യാത്രചെയ്യാന്‍ ഇഷ്ടമാണെങ്കിലും, ഓടുന്ന വണ്ടിയിലിരിക്കുമ്ബോള്‍ ഛര്‍ദ്ദിക്കുന്നുവെന്നത് ഒരു പ്രശ്നം തന്നെയാണ്. ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ പിന്നെ പലരും ഈ പ്രശ്നത്തെ അഭിമുഖീകരിക്കുന്നവരാണ്. ഓടുന്ന വണ്ടിയിലിരുന്ന് പുസ്തകം വായിക്കുമ്ബോഴും, മൊബൈല്‍ ഗെയിം കളിക്കുമ്ബോഴും പലര്‍ക്കും ഛര്‍ദ്ദിക്കണമെന്ന തോന്നല്‍ സ്വാഭാവികമാണ്.എന്നാല്‍, ഈ പ്രശ്നം കാരണം ആഗ്രഹിച്ച സ്ഥലങ്ങളിലൊന്നും പോകാനോ, അഥവാ പോയാല്‍ തന്നെ ഛര്‍ദ്ദി കാരണം ആ യാത്രയൊന്ന് ആസ്വദിക്കാനോ കഴിയാതെ വരുന്നു. മോഷന്‍ സിക്ക്നസ് മൂലമാണ് ഇത് സംഭവിക്കുന്നത്. മോഷന്‍ സിക്ക്നസ് പ്രശ്നമുള്ളവര്‍ക്ക് യാത്രാ വേളകള്‍ ഉറങ്ങി ത്തീര്ക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല.ഇന്ദ്രിയങ്ങള്‍ തമ്മില്‍ വിരുദ്ധത ഉണ്ടാകുമ്ബോഴാണ് മോഷന്‍ സിക്നസ്സ് ഉണ്ടാകുന്നത്, പ്രത്യേകിച്ച് കണ്ണും ചെവിയും തമ്മില്‍.

രോഗലക്ഷണം:

വിയര്‍പ്പ്, ഛര്‍ദ്ദി, വയറിളക്കം, വിളര്‍ച്ച, തലവേദന, മനംപുരട്ടല്‍.

പ്രതിവിധി: .കാഴ്ചകള്‍ കടന്നു പോകുന്നത് നോക്കി കൊണ്ടിരിക്കുക.

.ദൂരത്തുള്ള ചലിക്കാത്ത വസ്തുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. വായിക്കുക, കാര്‍ഡ് കളിക്കുക തുടങ്ങി ഒരേ ബിന്ദുവില്‍ നോക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുക.

.ചുറ്റും നോക്കാതിരിക്കുക.

.സോഡയ്ക്ക് പകരം ധാരാളം വെള്ളം കുടിക്കുക.

.യാത്ര ചെയ്തുകൊണ്ടിരിക്കുന്നതിന്റെ എതിര് ദിശയിലേക്ക് ഇരിക്കരുത്. ഇത് ഛര്‍ദ്ദിക്കാനുള്ള തോന്നല്‍ വര്‍ദ്ധിപ്പിക്കും.

.യാത്രാസമയം ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കാതെ അയഞ്ഞ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.

.യാത്ര ചെയ്യുമ്ബോഴും അതിന് മുമ്ബും കഴിക്കുന്ന ആഹാര കാര്യത്തില്‍ പ്രത്യേകം ശ്രദ്ധവേണം. മദ്യവും ആഹാരവും അസ്വസ്ഥതയുണ്ടാക്കുന്ന പാനീയങ്ങളും അമിതമായി കഴിക്കരുത്. കട്ടി കൂടിയതും എരിവുള്ളതും കൊഴുപ്പ് നിറഞ്ഞതുമായ ആഹാരവും ചിലപ്പോള്‍ പ്രശ്നങ്ങള്‍ക്ക് കാരണമായി എന്ന് വരാം.

കടപ്പാട് :kalakaumudi