ഇന്നത്തെ കാലത്തു വര്‍ദ്ധിച്ചു വരുന്ന ആരോഗ്യ പ്രശ്നമാണ് തൈറോയ്ഡ്. പ്രത്യേകിച്ചും സ്ത്രീകളില്‍. തൈറോയ്ഡ് ഹോര്‍മോണിന്റെ അളവിലുണ്ടാകുന്ന വ്യത്യാസമാണ് തൈറോയ്ഡ് പ്രശ്നങ്ങള്‍ക്കു കാരണമാകുന്നത്. തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്പാദനം വര്‍ദ്ധിച്ചാലും കുറഞ്ഞാലും പ്രശ്നം തന്നെയാണ്.

തൈറോയ്ഡ് ഹോര്‍മോണ്‍ അധികമായാല്‍ ഹൈപ്പര്‍ തൈറോയ്ഡ് എന്നും കുറഞ്ഞാല്‍ ഹൈപ്പോ തൈറോയ്ഡ് എന്നും അറിയപ്പെടുന്നു. ഹോര്‍മോണ്‍ കുറഞ്ഞാല്‍ ടിഎസ്എച്ച് അഥവാ തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ അധികമാകും. ഇത് ഹൈപ്പോതൈറോയ്ഡ് എന്ന അവസ്ഥയാണ്. നേരെ മറിച്ചുള്ളത് ഹൈപ്പര്‍ തൈറോയ്ഡും.

തൈറോയ്ഡ് പ്രശ്നങ്ങള്‍ കണ്ടെത്തുന്നത് രക്തപരിശോധനയിലൂടെയാണ്.തൈറോയ്ഡുമായി ബന്ധപ്പെട്ട ടി3, ടി4 ഹോര്‍മോണുകളുടെ രൂപീകരണത്തിന് അയൊഡിന്‍ അത്യാവശ്യമാണ്. ഇതു കൊണ്ടു തന്നെ ഇവയുടെ കുറവ് തൈറോയ്ഡ് പ്രശ്നങ്ങള്‍ക്കു കാരണമാകാറുമുണ്ട്.

പിറ്റിയൂറ്ററി, അഡ്രീനല്‍ ഗ്ലാന്റുകള്ക്ക് തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്പാദനത്തില് പ്രധാന പങ്കുണ്ട്. സ്ത്രീകളില്‍ കൂടുതല്‍ കണ്ടു വരുന്ന തൈറോയ്ഡ് പ്രശ്നം മെനോപോസ്, ഗര്‍ഭ സമയങ്ങളില്‍ പലരിലുമുണ്ട്. ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കൂടുതല്‍ നടക്കുന്ന സമയമായതു തന്നെയാണ് കാരണം.

പ്രോട്ടീന്‍ ഉല്പാദിപ്പിയ്ക്കുക, ശരീരത്തിലെ താപനില കൃത്യമായി നില നിര്‍ത്തുക, കൊളസ്ട്രോള്‍ കുറയ്ക്കുക, ഗ്ലൂക്കോസ്, കൊഴുപ്പ് എന്നിവ ഊര്ജോല്പാദനത്തിന് ഉപയോഗിയ്ക്കുക, ശരീരവളര്‍ച്ച, കോശങ്ങളിലെ ബിഎംആര്‍ അഥവാ ബേസിക് മെറ്റബോളിക് റേറ്റ് കൃത്യമായി നില നിര്‍ത്തുക എന്നിവയെല്ലാം തൈറോയ്ഡ് ഗ്ലാന്റിന്റെ പ്രധാന ധര്‍മ്മങ്ങളാണ്. തൈറോയ്ഡ് പ്രശ്നങ്ങളുണ്ടാകുമ്ബോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നു.

തൈറോയ്ഡിന്റെ ചില നിശബ്ദ ലക്ഷണങ്ങളെക്കുറിച്ചറിയൂ, നാം രക്തപരിശോധന നടത്താതെ തന്നെ നമ്മുടെ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന ചില ലക്ഷണങ്ങള്‍.

തൈറോയ്ഡിന്റെ ചില നിശബ്ദ ലക്ഷണങ്ങള്‍

ഡിപ്രഷന്, സങ്കടം

ഡിപ്രഷന്, സങ്കടം തുടങ്ങിയവ തൈറോയ്ഡ് പ്രശ്നങ്ങള്‍ ഉണ്ടാകുമ്ബോള്‍ അനുഭവപ്പെടും. കാരണം കൂടാതെ പെട്ടെന്നു മൂഡു മാറുന്നത്. ഇതിനു കാരണം ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. ഹോര്‍മോണ്‍ ദേഷ്യം, സങ്കടം, സന്തോഷം തുടങ്ങിയ മൂഡുകള്‍ക്ക് കാരണമാണ്.

കൂടുതല്‍ ക്ഷീണം

കൂടുതല്‍ സമയം ഉറങ്ങുന്നതാണ് മറ്റൊരു ലക്ഷണം. പ്രത്യേകിച്ചും രാവിലെ സമയത്തു കൂടുതല്‍ ക്ഷീണം അനുഭവപ്പെടുന്നത് ഹൈപ്പോതൈറോയ്ഡ് ലക്ഷണമാണെന്നു വേണം, പറയാന്‍. തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്പാദനം കുറയുമ്ബോള്‍ ശരീരത്തില്‍ ഊര്ജക്കുറവുണ്ടാകുന്നു.

മലബന്ധം

മലബന്ധം മറ്റൊരു ലക്ഷണമാണ്. പ്രത്യേകിച്ചും ഹൈപ്പര്‍ തൈറോയ്ഡിന്. ഹോര്‍മോണ്‍ ഉല്പാദനം അധികരിയ്ക്കുമ്ബോള് ദഹന പ്രക്രിയകള്‍ നേരെ നടക്കാതെയാകുന്നു. ഇത് വയറ്റിലെ അസ്വസ്ഥതകളിലേയ്ക്കും മലബന്ധത്തിലേയ്ക്കുമെല്ലാം നയിക്കുന്നു.

വരണ്ട മുടിയും വരണ്ട ചര്‍മവുമെല്ലാം

വരണ്ട മുടിയും വരണ്ട ചര്‍മവുമെല്ലാം തൈറോയ്ഡ് പ്രശ്നങ്ങളുള്ളവര്‍ക്കു സാധാരണയാണ്. ഇരു തൈറോയ്ഡുകളും ഈ പ്രശ്നമുണ്ടാക്കും. പ്രത്യേകിച്ചും പുരികം കൊഴിയുന്നത്.

തൂക്കക്കൂടുതല്‍

പെട്ടെന്നുണ്ടാകുന്ന തൂക്കക്കൂടുതല്‍ തൈറോയ്ഡിന്റെ മറ്റൊരു ലക്ഷണമാണ്. പ്രത്യേകിച്ചും ഹൈപ്പോതൈറോയ്ഡിന്റെ ലക്ഷണം. ഇത് ശരീരത്തിന്റെ അപചയ പ്രക്രിയ പതുക്കെയാക്കുന്നതു തന്നെയാണ് കാരണം.

സെക്സ് താല്പര്യം

തൈറോയ്ഡ് പ്രശ്നങ്ങള്‍ സെക്സ് താല്പര്യം കുറയ്ക്കുന്നതായാണ് കണ്ടു വരുന്നത്. ഇതിനു പ്രധാന കാരണം ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. ഹോര്‍മോണ്‍ പ്രക്രിയകള്‍ നല്ല സെക്സ് മൂഡിനും താല്പര്യത്തിനുമെല്ലാം ഏറെ അത്യാവശ്യമാണ്.

മസിലുകള്‍ക്കു വേദന

മസിലുകള്‍ക്കു വേദനയും മസില് ദുര്ബലമാകുന്നതുമെല്ലാം ഇരുതരം തൈറോയ്ഡ് പ്രശ്നങ്ങളിലും അനുഭവപ്പെടുന്ന ഒന്നാണ്, മസില് പിടിയ്ക്കുന്നതും വേദനകളും കഴപ്പുമെല്ലാം പതിവുമാണ്.

ഹൃദയ സംബന്ധമായ സൂചനകളും

ഹൃദയ സംബന്ധമായ സൂചനകളും ഉണ്ടാകും. നെഞ്ചിടിപ്പു വര്‍ദ്ധിയ്ക്കുക പോലുള്ളവ. തൈറോയ്ഡ് പ്രശ്നങ്ങള്‍ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ഹൃദയത്തകരാറുകള്‍ സംഭവിയ്ക്കാനും സാധ്യതയുണ്ട്.

തലച്ചോറിന്റെ പ്രവര്‍ത്തനത്തേ

തലച്ചോറിന്റെ പ്രവര്‍ത്തനത്തേയും തൈറോയ്ഡ് ബാധിയ്ക്കും. പ്രത്യേകിച്ചും ഹൈപ്പോതൈറോയ്ഡ്. ഇത് തലച്ചോറില്‍ അവ്യക്തതയുണ്ടാക്കും. ഇത് ആളുകളേയും ബാധിയ്ക്കും. ഏകാഗ്രതക്കുറവ്, ഒന്നു വ്യക്തമല്ലാത്ത അവസ്ഥ എന്നിവയ്ക്കെല്ലാം സാധ്യതയുണ്ട്.

ബിപി

ബിപി കൂടുന്നത് പല കാരണങ്ങളാലും ഉണ്ടാകാറുണ്ട്. തൈറോയ്ഡ് പ്രശ്നങ്ങളും ഇതിനുള്ള പ്രധാന കാരണമാണ്. ഇതു കാരണം അസ്വസ്ഥത, നെഞ്ചിടിപ്പു കൂടുക തുടങ്ങിയ പല പ്രശ്നങ്ങളും അനുഭവപ്പെടും.

തൊണ്ടയിലെ അസ്വസ്ഥത

തൊണ്ടയിലെ അസ്വസ്ഥത തൈറോയ്ഡിന്റെ മറ്റൊരു സൂചനയാണ്. തൈറോയ്ഡ് ഗ്രന്ഥികള്‍ വളര്‍ന്നാല്‍ തൊണ്ടയില്‍ മുഴയോ മറ്റോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതു കൂടാതെ കഴുത്തില്‍ ഇറുക്കം, കനം തുടങ്ങയ തോന്നലുകളുമുണ്ടാകും.

വിശപ്പു കൂടുന്നത്

ഹൈപ്പോതൈറോയ്ഡുള്ളവര്‍ക്ക് വിശപ്പു കൂടുന്നത് സാധാരണമാണ്. ഇത്തരം കണ്ടീഷനില്‍ അപചയ പ്രക്രിയ ശക്തിപ്പെടും. ഇതു മൂലം കൂടുതല്‍ കഴിയ്ക്കും. അപചയ പ്രക്രിയ ശക്തിപ്പെടുന്നത് തടി കൂടാതെ നോക്കുമെങ്കിലും അമിത ഭക്ഷണം ദോഷം വരുത്തും.

ആര്‍ത്തവത്തേയും ബാധിയ്ക്കും

ഹൈപ്പര്‍, ഹൈപ്പോ തൈറോയ്ഡുകള് ആര്‍ത്തവത്തേയും ബാധിയ്ക്കും. ഹൈപ്പോതൈറോയ്ഡ് അമിതമായ ബ്ലീഡിംഗിനും ഹൈപ്പര്‍ തൈറോയ്ഡ് കുറവു ബ്ലീഡിംഗിനും കാരണമാകുംതൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം വന്ധ്യതാ പ്രശ്നങ്ങളും വരുത്തി വയ്ക്കും. ഹോര്‍മോണ്‍ പ്രശ്നങ്ങളാണ് ഇതിന് പിന്നില്‍.

ഹൈപ്പര്തൈറോയ്ഡുണ്ടെങ്കില്

ഹൈപ്പര്തൈറോയ്ഡുണ്ടെങ്കില് പെട്ടെന്നു തന്നെ തൂക്കം കുറയും. ഭക്ഷണമെത്ര കഴിച്ചാലും പെട്ടെന്നു തടിയും തൂക്കവും കുറയും. ഇത് ശരീരത്തിന്റെ അപചയപ്രക്രിയ ശക്തമാകുന്നതു കൊണ്ടാണ്.

കടപ്പാട്: Boldsky