<div style="text-align: justify; ">തിരുവനന്ദപുരം പാലോട് നെഹ്രു ട്രോപ്പിക്കല്‍ ബോട്ടണിക്കല്‍ ഗാര്ഡന് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് നാരങ്ങയുടെ പുറംതൊലിയിലെ സത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ രക്താര്‍ബുദത്തില്‍ പെടുന്ന ലിംഫോമയെ തടയുമെന്ന് ഗവേഷണത്തിലൂടെ തെളീച്ചിരിക്കുന്നത.എലികളില്‍ ആദ്യ പരീക്ഷണം നടത്തിയ ഇവര്‍.വ്യത്യസ്ഥങ്ങളായ ഏഴുതരം നാരങ്ങളുടെ പുറം തോടില്‍ നിന്നുള്ള സത്ത് ഉപയോഗിച്ചാണ് ലിംഫോമ കോശങ്ങളില്‍ പരീക്ഷണം നടത്തിയത്. അതില്‍ സിട്രസ് റെറ്റികുലേറ്റ(മന്ദാരിന്‍ ഓറഞ്ച്/ കിനു ഓറഞ്ച്) എന്ന ഓറഞ്ചിനാണ് ലിംഫോമ കോശത്തെ പ്രധിരോധിക്കാന്‍ കഴിയുമെന്നു കണ്ടെത്തിയതായി ഡയറക്ടര്‍ ഡോ.പ്രകാശ്കുമാര് പറഞ്ഞു. മന്ദാരിന്‍,കിനു വിഭാഗത്തില്‍പ്പെട്ട നാരങ്ങയുടെ നീര് എടുത്ത ശേഷം നാം കളയുന്ന പുറം തോടിന് ലിംഫോമയെ തടയാനുള്ള ശേഷിയുള്ളതിനാല്‍ തോടോടു കൂടി അവ ഉപയോഗിക്കുന്നത് കാന്‍സര്‍ പ്രതിരോധത്തിന് ഉത്തമമെന്ന് ഗവേഷകര്‍ പറയുന്നത്.</div> <p style="text-align: justify; "> </p> <p style="text-align: justify; ">കടപാട് sefeedha sefi</p>