നിങ്ങള്‍ക്ക് ചുമ ബാധിച്ചാല്‍ ഓരോ ചുമയ്ക്കൊപ്പവും നിങ്ങള്‍ നൂറുകണക്കിന് രോഗാണു നിറഞ്ഞ കണികകള്‍ വായുവിലേക്ക് പറത്തിവിടുന്നു.ഇവയ്ക്ക് ഏകദേശം 2 മീറ്റര്‍ വരെ പ്രസരിക്കാനും ദീര്‍ഘസമയത്തോളം വായുവില്‍ തങ്ങി നില്‍ക്കാനും കഴിയും ഈ കണികകള്‍ ശ്വസിക്കുന്നതുകൊണ്ട് അല്ലെങ്കില്‍ ഇവയാല്‍ ദൂഷിതമായ പ്രതലങ്ങള്‍ സ്പര്‍ശിക്കുന്നതുകൊണ്ട് (സ്വന്തം മൂക്ക്/വായ് സ്പര്‍ശിക്കുന്നതുകൊണ്ട് മറ്റുള്ള ആളുകളും രോഗ ബാധിതരായേക്കാം.

അണു ബാധ പകരുന്നത് തടയാന്‍ താഴെ പറയുന്നത് പാലിക്കുക

നിങ്ങള്‍ ചുമയ്ക്കുമ്പോള്‍ ഒരു ടിഷ്യൂ കൊണ്ട് വായ് മൂടുക അല്ലെങ്കില്‍ മേല്‍ കൈത്തണ്ടയോ കൈയ്യ് മുട്ടോ ഉപയോഗിക്കുക.പക്ഷെ നിങ്ങളുടെ കൈവെള്ളകളിലേക്ക് ചുമയ്ക്കരുത്.ടിഷ്യൂ അഴുക്കു കൊട്ടയില്‍ വലിച്ചെറിയുക.

ചുമച്ച ശേഷം ,സോപ്പും വെള്ളവും കൊണ്ട് അല്ലെങ്കില്‍ ഒരു ആല്‍ക്ക ഹോള്‍ ആധാരിത ഹാന്റ് സാനിറ്റൈസര്‍ കൊണ്ട് 20 സെക്കന്റ് കൈകള്‍ കഴുകുക.

ഡോര്‍ ഹാന്റിലുകള്‍ ,ഫോണ്‍ ,കമ്പ്യൂട്ടര്‍ ,ടി വി റിമോര്‍ട്ട് തുടങ്ങി കൂടെകൂടെ തൊടുന്ന പ്രതലങ്ങളെ ഒരു ഡിസിന്ഫെക്ടിങ്ങ് പൈപ്പ് അല്ലെങ്കില്‍ സ്പ്രേ കൊണ്ട് ഇടക്കിടെ ശുചിയായി ഡിസിന്‍ഫെക്ട് ചെയ്യുക

മറ്റുള്ളവര്‍ക്ക് കൈ കൊടുക്കല്‍ അല്ലെങ്കില്‍ അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക.നിങ്ങളുടെ സ്വന്തം ഉപയോഗ സാധനങ്ങള്‍ ഷെയര്‍

ചെയ്യാതെ നോക്കുക.

നിങ്ങളുടെ ചുമ മരുന്നുകള്‍ ശരിയായി ഉപയോഗിക്കുക

1.ഡോസുകള്‍ അളെന്നെടുക്കുക

നിങ്ങളുടെ ചുമ മരുന്നുകള്‍ നിര്ദ്ധേശിച്ചിരിക്കുന്ന അളവില്‍ നിശ്ചിത ദിവസം മാത്രം ഉപയോഗിക്കുക.ഡോസ് അമിതമാകരുത്.ഡോക്ടര്‍ അല്ലെങ്കില്‍ ഫാര്‍മസിസ്റ്റിന്റെ ഉപദേശം സ്വീകരിക്കുക

ദ്രാവക രൂപത്തിലുള്ള മരുന്നുകള്‍ മിക്കവാറും മില്ലി ലിറ്റര്‍ (നന)ആയാണ് അളക്കുന്നത് 1 ടീസ്പൂണ്‍ 5 മില്ലിയും 1 ടേബിള്‍ സ്പൂണ്‍ 15 മില്ലിയുമാണ്.

ഡോസ് കൃത്യമായി അളക്കാന്‍ മരുന്നുകുപ്പിയോടൊപ്പം നല്‍കിയിട്ടുള്ള മെഷറിംഗ് കപ്പ് അല്ലെങ്കില്‍ മെഷറിംങ്ങ് സ്പൂണ്‍ ഉപയോഗിക്കുകകുപ്പി നേരിട്ട് വായിലേക്ക് കമിഴ്ത്തി മരുന്ന് കുടിക്കരുത്

2.നിങ്ങളുടെ മരുന്ന് ശരിയാം വിധം സൂക്ഷിച്ചു വെക്കുക

ലേബലലില് കാണിച്ചിരിക്കുന്ന നിര്‍ദ്ധേശങ്ങള്‍ അനുസരിച്ച് സ്റ്റോര്‍ ചെയ്യുക.തണുപ്പുള്ള വരണ്ട സ്ഥലങ്ങളില്‍ നിന്നും സൂര്യപ്രകാശത്തില്‍ നിന്നും ഇൌര്പ്പത്തില് നിന്നും അകലെ സൂക്ഷിക്കുക.കുട്ടികള്‍ക്ക് എത്താത്തിടത്ത് സൂക്ഷിക്കുക

3 പാര്‍ശ്വ ഫലങ്ങളെ കുറിച്ച് മനസ്സിലാക്കുക

ചില കഫ് സിറപ്പുകള്‍ ഉറക്കം തൂങ്ങുവാന്‍ അല്ലെങ്കില്‍ മയക്കത്തിന് കാരണമാകുന്നു.ചിലത് വായ വരള്‍ച്ച.ശ്വസിക്കാന്‍ ബുദ്ധിമുട്ട് ,മറ്റുചില പാര്‍ശ്വ ഫലങ്ങള്‍ എന്നിവ ഉണ്ടാക്കിയേക്കാം .ഇതിലെ ചില ഘടകങ്ങള്‍ നിങ്ങള്‍ കഴിക്കുന്ന മറ്റുമരുന്നുകളുമായി പ്രതിപ്രവര്‍ത്തിക്കാനും ഇടയുണ്ട്.ഇക്കാര്യങ്ങള്‍ നിങ്ങളുടെ ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കുക.

4.ദുരുപയോഗം ചെയ്യരുത്

ചില കഫ് സിറപ്പുകള്‍ അഡിക്ഷന് ഉണ്ടാക്കുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടാകും അവ സൈക്കോ ആക്റ്റീവും ശുപാര്‍ശ ചെയ്ത ഡോസിനേക്കാള്‍ കൂടുതല്‍ കഴിച്ചാല്‍ മാനസിക നിലയില്‍ വ്യത്യാസം വരുത്തുന്നതാണ്.ഈ ആവശ്യത്തിനായി ഇത് പലപ്പോഴും ദുരുപയോഗം ചെയ്യപെടാറുണ്ട്.ഈ ദുരുപയോഗം ആരോഗ്യത്തിന് ഹാനികരമാകുന്നു.