പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികൾ എന്നിവ നന്നായി കഴുകി മാത്രം ഉപയോഗിക്കുക

പാകം ചെയ്യുമ്പോള്‍ ആഹാരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ചൂട് എത്താന്‍ ശ്രദ്ധിക്കണം

ഭക്ഷണം പാകം ചെയ്ത ശേഷം വലിയ താമസം ഇല്ലാതെ തന്നെ കഴിക്കാന്‍ ശ്രമിക്കണം. പുറത്ത് പോയി വാങ്ങിക്കുന്നത് കഴിയുന്നതും ഒഴിവാക്കണം

ഭക്ഷണം ശേഖരിച്ച് വയ്ക്കേണ്ട അവസ്ഥ ഉണ്ടായാല്‍ വീണ്ടും ചൂടാക്കിയ ശേഷം മാത്രം ഉപയോഗിക്കാന്‍ ശ്രമിക്കുക

കോളറയുടെ പശ്ചാത്തലത്തില്‍ മീന്‍, കണവ, കൊഞ്ച്, ഞണ്ട് എന്നിവ നന്നായി പാകം ചെയ്ത ശേഷം മാത്രം ഉപയോഗിക്കുക

പാകം ചെയ്തതും ചെയ്യാത്തതുമായ ഭക്ഷണങ്ങള്‍ ഇടകലര്ത്തരുത്തി ഉപയോഗിക്കാതിരിക്കുക.

വ്യക്തി ശുചിത്വം വളരെ പ്രധാനപ്പെട്ടതാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. ആഹാരം പാകം ചെയ്യുന്നതിന് മുമ്പ് കൈകഴുകാന്‍ ശ്രദ്ധിക്കണം. ആഹാരം കഴിക്കുന്നതിനു മുമ്പും കൈ കഴുകുക...

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക

ശുദ്ധമായ വെള്ളം മാത്രം ഉപയോഗിക്കുക..

ക്ലോറിനേഷന് ചെയ്തതിനു ശേഷം വെള്ളം തിളപ്പിച്ച് 20 മിനിറ്റ് വെട്ടിത്തിളക്കാന്‍ അനുവദിക്കുക. ഈ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക

വയറിളക്ക രോഗങ്ങളും, കോളറ, ഹെപ്പറ്റൈറ്റിസ്സ് എ, ടൈഫോയ്ഡ് പോലുള്ള രോഗപ്രതിരോധത്തിന് മേല്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ അത്യന്താപേ'ക്ഷിതമാണ്.

ക്യാമ്പ്, വീട്, പൊതു സ്ഥലം തുടങ്ങിയവയുടെ പൊതുവില്‍ ഉള്ള വൃത്തിക്കും വലിയ പ്രാധാന്യം ഉണ്ട്....