍ത്ത് പൊടിച്ച് പഞ്ചസാര ചേര്‍ത്ത് കഴിക്കുക
4 കാട്ടുജീരകത്തിന്റെ ഉണങ്ങിയ വിത്ത് നല്ലപോലെ വറുത്ത് അതില്‍ വെള്ളമൊഴിച്ച് ചൂടാക്കി പഞ്ചസാര ചേര്‍ത്ത് കഴിക്കുക
5 കറുവപ്പട്ട, ഏലത്തരി, ചുക്ക് ഇവ സമം പൊടിച്ച് ആഹാരത്തിന് മുമ്പ് കഴിക്കുക
6 ആഹാരം കഴിഞ്ഞാലുടന്‍ കിടക്കാതിരിക്കുക

നമ്മുടെ ഭക്ഷണത്തിൽ ഇവൻ നിത്യ സാന്നിധ്യം.... എന്നാലോ നമ്മൾ അർഹിക്കുന്ന പ്രാധാന്യം നൽകുന്നില്ല
അതേ...
നമ്മളുടെ ഭക്ഷണത്തിലെ നിത്യ സാന്നിധ്യമാണിവൻ. കറിക്കൂട്ടുകൾക്ക് രുചി പകരാൻ. ഭക്ഷണത്തിനു മെന്മയേകാൻ ഇവൻ അനിവാര്യനാണു. എന്നാലോ.... ഈ ഇല കറിയിൽ കാണുമ്പോ അതെടുത്ത് വലിച്ചെറിയലാണു നമ്മുടെ പതിവ്. അതു കൊണ്ട് മലയാളത്തിൽ ഒരു ചൊല്ല് തന്നെ വന്നു. കറി വേപ്പില പോലെ വലിച്ചെറിഞ്ഞു.
ആരറിഞ്ഞു ആ ഇലയുടെ മഹാത്മ്യത്തെ. അറിഞ്ഞേ മതിയാവൂ.... അതിനെപറ്റി അജ്ഞത പാടില്ല.
ആധുനിക ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ ഭക്ഷ്യ വസ്തുക്കളിലെ പോഷകങ്ങള്‍ കണ്ടെത്തുന്ന വിദ്യ ഉപയോഗിച്ച് ഇപ്പോള്‍ കറിവേപ്പിനെ സംബന്ധിക്കുന്ന ഒരു രഹസ്യം കണ്ടെത്തിയിരിക്കുന്നു. കറിവേപ്പില തിളയ്ക്കുന്നഎണ്ണയിലിട്ടാല് അതിലുള്ള ജീവകം (എ)പൂര്‍ണ്ണമായും എണ്ണയില്‍ ലയിക്കും. അതു കൊണ്ടാണ് നമ്മുടെ പൂര്വികര്കടുകുവറുത്ത കറിയിലെ കറിവേപ്പില എച്ചില് പാത്രത്തിലേക്കെറിഞ്ഞത്. നന്ദികേട് അഥവാ ആവശ്യം കഴിഞ്ഞ് വലിച്ചെറിയുക എന്ന അര്‍ത്ഥത്തില്‍ നമ്മള് കറിവേപ്പില പോലെ എന്നു പറയാറില്ലേ. ഇതൊക്കെ ആയിരക്കണക്കിന് വര്‍ഷം മുമ്പ് അവര്‍ എങ്ങനെ മനസ്സിലാക്കി എന്നു ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമുണ്ടാവില്ലഎന്നുറപ്പാണ്. നമ്മള് മലയാളികള്‍ കറിവേപ്പില നിത്യേന ഉപയോഗിക്കാറുണ്ടെങ്കിലും അതിന്റെ ഔഷധഗുണത്തെക്കുറിച്ച് വേണ്ടത്ര അറിവുള്ളവരല്ല. ആയുര്‍വേദ നാടന്‍ ചികിത്സാരീതികളിലെ ഒരു സിദ്ധ ഔഷധമാണ്കറിവേപ്പില. മുറിയ കൊയ്നിജി സ്പ്രെങ്ങ് എന്ന ശാസ്ത്ര നാമത്തിലാണ് റൂട്ടേസി സസ്യ കുടുംബാംഗമായ നമ്മുടെകറിവേപ്പില അറിയപ്പെടുന്നത്. സുഗന്ധിയായ വേപ്പ് എന്ന അര്‍ത്ഥത്തില്‍ സംസ്കൃതത്തില്‍ ഈ സസ്യത്തിന്സുരഭീനിംബ എന്നാണ് പേര്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇലയ്ക്കു വേണ്ടി കറിവേപ്പ് നട്ടുവളര്‍ത്തി വരുന്നു. സാവധാനം വളരുന്ന ഒരു ചെറുവൃക്ഷമാണ് കറിവേപ്പ്. 5-6 മീറ്ററോളം ഉയരം വയ്ക്കും . തടിയ്ക്ക് തവിട്ടു നിറവും,ഇലകള്‍ക്ക് സുഗന്ധവുമുണ്ട്. ഇലകളിലടങ്ങിയിരിക്കുന്ന ബാഷ്പശീല തൈലമാണ് ഈ സുഗന്ധത്തിനു കാരണം. കുലകളായി കാണപ്പെടുന്ന ചെറുപൂക്കളും പച്ചമുത്തുകള്‍ പോലെ കൂട്ടമായിക്കാണുന്ന ഫലങ്ങളുമുണ്ട്. പഴുത്ത കായ്വീണാണ് തൈ കിളിര്‍ക്കുന്നത്. ആയുര്‍വേദ വിധിപ്രകാരം കടുരസപ്രദാനവും ഉഷ്ണവീര്യദായകവുമാണ് കറിവേപ്പ്. ഇലയും വേരിലെ തൊലിയുമാണ് പ്രധാനമായും ഔഷധയോഗ്യം. പ്രകൃതി ചികിത്സയില്‍ പറയുന്ന ഒമ്പത് ഔഷധപത്രങ്ങളില്‍ ഒന്നാണ് കറിവേപ്പില.
ആദ്യ ഘട്ടത്തില്‍ അല്പം ശ്രദ്ധയും പരിചരണവും കൊടുത്താല്‍ കറിവേപ്പ് നട്ടുപിടിപ്പിക്കാം. ഇലകളില്‍ ഒരുതരം പച്ചപ്പുഴുക്കള്‍ ഉണ്ടാകാറുണ്ട് എന്നല്ലാതെ മറ്റു കീടബാധയൊന്നും കറിവേപ്പിനുണ്ടാകാറില്ല. ചുരുക്കത്തില്‍ ആദ്യഘട്ടത്തിലെ അല്പശ്രദ്ധ കൊണ്ട് നമ്മുടെ കറികള്‍ക്ക് ഗുണവും മണവും നല്കുന്ന പല അസുഖങ്ങള്ക്കുംഔഷധമായ കറിവേപ്പ് വര്‍ഷങ്ങളോളം നിങ്ങളുടെ സുഹൃത്താകും. ജീവകം എ ധാരാളമുള്ള കറിവേപ്പില. നമ്മുടെ ആരോഗ്യസംരക്ഷണ കാര്യത്തില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒരു മാസം പതിവായി കഴിച്ചാല്‍ അലര്‍ജി ശമിക്കും.
വിഷ ജന്തുക്കള്‍ കടിച്ചാല്‍: കറിവേപ്പില, പാലിലിട്ട് വേവിച്ച് അരച്ച് ജന്തു കടിച്ചിടത്ത് തേച്ച് പിടിപ്പിച്ചാല്‍ വിഷംകൊണ്ടുള്ള നീരും വേദനയും ശമിക്കും. കറിവേപ്പില ചതച്ചിട്ട വെള്ളം കുടിക്കുന്നത് വിഷ ശമനത്തിനുനല്ലതാണ്.
മഞ്ഞപ്പിത്തം: കറിവേപ്പില പ്രധാനമായി ചേര്‍ത്തുണ്ടാക്കുന്ന കൈഡിര്യാദികഷായം വയറുകടി, മഞ്ഞപ്പിത്തംഎന്നിവയ്ക്ക് ഫലപ്രദമാണ്.
കറിവേപ്പിന്റെ കുരുന്നില എടുത്ത് ദിവസം 10 എണ്ണം വീതം ചവച്ചു കഴിക്കുക. വയറുകടിക്ക് ശമനം കിട്ടും.കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം പതിവായി കഴിക്കുന്നത് വയറിന്റെ പ്രശ്നങ്ങള്‍ അകറ്റാന്‍ നല്ലതാണ്. വയറിളക്കം, രക്തദൂഷ്യം, വിഷം, വയറിലുണ്ടാകുന്ന രോഗങ്ങള്‍, കൃമി എന്നിവക്കെല്ലാം ഉപയോഗിക്കാം.
കറിവേപ്പില അരച്ച് കഴിക്കുന്നതും, മോരില്‍ കാച്ചി ഉപയോഗിക്കുന്നതും അലര്‍ജി, ത്വക്ക് രോഗങ്ങള്‍ എന്നിവക്ക് നല്ലതാണ്. അലര്‍ജി സംബന്ധമായ അസുഖങ്ങള്‍ക്ക് കറിവേപ്പിലയും മഞ്ഞളും കൂട്ടിയരച്ച് തുടര്ച്ചയായിഒരുമാസത്തോളം സേവിച്ചാല്‍ മതി.
ഉദര രോഗങ്ങള്‍ ശമിക്കാന്‍ കറിവേപ്പില വെന്ത വെള്ളം കുടിക്കുന്നത് ഫലവത്താണ്.
പാദസൗന്ദര്യത്തിന് പച്ചമഞ്ഞളും കറിവേപ്പിലയും തുടര്‍ച്ചയായി മൂന്നുദിവസം കാലില്‍ തേച്ച് പിടിപ്പിക്കുക. കാല് വിണ്ടുകീറുന്നതിന് കറിവേപ്പിലയും മഞ്ഞളും തൈരില്‍ അരച്ചു കുഴമ്പാക്കി രോഗമുള്ള ഭാഗത്ത് രാത്രി കിടക്കുന്നതിനു മുമ്പ് പുരട്ടുക.
ചര്‍മ്മ സംബന്ധമായ അസുഖങ്ങള്‍ മാറിക്കിട്ടാന്‍ കറിവേപ്പിലയരച്ച് കുഴമ്പാക്കി രോഗിമുള്ള ഭാഗത്ത് പുരട്ടിയാല്‍ മതി. അസുഖം മാറിക്കിട്ടുന്നതുവരെ തുടര്‍ച്ചയായി പുരട്ടണം. പുഴുക്കടി ശമിക്കാന്‍ കറിവേപ്പിലയും മഞ്ഞളും ചേര്‍ത്ത് കഴിച്ചാല്‍ മതി.
അരുചിക്ക് കറിവേപ്പിലയരച്ച് മോരില്‍ കലക്കി സേവിച്ചാല്‍ മതി. ദഹനശക്തി വര്‍ധിക്കാനും ഉദരത്തിലെ കൃമി നശിപ്പിക്കാനും കറിവേപ്പില അതിവിശിഷ്ഠമാണ്.
കറിവേപ്പിലയരച്ച് ഒരു പൊളിച്ച അടയ്ക്കയോളം വലുപ്പത്തില്‍ ഉരുട്ടി കാലത്ത് ചൂടുവെള്ളത്തില്‍ കഴിക്കുകയാണെങ്കില്‍ കൊളസ്ട്രോള്‍ വര്‍ധിച്ച് ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് ശമനം കിട്ടും.
കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരില് അരച്ച് തലയില്‍ തേച്ച് അരമണിക്കൂറിനുശേഷം കുളിക്കുന്നത് പതിവാക്കിയാല്‍ പേന്‍, താരന് എന്നിവ നിശ്ശേഷം ഇല്ലാതാകും. തലമുടി കൊഴിച്ചില്‍ തടയാന്‍ കറിവേപ്പില,കറ്റാര്‍വാഴ, മൈലാഞ്ചി എന്നിവ ചേര്‍ത്ത് എണ്ണ കാച്ചി തേക്കുന്നത് പതിവാക്കിയാല്‍ മതി. . കറിവേപ്പിലയിട്ട് എണ്ണകാച്ചി തേച്ചാല്‍ തലമുടിക്ക് നല്ല കറുപ്പ് നിറം കൈവരുകയും തലമുടി കറുത്തിരുണ്ട് ഇടതൂര്‍ന്ന് വളരുകയും ചെയ്യും.
കണ്ണുകളുടെ രക്ഷയ്ക്ക് കറിവേപ്പില പതിവായി കഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.
കറിവേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് നെല്ലിക്ക വലിപ്പത്തില്‍ കാലത്ത് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ എക്സിമ എന്ന ചര്‍മ്മരോഗത്തിന് ശമനം കിട്ടും. പൂര്‍ണഫലപ്രാപ്തി കൈവരിക്കാന്‍ ഈ പ്രക്രിയ ഇടയ്ക്കിടെആവര്ത്തിക്കണം.
കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍, ജീരകം, ഉപ്പ് എന്നിവ ചേര്‍ച്ച് മോര് കാച്ചി കഴിച്ചാല്‍ വയറിളക്കം നില്ക്കും.
ഇറച്ചി കഴിച്ചുണ്ടാകുന്ന ദഹനക്കുറവിന് ഇഞ്ചിയും കറിവേപ്പിലയും അരച്ച് മോരില്‍ കലക്കി കഴിച്ചാല്‍ മതി.
വിഷം പുരണ്ടാല്‍ കറിവേപ്പിലയരച്ച് പുരട്ടുകയോ തിളപ്പിച്ച വെള്ളംകൊണ്ട് മുറിപ്പാടില്‍ കഴുകുകയോ ചെയ്താല്‍ ഫലസിദ്ധി ഉറപ്പാണ്. ഇതിന് ഉദരരോഗങ്ങളെ ശമിപ്പിക്കാന്‍ കഴിയും.
കറിവേപ്പില ചതച്ചിട്ട് താറാവു മുട്ട എണ്ണ ചേര്‍ക്കാതെ പൊരിച്ചുകഴിച്ചാല്‍ വയറുകടിക്ക് ശമനമുണ്ടാകും.
കറിവേപ്പിലയും മഞ്ഞളും അരച്ചുചേര്‍ത്ത് തിളപ്പിച്ചെടുത്ത പാല് കുടിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ക്ക് ശമനമുണ്ടാകും

ദിവസവും ചായ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ …!

നമ്മുടെയെല്ലാം ഭക്ഷണ ശീലങ്ങളിൽ വളരെ പ്രാധാനപ്പെട്ട ഒന്നാണ് ചായ കുടിക്കുക എന്നത്. ചായ തന്നെ പലതരമുണ്ട്. കട്ടന്‍ ചായ, പാല് ചേര്‍ത്ത ചായ, ഗ്രീന്‍ ടീ എന്നിങ്ങനെ പോകുന്നു..ഇങ്ങനെ ചായകുടിക്കുന്നത് കൊണ്ട് അധികംപേര്‍ക്കും അറിയാത്ത ഗുണങ്ങളൊക്കെയുണ്ട്.എന്തൊക്കെയാണ് അവയെന്ന് അറിയേണ്ടേ…?
വണ്ണം കുറയ്ക്കാൻ സഹായിക്കുന്നു
അമിതവണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് വളരെയധികം ഉപയോഗപ്രദമാണ് ദിവസേനെയുള്ള ചായ കുടി. ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നതില്‍ ചായയ്ക്ക് നിര്‍ണായക പങ്ക് ഉണ്ട്. സോഫ്റ്റ് ഡ്രിങ്കിനെ അപേക്ഷിച്ച് ചായ അമിതവണ്ണം കുറയ്ക്കുന്നതിന് ഉത്തമമാണ്.

ശരീരത്തിലെ നിര്‍ജ്ജലീകരണം ഒഴിവാക്കുന്നു
ദിവസവും രാവിലെയുള്ള ചായകുടി ശരീരത്തില്‍ നിര്‍ജ്ജലീകരണം തടുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ചായയില്‍ അടങ്ങിയിട്ടുള്ള കഫീനില്‍ ചിലയിനം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് കൂടുതല്‍ ജലാംശം പ്രദാനം ചെയ്യുന്നുയ രാവിലത്തെ വ്യായാമം, നീണ്ട ജോലി എന്നിവയ്ക്കുശേഷം ചായ കുടിക്കുന്നത് ശരീരത്തിനും മനസിനും ഉന്മേഷം പകരുന്നു.

ഹൃദ്രോഗസാധ്യത കുറയ്ക്കുന്നു
ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതില്‍ ചായ നിര്‍ണായകപങ്ക് വഹിക്കുന്നു. ഇത് രക്തക്കുഴലുകള്‍ വികസിപ്പിക്കുന്നതിനും, അത് കട്ടപിടിക്കുന്നതിനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു. ചായയില്‍ അടങ്ങിയിട്ടുള്ള ഫ്ലാവനോയ്ഡ്സ് എന്ന ആന്റി-ഓക്സിഡന്റുകള്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

ദന്തക്ഷയം തടയുന്നു
സ്ഥിരമായ ചായകുടി ദന്തക്ഷയം തടയും. കൂടാതെ പല്ലുകള്‍ക്ക് കൂടുതല്‍ ഉറപ്പും ബലവും ചായകുടിയിലൂടെ ലഭിക്കും. പല്ലുകളുടെ ആരോഗ്യത്തിനുവേണ്ട ഫ്ലൂറൈഡ് ചായയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പല്ലുകളെ നശിപ്പിക്കുന്ന ബാക്ടീരിയകളെ ചെറുക്കുന്നതിനും ചായ ഫലപ്രദമാണ്.

ക്യാന്‍സറിനെ പ്രതിരോധിക്കുന്നു
ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ചായയുടെ ഏറ്റവും വലിയ ഗുണമാണിത്. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, സ്തനാര്‍ബുദം എന്നിവ ചെറുക്കാന്‍ ചായകുടി ഉത്തമമാണെന്ന് ഇതിനോടകം ചില പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ചായയില്‍ അടങ്ങിയിട്ടുള്ള ആന്റി-ഓക്സിഡന്റാണ് ക്യാന്‍സറിനെ ഫലപ്രദമായി പ്രതിരോധിക്കുന്നത്.

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും
ഗ്രീന്‍ ടീ പോലെയുള്ള ചായ സ്ഥിരമായി കുടിക്കുന്നത് ഓര്‍മ്മശക്തി വര്‍ദ്ദിപ്പിക്കും. തലച്ചോറിലെ ഓര്‍മ്മശക്തി കൈകാര്യം ചെയ്യുന്ന കോശങ്ങളുടെ ആരോഗ്യത്തിന് ചായ ഉത്തമമാണ്. ദിവസവും രാവിലെയുള്ള ചായകുടി അല്‍ഷിമേഴ്സ് സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക് ചില കാര്യങ്ങള്‍ പാടുകളില്ലാത്തതും തിളങ്ങുന്നതുമായ ചര്‍മ്മം ഒറ്റ നോട്ടത്തില്‍ എല്ലാവരേയും ആകര്‍ഷിക്കും. എന്നാല്‍ ചര്‍മ്മം അങ്ങനെ തിളങ്ങാന്‍ എന്താണ് സൂത്ര വിദ്യ എന്ന് പല ചെറുപ്പക്കാരും വിഷമത്തോടെയാണെങ്കിലും ആലോചിച്ചിട്ടുണ്ട്. മുടിയുടെ കട്ടി കുറയുന്നുവോ, മരുന്നുണ്ട് നമ്മുടെ ഒരു ദിവസം നമുക്ക വെള്ളം കുടിയ്ക്കാതെ തുടങ്ങാന്‍ പറ്റുമോ അതുപോലെ തന്നെയാണ് മുഖത്തിന്റെ കാര്യവും. അതിനാവശ്യമുള്ളതു കിട്ടിയില്ലെങ്കില്‍ മുഖവും പണിമുടക്കും. ഇപ്പോഴത്തെ ചെറുപ്പക്കാരില്‍ നല്ലൊരു ശതമാനത്തിന്റെ മുഖവും വരണ്ട ചര്മമ്മായിരിക്കും. അതുകൊണ്ടു തന്നെ അതുകൊണ്ടുള്ള ദോഷം അനുഭവിക്കുന്നത് ചിലപ്പോള്‍ ജീവിതകാലം മുഴുവനായിരിക്കും. വരണ്ട ചര്‍മ്മത്തിന്റെ പ്രധാന വില്ലന്‍ ഈ കാലമാണ്. മോയ്സ്ചുറൈസറിന്റെ അഭാവം ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് ഇവയെല്ലാം. പക്ഷേ നിങ്ങള്‍ മോയ്സ്ചുറൈസര്‍ ഉപയോഗിക്കാത്തയാളാണെന്നിരിക്കട്ടെ ഇനി മുതല്‍ ഉപയോഗിച്ചു തുടങ്ങാം. പക്ഷേ ഉപയോഗിക്കുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്, അവ ഇതാ പുരുഷന്മാരുടെ ശ്രദ്ധയ്ക്ക് ചില കാര്യങ്ങള്‍1/8 ഉപയോഗിക്കുന്നതെന്തിന്? മോയ്സ്ചുറൈസര്‍ എന്തിനാണ് ഉപയോഗിക്കുന്നതെന്ന് പലര്‍ക്കും അറിവില്ല. സ്ത്രീകളുടെ ചര്‍മ്മത്തേക്കാള്‍ അല്പം കട്ടിയുള്ളതായിരിക്കും പുരുഷന്മാരുടെ ചര്‍മ്മം. അതുകൊണ്ടു തന്നെ മോയ്സ്ചുറൈസറില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ നമ്മുടെചര്മ്മത്തെ കൂടുതല്‍ മൃദുലവും ഈര്‍പ്പമുള്ളതുമാക്കുന്നു. ഇത് കൂടാതെ ചര്‍മ്മത്തെ പുറത്തെ പൊടിപലങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.തിരഞ്ഞെടുക്കാം സ്വഭാവമറിഞ്ഞ് പലര്‍ക്കും അറിവില്ലാത്ത കാര്യമാണിത്. നമ്മുടെ ചര്‍മ്മത്തിന്റെ സ്വഭാവമറിഞ്ഞു വേണം നാം മോയ്സ്ചുറൈസര്‍ തിരഞ്ഞെടുക്കേണ്ടത്. അല്ലാത്ത പക്ഷം അത് നമുക്ക് പ്രതികൂല ഫലമായിരിക്കും നല്‍കുക.
പ്രതിരോധം തീര്‍ക്കുന്നു നമ്മള് പലപ്പോഴും മറന്നു പോകുന്ന അഥവാ നമ്മള് അറിഞ്ഞിരിക്കേണ്ട ഒരു സത്യമുണ്ട്. അതായത് മോയ്സ്ചുറൈസറിനു പിന്നാലെ പിന്നെയും മോയ്സ്ചുറൈസര്‍ ക്രീം പുരട്ടേണ്ട ആവശ്യമില്ല. പ്രകൃതി തീര്‍ക്കുന്ന ഒരു പ്രതിരോധം പോലെ മോയ്സ്ചുറൈസര്‍ നമ്മുടെ മുഖത്ത് പ്രവര്‍ത്തിക്കും.
സണ്‍സ്ക്രീന്‍ പ്രൊട്ടക്ഷന്‍ മിക്ക മോയ്സ്ചുറൈസിംഗ് ക്രീമുകളിലും സണ്‍സ്ക്രീന്‍ അടങ്ങിയിട്ടുണ്ടാവും. ഇത് നമ്മുടെ ചര്‍മ്മത്തെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കുന്നു. ചുരുങ്ങിയത് 30 ശതമാനമെങ്കിലും സണ്‍ പ്രൊട്ടക്ഷന്‍ അടങ്ങിയ ക്രീം വേണം തിരഞ്ഞെടുക്കാന്‍.
രാത്രിയില്‍ കൂടുതല്‍ ഫലപ്രദം എല്ലാ ദിവസവും മോയ്സ്ചുറൈസര്‍ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ ഫലം പ്രദാനം ചെയ്യുന്നത് രാത്രിയിലെ ഉപയോഗത്തില്‍ നിന്നാണ്. എന്തെന്നാല്‍ രാത്രിയാണ് നമ്മുടെ ശരീരം ഏറ്റവും കൂടുതല്‍ വെള്ളത്തെ പുറന്തള്ളുന്നത്. അതുകൊണ്ടു
തന്നെ മോയ്സ്ചുറൈസറിന്റെ പ്രവര്‍ത്തനം രാത്രിയില്‍ ശരിയായ രീതിയില്‍ നടക്കും.
ഷേവിംഗിനു ശേഷം ഉത്തമം ഷേവ് ചെയ്തതിനു ശേഷം നമ്മള് മോയ്സ്ചുറൈസര്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് ചര്‍മ്മ സുഷിരങ്ങളിലൂടെ അകത്ത് ചെന്ന് പ്രവര്‍ത്തിക്കും. ഇത് മുഖം കൂടുതല്‍ തിളക്കമുള്ളതാവാന്‍ സഹായിക്കും.
പ്രത്യേക രീതികള്‍ വേണ്ട മോയ്സ്ചുറൈസര്‍ ഉപയോഗിക്കാന്‍ പ്രത്യേക രീതികളുടെ ആവശ്യമില്ല. ചര്‍മ്മം ഏത് തരത്തില്‍ പെട്ടതാണെന്ന് മാത്രം നാം ശ്രദ്ധിച്ചാല്‍ മതി.
കൂടുതല്‍ പ്രിയം വരണ്ട ചര്‍മ്മക്കാര്‍ക്ക് എണ്ണമയമുള്ള ചര്‍മ്മക്കാര്‍ മോയ്സ്ചുറൈസര്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല. എന്തുകൊണ്ടെന്നാല്‍ അവരുടെ മുഖം എപ്പോഴും എണ്ണമയം നിറഞ്ഞതായിരിക്കും എന്നാല്‍ വരണ്ട ചര്‍മ്മക്കാര്‍ തീര്‍ച്ചയായും മോയ്സ്ചുറൈസര്‍ ഉപയോിക്കണം. ഇത് ഇത്തരക്കാരുടെചര്‍മ്മത്തെ കൂടുതല്‍ തിളക്കമുള്ളതാക്കും.

സുന്ദരിയാവണോ ഇവ ശീലമാക്കൂ
സുന്ദരമായ ചര്‍മ്മം ഏവരുടേയും ആഗ്രഹമാണ്. എന്നാല്‍ പലപ്പോഴും ജോലിത്തിരക്കോ അല്ലെങ്കില്‍ ജീവിത ചുറ്റുപാടുകള്‍ മൂലമോ പലര്‍ക്കും അതിന് കഴിയാറില്ല. മുടികൊഴിച്ചില്‍ തടയാനുള്ള വഴികള്‍ അതുകൊണ്ടു തന്നെ നമ്മുടെ ശരീരത്തിന്റെ അവസ്ഥയായിരിക്കും പലപ്പോഴും നമ്മുടെ മുഖത്ത് പ്രതിഫലിക്കുക. ക്ഷീണിച്ച ശരീരമാണെങ്കില്‍ അതില്‍ നിന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ എത്രത്തോളമാണെന്ന് പറയേണ്ടതില്ല. എന്നാല്‍ ചര്‍മ്മ സംരക്ഷണത്തിനാവശ്യമായ പോഷകങ്ങള്‍ നാം നമ്മുടെ ശരീരത്തിന് നല്കിയാല് ആരും വിളിക്കും സുന്ദരിയെന്ന്. മുടിയുടെ കട്ടി കൂട്ടൂ, പ്രകൃതിദത്തമായി പോഷകാംശങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുകയാണെങ്കില്‍ അത് ചര്‍മ്മ പ്രശ്നങ്ങളേയും മുഖത്തുണ്ടാകുന്ന മറ്റു പ്രശ്നങ്ങളേയും പരിഹരിക്കും. അതിനാല്‍ തിളക്കമുള്ള ചര്‍മ്മത്തിനായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാനപ്പെട്ട പോഷകങ്ങള്‍ എന്തെല്ലാമെന്ന് നമുക്ക് നോക്കാം. സുന്ദരിയാവണോ ഇവ ശീലമാക്കൂ1/9 വിറ്റാമിന്‍ സി വിറ്റമിന്‍ സി ഒരു പ്രധാനപ്പെട്ട ആന്റി ഓക്സിഡന്റാണ്. ഇത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയും ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവും ഉണ്ട്. കൂടാതെ ചര്‍മ്മത്തിന് തിളക്കം കൂട്ടാന്‍ സഹായിക്കും. ബ്രൊക്കോളി, കാബേജ്, പേരയ്ക്ക തുടങ്ങിയവയിലെല്ലാം വിറ്റാമിന്‍സി ഉണ്ട്. ഇത് കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മസംരക്ഷണത്തില്‍ വലിയൊരു പങ്കാണ് വഹിക്കുന്നത്.
ധാന്യങ്ങള്‍ എന്തായാലും ധാന്യങ്ങള്‍ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മ സംരക്ഷണത്തിന് അത്യാവശ്യമുള്ള കാര്യമാണ്. ഗോതമ്പ് , ചോളം, റാഗി തുടങ്ങിയവ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന് ഏറെ ഗുണം ചെയ്യും.
വിറ്റാമിന്‍ ഇയും പ്രധാനം ത്വക്ക് സംരക്ഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന ഘടകമാണ് വിറ്റാമിന്‍ ഇ. അതുകൊണ്ട് തന്നെ വിറ്റാമിന്‍ ഇ അടങ്ങിയിട്ടുള്ള ആവ്ക്വാഡോ, ബദാം, മുട്ട, ഓട്സ് തുടങ്ങിയവ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
സൂര്യകാന്തി പോലെ തിളങ്ങൂ സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നത് ചര്‍മ്മസംബന്ധമായ പ്രശ്നങ്ങളെല്ലാം ലഘൂകരിക്കും. അതുകൊണ്ടു തന്നെ സ്ഥിരമായി സൂര്യകാന്തി എണ്ണ ഉപയോഗിക്കാം.
മീന്‍ഗുളിക ഉപയോഗിക്കാം മീന്‍ ഗുളിക പലര്‍ക്കും ഇഷ്ടമല്ലെങ്കിലും അതിന്റെ ഗുണങ്ങളറിഞ്ഞാല്‍ ചിലപ്പോള്‍ ആവശ്യക്കാരേറും. മീന്‍ ഗുളികയ്ക്കും ചര്‍മ്മ സംരക്ഷണത്തില്‍ ഒഴിച്ചു കൂടാനാവാത്ത പങ്കുണ്ട്.
ഡ്രൈഫ്രൂട്സിനെ ഒഴിവാക്കല്ലേ ഡ്രൈഫ്രൂട്സെല്ലാം തന്നെ നല്ലൊരു ആരോഗ്യം പ്രദാനം ചെയ്യുന്നുവെന്നതില് സംശയമില്ല. അതുകൊണ്ടു തന്നെ ചര്‍മ്മ സംരക്ഷണത്തില്‍ ഒഴിവാക്കാനാവാത്ത ഒരു പങ്ക് ഡ്രൈഫ്രൂട്സിനുണ്ട്. ഡ്രൈഫ്രൂട്സ് നിത്യവും കഴിക്കുന്നത് നമ്മുടെ മുഖത്തെ ചര്‍മ്മത്തിനെ കൂടുതല്‍ ചെറുപ്പമുള്ളതാക്കുന്നു.
കാരറ്റിലുണ്ട് കരോട്ടിന്‍ വിറ്റാമിന്‍ എ പ്രദാനം ചെയ്യുന്ന കാരറ്റ് ഒരു നല്ല സൗന്ദര്യ വര്‍ദ്ധക വസ്തുവാണ്. ഇതുകൂടാതെ ക്യാരറ്റ് ചര്‍മ്മ സംരക്ഷണത്തോടൊപ്പം തന്നെ ആരോഗ്യം കൂടെ പ്രദാനം ചെയ്യുന്നുവെന്നതില് തര്‍ക്കമില്ല.
സിങ്ക് പ്രധാനം കാലിന്റെ സംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്കുന്നു. ഉപ്പൂറ്റി വിണ്ടു കൂറല്‍ കാല്‍പ്പാദം പൊട്ടല്‍ തുടങ്ങി നമ്മെ ഇക്കാലത്ത് അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് സിങ്ക് നല്‍കുന്നത്. മത്തങ്ങ, ഇഞ്ചി, കൂണ് തുടങ്ങിയ ഭക്ഷണത്തിലാണ് സിങ്ക് കൂടുതലായി അടങ്ങിയിട്ടുള്ളത്.
ഉറക്കത്തിനും പ്രത്യേക സമയം സമയമനുസരിച്ച് ഉറങ്ങണം. കൃത്യമായ ദിനചര്യ നമ്മള് പാലിച്ചിരിക്കണം. കൃത്യമായ സമയത്തുള്ള ഉറക്കം നമ്മളെ ഉന്മേഷവാന്മാരാക്കും. അല്ലാത്ത പക്ഷം അയഞ്ഞു തൂങ്ങിയ മുഖവും ഉറക്കം തൂങ്ങിയ കണ്ണുകളുമായിരിക്കും നമുക്ക് ലഭിക്കുന്നത്.

കുട്ടികൾക്കു അമിതമായി ചോക്ലേറ്റ് കൊടുക്കാമോ ?

നമ്മൾ എല്ലാവരും ചോക്ലേറ്റ് ഇഷ്ടപ്പെടുന്നവരാണ്. അതിനാൽ, കുട്ടികളുടെ ചോക്ലേറ്റിനോടുള്ള താൽപര്യത്തിൽ പരാതി പറഞ്ഞിട്ട് കാര്യമില്ല. സാധാരണയായി നമ്മൾ കുട്ടികൾക്ക് കറുത്ത ചോക്ലേറ്റ് അധികം നൽകാറില്ല. പകരം പഞ്ചസാര കൂടിയ മിൽക് ചോക്ലേറ്റാണ് കൂടുതലായി അവർ കഴിക്കുന്നത്. ഇത് കുട്ടികളുടെ ആരോഗ്യത്തിന് നല്ലതല്ല. മറ്റ് ആരോഗ്യദായകങ്ങളായ ലഘുഭക്ഷണങ്ങളേക്കാൾ കുട്ടി ചോക്ലേറ്റാണ് കൂടുതൽ കഴിക്കുന്നതെങ്കിൽ, നിയന്ത്രണം വരുത്തേണ്ട സമയമായി എന്നാണർത്ഥം.
(1 ) കുട്ടികൾക്ക് പരിമിതമായ അളവിൽ മാത്രമെ ചോക്ലേറ്റ് നൽകാവു എന്നാണ് പഠനങ്ങൾ ഏറെയും പറയുന്നത്. അതല്ലെങ്കിൽ അവരുടെ ഭക്ഷണം സമീകൃതമാകില്ല. കുട്ടികൾ അമിതമായി ചോക്ലേറ്റ് കഴിക്കുന്നത് മൂലം ആരോഗ്യത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കും.
(2) ചോക്ലേറ്റ് കുട്ടികളിലുണ്ടാക്കുന്ന പാർശ്വഫലങ്ങൾ പൊണ്ണത്തടി കുട്ടികളിലെ പൊണ്ണത്തടി ആഗോള തലത്തിൽ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രശ്നമാണ്. ചോക്ലേറ്റ് അമിതമായി കഴിക്കുന്നത് മൂലം കുട്ടികൾക്കുണ്ടാകുന്ന പ്രശ്നങ്ങളിൽ പ്രധാനപ്പെട്ടതാണ് പൊണ്ണത്തടി. ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ വേറെയും ഉണ്ടാകും.
(3 ) ടൈപ്പ് 2 പ്രമേഹം മുതിർന്നവർക്ക് മാത്രം ഉണ്ടാകുന്ന അസുഖമല്ല ഇന്നിത്. ടിൻ ഫുഡിന്റെയും ചോക്ലേറ്റിന്റെയും ഉപയോഗം ഉയർന്നതാണ് ഇതിന് പ്രധാന കാരണം.
(4) ദീർഘകാലം അമിതമായ അളവിൽ ചോക്ലേറ്റ് കഴിക്കുന്നത് ഇൻസുലീന്റെ സംവേദന ക്ഷമതയെ ബാധിക്കും. ഇത് ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിക്കും.
(5) അമിത പ്രസരിപ്പ് ചോക്ലേറ്റിൽ കാണപ്പെടുന്ന സംസ്കരിച്ച പഞ്ചസാര രക്തത്തിൽ പ്രവേശിക്കുന്നത് രക്തതതിലെ പഞ്ചസാരയുടെ അളവ് ഉയർത്തും. ഇത് അഡ്രിനാലിന്റെ ഉത്പാദനം കൂട്ടുകയും കുട്ടികളെ അമിത പ്രസരിപ്പുള്ളവരാക്കി തീർക്കുകയും ചെയ്യും.
(6) സ്ഥിരമായ ചോക്ലേറ്റ് കഴിക്കുന്നത് ഇതിനോട് ആസക്തി ഉണ്ടാവാൻ കാരണമാകും. ഇത്തരം സാഹചര്യം തരണം ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകും. സ്ഥിരമായി ചോക്ലേറ്റ് കഴിക്കുന്നതിന്റെ ദോഷഫലങ്ങളിൽ ഒന്നാണിത്. അതിനാൽ കുട്ടികൾ ചോക്ലേ്റ്റ് കഴിക്കുന്നതിൽ മാതാപിതാക്കൾ നിയന്ത്രണം വരുത്തേണ്ടത് ആവശ്യമാണ്.
(7)കുട്ടികള്‍ ചോക്ലേറ്റ് കഴിക്കുന്നത് പല്ലിന് ദോഷമാണ്. കാരണം അതിലടങ്ങിയിരിക്കുന്ന പഞ്ചസാര പല്ലിന് ദോഷം ചെയ്യുകയും പല്ലിന്റെ ഇനാമല്‍ നഷ്ടപ്പെടാന്‍ കാരണമാകുകയും ചെയ്യും.
(8) ചോക്ലേറ്റിന്റെ ഉപയോഗം മൂലം കുട്ടികളില്‍ പ്രമേഹം, ഇടയ്ക്കിടെ മൂത്രാസക്തി, അലര്‍ജി, മറ്റ് ആരോഗ്യദായകങ്ങളായ ഭക്ഷണങ്ങളോടും പോഷകാഹാരങ്ങളോടും വിമുഖത, ഉറക്കമ്മില്ലായ്മ എന്നിവയുണ്ടാകും എന്നും പറയുന്നു.
കുട്ടികളുടെ ആരോഗ്യത്തെ ചോക്ലേറ്റ് എങ്ങനെ ബാധിക്കുന്നുവെന്ന് മനസ്സിലായില്ലെ . അതിനാൽ കുട്ടികൾ എത്ര ചോക്ലേറ്റ് കഴിക്കുന്നു എന്ന് കണ്ടെത്തി നിയന്ത്രണം വരുത്തുക....

അമിത ഭാരം, ഹൃദ്രോഗ, സ്ട്രോക്ക്, ചര്‍മ്മ സംരക്ഷണം, രക്ത സമ്മര്‍ദ്ദം എന്നു വേണ്ട ആധുനിക മനുഷ്യന്റെ ജീവിത ശൈലി രോഗങ്ങളള്‍ പലതാണ്. എല്ലാത്തിനും ദിവസവും ഒരുകുന്ന് മരുന്നുകള്‍ കഴിക്കുന്നവരും കുറവല്ല. ഇതിനെല്ലാം കൂടി ഉതകുന്ന ഒറ്റമൂലിയുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കത്തവര്‍ ആരുമില്ല. എന്നാല്‍ അങ്ങനെ ഒരു ഒറ്റമൂലി ഉണ്ടെങ്കിലൊ? സത്യമാണ് അങ്ങനെ ഒരു ഒറ്റമൂലി ഉണ്ട്. എന്നാല്‍ അത് മെഡിക്കല്‍ ഷോപ്പില്‍ കിട്ടില്ല, അങ്ങാടി മരുന്നു കടകളിലും കിട്ടില്ല, ആയുര്‍വേദ ഷോപ്പുകളിലും നോ രക്ഷ! അപ്പോള്‍ പിന്നെ എവിടെകിട്ടും എന്ന് ചോദിക്കാന്‍ വരട്ടെ നമ്മുടെ നാട്ടിന്‍പുറത്തെ പലചരക്കു കടകളില്‍ ഇപ്പൊള്‍ ഈ ഉഗ്രന്‍ ഒറ്റമൂലി ലഭിക്കും എന്ന സ്ഥിതിവിശേഷമാണുള്ളത്.

അതെന്താണപ്പാ ആ മരുന്ന് എന്ന് സംശയം തോന്നി അല്ലെ , എന്നാല്‍ കേട്ടോളു സംഗതി മരുന്നു മന്ത്രവുമൊന്നുമല്ല, ബദാം എന്നുവിളിക്കുന്ന ഒരുതരം ഡ്രൈ ഫുഡ്ഡാണ്. അമ്പരപ്പ് തോന്നുന്നുണ്ടല്ലെ. എന്നാല്‍ ബദാമിന്റെ സവിശേഷതകള്‍ വായിച്ചു നോക്കു. വൈറ്റമിന്‍ ഇ, മഗ്നീഷ്യം, ഫൈബര്‍, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, അയേണ്‍ തുടങ്ങി ഇവയിലില്ലാത്ത പോഷകമില്ലെന്നു തന്നെ പറയാം. പൊട്ടാസ്യം ഉയര്‍ന്നതോതില്‍ ഉള്ളതുകൊണ്ടും, സോഡിയത്തിന്റെ അളവ് കുറവായതു കൊണ്ടും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ബദാം ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ കഴിയുന്നു. കൂടാതെ കൊളസ്ട്രാള്‍ നിയന്ത്രിക്കുന്നതിനും ഇത് ഉത്തമമാണ്. ക്യാന്‍സര്‍ തടയാനും ബദാം നല്ലതാണ്. രക്തധമനികളിലെ തടസം മാറ്റാനും ഇത് പറ്റിയ ഭക്ഷണമാണ്.

ഹൃദ്രോഗ, സ്ട്രോക്ക് മുതലായ രോഗങ്ങള്‍ വരാതെ തടയുമെന്നു മാത്രമല്ല,ബദാമില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ കാന്‍സറിനെ പ്രതിരോധിക്കും. ഫോളിക് ആസിഡ് ബദാമില്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഗര്‍ഭിണികള്‍ ഇതു കഴിക്കുന്നത് നല്ലതാണ്.ഗര്‍ഭസ്ഥ ശിശുവിണ്റ്റെ വൈകല്യങ്ങളെ അകറ്റാന്‍ ബദാമിനു കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊഴുപ്പു കുറവും കാര്‍ബോഹൈഡ്രേറ്റുകള്‍ ആവശ്യത്തിനും അടങ്ങിയ ഭക്ഷണമാണിത്. ഒരു പിടി ബദാം കഴിച്ചാല്‍ ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്ട്രോള്‍ തോത് 4.5 ശതമാനം വരെ കുറയും.

അമിത ഭാരം നിങ്ങളെ അലട്ടുന്നുവെങ്കിലും നിങ്ങള്‍ കഴിക്കേണ്ടത് ബദാം തന്നെയാണ്. കാരണം മറ്റേതൊരു ഉപായത്തേക്കാളും ഭാരം കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബദാം. തലച്ചോറിന്റെ ശക്തി വര്‍ധിപ്പിക്കാന്‍ ബദാമിന് കഴിയുന്നു. ഇത് കഴിക്കുന്നതിലൂടെ ഒരാളുടെ ചിന്താശേഷി വര്‍ദ്ധിക്കുന്നു. ബദാം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച്, ഇന്‍സുലിന്റെ അളവ് ആവശ്യാനുസരണം നിലനിര്‍ത്താന്‍ സഹായിക്കുന്നതിനാല്‍ പ്രമേഹ രോഗികള്‍ക്കും ബദാം ഉത്തമമാണ്.

മസിലുകള്‍ വേണമെന്നുള്ളവര്‍ ബദാം കഴിക്കുന്നത് നല്ലതാണ്. മാത്രമല്ല തേനില്‍ കുതിര്‍ത്ത ബദാം രാവിലെ കഴിക്കുന്നത് കായിക ബലം വര്‍ദ്ധിക്കുന്നതിന് കാരണമാകും. ബദാം ദിവസവും കഴിക്കുന്നത് കണ്ണുകള്‍ക്ക് വളരെ നല്ലതാണ്. ഇനി ചര്‍മ്മ സൌന്ദര്യത്തിനും ബദാം ഒരുത്തമ ഔഷധമാണ്. ചര്‍മ്മ സൗന്ദര്യത്തിന് ഒന്നാന്തരമാണ് ബദാം എണ്ണയും ,ബദാം മില്‍ക്കും. ഇതിന്റെ ഉപയോഗം ചര്‍മ്മം മൃദുലമാക്കാന്‍ വളരെ സഹായകരമാണ്. ബദാം കൊണ്ട് ഫേസ് പായ്ക്കുകള്‍ ഉണ്ടാക്കാം. ബദാം അരച്ചെടുത്ത് പാലില്‍ ചേര്‍ത്ത് ദിവസവും മുഖത്ത് തേച്ചു പിടിപ്പിക്കുക. 15 മിനിറ്റിനു ശേഷം കഴുകി കളയുക.ചര്‍മ്മം തിളങ്ങും. ബദാം കഴിച്ചാല്‍ രണ്ടാഴ്ചക്കുള്ളില്‍ സ്ത്രീകള്‍ക്ക് ശരീരവടിവ് ലഭിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു.

ബദാമില്‍ ധാരാളം സിങ്കടങ്ങിയിട്ടുണ്ട്. ഇത് പുരുഷഹോര്‍മോണ്‍ ഉല്പാദനത്തിനു സഹായിക്കും. ഉന്മേഷത്തിനായി ചായയോ കാപ്പിയോ കുടിക്കുക എന്നത് നമ്മുടെ ശീലമാണ്. എന്നാല്‍ അവ എത്ര അപകടകാരികളാണെന്നത് നാം ചിന്തിക്കാറില്ല. ഇനിമുതല്‍ ഇത്തരം പാനീയങ്ങള്‍ ഒഴിവാക്കി ബദാം ശീലമാക്കൂ. കാരണം അത് ഊര്‍ജ്ജം പ്രധാനം ചെയ്യുന്ന ഒന്നുകൂടിയാണ്. വിശപ്പു മാറാന്‍ ബദാം നല്ലതാണ്. ഇവ തൈരിലോ പാലിലോ ചേര്‍ത്തു കഴിച്ചാല്‍ ഗുണം കൂടും. ഇനിയും നിങ്ങള്‍ ബദാമിനെ ഒഴിവാക്കുകയാണൊ

വണ്ണമുള്ളവരുടെ മുഖത്തിന് മേക്കപ്പ് ടിപ്സ്
തടിയുള്ള സ്ത്രീകള്‍ക്ക് സുന്ദരിയായിരിക്കാന്‍ സാധിക്കില്ല എന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ടോ? വണ്ണം കൂടുന്നത് നിങ്ങളുടെ ആകര്‍ഷണീയത ഇല്ലാതാക്കും എന്നും നിങ്ങള്‍ കരുതുന്നുണ്ടോ? അതെ എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ അത് ശരിയല്ല എന്നതാണ് യഥാര്‍ത്ഥ വസ്തുത. വണ്ണം കൂടുലായിരിക്കുക എന്നതിന് ആകര്‍ഷണീയത കുറയുക എന്ന് അര്‍ത്ഥമില്ല. മറ്റ് സ്ത്രീകളേപ്പോലെ തന്നെ മേക്കപ്പ് ഉപയോഗിച്ച് നിങ്ങളുടെ മുഖത്തിന് ഗ്ലാമര്‍ പകരാം. നിങ്ങളുടെ മുഖത്തിന് ഭംഗി പകരാനുപയോഗിക്കാവുന്ന ചില മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടുക.വെളുപ്പു നല്‍കും സ്വാഭാവിക വഴികള്‍ ആവശ്യമായവ : ഫൗണ്ടേഷന് ( ക്രീം അല്ലെങ്കില്‍ പൗഡര്‍), വലുതും ചെറുതുമായ ബ്രഷുകള്‍, ബ്രൗണ്‍ ലൈറ്റ് പിക്ക് ബ്ളഷ്, ഹൈലൈറ്റര്‍, ഐലൈനര്‍, ലിപ് ലൈനര്‍, ലിപ്സ്റ്റിക്ക്, ഐ ഷാഡോ. ചെയ്യേണ്ട രീതി 1/9 ചെയ്യേണ്ട രീതി സ്കീന് ടോണ്‍ പാകപ്പെടുത്തുക എന്നതാണ് ആദ്യം ചെയ്യേണ്ടുന്ന കാര്യം. ഇതിന് ഒരു ബേസിക് ഫൗണ്ടേഷന് വേണം. റെവ്ലോണ്, ലാക്മെ പോലുള്ള കമ്പനികളുടെ ഫൗണ്ടേഷന് മികച്ചവയാണ്.
ഇത് മുഖത്ത് തേച്ച് ബ്രഷ് ഉപയോഗിച്ച് ബ്ലെന്‍ഡ് ചെയ്യുക.
ഒരു ബ്രോ പെന്‍സില്‍ ഉപയോഗിച്ച് പുരികം വരയ്ക്കുക. ഇത് കൃത്യതയോടെ ചെയ്യുന്നതിന് കണ്ണാടി ഉപയോഗിക്കണം.
ഇനി ഉപയോഗിക്കേണ്ടത് ഹൈലൈറ്ററാണ്. കണ്ണിന് താഴെ നിന്ന് ആരംഭിച്ച് രണ്ട് കണ്ണിന്റെയും കീഴില്‍ ത്രികോണാകൃതിയില്‍ വരയ്ക്കുക.
ഇത് താടിയിലേക്കും വൃത്താകൃതിയില്‍ തുടരുകയും മൂക്കിന്റെ പാലത്തില്‍ ഒരു നേര്‍രേഖയായും ചെയ്യുക. 6. ഇത് മുകളിലേക്ക് നെറ്റിയുടെ മധ്യം വരെയും വേണം. 7. ഇതേ നിറം പുരികത്തിന് കീഴില്‍ അവയ്ക്ക് രൂപഭംഗി നല്‍കാനായി ഉപയോഗിക്കുക. 8. ഇനി ഹൈലൈറ്റ് ചെയ്ത ഭാഗങ്ങള്‍ ബ്ലെന്‍ഡ് ചെയ്യുക. മധ്യഭാഗത്ത് ശ്രദ്ധ നല്‍കുക.
അടുത്തതായി കൂടുതല്‍ ഇരുണ്ട മറ്റൊരു ഷേഡ് എടുക്കുക. ഇത് പൗഡര്‍ രൂപത്തിലുള്ളതാവണം. കളറുകള്‍ ബ്ലെന്‍ഡ് ചെയ്യുന്നതിനായി മുഖത്തിന്റെ ബാക്കി ഭാഗങ്ങളില്‍ ഇത് തേക്കുക
കവിളെല്ലുകളെ ആകര്‍ഷകമാക്കാന്‍ മാക് ബ്ലഷ് ഉപയോഗിക്കുക. ഇതിന് വേണ്ടി ബ്രൗണ്‍ പോലുള്ള ടോണുകള്‍ ഉപയോഗിക്കാം. 11. നിങ്ങളുടെ സ്മൈല്‍ ലൈന്‍ ആകൃതി പൂര്‍ത്തിയാക്കുക. 12. ഈ ഭാഗം പൂര്‍ത്തിയാക്കുന്നതിന് കവിളെല്ലുകള്‍ക്ക് മേലെയും ഉപയോഗിക്കുക. കവിളുകളില്‍ നേര്‍ത്ത പിങ്ക് നിറം ഉപയോഗിക്കാം. നിങ്ങളുടെ മുഖം ഇപ്പോള്‍ മെലിഞ്ഞതായി തോന്നും.
ലിപ്സ്റ്റിക്കില്‍ എല്ലായ്പ്പോഴും നിങ്ങളുടെ പ്രിയപ്പെട്ട നിറമായ ചുവപ്പ് ഉപയോഗിക്കാം. അതിന് മുമ്പ് ഒരു ലിപ് ലൈനര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. തുടക്കത്തില്‍ ഒരു ലിപ് ബാമും ഉപയോഗിച്ചിരിക്കണം.
കണ്ണുകളില്‍ ബ്രൗണ്‍ ഷാഡോയും അല്പം കറുപ്പ് ഐലൈനറും ഉപയോഗിക്കുക. കണ്ണിലെ മേക്കപ്പിന് ഒരു ചെറിയ ബ്രഷ് അനുയോജ്യമാണ്. അല്പം ജെല്‍ ഐലൈനര്‍ ഉപയോഗിച്ച് കണ്ണുകള്‍ ഹൈലൈറ്റ് ചെയ്യാന്‍ മറക്കാതിരിക്കുക.

ചോക്ലേറ്റിനു പിന്നിലെ ആരോഗ്യരഹസ്യം
കാമുകന് കാമുകിക്കും, മാതാപിതാക്കള്‍ മക്കള്‍ക്കും നല്കുന്ന സ്നേഹസമ്മാനമാണ് പലപ്പോഴും ചോക്ലേറ്റ്. ചോക്ലേറ്റ് ഇഷ്ടമില്ലാത്തവരുണ്ടോ? ചോക്ലേറ്റ് തിന്നുന്നതിന് പ്രായഭേദമില്ല. ചെറിയ കുട്ടികള്‍ മുതല്‍ പല്ലില്ലാത്ത മുത്തശ്ശി മുത്തശ്ശന്മാര് വരെ ചോക്ലേറ്റിന്റെ ആരാധകരാണ്. എന്നാല്‍ ചോക്ലേറ്റ് കഴിക്കുന്നതിന് വഴക്ക് കേള്‍ക്കാത്ത എത്ര പേരുണ്ടാവും? അമ്മമാര്‍ എപ്പോഴും കുട്ടികളുടെ അധിക ചോക്ലേറ്റ് ഭ്രമത്തെക്കുറിച്ച് പരാതി പറയുന്നവരാണ്. എന്നാല്‍ ചോക്ലേറ്റിനു പിന്നിലും ഒരു രഹസ്യമുണ്ട്. ആരോഗ്യം നല്‍കും 11 അടുക്കളകാര്യങ്ങള്‍ ചോക്ലേറ്റിനു പിന്നിലുള്ള ആരോഗ്യരഹസ്യം നാം ഒരിക്കലും തള്ളിക്കളയാവുന്നതല്ല. നമ്മുടെ ആയുസ്സിനെ വരെ സ്വാധീനിക്കാവുന്ന തരത്തില്‍ ചോക്ലേറ്റ് ഇന്ന് ആരോഗ്യരംഗത്ത് സ്ഥാനം പിടിച്ചിരിക്കുന്നു. ചോക്ലേറ്റിലെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഒരാഴ്ച കൊണ്ടു ശരീരത്തിലെ വിഷം കളയൂ ചോക്ലേറ്റിനു പിന്നിലെ ആരോഗ്യരഹസ്യം1/17 ഹൃദയം പോലെ കാക്കും ഹൃദയവും ചോക്ലേറ്റും തമ്മില്‍ വളരെയധികം ബന്ധമുണ്ട്. ലോകത്തായി നടത്തിയ ഏഴ് പഠനങ്ങളിലും ചോക്ലേറ്റ് കഴിക്കുന്നവരില്‍ ഹൃദയാഘാത സാധ്യത 37 ശതമാനമായി കുറഞ്ഞിരിക്കുന്നതായികണ്ടെത്തിയിട്ടുണ്ട്.
ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും കൊക്കോയുടെ ഉപയോഗം ചോക്ലേറ്റില്‍ ഉള്ളതിനാല്‍ പ്രായമായവരില്‍ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനുള്ള കഴിവ് ചോക്ലേറ്റിനുണ്ട്. അതുകൊണ്ട് തന്നെ നമ്മുടെ മുത്തശ്ശിക്കും മുത്തശ്ശനും ഇനി ധാരാളം ചോക്ലേറ്റ് വാങ്ങി നല്‍കാം.
സൂര്യനെ തോല്‍പ്പിക്കും സൂര്യാഘാതം തടയാനുള്ള കഴിവ് ചോക്ലേറ്റിനുണ്ട്. ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന ഫഌവനോലിന്റെ അളവ് അള്‍ട്രാ വയലറ്റ് രശ്മികളെ തടയും.
ഏകാഗ്രത വര്‍ദ്ധിപ്പിക്കും നമ്മുടെ അച്ഛനമ്മമാര്‍ക്ക് സന്തോഷമായില്ലേ. ഇനി മുതല്‍ കുട്ടികള്‍ക്ക് ചോക്ലേറ്റ് കൊടുത്തു തുടങ്ങാം. ഇത് കുട്ടികളിലെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നു.
ഊര്ജ്ജസ്വലത പ്രദാനം ചെയ്യും കരയുന്ന കുട്ടിക്ക് ഒരു ചോക്ലേറ്റ് കൊടുത്തു നോക്കൂ. ആ നിമിഷം തന്നെ കുട്ടി കരച്ചില് നിര്‍ത്തും. എന്താ കാരണം? ശാസ്ത്രീയമായി ധാരാളം കാരണങ്ങള്‍ ഉണ്ട്. എന്നാല്‍ കുട്ടിക്ക് ചോക്ലേറ്റ് ഇഷ്ടമാണെന്നതു തന്നെ ഏറ്റവും വലിയ കാരണം.
കൊളസ്ട്രോള്‍ തടയും ചോക്ലേറ്റ് കഴിക്കുന്നവരില്‍ കൊളസ്ട്രോളിന്റെ അളവ് വളരെ കുറവായിരിക്കും. അതുകൊണ്ടു തന്നെ ഇനിമുതല്‍ ഏത് കൊള്ട്രോള്‍ രോഗികള്‍ക്കും ധൈര്യമായി ചോക്ലേറ്റ് കഴിക്കാം.
ജോലിയില്‍ ശ്രദ്ധ ജോലിയില്‍ എത്ര ശ്രദ്ധ കൊടുത്താലും ചിലര്‍ക്ക് ബോസിനടുത്ത് നിന്ന് വഴക്ക് കേള്‍ക്കേണ്ട അവസ്ഥ ഉണ്ടാകും എന്നാല്‍ ജോലിക്കിടയിലുണ്ടാകുന്ന ക്ഷീണം, ഓര്‍മ്മക്കുറവ് എന്നിവ ഇല്ലാതാക്കാന്‍ ഇനി ചോക്ലേറ്റ് ശീലമാക്കാം.
രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതില്‍ നല്ലൊരു പങ്ക് ചോക്ലേറ്റിനുണ്ട്. ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ഓക്സൈഡിന്റെ അളവ് ആര്‍ത്രൈറ്റിസില്‍ നിന്നും നമ്മെ രക്ഷിക്കും. കൂടാതെ രക്ത സമ്മര്‍ദ്ദത്തിന്റെ അളവ് കുറയ്ക്കാനും ചോക്ലേറ്റിന് കഴിവുണ്ട്.
ആഹാരത്തോടുള്ള ആര്‍ത്തി കുറയ്ക്കുന്നു ചോക്ലേറ്റ് സ്ഥിരമായി കഴിക്കുന്നവരില്‍ ആഹാരത്തോടുള്ള ആര്‍ത്തി കുറയ്ക്കുന്നു. ഈയടുത്തായി നടത്തിയ പഠനങ്ങളില്‍ നിന്നാണ് ഈ നിഗമനത്തിലെത്തിയത്.
രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി നമ്മള് മരുന്നു കഴിക്കുന്ന അതേ ഫലം തന്നെയാണ് ഒരു ചോക്ലേറ്റ് കഴിക്കുന്നതിലൂടെ ഉണ്ടാവുന്നതും.
കാഴ്ചശക്തി വര്‍ദ്ധിപ്പിക്കും കാഴ്ച ശ്കതിയുട കാര്യത്തിലും ചോക്ലേറ്റിന്റെ ഗുണങ്ങളെ വെല്ലാന്‍ ആരുമില്ല. ചോക്ലേറ്റ് കാഴ്ച ശ്കതി വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.

പല രോഗങ്ങളും ശമിപ്പിക്കാന്‍ കഴിവുള്ള പച്ചക്കറിയാണ് കാബേജ്. ധാതുക്കളും ക്ഷാരഗുണവുമുള്ള ലവണങ്ങളും വിറ്റാമിനുകളും ഇതില്‍ നല്ല അളവില്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം കാബേജില്‍ വിറ്റാമിന്‍ സി യുടെ തോത് 124 മില്ലി ഗ്രാമാണ്. കാത്സ്യല്‍ 39 മില്ലിഗ്രാമും ഫോസ്ഫറസ് 44 മില്ലിഗ്രാമുമുണ്ടാകും. പച്ചയിനം കാബേജില്‍ വിറ്റാമിന്‍ - എ യുടെ അളവ് കൂടുതലാണ്. അധികമായി പാചകം ചെയ്യുന്തോറും കാബേജിന്റെ പോഷകഗുണവും ദഹനശേഷിയും കുറയുന്നു.

കുടല് വൃണത്തിന് (അള്‍സര്‍) ഏറ്റവും നല്ല ചികിത്സയാണ് കാബേജ് ജ്യൂസിന്റെ ഉപയോഗം. കാല് നൂറ്റാണ്ട് മുമ്പ് തന്നെ ' സ്റ്റാന്‍ഫോര്‍ഡ് സ്കൂള്‍ ഓഫ് മെഡിസിനിലെ ' ഡോ. ഗാര്‍ണറ്റ് ചെനി അള്‍സര്‍ ചികിത്സക്ക് കാബേജ് ജ്യൂസ് ഉപയോഗിച്ചിരുന്നു. കാബേജിലയിലുള്ള ' വിറ്റാമിന്‍ - യു ' ആണ് അള്‍സറിനെതിരെ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം കണ്ടെത്തി . പാചകവേളയില്‍ ഇത് നഷ്ടമാകും. 90 മുതല്‍ 180 ഗ്രാം കാബേജില സത്ത് ദിവസവും 3 തവണ ഭക്ഷണത്തിനു മുന്‍പായി സേവിക്കാനാണ് ശുപാര്‍ശ ചെയ്യപ്പെടുന്നത്. സസ്യ ഭക്ഷണം തന്നെ കഴിക്കുകയും വേണം.

അധിക മേദസ്സുണ്ടാക്കുന്നത് തടയാന്‍ കാബേജിനാവുമെന്ന് സമീപകാല പഠനങ്ങള്‍ തെളിയിച്ചു. കാബേജിലുള്ള ' റ്റാട്രോണിക് അംളം പഞ്ചസാരയും മറ്റു കാര്‍ബോഹൈഡ്രേറ്റുകളും കൊഴുപ്പായി മാറുന്നത് തടയും. മാത്രമല്ല കാബേജ് സാലഡായി കഴിക്കുന്നത് വയറ് നിറഞ്ഞ പ്രതീതി ഉണ്ടാക്കുന്നു. ഇതിന്റെ കലോറി മൂല്യവും കുറവാണ്. കുടലിന്റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കാനും മലബന്ധം മാറാനും കാബേജില കഴിച്ചാല്‍ മതി. അകാല വാര്‍ദ്ധക്യം തടയാന്‍ കാബേജിാനാവുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിലുള്ള നിരവധി ഘടകങ്ങള്‍ ശരീരത്തിനു പ്രതിരോധ ശേഷി പകരും.

കാബേജിലുള്ള ചില വിറ്റാമിനുകള്‍ രക്ത ധമനികളെ ശക്തിപ്പെത്തുകയും മൂത്രാശയക്കല്ല് രൂപപ്പെടുന്നത് തടയുകയും ചെയ്യും കാബേജിലെ സള്‍ഫര്‍, അയഡിന്‍, ക്ലോറിന്‍ എന്നിവയുടെ സാന്നിദ്ധ്യം ആമാശയത്തിലേയും കുടലിലേയും ശ്ലേഷ്ടപടലത്തെ ശുദ്ധിയാക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടൂണ്ട്.

പരുക്കള്‍, പൊള്ളല്‍, തൊലിയിലെ വിണ്ട് കീറല്‍ എന്നിവ പൊറുപ്പിക്കാന്‍ കാബേജില വെച്ചു കെട്ടാറുണ്ട്. ഇലയിലെ ഞരമ്പുകള്‍ മാറ്റിയതിനു ശേഷം ചെറു ചൂടോടെയാണ് ഒന്നിനു മീതെ ഒന്നായി വെച്ച് തുണി ഉപയോഗിച്ച് കെട്ടി വെക്കുക. പല ഗുണങ്ങളും ഉള്ള പച്ചക്കറിയാണെങ്കിലും കാബേജും കാബേജ് ജ്യൂസും അമിതമായോ മുഖ്യ ഭക്ഷണമായോ കഴിക്കുന്നത് നന്നല്ല. ഇത് തൊണ്ട വീക്കം ഉണ്ടാക്കാനിടയുണ്ട്. മിതമായ തോതില്‍ സാലഡായും മറ്റും കഴിക്കുന്നതാണ് ഉചിതം

ഓറൽ കാൻസർ

വായിലുണ്ടാകുന്ന അര്‍ബുദമാണ് ഓറല്‍ കാന്‍സര്‍
ലക്ഷണങ്ങള്‍
ചര്‍മ്മത്തില്‍ പാടുകള്‍, മുഴ, അള്‍സര്‍. · ഇത് കലകളില്‍ ആഴത്തിലുള്ള, കടുത്ത വക്കുകളോട് കൂടിയ പൊട്ടലുപോലെയാകാം
· സാധാരണ മങ്ങിയ നിറമായിരിക്കും. ചിലപ്പോള്‍ ഇരുണ്ടും നിറമില്ലാതെയും കാണപ്പെടാറുണ്ട്.
· നാവ്, ചുണ്ട്, വായിലെ മറ്റു ഭാഗങ്ങള്‍ എന്നിവിടങ്ങളിലായിരിക്കും പ്രത്യക്ഷപ്പെടുക
· സാധാരണ തുടക്കത്തില്‍ വേദനയുണ്ടാകില്ല( അര്‍ബുദം പുരോഗമിക്കുമ്പോള്‍ പിന്നീട് പുകച്ചിലും വേദനയും അനുഭവപ്പെടും).
· വലിപ്പത്തില്‍ വളരെ ചെറിയതായിരിക്കും.

രോഗവുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന മറ്റു ലക്ഷണങ്ങള്‍
1. വായില്‍ അസാധാരണമായ രുചി
2. വായില്‍ കുരുക്കള്‍
3. വിഴുങ്ങാനുള്ള പ്രയാസം
4. നാവിന്റെ പ്രശ്നങ്ങള്‍

ചികില്‍സ
അര്‍ബുദം ചെറുതാണെങ്കില്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. അര്‍ബുദം വലുതും കഴുത്തിലെ ലിംഫ് നോഡുകളിലേക്ക് വ്യാപിച്ചിട്ടുമുണ്ടെങ്കില്‍ റേഡിയേഷന് തെറാപ്പിയും കീമോതെറാപ്പിയുമാണ് ചെയ്യാറുള്ളത്. അര്‍ബുദം വലുതായിട്ടുണ്ടെങ്കില്‍ ശസ്ത്രക്രിയ അത്യാവശ്യമായിത്തീരും. ചലനം, ചവക്കല്‍, വിഴുങ്ങല്‍, സംസാരം എന്നിവ മെച്ചപ്പെടുത്തുന്നതിന് സ്പീച്ച് തെറാപ്പി പോലുള്ള മറ്റു തുടര്‍ ചികില്‍സകള്‍ ആവശ്യമായി വരും.

കാരണങ്ങള്‍
ചുണ്ട്, നാവ് എന്നീ ഭാഗങ്ങളിലെ കലകളെയാണ് സാധാരണ ഓറല്‍ കാന്‍സര്‍ ബാധിക്കുക. വായയുടെ താഴ്ഭാഗം, കവിളിന്റെ ഉള്‍ഭാഗം, മോണ, വായുടെ മേല്‍ഭാഗം എന്നിവിടങ്ങളിലും കാന്‍സര്‍ കാണപ്പെടാറുണ്ട്. അധികം ഓറല്‍ കാന്‍സറുകളും മൈക്രോസ്കോപിക് പരിശോധനയില്‍ ഒരുപോലെയാണ് കാണപ്പെടാറ്. വളരെ വേഗത്തില്‍ വ്യാപിക്കുന്ന ഇവയെ സ്ക്വാമസ് സെല്‍ കാര്‍സിനോമ എന്നുവിളിക്കുന്നു.

70-80 ശതമാനം ഓറല്‍ കാന്‍സറുകളും പുകവലിയും പുകയില ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. സിഗററ്റ്, ബീഡി, പൈപ്പ് എന്നിവയില്‍ നിന്നുള്ള പുകയും ചൂടും വായിലെ ശ്ളേഷ്മ സ്ഥരത്തിന് കോടുപാടുകളുണ്ടാക്കും. ശ്ളേഷ്മ സ്ഥരവുമായി നേരിട്ട് സമ്പര്‍ക്കമുണ്ടാകുന്നതിനാല്‍ പുകയില ചവക്കുന്നതും പൊടിവലിക്കുന്നതും പ്രശ്നമുണ്ടാക്കും.

ഓറല്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്ന മറ്റൊന്ന് അമിത മദ്യപാനമാണ്. ദന്ത, വായ ശുചിത്വം പാലിക്കാത്തത്, പല്ലുകള്‍ പൊട്ടുന്നതും പോട് അടക്കുന്നതും മറ്റും മൂലം ഉണ്ടാകുന്ന സ്ഥിരമായ അസ്വസ്ഥത തുടങ്ങിയവയാണ് കാന്‍സറിന് കാരണമായേക്കാവുന്ന മറ്റു സാധ്യതകള്‍. ചില കാന്‍സറുകള്‍ ലൂക്കോപഌക്കിയ, വായ് പുണ്ണ് തുടങ്ങിയവയായിട്ടാണ് തുടങ്ങുക. അപകടകരമായ വളര്ച്ചകളില് എട്ടു ശതമാനം അര്‍ബുദമാകാറുണ്ട്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരില് ഓറല്‍ കാന്‍സറിനുള്ള സാധ്യത ഇരട്ടിയാണ്, പ്രത്യേകിച്ച് 40 നു മുകളില്‍ പ്രായമുള്ളവരില്‍.

പരിശോധനയും രോഗനിര്‍ണ്ണയവും
ഒരു ഡോക്ടറോ ഡെന്റിസ്റ്റോ നടത്തുന്ന വായ പരിശോധനയിലൂടെ ചുണ്ടിലോ, നാക്കിലോ, വായയുടെ മറ്റുഭാഗങ്ങളിലോ ദൃശ്യമാകുന്ന വൃണങ്ങളുണ്ടെങ്കില്‍ അവ കണ്ടെത്താനാവും.അര്‍ബുദം വലുതാകുമ്പോള്‍ അള്‍സറായി മാറാനും രക്തസ്രാവമുണ്ടാകാനും സാധ്യതയുണ്ട്. അര്‍ബുദം നാവിലാണെങ്കില്‍ സംസാരിക്കാനുള്ള ബുദ്ധിമുട്ട്, ചവക്കാനുള്ള പ്രയാസം, വിഴുങ്ങാന്‍ ബുദ്ധിമുട്ട് എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നാവിന്റെയും മോണയുടെയും ബയോപ്സി, വ്രണത്തിന്റെ മൈക്രോസ്കോപ്പിക് പരിശോധന എന്നിവയിലൂടെ കാന്‍സര്‍ രോഗനിര്‍ണ്ണയം ഉറപ്പുവരുത്താനാകും.

രോഗപൂര്‍വ്വ നിരൂപണം
ഓറല്‍ കാന്‍സര്‍ രോഗികളില്‍ 50 ശതമാനം പേര്‍ക്കും രോഗനിര്‍ണ്ണയത്തിനും ചികില്‍സയ്ക്കും ശേഷം അഞ്ച് വര്‍ഷത്തിലധികം ജീവിക്കാന്‍ കഴിയാറുണ്ട്. മറ്റു കലകളിലേക്ക് അര്‍ബുദം വ്യാപിക്കുന്നതിന് മുമ്പ് നേരത്തേ കണ്ടെത്താനായാല്‍ 75 ശതമാനത്തോളം ഭേദമാക്കാനാവും. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ 50 ശതമാനം ഓറല്‍ കാന്‍സറും കണ്ടെത്തുമ്പോള്‍ വൈകിയിരിക്കും. അധികവും തൊണ്ടയിലേക്കും കഴുത്തിലേക്കും വ്യാപിച്ച് കഴിഞ്ഞിരിക്കും. ഓറല്‍ കാന്‍സര്‍ രോഗികളില്‍ 25 ശതമാനവും മരണപ്പെടുന്നത് രോഗം കണ്ടെത്തുന്നതും ചികില്സിക്കുന്നതും വൈകുന്നതുമൂലമാണ്

നിങ്ങളുടെ ലിവര്‍ അപകടത്തിലോ?

ശരീരത്തിലെ പ്രധാന ധര്‍മങ്ങള്‍ നിറവേറ്റുന്ന ഒരു അവയവമാണ് ലിവര്‍. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതും ദഹനത്തിന്റെ ഭാഗമായി പിത്തരസം ഉല്പാദിപ്പിയ്ക്കുന്നതുമെല്ലാം ലിവറാണ്. മദ്യപാനമടക്കമുള്ള പല കാരണങ്ങളും ലിവറിന്റെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നവയാണ്.ഭക്ഷണം വഴി ക്യാന്‍സര്‍ തടയാം ലിവര്‍ തകരാറിലെങ്കില്‍ നമ്മുടെ ശരീരം തന്നെ ചില ലക്ഷണങ്ങള്‍ കാണിയ്ക്കും. ഇത്തരം ലക്ഷണങ്ങള്‍ തിരിച്ചറിയൂ, വൈവിധ്യങ്ങളായ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക്ക് ചെയ്യൂ നിങ്ങളുടെ ലിവര്‍ അപകടത്തിലോ ??1/9 നിങ്ങളുടെ ലിവര്‍ അപകടത്തിലോ ?? കരള്‍ പ്രവര്‍ത്തനം തകരാറിലെങ്കില്‍ കാലുകളില്‍ നീരുണ്ടാകുന്നത് സ്വാഭാവികമാണ്. ലിവര്‍ കോശങ്ങളില്‍ തകരാറു സംഭവിയക്കുന്നതാണ് കാരണം.
മഞ്ഞപ്പിത്തം ലിവര്‍ പ്രവര്‍ത്തം തകരാറിലാണെന്നതിന്റെ മറ്റൊരു ലക്ഷണമാണ്. മൂത്രം മഞ്ഞനിറത്തില്‍ പോവുക, കണ്ണുകളില്‍ മഞ്ഞ നിറം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ലിവറില്‍ സിസ്റ്റുകള്‍ രൂപപ്പെടുന്ന അവസ്ഥയുണ്ട്. ഇത് ലിവറിനെ വൈറസുകള്‍ ബാധിയ്ക്കുന്ന ഒന്നാണ് ഹെപ്പറ്റൈറ്റിസ്. ക്ഷീണം, തലചുറ്റല്‍, കോള്‍ഡ്, പനി എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍
അമിതമദ്യപാനം ലിവര്‍ ടിഷ്യൂവിനെ ബാധിയ്ക്കും. ഓര്‍മക്കുറവ്, ആശയക്കുഴപ്പം തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണെന്നു പറയാം.
എപ്പോഴും മനംപിരട്ടലുണ്ടെങ്കില് ഇത് ലിവര്‍ തകരാറിന്റെ ലക്ഷണം കൂടിയാണ്.
മൂത്രം മഞ്ഞ നിറത്തിലാകാന്‍ കാരണങ്ങളുണ്ടെങ്കിലും മഞ്ഞ നിറത്തിലെ മൂത്രം കരള്‍ തകരാറിലാണെന്നതിന്റെ ഒരു ലക്ഷണം കൂടിയാണ്.
വല്ലാത്ത ക്ഷീണം തുടര്‍ച്ചയായി അനുഭവപ്പെടുന്നതും ലിവര്‍ തകരാറിന്റെ കൂടി ലക്ഷണമാണ്
ഫാറ്റി ലിവര്‍ എന്നൊരു അവസ്ഥയുണ്ട്. കരളില്‍ കൊഴുപ്പടിഞ്ഞു കൂടുന്ന ഒരു അവസ്ഥയാണിത്. അനാരോഗ്യകരമായ ഡയറ്റാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്.

മുടിയുടെ കട്ടി കൂട്ടൂ, പ്രകൃതിദത്തമായി

നല്ല ഭംഗിയുള്ള മുടിയ്ക്ക് മുടിയുടെ ഉള്ള്, അഥവാ കട്ടി വളരെ പ്രധാനമാണ്. എന്നാല്‍ ഈ ഭാഗ്യം വളരെ ചുരുക്കം പേര്‍ക്കേ ലഭിയ്ക്കൂ. മുടി കൂടുതലായി വളര്‍ന്നെങ്കിലേ, അതായത് ശിരോചര്‍മത്തില്‍ നിന്നും കൂടുതല്‍ മുടി മുളച്ചു വന്നെങ്കിലേ മുടിയുടെ കട്ടി കൂടൂ. ഉള്ള മുടി വളരുന്നതിനനുസരിച്ചു നീളം വര്‍ദ്ധിയ്ക്കുമെങ്കിലും. മുടി കൂടുതല്‍ വളരാന്‍, അതായത് മുടിയുടെ കട്ടി കൂടുവാന്‍ ചില പ്രകൃതിദത്ത വഴികളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ, മുടിയുടെ കട്ടി കൂട്ടൂ, പ്രകൃതിദത്തമായി...1/10 മുട്ട മുട്ട മുടിയ്ക്കും നല്ലതാണ്. ഇത് തലയില്‍ തേയ്ക്കുന്ന ഓയിലില്‍ ചേര്‍ത്ത് ശിരോചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്യാം. അല്പം കഴിഞ്ഞ് ഷാംപൂ തേച്ചു കഴുകിക്കളയാം. മുടിയ്ക്കും മുട്ടയില്‍ നിന്നും വളര്‍ച്ചയ്ക്കാവശ്യമായ പ്രോട്ടീന്‍ ലഭിയ്ക്കും.
ബേക്കിംഗ് സോഡ മുക്കാല്‍ കപ്പ് വെള്ളത്തില്‍ ബേക്കിംഗ് സോഡ കലക്കി തലയോടില്‍ പുരട്ടാം. പിന്നീട് കഴുകിക്കളയാം. ഇത് ഷാംപൂവിന്റെ ഗുണം നല്‍കുകയും ചെയ്യും.
അവോക്കാഡോ, പഴം അവോക്കാഡോ, പഴം എന്നിവ കലര്‍ത്തി ഉടച്ച് തലയോടില്‍ പുരട്ടി മസാജ് ചെയ്യാം. ഇതും മുടിവളര്‍ച്ചയെ സഹായിക്കും.
വെളിച്ചെണ്ണ വെളിച്ചെണ്ണ, അതായത് ശുദ്ധമായ വെളിച്ചെണ്ണ ചൂടാക്കി തലയോടില്‍ പുരട്ടി മസാജ് ചെയ്യുന്നതു മുടി വളര്‍ച്ചയെ സഹായിക്കും.
ഓട്സ് ഓട്സ് പൊടിച്ച് അല്പം വെള്ളത്തില്‍ കലക്കി ശിരോചര്‍മത്തില്‍ പുരട്ടി പിടിപ്പിയ്ക്കുക. അല്പം കഴിഞ്ഞ് കഴുകിക്കളയാം.
സവാള നീര് സവാള നീര് ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുന്നത് മുടി കൊഴിച്ചില്‍ കുറയ്ക്കും, നര കുറയ്ക്കും, പുതിയ മുടി വളരാന്‍ സഹായിക്കുകയും ചെയ്യും.
ആവണക്കെണ്ണ ആവണക്കെണ്ണ ചെറുതായി ചൂടാക്കി തലയില്‍ പുരട്ടുന്നതും മുടിവളര്‍ച്ചെയ സഹായിക്കും.
നെല്ലിക്ക നെല്ലിക്ക കഴിയ്ക്കുന്നതും നെല്ലിക്കയുടെ നീര് തലയില്‍ പുരട്ടുന്നതുമെല്ലാം നല്ലതാണ്. ഇത് നര കുറയ്ക്കാനും സഹായിക്കും.
ഹെന്ന ഹെന്നയാണ് മറ്റൊരു പ്രകൃതിദത്ത മാര്‍ഗം. ഇത് മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തും.
മസാജ് മുടിയില്‍ നല്ലപോലെ മസാജ് ചെയ്യുക, മുടി ശിരോചര്‍മത്തില്‍ മര്‍ദം കൊടുത്തു ചീകുക എന്നിവയെല്ലാം രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. മുടി വളരാന്‍ സഹായിക്കും.

നിങ്ങള്‍ക്ക് ഇടക്കിടെ കോപം വരാറുണ്ടോ?

സാധാരണമായ കാര്യമാണെങ്കിലും എല്ലാ സമയത്തും ഇത്തരത്തില്‍ കോപം വരുന്നത് അനുയോജ്യമായ കാര്യമായിരിക്കില്ല. ഭയക്കുമ്പോളും, ഉപദ്രവിക്കപ്പെടുമ്പോളും, വലിയതോതില്‍ നിരാശപ്പെടുമ്പോളുമാണ് മനുഷ്യര്‍ക്ക് കോപം വരുക.
ഒരു സ്വഭാവിക വികാര പ്രകടനമാണെങ്കിലും നിയന്ത്രിച്ചില്ലെങ്കില്‍ ജോലിസ്ഥലത്തും, വ്യക്തിജീവിതത്തിലും ഏറെ പ്രശ്നങ്ങള്‍ക്ക് ഇതിടയാക്കും. അക്കാരണത്താല്‍ തന്നെ കോപം നിയന്ത്രിക്കേണ്ടത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. അതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങളെ ഇവിടെ പരിചയപ്പെടാം.
1. വാഴപ്പഴം പതിവായി കഴിക്കുക. വാഴപ്പഴത്തിലെ പൊട്ടാസ്യവും വിറ്റാമിന്‍ ബിയും റിലാക്സ് ചെയ്യാന്‍ സഹായിക്കും. കോപം നിയന്ത്രിക്കാനുള്ള ചെലവ് കുറഞ്ഞ ഒരു മാര്‍ഗ്ഗമാണിത്.
2. വാല്‍നട്ടിലെ ഒമേഗ 3 ഫാറ്റി ആസിഡ് മാനസികമായ ആശ്വാസവും സന്തോഷവും നല്‍കും.
3. കോപം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണമാണ് നൂഡില്‍സ്. അവ ധാരാളമായി കഴിക്കാം. എന്നാല്‍ മസാല നിറഞ്ഞ ഗ്രേവികള്‍ കൂട്ടത്തില്‍ കഴിക്കരുത്.
4. ആസ്വാദ്യകരമായ രുചിയുള്ള പീനട്ട് ബട്ടര്‍ കോപം നിയന്ത്രിക്കാന്‍ ഉത്തമമാണ്.
5. രുചികരമായ, ഗ്രില്‍ ചെയ്ത ചീസ് നിങ്ങളുടെ കോപം നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കും.
6. കാര്‍ബോഹൈഡ്രേറ്റുകള്‍, വിറ്റാമിന്‍ ബി എന്നിവയാല്‍ സമ്പുഷ്ടമാണ് ഉരുളക്കിഴങ്ങ്. ഇവ രണ്ടും രക്തസമ്മര്‍ദ്ധം നിയന്ത്രിക്കാനും മാനസികസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. കോപം നിയന്ത്രിക്കാന്‍ അനുയോജ്യമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മാനസികാരോഗ്യത്തിനും സഹായകരമാണ്

സ്ത്രീകളില്‍ ഓവുലേഷന് അഥവാ അണ്ഡവിസര്‍ജനം നടക്കേണ്ടത് ഗര്‍ഭധാരണത്തിനുള്ള ഒരു പ്രധാന പ്രക്രിയയാണ്.

മാസമുറ കൃത്യമാണെങ്കിലും ചില സ്ത്രീകളിലെങ്കിലും അണ്ഡോല്പാദനം നടക്കാറില്ല. ഇത് സ്ത്രീ വന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്നുമാണ്. അണ്ഡോല്പാദനത്തില് പ്രശ്നങ്ങളുണ്ടാകുന്നതിന്റെ പ്രധാന കാരണം ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ്. ഇതു കൂടാതെ പോഷകക്കുറവ്, പോളിസിസ്റ്റിക് ഓവറി പോലുള്ള രോഗങ്ങള്‍, ശരീരത്തിന്റെ തൂക്കം തുടങ്ങിയവയെല്ലാം ഓവുലേഷന് നടക്കുന്നതിന് തടസമാകാറുണ്ട്. ഗര്‍ഭകാലത്തെ സട്രെസ് ഒഴിവാക്കാം ഓവുലേഷന് ക്രമമായി നടക്കുന്നതിന് സഹായിക്കുന്ന ചില ഭക്ഷണവസ്തുക്കളുണ്ട്. ഇവയിലെ വൈറ്റമിനുകളും ധാതുക്കളുമാണ് ഇതിന് സഹായിക്കുന്നത്. ഓവുലേഷന് കൃത്യമായി നടക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങളെന്തൊക്കെയെന്നു നോക്കൂ,

മുട്ട വൈറ്റമിന്‍ ഡിയുടെ അഭാവം സ്ത്രീകളില്‍ സിസ്റ്റുണ്ടാകാനും ഓവുലേഷന് കൃത്യമായി നടക്കുന്നതിനും തടസമാകാറുണ്ട്. ഇതിനുള്ളൊരു പരിഹാരമാണ് മുട്ട.
ശതാവരി ഫോളിക് ആസിഡിന്റെ കുറവ് സ്ത്രീകളില്‍ ഓവുലേഷന് തടസമാകാറുണ്ട്. ആസ്പരാഗസ് അഥവാ ശതാവരി ഫോളിക് ആസിഡ് ധാരാളമായി അടങ്ങിയ ഒരു ഭക്ഷ്യവസ്തുവാണ്.
കക്കയിറച്ചി വൈറ്റമിന്‍ ബി 12 ഓവുലേഷന് നടക്കുന്നതിന് വളരെ പ്രധാനമാണ്. കക്കയിറച്ചി ഇതിനുള്ളൊരു വഴിയാണ്

പോംഗ്രനേറ്റ് അയേണിന്റെ കുറവും പലപ്പോഴും ഇത്തരം പ്രശ്നത്തിന് കാരണമാകാറുണ്ട്. പോംഗ്രനേറ്റ് അയേണ്‍ കുറവ് പരിഹരിയ്ക്കാന്‍ സഹായിക്കും.
ബദാം വൈറ്റമിന്‍ ഇ അടങ്ങിയ ബദാം ഓവുലേഷന് പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

വൈറ്റമിന്‍ ബി 6 കൃത്യമായ ഓവുലേഷന് വൈറ്റമിന്‍ ബി 6 പ്രധാനമാണ്. പഴം വൈറ്റമിന്‍ ബി 6 അടങ്ങിയ ഒന്നാണ്.
വാള്‍നട്ട് അണ്ഡത്തെ കോശനാശത്തില്‍ നിന്നും തടയുവാന്‍ സെലേനിയം വളരെ പ്രധാനമാണ്. വാള്‍നട്ട് പോലുള്ളവ ഇതിന് സഹായിക്കും.
പാലുല്പന്നങ്ങള് പാലുല്പന്നങ്ങള് ഓവുലേഷനെ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്.

സോയ ഓവുലേഷന് പ്രോട്ടീന്‍ കലര്‍ന്ന ആഹാരങ്ങള്‍ പ്രധാനം. തടി വര്‍ദ്ധിയ്ക്കാതെ തന്നെ പ്രോട്ടീന്‍ ലഭിയ്ക്കാന്‍ സോയ പോലുള്ളവ നല്ലതാണ്.

വയറ്റിലെ കാന്‍സര്‍ 10 ലക്ഷണങ്ങള്‍ ........!!!

സമയത്തു കണ്ടുപിടിച്ചാല്‍ പ്രതിവിധി കണ്ടെത്താവുന്നതും വൈകുന്തോറും രോഗം വഷളാവുകയും ചെയ്യുകയാണ് കാന്‍സര്‍ ജീവനെടുക്കാന്‍ കാരണമാകുന്നത്. പൊതുവില്‍ കണ്ടെത്താന്‍ വൈകുന്ന കാന്സരാണ് വയറിലുണ്ടാകുന്നത്. നെഞ്ചെരിച്ചിലും ഛര്‍ദ്ദിയും പതിവാണെങ്കില്‍ ഒരു ഡോക്ടറുടെ പരിശോധന നടത്തുന്നതാണ് ഉചിതമെന്നു വിദഗ്ധരും വിലയിരുത്തുന്നു. വയറിലെ കാന്സ്റിന്റെ പത്തു ലക്ഷണങ്ങള്‍ ഇതാണ് ..
1, നെഞ്ചെരിച്ചിലും ദഹനക്കുറവും
നെഞ്ചരിച്ചിലും അസിഡിറ്റിയും ഭക്ഷണശേഷം സാധാരണമായിരിക്കും. പക്ഷേ, ഇതു പതിവാണെങ്കില്‍ കാര്യം അപകടമാണെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം. വയറിലെ ട്യൂമറിന്റെ ലക്ഷണമായിരിക്കാം ഭക്ഷണശേഷം പതിവായുള്ള നെഞ്ചെരിച്ചിലും ദഹനക്കുറവും അസിഡിറ്റിയുമെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. ട്യൂമറില്നിന്നുള്ള സ്രവമാണ് ദഹനത്തെ തടസപ്പെടുത്തുന്നത്. ട്യൂമര്‍ വലുതായാല്‍ ചെറുകുടലില്‍ ഭക്ഷണത്തെ തടയും. അതുകൊണ്ട് നെഞ്ചെരിച്ചില്‍ പതിവായാല്‍ അന്റാസിഡ് കഴിച്ചു പ്രതിവിധി കണ്ടെത്തുന്നവര്‍ ജാഗരൂകരായിരിക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്ദേിശിക്കുന്നത്.
2, ലഘുഭക്ഷണവും വയറുനിറയ്ക്കും
ലഘുഭക്ഷണവും ലളിതമായ ഭക്ഷണവും കഴിച്ചാലും വയറുനിറഞ്ഞതായും വിശപ്പു മാറിയതായും തോന്നുന്നതും അപകടത്തിന്റെ ലക്ഷണമാണെന്നു ഡോക്ടര്മാ്ര് പറയുന്നു. കുറച്ചു ഭക്ഷണം കഴിച്ചാല്‍ വേണ്ടെന്നു തോന്നുന്നതും ഭക്ഷണത്തോട് വിരക്തി തോന്നുന്നതും ഇതു കാരണം കൊണ്ടുതന്നെ. ട്യൂമറിന്റെ വളര്‍ച്ച ഭക്ഷണം അന്നനാളത്തിലൂടെ കുടലിലെത്തുന്നതു തടയുന്നതും വയറു നിറഞ്ഞു എന്ന തോന്നലിനു കാരണമാകാം.
3,അകാരണമായ തൂക്കം കുറയല്‍
ഭക്ഷണം ആവശ്യത്തിനു കഴിക്കാന്‍ കഴിയാതെ വരികയും തൂക്കത്തില്‍ കാര്യമായ കുറവു വരികയും ചെയ്യുന്നത് വയറിലെ കാന്സഞറിന്റെ ലക്ഷണമാണ്. അസിഡിറ്റിയും കൂടെയുണ്ടെങ്കില്‍ ഒട്ടും അമാന്തിക്കാതെ ഒരു ഓങ്കോളജിസ്റ്റിന്റെ പരിശോധന അനിവാര്യമാണ്. ഇത്തരം ലക്ഷണങ്ങളുണ്ടെങ്കില്‍ സ്വയം ചികിത്സ ഒഴിവാക്കണം.
4,മൂക്കൊലിപ്പും ഛര്‍ദിയും
ഛര്‍ദി പതിവാകുകയും ഛര്ദിക്കുമ്പോള് പാതി ദഹിച്ച ഭക്ഷണപദാര്‍ഥങ്ങള്‍ പുറത്തുവരികയും ചെയ്താലും അത് അപകടത്തിന്റെ സൂചനയാണ്. പതിവായി മൂക്കൊലിപ്പും ഒരു ലക്ഷണമാകാം. ഭക്ഷണം കഴിച്ചാല്‍ അതു മുകളിലേക്കു വരുന്നു എന്നു തോന്നിയാലും അതു ട്യൂമറിന്റെ ലക്ഷണമാകാം. ഭക്ഷണം ട്യൂമര്‍ മൂലം ചെറുകുടലിലെത്തുന്നതു തടയുന്നതാണ് ഇത്തരത്തില്‍ അസ്വസ്ഥതകളുണ്ടാകാന് കാരണമെന്നാണ് ഡോക്ടര്മാകര് ചൂണ്ടിക്കാട്ടുന്നത്.
5.അലസത തോന്നുക
ബ്ലഡ് കൗണ്ടിലെ കുറവും അതുമൂലമുള്ള അലസതയും ക്ഷീണവും വയറിലെ കാന്സമറിന്റെ ലക്ഷണമാകാം. തൂക്കം കുറയുന്നതും ക്ഷീണവും മറ്റേതെങ്കിലും ആരോഗ്യപ്രശ്നമാണെന്നു കരുതി അവയ്ക്കു മരുന്നു കഴിക്കുന്നത് അസുഖം രൂക്ഷമാക്കുകയേ ഉള്ളൂ. അതുകൊണ്ട് ഇത്തരം അസ്വസ്ഥതകളുണ്ടെങ്കില് ഉടന്‍ സംശയനിവൃത്തിക്കായി ഒരു ഡോക്ടറെ കാണുക.
6,മലബന്ധവും നിറംമാറ്റവും
മലബന്ധം, വയറിളക്കം, മലം കറുത്ത നിറത്തില്‍ പോവുക തുടങ്ങിയവയും കാന്‍സറിന്റെ ലക്ഷണങ്ങളാണ്.
7,വിട്ടുവിട്ടുള്ള ചെറിയ പനി
ശരീരത്തിലെ അണുബാധയുടെ മുന്നറിയിപ്പാണ് വിട്ടുവിട്ടുണ്ടാകുന്ന പനി. വയറില്‍ ട്യൂമറും അതുവഴി അണുബാധയും ഉണ്ടാകുമ്പോള്‍ നേരിയതോതില്‍ വിട്ടുവിട്ടു പനിയുണ്ടാകാനുള്ള സാധ്യതയേറെയാണ്. ക്ഷീണവും പനിയും ഒപ്പം നെഞ്ചെരിച്ചിലും ഉണ്ടെങ്കില്‍ അതും വയറിലെ കാന്സയറിന്റെ ലക്ഷണമാകാം.
8,വയറുവേദന
അടിവയറു കനം വയ്ക്കുന്നതും വേദനയുണ്ടാകുന്നതും ട്യൂമറിന്റെ ലക്ഷണമാകാം. അടിവയറില്‍ അമര്‍ത്തി നോക്കിയാല്‍ തടിപ്പോ മുഴയോ തോന്നുകയാണെങ്കില്‍ അതു ഡോക്ടറോടു പറയുക.
9,മലത്തോടൊപ്പം രക്തം
മലത്തോടൊപ്പം രക്തം വരുന്നത് കാന്സ്റിന്റെ കൂടിയ തോതിലുള്ള ലക്ഷണമാണ്. ട്യൂമര്‍ വളര്‍ന്നു ഘട്ടത്തില്‍ മാത്രമേ ഈ ലക്ഷണമുണ്ടാകൂ. ട്യൂമര്‍ വളര്‍ന്ന് ആന്തരിക രക്തസ്രാവമുണ്ടാകുന്നതാണ് കാരണം. ട്യൂമര്‍ വളരുമ്പോള്‍ വയറിലെ ചെറിയ രക്തക്കുഴലുകള്‍ പൊട്ടാനും ചതയാനും ഉള്ള സാധ്യതയാണ് ഇതു കാണിക്കുന്നത്.
10, വിഴുങ്ങാന്‍ ബുദ്ധിമുട്ട്
ഭക്ഷണം കഴിക്കുന്നതിനും ഗുളികയോ മറ്റോ വിഴുങ്ങതിനോ ബുദ്ധിമുട്ടും രോഗം മൂര്ഛിറക്കുന്ന വേളയില്‍ അനുഭവപ്പെടാം. ഇത് രോഗത്തിന്റെ തുടക്കത്തില്‍ ഉണ്ടായെന്നു വരില്ല. ഈ ലക്ഷണങ്ങളും കൂടി തോന്നിയാല്‍ ഡോക്ടറെ കാണാന്‍ ഒട്ടും മടിക്കേണ്ട

മൂത്രത്തില്‍ കല്ല് മൂലം ഉണ്ടാകുന്ന കഠിന വേദന കുറയ്ക്കാനും കല്ല് വീണ്ടും ഉണ്ടാകുന്നത് തടയാനും പ്രകൃതി ചികിത്സാ മാര്‍ഗങ്ങള്‍ സഹായകരമാണ്

പരിഷ്കൃതമനുഷ്യനെ സംബന്ധിച്ചിടത്തോളം സര്‍വ്വസാധാരണമായ ഒരു രോഗമാണ് മൂത്രാശയക്കല്ല്. പലവിധ കാരണങ്ങള്‍ ഈ രോഗത്തിന് ഹേതുവായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും നൂറ് ശതമാനവും സംതൃപ്തിദായകമായ ഒരു കാരണമോ മറുപടിയോ ആധുനികശാസ്ത്രം നല്‍കുന്നില്ല.
അച്ഛനമ്മമാര്‍ക്കോ സഹോദരങ്ങള്‍ക്കോ ഈ രോഗത്തിന്റെ പ്രവണത ഉണ്ടെങ്കില്‍ ആ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കും രോഗസാദ്ധ്യത ഉള്ളതായി കണക്കാക്കപ്പെടുന്നു. ചുട്ടുപൊള്ളുന്ന മരുഭൂമിയിലോ അല്ലെങ്കില്‍ ഉഷ്ണക്കൂടുതലുള്ള സ്ഥലങ്ങളിലോ ജോലിചെയ്യുന്നവര്‍ക്ക് ശരീരത്തിലെ ജലാംശം കുറയുന്നതിന്റെ ഭാഗമായി ഈ രോഗം വരാം.

മൂത്രത്തിലെ ഖരമാലിന്യങ്ങള്‍ വലിച്ചെടുത്ത് വെള്ളത്തില്‍ ലയിപ്പിച്ച് പുറംതള്ളുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വൃക്കകള്‍ക്ക് ആവശ്യമായ വെള്ളം കിട്ടാതെവരുമ്പോള്‍ സാന്ദ്രത കൂടിയ ഖരമാലിന്യങ്ങള്‍ പരലുകളായി അടിഞ്ഞുകൂടി പരസ്പരം ഒട്ടിച്ചേര്‍ന്ന് കല്ലുകള്‍ രൂപപ്പെടുന്നു. അതുകൊണ്ട് സാധാരണഗതിയില്‍ കുടിക്കുന്ന വെള്ളത്തേക്കാള്‍ കൂടിയ അളവില്‍ ഇത്തരം സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ വെള്ളം കുടിക്കണം. പരലുകളായി അടിഞ്ഞുകൂടുന്ന രാസവസ്തുക്കള്‍ പ്രധാനമായും കാത്സ്യം, ഫോസ്ഫറസ്, യൂറിക് ആസിഡ് എന്നിവയാണ്.

ആധുനിക മനുഷ്യന്റെ കൃത്രിമ ഭക്ഷണരീതികളും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നു.
പ്രകൃതിചികിത്സാ വീക്ഷണം
ശരീരത്തില്‍ അടിഞ്ഞുകൂടുന്ന അഴുക്കുകളാണ് രോഗകാരണമായി പ്രകൃതിചികിത്സകര്‍ കാണുന്നത്. അതുകൊണ്ട് അഴുക്ക് നീക്കുന്നത് രോഗനിവാരണമായും. ഇപ്പോഴത്തെ ഫാസ്റ്റ് ഫുഡും കൃത്രിമഭക്ഷണങ്ങളും ടിന്‍ഫുഡും രക്തത്തെ

വിഷസങ്കലനാവസ്ഥയിലേക്ക് നയിക്കുന്നു. ശരീരത്തിലെ ക്ഷാര അമ്ല അനുപാതം ശരിയായ നിലയില്‍ സൂക്ഷിക്കുന്നതിനുവേണ്ടി രാവിലെ വെറുംവയറ്റില്‍ അരഗ്ലാസ് പിണ്ടിനിര്/ കുമ്പളങ്ങാനീര്, സമം വെള്ളം ചേര്‍ത്ത് കുടിക്കണം. ദിവസവും ഒന്നോ രണ്ടോ ഗ്ലാസ് കരിക്കിന്‍വെള്ളവും കുടിക്കുക. മൂത്രാശയക്കല്ല് വരുന്നത് ഒഴിവാക്കാന്‍ ഈ രണ്ട് കാര്യങ്ങളും വിലപ്പെട്ടതാണ്. ആഹാരത്തില്‍ ഒരു നേരെത്ത ഭക്ഷണം പഴങ്ങള്‍ മാത്രമാകട്ടെ. ഒരു നേരം അരിയാഹാരമാകാം. അതോടൊപ്പം വേവിച്ച പച്ചക്കറികളും ഇലക്കറികളും ഉള്‍ക്കൊള്ളിക്കണം. ഒരു നേരം- ഗോതമ്പ്/ റാഗി ഉപയോഗിക്കാം.

പയര്‍വര്‍ഗങ്ങള്‍ മുളപ്പിച്ച് കറി ഉണ്ടാക്കുന്നതും നല്ലതാണ്. മാംസാഹാരം, വറുത്ത സാധനങ്ങള്‍, ബേക്കറി സാധനങ്ങള്‍, പഴകിയഭക്ഷണം എന്നിവ ഉപേക്ഷിക്കുക തന്നെ വേണം. കോള മുതലായ കൃത്രിമ ഭക്ഷ്യവസ്തുക്കളും വര്‍ജ്ജിക്കണം. മൃഗജന്യഭക്ഷണം കഴിക്കുന്നവരില്‍ രക്തത്തില്‍ യൂറിക് ആസിഡ് കൂടി കാണുന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ആഹാരത്തില്‍ ഉപ്പ്, മുളക്, മസാല എന്നിവ കഴിവതും കുറച്ചുമാത്രം ഉപയോഗിക്കുക.
ചികിത്സാക്രമം
മൂത്രാശയക്കല്ല് വന്നു കഴിഞ്ഞവര്‍ ഭക്ഷണക്രമത്തോടൊപ്പം ചികിത്സാമുറകളും അനുഷ്ഠിക്കേണ്ടതുണ്ട്. (1) ഉദരസ്നാനം പ്രത്യേകം തയ്യാറാക്കിയ ടബ്ബില്‍ 20 മിനിട്ട് ഇരിക്കുന്ന രീതി. ആറിഞ്ച് വെള്ളം എടുക്കണം. രാവിലെ വെറും വയറ്റിലാണ് ഇരിക്കേണ്ടത്. ഉദരസ്നാനത്തിന് ശേഷം 15 മിനിറ്റ് നടക്കണം. ഉദരസ്നാനം എടുക്കുമ്പോള്‍ വയര്‍ തടവുന്നത് നന്ന്. പലപ്പോഴും കഠിനമായ വേദനപോലും ഉദരസ്നാനം എടുക്കുമ്പോള്‍ കുറയുന്നത് കണ്ടിട്ടുണ്ട്.

അടിവയറ്റില്‍ തോര്‍ത്തു നനച്ച് പകുതി പിഴിഞ്ഞ് മടക്കി ചുറ്റുന്നതും ഗുണം ചെയ്യും. 20 മിനിറ്റ് ചുറ്റണം. ദിവസവും വേദനയുള്ള ഭാഗം ചൂടുപിടിക്കുന്നതും നല്ലതാണ്. 3-5 മിനിട്ട് ചൂടുപിടിക്കാം. ഏകദേശം 2-3 ലിറ്റര്‍ ഞെരിഞ്ഞില്‍ തിളപ്പിച്ചവെള്ളം കുടിക്കണം. 8 മില്ലിമീറ്ററില്‍ താഴെയുള്ള കല്ലുകള്‍ വെളിയില്‍ പോകാന്‍ ഇത് സഹായിക്കും. അതോടൊപ്പം ഖരമാലിന്യങ്ങള്‍ പരലുകളായി അടിഞ്ഞുകൂടുന്നതിനെ തടയാനും ഞെരിഞ്ഞില്‍ വെള്ളം കുടിക്കുന്നത് സഹായിക്കും. വേദന കൂടുതല്‍ വരുന്നവര്‍ക്ക് കളിമണ്‍പാക്ക് അടവയറ്റില്‍ 20 മിനിട്ട് വയ്ക്കുന്നതും ഗുണം ചെയ്യും. വേദനയുടെ കാഠിന്യമനുസരിച്ച് പലതവണ കളിമണ്‍പാക്ക് ഇടുന്നതും നന്നായിരിക്കും.

അറിവാണ് നമ്മുടെ ശക്തി. അറിവ് പ്രയോഗിക്കപ്പെടുമ്പോഴാണ് ശക്തിയാകുന്നത്. മൂത്രാശയക്കല്ലിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ വേണ്ട രീതിയില്‍ മനസിലാക്കുകയും, സര്‍വ്വോപരി ഇതെല്ലാം വരാതിരിക്കാന്‍ ക്രമബദ്ധമായ പ്രകൃതിജീവനതത്വങ്ങള് മുറുകെ പിടിക്കുകയും ചെയ്തുകൊണ്ട് രോഗമെന്ന ഇരുളിനെ നമുക്ക് ഒഴിവാക്കാന്‍ കഴിയും.

സ്തനകോശങ്ങളുടെ അമിത വളർച്ചമൂലമുണ്ടാകുന്ന രോഗമാണ് സ്തനാർബുദം. സ്ത്രീകളിലും പുരുഷന്മാരിലും സ്തനാർബുദം ഉണ്ടാകാം. ലോകത്താകമാനമുള്ള അർബുദ രോഗങ്ങളിൽ ശ്വാസകോശാർബുദങ്ങൾക്കു ശേഷം ഏറ്റവും കൂടുതലുണ്ടാകുന്ന രണ്ടാമത്തെ അർബുദമാണ് സ്തനാർബുദം. അർബുദം മൂലമുള്ള മരണങ്ങളിൽ അഞ്ചാം സ്ഥാനമാണ് സ്തനാർബുദത്തിനുള്ളത്. 2005-ൽ ലോകത്താകമാനം 5,02,000 മരണങ്ങൾ സ്തനാർബുദം മൂലമുണ്ടായി. ഇത് അർബുദം മൂലമുള്ള മരണങ്ങളുടെ 7 ശതമാനവും മൊത്തം മരണങ്ങളുടെ ഏകദേശം ഒരു ശതമാനവും ആണ്. സ്തനാർബുദബാധയ്ക്കുള്ള സാധ്യത സ്ത്രീകളിൽ 12 ശതമാനമാണ്. പ്രായം വർദ്ധിക്കും തോറും സ്തനാർബുദബാധയ്ക്കുള്ള സാധ്യതയും ഏറിവരുന്നു.

സാദ്ധ്യതകൾ
ജനിതക സാഹചര്യവും കുടുംബപശ്ചാത്തലവും: സ്തനാർബുദം ഒരു പാരമ്പര്യരോഗമായി അവകാശപ്പെടുവാൻ സാധിക്കില്ലെങ്കിലും ഏറ്റവും അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലും വന്നിട്ടുണ്ടെങ്കിൽ, തീർച്ചയായും അത്തരക്കാരിൽ സ്തനാർബുദത്തിന്റെ തോത് ഗണ്യമായി ഏറിവരുന്നതാണ്.
ആർത്തവം - ആരംഭവും അവസാനവും: നേരത്തെയള്ള ആർത്തവാരംഭവും വൈകിയുള്ള ആർത്തവവിരാമവും സ്തനാർബുദത്തിനുള്ള സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നു.
ഭക്ഷണവും ജീവിതരീതിയും: കൂടിയ കൊഴുപ്പടങ്ങിയ ഭക്ഷണം മൂലം, ആൽക്കഹോളിന്റെ അമിതമായ ഉപയോഗം ഇവ, സ്തനാർബുദത്തിന് വഴിവെക്കുന്ന രണ്ടു പ്രധാന ഘടകങ്ങൾ ആണ്.
ഹോർമോണുകളുടെ പങ്ക്: ഗർഭനിരോധന ഗുളികകളിലെ ഹോർമോൺ സങ്കരങ്ങൾ, ആർത്തവവിരാമക്കാരിൽ ഉപയോഗത്തിനു നിർദേശിക്കപ്പെടുന്ന ഹോർമോൺ പുനരുത്ഥാന ചികിത്സ എന്നിവ അനുകൂല സാഹചര്യം സൃഷ്ടിക്കുവാൻ പോന്നവയാണ്.

സാധ്യതയുള്ളവർ
50- വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾ
പാരമ്പര്യമായി കുടുംബത്തിൽ ആർക്കെങ്കിലും സ്തനാർബുദമുണ്ടായിട്ടുണ്ടെങ്കിൽ
12 വയസ്സിനുമുമ്പ് ആർത്തവം ആരംഭിച്ചിട്ടുള്ളവർ
55 വയസ്സിനുശേഷം ആർത്തവ വിരാമം ഉണ്ടായിട്ടുള്ളവർ
ആദ്യത്തെ ഗർഭധാരണം 30 വയസ്സിനുശേഷം നടന്നവർ
ഒരിക്കലും ഗർഭിണിയാകാത്ത സ്ത്രീകൾ
ആർത്തവ വിരാമത്തിനുശേഷം അമിത ഭാരമുണ്ടായവർ
ജനിതക വ്യതിയാനം ഉണ്ടായിട്ടുള്ള ബ്രസ്റ്റ് കാൻസർ ജീനുകളുള്ളവർ
സ്വയം പരിശോധന
ഇരുപതു വയസ്സുകഴിഞ്ഞ എല്ലാ സ്ത്രീകളും മാസത്തിലൊരിക്കലെങ്കിലും സ്വയം പരിശോധന ചെയ്യേണ്ടതാണ്. സ്തനത്തിലെ ചർമ്മത്തിലുള്ള നിറവ്യതാസം, സ്തനത്തിലെ ആകൃതിയിലോ, വലിപ്പത്തിലോ ഉള്ള വ്യതിയാനങ്ങൾ, മുലഞെട്ടുകൾ തമ്മിലുള്ള മാറ്റങ്ങൾ എന്നിവ നിരീക്ഷിക്കുക.

തൊട്ടുനോക്കിയുള്ള പരിശോധന
നിന്നുകൊണ്ടും കിടന്നുകൊണ്ടും ഈ പരിശോധന നടത്താവുന്നതാണ്. കൈയിലെ പെരുവിരലൊഴികെ നാലുവിരലുകൾ കൊണ്ടു പരിശോധനയാണ് ഇത്. ആർത്തവത്തിനുശേഷം ഒരാഴ്ച കഴിഞ്ഞുവേണം പരിശോധന നടത്തേണ്ടത്. ആർത്തവവിരാമം വന്നവരും ഗർഭപാത്രം നീക്കം ചെയ്തവരും മാസത്തിലൊരിക്കൽ ഒരു പ്രത്യേകദിവസം പരിശോധന നടത്തേണ്ടതാണ്. 20 നും 40 നും ഇടയിൽ പ്രായമുള്ളവർ രണ്ടുവർഷത്തിലൊരിക്കൽ ഡോക്ടറെകൊണ്ടു സ്തനം പരിശോധിപ്പിക്കേണ്ടതാണ്.

മാമോഗ്രഫി

സ്തനാർബുദലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നതിനുമുമ്പ് സ്തനത്തിലെ വളരെ ചെറിയ മുഴകൾ പോലും കൃത്യമായി മനസ്സിലാക്കുവാൻ സഹായിക്കുന്ന ഏറ്റവും മികച്ച പരിശോധനാരീതിയാണ് ഇത്. 40 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ സ്ത്രീകളും ഒന്നുമുതൽ രണ്ടു വർഷക്കാലയളവിൽ മാമോഗ്രാഫി നടത്തിയിരിക്കണം. വളരെ വീര്യം കുറഞ്ഞ എക്സ്റേ സ്തനത്തിലൂടെ കടത്തിവിട്ടുകൊണ്ടാണ് മാമോഗ്രാഫി നടത്തുന്നത്.

ലക്ഷണങ്ങൾ
പ്രധാന ലക്ഷണങ്ങൾ താഴെ പറയുന്നു.
സ്തനത്തിലുണ്ടാകുന്ന മുഴകൾ.
സ്തനാകൃതിയിൽ വരുന്ന മാറ്റങ്ങൾ.
തൊലിപ്പുറത്തുണ്ടാകുന്ന വ്യതിയാനങ്ങൾ.
മുലഞെട്ട് ഉള്ളിലോട്ടു വലിഞ്ഞിരിക്കുക.
മുലക്കണ്ണിൽ നിന്നുള്ള ശ്രവങ്ങൾ
മുലക്കണ്ണിലുണ്ടാകുന്ന നിറം മാറ്റം
കക്ഷത്തിലുണ്ടാകുന്ന കഴല വീക്കം

ചികിത്സ[
സ്തനാർബുദ ചികിത്സയുടെ ഏറ്റവും കാതലായ വശം, അർബുദത്തെ ആരംഭദശയിൽ തന്നെ കണ്ടെത്തുകയെന്നതാണ്. ഏതു സ്തനമുഴയും സ്തനാർബുദമാണെന്ന് കരുതി ചികിത്സയ്ക്കൊരുങ്ങുക. രോഗം ബാധിച്ച ഭാഗമോ സ്തനം മുഴുവൻ തന്നെയോ നീക്കം ചെയ്യുകയെന്നതാണ് അടിസ്ഥാന ശസ്ത്രക്രിയാ തത്വം. സ്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന കക്ഷത്തിലെ ഗ്രന്ഥികൾ കൂടി നീക്കം ചെയ്യുന്നുവെന്നതാണ് ചികിത്സയുടെ വശം. ഈ ഗ്രന്ഥികൾ കൂടാതെ സ്തനങ്ങൾ മാത്രമായും നീക്കംചെയ്യാറുണ്ട്. എന്നാൽ ചിലപ്പോൾ സ്തനം നീക്കംചെയ്യാതെ, അർബുദകലകളെ മാത്രം സമൂലം പറിച്ചുമാറ്റുന്ന രീതിയുമുണ്ട്.

ഗർഭിണികളിലെ സ്തനാർബുദം
ഗർഭിണികളെ ബാധിക്കുന്ന, ഏറ്റവും സാധാരണമായ അർബുദമാണ് ഇത്. ഗർഭിണികളിലും മുലയൂട്ടുന്നവരിലും സ്തനാർബുദം കണ്ടെത്തുക ഏറെ പ്രയാസകരമാണ്. ഗർഭം അലസിപ്പിക്കുക, പ്രസവം നേരത്തെയാക്കുക ഇവയൊന്നും ചികിത്സാഫലങ്ങളെ ഗുണപരമായി ബാധിക്കുന്നില്ല. അർബുദത്തിനെതിരെയുള്ള കഠിനമായ ഔഷധങ്ങൾ ഗർഭിണികളിൽ ഉപയോഗിക്കാറില്ല. പ്രസവശേഷം മാത്രമേ റേഡിയേഷൻ ചികിത്സ കഴിവതും നടത്താവു.\

മുൻകരുതൽ
സ്തനാർബുദത്തിനെതിരെ ഏറ്റവും ഫലപ്രദമായുള്ള മുൻകരുതൽ സ്തനങ്ങൾ മാറ്റി പകരം കൃത്രിമസ്തനങ്ങൾ വെച്ചുപിടിപ്പിക്കുക എന്നതാണ്. ഇതൊരു ആശ്ചര്യകരമായ അവസ്ഥയാണെങ്കിലും ഈ ശസ്ത്രക്രിയവഴി സ്തനാർബുദത്തിന്റെ തോത് 90 ശതമാനംവരെ കുറച്ചുകൊണ്ടുവരുവാൻ സാധിക്കും. ജനിതകമായ സാധ്യതകൾ കണ്ടുപിടിക്കുവാനുതകുന്ന രക്തപരിശോധനകളും ഇന്ന് സാധാരണമാണ്. സ്തനാർബുദബാധയ്ക്ക് അനുകൂല സാഹചര്യമുള്ളവരിൽ ടമോക്സിഫെൻ എന്ന ഹോർമോൺ ഉപയോഗിക്കാമെങ്കിലും, ഇതിന്റെ പാർശ്വഫലമായി ഗർഭാശയാർബുദത്തിനുള്ള കൂടിയസാധ്യതകൾ കാണുന്നുണ്ട്. എന്നാൽ മറ്റൊരു ഔഷധമായ റലോക്സിഫെന് ഈ പാർശ്വഫലം ഇല്ലെന്നാണ് വിശ്വസിക്കുന്നത്.

സ്വന്തം ശരീരം ശ്രദ്ധിക്കുന്നില്ല എന്ന പ്രഖ്യാപനമാണ് കുടവയര്‍. ഈ ഒരു പ്രശ്നം പുരുഷന്മാരെ മാത്രമല്ല അലട്ടുന്നത്, നേരെ മറിച്ച് കേരളത്തിലെ വീട്ടമ്മമാരേയും 'വയര്‍ ചാടി' എന്ന പേരില്‍ അലട്ടുന്ന പ്രശ്നമാണ്. കൃത്യമായ വ്യായാമത്തിലൂടേയും ഭക്ഷണ നിയന്ത്രണത്തിലൂടേയും കുടവയര്‍ ഇല്ലാതാക്കി ഒതുക്കമുള്ള വയര്‍ സ്വന്തമാക്കുവുന്നതേയുള്ളൂ. കുടവയര്‍ ഇല്ലാതാക്കുന്നതിന് ചെയ്യേണ്ട ചില വ്യായാമങ്ങള്‍ പരിചയപ്പെടുത്താം.

ലെഗ് റെയ്സ്

മലര്‍ന്നു കിടന്ന ശേഷം കാലുകള്‍ മടക്കി മുകളിലേക്ക് മടക്കുക. 90 ഡിഗ്രിയില്‍ ഉയര്‍ത്തിയ ശേഷം കാലുകള്‍ മുന്നോട്ടേക്ക് പതുക്കെ കൊണ്ട് വരിക. തുടര്‍ന്ന് വീണ്ടും പിന്നിലോട്ട് കൊണ്ട് വരിക.
ട്വിസ്റ്റ്സ്

നിവര്‍ന്നു നിന്ന് കാലുകള്‍ അകറ്റി വെയ്ക്കുക, തുടര്‍ന്ന് ഇരു കൈകളും വശങ്ങളിലേക്ക് നീട്ടി പിടിക്കുക. നീളമുള്ള വടി തോളിലും കൈകളിലായും ചേര്‍ത്ത് പിടിച്ച് കാലുറപ്പിച്ചു നിന്ന് വശങ്ങളിലേക്ക് തിരിയുക.

നീളമുള്ള വടി തോളില്‍ വെച്ച് കൈകള്‍ നിവര്‍ത്തി പിടിക്കുക. നടുവ് വളയാതെ ഒരു വശത്തേക്ക് ചരിയുക. തുടര്‍ന്ന് നിവര്‍ന്നു നിന്ന് മറുവശത്തേക്ക് അതു പോലെ തന്നെ വളയുക.

ആബ്ക്രഞ്ചസ്

മലര്‍ന്നു കിടന്ന്, മുട്ട് മടക്കി പാദങ്ങള്‍ നിലത്തുറപ്പിക്കുക. തലയ്ക്ക് പിറകില്‍ കൈകള്‍ ക്രോസായി മടക്കി വെയ്ക്കുക. തുടര്‍ന്ന് തല മുകളിലേക്കുയര്‍ത്തി സാവധാനം ഉയരാന്‍ ശ്രമിക്കുക. ആദ്യ ശ്രമങ്ങളില്‍ വളരെ കുറച്ച് മാത്രം ഉയര്‍ന്നാല്‍ മതി. പിന്നീട് മുതുക് വളച്ച് നന്നായി ഉയരാന്‍ സാധിക്കും. പൊങ്ങി വരുമ്പോള്‍ ശ്വാസം അകത്തേക്കെടുക്കണം. അല്പനിമിഷം ഉയര്‍ന്നു നിന്നിട്ട് പതുക്കെ പിന്നിലേക്ക് താഴുക.

രണ്ടു പേര് അടുത്തടുത്തായി പുറം തിരിഞ്ഞു നില്ക്കുക. വലിപ്പമുള്ള ഒരു പന്തോ പാത്രമോ കൈമാറുന്നതാണ് കളി. ഒരു വശത്തേക്ക് തിരിഞ്ഞ് പങ്കാളിയുടെ കൈയില്‍ പന്ത് കൊടുക്കുക. മറു വശത്തേക്ക് തിരിഞ്ഞ് അയാളുടെ പക്കലില്‍ നിന്ന് പന്ത് വാങ്ങുക. ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും നിരന്തരം തിരിയുമ്പോള്‍ ഉദര പേശികള്‍ക്ക് വേണ്ടത്ര വ്യായാമം ലഭിക്കും

നാരങ്ങ വർഗത്തിൽ ഫലങ്ങൾ സ്ത്രീകളിൽ മസ്തിഷ്ഘാത സാധ്യത കുറയ്ക്കും എന്ന് പഠനം

. ഈ ഫലങ്ങളിലടങ്ങിയ ഫ്ളേവനോയ്ഡുകളാണ് രോഗസാധ്യത കുറയ്ക്കുന്നത്. പഴങ്ങള്‍ പച്ചക്കറികള്‍, ഡാര്‍ക്ക് ചോക്ക്ളേറ്റ്, ചുവന്ന വൈന്‍ മുതലായവയോല്ലാം അടങ്ങിയ ഒരു വിഭാഗം സംയുക്തങ്ങളാണ് ഫ്ളേവനോയ്ഡുകള്‍.ധാരാളം പഴങ്ങളും പച്ചക്കറികളും പ്രത്യേകിച്ച് ജീവകം സി കഴിക്കുന്നതിലൂടെ മസ്തിഷ്ഘാകാതത്തിനുള്ള സാധ്യത കുറയ്ക്കും എന്ന് പഠനത്തിലൂടെ തെളിഞ്ഞു. രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതുള്‍പ്പെടെ നിരവധി കാര്യങ്ങളില്‍ ഫ്ളേവനോയ്ഡുകള്‍ സംരക്ഷണം നല്കുന്നു. യുഎസ്എയിലെ നഴ്സസ് ഹെല്‍ത്ത് സ്റ്റഡി ആധാരമാക്കി നീണ്ട 14 വര്‍ഷത്തെ വിവരം ശേഖരിച്ചാണ് പഠനം നടത്തിയത്. 69,622 സ്ത്രീകളുടെ വിവരങ്ങള്‍ ശേഖരിച്ചു. ഭക്ഷണശീലങ്ങള്‍, പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതുള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ മുതലായവ ഓരോ 4 വര്‍ഷം കൂടുന്തേറും പരിശോധിച്ചു. ഫ്ളേവനോയിഡുകളുടെ ആറ് പ്രധാന ഉപവിഭവങ്ങള്ക്ക് മസ്തിഷ്കാഘാതവുമായുള്ള ബന്ധം ഗവേഷകര്‍ പരിശോധിച്ചു- ഫ്ളേവനോണ്സ്, ആന്തോസയാനിഡുകള്, ഫ്ളേവര്‍ 3, ഫ്ളേവനോയ്ഡ് പോളിമറുകള്‍, ഫ്ളേവനോളുകള്‍, ഫ്ളേവോണുകള് എന്നിവയാണവ. ഉപവിഭാഗങ്ങളുടെ ജൈവിക പ്രവര്‍ത്തനങ്ങള്‍ തമ്മിലുള്ള ബന്ധം ഗവേഷകര്‍ക്ക് കണ്ടെത്താനായില്ല. എന്നാല്‍ ഫ്ളേവനോളുകള്‍ ധാരാളം അടങ്ങിയ ഓറഞ്ച് മുതലായ നാരങ്ങാവിഭാഗത്തില്‍പ്പെട്ട പഴങ്ങള്‍ കഴിക്കുക വഴി സ്ത്രീകളില്‍ രക്തം കട്ടപിടിച്ചുണ്ടാകുന്ന മസ്തിഷ്കാഘാതത്തിനുള്ള സാധ്യത 19 ശതമാനം കുറവാണെന്ന് കണ്ടു.

കഴുത്തുവേദനയുടെ കാണാപ്പുറങ്ങള്‍

കഴുത്തിന് നേര് പിന്‍ഭാഗത്തോ, ഒരു പ്രത്യേക സ്ഥാനത്തോ, വ്യാപകമായോ, കഴുത്തിന് മുഴുവനായോ അനുഭവപ്പെടുന്നതാണ് കഴുത്തുവേദന (Neck Pain). ഇത് സ്ഥിരമോ, താല്ക്കാലികമോ ആകാം. എല്ലാ പ്രായക്കാരിലും പലവിധ കാരണങ്ങളാല്‍ ഉണ്ടാകുന്ന കഴുത്തുവേദനക്ക് ഫലപ്രദമയ ചികിത്സകള്‍ ഇന്ന് ലഭ്യമാണ്. പുതുതലമുറയിലെ ഐ ടി മേഖലകളിലും മറ്റും തൊഴിലെടുക്കുന്നവരില്‍ ഇത് കാണപ്പെടുന്നുണ്ട്. കഴുത്തുവേദന സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരിഷന്മാരിലാണ് പ്രത്യക്ഷപ്പെടുന്നതെന്ന പ്രത്യേകതയും ശ്രദ്ധേയമാണ്. കഴുത്തുവേദനയ്ക്ക് ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രത്യേക ചികിത്സകളും നടത്തുന്നു. മിക്ക ആശുപത്രികളിലും കഴുത്തുവേദന സ്പെഷലിസ്റുകളും സേവനം ചെയ്യുന്നുണ്ട്.
ഇരിപ്പും കിടപ്പും മാത്രമല്ല, തൊഴിലും അപകടങ്ങളും എല്ലാം, സ്ഥിരമായുണ്ടാകുന്ന കഴുത്തുവേദനയുടെ കാരണങ്ങളാകാം. കഴുത്തിലെ കശേരുക്കളുടെ തേയ്മാനമോ അപാകതകളോ വേദനക്ക് പിന്നിലുണ്ടാകാം. ഏതു തരത്തിലുള്ള കഴുത്തുവേദനയായിരുന്നാലും പ്രതിഫലനങ്ങള്‍ ഏകദേശം ഒരുപോലെയാകുന്നു. കഴുത്തുവേദന നേരിടുമ്പോള്‍, നിര്‍ബന്ധമായും വിശ്രമമല്ലാതെ മറ്റ് ഉപായങ്ങളില്ല. ആധുനിക ചികിത്സാ രംഗം കഴുത്തുവേദനയുടെ ചികിത്സയില്‍ ഏറെ മുന്നിലെത്തിയിരിക്കയാണ്. അലോപ്പതിയിലും ആയുര്‍വേദത്തിലും കഴുത്തു വേദന അകറ്റാന്‍ പര്യാപ്തമായ ചികിത്സാ രീതികള്‍ ഉണ്ട്.
പുതു തലമുറയ്ക്ക് ജീവിതശൈലിയുടെ പാര്‍ശ്വഫലമെന്നോണം കഴുത്തുവേദന കാണുന്നുണ്ട്. കമ്പ്യൂട്ടറിന്റെ നിരന്തര ഉപയോഗം, സ്ഥിരമായി ഇരുചക്രവാഹനം ഓടിക്കുന്നത്, വശപിശകോടെയുള്ള കിടപ്പ്, ഇരിപ്പ് എന്നിവ കഴുത്തുവേദന ഉണ്ടാക്കുന്ന ഘടകങ്ങളാണ്.
കശേരുക്കള്‍ക്ക് സംഭവിക്കുന്ന തേയ്മാനവും (Cervical Spondylosis) ഡിസ്ക്കുകളുടെ തകരാറുകളും സ്ഥായിയായ കഴുത്തു വേദനക്ക് കാരണമാകുന്നു. താല്‍ക്കാലിക കഴുത്തുവേദന ഒന്നോ രണ്ടോ ദിവസത്തിനകം അപ്രത്യക്ഷമാകുകയാണ് പതിവ്; വീട്ടിലെ പ്രാഥമിക ശുശ്രൂഷകള്കൊണ്ടുതന്നെ.
മാംസപേശികള്‍ക്ക് നേരിട്ടുണ്ടാകുന്ന സമ്മര്‍ദ്ദം, വലിച്ചില്, പിരിമുറുക്കം എന്നിവ കഴുത്തുവേദനയെ ക്ഷണിച്ചുവരുത്തുന്നു. തോളുവേദന, തലവേദന, കൈകടച്ചില്‍, ക്ഷീണം ഇതെല്ലാമായി ബന്ധപ്പെട്ടും കഴുത്തുവേദന വരാറുണ്ട്. കഴുത്തു ഭാഗത്തെ ഞരമ്പിനുണ്ടാകുന്ന ഞെരുക്കവും ഇറുക്കവും, കൈ കുഴച്ചില്‍, തരിപ്പ് എല്ലാം കഴുത്തുവേദനയുമായി ബന്ധപ്പെട്ടതാകാം. പുത്തന്‍ ജീവിത ശൈലിയും കമ്പ്യൂട്ടറുമായി ദീര്‍ഘനേരം സമ്പര്‍ക്കവും മുതിര്‍ന്ന വിദ്യാര്‍ത്ഥികളിലും കഴുത്തുവേദന ഉണ്ടാക്കുന്നുണ്ട്. ഐ ടി പ്രൊഫഷണലുകള്‍ക്ക് ഒരു ഒഴിയാബാധപോലെ കഴുത്തുവേദന പിടികൂടാനുള്ള സാധ്യതകള്‍ വിശാലമാണ്.
താല്‍ക്കാലിക കഴുത്തുവേദനകളെ ഗൌരവപൂര്‍വ്വം ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ ഇത് മാരകവും സ്ഥായിയായ രോഗവുമായി മാറാന്‍ ഇടയുണ്ട്. സ്ഥിരമായ കഴുത്തുവേദന ഗൌരവമേറിയ ചികിത്സകള്‍ അര്‍ഹിക്കുന്നതാണ്. കഴുത്ത് വല്ലപ്പോഴും ഉളുക്കുകയോ, വേദനിയ്ക്കുകയോ, പൊതുവെ എല്ലാവരിലും അനുഭവപ്പെടുന്നതാണെങ്കിലും വേദന രണ്ടുമൂന്നു ദിവസങ്ങള്‍ കഴിഞ്ഞു ഒഴിയാതിരുന്നാല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കഴുത്ത് വേദന സ്വതന്ത്രമായ ചലനത്തെ തടസപ്പെടുത്തുന്നതാണ്.
അണുബാധ, കഴുത്തിന് സമ്മര്‍ദ്ദം, മുറിവോ, ചതവോ, തൊണ്ടയില്‍ അണുബാധ, കഴുത്തിന് ബലഹീനതയുണ്ടാകുക, സുഷുമ്ന കാണ്ഡത്തിലെ എല്ലിന് അണുബാധ എന്നിവ കഴുത്തുവേദനയ്ക്കുള്ള കാരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.
വാഹനം മൂലമോ മറ്റു തരത്തിലോ അപകടങ്ങളില്‍പെട്ട് കഴുത്തിനോ, നട്ടെല്ലിനോ പരിക്കു പറ്റിയവര്‍ക്ക് താല്‍ക്കാലികമായി കടുത്ത കഴുത്തുവേദനയോ, ഉളുക്കോ അനുഭവപ്പെടും. സെര്‍വിക്കല്‍ സ്പോണ്ടിലോസിസിന്റെ ഭാഗമായും സ്ഥിരമായി കഴുത്തുവേദന ഉണ്ടാകും. വായനയില്‍ ദീര്‍ഘമായി ഏര്‍പ്പെടുന്നവര്‍ക്ക് കഴുത്തു വേദന കാണാറുണ്ട്. ഇതിനെ 'പഠിപ്പുകാരുടെ' കഴുത്തുവേദനയെന്ന ഓമനപേരിലും അറിയപ്പെടുന്നു.
ആവശ്യമായ വ്യായാമം കഴുത്തിന് ഇല്ലാത്ത തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരില്‍ വലിയ ശതമാനവും കഴുത്തു വേദനക്കാരാണ്. നട്ടെല്ലിന്റെ തകരാറുമായി ബന്ധപ്പെട്ടുള്ള കഴുത്തുവേദന വിഭിന്നമായിരിക്കും. ഇതിന്റെ ചികിത്സകള്‍ ഗൌരവമേറിയതും. കഴുത്തിന്റെ താഴേക്കുള്ള ഏഴ് കശേരുക്കള്‍ക്കിടയിലുള്ള തേയ്മാനം വന്ന ഡിസ്ക്കുകള്‍ മൂലമുണ്ടാകുന്ന സ്പോണ്ടിലോസിസ് വളരെ വ്യാപകമായി കണ്ടുവരുന്നു. കൂടാതെ, എല്ലുകളില്‍ മുഴയുണ്ടാകുന്നതും/മറ്റു വളര്‍ച്ചകളും (Osteofight) സുഷ്മനയെ സംരക്ഷിക്കുന്ന ഡ്യൂറായേയോ ഞരമ്പുകളേയോ സ്പര്‍ശിക്കുമ്പോഴും കഠിനമായ കഴുത്തുവേദനയുണ്ടാകുന്നു.
കഴുത്തുവേദനക്കാര് ശ്രദ്ധിക്കേണ്ടത്.
കഴുത്തിന് വേണ്ടത്ര വിശ്രമം നല്‍കുക. മാനസിക പിരിമുറുക്കങ്ങള്‍ ഒഴിവാക്കുക, കാരണം, ഇത് കഴുത്തിലെ മാംസപേശികളില്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നു.
കഴുത്തിന് നീരോ/വേദനയോ ഉണ്ടാകുമ്പോള്‍ അല്പം ചൂടുപിടിക്കുന്നത് നല്ലതാണ്. വേദന ശമിക്കും
കിടക്കുമ്പോള്‍ തലയിണ ഒഴിവാക്കുന്നതാണ് നല്ലത്.
ഉറങ്ങുമ്പോള്‍ കമിഴ്ന്ന് കിടക്കാതിരിക്കുക, കഴുത്തുവേദന വര്‍ദ്ധിപ്പിക്കും കമിഴ്ന്നുളള കിടപ്പ്.
ഉറച്ച പ്രതലത്തില്‍, ബെഡുകള്‍ ഒഴിവാക്കി, കിടക്കുന്നതാണ് നല്ലത്.
ഭാരമേറിയ വസ്തുക്കള്‍ പൊക്കിയെടുക്കുമ്പോള്‍ കഴുത്ത് വളക്കാതിരിക്കട്ടെ.
ഇരിക്കുമ്പോള്‍ മുട്ടുമടക്കി സാധാരണ, സാവകാശത്തോടെ ഇരിയ്ക്കുക. നീണ്ട സമയം ഇരിക്കുന്നതും ഉപേക്ഷിക്കുകയാണ് നല്ലത്.
ദീര്‍ഘനേരം അഥവാ ഇരിയ്ക്കേണ്ടി വന്നാല്‍, ഇടയ്ക്കിടെ എണീറ്റ് അല്പം നടക്കുക. ഇത് കഴുത്തിനും ശരീരത്തിന്റെ മറ്റ് അവയവങ്ങള്‍ക്കും ചലന സ്വാതന്ത്യവും ആയാസവും നല്കുന്നു.
കസേരയിലോ, സോഫയിലോ ഉള്ള ഉറക്കം കഴുത്തുവേദനയെ വരുത്താന്‍ പര്യാപ്തമാണ്.
ബസ്സിലും തീവണ്ടിയിലും ഇരുന്നുള്ള ഉറക്കവും ഒരേ ദിശയിലേക്ക് നോക്കിയിരുന്നുള്ള ദീര്‍ഘയാത്രകളും കഴുത്തുവേദനയെ സ്വാഗതം ചെയ്യുന്നതാണ്.
കഴുത്തുവേദനയുടെ സ്വഭാവമനുസരിച്ചാണ് അത് ഗൌരവമുള്ളതോ, താല്ക്കാലികമായിട്ടുള്ളതോ എന്നത് നിര്‍ണ്ണയിക്കുക. മറക്കരുത്, ഹൃദയ ആഘാതത്തിന്റെ മുന്നോടിയായും കഴുത്ത് വേദന / കടച്ചില് അനുഭവപ്പെടുന്നതായി കണ്ടുവരുന്നുണ്ട്.
കഴുത്തുവേദന എത്തരത്തിലുള്ളതാണെന്ന് നിര്‍ണ്ണയിക്കാനുള്ള പരിശോധനകള്‍ നിരവധിയുണ്ട്. എക്സ്റേ (X-ray) ഇലക്ട്രോ കാര്‍ഡിയോഗ്രാം (ECG), രക്ത പരിശോധനകള്‍, സിടി സ്ക്യാന് (C.T. Scan) എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
സുഷുമ്നാകാണ്ഡത്തിനോ, എല്ലുകള്‍ക്കോ ഉണ്ടാകുന്ന വീക്കം, മുഴകള്‍, തേയ്മാനം എന്നിവയെല്ലാം കണ്ടെത്താന്‍ പര്യാപ്തമായ എക്സ്റേയില്‍ നിന്നും കഴുത്തുവേദന ഹൃദയമോ, ശ്വാസകോശവുമായോ ബന്ധപ്പെട്ടതാണോ എന്ന് തിരിച്ചറിയാന്‍ സഹായകരമാണ്.
ഇ സി ജി (ECG) യാണെങ്കില്‍ ഹൃദയാഘാതവുമായി ബന്ധമുള്ളതാണോ കഴുത്തുവേദന എന്നറിയാന്‍ സാധിക്കുന്ന പരിശോധനയാണ്. കഴുത്തുവേദനയോടൊപ്പം നെഞ്ചുവേദന, ശ്വസിക്കാന്‍ പ്രയാസം തുടങ്ങിയവ അനുഭവപ്പെടുന്നുണ്ടെങ്കിലാണ് സാധാരണ നിലക്ക് ഇ സി ജിക്കായി ഡോക്ടര്‍ ശുപാര്‍ശ ചെയ്യുക.
ഹൃദയ സംബന്ധിയാണോ കഴുത്തുവേദന എന്നറിയാന്‍ വിവിധ രക്തപരിശോധനകളും ആവശ്യമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊഴുപ്പിന്റെ വര്‍ദ്ധന, പുകവലി എന്നിവയുള്ളവരില്‍ രക്തപരിശോധനകള്‍ നിര്‍ബന്ധമാകുന്നു.
എക്സ്റേയില്‍ നിന്നും കഴുത്തുവേദനയുടെ കാര്യകാരണങ്ങള്‍ വ്യക്തമാകാതെ വരുമ്പോഴാണ് സി ടി സ്ക്യാന് (C T Scan), ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നത്. ശ്വാസകോശത്തിനോടൊ, ഹൃദയത്തിനോടെ ബന്ധമുള്ള വലിയ രക്തകുഴലുകള്‍ക്ക് വന്നീട്ടുള്ള വ്യത്യാസവും തകരാറുകളും ഈ പരിശോധനയിലൂടെ കണ്ടെത്താനാകുമെന്നതാണ് സി ടി സ്ക്വാനിന്റെ പ്രത്യേകത.
സ്വയം ചെയ്യാവുന്നത് : കഴുത്തിനേല്‍ക്കുന്ന ചെറിയ മുറിവിന് വീട്ടില്‍ പ്രാഥമിക ശുശ്രൂഷതന്നെ മതിയാകും. വേദന പന്തികേടായി തോന്നുന്നുവെങ്കില്‍ ഡോക്ടറുടെ സഹായം തേടണം.
വിശ്രമമാണ് കഴുത്തുവേദനയ്ക്കുള്ള പ്രാഥമിക ചികിത്സയും മരുന്നും. കഴുത്തിനേറ്റത് മുറിവാണെങ്കില്‍ ആ ഭാഗം അധികം ചലിപ്പിക്കാതെ ശ്രദ്ധിക്കുക. കഴുത്തിന്റെ ഇളക്കം പരമാവധി കുറയ്ക്കുകയോ ഒഴിവാക്കുകയോ നല്ലതാണ്. രണ്ടുമൂന്നു ദിവസത്തിനകം വേദന ശമിച്ച് പൂര്‍വ്വ സ്ഥിതിയിലെത്തും.
കഴുത്തിനേറ്റത് പരിക്കുകളോ മുറിവുകളോ ആയിരിക്കാം - പ്ലാസ്റ്റിക് ബാഗില്‍ ഐസ് കട്ടയിട്ട് ഒരു തോര്‍ത്തുകൊണ്ട് പൊതിഞ്ഞ് കഴുത്തില്‍ മുറിവേറ്റ, ചതഞ്ഞ സ്ഥലത്ത് ഓരോ മണിക്കൂറിലും 15-20 മിനിറ്റുകള്‍ വരെ തടവുക - കിഴി വെക്കുന്നതുപോലെ. ഐസുകൊണ്ട് ഇത് നേരിട്ട് ചെയ്താല്‍ ത്വക്കിന് കേടുപറ്റുമെന്നും ഓര്‍ത്തിരിക്കുക.
നീരുണ്ടെങ്കില്‍ ചെറിയ തോതിലുള്ള വേദന സംഹാരികള്‍ ഉപയോഗിക്കാം. കൂടാതെ, കിടക്കുമ്പോഴും ഇരിയ്ക്കുമ്പോഴും പരിക്കേറ്റ ഭാഗത്തെ പ്രത്യേകം ശ്രദ്ധിക്കണം.
കഴുത്തുവേദന എത്തരത്തിലുള്ളതാണെന്ന് തിട്ടപ്പെടുത്തിയശേഷമാണ് ചികിത്സകള്‍ ആരംഭിക്കുന്നത്. ഓരോ ലക്ഷണങ്ങളും വിശകലനം ചെയ്ത് ശരിയായ നിഗമനത്തിലെത്തിയ ഡോക്ടര്‍ വേദന സംഹാരികള്ക്കൊപ്പം ചികിത്സകള്‍ ആരംഭിക്കുന്നു.
സ്പോണ്ടിലോസിസ് ലളിതമായ വ്യായാമങ്ങള്കൊണ്ട് ശമനമുണ്ടാകുന്നതാണ്. സ്റെറോയിഡ് മരുന്നുകളും സ്ഥിരമായുണ്ടാകുന്ന കഴുത്തുവേദനക്ക് ഫലപ്രദമായ ചികിത്സക്കു സഹായകം തന്നെ. മാംസപേശികള്‍ക്ക് വിശ്രമം നല്‍കുന്നതിനുള്ള തെറാപ്പികളും ആവശ്യമാകുന്നു. കോര്‍ട്ടിസോണ്‍ (Cortisone) ഇഞ്ചക്ഷനുകള്‍ സുഷുമ്നയുടെ പ്രത്യേക ഭാഗത്തു ചെയ്യുന്നതും ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
കഴുത്തുവേദന പൂര്‍ണ്ണമായും വിട്ടുമാറാതിരിക്കുകയും ഇടയിക്കിടെ കഠിനമായി തിരിച്ചുവരികയുമാണെങ്കില്‍ ഗൌരവകരമായ ചികിത്സകള്‍ കൂടിയേ തീരു. മരുന്നുകളും സാധാരണ ചികിത്സകളും ഫലിക്കാതെ വരുമ്പോഴാണ് ശസ്ത്രക്രിയയിലൂടെ (Surgery) കഴുത്തുവേദനയെ തുരത്താന്‍ ശ്രമിക്കുക. ശസ്ത്രക്രിയ ചെയ്യുന്നത് സുഷുമ്നാകാണ്ഡത്തിലെ നാഡികളില്‍ അനുഭവപ്പെടുന്ന സമ്മര്‍ദ്ദം കുറയ്ക്കുന്നതിനാണ്.
കഴുത്തുവേദന അനുഭവപ്പെടുമ്പോള്‍ കൂടുതല്‍ സങ്കീര്ണ്ണതകളില്ലെങ്കില് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന സെര്‍വിക്കല്‍ കോളര്‍ (Cervical Collar) ഉപയോഗിച്ചാല്‍ ഭേദമാകുന്നതു കാണാം. സെര്‍വിക്കല്‍ കോള്‍ ഏതൊരു ഫാര്‍മസിയില്‍ നിന്നും ലഭ്യമാണ്.
കഴുത്തുവേദന കടുത്തതോ, നേരിയതോ ആയിരിക്കട്ടെ ചികിത്സകൊണ്ടും ജീവിത രീതികൊണ്ടും ശമനം നേടാനാകും. കൂടുതല്‍ ബൂദ്ധിമുട്ടും സങ്കീര്‍ണ്ണവും ആകുകയാണെങ്കില്‍ ശസ്ത്രക്രിയ അടക്കമുള്ള ചികിത്സകളും ആധുനിക സംവിധാനങ്ങളും കഴുത്തുവേദന മാറ്റാന്‍ സഹായകരമാകുന്നു

തൊണ്ടയിലെ അര്‍ബുദം പലതരം
മനുഷ്യര്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്ന രോഗമാണ് ത്രോട്ട്കാന്സര്. മിണ്ടാനും വെള്ളമിറക്കാനും കഴിയാതെയുള്ള ജീവിതത്തേക്കാള്‍ മരണമാണ് ഭേതമെന്ന് രോഗി ചിന്തിക്കുന്നത് സ്വാഭാവികം. തൊണ്ടയില്‍ കാന്‍സര്‍ വരുന്നത് ഇന്ന് ഒരു അപൂര്വ്വസംഭവമല്ലാതായിരിക്കുന്നു. സ്വനപേടകം, ശബ്ദനാളം, നാവ്, ടോണ്‍സില്‍ എന്നിവിടങ്ങളിലുണ്ടാകുന്ന അര്‍ബുദരോഗത്തെ പൊതുവെ ത്രോട്ട് കാന്‍സര്‍ എന്നാണ് പറയുക. പുരുഷന്മാരിലാണ് ഈ അര്‍ബുദം കൂടുതലായി താണ്ഡവമാടുന്നത്. പ്രത്യേകിച്ചും 50 വയസ്സിനു മുകളിലുള്ള പുരുഷന്മാരില്. സ്ത്രീകളുടേതിനേക്കാള്‍ ഈ രോഗം പുരുഷന്മാര്ക്കിടയില് പത്തിരട്ടിയുണ്ടെന്നാണ് ആഗോള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ലോകത്ത് ഏകദേശം 290,000 പേര്‍ക്ക് ഒരു വര്‍ഷം ത്രോട്ട്കാന്സര് പിടിപെടുന്നുണ്ടെന്നാണ് കണക്ക്.
ത്രോട്ട്കാന്സറില് പ്രധാനമായും മൂന്നു വിഭാഗങ്ങളുണ്ട്.
1. ശബ്ദനാളത്തിലെ കാന്‍സര്‍ (larynx cancer)
2. ടോണ്സില്സ് കാന്‍സര്‍ (Tonsils cancer)
3. അന്നനാളത്തിലെ കാന്‍സര്‍
സ്വനനാളത്തിലെ കാന്‍സര്‍
ശ്വസനത്തിനും സ്വരവികിരിണത്തിനും സഹായിക്കുന്ന ശബ്ദനാളം തൊണ്ടയില്‍ ശ്വാസനാളത്തിന്റെ മുകളിലായാണ് സ്ഥിതിചെയ്യുന്നത്. സ്വനതന്തുക്കള്‍ (vocal cords) നിറഞ്ഞ സ്വനപേടകത്തില്‍ കാന്‍സര്‍ ഉണ്ടായാല്‍ ശബ്ദവിന്യാസത്തില്‍ കാര്യമായ വ്യത്യാസം പ്രകടമാവുന്നു. സ്വനതന്തുക്കള്‍ ശരിയായി ചലിച്ചാല്‍ മാത്രമേ സ്വരങ്ങളുടെ വിന്യാസവും നടക്കൂ. വരണ്ട ചുമയും രക്തം കലര്‍ന്ന കഫവും ഇതിന്റെ ലക്ഷണങ്ങളില്‍പ്പെടും.
ചികില്‍സ വൈകുന്നതിനനുസരിച്ച് കാന്‍സര്‍ തൊണ്ട മുഴുവന്‍ വ്യാപിക്കും. കഴുത്തില്‍ മുഴ രൂപപ്പെട്ട് പുറത്തേക്കു പ്രത്യക്ഷപ്പെടാറുമുണ്ട്. കാന്‍സര്‍ അന്നനാളത്തിലേക്കു വ്യാപിക്കുന്നതോടെ ഭക്ഷണവും ഇറങ്ങാതാവുന്നു. ലക്ഷണങ്ങള്‍ ആരംഭത്തില്‍ത്തന്നെ പ്രത്യക്ഷപ്പെടുന്നതുകൊണ്ട് ചികില്‍സ ഫലപ്രദമാവാറുണ്ട്. സ്വനതന്തുക്കളിലും ശബ്ദനാളത്തിലുമുണ്ടാവുന്ന കാന്‍സര്‍ വളരെ സാവകാശമേ വളരാറുള്ളൂ എന്നതും ചികില്‍സയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
എന്‍ഡോസ്കോപ്പി, ബയോപ്സി പരിശോധനയിലൂടെയാണ് ഇത്തരം കാന്‍സര്‍ കണ്ടുപിടിക്കുന്നത്. രോഗം നിര്‍ണ്ണയിക്കപ്പെട്ടുകഴിഞ്ഞാല്‍ ശസ്ത്രക്രിയയിലൂടെയോ റേഡിയോഷനിലൂടെയോ പ്രതിവിധി തേടാം. ശസ്ത്രക്രിയയുടെ ഒരു പ്രശ്നം രോഗിയുടെ ശബ്ദം നഷ്പ്പെടുമെന്നതാണ്. നേരിയ തോതില്‍ ശബ്ദം പുനസ്ഥാപിക്കാനുള്ള സംവിധാനങ്ങള്‍ ഇന്ന് നിലവിലുണ്ട് എന്നത് ആശ്വാസം നല്കുന്നു. തുടക്കത്തിലാണെങ്കില്‍ റേഡിയേഷന് ഫലപ്രദമാണ്. എന്നാല്‍ ശബ്ദനാളത്തിനു പുറത്തേക്കു കാന്‍സര്‍ വ്യാപിച്ചുകഴിഞ്ഞാല്‍ ചികില്‍സ വിജയിപ്പിക്കാന്‍ പ്രയാസമാണ്.
ടോണ്സിലുകളിലെ കാന്‍സര്‍
രോഗലക്ഷണം കണ്ടാലും ടോണ്‍സിലൈറ്റിസ് ആണെന്ന ധാരണയില്‍ തള്ളിക്കളയാനുള്ള സാധ്യതയുള്ളത് ഈ കാന്‍സറിനെ സംബന്ധിച്ച് വലിയ വിനയാവാറുണ്ട്. ടോണ്സില്സ് കാന്‍സര്‍ മിക്കവാറും അമ്പതു കഴിഞ്ഞ പുരുഷന്മാരിലാണ് കണ്ടുവരുന്നത്. തൊണ്ടയില്‍ എന്തോ തടഞ്ഞുനില്ക്കുന്നതായാണ് ആദ്യം അനുഭവപ്പെടുക. തൊണ്ടയുടെയും ചെവിയുടെയും ഭാഗത്തു വേദന, കഴുത്തിലെ ലസികാഗ്രന്ഥികള്‍ക്ക് വീക്കം എന്നിവയും ലക്ഷണങ്ങളാണ്. രോഗം ഗുരുതരമാവുന്നതോടെ വായ തുറക്കാനോ സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ പറ്റാത്ത സ്ഥിതിയിലെത്തുന്നു.
ടോണ്‍സിലിന്റെ ബയോസ്പി നടത്തിയാണ് ടോണ്സില്സ് കാന്‍സര്‍ കണ്ടുപിടിക്കുന്നത്. റേഡിയേഷനാണ് സാധാരണ നല്‍കിവരുന്ന ചികില്‍സ.
ടോണ്സില്സ് കാന്‍സര്‍ അന്നനാളത്തിലേക്കു വ്യാപിക്കുമ്പോള്‍ കട്ടിയുള്ള ഭക്ഷണം ഇറക്കാന്‍ പ്രയാസമനുഭവപ്പെടും. ക്രമേണ വെള്ളം കുടിക്കാന്‍പോലും കഴിയാതെ വരുന്നു. ചിലപ്പോള്‍ ഈ ലക്ഷണങ്ങളൊന്നും ഉണ്ടാവാതെ കഴുത്തിലെ ഗ്രന്ഥികളില്‍ വീക്കം പ്രത്യക്ഷപ്പെടാം. തുടര്‍ന്ന് മുഴ ശ്വാസനാളത്തിലേക്കു വ്യാപിക്കുന്നതോടെ ശബ്ദത്തിലും വ്യത്യാസമുണ്ടാവുന്നു.
അന്നനാളത്തിലുണ്ടാകുന്ന ക്യാന്‍സര്‍ എന്‍ഡോസ്കോപ്പിയിലൂടെയും ബയോപ്സിയിലൂടെയും കണ്ടുപിടിക്കാം. പ്രാരംഭദശയില്‍ ശസ്ത്രക്രിയ നടത്തിയാല്‍ രക്ഷപ്പെടാനാവും. ചികില്‍സ വൈകിയാല്‍പ്പിന്നെ റേഡിയേഷന് മാത്രമേ വഴിയുള്ളൂ.

സ്ത്രീകളെ ഹൃദ്രോഗത്തിലേക്കു വലിച്ചിഴക്കുന്ന പ്രധാന ആപത് ഘടകങ്ങള്‍ ഏതൊക്കെയാണ്? പ്രായം, പാരമ്പര്യം, വര്‍ധിച്ച കൊളസ്ട്രോള്‍, പുകവലി, അമിതരക്തസമ്മര്‍ദം, ആര്‍ത്തവവിരാമം തുടങ്ങിയവയെല്ലാം കാലാന്തരങ്ങളില്‍ സ്ത്രീകളെ രോഗാതുരമാക്കുന്നു.

പ്രായം:
ഹൃദ്രോഗമുണ്ടാകുന്നതിന് പ്രായം ഏറ്റവും ശക്തമായ അപകടഘടകമാണെന്ന് പലതരം പഠനങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സാധാരണ നിലയില്‍ ഹാര്‍ട്ട് അറ്റാക്ക് പുരുഷന്മാരെക്കാള് 10 വര്‍ഷം താമസിച്ചാണ് സ്ത്രീകളില്‍ ഉണ്ടാകുന്നത്. എന്നാല്‍ 60കഴിഞ്ഞ സ്ത്രീകള്‍ക്ക് ഹൃദ്രോഗസാധ്യത വിസ്ഫോടനാത്മകമായി വര്‍ധിക്കുകയാണ്. 45നും 64നും ഇടയ്ക്ക് വയസ്സുള്ള സ്ത്രീകളില്‍ എട്ടിലൊന്ന് എന്ന കണക്കിനും, 65 കഴിഞ്ഞവര്‍ക്ക് മൂന്നിലൊന്ന് എന്ന തോതിലും ഹൃദ്രോഗം ഉണ്ടാകുന്നു.
പാരമ്പര്യം:
ജനിതകമായ പ്രവണത സ്ത്രീകളില്‍ ഒരു സ്വതന്ത്രമായ ആപത്ഘടകംതന്നെ. അച്ഛനോ അമ്മയ്ക്കോ അവരുടെ സഹോദരങ്ങള്‍ക്കോ ചെറുപ്പത്തിലേ ഹൃദയാഘാതം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് അടിമപ്പെടാനുള്ള സാധ്യത ഏറുന്നു. സ്ത്രീകള്‍ക്ക് 65 വയസ്സിനു മുമ്പും പുരുഷന്മാര്ക്ക് 55 വയസ്സിനുമുമ്പും ഹൃദയാഘാതം ഉണ്ടായാല്‍ ഇക്കൂട്ടര്‍ക്ക് പാരമ്പര്യ പ്രവണത പ്രബലമാണ്.
കൊളസ്ട്രോള്‍:
പ്രത്യേകിച്ച് 65 വയസ്സിനുമേലുള്ള സത്രീകളില്‍ വര്‍ധിച്ച കൊളസ്ട്രോള്‍ ഹൃദ്രോഗത്തിലേക്കുള്ള കുറുക്കുവഴിതന്നെ. ഫ്രാമിങ്ങാം പഠനത്തില്‍ 265 മില്ലിഗ്രാം ശതമാനത്തില്‍ കൂടുതല്‍ പൊതുവായ കൊളസ്ട്രോളുള്ള സ്ത്രീകളില്‍ 205 ഉള്ളവരെക്കാള്‍ മൂന്നുമടങ്ങ് കൂടുതലായി ഹൃദ്രോഗസാധ്യത കണ്ടു. ചുരുക്കത്തില്‍ കൊളസ്ട്രോള്‍ ഒരുശതമാനം കൂടിയപ്പോള്‍ ഹൃദയാഘാതം രണ്ടു ശതമാനം വര്‍ധിച്ചു. അമേരിക്കയിലെ 50 ശതമാനത്തിലധികം സ്ത്രീകള്‍ക്കും കൊളസ്ട്രോള്‍ 200 മില്ലിഗ്രാമില്‍ കൂടുതലുണ്ട്. 35 ശതമാനംപേര്‍ക്കും അപകടകാരിയായ ചീത്ത എല്‍ഡിഎല്‍ 130ല്‍ കൂടുതലുണ്ട്. 13 ശതമാനം പേര്‍ക്കും നല്ല എച്ച്ഡിഎല്‍ 40ല്‍ കുറവാണ്. അറുപത്തഞ്ചു കഴിഞ്ഞ സ്ത്രീകളില്‍ ട്രൈഗ്ലിസറൈഡുകളുടെ ആധിക്യവും നല്ല എച്ച്ഡിഎലിന്റെ അപര്യാപ്തതയും ഹൃദ്രോഗസാധ്യത പതിന്മടങ്ങാക്കുന്നു. 20 വയസ്സു തികഞ്ഞ സ്ത്രീകളില്‍ പൊതുവായ കൊളസ്ട്രോളും എച്ച്ഡിഎല്‍ഉം കൃത്യമായി സ്ക്രീന്‍ ചെയ്യണം.
പുകവലി:
സാമ്പത്തികമായി താഴേക്കിടയിലുള്ള രാജ്യങ്ങളില്‍ പുരുഷന്മാരെക്കാള് കുറവാണ് സ്ത്രീകള്‍ പുകവലിക്കുന്നതെങ്കിലും ഈ പ്രവണത സ്ത്രീകളില്‍ കൂടുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. "പാസീവ് സ്മോക്കിങ്ങി"ന് അടിമപ്പെടുന്ന സ്ത്രീകള്‍ക്ക് ഹൃദ്രോഗങ്ങളാല്‍ മരണപ്പെടാനുള്ള സാധ്യത 15 ശതമാനമാണ്. പുകവലിക്കുന്ന സ്ത്രീകള്‍ക്ക് സ്ട്രോക്കിനുള്ള സാധ്യത പുകവലിക്കാത്തവരെ അപേക്ഷിച്ച് രണ്ടുമടങ്ങാണ്. ഇക്കൂട്ടരില്‍ പ്രഷറും അനിയന്ത്രിതമാകുന്നു. 60 ശതമാനം ഹാര്‍ട്ട്അറ്റാക്കും 21 ശതമാനം ഹൃദ്രോഗാനന്തര മരണവും പുകവലിയുടെ തിക്തഫലമാണ്.
വ്യായാമക്കുറവ്:
വ്യായാമമില്ലാത്ത ജീവിതം ഹൃദ്രോഗത്തിലേക്കുള്ള കുറുക്കുവഴിയാണ്. "നാഷണല്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സ്റ്റഡീസി"ന്റെ കണക്കുപ്രകാരം 39 ശതമാനം വെളുത്തവര്‍ഗക്കാരായ സ്ത്രീകളും 52 ശതമാനം കറുത്തവരും സ്ഥിരമായ വ്യായാമപദ്ധതികളില്‍ ഏര്‍പ്പെടുന്നില്ല. വ്യായാമം ചെയ്യാനുള്ള വൈമുഖ്യം കൂടുതലും പാവപ്പെട്ടവരില്‍ത്തന്നെ. ഊര്‍ജസ്വലമായ വ്യായാമം പ്രഷറും കൊളസ്ട്രോളും പ്രമേഹവും നിയന്ത്രിക്കുന്നു. അസ്ഥികളുടെ അടിസ്ഥാന സാന്ദ്രത വര്‍ധിപ്പിക്കുന്നു. മാനസികാരോഗ്യം സന്തുലിതമാക്കുന്നു. ചെറുതായ വ്യായാമമുറകള്‍പോലും ശരീരത്തില്‍ അത്ഭുത പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കുന്നു. "നേഴ്സസ് ഹെല്‍ത്ത് സ്റ്റഡി"യില്‍ പങ്കെടുത്ത, ആഴ്ചയില്‍ മൂന്നുപ്രാവശ്യം 30-45 മിനിറ്റ് വ്യായാമം ചെയ്തവരില്‍ ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യത 50 ശതമാനം കുറയ്ക്കാന്‍ സാധിച്ചു.
ഭക്ഷണം:
മലയാളികളുടെ ഭക്ഷണശൈലി വികലമായിക്കൊണ്ടിരിക്കുകയാണ്. എന്തും എപ്പോഴും കഴിക്കുന്ന സ്ഥിതി വന്നിരിക്കുന്നു. സംസ്ഥാന മൃഗസംരക്ഷണവകുപ്പ് 2011ല്‍ നടത്തിയ പഠനം അനുസരിച്ച് ഇന്ത്യയില്‍ ഏറ്റവുമധികം മാംസം ഭക്ഷിക്കുന്ന സംസ്ഥാന ം കേരളമാണ്. ഒരുദിവസം 5000 ടണ്‍ മാംസമാണ് മലയാളി അകത്താക്കുന്നത്. "ഭക്ഷണഭ്രാന്തു"മൂലം 14 വയസ്സിനു താഴെയുള്ള കുട്ടികളില്‍പ്പോലും കൊളസ്ട്രോളിന്റെ അളവ് ക്രമാതീതമാകുന്നു. കേരളം കൊഴുപ്പില്‍ മുങ്ങുന്ന അവസ്ഥ വന്നിരിക്കുന്നു.

50 വയസ്സു കഴിഞ്ഞ മലയാളിസ്ത്രീകള്‍ക്ക് (77 ശതമാനം) അപകടകാരിയായ കൊളസ്ട്രോളിന്റെ തോതും കുതിച്ചുകയറുകയാണ്. ഋതുവിരാമംവരെ പ്രകൃതിയുടെ പ്രത്യേക സംരക്ഷണയിലുള്ള സ്ത്രീകള്‍ ആ ഘട്ടം കടക്കുന്നതോടെ ഹൃദ്രോഗത്തിന്റെ പിടിയിലമരുന്നത് കൂടുതലായും കൊഴുപ്പിന്റെ ആധിക്യംകൊണ്ടാണ്. ഇത് പ്രധാനമായും ഭക്ഷണശൈലിയിലെ അപാകംകൊണ്ടും വ്യായാമക്കുറവുമൂലവുമാണ്. പഴവര്‍ഗങ്ങളും പച്ചക്കറികളും, പ്രകൃതിയുടെ നാരുകളടങ്ങുന്ന ധാന്യങ്ങള്‍, മത്സ്യം ഇവ കുറഞ്ഞത് ആഴ്ചയില്‍ രണ്ടുപ്രാവശ്യമെങ്കിലും കഴിക്കണം. ഭക്ഷണത്തില്‍ പൂരിത കൊഴുപ്പിന്റെ അളവ് 10 ശതമാനത്തിലും കൊളസ്ട്രോളിന്റെ തോത് 300 മില്ലിഗ്രാമിലും കുറയണം. കറിയുപ്പിന്റെ ഉപയോഗം 2-3 ഗ്രാമില്‍ അധികരിക്കരുത്.
അമിതവണ്ണം:
60 വയസ്സു കഴിഞ്ഞ ഭൂരിഭാഗം സ്ത്രീകള്‍ക്കും കേരളത്തില്‍ അമിതവണ്ണമുണ്ട്. സ്ത്രീകളില്‍ 30 ശതമാനം അധികഭാരം ഉണ്ടാകുമ്പോള്‍ ഹാര്‍ട്ട് അറ്റാക്കിനെത്തുടര്‍ന്നുള്ള മരണസാധ്യത 3.3 മടങ്ങാവുന്നു.

പ്രമേഹവും മെറ്റാബോളിക് സിന്‍ഡ്രോമും
പ്രമേഹം പുരുഷന്മാരെക്കാള് രൂക്ഷമായി സ്ത്രീകളെ ഹൃദ്രോഗികളാക്കുന്നു. പ്രമേഹബാധിതരായ പുരുഷന്മാര്ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 2-3 മടങ്ങാകുമ്പോള്‍, സ്ത്രീകളില്‍ ഇത് 3-7 മടങ്ങാണ്. കൂടാതെ ഹൃദ്രോഗാനന്തര മരണത്തിന്റെ കാര്യത്തിലും സ്ത്രീകള്‍തന്നെ മുന്നില്‍. സ്ത്രീകളില്‍ ചെറിയ ധമനികളാണ് (മൈക്രോവാസ്കുലര്‍) അധികമായി രോഗാതുരമാകുന്നത്.
രക്താതിമര്‍ദം:
അമിതരക്തസമ്മര്‍ദം പൊതുവെ പുരുഷന്മാരെക്കാള് കൂടുതലായി സ്ത്രീകള്‍ക്കുതന്നെയാണ് ഉണ്ടാകുന്നത്. 50 വയസ്സു കഴിഞ്ഞാല്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് പ്രഷര്‍ വര്‍ധിച്ച രീതിയില്‍ കണ്ടുവരുന്നു. 65 വയസ്സു കഴിഞ്ഞ 80 ശതമാനം സ്ത്രീകള്‍ക്കും വര്‍ധച്ച രക്തസമ്മര്‍ദമുണ്ട്. പ്രഷറിന് കര്‍ശനമായ ചികിത്സ നടത്തിയപ്പോള്‍ വയോധികരായ 52 ശതമാനം സ്ത്രീകളിലും സ്ട്രോക്ക് 36 ശതമാനവും ഹൃദ്രോഗം 25 ശതമാനവും കുറയ്ക്കാന്‍ സാധിച്ചു.
ഹോര്‍മോണ്‍ പുനരുത്ഥാന ചികിത്സ
1990നു മുമ്പു നടന്ന പഠനങ്ങളാണ് ഹോര്‍മോണ്‍ പുനരുത്ഥാനചികിത്സ സ്ത്രീകളില്‍ 4-50 ശതമാനംവരെ ഹൃദ്രോഗം കുറയ്ക്കുന്നതിന് കാരണമാകുമെന്ന് തെളിവുകള്‍ നിരത്തി പ്രസ്താവിച്ചത്. ഋതുവിരാമത്തിനുമുമ്പ് സുലഭമായ സ്ത്രൈണ ഹോര്‍മോണുകളായ ഈസ്ട്രോജനും മറ്റും എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വര്‍ധിപ്പിച്ച് ഹൃദ്രോഗം ഉണ്ടാകാതെ സംരക്ഷിക്കുന്നു. എച്ച്ഡിഎല്‍ നല്ല കൊളസ്ട്രോളാണ്. എന്നാല്‍ ഋതുവിരാമം കഴിഞ്ഞ് സ്ത്രൈണഹോര്‍മോണുകളുടെ ഉല്‍പ്പാദനം നില്ക്കുമ്പോള് അവര്‍ക്ക് ഹൃദ്രോഗസാധ്യത കുത്തനെ കൂടുന്നു.

ചിലരുടെ കണ്ണുകളില്‍ ആവശ്യത്തിന് കണ്ണുനീര് ഉത്പാദിപ്പിക്കുന്നില്ല.

ചിലര്‍ക്കാകട്ടെ കണ്ണുനീര് പെട്ടെന്ന് ബാഷ്പീകരിച്ചു പോകുന്നു. ഇത്തരം അവസ്ഥയെയാണ് 'ഡ്രൈ ഐ' എന്നു പറയുന്നത്.
രോഗ്യസംരക്ഷണത്തില്‍ മറ്റേതൊരു അവയവത്തെക്കാളും സുപ്രധാനമാണ് നേത്രപരിചരണം. കമ്പ്യൂട്ടറും മറ്റും വ്യാപകമായതോടെ ഏറ്റവുമധികംപേര്‍ അനുഭവിക്കുന്ന ഒരു കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ ഒന്നാണ് കണ്ണീര്. കണ്ണിന് ഈര്‍പ്പവും രോഗങ്ങളില്‍നിന്ന് പ്രതിരോധവും നല്‍കുന്നതിനൊപ്പം കണ്പോളകള്ക്കിടയില് ലൂബ്രിക്കന്റായും ഇത് പ്രവര്‍ത്തിക്കുന്നു. കാഴ്ച ആയാസരഹിതമാക്കുന്നതിനൊപ്പം കണ്ണുകള്‍ക്ക് ആരോഗ്യം പ്രദാനം ചെയ്യുന്ന ഘടകവും കണ്ണുനീരാണ്. ചിലരുടെ കണ്ണുകളില്‍ ആവശ്യത്തിന് കണ്ണുനീര് ഉത്പാദിപ്പിക്കുന്നില്ല. ചിലര്‍ക്കാകട്ടെ കണ്ണുനീര് പെട്ടെന്ന് ബാഷ്പീകരിച്ചു പോകുന്നു. ഇത്തരം അവസ്ഥയെയാണ് 'ഡ്രൈ ഐ' എന്നു പറയുന്നത്.
കാരണങ്ങള്‍
1. പ്രായം കൂടുന്നതിനനുസരിച്ച് സ്വാഭാവികമായി ഉണ്ടാകാം.
2. ചില ഔഷധങ്ങളുടെ പാര്‍ശ്വഫലങ്ങള്‍ ആകാം.
3. വരണ്ടതും പൊടിപിടച്ചതും ശക്തമായ കാറ്റടിക്കുന്നതുമായ അന്തരീക്ഷം. അല്ലെങ്കില്‍, എയര്‍കണ്ടീഷന്‍, കണ്ണുനീര്‍ത്തുള്ളിയുടെ അമിതമായ ബാഷ്പീകരണം എന്നിവയെല്ലാം ഡ്രൈ ഐയ്ക്ക് കാരണമാകാം.
4. ദീര്‍ഘനാളത്തെ കോണ്ട്രാക്ട്റ് ലെന്‍സ് ഉപയോഗം.
5. കമ്പ്യൂട്ടറിലേക്ക് അല്ലെങ്കില്‍, വീഡിയോ സ്ക്രീനിലേക്ക് തുടര്‍ച്ചയായി ഇമവെട്ടാതെ നോക്കിയിരിക്കുക.
6. കണ്പോളകള്ക്ക് മുകളില്‍ അല്ലെങ്കില്‍ ചുറ്റുമുള്ള ത്വക്രോഗങ്ങള്.
7. കണ്‍പോളകളിലുള്ള ഗ്രന്ഥിയെ ബാധിക്കുന്ന അസുഖങ്ങള്‍. പ്രതിരോധശക്തിക്ക് വരുന്ന വ്യതിയാനം.
8. കണ്‍ജക്ടീവ് സ്ഥിരമായി നീര് വന്ന് വീര്‍ക്കുക.
9. കണ്പോളകള് മുതല്‍ കണ്ണിന്റെ മുന്‍ഭാഗംവരെ കാണുന്ന കണ്ണിന്റെ പാളിക്ക് വരുന്ന രോഗങ്ങള്‍ അല്ലെങ്കില്‍ കണ്ണുനീര് ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിക്ക് വരുന്ന രോഗങ്ങള്‍.
10. കണ്ണില്‍ ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടുക.
11. കണ്ണില്‍ സദാ കരട് ഉള്ളതുപോലെ തോന്നുക. വേദനയും കണ്ണു ചുവക്കലും.
12. മ്യൂക്കസ് എന്ന ദ്രാവകം പുറന്തള്ളുക. മങ്ങിയ കാഴ്ച
എങ്ങനെ മനസിലാക്കാം
കണ്പോളകളെ 20 സെക്കന്‍ഡ് നേരത്തേക്ക് പൂര്‍ണമായി വിടര്‍ത്തുക. കണ്ണില്‍ പുകച്ചില്‍ അല്ലെങ്കില്‍ വരണ്ട അവസ്ഥ അനുഭവപ്പെടുകയാണെങ്കില്‍ ഡ്രൈ ഐ ഉണ്ടെന്ന് മനസിലാക്കാം. ഡ്രൈ ഐ കണ്ടുപിടിക്കാന്‍ വിവിധതരം ടെസ്സുകള്‍ ഉണ്ട്. ഇത് ഡോക്ടറെ കണ്ട് ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ചെയ്യണം.
ശ്രദ്ധിക്കേണ്ടവ
കണ്ണ് ചിമ്മുന്ന വ്യായാമങ്ങള്‍ ചെയ്യുക. കണ്പോളകള് ചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകുക. വശങ്ങളില് കവറുള്ള ഗ്ലാസുകള്‍ ധരിക്കുക വഴി കണ്ണിലെ അമിതമായ ബാഷ്പീകരണം തടയാം. പുക, പൊടി എന്നിവ ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കുക. പുകവലി, മദ്യപാനം ഉപേക്ഷിക്കുക. കമ്പ്യൂട്ടര്‍ സ്ക്രീന്‍ കണ്‍നിരപ്പിനേക്കാള്‍ താഴ്ത്തിവയ്ക്കുക. ദീര്‍ഘസമയം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഇടയ്ക്ക് കണ്ണ് ചിമ്മുകയും കണ്ണിന് വ്യായാമം നല്‍കുകയും വേണം. ഇടയ്ക്കിടയ്ക്ക് സ്ക്രീനില്‍നിന്ന് കണ്ണെടുത്ത് ദൂരേക്ക് നോക്കുന്നതും നന്നായിരിക്കും. എയര്‍കണ്ടീഷണര്‍ ഉപയോഗിക്കാതിരിക്കുക

മുടിയഴക്

മുടിയഴക് ഏതു സ്ത്രീയും മോഹിക്കുന്ന കാര്യമാണ്. മുടിയുടെ കറുപ്പില്‍ ഓരോരുത്തരിലും വ്യത്യാസം വരുന്നത് ഓരോ വ്യക്തിയുടെയും ശരീരപ്രകൃതി അനുസരിച്ചാണ്. പക്ഷേ, കറുപ്പുള്ള ഇടതൂര്‍ന്ന മുടിയഴക് സ്വന്തമാക്കാന്‍ പാരമ്പര്യമായി പിന്തുടരുന്ന പല മാര്‍ഗങ്ങളുണ്ട്. മുടിയുടെ ആരോഗ്യത്തിനായി നമ്മുടെ മുത്തശിമാര്‍ ഉപയോഗിച്ചിരുന്ന നാടന്‍ സൗന്ദര്യക്കൂട്ടുകളില്‍ ചിലത് ഇതാ, സൗന്ദര്യപ്രശ്നങ്ങളകറ്റി കരുത്തുള്ള മുടി വളരാന്‍ ഈ നാടന്‍ രീതികള്‍ സഹായിക്കും.
മുടികൊഴിച്ചില്‍ തടയാം
മൈലാഞ്ചിയില അരച്ചു നിഴലത്തുണക്കിയത് അറുപതു ഗ്രാമെടുത്തു രണ്ടു തുടം വെളിച്ചെണ്ണയിലോ നല്ലെണ്ണയിലോ ഇട്ട് ഒരു ദിവസം വച്ചശേഷം അടുപ്പത്തു വച്ചു മണല്‍ പരുവത്തില്‍ കാച്ചി തേച്ചാല്‍ മുടിപൊഴിച്ചില്‍ അകലും. മുടി നന്നായി വളരുകയും ചെയ്യും.
തേങ്ങയുടെ തലപ്പാല് നാലു ടേബിള്‍ സ്പൂണ്‍ ഒരു ചെറുനാരങ്ങയുടെ നീരുമായി യോജിപ്പിച്ചു തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇതു ചെയ്താല്‍ മുടി കൊഴിച്ചില്‍ അകലും.
ഇരട്ടിമധുരം എരുമപ്പാല് ചേര്‍ത്തരച്ചു തലയില്‍ പുരട്ടുന്നതും മുടിപൊഴിച്ചില്‍ തടയാന്‍ ഉത്തമമാണ്

മറവി ഒരു അനുഗ്രഹമാണ്

ചില സന്ദര്‍ഭങ്ങളില്‍. എന്നാല്‍ ഓര്‍ത്തുവയ്ക്കേണ്ട കാര്യങ്ങള്‍ മറന്നുപോയാല്ലോ. ഓര്‍മ്മകളുടെ ആ മനഃശാസ്ത്രത്തെക്കുറിച്ച്
കുട്ടികളിലായാലും മുതിര്‍ന്നവരിലായാലും ഓര്‍മ്മക്കുറവ് ഗൗരവമുള്ള വിഷയം തന്നെയാണ്. ഓര്‍മ്മകളിലൂടെയാണ് നാം ഓരോ നിമിഷവും ജീവിക്കുന്നത്. ഓരോ ദിവസവും എന്തെല്ലാം കാര്യങ്ങളാണ് ഓര്‍ത്തു വയ്ക്കുന്നത്, ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നത്.
രാവിലെ ഉണരുന്നതു മുതല്‍ ഓര്‍മ്മകള്‍ ചികയാന്‍ തുടങ്ങും. ബെഡ് റൂമില്‍, അടുക്കളയില്‍, ബാത്ത് റൂമില്‍, ഓഫീസ് മുറിയില്‍ എവിടെയും നമുക്ക് ഓര്‍മ്മകള്‍ വേണം. സ്വന്തം പേരോ, ബസില്‍ കയറിയാല്‍ ഇറങ്ങേണ്ട സ്ഥലമോ മറന്നു പോകുന്ന അവസ്ഥയെക്കുറിച്ച് ചിന്തിച്ചുനോക്കുക.
'രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ രേഖയില്‍ പേരുകാണും' എന്നപോലെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ കൂടെ കാണുന്ന ഒന്നാണ് ഓര്‍മ്മ. അതുകൊണ്ടുതന്നെ ഓര്‍മ്മ മെച്ചപ്പെടുത്താന്‍ ഏറ്റവും നല്ല മാര്‍ഗം കാര്യങ്ങള്‍ കൃത്യമായും വ്യക്തമായും മനസില്‍ പതിപ്പിക്കുവാന്‍ ശ്രമിക്കുക എന്നതു മാത്രമാണ്.
ഓര്‍മ്മകളെ രണ്ടുതരത്തില്‍ വിഭജിക്കാം. ഷോര്‍ട്ട് ടേം മെമ്മറി അഥവാ ഹ്രസ്വനേരത്തേക്ക് മാത്രമുള്ള ഓര്‍മ്മകള്‍ എന്നും ലോംഗ് ടേം മെമ്മറി അഥവാ സുസ്ഥിരമായ ഓര്‍മ്മകള്‍ എന്നുമാണ് ഈ തരം തിരിവ്. ആദ്യമായി കേള്‍ക്കുന്ന ഒരു ഫോണ്‍ നമ്പര്‍ കുറിച്ചുവയ്ക്കാന്‍ അപ്പോള്‍ത്തന്നെ നാം ശ്രമിക്കുമ്പോള്‍ വളരെ കുറച്ച് നിമിഷങ്ങള്‍ മാത്രമേ നമുക്ക് അത് മനസില്‍ നിര്‍ത്താന്‍ കഴിയുകയുള്ളൂ. ഇത് ഹ്രസ്വകാല ഓര്‍മ്മകള്‍ക്ക് ഉദാഹരണമാണ്.
ഓര്‍മ്മക്കുറവിന് കാരണങ്ങള്‍
ഓര്‍മ്മക്കുറവിന് കാരണങ്ങള്‍ പലതാണ്. അല്ലെങ്കില്‍ നാം മനസില്‍ കുറിച്ചിട്ട കാര്യങ്ങള്‍ ഓര്‍മ്മകളില്‍ നിന്നും മാഞ്ഞുപോയി ഓര്‍ത്തെടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലെത്താനുള്ള സാഹചര്യങ്ങള്‍ നിരവധിയാണ്.
1. കാലക്രമേണ അവയ്ക്ക് മങ്ങല്‍ സംഭവിക്കാം
2. കൃത്യമായി, ശ്രദ്ധയോടെ രേഖപ്പെടുത്താത്ത വിവരങ്ങള്‍ നാവിന് തുമ്പില്‍ വന്നു നില്ക്കും. പക്ഷേ ഓര്‍മ്മയില്‍ കിട്ടില്ല.
3. ഒരു പ്രത്യേക വാക്ക് ലഭിക്കുവാന്‍ തടസം അനുഭവപ്പെടും
4. ശരിയായ രീതിയിലല്ല കാലവും തീയതിയും മനസില്‍ കണക്കുകൂട്ടിയിരിക്കുന്നതെങ്കില് പിശകുകള്‍ വരാം
5. മറ്റുള്ളവര്‍ തരുന്ന ശക്തമായ നിര്‍ദേശങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന ചോദ്യങ്ങളും നമ്മുടെ ഓര്‍മ്മകളില്‍ കലര്‍പ്പ് വരുത്താം
6. നമ്മുടെ ചിന്തകളും വിശ്വാസങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാത്ത ചില ഓര്‍മ്മകളെ നമുക്ക് ചേരും വിധം നാം തന്നെ മാറ്റിമറിക്കാം
7. വേദനാജനകമായ കാര്യങ്ങളുടെ ഓര്‍മ്മകള്‍ ദീര്‍ഘകാലം നിലനില്ക്കുകയും ചിലപ്പോള്‍ പുതിയവ രേഖപ്പെടുത്തുന്നതിന് തടസം നില്‍ക്കുകയും ചെയ്യാം
ഓര്‍ത്തിരിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുക
1. ഏതുകാര്യവും ഏതുവിവരവും ഇത് ഞാന്‍ ഓര്‍ത്തിരിക്കേണ്ടതാണ് എന്ന് ആഗ്രഹിച്ചുകൊണ്ട് വായിക്കാനും ശ്രദ്ധിക്കുവാനും ശ്രമിക്കുക
2. ഓര്‍ത്തിരിക്കാന്‍ ഒരു കാരണം വേണം. അതിനാല്‍ അതിനെ നമുക്ക് താല്പര്യമുള്ള ഒന്നുമായി ബന്ധപ്പെടുത്തുക
3. നമുക്ക് പുതുതായി ഒരു വിവരം ലഭിക്കുമ്പോള്‍ അതിനെപ്പറ്റി മുമ്പ് അറിയാവുന്ന കാര്യങ്ങള്‍ ബോധപൂര്‍വം ചിന്തിച്ച്, പുതിയതിനെ അതുമായി ചേര്‍ത്തുവയ്ക്കുവാന്‍ ശ്രമിക്കുക.
4. വേണ്ട കാരങ്ങളുടെ അളവിന് മനസാ ഒരു നിയന്ത്രണം കൊണ്ടുവരുവാന്‍ ശ്രമിക്കണം. വായിക്കുന്ന 10 പേജുകള്‍ അതുപോലെ ഓര്‍ക്കുവാന്‍ അല്ല ശ്രമിക്കേണ്ടത്. ആവശ്യമില്ലാത്തവ മുറിച്ചു കളഞ്ഞ് പ്രസക്തമായവ മനനം ചെയ്യുക.
5. അര്‍ഥപൂര്‍ണമായ രീതിയില്‍ കാര്യങ്ങള്‍ ക്രോഡീകരിക്കുക
ഓര്‍മ്മകളുടെ രേഖപ്പെടുത്തല്‍
1. വായിച്ച ഉടനെ, കേട്ട ഉടനെ, മനസില്‍ അതിനെപ്പറ്റി ചോദ്യങ്ങള്‍ രൂപീകരിച്ച് അവനവനോട് ചോദിച്ച് അതിന് ഉത്തരം പറയുക
2. മറ്റൊരാളോട് അത് വിശദീകരിക്കുന്നതായി പ്രാക്ടീസ് ചെയ്യുക
3. ക്ലാസില്‍ പഠിപ്പിക്കുന്ന രീതിയില്‍ പറഞ്ഞുനോക്കുക
4. അറിഞ്ഞ കാര്യങ്ങളെ ദൃശ്യവല്ക്കരിക്കാന് ശ്രമിക്കുക
5. ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞുനോക്കുക
6. കൃത്യമായ ഇടവേളകള്‍, പ്രാക്ടീസ് ഇവയെല്ലാം ഓര്‍മ്മകളെ അരക്കിട്ട് ഉറപ്പിക്കും.
ഒരു ക്ലൂ തരാമോ?
നാം സ്ഥിരം കേള്‍ക്കുന്ന ഒരു ചോദ്യമാണ് 'ഒരു ക്ലൂ തരുമോ?' എന്നത്. ആ 'ക്ലൂ' ആണ് നിമോണിക്സ്. വിവരങ്ങളെ ഏകീകരിക്കാനും എളുപ്പത്തില്‍ ഓര്‍മ്മിക്കുവാനും ഉപയോഗിക്കുന്ന ചുരുക്കെഴുത്തുകള്‍, കോഡുകള്‍, ചിത്രങ്ങള്‍ ഇവയെല്ലാം നിമോണിക്സാണ്
1. പോസിറ്റീവായ, സുഖകരമായ, നല്ല ബിംബങ്ങള്‍ മനസില്‍ പതിപ്പിക്കാം അസുഖകരമായ ബിംബങ്ങള്‍ പലപ്പോഴും ബ്രയിന്‍ തടസപ്പെടുത്തിക്കളയും
2. വര്‍ണാഭമായ, വൈവിധ്യമായ ചിത്രങ്ങളും സംയോജനങ്ങളും ഉപയോഗിക്കാം
3. എല്ലാ സംവേദനക്ഷമതകളില്‍ നിന്നുള്ള കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്താം
4. വിവരങ്ങള്‍ക്ക് ഒരു ത്രിമാനതലം നല്കി ഓര്‍മ്മിക്കാം
5. വിവരങ്ങളുടെ ഒരു സിനിമ മനസില്‍ നിര്‍മ്മിക്കാം
6. ഹാസ്യം ഉപയോഗിച്ച് കാര്യങ്ങളെ ബന്ധപ്പെടുത്തി ഓര്‍മ്മിക്കുവാന്‍ ശ്രമിക്കാം
ചില സൂചനകള്‍ മാത്രം മതി ഓര്‍മ്മകളെ തൊട്ടുണര്‍ത്താന്‍. മറക്കുമെന്നുള്ളവര് ഓര്‍ക്കേണ്ട കാര്യങ്ങളെ സൂചനകള്‍കൊണ്ട് അടയാളപ്പെടുത്തുക. ഓര്‍മ്മകള്‍ ഒരിക്കലും അസ്തമിക്കാതിരിക്കട്ടെ.

ഔഷധ ഗുണമുള്ളതും പോഷക സമ്പുഷ്ടവുമായ ഒരു ഫലമാണ് മാതളം എന്ന ഉറുമാമ്പഴം. ഒരു ഗ്ലാസ് മാതളജ്യൂസ് വയാഗ്രയ്ക്ക് തുല്യമാണെന്നാണ് പഠനം.

അകം നിറയെ ചുവപ്പ് നിറത്തിലുള്ള മുത്തുകള്‍ പതിപ്പിച്ചതുപോലെയാണ് മാതളം എന്ന പഴം. ഉദരരോഗം മുതല്‍ ഹൃദ്രോഗത്തിന് വരെ ഉത്തമ ഔഷധമാണ് മാതളം. ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിച്ചുവരുന്ന വയാഗ്രയ്ക്ക് തുല്യമാണ് മാതളം എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ഓരോ ഗ്ലാസ് മാതളം ജ്യൂസ് ദിവസേന കഴിക്കുന്നത് പുരുഷന്മാരുടേയും സ്ത്രീകളുടേയും ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഗുണകരമാണ്. ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്ന ടെസ്റ്റോസ്റ്റീറോണ്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെ ഈ ജ്യൂസ് ഉദ്ദീപിപ്പിക്കും.

ലൈംഗികശേഷി മാത്രമല്ല, മാതളം ആരോഗ്യവും വര്‍ധിപ്പിക്കും. പുരുഷന്മാരില് മുഖത്തിന്റേയും മുടിയുടേയും തിളക്കം കൂട്ടും. ശബ്ദത്തിന്റെ ഗാംഭീര്യം കൂട്ടും. സ്ത്രീകളിലാകട്ടെ അണ്ഡോല്പാദനം ത്വരിതപ്പെടുത്തുന്നതോടൊപ്പം അസ്ഥികള്‍ക്ക് ബലം കൂട്ടുകയും ചെയ്യും. സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുക വഴി മനസിന്റെ ആരോഗ്യം കൂട്ടാനും മാതളത്തിന് സാധിക്കുമെന്നും പഠനങ്ങളില്‍ പറയുന്നു.

ഏറെ കരുതലും ശ്രദ്ധയും ആവശ്യമായ സമയമാണിത്. ഗര്‍ഭാവസ്ഥയില്‍ അമ്മയ്ക്കുണ്ടാകുന്ന പല രോഗങ്ങളും ഭാവിയില്‍ കുഞ്ഞിനെ ഗുതരമായി ബാധിച്ചേക്കാം.
അമ്മയാകാന്‍ ആഗ്രഹിക്കാത്ത സ്ത്രീകളുണ്ടാവില്ല. ഗര്‍ഭധാരണവും പ്രസവവുമാണ് സ്ത്രീയെ അമ്മയാക്കുന്നത്. ഏറെ കരുതലും ശ്രദ്ധയും ആവശ്യമായ സമയമാണിത്. ഗര്‍ഭാവസ്ഥയില്‍ അമ്മയ്ക്കുണ്ടാകുന്ന പല രോഗങ്ങളും ഭാവിയില്‍ കുഞ്ഞിനെ ഗുതരമായി ബാധിച്ചേക്കാം. ജീവിതശൈലീ രോഗങ്ങളുള്ളവര്‍ ഗര്‍ഭം ധരിക്കുന്നതിനുമുമ്പ് അവ നിയന്ത്രിക്കണം. അതുപോലെതന്നെ ഗര്‍ഭാവസ്ഥയില്‍ എന്തെങ്കിലും രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നതും കരുതലോടെയായിരിക്കണം. രോഗങ്ങളുള്ളവര്‍ ഗര്‍ഭം ധരിക്കുന്നതിനുമുമ്പ് ശ്രദ്ധിച്ചാല്‍ പ്രസവ സമയത്ത് ഉണ്ടാകാവുന്ന സങ്കീര്‍ണതകള്‍ ഒഴിവാക്കി നിര്‍ത്താവുന്നതാണ്.
പ്രമേഹരോഗി ഗര്‍ഭം ധരിക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?
ഗര്ഭധാരണത്തിനുമുമ്പോ ഗര്‍ഭം ധരിച്ചതിനുശേഷമോ പ്രമേഹം ഉണ്ടാകാം. ഗര്‍ഭത്തിന്റെ അഞ്ചാം മാസം മുതലാണ് ഗര്‍ഭധാരണത്തിനു ശേഷമുള്ള പ്രമേഹം ആരംഭിക്കുന്നത്. സാധാരണ പ്രമേഹ പരിശോധനയിലൂടെ ഇത് അറിയാന്‍ കഴിയണമെന്നില്ല. ഗ്ലൂക്കോസ് നല്‍കികൊണ്ട് നടത്തുന്ന പ്രത്യേക പരിശോധനാ രീതിയായ ജിഎസ്ടി യിലൂടെ ഗര്‍ഭിണികളില്‍ പ്രമേഹ നിരക്ക് അറിയാം. ഇതിനുശേഷം ചികിത്സ ആരംഭിക്കുന്നു.
പ്രമേഹമുള്ള സ്ത്രീകള്‍ ഗര്‍ഭം ധരിക്കുമ്പോള്‍ ഉടന്‍തന്നെ പ്രമേഹത്തിനു കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ നിര്‍ത്തി ഡോക്ടറെ കാണേണ്ടതാണ്. പ്രമേഹത്തിന് കഴിക്കുന്ന മരുന്നുകള്‍ കുഞ്ഞിന്റെ അംഗവൈകല്യത്തിനുവരെ കാരണമാകാം. അതിനാല്‍ ഗുളികകള്‍ കഴിച്ചു കൊണ്ടിരിക്കുന്നവര്‍ അതു നിര്‍ത്തി ഇന്‍സുലിന്‍ കുത്തിവയ്പ്പ് എടുക്കണം.
പ്രമേഹമുള്ള അമ്മയ്ക്ക് രക്തസമ്മര്‍ദം വരാനുള്ള സാധ്യതയുമുണ്ട്. പ്രസവസമയത്ത് ഇവര്‍ക്ക് ബ്ലീഡിംഗ് ഉണ്ടാകാം. അനിയന്ത്രിതമായ പ്രമേഹമുള്ളവര്‍ക്ക് ജനിക്കുന്ന കുട്ടിയ്ക്ക് അമിത ഭാരം, വൈകല്യങ്ങള്‍, നട്ടെല്ലിന് പ്രശ്നങ്ങള്‍, ഹൃദയസംബന്ധമായ തകരാറുകള്‍ തുടങ്ങിയവയ്ക്കും ചിലപ്പോള്‍ കുട്ടിമരിക്കുന്നതിനുവരെ ഇത് കാരണമായേക്കാം.
പ്രമേഹം എങ്ങനെ നിയന്ത്രണ വിധേയമാക്കാം?
പ്രമേഹരോഗമുള്ളവര്‍ ഗര്‍ഭം ധഭിക്കുന്നതിനുമുമ്പുതന്നെ ഭക്ഷണനിയന്ത്രണത്തിലൂടെയും മരുന്നുകള്‍ കൃത്യമായി കഴിക്കുന്നതിലൂടെയും പ്രമേഹം നിയന്ത്രണ വിധേയമാക്കണം. മറ്റു സ്ത്രീകള്‍ക്ക് ആവശ്യമുള്ളതിലും കൂടുതല്‍ തവണ പ്രമേഹരോഗി ഗര്‍ഭിണിയാകുമ്പോള്‍ പരിശോധനകള്‍ നടത്തണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇടയ്ക്കിടെ പരിശോധിച്ച് ഉറപ്പുവരുത്തണം.
കുഞ്ഞിന്റെ അനക്കം ശ്രദ്ധിക്കണം. പ്രമേഹനിരക്ക് കൂടുതലുള്ളവര്‍ക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സിക്കേണ്ടതായും വരാം. സാധാരണയായി പ്രമേഹരോഗമുള്ള ഗര്‍ഭിണികളെ 37 ആഴ്ച കഴിയുമ്പോള്‍ സിസേറിയനിലൂടെയോ വേദനയ്ക്കുള്ള മരുന്നു കൊടുത്തോ പ്രസവിപ്പിക്കുന്നു.
പ്രസവശേഷം ഈ കുട്ടികളില്‍ കാല്‍സ്യം കുറയുക, ഷുഗര്‍ കുറയുക, ശ്വാസംമുട്ടല്‍, മഞ്ഞപ്പിത്തം തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാം. പ്രമേഹരോഗമുള്ള അമ്മമാര്‍ക്കു ജനിക്കുന്ന കുട്ടികള്‍ക്കും ഭാവിയില്‍ മറ്റുള്ളവരെ അപേക്ഷിച്ച് പ്രമേഹ സാധ്യത കൂടുതലാണ്.
അമ്മയ്ക്കുണ്ടാകുന്ന രക്തസമ്മര്‍ദം കുഞ്ഞിനെ ഏതെല്ലാം രീതിയില്‍ ബാധിക്കും?
കുട്ടിക്ക് വളര്‍ച്ചക്കുറവ്, കുട്ടി ഉള്ളില്‍ കിടന്ന് മരിക്കുക തുടങ്ങിയ പ്രശ്നങ്ങളെല്ലാം ഗര്ഭാവസ്ഥയിശല രക്തസമ്മര്‍ദത്തിന്റെ അനന്തര ഫലമാണ്. കുഞ്ഞിനെ പൊതിഞ്ഞു സൂക്ഷിക്കുന്ന അമിനോട്ടിക് ഫ്ളൂയിഡിന്റെ അളവ് കുറഞ്ഞു പോകാന്‍ സാധ്യതയുള്ളതിനാല്‍ ഇടയ്ക്കിടെ സ്കാനിംങ് നടത്തണം. ഗര്‍ഭം ധരിച്ചാല്‍ കഴിക്കുന്ന മരുന്നുകള്‍ മാറ്റി ഗര്ഭാവസ്ഥയില കഴിക്കാവുന്നതരം ഡോസ് കുറഞ്ഞ മരുന്നുകള്‍ കഴിക്കണം. ഗര്‍ഭിണിയായതിനു ശേഷവും രക്തസമ്മര്‍ദം പിടിപ്പെടാം ഗര്‍ഭിണിയായി 20 ആഴ്ചകള്‍ക്കു ശേഷമായിരിക്കും ഇവരില്‍ പ്രമേഹം കാണപ്പെടുന്നത്. കാലിലും മുഖത്തും കാണപ്പെടുന്ന നീരാണ് പ്രധാന ലക്ഷണം. ഗര്‍ഭിണികള്‍ രക്തസമ്മര്‍ദം നിയന്ത്രിച്ചില്ലെങ്കില്‍ കരള്‍, വൃക്ക, ഹൃദയം എന്നീ അവയവങ്ങള്‍ക്ക് തകരാറുകള്‍ ഉണ്ടാകാനും ഗര്‍ഭാവസ്ഥയില്‍ ഫിറ്റ്സ് വരുന്നതിനും ഇടയാക്കാം.
രക്തസമ്മര്‍ദമുള്ളവര്‍ ജീവിതരീതിയില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടത്?
ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറയ്ക്കുക, മരുന്നു ശരിയായ രീതിയില്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം കഴിക്കുക, ഇടയ്ക്കിടെ വൃക്ക, കരള്‍ എന്നിവയുടെ പരിശോധനകള്‍ നടത്തു, പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ കുടുതലായി ഉള്‍പ്പെടുത്തുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ രക്തസമ്മര്‍ദം നിയന്ത്രണവിധേയമാക്കാം. തലവേദന, കാഴ്ചയ്ക്കു വ്യത്യാസം, കാലിലും മുഖത്തും നീര് തുടങ്ങിയവ ഉണ്ടായാല്‍ നിസാരമായി കാണാതെ ഡോക്ടറെകണ്ട് ചികിത്സ ലഭ്യമാക്കണം.അപസ്മാര രോഗിക്കു ഗര്‍ഭധാരണവും പ്രസവവും സാധ്യമാണോ?
അപസ്മാരരോഗികള്‍ക്ക് വിവാഹം കഴിക്കുന്നതിനോ ഗര്‍ഭം ധരിച്ച് പ്രസവിക്കുന്നതിനോ യാതൊരു കുഴപ്പവുമില്ല. ഗര്‍ഭധാരണത്തിനുമുമ്പ് ചില മുന്‍കരുതലുകളെടുക്കണമെന്നു മാത്രം. അപസ്മാരത്തിനു അമ്മ കഴിക്കുന്ന മരുന്നുകള്‍ കുഞ്ഞിനെ പലരീതിയിലും ബാധിക്കും. കുഞ്ഞിന്റെ നട്ടെല്ലിന്, ഹൃദയത്തിന്, തലയ്ക്ക്, കൈവിരലുകള്‍ക്ക് എല്ലാം വൈകല്യം ഉണ്ടാക്കാം. അതിനാല്‍ അപസ്മാര രോഗികള്‍ ഗര്‍ഭധാരണത്തിനുമുമ്പുതന്നെ ഡോക്ടറെകണ്ട് നിര്‍ദേശങ്ങള്‍ സ്വീകരിക്കണം. ഗര്‍ഭധാരണത്തിനു മൂന്നുമാസം മുമ്പ്തന്നെ ഇവര്‍ നിര്‍ബന്ധമായും ഫോളിക് ആസിഡ് ഗുളികകള്‍ കഴിച്ചു തുടങ്ങണം. ഗര്‍ഭാവസ്ഥയില്‍ അപസ്മാരം പൂര്‍ണമായും വരാതിരിക്കുന്നതിനു വേണ്ടി ഗര്‍ഭിണിയായ ശേഷം അപസ്മാരത്തിനു കഴിച്ചുകൊണ്ടിരിക്കുന്ന ഗുളികകളുടെ ഡോസ് യൂറോളജിസ്റ്റിനെ കാണിച്ചു വര്‍ധിപ്പിക്കണം.കുട്ടിയ്ക്കു വളര്‍ച്ചക്കുറവ്, മാസം തികയാതെയുള്ള പ്രസവം, മറുപിള്ള നേരത്തെ വിട്ടുപോവുക മുതലായ ഗുരുതരമായ പ്രശ്നങ്ങളും പ്രസവത്തോടനുബന്ധിച്ച് ഉണ്ടാകാം. ഗര്‍ഭിണികളില്‍ ഫിറ്റ്സ് ഉണ്ടായാല്‍ ബോധക്ഷയംവന്ന് രക്തയോട്ടം കുറഞ്ഞ് കുഞ്ഞ് മരിച്ചു പോകുന്നതിനുവരെ കാരണമാകാറുണ്ട്.
അപസ്മാര രോഗി ഗര്‍ഭിണിയാകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്താണ്?
ഗര്‍ഭിണിയായശേഷം യൂറോളിസ്റ്റിനെയും ഗൈനക്കോളജിസ്റ്റിനെയും കൃത്യമായ ഇടവേളകളില്‍ കണ്ട് പരിശോധന നടത്തണം. കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒരു കാരണവശാലും ഡോക്ടറുടെ നിര്‍ദേശമില്ലാതെ നിര്‍ത്തരുത്. തുടര്‍ച്ചയായി മരുന്നുകള്‍ കഴിയ്ക്കുക. പനിയോ ചുമയോ വന്നാല്‍ സ്വയം ചികിത്സയ്ക്കു മുതിരരുത്. എല്ലാം ആധുനിക സൗകര്യങ്ങളുമുള്ള ആശുപത്രി വേണം അപസ്മാര രോഗി പ്രസവത്തിനായി തിരഞ്ഞെടുക്കാന്‍.
ആസ്ത്മയുള്ളവര് ഗര്‍ഭം ധരിക്കുമ്പോള്‍ ജീവിതരീതി എങ്ങനെ ക്രമപ്പെടുത്തണം?
ആസ്തമരോഗമുള്ളവര് ഗര്‍ഭം ധരിക്കുമ്പോള്‍ ആസ്ത്മയുണ്ടാക്കുന്ന സാഹചര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ക്ക് പകരം ഇന്‍ഹേലര്‍ ഉപയോഗിക്കുക. ആസ്ത്മയുള്ള അമ്മമാര്‍ക്കു ജനിക്കുന്ന കുട്ടികള്‍ക്ക് ആസ്ത്മ ഉണ്ടാകും എന്ന ധാരണ തെറ്റാണ്. മറ്റനവധി ഘടകങ്ങളാണ് ഇത് നിര്‍ണയിക്കുന്നത്. ആസ്ത്മ വിവാഹത്തിനോ ഗര്‍ഭധാരണത്തിനോ ഒരു തടസവും സൃഷ്ടിക്കുന്നില്ല.
മൂത്രത്തില്‍ പഴുപ്പ് ഗുരുതരമായ പ്രശ്നമാണോ?
മിക്കവര്‍ക്കും കാണപ്പെടുന്നതും അത്ര ഗുരുതരമല്ലാത്തതുമായ ഒന്നാണ് മൂത്രത്തില്‍ പഴുപ്പ്. മൂത്ര പരിശോധനയിലൂടെ ഇത് അറിയാന്‍ കഴിയും. മാസം തികയാതെയുള്ള പ്രസവം, ഫ്ളൂയിഡ് പോകുക തുടങ്ങിയവക്കൊക്കെ ഇത് കാരണമാകാറുണ്ട്. അനുയോജ്യമായ ആന്റിബയോട്ടിക് ചികിത്സയിലൂടെ ഈ രോഗം പൂര്‍ണമായും മാറ്റാവുന്നതാണ്്
മൂത്രത്തില്‍ പഴുപ്പുള്ളവര്‍ അത് ചികിത്സിച്ചു മാറ്റിയശേഷം ഗര്‍ഭം ധരിക്കുന്നതാണ് നല്ലത്. ഗര്‍ഭിണികള്‍ ദിവസവും 10- 15 ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കണം. ഗുഹ്യഭാഗങ്ങള്‍ വൃത്തിയാക്കി വയ്ക്കുക, ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം.
ഹൃദയസംബന്ധമായ രോഗങ്ങളുള്ളവര്‍ ഗര്‍ഭം ധരിക്കുന്നതിനുമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
ഹൃദയസംബന്ധമായ രോഗങ്ങളുള്ളവര്‍ കാര്ഡിയോളജിസ്റ്റിനെകണ്ട് ഗര്‍ഭധാരണത്തിന് തടസമുണ്ടോയെന്ന് അറിയണം. ചെറിയ തകരാറുകള്‍ ഉള്ളവര്‍ക്ക് ഗര്‍ഭം ധരിക്കുന്നതിനോ പ്രസവിക്കുന്നതിനോ കുഴപ്പമൊന്നുമില്ല. ബോധംകെടുത്താന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ ചിലപ്പോള്‍ ഇവരില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാറുണ്ട്. അതിനാല്‍ സാധാരണ പ്രസവവമാണ് ഇവര്‍ക്ക് സിസേറിയനേക്കാള്‍ നല്ലത്. ഗര്‍ഭസമയത്ത് ശ്വാസംമുട്ടല്‍, നെഞ്ചിടിപ്പ്, നീര് തുടങ്ങിയ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടാല്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്. നേരത്തെയുള്ള പ്രസവം, കുട്ടിയ്ക്ക് വളര്‍ച്ചക്കുറവ് എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പ്രസവസമയത്ത് ഹൃദയത്തിന്റെ പ്രവര്‍ത്തനം പെട്ടെന്ന് കുറയുന്നതിനും കാരണമാവാം.
ശസ്ത്രക്രിയകള്‍ക്കു ശേഷം ഉടന്‍ ഗര്‍ഭിണിയാകാമോ?
അപ്പന്ഡിസൈറ്റിസ്പോലുള്ള ശസ്ത്രക്രിയകള്‍ കഴിഞ്ഞ് രണ്ടു മാസത്തിനുശേഷമേ ഗര്‍ഭം ധരിക്കാവൂ. മുറിവുകള്‍ നന്നായി ഉണങ്ങുന്നതിനുമുമ്പുള്ള ഗര്‍ഭധാരണം അണുബാധയ്ക്കു കാരണമാവാം. വയറുതുറന്നുള്ള ശസ്ത്രക്രിയകള്കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷം ഗര്‍ഭം ധരിക്കുന്നതാണ് നല്ലത്.
ഗര്‍ഭാവസ്ഥയില്‍ മരുന്നു കഴിക്കുന്നത് ഒഴിവാക്കണമോ?
പാരസെറ്റമോള്‍ ഗുളികകള്‍ ഗര്‍ഭിണികള്‍ കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല. ജലദോഷത്തിന് വിക്സിട്ട് ആവി പിടിക്കുന്നതാണ് ഉത്തമം. മരുന്നുകള്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. വൈറ്റമിന്‍ ഗുളികകളല്ലാതെ മറ്റൊരു ഗുളികയും ഡോക്ടറുടെ നിര്‍ദേശമില്ലാതെ കഴിക്കരുത്. വേദനസംഹാരികള്‍, മൂത്രത്തിലെ അണുബാധയ്ക്കു കഴിക്കുന്ന ആന്റിബയോട്ടിക്കുകള്‍, ഹോര്‍മോണ്‍ ഗുളികകള്‍ എന്നിവ ഒഴിവാക്കണം.

പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്തുന്ന നിരവധി ഭക്ഷണസാധനങ്ങള്‍ നമ്മുടെ അടുക്കളയിലുണ്ട്. അവയെ തിരിച്ചറിയുകയും കണ്ടെത്തുകയും ചെയ്താല്‍ പ്രമേഹത്തെ പേടിയില്ലാതെ നേരിടാം.

ഉലുവ ഉലുവയുടെ വിത്തുകൊണ്ട് തയ്യാറാക്കുന്ന കഷായത്തിന് മൂത്രത്തിലൂടെ പഞ്ചസാര പോകുന്നതു തടഞ്ഞ് പ്രമേഹ രോഗലക്ഷണങ്ങളെ മോചിപ്പിക്കുവാന്‍ കഴിവുണ്ടെന്ന് സമീപകാലപഠനങ്ങളില്‍ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാന്‍ കഴിവുള്ള ട്രിഗോണെലൈന് എന്ന diabetic foodആല്‍ക്കലോയിഡ് ഇതില്‍ അടങ്ങിയിട്ടുണ്ട്. രാത്രി മുഴുവന്‍ വിത്തു വെള്ളത്തിലിട്ടു കുതിര്ത്തും പൊടിയാക്കി പാലിലോ മോരിലോ കലക്കിയും കഴിക്കാവുന്നതാണ്. ആഹാരത്തിനു 15 മിനിറ്റ് മുമ്പ് വേണം ഇതു കഴിക്കുവാന്‍. പ്രമേഹത്തിന്റെ ഗൗരവത്തെ ആശ്രയിച്ചിരിക്കുന്നു ഇതു കഴിക്കേണ്ട അളവ്. സാധാരണഗതിയില്‍ 15 ഗ്രാം മുതല്‍ 50 ഗ്രാം വരെ പതിവായി, രണ്ടു പ്രാവശ്യമായി കഴിക്കുകയെന്നതാണ് അളവ്.

പാവയ്ക്ക – പാവയ്ക്കയും പാവയ്ക്കക്കുരുവും രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്ന ഘടകങ്ങളടങ്ങിയ പ്രധാനകേന്ദ്രങ്ങളാണ്. സസ്യ ഇന്‍സുലിന്‍ എന്നു കൂടി പേരുള്ള ചരാന്ടിന് എന്ന അടിസ്ഥാനസ്രോതസ്സാണിത്. നാലോ അഞ്ചോ പാവയ്ക്കയുടെ നീരെടുത്ത് പതിവായി വെറുംവയറ്റില്‍ കഴിക്കുക. പാവയ്ക്കയുടെ വിത്ത് പൊടിയാക്കിയോ കഷായരൂപത്തിലോ കഴിക്കാം. പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുത ഇതാണ്, കയ്പുരസം കുറയ്ക്കാനായി എണ്ണയില്‍ വറുക്കുകയോ പഞ്ചസാര ചേര്‍ക്കുകയോ ചെയ്യരുത്. അപ്രകാരം ചെയ്താല്‍ പാവയ്ക്കയുടെ ഔഷധഗുണം നഷ്ടമാകും.

ഞാവല്‍പ്പഴം – ആഗ്നേയഗ്രന്ഥിയില്‍ സവിശേഷമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഞാവല്‍പ്പഴം പാരമ്പര്യ ആയുര്‍വേദവൈദ്യത്തില്‍ വിശിഷ്ട ഔഷധമെന്ന നിലയ്ക്കു പരിഗണിക്കപ്പെടുന്നു. ഞാവലിന്റെ ഫലം, വിത്ത്, പഴസത്ത് എന്നിവയെല്ലാം പ്രമേഹചികിത്സയില്‍ ഫലപ്രദമായി ഉപയോഗിക്കുന്നു. അന്നജത്തെ പഞ്ചസാരയാക്കി അമിതമായ തോതില്‍ പരിണിക്കുന്നതിനെ നിയന്ത്രിക്കുന്ന ജാബോലിന് ഞാവല്ക്കുരുവിലടങ്ങിയിട്ടുണ്ട്. വിത്തുണക്കിപ്പൊടിച്ച് മൂന്ന് ഗ്രാം വീതം വെള്ളത്തിലോ മോരിലോ കലര്‍ത്തി ദിവസം രണ്ടു പ്രാവശ്യം വീതം സേവിക്കുക.

തേന്‍ – തേനില്‍ സെല്ലുലോസ് അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹചികിത്സയില്‍ ദോഷകരമല്ല. എന്‍സൈമുകളുടെ പ്രവര്‍ത്തനഫലമായി സ്വതന്ത്രമാക്കപ്പെടുന്ന ഹൈഡ്രജന്‍ പെറോക്സൈഡ് ആന്റിബാക്ടീരിയല്‍, ആന്റി മൈക്രോബിയല്‍ പ്രവര്‍ത്തനശേഷി തേനിനുണ്ട്. തേന്‍ ഒന്നിച്ചു സേവിക്കുന്നത് നല്ലതല്ല. മറിച്ച് ദിവസം മുഴുവനുമായി ലഘുവായ അളവില്‍ വിഭജിച്ചു കഴിക്കുക. ഒരു ടീസ്പൂണ്‍ തേനില്‍ 20 കിലോ കലോറി ഊര്‍ജ്ജമുണ്ട്. ഇത്രയും ഊര്ജ്ജമടങ്ങിയിട്ടുള്ള മറ്റു ഭക്ഷ്യവസ്തുക്കള്‍ നിയന്ത്രിക്കാനായാല്‍ നിങ്ങള്‍ക്ക് ഒരു ടീസ്പൂണ്‍ തേന്‍ വീതം ദിവസവും കഴിക്കാം. സമ്മിശ്രമായ ഒരു ആഹാരത്തിനുശേഷം ഉദരം മെല്ലെ ശൂന്യമായിത്തുടങ്ങുന്നു. അതിനാല്‍ ഭക്ഷണശേഷം തേന്‍ സേവിക്കുന്നത് വെറുംവയറ്റില്‍ കഴിക്കുമ്പോഴുണ്ടാകുന്നത്ര പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നില്ല.

കൂവളം - കൂവളത്തിന്റെ ഫലമാണ് പ്രസിദ്ധമെങ്കിലും പ്രമേഹപ്രതിരോധമായത് കുവളത്തിന്റെ ഇലകളാണ്. അല്പം കുരുമുളകും ചേര്‍ത്ത് കുവളത്തിലനീര് പതിവായി കുടിക്കുക. ശരീരത്തിലെ അധിക പഞ്ചസാര പരിഹരിക്കാന്‍ ഇത് പര്യാപ്തമാണ്.
ഉള്ളി – പ്രമേഹവുമായി ബന്ധപ്പെട്ട് ളള്ളിക്ക് ഔഷധഗുണമുള്ളതായി ഗവേഷണഫലങ്ങളില്‍ പറയുന്നു. ഉള്ളിയിലടങ്ങിയിരിക്കുന്ന ഡൈഫിനൈലമീന്റെ അംശവും ഹൈപ്പോഗ്ലിസമിക് പ്രവര്‍ത്തനവും സംബന്ധിച്ച പഠനത്തില്‍ ഉള്ളിയുടെ പ്രമേഹരോധസ്വഭാവത്തെ തെളിയിച്ചിട്ടുള്ളതാണ്.

വെളുത്തുള്ളി – വെളുത്തുള്ളിയില്നിന്നും വേര്‍തിരിച്ചെടുക്കുന്ന എസ്. അലൈ സള്ഫോക്സൈഡിന്റെ (അലിസിന്) പ്രമേഹപ്രതിരോധകങ്ങളെക്കുറിച്ച് ദി ഇന്ത്യന്‍ ജേണല്‍ ഓഫ് എക്സ്പിരിമെന്റല്‍ ബയോളജിയില്‍ പറയുന്നുണ്ട്. വെളുത്തുള്ളി വാതപ്രകൃതമുള്ള രോഗങ്ങള്‍ക്കു ചികിത്സിക്കാന്‍ ഉത്തമമാണ്. ഇതിനു പുറമേ കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള കഴിവും വെളുത്തുള്ളിക്കുണ്ട്.

കറ്റാര്‍വാഴ – ഹൈപ്പര്ഗ്ലീസീമിയയ്ക്കുള്ള ഉത്തമ ഔഷധമാണ് കറ്റാര്വാഴയില്നിന്നുമെടുക്കുന്ന കുഴമ്പുപോലുള്ള നീര്. മരുന്നിന്റെ രൂപത്തിലുപയോഗിക്കാനായി, കറ്റാര്‍വാഴച്ചെടിയുടെ താഴത്തെ ഇലകളിലൊന്നിന്റെ മുകള്ഭാഗം മുറിച്ചെടുക്കുക.. അതിന്റെ തൊലി ഉരിഞ്ഞെടുക്കുകയോ ചതയ്ക്കുകയോ ചെയ്ത് കുഴമ്പെടുക്കുക. വേണമെങ്കില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ചേര്‍ക്കാം. ഇത് പതിവായി കഴിക്കുക.

ആത്തയില – ആത്തയുടെ 2-5 തളിരിലകള്‍ 75 മി. ഗ്രാം തിപ്പലിയോടൊപ്പം 3-6 ആഴ്ച കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കും.

ആര്യവേപ്പില – ആര്യവേപ്പിന്റെ ഇല ചതച്ച നീര് അല്ലെങ്കില്‍ കുവമ്പ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.
കാബേജ് – ഉച്ചകഴിഞ്ഞുള്ള ഒരു ലഘുഭക്ഷണമെന്ന നിലയ്ക്ക് ഒരു കപ്പ് വേവിച്ച കാബേജ് കഴിക്കുക. ശരീരത്തിലെ അമിത പഞ്ചസാരയുടെ അളവ് കുറയ്ക്കുന്ന കലോറി കുറഞ്ഞതും അര്ബുദപ്രതിരോധകവും നാരടങ്ങിയതുമായ ഒന്നാണിത്.
മഞ്ഞള്‍ – പ്രമേഹത്തിന് വിശിഷ്ടമായ ഒരൗഷധമാണ് മഞ്ഞള്‍. തുല്യ അളവ് നെല്ലിക്കാപ്പൊടിയോടൊപ്പം കഴിച്ചാല്‍ മഞ്ഞള്‍ കൂടുതല്‍ ഫലം ചെയ്യും.

അധികം എണ്ണ തെക്കാതിരിക്കുക. എന്ന് വച്ച് തീരെ എണ്ണ ഇല്ലാതെയുമിരിക്കരുത്. ആഴ്ചയില്‍ രണ്ടു തവണ എങ്കിലും എണ്ണ തേക്കാം.
ദിവസവും മുടി കഴുകിയില്ലെങ്കില്‍ മുടിയില്‍ അഴുക്കു പിടിക്കും എന്നത് തെറ്റിധാരണ മാത്രം ആണ്.ദിവസവും മുടി കഴുകുമ്പോള്‍ മുടി നനയുന്നു എന്ന് മാത്രമേ ഉള്ളു.അഴുക്ക് നീക്കം ചെയ്യപ്പെടുന്നില്ല.ദിവസേനെ ഉള്ള മുടികഴുകള് ചെറിയ തോതില്‍ മുടി കൊഴിയാന്‍ കാരണം ആകുന്നു. അത് കൊണ്ട് മുടികഴുകുന്നത് ഒന്നോ രണ്ടോ ദിവസം ഇടവിട്ട് ചെയ്യാം .
ആഴ്ചയില്‍ ഒരു തവണ ഷാമ്പു ഉപയോഗിക്കാം .വളരെ വീര്യംകുറഞ്ഞത് ആയിരിക്കണം.തലയോട്ടിയില്‍ നേരിട്ട് തേച്ചു പിടിപ്പിക്കരുത് .കുറച്ചു വെള്ളത്തില്‍ കലക്കി പതപ്പിച്ചു മാത്രം ഉപയോഗിക്കുക .അതിനു ശേഷം കണ്ടിഷനര്‍ ഉപയോഗിക്കുക.ഷാമ്പു വിത്ത് കണ്ടിഷനര്‍ വിപണിയില്‍ കിട്ടുമെങ്കിലും രണ്ടും വേവ്വേറെ ആയിട്ടുള്ളത് ഉപയോഗിക്കുന്നതാണ് നല്ലത് .
പുറത്ത് പോകുമ്പോള്‍ ഹെയര്‍ സിറം ഉപയോഗിക്കുക .ഇത് മുടിക്ക് തിളക്കം പകരുന്നു.സൂര്യരശ്മികളില്‍ നിന്നും സംരക്ഷണവും നല്കുന്നു.ഇത് തലയോട്ടിയില്‍ തെക്കരുത്.മുടി ഇഴകളില്‍ മാത്രം പുരട്ടുക.
മുടി കഴുകുന്ന വെള്ളത്തില്‍ അല്പം വിനാഗിരി ഒഴിക്കുക.ഇത് താരന് അകറ്റി മുടിക്ക് മൃദുത്വം നല്കുന്നു.

കുളിക്കുന്നതിനു മുന്‍പ് മുടിയില്‍ മുട്ടയുടെ വെള്ള തേച്ചു പിടിപ്പിക്കുക .
ചെമ്പരത്തി പൂവും ഇലയും തുളസിയും ചേര്ത് താളി ആക്കി തലമുടിയില്‍ തെക്കുക.
ഇടയക്ക് മുടിക്ക് ആവി കൊള്ളിക്കുക.
മാസത്തില്‍ ഒരിക്കല്‍ ബിയര്‍ തെക്കാം .ഇത് മുടിക്ക് തിളക്കം നല്കുന്നു.
മാസത്തില്‍ ഒരിക്കല്‍ ഹെന്ന അല്ലെങ്കില്‍ ഹെയര്‍ സ്പാ ചെയ്യുക

അമ്മയാവുക എന്നത് ഏതൊരു സ്ത്രീയുടേയും ആഗ്രഹമായിരിക്കും.

അമ്മയാവുക വഴി സ്ത്രീ അനുഭവിക്കുന്ന ആനന്ദത്തിനും അതിരുണ്ടാവില്ല. എന്നാല്‍ കുഞ്ഞിന്റെ കരച്ചില് കേള്‍ക്കുക എന്നത് ഏതൊരമ്മയുടേയും മനസ്സിനെ അസ്വസ്ഥമാക്കുന്ന ഒന്നുതന്നെയാണ്. കുഞ്ഞിന്റെ കരച്ചില് നിര്ത്താതെയാണെങ്കിലോ അമ്മയുടെ കാര്യം പറയുകയും വേണ്ട. അതുവരെ ഉണ്ടായിരുന്ന ആനന്ദം അസ്വസ്ഥതയ്ക്ക് വഴിമാറി തുടങ്ങുകയും ചെയ്യും.

കുഞ്ഞ് നിര്‍ത്താതെ കരയുമ്പോള്‍ നിങ്ങള്‍ക്കു തന്നെ ആശങ്ക ഉണ്ടായേക്കാം. ഇത് പലപ്പോഴും നിങ്ങളെ വിഷമിപ്പിക്കുകയുംചെയ്യും. കുഞ്ഞ് നിര്‍ത്താതെ കരയുമ്പോള്‍ കുഞ്ഞിന് എന്തുപറ്റി എന്ന ആശങ്കയും നിങ്ങളിലുണ്ടാവും. ഇങ്ങനെ ആശങ്കപ്പെടുന്നതിന് പകരം ഇത്തരം സന്ദര്‍ഭങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ പഠിക്കുകയാണ് വേണ്ടത്. കുഞ്ഞിന് നിങ്ങളുമായുള്ള ആശയ വിനിമയത്തിന് ഉള്ള മാര്‍ഗമാണ് കരച്ചില്. കുഞ്ഞുങ്ങള്‍ക്ക് തനിയെ ഒന്നും ചെയ്യാന്‍ കഴിയില്ല. അതിനാല്‍ അവര്‍ പലതും നിങ്ങളെ അറിയിക്കാന്‍ ശ്രമിക്കുന്നത് കരച്ചിലിലൂടെ ആയിരിക്കും. വിശപ്പ്്്, വേദന, ചൂട്, പേടി, ദാഹം,ദഹനക്കേട് തുടങ്ങി അവര്‍ക്കനുഭവപ്പെടുന്ന എല്ലാ കാര്യങ്ങള്‍ക്കും നിങ്ങളുടെ പ്രതികരണം തേടുന്നത് കരച്ചിലിലൂടെ ആയിരിക്കും. കുഞ്ഞ് എന്താണ് പറയാനാഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ചില സമയത്ത് വളരെ പ്രയാസമായിരിക്കും. തുടക്കത്തില്‍ കുഞ്ഞുകളുടെ ഈ ആശയവിനിമയ രീതി മനസ്സിലാക്കുക ഏറെ ശ്രമകരമാണ്. കുഞ്ഞുങ്ങളുടെ ഇത്തരത്തിലുള്ള കരച്ചില് നിര്‍ത്താനുള്ള ചില മാര്‍ഗങ്ങളാണ് ഇവിടെ പറയുന്നത്.

കുഞ്ഞ് കരയുന്നതിന്റെ യഥാര്‍ത്ഥ കാരണം മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിച്ച് അവരുടെ ശ്രദ്ധ തിരിച്ച് കരച്ചില് കുറയ്ക്കാം.

പാട്ട്

കരയുന്ന കുഞ്ഞിന്റെ ശ്രദ്ധ തിരിക്കാന്‍ ലളിതവും താളമുള്ളതുമായ സംഗീതത്തിലൂടെ കഴിയും

ചാഞ്ചാട്ടം

കുഞ്ഞുങ്ങളെ തൊട്ടിലില്‍ കിടത്തിയോ, മടിയിലും കാല് മുട്ടിലും മറ്റും കിടത്തിയോ ചാഞ്ചാടിച്ചാല് അവരുടെ കരച്ചില് ക്രമേണ കുറക്കാന്‍ കഴിയും.

സ്ട്രോളര്‍

കുഞ്ഞുങ്ങള്‍ കരച്ചില് നിര്‍ത്തുന്നില്ല എങ്കില്‍ സ്ട്രോളറിലും മറ്റും ഇരുത്തി മുന്നോട്ടും പിന്നോട്ടും വലിച്ചാല്‍ കരച്ചിലില്‍ നിന്നും കുഞ്ഞിന്റെ ശ്രദ്ധ തിരിക്കാന്‍ കഴിയും.

െ്രെഡവിങ്

െ്രെഡവ് ചെയ്ത് പോകുന്നത് കുഞ്ഞിനെ കരച്ചിലില്‍ നിന്നും മാറ്റാന്‍ സഹായിക്കും. പുതിയ കാഴ്ചകള്‍ കുഞ്ഞിന്റെ ശ്രദ്ധയും മാറ്റാന്‍ സഹായിക്കും.

ചൂടുവെള്ളത്തില്‍ കുളി

വെള്ളം വീഴുന്നതിന്റെ ശബ്ദവം മറ്റും കുഞ്ഞിന്റെ കരച്ചില് നിര്‍ത്താന്‍ സഹായിക്കുകയും, ചൂടുവെള്ളത്തില്‍ കുളിപ്പിച്ചാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്ല ആശ്വാസം ലഭിക്കുകയും ചെയ്യും.

ശ്ശ്ശ് ശബ്ദം

കുഞ്ഞ് കരയുമ്പോള്‍ കുഞ്ഞിന്റെ ചെവിയില്‍ നിന്നും രണ്ടിഞ്ച് മാറി വായ കൊണ്ട് ശ്ശ്ശ് ശബ്ദം കേള്‍പ്പിക്കുക. കുഞ്ഞിന്റെ കരച്ചിലിനേക്കാള്‍

യോഗ ശീലമാക്കു രോഗങ്ങള്‍ അകറ്റി നിര്‍ത്താം.

യോഗാസനങ്ങള്‍ ഒരോന്നിനും നിരവധി ഗുളങ്ങളാണ് ഉള്ളത്. യോഗാ ശീലമാക്കുന്നതിലൂടെ ശരീരത്തിന് ഉന്മേഷവും പോസറ്റീവ് എനര്‍ജിയും ലഭിക്കുന്നു. ഇന്നത്തെ ജീവിതശൈലി പലതരം രോഗങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതാണ്. ഇന്ന് ഒട്ടുമിക്കവര്‍ക്കും ഉണ്ടാകാറുള്ള അസുഖമാണ് നടുവേദന, നടുകഴച്ചല്, നടുമിന്നല്‍ എന്നിവ. ദിവസവും അരമണിക്കൂര്‍ യോഗ ചെയ്യാനായി മാറ്റിവയ്ച്ചാല്‍ ഇത്തരം അസുഖം ഒഴിവാക്കാം. നടുവേദനക്ക് യോഗനിര്ദേശിക്കുന്നത് മകരാസനമാണ്. ശക്തിയായ നടുവേദന ഉള്ളവര്‍ ഈ പോസില്‍ കിടന്നാല്‍ വേദനക്ക് ശമനം കിട്ടും.(നടുവേദന ഇല്ലാത്തപ്പോഴും കിടക്കണം. വേദനയുള്ളവര് പെട്ടെന്ന് കിടക്കുവാന് ശ്രമിക്കരുത്) മകരാസന പോസ് ദിവസവും ചെയ്താല്‍ നടുകഴപ്പ്, നടുമിന്നല്‍ എന്നിവക്കാശ്വാസം കിട്ടും. സ്ഥിരം വയറു വേദന ഉള്ളവര്‍ ഈ പോസില്‍ ദിവസവും കുറച്ചു നേരം കിടക്കുക. ശാരീരിക ക്ഷീണം മാറികിട്ടും. നല്ല വിശപ്പ,് ശോധന എന്നിവ ഉണ്ടാക്കും. കുടവയര്‍ ഉള്ളവര്‍ പതുക്കെ മകരാസനത്തില്‍ കിടന്നാല്‍ കുടവയര്‍ ക്രമേണ കുറഞ്ഞു കിട്ടും. ആസ്മ മാറികിട്ടാനും ഈ ആസനം ചെയ്യാം.

ചെയ്യേണ്ടവിധം.

കമഴ്ന്ന് കിടക്കുക. രണ്ട് പാദങ്ങളും ചേര്‍ത്ത് വക്കുക. കാല് വിരലുകള്‍ നീട്ടിനിവര്ത്തിവക്കണം. ഉപ്പുറ്റികള്‍ ചേര്‍ന്ന് ഇരിക്കണം. കൈമുട്ടുകള്‍ തോളിനു താഴെ കുത്തിനിര്‍ത്തി ഉള്ളം കൈകള്‍ നിവര്‍ത്തി താടിക്ക് ഇരുവശങ്ങളിലുമായി കവിളില്‍ ചേര്‍ത്ത് പിടിക്കുക.( ചിത്രത്തില്‍ കാണുന്നതുപോലെ) ശ്വാസോച്ഛാസം സാധാരണ പോലെ. ഈ നിലയില്‍ രണ്ടോ മൂന്നോ മിനിറ്റ് കിടക്കുക. അതിനുശേഷം കൈകള്‍ സ്വതന്ത്രമാക്കി കമഴ്ന്ന് കിടക്കുക. വീണ്ടും മകരാസനം ചെയ്യുക. മൂന്നോ നാലോ തവണ ചെയ്യാം.

സൗന്ദര്യമുള്ള പല്ലുകൾക്കുവേണ്ടി ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങൾ

1. ദിവസവും രണ്ടു തവണ പല്ല് തേക്കുക
2. ഗുണനിലവാരമുള്ള ടൂത്ത് പേസ്റ്റ് തിരഞ്ഞെടുക്കുക (flurade അടങ്ങിയവയാണ് ഉത്തമം
3. രണ്ടു മുതൽ മൂന്നു മിനിറ്റ് വരെ മാത്രമേ പല്ല് തേക്കാവൂ
4. അസിടിറ്റി ഉള്ള പാനീയങ്ങൾ ഒഴിവാക്കുക ( ഇത് ഇനാമൽ നശിപ്പിക്കും )
5. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി കുറയ്ക്കുക ( ചോക്ലേറ്റ് ഒഴിവാക്കുന്നത് ഏറ്റവും നല്ലത് )
6. അനാവശ്യമായി പല്ലുകളിൽ വിരലുകൾ തോടാതിരിക്കുക ( infections ഒഴിവാ ക്കാനാണിത് )
7. ബ്രഷ് ചെയ്യുന്നത് എല്ലാ പല്ലുകളെയും ക്ലീൻ ചെയ്യുന്ന രീതിയിൽ ആകുവാൻ ശ്രദ്ധിക്കുക.
8. കൂടുതൽ സമയം ചവക്കുന്ന തരം ഭക്ഷണങ്ങൾ പരമാവധി കുറയ്ക്കുക.
9. ഇടയ്ക്കിടെ ദന്ത ഡോക്ടറെ കണ്ട് പല്ലുകൾ ആരോഗ്യമുള്ളതാണെന്ന് ഉറപ്പുവരുത്തുക .
10. ഗുണനിലവാരമുള്ള മൌത്ത് വാഷ് തിരഞ്ഞെടുക്കുക

മലയാളികളുടെ ജീവിതത്തില്‍ തേങ്ങയോളം സ്വാധീനമുള്ള വേറെ ഒരു ആഹാരസാധനം ഉണ്ടാകാന്‍ സാധ്യതയില്ല.

നമ്മുടെ ആഹാരശീലങ്ങളില്‍ ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ തേങ്ങ ചേരാത്ത നിത്യാഹാരവിഭവങ്ങള് തുലോം കുറവാണ്. ഒരു പക്ഷെ തലമുറകളായി മലയാളിയുടെ ആരോഗ്യത്തെ കാത്തുരക്ഷിച്ചത് തേങ്ങ ആണ്. പല തരം അധിനിവേശങ്ങള്‍, പല നാട്ടുകാര്‍, അവര്‍ കൊണ്ടുവന്ന അനേകം വിദേശിരോഗങ്ങള്, ഔപസര്ഗ്ഗികരോഗങ്ങള് - ഇവയൊന്നും അത്രകണ്ടു മലയാളിയെ ബാധിക്കാതിരുന്നത് തേങ്ങയുടെ ഔഷധഗുണങ്ങള്‍ കൊണ്ടാണ് എന്ന് പല വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു.തേങ്ങയുടെ ഗുണങ്ങള്‍ ആചാര്യന് ഗുണപാഠത്തില്‍ വര്‍ണ്ണിക്കുന്നത് ഇങ്ങനെ: പദ്യരൂപമാണ്.

1. ഇളംനീരുമിളംതേങ്ങ പഴുത്തതു വരണ്ടതു
2. കൊട്ടയായും കുരുത്തീട്ടും തേങ്ങയാറു പ്രകാരമാം
3. ഇളനീര് ശീതളം ഹൃദ്യം മധുരം പിത്തനാശനം
4. ദാഹാസ്ഥിശ്രാവകൃച്ഛാദി രോഗാണാഞ്ചവിനാശയേത്
5. ഇളംതേങ്ങയെരിച്ചുള്ളൂ കൃമിവിഷ്ടംഭകാരിതഥ്
6. പഴുത്ത തേങ്ങ പാലിന്നും പായസാദിക്കുമുത്തമം
7. സ്നിഗ്ധം ബലപ്രദം വസ്തിശോധനം മാംസവര്ദ്ധനം
8. വരണ്ട തേങ്ങ വാതഘ്നം ജലം പഥ്യമതായ് വരും
9. പ്രസൂതികാലേ നാരീണാമുത്തമം മൂത്രശോധനം
10. കൊട്ടത്തേങ്ങ ദന്തരോഗം വാതവും വാതശോണിതം
11. വയറ്റില്‍ നോവുമുണ്ടായാല് ശമിപ്പിക്കും ഹിതം പരം
12. മുളച്ച തേങ്ങ മധുരം ഗുരുവാകയുമുണ്ടത്
13. ദോഷങ്ങളെപ്പെരുപ്പിക്കും ആകെയൊന്നിനുമൊട്ടുമേ
14. തെങ്ങിന് തലയ്ക്കലെ മാംസം കിളുന്നായ ചിരട്ടയും
15. ആടോപമുദരം ശൂല പരികര്ത്തനമാന്ത്രവും
16. എന്നിവറ്റെ വരുത്തീടും ഭുജിച്ചീടരുതൊട്ടുമേ
17. ഇളംചകിരിനീര് നന്നു ദീപനം ദാഹനാശനം
18. പിന്നെ ഗ്രഹണിയുള്ളോര്ക്കും സേവിച്ചാലേറ്റവും ഗുണം
19. തേങ്ങാവെള്ളം തണുത്തുള്ളൂ ദീപനം വസ്തിശോധനം
20. തൃഷ്ണാപിത്താനിലഹരം മധുരം ശുക്ലവര്ദ്ധനം
21. ഇളനീര് ശീതളം ഹൃദ്യം അത്യച്ഛം മുഖരോദനം
22. ദാഹാസ്ഥിസ്രാവകൃച്ഛാദിരോഗാണഞ്ചവിനാശയേത്
23. തേങ്ങാതൈലം അതൃത്തുള്ളൂ ബൃംഹണം ബലവര്‍ദ്ധനം
24. വാതപിത്തഹരം കേശ്യം ദന്തരോഗത്തിനും ഗുണം
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
1. മുളച്ച തേങ്ങ തിന്നരുത്. ദോഷങ്ങളെ കൂട്ടും.
2. തെങ്ങ് വെട്ടുമ്പോള്‍ കിട്ടുന്ന തെങ്ങിന്റെ മണ്ട തിന്നരുത്.
3. കിളുന്നു ചിരട്ട കഴിക്കരുത്.
4. വെളിച്ചെണ്ണ ഒരു ദോഷവും ചെയ്യില്ല. ബലവര്‍ദ്ധനം ആണ്. വാതപിത്തഹരമാണ്. മുടിയ്ക്കു നല്ലതാണ്. ദന്തരോഗങ്ങളെ ശമിപ്പിക്കുന്നവയാണ്.
5. തേങ്ങാപ്പാല്‍ പശുവിന്പാലിനോളമോ അതില്‍ കൂടുതലോ ഗുണകരമാണ്. (തേങ്ങാപ്പാല്‍ ഒഴിച്ചു ശര്‍ക്കര ഉരുക്കിയത് കുട്ടികള്‍ക്ക് വളരെ ഇഷ്ടമാകും – ശ്രമിക്കുക)
6. രോഗങ്ങളില്ലാത്ത ഒരാള്‍ കുറഞ്ഞത് ഒരു മുറി തേങ്ങയെങ്കിലും ഒരു ദിവസം കഴിക്കണം! ആരോഗ്യത്തിനു നല്ലതാണ്.
7. പല രോഗങ്ങളെയും ശമിപ്പിക്കാന്‍ തേങ്ങ മതിയാകും (ഇളനീര്, ഇളംതേങ്ങ, പഴുത്ത തേങ്ങ, വരണ്ട തേങ്ങ, കൊട്ടത്തേങ്ങ, കിളിര്‍ത്ത തേങ്ങ ഇങ്ങനെ ആറു അവസ്ഥ ഉണ്ട് തേങ്ങയ്ക്ക്)

നഖത്തിന്റെ നിറം മങ്ങിയാല്‍.

നഖത്തിന്റെ സ്വാഭാവികമായ നിറം നേര്‍ത്ത പിങ്കാണ്. ചിലപ്പോള്‍ നഖങ്ങള്‍ നീലിച്ചും കറുത്തും കാണപ്പെടാറുണ്ട്.

നഖങ്ങളുടെ നിറം മാറ്റവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ മനസിലാക്കിയാല്‍ അതേക്കുറിച്ചുള്ള ഉത്കണ്ഠ ഒഴിവാക്കാം. ഓരോ നിറവും ഏത് അസുഖത്തെ സൂചിപ്പിക്കുന്നു എന്ന് താഴെ ചേര്‍ക്കുന്നു.

നീല/കറുപ്പ് - നഖത്തിനടിയില്‍ രക്തം കട്ടയാകുന്നതിനാലും സ്യൂഡോമോണസ് അണുബാധ മൂലവും നഖം നീലിച്ചോ കറുത്തോ കാണപ്പെടും. ചില ഗുളികകള്‍ കഴിക്കുമ്പോഴും ഈ നിറം മാറ്റം ഉണ്ടാകാറുണ്ട്.

പച്ച - സ്യൂഡോമോണസ് അണുബാധ മൂലം നഖം പച്ച നിറമാകും.

തവിട്ട് - വൃക്ക സംബന്ധമായ അസുഖങ്ങള്‍ അഡ്രീനല്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറയുക ചര്‍മത്തില്‍ ഉണ്ടാകുന്ന തരം കാന്‍സര്‍ നഖത്തിനടിയില്‍ തവിട്ട് നിറം ഉണ്ടാക്കും. അമിതമായി പുകവലിക്കു ന്നതും ഡൈ/ പോട്ടാസ്യം പെര്‍മാംഗനേറ്റ് ഉപയോഗിക്കുന്നതും ഈ നിറമാറ്റത്തിന് കാരണമാകും.

മഞ്ഞ - രക്തഓട്ടം കുറയുക, പൂപ്പല്‍ ബാധ,സോറിയാസിസ് എന്നിവ മൂലം നഖത്തിന് മഞ്ഞനിറം വരും. യെല്ലോ നെയില്‍ സിന്‍ഡ്രോം എന്നൊരു രോഗമുണ്ട്. ശ്വാസകോശത്തിന്റെ പുറത്തെ ആവരണത്തില്‍ വെള്ളം കെട്ടുന്ന അവസ്ഥയാണിത്. എല്ലാ നഖങ്ങള്‍ക്കും മഞ്ഞനിറം വരും.

വെള്ള - ആല്ബുമിന് എന്ന പ്രോട്ടീന്‍ കുറയുമ്പോഴും വൃക്കകളുടെ പ്രവര്‍ത്തനം കുറയുമ്പോഴും മഹോദരം പിടിപെടുമ്പോഴും നഖത്തില്‍ വെള്ള നിറം വരും. ചില ഗുളികകള്‍ കഴിക്കുമ്പോഴും വെള്ള നിറം വരാം. ചിലരുടെ നഖങ്ങള്‍ ജന്മനാ വെള്ളയായിരിക്കും.

അര്‍ധചന്ദ്രാകൃതിയില്‍ ചുവപ്പുനിറം - ഹൃദയത്തിെന്റ പ്രവര്‍ത്തനം മന്ദഗതിയില്‍ ആകുന്നതിെന്റ സൂചനയാണിത്.

അര്‍ധചന്ദ്രാകൃതിയില്‍ നീലനിറം - കരള്‍ സംബന്ധമായ അസുഖങ്ങള്‍ (വില്‍സണ്‍സ് ഡിസീസ്) ആണിതിനു കാരണം.

മൂന്നു മാസത്തിനുള്ളില്‍ കൈനഖം ഒരു സെ.മീ.വളരും. കാല് നഖം ഒരു സെ.മീ.വളരാന്‍ 9-24 മാസം എടുക്കാരുണ്ട്. രക്തയോട്ടം കുറയുമ്പോഴും അസുഖങ്ങള്‍ ഉള്ളപ്പോഴും വളര്‍ച്ച കുറയുമ്പോഴും.നഖങ്ങള്‍ സ്പൂണ്‍ ആകൃതിയില്‍ ആകുന്ന അവസ്ഥയുണ്ട്. ഇരുമ്പിന്റെ അംശം കുറയുന്നതു മൂലമുള്ള വിളര്‍ച്ച, നെയില്‍പോളീഷ് റിമൂവറും ഡിറ്റര്‍ജ ന്റുകളും അമിതമായി ഉപയോഗിക്കുന്നത് എന്നിവ ഇതിനു കാരണമാകും. സോറിയാസിസും അണുബാധയും തൈറോയ്ഡ് രോഗങ്ങളും മൂലം നഖം പൊളിഞ്ഞ് പോകും. നിറമാറ്റങ്ങളും മറ്റു വൈകല്യങ്ങളും സ്ഥിരമായി കണ്ടാല്‍ ഡോക്ടറെ കണ്ട് ചികില്‍സ തേടണം.

നിങ്ങൾക്കറിയാമോ കപ്പപ്പൊടിയുടെയുടെ ഗുണങ്ങൾ *

മരച്ചീനി, കപ്പ തുടങ്ങി വിവിധ പേരുകളിൽ അറിയപ്പെടുന്ന പോഷകമാര്‍ന്ന കിഴങ്ങ് വര്‍ഗത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുമുണ്ടാകും കഴിച്ചിട്ടുമുണ്ടാകും. എന്നാല്‍ കപ്പപ്പൊടിയെക്കുറിച്ചും അതിന്റെ ഗുണങ്ങളെക്കുറിച്ചും മിക്കവർക്കും അറിയില്ല.സൗത്ത് അമേരിക്കയില്‍ ഇത് ഒരു പ്രധാന ഭക്ഷണമാണ്. കപ്പ പൊടിച്ചെടുത്ത് ഉണ്ടാക്കുന്നതാണ് കപ്പപ്പൊടി. പല പലഹാരങ്ങളും ഇത് കൊണ്ട് ഉണ്ടാക്കാം. ഇതില്‍ ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ്സ്, വൈറ്റമിന്‍ സി, കോപ്പര്‍, മെഗ്നീഷ്യം, വൈറ്റല്‍ വിറ്റാമിന്‍സ്, മിനറല്‍സ് എന്നിവ അടങ്ങിയിരിക്കുന്നു. നിങ്ങളുടെ ഡയറ്റില്‍ കപ്പപ്പൊടി ചേര്‍ത്താല്‍ എന്തൊക്കെ ഗുണങ്ങള്‍ ലഭിക്കുമെന്നറിയാം..
വിശപ്പ് ഇല്ലാതാക്കും
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കപ്പപ്പൊടി ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇത് നിങ്ങളുടെ വിശപ്പ് കുറയ്ക്കും. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ഇതിന് സഹായിക്കും. കലോറിയും ഇതില്‍ കുറവാണ്.

ഊര്‍ജ്ജം തരും
കപ്പപ്പൊടി കൊണ്ടുള്ള വിഭവങ്ങള്‍ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നല്ല ഊര്‍ജ്ജം ലഭിക്കും. ഇതിലടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് ഇതിനു സഹായിക്കും.
തലച്ചോറിന്റെ പ്രവര്‍ത്തനം
നല്ല ഊര്‍ജ്ജം ലഭിക്കുന്നതിലൂടെ തലച്ചോറിന്റെ പ്രവര്‍ത്തനം സുഗമമാകുന്നു. 80 ശതമാനം കാര്‍ബോഹൈഡ്രേറ്റ്സ് അടങ്ങിയിട്ടുണ്ട്

ഞരമ്പിന്റെ ആരോഗ്യത്തിന്
ഞരമ്പിന്റെ പ്രവര്‍ത്തനം ബാലന്‍സ് ചെയ്യുന്നു. ഇത് സ്ട്രെസ്സ്, ഉത്കണ്ഠ എന്നിവയോട് പോരാടും. ഞരമ്പിനുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും മാറ്റി തരും.

മസിലുകള്‍ക്ക്
നിങ്ങളുടെ മസിലുകള്‍ക്ക് ബലം നല്കാന് കപ്പപ്പൊടി സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ ഇതിനു സഹായകമാകും.

രക്തസമ്മര്‍ദ്ദം കുറയ്ക്കും
മറ്റൊരു ഗുണമാണ് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നത്. ഇതിലടങ്ങിയിരിക്കുന്ന ഫൈബറാണ് ഇതിന് സഹായിക്കുന്നത്.

സന്ധിവാതം
സന്ധിവേദനകള് മാറ്റാനും ഇത് സഹായകമാകും. ഇതിലടങ്ങിയിരിക്കുന്ന മിനറല്സായ കോപ്പര്‍,മെഗ്നീഷ്യം എന്നിവ വേദനകള്‍ മാറ്റിതരും. ഒരു കപ്പ് കപ്പപ്പൊടിയില്‍ 206 ഗ്രാം കോപ്പര്‍ ഉണ്ട്.

ഹൃദയത്തിന്
നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യവും സംരക്ഷിക്കും. ഹൃദയസംബന്ധമായ രോഗങ്ങളായ സ്ട്രോക്ക്, ഹൃദയാഘാതം തുടങ്ങിയവയ്ക്കുള്ള സാധ്യത കുറയ്ക്കും. വൈറ്റമിന്സി, ഫോളേറ്റ് എന്നിവ ഇതിന് സഹായകമാകും.

ക്യാന്‍സര്‍
ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍സും ഫോളേറ്റും ക്യാന്‍സറിനോടും പൊരുതും

മുട്ടുവേദന മാറ്റാം മരുന്നില്ലാതെ

മുട്ടുവേദനയുടെ മുന്നില്‍ മുട്ടുമടക്കാത്ത സ്ത്രീകള്‍ ചുരുക്കമാണ്. ഇതു മനസിലാക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലുള്ള ഫിസിക്കല്‍ മെഡിസിന് വിഭാഗം ഒ.പി.യില്‍ ചെന്നുനോക്കിയാല്‍ മതി. ഇവിടെ ചികില്‍സ തേടിയെത്തുന്ന നാല്പതു കഴിഞ്ഞ സ്ത്രീകളില്‍ പത്തില്‍ ഏഴുപേര്‍ക്കും മുട്ടുവേദനയാണ് പ്രശ്നം. ക്യൂവില്‍ നില്ക്കാന്പോലും വയ്യാതെ വിഷമിക്കുന്നവരെ ഇവിടെ കാണാം. ചിലര്‍ വീല്‍ചെയറുകളില്‍ ശരീരഭാരം ഇറക്കിവച്ചിരിക്കുന്നതും കാണാം. വര്‍ഷങ്ങളായി മരുന്നു കഴിച്ചിട്ടും മുട്ടുവേദനയ്ക്കു ശമനമില്ലെന്നാണ് ഇവരുടെ പരാതി. തങ്ങള്‍ക്ക് ഇത്രയുംകാലം മുട്ടുവേദനയുടെ കാരണത്തിനല്ല ചികില്‍സ ലഭിച്ചതെന്ന് തിരിച്ചറിയുമ്പോഴേക്കും ഇവര്‍ ശയ്യാവലംബരയായിത്തീര്‍ന്നിരിക്കും.

മുട്ടുവേദന എന്തുകൊണ്ട്?
ശരീരഭാരം വര്‍ദ്ധിക്കുന്നതും അതേസമയം പേശികള്‍ ബലംകുറയുന്നതുമാണ് മുട്ടുവേദനയ്ക്കുള്ള കാരണം. ശരീരത്തിന്റെ ഭാരം താങ്ങിനിര്‍ത്തുന്നത് എല്ലുകളും പേശികളും ചേര്‍ന്നാണ്. നാല്പതു വയസുവരെ ശരീരപേശികള്‍ക്ക് സ്വാഭാവികബലമുണ്ടാവും. എന്നാല്‍ പ്രായം കൂടുംതോറും പേശികള്‍ അയഞ്ഞുതൂങ്ങും. അതോടെ എല്ലുകള്‍ക്ക് ഇരട്ടിഭാരം താങ്ങേണ്ടിവരുന്നു.

കാലുകളാണ് ശരീരത്തിന്റെ മൊത്തം ഭാരത്തെ താങ്ങിനിര്‍ത്തുന്നത്. തൂണുകള്‍ ചിതലെടുത്ത കെട്ടിടംപോലെയാണ് പിന്നെ ശരീരത്തിന്റെ അവസ്ഥ. ഏതുസമയത്തും നിലംപൊത്താമെന്ന അവസ്ഥ. മടക്കാനും നിവര്‍ത്താനും പണ്ടത്തെപ്പോലെ മുട്ടുകള്‍ വഴങ്ങുന്നില്ല എങ്കില്‍ രോഗത്തിന്റെ ആരംഭമായി. തുടര്‍ന്ന് മുട്ടുവേദനയിലേക്കു കടക്കാന്‍ അധികകാലം വേണ്ടിവരില്ല. മുട്ടില്‍ മാത്രമല്ല, കാല്പ്പാദങ്ങളും കാല്ക്കുഴകളുമടക്കം അസഹനീയമായ വേദനയാണ് പിന്നീട് ഉണ്ടാവുക. ഭാരം താങ്ങിത്താങ്ങി എല്ലുകള്‍ക്കു തേയ്മാനമുണ്ടാകുന്നതോടെയാണ് വേദന ആരംഭിക്കുന്നത്. അതോടെ വേദനസംഹാരികളില്‍ അഭയം തേടുകയാണ് മിക്കവരും കാണുന്ന പ്രതിവിധി.

എന്തുകൊണ്ട് സ്ത്രീകളില്‍?
മുട്ടുവേദനയുടെ ഇരകള്‍ സ്ത്രീകളാണെന്നു കേട്ട് ഇതൊരു സ്ത്രീജന്യരോഗമാണെന്നു തെറ്റിദ്ധരിക്കേണ്ട. എന്നാല്‍ സ്ത്രീയുടെ ജീവിതസാഹചര്യവുമായി ഇതിന് നല്ല ബന്ധമുണ്ട്. തുടര്‍ച്ചയായി മണിക്കൂറുകളോളം അടുക്കളജോലി ചെയ്യുന്ന സ്ത്രീകള്‍ മുട്ടുകളെക്കൊണ്ട് എത്രമാത്രം ജോലിചെയ്യിക്കുന്നുവെന്ന് ചിന്തിക്കാറില്ല. നിങ്ങള്‍ക്ക് പത്തു കിലോയുടെ ഒരു അരിച്ചാക്കും തലയില്‍ വച്ചുകൊണ്ട് എത്രനേരം നടക്കാന്‍ പറ്റും? കഴുത്ത് കഴയ്ക്കുമ്പോള്‍ ചുമടിറക്കി നിങ്ങള്‍ വിശ്രമിക്കും. പത്തു കിലോ അരിയുടെ വിലയേക്കാള്‍ ഓട്ടോചാര്‍ജ് കൊടുക്കേണ്ടിവന്നാലും ആയാസമോര്ത്ത് നിങ്ങള്‍ ഒരു ഓട്ടോ വിളിക്കും. അപ്പോള്‍ നിങ്ങളുടെ കാലുകള്‍ ഒരു ദിവസം ചുമക്കുന്ന ഭാരം എത്രയെന്ന് ആലോചിച്ചുനോക്കൂ.

സ്ത്രീകളുടെ മുട്ടുകള്‍ താങ്ങുന്നത് 60-80 കിലോ
60-70 കിലോ ഭാരം രണ്ട് കൊച്ചു കാല്‍മുട്ടുകളുടെ മേല്‍ താങ്ങിക്കൊണ്ട് സ്ത്രീകള്‍ എത്രസമയമാണ് അടുക്കളയില്‍ ഒരേനില്പ് നില്‍ക്കാറ്? ഉദ്യോഗസ്ഥയാണെങ്കില്‍ രാവിലെ അഞ്ചു മുതല്‍ ഒമ്പതുവരെ. അതായത് കാലുകളിലെ എല്ലുകള്‍ ഭാരം വഹിക്കുന്നത് നാലു മണിക്കൂര്‍. വീട്ടമ്മയാണെങ്കില്‍ ആറോ എട്ടോ മണിക്കൂര്‍. രാവിലെ അടുക്കളയില്‍ കയറുന്ന ഉദ്യോഗസ്ഥയായ വീട്ടമ്മ ഇരിക്കുന്നത് പ്രാതല്‍ കഴിക്കാന്‍ മാത്രം. അതും വെറും അഞ്ചുമിനിട്ടു സമയം. വീണ്ടും ഓഫീസിലെത്തുന്നതുവരെ ഭാരം കാല്മുട്ടകള്ക്കു മുകളില്‍ത്തന്നെ. ഇനി ഉദ്യോഗസ്ഥ ഒരു നഴ്സോ ടീച്ചറോ മറ്റോ ആണെങ്കിലോ? സംഗതി വീണ്ടും കുഴഞ്ഞു. ഡ്യൂട്ടിസമയത്ത് നിന്നുകൊണ്ടുള്ള ജോലിക്കുശേഷം വീട്ടിലെത്തി രാത്രി പത്തുമണിവരെ വീണ്ടും അടുക്കളജോലി. സ്ത്രീകളില്‍ മുട്ടുവേദനയെന്ന അസുഖം വ്യാപകമാവാനുള്ള കാരണങ്ങള്‍ ഇതൊക്കെയാണ്.

മരുന്നില്ലാതെ കാരണത്തെ ചികില്‍സിക്കാം
വേദനസംഹാരികള്ക്കൊണ്ട് മുട്ടുവേദനയെന്ന പ്രശ്നത്തെ ശാശ്വതമായി ഒതുക്കാമെന്നു കരതേണ്ട. കാരണം അതിനിടയാക്കിയ കാരണം അപ്പോഴും തുടരുകയാണ്. അതുകൊണ്ട് കാരണത്തെയാണ് ചികില്‍സിക്കേണ്ടത്. ഇതിനു രണ്ടു വഴികളാണ്. ഒന്നാമത്തേത് ഭാരം കുറയ്ക്കുക എന്ന വഴി. രണ്ടാമത്തേത് മസിലുകള്‍ ഉറപ്പിക്കുക എന്ന വഴി.

ആഹാരം കഴിച്ചുകൊണ്ടുതന്നെ ഭാരം കുറയ്ക്കാം
"നിങ്ങളുടെ മുട്ടുവേദനയുടെ കാരണം ഓവര്‍വെയിറ്റാണ്. ഉടന്‍ പത്തു കിലോ കുറച്ചാലേ വേദന മാറൂ.'' എന്നാണ് ഡോക്ടര്‍ രോഗിയോടു പറയുന്നതെങ്കില്‍ പിഴച്ചു. രോഗി അന്നു മുതല്‍ ഭക്ഷണത്തിന്റെ അളവു കുറയ്ക്കാന്‍ തുടങ്ങും. അതോടെ മറ്റു രോഗങ്ങള്‍ക്കൂടി കടന്നുവരുമെന്നുറപ്പ്. എന്തൊക്കെ കഴിക്കണം എന്തെല്ലാം ഒഴിവാക്കണം എന്നു നിര്‍ദ്ദേശിക്കുന്ന ഒരു ഡയറ്റ്ചാര്ട്ടാണ് ഇവിടെ രോഗിക്കു ലഭിക്കേണ്ടത്. മറ്റു രോഗങ്ങള്‍ ഇല്ലാത്തവര്‍ക്ക് താഴെ പറയുന്ന ഭക്ഷണമാതൃക സ്വീകരിക്കാം.

ഒഴിവാക്കേണ്ടത്
മധുരം, എണ്ണയില്‍ വറുത്ത ആഹാരം, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ , ഇടയ്ക്കിടെ കൊറിക്കുന്ന ശീലം, അന്നജം കൂടുതലടങ്ങിയ ആഹാരം, ബാക്കിവരുന്ന ഭക്ഷണം

കഴിക്കേണ്ടത്
പച്ചക്കറികള്‍, പഴങ്ങള്‍/പഴച്ചാറുകള്‍, കാലറി കുറഞ്ഞ ഭക്ഷണം, സാലഡുകള്‍, ആവിയില്‍ വേവിച്ച ഭക്ഷണം ദിവസം 10-12 ഗ്ളാസ് വെള്ളം

വ്യായാമവും വിശ്രമവും
മുട്ടുവേദനയുള്ളയാളോട് ദിവസം മൂന്നു കിലോമീറ്റര്‍ നടക്കണമെന്ന് ഒരു ഡോക്ടറും പറയുകയില്ല. അത് അപ്രായോഗികമാണെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ല. എന്നാല്‍ രോഗിക്ക് ആശ്വാസം പകരുന്ന മറ്റു വ്യായാമങ്ങള്‍ ഇന്ന് പ്രചാരം നേടുന്നുണ്ട്. കിടന്ന് വിശ്രമിക്കുന്ന വേളയിലും ചെയ്യാവുന്ന ഒരു ലഘുവ്യായാമം ഇതാ.
തലയിണയില്ലാതെ കട്ടിലില്‍ മലര്‍ന്നു കിടക്കണം. ടര്‍ക്കിയോ കട്ടിയുള്ള കോട്ടന്തുണിയോ ഉരുട്ടിയെടുത്ത് ഈ സമയത്ത് കാല്‍മുട്ടുകള്‍ക്കടിയില്‍ വയ്ക്കണം. കുഴലുപോലൊരു സഞ്ചിയുണ്ടാക്കി അതില്‍ ചകിരി നിറച്ചാലും മതി. ഇനി ഓരോ മുട്ടും മാറിമാറി തലയിണയിലേക്ക് അമര്‍ത്തുക. കൈകൊണ്ടു പിടിച്ചല്ല, മറിച്ച് സ്വയം ബലംപ്രയോഗിച്ചുവേണം അമര്‍ത്താന്‍. പത്തുവരെ എണ്ണുന്ന സമയം ഇങ്ങനെ അമര്‍ത്തിക്കൊണ്ടു കിടക്കുക. ആദ്യമൊക്കെ പത്തുതവണ ഇതുപോലെ ആവര്‍ത്തിക്കുക. പിന്നീട് ആവുന്നത്ര സമയം (കുറഞ്ഞത് അര മണിക്കൂര്‍). കിടന്ന് വിശ്രമിക്കാന്‍ സമയമില്ലാത്തവര്‍ക്കും ഈ വ്യായാമം ചെയ്യാം. കറിക്കരിയാനായി നിലത്ത് കാല്‍നീട്ടിയിരിക്കുക. മുട്ടുകള്‍ക്കടിയില്‍ കട്ടിക്ക് തുണിയോ ചകിരിത്തലയിണയോ വച്ച് അമര്‍ത്തിക്കൊണ്ടിരിക്കുക. എത്ര തവണ ആവര്‍ത്തിക്കുന്നുവോ അത്രയും വേഗം മുട്ടുവേദന മാറിക്കിട്ടും.

ഇടയ്ക്കിടെ ഇരിക്കുക
അടുക്കള ജോലി നിന്നുകൊണ്ടു ചെയ്താലേ പെട്ടെന്നു തീരുകയുള്ളൂ എന്നത് ശരിതന്നെ. പുറത്തു തൊഴിലെടുക്കേണ്ടവളാണ് വീട്ടമ്മയെങ്കില് രാവിലെ നാലു കൈകളുണ്ടായാലും തികയുകയില്ല. പക്ഷേ, മുട്ടുവേദന കലശലായാല്‍ അല്പം നീക്കുപോക്കിനു നിങ്ങള്‍ തയ്യാറായേ പറ്റൂ. ദോശചുടുന്നിടത്ത് പൊക്കമുള്ള ഒരു സ്റൂളിട്ട് ഇരിക്കാം. അതോടൊപ്പം കറികള്‍ക്ക് അരിയുകയും ചെയ്യാം. ജോലികള്‍ എല്ലാം ഒറ്റയടിക്കു തീര്‍ത്തുകൊണ്ട് നല്ല വീട്ടമ്മയുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ട കാര്യമില്ല. അതു നിങ്ങള്‍ നിങ്ങളെ ഇല്ലാതാക്കലാണ്. പത്തു മിനിട്ടു നില്ക്കുമ്പോള് അഞ്ചു മിനിട്ട് ഇരിക്കണം. ഉത്തരവാദിത്വങ്ങളുടെ ഭാരം അപ്പാടെ ചുമക്കാന്‍ മെനക്കെട്ടാല്‍ ശരീരഭാരവുംകൂടി ചേരുമ്പോള്‍ മുട്ടുകള്‍ തകര്‍ക്കപ്പെടും. പിന്നെ നിങ്ങളുടെ കാല്‍മുട്ടുകള്‍ അനശ്ചിതകാല പണിമുടക്കിലേക്കു പ്രവേശിക്കും.

സ്ത്രീകളുടെ ക്രീം പുരുഷന് ഉപയോഗിച്ചാല്‍

സൗന്ദര്യസംരക്ഷണ കാര്യത്തില്‍ ഇന്ന് പുരുഷന്മാരും പിന്നിലല്ല. ഇവര്‍ക്കായി ക്രീമുകളും മറ്റ് സൗന്ദര്യവര്‍ദ്ധക വസ്തുക്കളും വിപണിയില്‍ ലഭ്യവുമാണ്. എന്നാല്‍ ചില പുരുഷന്മാരെങ്കിലും സ്ത്രീകളുടെ തന്നെ ക്രീമുകള്‍ ഉപയോഗിക്കുന്നവരുണ്ട്. ക്രീമുകള്‍ എല്ലാവര്ക്കും ഒരുപോലെ തന്നെ ഗുണം ചെയ്യുമെന്നായിരിക്കും ഇവരുടെ വിശ്വാസവും.എന്നാല്‍ ഇത് പാടെ തെറ്റാണെന്ന് പറയാതെ വയ്യ. കാരണം സ്ത്രീകളുടെ ക്രീമുകള്‍ പുരട്ടുന്നത് പുരുഷന്മാര്ക്ക് ഗുണം ചെയ്യില്ല. ഇതിന് വ്യക്തമായ കാരണങ്ങളുമുണ്ട്.പുരുഷന്റെ ചര്‍മം സ്ത്രീകളേക്കാള്‍ കൂടുതല്‍ കട്ടിയുള്ളതാണ്. സ്ത്രീ ചര്‍മത്തേക്കാള്‍ ഏതാണ്ട് 25 ശതമാനം കട്ടി പുരുഷചര്‍മത്തിന് കൂടുതലാണ്. ഇതാണ് സ്ത്രീയുടെ ക്രീമുകള്‍ പുരുഷന്മാര്ക്ക് ഗുണം ചെയ്യില്ലെന്നു പറയുന്നതിന്റെ പ്രധാന കാരണം.

ഇതിനുള്ള ഒരു പരിഹാരം ഷേവിംഗാണ്. ഇതുവഴി ചര്‍മത്തിന്റെ കട്ടി അല്പമെങ്കിലും കുറയുന്നു. എന്നാല്‍ അടിക്കടി ഷേവ് ചെയ്യുന്നത് ചര്‍മത്തിന് ദോഷവുമാണ്. എങ്കിലും ഫേഷ്യല്‍, ബ്ലീച്ചിംഗ് പോലുള്ള സൗന്ദര്യസംരക്ഷണമാര്ഗങ്ങള്ക്ക് പോകുന്നതിനേക്കാള്‍ മുന്‍പ് ഷേവ് ചെയ്യുന്നത് ചര്‍മത്തിന്റ കട്ടി കുറയാനും സൗന്ദര്യസംരക്ഷണമാര്‍ഗം കൂടുതല്‍ ഫലപ്രദമാകാനും സഹായിക്കും. സ്ത്രീകളില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ അടിക്കടി നടക്കുന്നുണ്ട്. ഇത് ചര്‍മത്തെയും ബാധിക്കും.

ഇത് കണക്കാക്കിക്കൊണ്ടുള്ള തരത്തിലുള്ള ക്രീമുകളാണ് സ്ത്രീകള്‍ക്ക് വേണ്ടി നിര്‍മിക്കുന്നത്. ഇത്തരം ക്രീമുകള്‍ പുരുഷന്മാരില് കാര്യമായ ഗുണങ്ങളൊന്നും ചെയ്യുന്നില്ലെന്നതാണ് വാസ്തവം. കാരണം ഹോര്‍മോണ്‍ വ്യതിയാനങ്ങളും ഇതിന്റെ പേരിലുള്ള ചര്മമാറ്റങ്ങളുമൊന്നും പുരുഷന്മാരില് നടക്കുന്നില്ല.സ്ത്രീ പുരുഷന്മാരുടെ ചര്‍മത്തിന്റെ പ്രത്യേകത കൂടി കണക്കിലെടുത്താണ് ക്രീമുകള്‍ നിര്‍മിക്കുന്നത്. ഇതുകൊണ്ടുതന്നെ സ്ത്രീകള്‍ക്കുള്ള ക്രീമുകളിലെ പല ഘടകങ്ങളും പുരുഷചര്മത്തില് യാതൊരു വ്യത്യാസങ്ങളും ഉണ്ടാക്കാത്തവയായിരിക്കും.ഇരു വിഭാഗങ്ങള്‍ക്കുമുള്ള ക്രീമുകള്‍ ഇപ്പോള്‍ കമ്പനികള്‍ പുറത്തിറക്കുന്നുണ്ട്. പുരുഷന്മാരെപ്പോഴും അവര്‍ക്കായുള്ള ക്രീമുകള്‍ വാങ്ങി ഉപയോഗിക്കുന്നതാണ് ഗുണം ചെയ്യുക.

ചെവിയിലെ അസ്വസ്ഥതകള്‍ക്ക് ആയുര്‍വേദം

ചെവിയ്ക്കുണ്ടാകുന്ന ചെറിയ പലപ്രശ്നങ്ങള്‍ക്കും ആയുര്‍വേദത്തില്‍ ചികില്‍സയുണ്ട്. വീട്ടിലിരുന്ന് തന്നെ ഇവയില്‍ പല ചികില്‍സകളും നമുക്ക് ചെയ്യുകയും ആവാം. എന്നാല്‍ തലചുറ്റല്‍ , കേള്‍വിക്കുറവ്, ചെവിമൂളല്‍ പോലുള്ളവ ഒരുമിച്ചുണ്ടാവുന്നത് കൂടുതല്‍ ഗൗരവമര്‍ഹിക്കുന്നതാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ സ്വയം ചികില്‍സ ചെയ്യാതെ വൈദ്യസഹായം തേടുക. ശിശുക്കളില്‍ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങള്‍ പോലും പിന്നീട് ഗുരുതരമായ കേള്‍വിക്കുറവിനും മറ്റും കാരണമായേക്കാം. അതിനാല്‍ ശിശുക്കള്‍ക്കുണ്ടാകുന്ന കര്‍ണരോഗങ്ങള്‍ സ്വയം ചികില്‍സ ഒഴിവാക്കുന്നതാണ് നല്ലത്.

ചെവിയ്ക്കുണ്ടാകുന്ന ചെറിയ ചില പ്രശ്നങ്ങള്‍ക്ക് ആയുര്‍വേദത്തിലുള്ള പ്രതിവിധികള്‍ പറയാം. ചെവിക്കുണ്ടാകുന്ന നീര്‍ക്കെട്ടാണ് കൂടുതലായി കണ്ടുവരുന്ന രോഗം. ഇത് മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കാവുന്ന രോഗമാണ്. പ്രത്യേക ഔഷധ എണ്ണകളാണ് ഇതിന് പരിഹാരമായി ആയുര്‍വേദം നിര്‍ദേശിക്കുന്നത്. ഇവ പുരട്ടുന്നതിലൂടെ നീര്‍ക്കെട്ടിനുള്ള സാധ്യതതന്നെ ഇല്ലാതാക്കാം. വൈദ്യന്റെ നിര്‍ദേശപ്രകാരം വേണം ഇത്തരം എണ്ണകള്‍ പുരട്ടാന്‍. രോഗിയുടെ പ്രകൃതത്തിന് ഇണങ്ങാത്ത തരത്തിലുള്ള എണ്ണ ഉപയോഗിക്കുന്നത് വിപരീതഫലം ചെയ്യും.

വായുവിന്റെ പ്രധാനസ്ഥാനങ്ങളിലൊന്നാണ് ചെവി. വായുവിന് ശമനമുണ്ടാകാന്‍ ചെവിയില്‍ എണ്ണവീഴ്ത്തി ശീലിക്കേണ്ടതാണ്. രോഗാവസ്ഥയില്‍ വൈദ്യനിര്ദേശപ്രകാരവും അല്ലാത്ത അവസരങ്ങളില്‍ കുളിക്കുന്നതിനുമുമ്പും ചെവിയില്‍ എണ്ണ വീഴ്ത്തി ശീലിക്കാം. സഹിക്കാവുന്ന ചൂടോടെ എണ്ണ ഓരോ ചെവിയിലും നിറയ്ക്കുകയും 10-15 മിനിട്ട് അതേപടി വയ്ക്കുകയുമാണ് വേണ്ടത്. പിന്നീട് ചെവിയില്‍ നിന്ന് ഒരു തിരികൊണ്ട് തുടച്ച് എണ്ണ എടുത്തുകളയണം.

പുകകൊള്ളിക്കലാണ് അടുത്ത ആയുര്‍വേദ ചികില്‍സാ ക്രമം. കുരുമുളകുപൊടി കനലില്‍ വിതറിയുണ്ടാക്കിയ പുക ഒരു ചോര്‍പ്പിലൂടെ ചെവിയിലെത്തിച്ചാല്‍ ചെവിവേദനയും ചെവിയിലെ ദുര്‍ഗന്ധവും ശമിക്കും. ഗുല്ഗുലു, കുന്തിരിക്കം, തുളസിയില തുടങ്ങിയവ നെയ്യ് ചേര്‍ത്തോ വേപ്പെണ്ണ ചേര്‍ത്തോ പുകച്ചും ചെവിയില്‍ കൊള്ളിക്കാവുന്നതാണ്. കേള്‍വിക്കുറവിനും ചെവിയിലെ മൂളല്‍ അകറ്റുന്നതിനും എള്ള,് ചെറുപയര്‍, കായം, ഏലത്തരി ഇവ കടുകെണ്ണയില്‍ കുഴച്ച് പുകയ്ക്കുന്നതും കൊള്ളാം.

ചെവിയ്ക്കകത്ത് കുരു ഉണ്ടാകുന്നത് പലപ്പോഴും വേദനയും അസ്വസ്ഥതകളും സൃഷ്ടിക്കും. എരുക്കിന് ഇലയില്‍ എണ്ണ പുരട്ടി വാട്ടി പിഴിഞ്ഞ നീര് ചെവിക്കുള്ളില്‍ ഒഴിക്കുന്നത് വളരെ നല്ലതാണ്. എരുക്കില നീരും ഉള്ളിയും മഞ്ഞളിന്‍നീരും കൂട്ടി ചൂടോടെ വീഴ്ത്തിയാലും കുരുവും അതിന്റെ വേദനയും ശമിക്കും. കൂവളത്തില നീരില്‍ കൂവളത്തിന് വേര് അരച്ച് പാലും ചേര്‍ത്ത് എണ്ണ കാച്ചി തേച്ചാല്‍ മിക്ക കേള്‍വിക്കുറവും ശമിക്കും. ചെവി അടഞ്ഞാല്‍ ചെറുനാരങ്ങയില്‍ ഇന്ദുപ്പ് നിറച്ച് ചുട്ട് എടുത്ത് പിഴിഞ്ഞ നീര് ചെവിയില്‍ ഒഴിക്കുക. ഇത് ചെവിവേദനയ്ക്കും ചെവി പഴുപ്പിനും വളരെ നല്ലതാണ്.

നമ്മുടെ അശ്രദ്ധ പലപ്പോഴും ചെവിയ്ക്ക് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാനിടയുണ്ട്. ചെവിക്കുള്ളില്‍ മൂര്‍ച്ചയേറിയ വസ്തുക്കള്‍ ഇടുന്നത് അപകടം വരുത്താം. മഞ്ഞ്, തണുത്ത കാറ്റ്, ചാറ്റല്‍ മഴ എന്നിവ ചെവിയെ ബാധിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുക.

മുന്തിരി കഴിച്ചു തടി കുറയ്ക്കാം

തടി കുറയ്ക്കുന്നതും കൂട്ടുന്നതുമായ പലതരം ഭക്ഷണങ്ങളുണ്ട്. ഭക്ഷണങ്ങളിലെ പ്രത്യേകതയാണ് ഇതിന് ആധാരമാകുന്നത്. ഫ്രൂട്സ്, പച്ചക്കറികള്‍ എന്നിവ പൊതുവെ തടി കൂട്ടാത്തവയാണ്. മാത്രമല്ല, പലതും തടി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ലിവര്‍ ക്യാന്‍സര്‍, പ്രാരംഭ ലക്ഷണങ്ങള്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളില്‍ മുന്തിരിയും പെടുന്നു. മുന്തിരി ഏതെല്ലാം വിധത്തിലാണ് തടി കുറയ്ക്കാന്‍ സഹായിക്കുകയെന്നു നോക്കൂ, മുന്തിരി ഡയറ്റെന്നു വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിയ്ക്കാം. മുന്തിരി കഴിച്ചു തടി കുറയ്ക്കാം

മുന്തിരി മാത്രം ഇതു പ്രകാരം ഒന്നോ രണ്ടോ ദിവസം മുന്തിരി മാത്രം കഴിയ്ക്കുക. ഇതാണ് മുന്തിരി ഉപയോഗിച്ചു തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ ചെയ്യേണ്ട പ്രധാന കാര്യം.

കുറഞ്ഞ തോതിലാണ് കൊഴുപ്പ് മുന്തിരിയില്‍ കുറഞ്ഞ തോതിലാണ് കൊഴുപ്പ് അടങ്ങിയിരിയ്ക്കുന്നത്. അണ്‍സാച്വറേറ്റഡ് കൊഴുപ്പാണ് ഇതില്‍ പ്രധാനമായും ഉള്ളത്. അതാണ് മറ്റൊരു ഗുണം.

നാരുകള്‍ ഇതില്‍ ഉയര്‍ന്ന തോതില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയ പെട്ടെന്നാക്കും. അപചയപ്രക്രിയ ശക്തിപ്പെടുത്തും. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കും ഇതു നല്ലൊരു പരിഹാരമാണ്.
ചര്‍മത്തിന് മുന്തിരിയില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് തടി കുറയാനും രോഗങ്ങള്‍ ചെറുക്കാനും മാത്രമല്ല, ചര്‍മത്തിന് പ്രായക്കുറവു തോന്നിയ്ക്കുന്നതിനും സഹായിക്കും.

തൊലി കളയാതെ മുന്തിരി തൊലി കളയാതെ വേണം കഴിയ്ക്കാന്‍. ഇതിന്റെ തൊലിയില്‍ ഗുണങ്ങളേറെയുണ്ട്.

ചുവന്ന മുന്തിരി ചുവന്ന മുന്തിരിയാണ് കൂടുതല്‍ നല്ലത്. ഇതില്‍ റെസര്വറ്റോള് അളവ് കൂടുതലാണ്. ഇത് കോശങ്ങളുടെ ഉല്പാദനത്തിനും സഹായിക്കും.

മധുരക്കിഴങ്ങ് കാന്‍സര്‍ തടയും

സ്വീറ്റ് പൊട്ടറ്റോ അഥവാ മധുരക്കിഴങ്ങ്, മുമ്പൊക്കെ നമ്മള് പാടവരമ്പിലും പറമ്പിലുമെല്ലാം നട്ട വളര്‍ത്തിയിരുന്ന മധുരക്കിഴങ്ങ് കാഴ്ചയ്ക്ക് അത്ര സുന്ദരനല്ലെങ്കിലും രുചിയില്‍ മുന്നിലാണ്.
അടുത്തിടെ നടന്ന ഒരു പഠനത്തില്‍ മധുരക്കിഴങ്ങിന്റെ അപൂര്‍വ്വ ഗുണങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. മനുഷ്യരില്‍ കാന്‍സര്‍ വരുന്നത് തടയാന്‍ മധുരക്കിഴങ്ങിന് കഴിയുമത്രേ.

പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ ഇല്ലാതാക്കാന്‍ മധുരക്കിഴങ്ങിനു കഴിയുമെന്ന് പണ്ടുമുതലേ വിശ്വാസമുണ്ടായിരുന്നു. പക്ഷേ ക്യാന്‍സര്‍ പ്രതിരോധ ശോഷിയെക്കുറിച്ച് അറിവില്ലായിരുന്നു.

ക്യാന്‍സര്‍ പ്രതിരോധശേഷിയെപ്പറ്റിയും വ്യക്തമായതെളിവുകള്‍ ലഭിച്ചതോടെ എല്ലാഗുണങ്ങളുമുള്ള മധുരക്കിഴങ്ങ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

കാന്‍സാസ് സര്‍വകലാശാലയിലാണ് ഇതിന്റെ ഗവേഷണം നടന്നത്. അധികം വില കൊടുക്കാതെ വാങ്ങാന്‍ കിട്ടുന്ന ഒന്നാണ് മധുരക്കിഴങ്ങ്. മധുരക്കിഴങ്ങെന്നാണ് പേരെങ്കിലും ഇത് പ്രമേഹം നിയന്ത്രിക്കാനും ഓര്‍മ്മശക്തി നിലനിര്ത്താനമെല്ലാം സഹായകമാണ്.

ഒപ്പം തന്നെ ഹൃദയാരോഗ്യത്തിനും മധുരക്കിഴങ്ങ് നല്ലതാണ്. മോണിങ് ഗ്ലോറി സസ്യകുടുംബത്തില്പ്പെട്ടതാണ് സ്വീറ്റ് പൊട്ടാറ്റോ. കാര്‍ബോഹൈഡ്രേറ്റ് സമ്പുഷ്ടമാണിത് ഒപ്പം തന്നെ താഴ്ന്ന കലോറിയും ഇതിന്റെ പ്രത്യേകതയാണ്.

ഇതിലടങ്ങിയിരിക്കുന്ന വിറ്റമിന്‍ ഇ, സി എന്നിവയും ബീറ്റ കരോട്ടിനുമാണ് ഹൃദയത്തെ ആരോഗ്യകരമാക്കുകയും ഒപ്പം കാന്‍സര്‍ തടയുകയും ചെയ്യുന്നത്. നാരുകളുടെ കലവറകൂടിയാണിത്. ഇതുകൊണ്ടാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താന്‍ ഇതിന് ശരീരത്തെ സഹായിക്കാന്‍ കഴിയുന്നത്.

തിരക്കിനോടൊപ്പം അല്പം സൗന്ദര്യവും
ജോലിക്കാരായ സ്ത്രീകള്‍ക്ക് ജീവിതത്തില്‍ ഒരു കാര്യത്തിനും സമയമുണ്ടാവില്ല. അതുകൊണ്ടു തന്നെ ഓഫീസിലെ കാര്യം കഴിഞ്ഞ് വീട്ടിലെ ജോലികളും തീര്‍ത്ത് പിന്നെ കിടക്കാന്‍ മാത്രമേ സമയമുണ്ടാവൂ. അതുകൊണ്ട് തന്നെ ഇവരുടെ സൗന്ദര്യ സംരക്ഷണം വളരെ ചുരുങ്ങിയ സമയത്തില്‍ ഒതുങ്ങും. സൗന്ദര്യം കാക്കാനും 'ഓട്സ്' വിദ്യകള്‍ ബ്യൂട്ടി പാര്‍ലറുകളില്‍ പോയി സൗന്ദര്യ സംരക്ഷണത്തില്‍ ശ്രദ്ധിക്കാന്‍ പല വീട്ടമ്മമാര്‍ക്കും സമയമുണ്ടാവില്ല. അതുകൊണ്ടു തന്നെ അല്പമൊന്ന് ശ്രദ്ധിച്ചാല്‍ വീട്ടിലിരുന്നും മുഖം തിളക്കമുള്ളതാക്കാം. മുടികൊഴിച്ചില്‍ തടയാന്‍ വീട്ടുവൈദ്യം ചിലപ്പോള്‍ വീട്ടിലെത്തി ഒന്നു കിടന്നാല്‍ മതി എന്നു വിചാരിക്കുന്നവരായിരിക്കും നമ്മുടെ ജോലിക്കാരായ വീട്ടമ്മമാര്‍ മുഴുവന്‍. മാത്രമല്ല ഓഫീസിലേയും വീട്ടിലേയും മാനസിക പ്രശ്നങ്ങള്‍ മൂലം ഒന്നു ശ്വാസം വിടാന്‍ പോലും പറ്റാത്തവര്‍ക്കായി വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില ബ്യൂട്ടി ടിപ്സുകള്‍. തിരക്കിനോടൊപ്പം അല്പം സൗന്ദര്യവും1/9 ബദാം നാരങ്ങ ക്ലെന്‍സര്‍ നാരങ്ങ നല്ലൊരു ക്ലെന്‍സര്‍ ആണെന്ന കാര്യം നമുക്കെല്ലാവര്‍ക്കും അറിയാം. ഇതിനോടൊപ്പം അരക്കപ്പ് ബദാമും ഒരു ടെബിള്‍ സ്പൂണ്‍ നാരങ്ങ നീരും രണ്ട് ചേബിള്‍ സ്പൂണ്‍ പാലും ചേര്‍ത്ത് മുഖത്ത് തേച്ചാല്‍ അത് നല്ലൊരു ക്ലെന്‍സര്‍ ആയിരിക്കും. ഇത് മുഖത്ത് തേച്ചതിനു ശേഷം തണുത്ത വെള്ളം കൊണ്ട് ആന്റി ഓക്സിഡന്റിന്റെ കലവറ നാരങ്ങ എല്ലാവരുടേയും വീട്ടില്‍ ഏത് കാലാവസ്ഥയിലും ലഭിക്കുന്ന ഒന്നാണ്. ഇതില്‍ ധാരാളം ആന്റി ഓക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇത് മുഖം വൃത്തിയാക്കുകയും നല്ലൊരു ടോണ്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.ഡ്രൈ ഷാമ്പൂ ഉപയോഗിക്കാം ഡ്രൈ ഷാമ്പൂ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. എന്തുകൊണ്ടെന്നാല്‍ രാവിലെ ഓഫീസില്‍ പോവാനും മറ്റും ഇറങ്ങുമ്പോള്‍ മുടി പാറിപ്പറക്കാതിരിക്കാനും പെട്ടെന്ന് ഉണങ്ങാനും ഏറ്റവും നല്ലത് ഇത്തരത്തിലുള്ള ഷാമ്പൂ ആണ്.
ഓറഞ്ചും തേനും സുലഭം ഓറഞ്ചും തേനും ഉപയോഗിച്ചുള്ള പീലിംഗ് ആണ് തിരക്കു പിടിച്ച വീട്ടമ്മമാര്‍ക്ക് ഏറ്റവും നല്ലത്. ഒരു മുട്ടയുടെ മഞ്ഞക്കരുവും ഒരു ടീ സ്പൂണ്‍ തേനും രണ്ട് ടീ സ്പൂണ്‍ ഓറഞ്ച് നീരും ജലാറ്റിനില്‍ ചാലിക്കുക. ആ മിശ്രിതം മുഖത്ത് പുരട്ടി അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ധാരാളംവൈറ്റമിന് സി അടങ്ങിയ ഓറഞ്ചിന് മുഖത്ത് അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിയും.
ബോഡി സ്ക്രബ്ബായി ആവ്ക്കാഡോ രണ്ട് ആവ്ക്ക്വാഡോ പേസ്റ്റ് ആക്കിയതും കടലുപ്പും തേനും ചേര്‍ന്ന മിശ്രിതം നല്ലൊരു സ്ക്രബ്ബായി പ്രവര്‍ത്തിക്കും. ഒട്ടും സമയമില്ലാത്ത വീട്ടമമ്മാര്ക്ക എളുപ്പത്തില്‍ ചര്‍മ്മ സംരക്ഷണത്തിന് പറ്റിയ മാര്‍ഗ്ഗമാണിത്.വെളിച്ചെണ്ണ പ്രധാനം ശരീര സംരക്ഷണത്തിന്റെ കാര്യത്തില്‍ വെളിച്ചെണ്ണയുടെ പ്രാധാന്യം ഒട്ടും പുറകിലല്ല. അതുകൊണ്ടു തന്നെ എല്ലാ ദിവസവും വെളിച്ചെണ്ണ തേച്ചു കുളിക്കാന്‍ സമയമില്ലാത്ത വീട്ടമ്മമാര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസമെങ്കിലും വെളിച്ചെണ്ണ തേയ്ക്കുന്നത് നമ്മുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടും.പ്രിയങ്കരി കാരറ്റ് ക്യാരറ്റ് നമ്മുടെ അടുക്കളയില്‍ സുലഭമാണ്. എന്നാല്‍ ഇതുകൊണ്ടുള്ള സൗന്ദര്യ ഉപയോഗങ്ങളെ പറ്റി പലരും അജ്ഞരാണ്. അതുകൊണ്ടു തന്നെ ക്യാരറ്റ് നല്ലൊരു ഫേഷ്യല്‍ മാസ്ക് ആണെന്ന് ഇന്നും പലര്‍ക്കും അറിയില്ല. സൗന്ദര്യ സംരക്ഷണത്തില്‍ അല്പംസമയം കണ്ടെത്തിയാല്‍ മുഖം ഇനി തിളക്കമുള്ളതാക്കാം.
മുടി ചെറിയ കാര്യമല്ല മുടി ചീകുന്നതില്‍ അല്പമൊന്ന് ശ്രദ്ധിച്ചാല്‍ മതി. ഇത് ധാരാളം മുടി പ്രശ്നങ്ങളെ ഒഴിവാക്കും. സമയമില്ലാതെ തന്നെ മുടി ചീകുന്നതിനാല് മുടി പൊട്ടിപ്പോകാന്‍ ഇടയുണ്ട്. അതിനാല്‍ പല്ല് അകന്ന ചീപ്പ് ഉപയോഗിച്ചാല്‍ അത് ഏറ്റവും ഫലപ്രദമായിരിക്കും.മോയ്സ്ചുറൈസര്‍ ഉപയോഗം പ്രധാനം മോയ്സ്ചുറൈസര്‍ ഉപയോഗിക്കുന്നത് ഏറ്റവും ഫലപ്രദമായ ഒരു ചര്‍മ്മ സംരക്ഷണമാണ്. അതുകൊണ്ടു തന്നെ എന്നും രാത്രി കിടക്കാന്‍ പോവുന്നതിനു മുന്‍പ് ഫലപ്രദമായ ഒരു മോയ്സ്ചുറൈസര്‍ ഉപയോഗിക്കുക.

മാനസിക സമ്മര്‍ദ്ദത്തിനു ശ്വാസപരിശീലനം

നാം ശ്വാസോച്ച്വാസം ചെയ്യുമ്പോള്‍ ശ്വാസം നമ്മുടെ
അടിവയറ്റില്‍ എത്തണം.നാം ശ്വാസം അകത്തേക്ക് എടുക്കുമ്പോള്‍ വയര്‍ മുഴുവനായി വികസിക്കണം.
ശ്വാസം പുറത്തേക്കു വിടുമ്പോള്‍ വയര്‍ ഉള്ളിലേക്ക്
നല്ലപോലെ ചുരുങ്ങണം. ഇരുന്നു കൊണ്ടുതന്നെ
ഈ ശ്വാസപരിശീലനം നടത്താം.
ആദ്യമായി നിവര്‍ന്നു ഇരിക്കുക.
കഴുത്ത് സ്വല്പം പുറകോട്ടു ചായ്ക്കുക .
എന്നിട്ട് മൂക്കിന്റെ വലതുവശത്ത് തള്ളവിരലും,
ഇടതുവശത്ത് ചൂണ്ടു വിരലും വെക്കുക.
തള്ളവിരലാല്‍ വലതു വശത്തെ
മൂക്കിന്റെ ദ്വാരം അമര്‍ത്തിയടക്കുക.
എന്നിട്ട് ശ്വാസം ഉള്ളിലേക്ക് വലിക്കുക.
കഴിയുന്നത്ര ശക്തിയായി തന്നെ ശ്വാസം വലിക്കുക .
ശേഷം ഇടതു മൂക്കിന്റെ ദ്വാരം ചൂണ്ടു വിരലാല്‍
അടച്ചു,ശ്വാസം സാവധാനം വലതു മൂക്കില്‍ കൂടി വിടുക.ആദ്യം രണ്ടോമൂന്നോ തവണ
ഇങ്ങനെ ശ്വാസം വലിച്ചുവിടുക.
ചുമവന്നാലും ഭയപ്പെടേണ്ട. പയ്യെ പയ്യെ ഏഴുതവണ ശ്വാസം വലിച്ചു വിടുക.(ഇതിനു ഒരു നിമിഷം വേണ്ടിവരും) രാവിലെയും വൈകീട്ടും ഈ ശ്വാസ പരിശീലനം
നടത്തുന്നത് അത്യുത്തമം ആണ് .
മാനസിക പിരിമുറുക്കമുള്ളവര്‍ മൂന്നും നാലും തവണ
ഇത് ചെയ്യാവുന്നതാണ്.
രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് ഇത് നല്ലതാണ്.
നാടീസ്പന്ദനങ്ങളെ സന്തുലിതമാക്കുന്നു.
ആര്ത്തവസംഭന്ധിയായ ക്രമക്കേടുകള്‍ മാറുന്നു.
സ്ത്രീകളിലെ പല ശാരീരികന്യുനതകളും അകറ്റുന്നു.

കട്ടിയുള്ള മീശ വേണമെങ്കില്‍

ഫാഷനും ട്രെന്റുമൊക്കെ മാറിയാലും പുരുഷത്വത്തിന്റെ ലക്ഷണമായി താടിയെയും മീശയെയും കാണുന്ന ആളുകള്‍ ഇപ്പോഴും കുറവല്ല. എന്നാല്‍ പുതുതലമുറ ഇന്ന് നേരിടുന്ന വലിയൊരു പ്രശ്നമാണ് രോമവളര്‍ച്ചയില്ലായ്മ. നല്ലൊരു മീശ വളരാന്‍ വേണ്ടി ഇവര്‍ ചെയ്യാത്ത പരീക്ഷണങ്ങളൊന്നുമില്ല താനും. ഇവര്‍ക്കായി ചില നിര്‍ദ്ദേശങ്ങളിതാ.

ഷവ് ചെയ്താല്‍ പെട്ടെന്ന് രോമം വളരുമെന്നു കരുതി ഇടയ്ക്കിടെ ഷേവിംഗ് ചെയ്യുക സാധാരണയായി കണ്ടു വരാറുണ്ട്. എന്നാല്‍ അത് തെറ്റായ ശീലമാണ്. ഷേവിംഗ് ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്.

മീശ വളരാന്‍ ആവണക്കെണ്ണ മേല്‍ച്ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നത് ഗുണം ചെയ്യും.

ടെസ്റ്റോസ്റ്റിറോണ്‍ പുരുഷഹോര്‍മോണ്‍ എന്നാണ് അറിയപ്പെടുന്നത്. പുരുഷന്മാരിലെ രോമവളര്‍ച്ചയ്ക്ക് ഇതും അത്യാവശ്യമാണ്. ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനത്തിന് സഹായിക്കുന്ന വഴികള്‍ കണ്ടെത്തുക.

ധാരളം വെള്ളം കുടിയ്ക്കേണ്ടത് അത്യാവശ്യം. ഇത് ശരീരത്തിലെ വിഷാംശം പുറന്തള്ളാനും രോമകൂപങ്ങളിലേക്ക് പോഷകങ്ങള്‍ എത്തിക്കുന്നതിനും ഇത് സഹായിക്കും.

നല്ല ഉറക്കം ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനെന്ന പോലെ രോമവളര്‍ച്ചയ്ക്കും രോമങ്ങള്‍ കൊഴിയാതിരിക്കാനും പ്രധാനമാണ്.

റോസ്മേരി ഓയില്‍, ജോജോബ ഓയില്‍, ആപ്പിള്‍ സിഡാര്‍ വിനെഗര്‍, കറ്റാര്‍വാഴ തുടങ്ങിയവ കൂട്ടിക്കലര്‍ത്തി മേല്‍ച്ചുണ്ടില്‍ മസാജ് ചെയ്യുക. ഗുണം ലഭിയ്ക്കും.

വ്യായാമവും രോമമുണ്ടാകാന്‍ സഹായിക്കും. വ്യായാമത്തിലൂടെ ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിക്കും. ഇത് മുടിയും രോമവും വളരാന്‍ നല്ലതാണ്.

വൃത്തിയുള്ള ചര്‍മം രോമവളര്‍ച്ചയെ സഹായിക്കും. അതിനാല്‍ തന്നെ ചര്‍മവൃത്തി പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ഏതു കാര്യത്തിനുമെന്ന പോലെ രോമവളര്‍ച്ചയ്ക്കും ദോഷം ചെയ്യുന്ന ഒന്നാണ് സ്ട്രസ്, ടെന്‍ഷന്‍ തുടങ്ങിയവ. ഇവയെ കഴിവതും അകറ്റി നിര്‍ത്തുക.

കമ്പ്യൂട്ടര്‍ സ്ക്രീനുകളിലേക്കും മൊബൈല്‍ സ്ക്രീനിലേക്കും കൂടുതല്‍ നേരം നോക്കി നില്‍ക്കുന്നത് കണ്ണിന് തകരാറാണ്. ഇത് തലവേദനയ്ക്കും കണ്ണ് വേദനയ്ക്കും മറ്റും കാരണമാകും.

കണ്ണുകളും സ്ട്രെയിന്‍ കുറയ്ക്കാനും അതുവഴി ഈ പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും ചില വ്യായാമങ്ങളിലൂടെ സാധിക്കും.

കൈതിരുമ്മല്:

നിങ്ങളുടെ കൈകള്‍ ചെറുതായി ചൂടാവുന്നതുവരെ പത്ത് പതിനഞ്ച് മിനിറ്റോളം തിരുമ്മുക. ഇനിയത് കണ്ണിന് മുകളിലേക്ക് വയ്ക്കുക. കണ്ണിനുള്ളിലേക്ക് നേരിട്ട് തൊടുന്ന തരത്തിലല്ല. മറിച്ച് കണ്ണിന് പുറത്തെ പതുക്കെ പിടിക്കുക.

ഇടയ്ക്കിടെ ചിമ്മുക:

മൂന്നോ നാലോ സെക്കന്റിനുള്ളില്‍ കണ്ണ് ചിമ്മുന്നത് സ്ട്രെയിന്‍ കുറയ്ക്കാന്‍ സഹായിക്കും. ടിവി കാണുമ്പോഴും, കമ്പ്യൂട്ടറില്‍ നോക്കുന്ന സമയത്തും കണ്ണ് ചിമ്മുന്നത് കുറവായിരിക്കും. ഇതൊഴിവാക്കി കണ്ണിനെ ഇടയ്ക്കിടെ
ചിമ്മാന്‍ അനുവദിക്കുക.

അകലെയുള്ള വസ്തുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക:

നിങ്ങളില്‍ നിന്നും ആറോ പത്തോ മീറ്റര്‍ അകലെയുള്ള ഒരു വസ്തു തിരഞ്ഞെടുക്കുക. കുറച്ച് സെക്കന്റുകള്‍ തലയിളയ്ക്കാതെ അതില്‍ തന്നെ ഫോക്കസ് ചെയ്യുക. ഇതും സ്ട്രസ് കുറയ്ക്കാന്‍ സഹായിക്കും.
കണ്ണ് ഇളയ്ക്കുക:

കണ്ണ് കഴിയാവുന്നത്ര വട്ടത്തില്‍ ഉരുട്ടുക.
നാല് തവണ ആവര്‍ത്തിച്ചശേഷം കണ്ണടയ്ക്കുക. ശ്വാസം ശ്രദ്ധിക്കുകയും റിലാക്സ് ചെയ്യുകയും ചെയ്യാം.

ചില മുടി കാര്യങ്ങള്‍..

കണങ്കാലിൽ മുട്ടുന്ന മുടി സ്ത്രീകളുടെ സ്വപ്നമാണ്. അല്പം ശ്രദ്ധിച്ചാൽ കറുത്ത് ഇടതൂർന്ന മുടി സ്വന്തമാക്കാം.

മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കാൻ കറിവേപ്പില ഇട്ട് കാച്ചിയ വെളിച്ചെണ്ണ വളരെ നല്ലതാണ്.

അയ്യപ്പാ കേരതൈലം, പാമാന്തക തൈലം,നീലി നിര്‍ഗുണ്ട്യാദി വെളിച്ചെണ്ണ എന്നിവ താരന്റെ ശല്യം കുറയ്ക്കും.

കയ്യോന്നിയിലയും നെല്ലിക്ക ചതച്ചതും ഇരട്ടി മധുരവും തേങ്ങാപ്പാലുമൊഴിച്ച് കാച്ചിയ വെളിച്ചെണ്ണ തേയ്ക്കുന്നത് മുടികൊഴിച്ചലകറ്റും.

ചുവന്നുള്ളി അരിഞ്ഞത് വെളിച്ചെണ്ണയിൽ മൂപ്പിച്ച് തലയിൽ തേയ്ക്കുന്നത് മുടികൊഴിച്ചിൽ തടയും.

എണ്ണ തലയിൽ നന്നായി തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനു ശേഷം താളിയോ വീര്യം കുറഞ്ഞ ഷാമ്പുവോ ഉപയോഗിച്ച് കഴുകി കളയാൻ മറക്കരുത്. തലയോട്ടിയിലെ എണ്ണമയം കൂടിയാൽ താരനും കൂടും.

മുടി വളരാൻ ചില വഴികൾ.........

ഹെന്നയിടുന്നത് മുടി വളരുന്നതിനും മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. രണ്ട് മുട്ട, ഒരു ടീസ്പൂൺ ഉലുവാപ്പൊടി, മൈലാഞ്ചിപ്പൊടി, നാല് ടീസ്പൂൺ നാരങ്ങാനീര്, നാല് ടീസ്പൂൺ കാപ്പിപ്പൊടി എന്നിവ യോജിപ്പിച്ച് തേയില ഇട്ട് തിളപ്പിച്ച വെള്ളം ചേർത്ത് കുഴയ്ക്കുക. ഒരു മണിക്കൂറിനു ശേഷം നന്നായി മുടിയിൽ തേച്ചു പിടിപ്പിക്കുക. വീണ്ടും ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം.

തേങ്ങാപ്പാലും ചെറുപയർ പൊടിയും യോജിപ്പിച്ച് തലയിൽ പുരട്ടുന്നത് താരനും എണ്ണമയവും അകറ്റും.

കുതിർത്തെടുത്ത ഉലുവ നന്നായി അരച്ചെടുത്ത് മുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിക്കുക. അര മണിക്കൂറിനുള്ളിൽ കഴുകിക്കളയാം.

ആര്യവേപ്പില വെള്ളത്തിൽ കുതിർത്തതിനു ശേഷം അരച്ച് തലയോട്ടിയിൽ പുരട്ടി അരമണിക്കൂറിനുശേഷം കഴുകി കളയുക. താരനകറ്റി മുടി തഴച്ചു വളരുന്നതിന് ഇത് സഹായിക്കും.

ആര്യവേപ്പിന്റെ തൊലി അരച്ചു പുരട്ടുന്നതും താരനും മുടികൊഴിച്ചിലും മാറ്റും.നേന്ത്രപ്പഴവും തേനും യോജിപ്പിച്ച് തലയിൽ പുരട്ടുന്നത് മുടിക്ക് ആരോഗ്യവും തിളക്കവും നൽകും.

ഒരു കോഴിമുട്ടയുടെ വെള്ളയും രണ്ട് ടീസ്പൂൺ ചെറുനാരങ്ങാനീരും യോജിപ്പിച്ച് പുരട്ടി ഇരുപത് മിനിട്ടിനു ശേഷം കഴുകിക്കളയുക. തലമുടി തഴച്ചു വളരും.

നന്നായി പുളിച്ച തൈര് തലയിൽ മസാജ് ചെയ്തശേഷം കഴുകിക്കളയുന്നത് താരൻ നിശ്ശേഷം മാറാൻ സഹായിക്കും.

ഒരു ചെറിയ സ്പൂൺ ആവണക്കെണ്ണ, ഗ്ളിസറിൻ, വിനാഗിരി എന്നിവ ചേർത്ത് തലയിൽ പുരട്ടുക.

നനഞ്ഞ മുടി ചീകരുത്........

നനഞ്ഞ മുടി ചീകാത്തതാണ് നല്ലത്. അഥവാ ചീകണമെങ്കിൽ പല്ലകലമുള്ള ബ്രഷ് ഉപയോഗിക്കണം.

ഉറങ്ങുമ്പോൾ തലമുടി മുറുക്കി കെട്ടരുത്.മുടി പൊട്ടുന്നത് ഇടയാകും.
നനഞ്ഞ മുടി കെട്ടിവയ്ക്കരുത്.

രാത്രി ഉറങ്ങുന്നതിനു മുമ്പ് തലമുടി ബ്രഷ് ചെയ്യുന്നത് നല്ലതാണ്.

ഹെയർ ക്ളിപ്പ്, ഹെയർ ബാൻഡ് എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നത് നല്ലതല്ല.

തിളപ്പിച്ചാറിയ വെള്ളം ദിവസവും എട്ട് ഗ്ളാസെങ്കിലും കുടിക്കുക..

സമൃദ്ധമായി താടി വളരാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ….

ഇന്നത്തെ യുവാക്കള്‍ക്കിടയില്‍ ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണ്. ഒരിക്കലെങ്കിലും വളർത്തി പരീക്ഷിക്കാത്തവർ ചുരുക്കംമായിരിക്കും.എന്നാല്‍ എത്ര കഷ്ടപ്പെട്ടിട്ടും താടി വളരാത്തവരും ഉണ്ട്.ഇവർക്കായി ഇതാ ചില താടി ടിപ്സ്…
മുഖത്തുണ്ടാകുന്ന മൃതകോശങ്ങളാണ് പലപ്പോഴും നമ്മുടെ താടി പ്രേമത്തെ തടഞ്ഞു നിര്‍ത്തുന്നത്. അതുകൊണ്ടു തന്നെ മുഖം സ്ക്രബ് ചെയ്യാന്‍ ശ്രമിക്കുക. ഇത് മുഖത്തെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നു. മാത്രമല്ല രോമവളര്‍ച്ചയെ ശക്തിപ്പെടുത്താനും ഇത്തരത്തില്‍ സ്ക്രബ് ചെയ്യുന്നതിലൂടെ കഴിയുന്നു.
മാനസിക സമ്മര്‍ദ്ദം ഉള്ളവരില്‍ താടി വളരില്ല. അതുകൊണ്ടു തന്നെ എല്ലാ മാനസിക സമ്മര്‍ദ്ദങ്ങളും ഒഴിവാക്കി സന്തോഷത്തോടെ ഇരിക്കാന്‍ ശ്രദ്ധിക്കുക.

നന്നായി ഉറങ്ങുന്നതും താടി വളര്‍ച്ചയെ ശക്തിപ്പെടുത്തുന്നു. ഇത് നമ്മുടെ മുഖത്തെ ഡാമേജ് കോശങ്ങളെ ഇല്ലാതാക്കുന്നു. ഇത് താടി വളര്‍ച്ചയ്ക്ക് കാരണമാകുന്നു. എന്തൊക്കെയാണ് താടി വളര്‍ച്ചയെ വേഗത്തിലാക്കാന്‍ ചെയ്യേണ്ടത് എന്നു നോക്കാം.
ആരോഗ്യത്തിന് മാത്രമല്ല ഭക്ഷണങ്ങള്‍ വേണ്ടത്, ഇത്തരത്തില്‍ സൗന്ദര്യം സംരക്ഷിക്കാനും ഭക്ഷണങ്ങള്‍ അത്യാവശ്യമാണ്. വിറ്റാമിന്‍ എ ബി സി ഇ അടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
ആവണക്കെണ്ണ രോമ വളര്‍ച്ച ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതാണ്. രോമങ്ങള്‍ ശരിയായ രീതിയില്‍ വളരാന്‍ ഇത് സഹായിക്കും.

താടി വളർത്തുന്നതിൽ പാരമ്പര്യം പ്രധാനഘടകമാണ് . പാരമ്പര്യമായി താടിയില്ലാത്തവര്‍ക്ക് മിക്കവാറും നിരാശയായിരിക്കും ഫലം. എങ്കിലും പല വഴികളും പരീക്ഷിക്കാമെന്നതും പ്രത്യേകതയാണ്.
ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക എന്നതാണ് മറ്റൊരു കാര്യം. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

മഞ്ഞള്‍ പാല്

പണ്ടു കാലം മുതൽക്ക് തന്നെ ശരീരത്തിൻ ഉത്തമമെന്ന് പറഞ്ഞു കേൾക്കുന്ന രണ്ടു ഭക്ഷണ സാധനങ്ങളാണ് പാലും മഞ്ഞളും ആന്റിബയൊട്ടിക് ഖടകങ്ങളാൽ സമ്പുഷ്ട്ടമാണ് ഇവ രണ്ടും
ശരീര സൗന്ദര്യത്തിനു മാത്രമല്ല ആരോഗ്യത്തിനും ഇവ രണ്ടും ചേർന്നാൽ വിശേഷമാണ്
ഇന്ന് ലഭിക്കുന്ന ഇത് കൃത്രിമ ഹെൽത്ത് ട്രിങ്കുകളെക്കാൾ എല്ലാം കൊണ്ടും ഗുണപ്രതമായ ഒരു ഹെൽത്ത് ട്രിങ്കായി മഞ്ഞൾ പാൽ മിശ്രിതത്തെ കാണാം
ന്നമ്മുടെ ഭക്ഷണ ചര്യയിൽ
ചര്യയിൽ ഇത് ഉൾപ്പെടുത്തുകയാണെങ്കിൽ പല തരാം രോഗങ്ങളിൽ നിന്നും അണു ബാധകളിൽ നിന്നും ശരീരത്തെ പ്രതിരോധിക്കാൻ കഴിയും
ഗുണങ്ങൾ

സ്തനം ത്വക്ക് ശ്വാസകോശം പൊസ്റ്റെറ്റ് വൻകുടൽ എന്നിവക്ക് ഉണ്ടാവാൻ സാധ്യതയുള്ള അർബുദ വളർച്ചയെ പ്രതിരോധിക്കുന്നു
ഇതിലെ ആന്റി ഇൻഫ്ലമെറ്റരി ഖടകമാണ് ഇതിനു സഹായിക്കുന്നത്
ഡീ എൻ എ യെ തകർക്കുന്നതിൽ നിന്ന് ഇത് അർബുദ
കോശത്തെ തടയുകയും കീമൊയുടെ പാര്‍ശ്വ ഫലങ്ങളെ കുറക്കുകയും ചെയ്യുന്നു
മഞ്ഞൾ പാല്ഇളം ചൂടിൽ കുടിക്കുന്നത് ഉറക്കമില്ലായിമക്ക് പരിഹാരമാണ്
ഉറങ്ങാൻ സഹായിക്കുന്ന അമിനോ റ്റ്രൈപ്റ്റൊഫൻ എന്നീ ഖടകങ്ങളെ ഉല്പാതിപ്പിക്കുവാൻ ശരീരത്തെ പ്രാപ്തമാക്കുന്നു
ഇതിലെ ആന്റി വൈറൽ
ആന്റി ബാക്ടീരിയൽ ഖടകങ്ങൾ പനി ജലദോഷം പോലുള്ള സാധാരണ അസുഖങ്ങളെയും പ്രതിരോധിക്കുന്നു തൊണ്ട വേദനക്കും ആശ്വാസം നല്കുന്നു

പ്രായമായവരിൽ ഉണ്ടാവുന്ന ആർത്രൈട്ടിസ് അഥവാ സന്ധി വാതത്തിനു ഇത് ആശ്വാസം നല്കുന്നു വേദന കുറച്ച് സന്ധികളെയും പേശികളെയും വഴക്കമുള്ളതാക്കുന്നു എന്നതാണ് ഇതിനു കാരണം
ആന്റി ഒക്സിടന്റിന്റെ കലവറ കൂടിയാണ് മഞ്ഞൾ പാല്
ആയുർവേദ പ്രകാരം രക്ത ശുധീകരണത്തിനു ഉത്തമമാണ് കൂടാതെ രക്ത ചംക്രമണത്തെ പുനരുജ്ജീവിപ്പിച്ച് ചംക്രമണം ഉയർത്താനും മഞ്ഞൾ പാലിന് കഴിവുണ്ട്
ലിംഫാറ്റിക് സിസ്റ്റെം രക്തക്കുഴലുകൾ എന്നിവിടങ്ങളിലെ മാല്ലിന്ന്യങ്ങൾ നീക്കം ചെയ്യുവാനും രക്ത്തത്തിന്റെ കട്ടി കുറക്കുവാനും ഇതിനു കഴിയും
നട്ടെല്ല് സന്ധികൾ എന്നിവയുടെ ഒട്ടുമിക്ക വേദനകളിൽനിന്നും ആശ്വാസം കിട്ടുവാൻ ഇത് സഹായിക്കും
കരളിനെ വിഷമുക്തമാക്കുകയും കരളിന്റെ പ്രവർത്തനത്തെ സുഖമാമാക്കുന്നതിനും മഞ്ഞൾ പാല് നല്ലൊരു പാനീയമാണ്
ലിംഫാറ്റിക് സിസ്റെത്ത്തിലെ മാല്ലിന്ന്യങ്ങൾ നീക്കം ചെയ്യുവാനും ഇതിനു കഴിയും
കാത്സ്യത്തിന്റെ ഉറവിടമാണ് മഞ്ഞൾ പാല് ഇത് എല്ലൂകൾക്ക് ബലം നല്കുന്നു
എല്ലുകളുടെ ബാലത്തിനായി ഇന്ത്യൻ ക്രിക്കെറ്റ് ഇതിഹാസം സച്ചിൻ തന്ദുൽക്കർ മഞ്ഞൾ പാല് ദിവസവും കുടിക്കാറുണ്ടെന്നു പറയുന്നു

അസ്ഥി തെയിമാനത്തിനും പരിഹാരമാണ്

അസ്ഥിക്ഷതം പരിഹരിക്കുവാനും ഇത് നിർദേശിക്കാരുണ്ട്
വയറ്റിലെ പുണ്ണ് കുടൽ വീക്കം എന്നിവയെ ശമിപ്പിക്കുന്നു
അൾസർ അതിസാരം ദഹനക്കെട് എന്നിവക്കും പരിഹാരമാണ്
മിക്ക സ്ത്രീകള്‍ക്കും കണ്ടുവരുന്ന ആർത്തവ വേദനക്ക് ഉത്തമ പരിഹാരമാണ് കൂടാതെ ഗർഭിണികൾ ഇത് കുടിക്കുകയാണെങ്കിൽ സുഖപ്രസവത്തിനും പ്രസവാനന്ദരം ശരീരം പൂർവ സ്ഥിതിയിലാവുന്നതിനും സഹായിക്കും
കൂടാതെ മുലപ്പാൽ വർധിക്കുവാനും അണ്ഡം വേഗം ചുരുങ്ങുവാനും ഇത് അത്യുത്തമത്രെ
ദിവസവും കഴിച്ചാൽ കരപ്പാൻ എക്സീമ അഥവാ വരട്ടു ചൊറി ഇവക്ക് ശമനം ഉണ്ടാവും
ശരീരത്തിലെ കൊഴുപ്പ് കുറക്കുന്നതിനാൽ തടി കുറയുന്നു

കടപ്പാട്-ഹെല്‍ത്തി കേരളം