<div id="MiddleColumn_internal"> <div id="_mcePaste" style="text-align: justify; ">കാപ്പി കുടിച്ചാല്‍ ആയുസ്സ് വര്‍ധിക്കുമെന്ന് പുതിയ പഠനം. യുകെയിലെ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെല്‍ത്ത്, നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയിലെ ഫെയിന്‍ബര്‍ഗ് സ്കൂള്‍ ഓഫ് മെഡിസിനും നടത്തിയ പഠനത്തിലാണ് കാപ്പി ആയുസ്സ് വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയത്. 38നും 74നും ഇടയില്‍ പ്രായമുള്ള അഞ്ചുലക്ഷത്തോളം ആളുകള്‍ക്കിടയില്‍ ദീര്‍ഘകാലം നടത്തിയ പഠനത്തിനൊടുവിലാണ് ഇത്തരമൊരു നിരീക്ഷണത്തില്‍ ഇവര്‍ എത്തിച്ചേര്‍ന്നത്.</div> <div id="_mcePaste"></div> <div id="_mcePaste" style="text-align: justify; ">ദിവസവും രണ്ടോ മൂന്നോ തവണ കാപ്പി കുടിക്കുന്നവരുടെ ആയുസ്സ് മറ്റുള്ളവരേക്കാള്‍ വര്‍ധിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കാപ്പിയിലടങ്ങിയിരിക്കുന്ന കഫെയ്ന്‍ ശരീരിത്തിന് ഉന്മേഷം ഉണ്ടാക്കുന്നു.</div> </div>