<div id="_mcePaste" style="text-align: justify; ">കമ്പ്യൂട്ടർ ദീര്‍ഘനേരം ജോലി ചെയ്യുന്നത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം. കമ്പ്യൂട്ടർ വിഷന്‍ സിന്‍ഡ്രോം (സി.വി.എസ്) അഥവാ ഇലക്ട്രോണിക് ഐ പെയിനാണ് ഇതില്‍ പ്രധാനം. തുടര്‍ച്ചയായ തലവേദന, മോണിറ്ററിലേക്ക് നോക്കുമ്ബോള്‍ കൂടുതല്‍ സമ്മര്‍ദ്ദം തോന്നുക, വസ്തുക്കളിലേക്ക് സൂക്ഷ്മമായി നോക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയെല്ലാം ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. മാത്രമല്ല കണ്ണുകള്‍ക്ക് ആയാസം, വരള്‍ച്ച, ചൊറിച്ചില്‍ എന്നിവയുമുണ്ടാകും. എ.സി മുറികളില്‍ ഇരുന്നുള്ള കമ്ബ്യൂട്ടര്‍ ഉപയോഗവും കണ്ണിന്റെ ലെവലിനേക്കാള്‍ ഉയരത്തില്‍ മോണിറ്റര്‍ സ്ഥാപിക്കുന്നതും പ്രധാന കാരണങ്ങളാണ്. ഒറ്റയിരുപ്പില്‍ കമ്ബ്യൂട്ടര്‍ നോക്കുന്നതും മോണിറ്ററില്‍ ആവശ്യത്തിന് വെളിച്ചമില്ലാത്തതും കണ്ണിന് അസ്വസ്ഥതകളുണ്ടാക്കിയേക്കാം.</div>