പ്രധാനമായി കറികളിലാണല്ലോ കറുവപ്പട്ട ഉപയോഗിക്കാറുള്ളത്. എന്നാല്‍ കറുവപ്പട്ടയ്ക്ക് നിരവധി ഗുണങ്ങളുണ്ട്.. ആരും അറിയാത്ത ഈ ഗുണങ്ങളെ കുറിച്ച് ത്വക്ക് രോഗവിദഗ്ദ്ധനായ ഡോ.സരവണന്‍ പറയുന്നു.സ്ത്രീകളില്‍ സൗന്ദര്യം കൂട്ടാന്‍ കറുവപ്പട്ട വളരെയധികം സഹായിക്കുന്നു. ചര്‍മ്മം കൂടുതല്‍ ലോലമാകാനും മുഖക്കുരു മാറ്റാനും കറുവാപ്പട്ട നല്ലതാണ്.

എളുപ്പത്തില്‍ മുഖക്കുരു മാറാന്‍ അരഗ്ലാസ് കറുവാപ്പട്ട വെള്ളത്തില്‍ മൂന്ന് സ്പൂണ്‍ തേന്‍ ചേര്‍ത്ത് മുഖം കഴുകുന്നത് ഏറെ നല്ലതാണ്. ദിവസവും രണ്ട് നേരമെങ്കിലും കറുവപ്പട്ട ഉപയോഗിച്ച് മുഖം കഴുകാന്‍ ശ്രമിക്കുക. മുഖം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ ഇത് സഹായിക്കുന്നു. മുഖത്തെ ചുളിവ് മാറ്റാനും കറുവാപ്പട്ട നല്ലതാണ്.

ദഹനപ്രശ്നങ്ങള്‍ അകറ്റാന്‍ കറുവപ്പട്ട പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് ഏറെ നല്ലതാണ്. പാല് കുടിക്കുമ്ബോഴുണ്ടാകാനിടയുള്ള അസിഡിറ്റി കുറയ്ക്കാനുള്ള ഒരു വഴി കൂടിയാണിത്. പ്രമേഹം, പ്രത്യേകിച്ചു ടൈപ്പ് 2 പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണിത്. കറുവപ്പട്ടയില്‍ പ്രമേഹത്തെ ചെറുക്കുന്ന പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.

രാത്രി ഉറങ്ങുന്നതിന് മുമ്ബ് ഒരു ഗ്ലാസ് പാലില്‍ കറുവപ്പട്ട ചേര്‍ത്ത് കുടിച്ചിട്ട് ഉറങ്ങിയാല്‍ ഏറെ നല്ലതാണ്. കുട്ടികള്‍ക്കും ഇത് ഏറെ ഗുണകരമാണ്.എല്ലുകളുടെ ബലത്തിനുള്ള നല്ലൊരു വഴിയാണ് കറുവപ്പട്ട ചേര്‍ത്ത പാല്. പ്രായധിക്യം കാരണമുള്ള വാതം പോലുള്ള രോഗങ്ങള്‍ക്കും വായിലെ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാന്‍ കറുവപ്പട്ട ചേര്‍ത്ത പാലിനു സാധിക്കും.

കടപ്പാട്:asianet-epaper