<div id="MiddleColumn_internal"> <div id="_mcePaste" style="text-align: justify; ">വെറുമൊരു മിഠായി മാത്രമല്ല ചോക്ലേറ്റ് എന്നും അതില്‍ ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും പലര്‍ക്കുമറിയില്ല. കൊക്കോ ചെടിയുടെ വിത്തില്‍ നിന്നുണ്ടാകുന്ന ഡാര്‍ക്ക് ചോക്ലേറ്റ് ആന്റിഓക്സിഡന്റുകളുടെ കലവറ ആണ്. 70 മുതല്‍ 85 ശതമാനം വരെ കൊക്കോ അടങ്ങിയ 100 ഗ്രാം ചോക്ലേറ്റ് ബാറില്‍ നാരുകള്‍, ഇരുമ്ബ്, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ് ഇവയുണ്ട്. 600 കലോറി അടങ്ങിയ ഇതില്‍ പഞ്ചസാരയും ഉള്ളതിനാല്‍ മിതമായ അളവില്‍ ചോക്ലേറ്റ് കഴിക്കുന്നത് ഏറെ ഗുണകരമാണ്. രക്തക്കുഴലുകളുടെ കട്ടി കുറയാന്‍ സഹായിക്കുന്ന തിയോബ്രോമിന്‍ എന്ന ആല്‍ക്കലോയ്ഡ് ഡാര്‍ക്ക് ചോക്ലേറ്റില്‍ ധാരാളമുണ്ട്. മനസിനെ ശാന്തമാക്കാനും ഉണര്‍വേകാനും ഇവ സഹായിക്കുന്നു.</div> <div id="_mcePaste" style="text-align: justify; "></div> <div id="_mcePaste" style="text-align: justify; ">ഡാര്‍ക്ക് ചോക്ലേറ്റിലടങ്ങിയ ഫ്ലേവനോളുകള്‍ ചര്‍മത്തെ സംരക്ഷിക്കുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താനും ഡാര്‍ക്ക് ചോക്ലേറ്റ് സഹായിക്കുന്നു</div> </div>