മനുഷ്യശരീരത്തിലെ പ്രതിരോധ സംവിധാനത്തിലെ സുപ്രധാന കണ്ണികളാണ് ടോണ്‍സിലുകള്‍. തൊണ്ടയില്‍ നാവിന്റെ ഉത്ഭവസ്ഥാനത്ത് അണ്ണാക്കിന്റെ ഇരുവശങ്ങളിലുമായാണ് ടോണ്‍സിലുകളുടെ സ്ഥാനം. അന്നനാളം, ശ്വാസനാളം, വായു, ഭക്ഷണം ഇവയിലൂടെയെല്ലാം എത്തിപ്പെടുന്ന അണുക്കളെ ആദ്യം നേരിടുന്നത് ടോണ്‍സിലുകളാണ്. ആയുര്‍വേദം ടോണ്‍സിലുകളെ "താലുഗ്രന്ഥി' എന്നാണ് പറയുക. സാധാരണഗതിയില്‍ ടോണ്‍സിലുകള്‍ അണുക്കളെ തടഞ്ഞുനിര്‍ത്തി അവയെ നശിപ്പിച്ചോ നിര്‍വീര്യമാക്കിയോ ആരോഗ്യം നിലനിര്‍ത്തും. എന്നാല്‍ ചിലപ്പോള്‍ ഈ പ്രതിരോധ നടപടികളുടെ താളംതെറ്റും. അണുക്കള്‍ കൂട്ടത്തോടെ എത്തി ആക്രമണത്തിന്റെ ശക്തി കൂടുമ്പോള്‍ ടോണ്‍സിലുകള്‍ കീഴടങ്ങേണ്ടിവരും. ഇത്തരത്തില്‍ രോഗാണു ശക്തമാകുമ്പോഴും ശരീരത്തിന്റെ പ്രതിരോധശക്തി കുറയുമ്പോഴും ടോണ്‍സില്‍ഗ്രന്ഥിയില്‍ ഉണ്ടാകുന്ന അണുബാധയാണ് ടോണ്‍സിലൈറ്റിസ്. മുതിര്‍ന്നവരില്‍ "തുണ്ഡികേരി' എന്നും ശിശുക്കളില്‍ "താലുകണ്ടകം' എന്നീ പേരുകള്‍ ടോണ്‍സിലൈറ്റിസിനുണ്ട്. ടോണ്‍സിലൈറ്റിസ് കുട്ടികളിലാണ് ധാരാളമായി കാണപ്പെടുക. മുതിര്‍ന്നവരിലും അണുബാധ ഉണ്ടാകും. മുട്ടയുടെ ആകൃതിയുള്ള ടോണ്‍സില്‍ഗ്രന്ഥി സാധാരണഗതിയില്‍ ശ്രദ്ധയില്‍ പ്പെടണമെന്നില്ല. എന്നാല്‍ അണുബാധ ഉണ്ടായാല്‍ ടോണ്‍സില്‍ഗ്രന്ഥി തടിച്ച് ചുവന്ന് വലുതാകും. മനുഷ്യശരീരത്തിലെ പ്രതിരോധസംവിധാനത്തിലെ സുപ്രധാന കണ്ണികളാണ് ടോണ്‍സിലകുള്‍. ശ്വാസനാളം, അന്നനാളം, വായു, ഭക്ഷണം എന്നിവയിലൂടെയെല്ലാം എത്തിപ്പെടുന്ന അണുക്കളെ ആദ്യം നേരിടുന്നത് ടോണ്‍സിലുകളാണ്. ആയുര്‍വേദം ‘താലുഗ്രന്ഥി’ എന്നാണ് ടോണ്‍സിലുകളെ പറയുക. തൊണ്ടയില്‍ നാവിന്‍െറ ഉദ്ഭവസ്ഥാനത്ത് അണ്ണാക്കിന്‍െറ ഇരുവശങ്ങളിലുമായാണ് ഇവ സ്ഥിതിചെയ്യുക. മുട്ടയുടെ ആകൃതിയാണ് ഈ ഗ്രന്ഥികള്‍ക്ക്. ടോണ്‍സിലുകള്‍ കീഴടങ്ങുന്നതെങ്ങനെ?സാധാരണഗതിയില്‍ ടോണ്‍സിലുകള്‍ അണുക്കളെ തടഞ്ഞുനിര്‍ത്തി അവയെ നശിപ്പിച്ചോ നിര്‍വീര്യമാക്കിയോ ആണ് ആരോഗ്യം സംരക്ഷിക്കുക. എന്നാല്‍, ഈ പ്രതിരോധ നടപടികളുടെ താളം ചിലപ്പോള്‍ തെറ്റാറുണ്ട്. അണുക്കള്‍ കൂട്ടത്തോടെ എത്തി ആക്രമണത്തിന്‍െറ ശക്തി കൂടുമ്പോള്‍ ടോണ്‍സിലുകള്‍ കീഴടങ്ങുന്നു. ശരീരത്തിന്‍െറ പ്രതിരോധശക്തി കുറയുമ്പോഴും രോഗാണു ശക്തമാകുമ്പോഴും മറ്റും ടോണ്‍സില്‍ ഗ്രന്ഥിയില്‍ ഉണ്ടാകുന്ന അണുബാധ ആണ് ടോണ്‍സിലൈറ്റിസ്. മുതിര്‍ന്നവരില്‍ ‘തുണ്ഡികേരി’ എന്നും ശിശുക്കളില്‍ ‘താലുകണ്ഡകം’ എന്ന പേരും ടോണ്‍സിലൈറ്റിസിനുണ്ട്. ടോണ്‍സിലൈറ്റിസ് മുതിര്‍ന്നവരെയും കുട്ടികളെയും ബാധിക്കാറുണ്ടെങ്കിലും കുട്ടികളിലാണ് ധാരാളമായി കാണുക. സാധാരണഗതിയില്‍ ശ്രദ്ധയില്പ്പെടാതെയിരിക്കുന്ന ടോണ്‍സിലുകള്‍ അണുബാധ ഉണ്ടാകുന്നതോടെ തടിച്ച് ചുവന്ന് വലുതാകും. കാരണങ്ങള്‍ വൈറസുകളും ബാക്ടീരിയകളും ടോണ്‍സിലൈറ്റിസിന് കാരണമാകാറുണ്ട്. ശരീരത്തിന്റെ അകത്തും പുറത്തും രോഗാണുക്കളുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുമ്പോള്‍ രോഗം എളുപ്പം പിടിപെടും. നല്ല ചൂടുള്ള കാലാവസ്ഥയില്‍ തണുത്ത വെള്ളം, തണുത്ത ഭക്ഷണം ഇവ കഴിക്കുമ്പോള്‍ തൊണ്ടയിലെ താപനിലയില്‍ താല്ക്കാലികമായ കുറവുണ്ടാക്കി ടോണ്‍സിലൈറ്റിസ് ബാധിക്കാം. അതുപോലെ മഞ്ഞ് കൊള്ളുക, മഴ നയുക, തുടര്‍ച്ചയായുള്ള എസിയുടെ ഉപയോഗം ഇവയും ചിലരില്‍ ടോണ്‍സിലൈറ്റിസിന് ഇടയാക്കാറുണ്ട്. ടോണ്‍സിലൈറ്റിസ് പെട്ടെന്നുണ്ടാവുകയോ നീണ്ടുനില്‍ക്കുന്ന അണുബാധയുടെ ഭാഗമായോ ഉണ്ടാകാം. വൈറസുകളും ബാക്ടീരിയകളും അണുബാധക്കിടയാക്കാറുണ്ട്. ശരീരത്തിന്‍െറ അകത്തും പുറത്തും അണുബാധക്കനുകൂലമായ സാഹചര്യം ഒരുങ്ങുന്നതോടെ രോഗം എളുപ്പം പിടിപെടുന്നു. അണുക്കള്‍ ടോണ്‍സില്‍ ഗ്രന്ഥിയുടെ ഉപരിതലത്തില്‍ അടിഞ്ഞുകൂടി അണുബാധക്കിടയാക്കും. തൊണ്ടയില്‍ താപനിലയില്‍ കുറവുണ്ടാകുന്നത് താല്‍ക്കാലികമാണെങ്കിലും അണുബാധ ഉണ്ടാക്കാം. നല്ല ചൂടുള്ള കാലാവസ്ഥയില്‍ തണുത്തവെള്ളം, തണുത്ത ഭക്ഷണം ഇവ കഴിക്കുക, മഞ്ഞുകൊള്ളുക, മഴ നനയുക, തുടര്‍ച്ചയായി എ.സി ഉപയോഗിക്കുക എന്നിവയും ടോണ്‍സിലൈറ്റിസിനിടയാക്കാറുണ്ട്. ടോണ്‍സിലൈറ്റിസ് പെട്ടെന്ന് ഉണ്ടാവുകയോ നീണ്ടുനില്‍ക്കുന്ന അണുബാധയുടെ ഫലമായോ ഉണ്ടാകാം. അണുക്കള്‍ ടോണ്‍സില്‍ ഗ്രന്ഥിയുടെ ഉപരിതലത്തില്‍ അടിഞ്ഞുകൂടിയാണ് അണുബാധ ഉണ്ടാവുക. പകരുന്നരോഗം ടോണ്‍സിലൈറ്റിസ് പടരുന്ന രോഗമാണ്. രോഗിയുടെ മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള സ്രവങ്ങളുമായുള്ള സമ്പര്‍ക്കം രോഗം പരക്കാനിടയാക്കും. രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും രോഗാണുക്കള്‍ അന്തരീക്ഷത്തിലത്തെും. വായുവിലൂടെയും കൈകള്‍ വഴി അന്നപഥത്തിലൂടെയും അടുത്തിടപെടുമ്പോള്‍ രോഗാണുക്കള്‍ പ്രവേശിക്കുന്നു. ലക്ഷണങ്ങള്‍ പനി, ശരീരവേദന, ക്ഷീണം, ഇവക്കൊപ്പം ഉണ്ടാകുന്ന ശക്തിയായ തൊണ്ടവേദന ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട് ടോണ്സിലുകളില് ചുവപ്പ്, പഴുപ്പ്, വെളുത്ത പാട ഇവ കാണുക കഴുത്തിലെ കഴലകളില്‍ വീക്കവും വേദനയും ചെവിവേദന ഇവയാണ് പ്രധാന ലക്ഷണങ്ങള്‍.പലതവണ ടോണ്‍സിലൈറ്റിസ് വന്നവരില്‍ സ്ഥിരമായി ഒരു തടിപ്പ് കാണാറുണ്ട്. അണുബാധയുള്ളപ്പോള്‍ തടിപ്പില്‍ തൊട്ടാല്‍ വേദന ഉണ്ടാകും. . തൊണ്ടവേദന അവഗണിക്കരുത്ചില ഗുരുതരരോഗങ്ങളുടെ പ്രധാന ലക്ഷണമായും തൊണ്ടവേദന വരാറുണ്ട്. തൊണ്ടയുടെ ഒരുഭാഗത്ത് മാത്രമായുണ്ടാകുന്ന വേദനയെ ഗൗരവമായി കാണണം, പ്രത്യേകിച്ച് മുതിര്‍ന്നവര്‍. അര്‍ബുദമല്ളെന്ന് പരിശോധനയിലൂടെ ഉറപ്പാക്കേണ്ടതുണ്ട്. ആവര്‍ത്തിച്ചുള്ള ടോണ്‍സിലൈറ്റിസും ശ്രദ്ധയോടെ കാണണം. കുട്ടികളില്‍2-5 വയസ്സുവരെയുള്ള കുട്ടികളില്‍ ശക്തമായ തൊണ്ടവേദനക്കും പനിക്കുമൊപ്പം കഴുത്തില്‍ മുഴകള്‍ കൂടിയുണ്ടെങ്കില്‍ അത്യന്തം അപകടകാരിയായ ഡിഫ്തീരിയ ആണോ എന്ന് പരിശോധിക്കണം. സങ്കീര്‍ണതകള്‍ ആവര്‍ത്തിച്ച് ഉണ്ടാകുന്ന ടോണ്‍സിലൈറ്റിസും ഫലപ്രദമായി ചികിത്സിക്കാത്ത ടോണ്‍സിലൈറ്റിസും നിരവധി സങ്കീര്‍ണതകള്‍ക്ക് വഴിയൊരുക്കാറുണ്ട്. ഹൃദയവാല്‍വിനെയും വൃക്കയുടെ പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കാറുണ്ട്. ടോണ്‍സിലൈറ്റിസ് ഉള്ളവരില്‍ റുമാറ്റിക് ഫീവര്‍ എന്ന പനി വരാന്‍ സാധ്യതയുണ്ട്. ഹൃദയവാല്‍വുകളെ ബാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. മൂത്രത്തിലൂടെ രക്തം വരുന്നതും മുഖത്ത് നീരുവയ്ക്കുന്നതും അണുബാധ വൃക്കയെ ബാധിക്കുന്നതിന്റെ സൂചനകളാണ്. ടോണ്‍സിലുകള്‍ രോഗാണുക്കളുടെ താവളമാകുമ്പോള്‍ സൈനസുകള്‍, മധ്യകര്‍ണം, ശ്വാസകോശം, കഴുത്തിലെ ലസികാഗ്രന്ഥി തുടങ്ങി പല ഭാഗങ്ങളിലും അണുബാധ ഉണ്ടാകും. ടോണ്സില്ഗ്രന്ഥിയുടെ ചുറ്റുമുള്ള ഭാഗത്ത് പഴുപ്പ് വ്യാപിക്കുന്ന അവസ്ഥയും ഉണ്ടാകാം. ശക്തമായ തൊണ്ടവേദന, ഭക്ഷണവും ഉമിനീരും ഇറക്കാനാകാതെ വരിക, സംസാരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. പഴുപ്പ് കഴുത്തിലേക്കു ബാധിക്കുന്ന അതീവ ഗുരുതര അവസ്ഥയും ഉണ്ടാകാനിടയുണ്ട്. തൊണ്ടവേദനയ്ക്കൊപ്പം ശ്വാസതടസ്സം, ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട് ഇവയും ഉണ്ടാകും. ടോണ്‍സിലൈറ്റിസ് സ്ഥിരമായി വരുന്നവര്‍ക്ക് ചെവിയില്‍ പഴുപ്പു വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ടോണ്‍സില്‍ ഗ്രന്ഥികളില്‍ അടിക്കടി അണുബാധ ഉണ്ടാകുന്നത് അവയുടെ രോഗപ്രതിരോധശേഷി നശിപ്പിക്കാറുണ്ട്. കൂടാതെ വായില്‍ രുചിവ്യത്യാസം, വായ്നാറ്റം ഇവയും ഉണ്ടാകും. കുട്ടികളില്‍ ശ്വാസതടസ്സവും കൂര്‍ക്കംവലിയും ഉണ്ടാകാനും ടോണ്‍സിലൈറ്റിസ് ഇടയാക്കാറുണ്ട്. ചികിത്സ ഔഷധങ്ങള്‍ക്കു പുറമെ നസ്യം, പ്രതിസാരണം (നീര് വാര്‍ത്തുകളയുക), ലേപനം, ഗണ്ഡൂഷം (കവിള്‍കൊള്ളല്‍) ഇവ ഉള്‍പ്പെട്ട ചികിത്സകളാണ് ടോണ്‍സിലൈറ്റിസിന് നല്‍കുക. ടോണ്‍സില്‍ ഗ്രന്ഥികളുടെ വീക്കം കുറയ്ക്കുന്നതോടൊപ്പം ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള പ്രതിരോധ ചികിത്സകളും നല്‍കും. രോഗി വിശ്രമിക്കുന്നതോടൊപ്പം ശുചിത്വം കര്‍ശനമായി പാലിക്കുകയും വേണം. ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ശരീരത്തില്‍ നിര്‍ജ്ജലീകരണത്തിന് സാധ്യതയുണ്ട്. ഇത് ഒഴിവാക്കാന്‍ തിളപ്പിച്ചറിയ വെള്ളവും ദ്രവരൂപത്തിലുള്ള ഭക്ഷണവും രോഗിക്ക് നല്‍കണം. നെല്ലിക്ക നീര്, കഞ്ഞിവെള്ളം, പേരയ്ക്ക ചതച്ചുപിഴിഞ്ഞ നീര്, പച്ചക്കറി സൂപ്പ് ഇവ പ്രയോജനപ്പെടുത്താം. തണുത്ത വെള്ളവും ഭക്ഷണവും ഒഴിവാക്കണം. ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കവിള്‍കൊള്ളുന്നതിലൂടെ വായിലെ അണുക്കളെ കുറയ്ക്കാനാകും. മുയല്ച്ചെവി വേരോടെ അരച്ച് പുറമെ പുരട്ടാം.ചുക്കും ഇന്തുപ്പും പൊടിച്ചുചേര്‍ത്ത് വീക്കമുള്ള ഭാഗത്ത് പുരട്ടാം. രോഗിയുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക. രോഗം ബാധിച്ചവരില്‍നിന്ന് കുട്ടികളെ അകറ്റിനിര്‍ത്താനും ശ്രദ്ധിക്കണം. രോഗി ഉപയോഗിച്ച പാത്രങ്ങള്‍, ടവല്‍ ഇവ മറ്റുള്ളവര്‍ ഉപയോഗിക്കരുത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും രോഗി ടവല്‍കൊണ്ട് മുഖം മറയ്ക്കണം. ഭക്ഷണം ശ്രദ്ധയോടെടോണ്സിലൈറ്റിസ് രോഗിക്ക് ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ടുള്ളതിനാല്‍ നിര്‍ജലീകരണത്തിനുള്ള സാധ്യത ഏറെയാണ്. ഇത് ഒഴിവാക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം, നെല്ലിക്കനീര്, പേരക്ക വെള്ളവും ചേര്‍ത്തരച്ചത്, കഞ്ഞിവെള്ളം, പച്ചക്കറി സൂപ്പ് ഇവ മാറിമാറി നല്‍കണം. ലഘുചികിത്സകള്‍ മുയല്‍ച്ചെവിയന്‍ വേരോടെ അരച്ച് തൊണ്ടയില്‍ പുരട്ടുക. വേദന പെട്ടെന്ന് കുറക്കും. മുയല്‍ച്ചെവിയന്‍ നീരും കുമ്പളങ്ങാനീരും ചേര്‍ത്ത് കഴിക്കുക. ചുക്കും ഇന്തുപ്പും പൊടിച്ച് ചേര്‍ത്ത് വീക്കമുള്ള ഭാഗത്ത് പുരട്ടുക. തുളസിയില ധാരാളം ചേര്‍ത്ത് തിളപ്പിച്ച വെള്ളം ഇളംചൂടോടെ വായില്‍ നിര്‍ത്തുക. മുക്കുറ്റിയോ ആനച്ചുവടിയോ ചേര്‍ത്ത് എണ്ണ കാച്ചി പുരട്ടുന്നത് ടോണ്സിലൈറ്റിസിന്െറ ആവര്‍ത്തനം കുറക്കും. കടപ്പാട് : ഡോ. പ്രിയ ദേവദത്ത് ,കോട്ടയ്ക്കല്‍ ആര്യവൈദ്യശാല, മാന്നാർ