കൗമാരക്കാർ നന്നായി ഉറങ്ങട്ടെ

*മസ്തിഷ്കം ഏറെ വളരുന്ന പ്രായമാണ് കൗമാരം.*

അതിന്റെ വലിയൊരു പങ്കും നടക്കുന്നത് ഉറക്കത്തിലൂടെയാണ്.ചുമ്മ ഉറങ്ങുകയല്ല, പകരം ആ സമയത്താണ് രോഗപ്രതിരോധ ശേഷി വര്‍ധിക്കുന്നതും ഓര്‍മകളുടെ സൃഷ്ടിയുമെല്ലാം നടക്കുന്നത്. അതുകൊണ്ട് തന്നെ കൗമാരകാലത്ത് ഉറക്കം കൃത്യമായി ലഭിച്ചിരിക്കണം.

കൗമാരക്കാര്‍ ദിവസവും എട്ട് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മെലാട്ടോണിന്‍ എന്ന ഉറക്ക ഹോര്‍മോണ്‍ രാത്രിയിലാണ് നമ്മുടെ ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്നത്. ഇത് കൗമാരക്കാരില്‍ ഇതര പ്രായക്കാരെക്കാളും വൈകിയാണ് ഉണ്ടാവുക. അതുകൊണ്ട് തന്നെ ഉറക്കം താമസിച്ചുവരാനും നേരം പുലര്‍ന്ന് എഴുന്നേറ്റ ശേഷം ഈ ഉറക്കച്ചടവ് മാറാതെയും നില്ക്കുന്നു.

ഇതിന് പരിഹാരമായി കിടക്കയിലേക്ക് ചെല്ലാനും എഴുന്നേല്‍ക്കാനും കൃത്യസമയം പാലിക്കണം. അത് കൃത്യമായി പിന്തുടരണം.

• വൈകുന്നേരം നാല് മണിക്ക് ശേഷം ചായയും കഫീനുള്ള സോഫ്റ്റ് ഡ്രിങ്കുകളും ഒഴിവാക്കാം.

• ശാരീരിക വ്യായാമം പതിവാക്കുക

• ഉറങ്ങുമ്പോള്‍ ഫോണ്‍, ക്ലോക്ക് എന്നിവ അടുത്ത വെയ്ക്കാതിരിക്കുക

• *പ്രഭാതങ്ങളിലും പകലും നന്നായി വെളിച്ചമേല്ക്കാന് ശ്രമിക്കുക.*