രക്തദാനം- നാം അറിയേണ്ട കാര്യങ്ങൾ (ജൂണ് 14 രക്തദാതാക്കളുടെ ദിനം) ജൂണ് 14 ലോക രക്തദാതൃദിനമായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ആചരിക്കപ്പെടുന്നു. എ, ബി, ഒ രക്ത ഗ്രൂപ്പ് സന്പ്രദായത്തിന്റെ സൃഷ്ടാവും നൊബേൽ സമ്മാന ജേതാവുമായ ഡോ. കാൾലാൻഡ് സ്റ്റൈനറുടെ ജന്മദിനമാണ് ജൂണ് 14. ആരോഗ്യമുള്ള ഏതൊരു വ്യക്തിക്കും സമൂഹത്തിന് നൽകാവുന്ന ഏറ്റവും മികച്ച സംഭാവനകളിൽ ഒന്നാണ് രക്തദാനം. കാരണം ഓരോ തുള്ളി രക്തത്തിനും ഒരു ജീവൻ രക്ഷിക്കാൻ കഴിയും. അതിനാലാണു രക്തദാനം മഹാദാനം എന്നറിയപ്പെടുന്നത്. അണുബാധയില്ലാത്ത രക്തത്തിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാവിഭാഗം ജനങ്ങളിലും, പ്രത്യേകിച്ച് യുവജനങ്ങളിൽ അവബോധം വളർത്തിയെടുക്കുന്നതിനും വർഷംതോറും ദശലക്ഷകണക്കിന് ജീവൻ രക്തദാനത്തിലൂടെ രക്ഷിക്കാൻ സഹായിച്ച രക്തദാതാക്കളോടുള്ള നന്ദി രേഖപ്പെടുത്താനും ഈ ദിനാചരണം അവസരമൊരുക്കുന്നു. നിത്യേനയുണ്ടാകുന്ന റോഡ് അപകടങ്ങൾ, ശസ്ത്രക്രിയ, പൊള്ളൽ, ഫിമോഫീലിയ, ഡെങ്കിപ്പനി, കാൻസർ, പെട്ടെന്നുണ്ടാകുന്ന ചില അസുഖങ്ങൾ അങ്ങനെ നിത്യജീവിതത്തിൽ രക്തം സ്വീകരിക്കേണ്ടിവരുന്നതിന്റെയും രക്തം ദാനം ചെയ്യേണ്ടിവരുന്നതിന്റെയും അവസരങ്ങൾ നിരവധിയാണ്. ജീവിതത്തിന്റെ ഗതിവിഗതികൾ തികച്ചും അപ്രതീക്ഷിതമായതിനാൽ മറ്റൊരാളുടെ ജീവനുവേണ്ടി ഇന്ന് നൽകുന്ന ജീവരക്തം നാളെ നമ്മൾക്കും വേണ്ടിവന്നേക്കാം... അതോടൊപ്പം ഒരു ജീവൻ രക്ഷിക്കാൻ നമ്മൾ കാാണിക്കുന്ന പ്രതിബദ്ധത നാളെ മറ്റൊരാൾക്കു മാതൃകയാവുകയും ചെയ്യും. രക്തദാനം - നാം അറിയേണ്ട കാര്യങ്ങൾ രക്തം മനുഷ്യന്റെ ജീവൻതന്നെയാണ്. മനുഷ്യശരീരത്തിൽ ശരാശരി 45 ലിറ്റർ വരെ രക്തമാണുള്ളത്. ഒരാളുടെ ശരീര ഭാരത്തിന്റെ ഏകദേശം എട്ടു ശതമാനം രക്തത്തിന്റെ ഭാരമാണ്. ആകെയുള്ള ശരീരരക്തത്തിൽ 15 ശതമാനം നഷ്ടപ്പൊൽ പുറമെനിന്നു രക്തം സ്വീകരിക്കേണ്ടിവരും. 20 - 30 ശതമാനം വരെ രക്തം നഷ്ടപ്പെടുന്പോൾ ഈ നഷ്ടം നിശ്ചിത സമയത്തിനുള്ളിൽ നികത്തിയില്ലെങ്കിൽ മരണത്തിനുവരെ കാരണമാകും. പ്ലാസ്മ, ചുവന്ന രക്താണുക്കൾ, വെളുത്ത രക്താണുക്കൾ, പ്ലേറ്റ് ലെറ്റ് എന്നിവയാണ് രക്തത്തിന്റെ പ്രധാനഘടകങ്ങൾ. നൂതന സാങ്കേതിക വിദ്യയുടെ ഫലമായി ദാനം ചെയ്യപ്പെടുന്ന ഓരോ യൂണിറ്റ് രക്തവും ഘടകങ്ങളായി വേർതിരിച്ച് നാലുപേരുടെ വരെ ജീവൻ രക്ഷിക്കാൻ ഉതകുന്നു. രക്തദാനത്തിന്റെ പ്രാധാന്യം അപകടങ്ങളുടെയും ശസ്ത്രക്രിയകളുടെയും ഭാഗമായി മനുഷ്യശരീരത്തിൽനിന്ന് നഷ്ടപ്പെടുന്ന രക്തത്തിന് പകരം മനുഷ്യരക്തംകൊണ്ടു മാത്രമേ ശരീരത്തിന്റെ പ്രവർത്തനങ്ങൾ പുനരേകീകരിക്കുവാൻ കഴിയുകയുള്ളൂ. പരമാവധി 35 ദിവസം വരെ മാത്രമേ രക്തം സൂക്ഷിച്ചുവയ്ക്കാൻ കഴിയൂ. ആയതിനാൽ സന്നദ്ധരക്തദാനം വളരെ പ്രധാനമാണ്. ഒരിക്കലും രക്തം ദാനം ചെയ്യാൻ പാടില്ലാത്തവരുണ്ടോ? ഹൃദ്രോഗികൾ, രക്താതിസമ്മർദ്ദം, പ്രമേഹം, മനോരോഗത്തിന് ചികിത്സയിലുള്ളവർ, ചുഴലിരോഗം, അർബുദം, എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് രോഗബാധിതർ തുടങ്ങിയവർ രക്തം ദാനം ചെയ്യാൻ പാടില്ല. രക്തദാനം കൊണ്ട് എന്തെങ്കിലും ദോഷഫലങ്ങളുണ്ടോ? രക്തദാനം തികച്ചും സുരക്ഷിതമായ ഒരു പ്രവർത്തിയാണ്. സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്കുകളിലൂടെ രക്തം ദാനം ചെയ്യുന്നതിന് ഒട്ടും പേടിക്കേണ്ടതില്ല. ഒരാൾ രക്തം ദാനം ചെയ്യുന്പോൾ ശരീരം അതിവേഗം രക്തകോശങ്ങളെ വീണ്ടെടുക്കുന്നതിനാൽ രക്തദാതാവിന് ക്ഷീണമോ പ്രയാസമോ അനുഭവപ്പെടുകയില്ല. സുരക്ഷിതമായ രക്തം എങ്ങനെ ഉറപ്പാക്കാം? *കഴിയുന്നതും സന്നദ്ധ രക്തദാതാക്കളിൽ നിന്നു രക്തം സ്വീകരിക്കുക. *രക്തം രോഗാണുവിമുക്തമാണെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ രോഗികൾക്ക് നൽകാറുള്ളൂ. രക്തദാനം എവിടെ ? സർക്കാർ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന രക്തബാങ്കുകളിൽ രക്തം ദാനം ചെയ്യാം. ആരോഗ്യമുള്ള ഒരു ദാതാവിൽ നിന്നും രക്തം ശേഖരിക്കാനും വേണ്ടുന്ന പരിശോധനകൾ നടത്തുവാനും ഗുണമേന്മയുള്ള രക്തം സംഭരിക്കാനും ആവശ്യാനുസരണം രോഗികൾക്ക് വിതരണം ചെയ്യുവാനുമുള്ള സംവിധാനമാണ് രക്തബാങ്കുകളിലുള്ളത്. സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കാൻ നാം എന്തു ചെയ്യണം? അടുത്തുള്ള ആശുപത്രിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ബ്ലഡ് ഡോണർ ഫോറത്തിൽ പേര് രജിസ്റ്റർ ചെയ്ത് രക്തദാന കാർഡ് കൈപ്പറ്റുക. ആശുപത്രികൾ, ഓഫീസുകൾ, സ്വകാര്യസ്ഥാപനങ്ങൾ, ക്ലബുകൾ തുടങ്ങിയ ഏതൊരു സ്ഥാപനത്തിനും അവരുമായി ബന്ധപ്പെട്ട ദാതാക്കളുടെ മേൽവിലാസം ശേഖരിച്ച് സൂക്ഷിക്കുവാൻ ബ്ലഡ് ഡോണർ ഫോറങ്ങൾ സഹായകം. സ്ഥിതിവിവര കണക്കുകൾ പ്രകാരം കേരളത്തിൽ ഒരു വർഷം നാലുലക്ഷം യൂണിറ്റിന് മുകളിൽ രക്തം ആവശ്യമായി വരുന്നു. എന്നാൽ സന്നദ്ധ ദാതാക്കളിൽ നിന്നും ലഭിക്കുന്നത് താരതമ്യേന കുറവാണ്. ആവശ്യമായ രക്തം 100% സന്നദ്ധ ദാതാക്കളിൽ നിന്നും ശേഖരിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഈ മഹത് സംരംഭം വിജയിപ്പിക്കുവാനായി നമുക്ക് ഓരോരുത്തർക്കും കൈകോർക്കാം. ശ്രദ്ധിക്കുക * 18നും 60നും ഇടയിൽ പ്രായമുള്ള മാനസികശാരീരിക ആരോഗ്യമുള്ള ഏതൊരു വ്യക്തിക്കും രക്തദാനം ചെയ്യാവുന്നതാണ്. * ഓരോ മൂന്ന് മാസം ഇടവിട്ട് ഒരാൾക്ക് രക്തം ദാനം ചെയ്യാൻ കഴിയും. * കേരളാ സംസ്ഥാന എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റി മുൻകൈയെടുത്ത് നടപ്പാക്കുന്ന രക്തദായകരുടെ ഡയറക്ടറിയിൽ പേര് രജിസ്റ്റർ ചെയ്യുവാൻ പേര്, വയസ്, വിലാസം, രക്തഗ്രൂപ്പ് ഇത്യാദി വിവരങ്ങൾ കേരളാ സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റി, തിരുവനന്തപുരം 695035 എന്ന വിലാസത്തിലോ www.keralablood.com ലോ 1097എന്ന ടോൾഫ്രീ നന്പരിലോ ബന്ധപ്പെടാവുന്നതാണ്. ഡോ.പ്രശാന്ത്, മെഡിക്കൽ ഓഫീസർ, പ്രാഥമികാരോഗ്യകേന്ദ്രം, പാന്പാടുംപാറ, ഇടുക്കി. ഹൃദയാരോഗ്യത്തിന് പപ്പായ നമ്മുടെ പറന്പിൽ ലഭ്യമായ ഏറ്റവും ഗുണമുളള പച്ചക്കറികളിലൊന്നാണു പപ്പായ. പഴുത്താലോ ഒന്നാന്തരം ഫലം. മായമില്ല. കീടനാശിനിയില്ല. വില കൊടുക്കേണ്ട. ഗുണം മെച്ചം. തനിയേ കിളിർത്തു വരുന്ന പപ്പായതൈ ആരും പരിഗണിച്ചില്ലെങ്കിൽ പോലും വളർന്നു നിറയെ കായ്കൾ നമുക്കു തരും. അപ്പോൾ സ്വല്പം വെളളവും ജൈവവളവും കൂടി കൊടുത്താലോ...ഗുണമേന്മയുള്ള കായ്കൾ തരും... വിറ്റാമിനുകൾ, ധാതുക്കൾ, ആൻറി ഓക്സിഡന്റുകൾ, നാരുകൾ... അവയൊക്കെ പപ്പായയിൽ ധാരാളം. വിറ്റാമിൻ എയും സിയും സമൃദ്ധം. പഴത്തിനു ഗുണം കൂടുതലാണെന്നു പറയേണ്ടതില്ലല്ലോ... മഞ്ഞയും ഓറഞ്ചും നിറങ്ങളിലുളള ഇനങ്ങൾ കാണാറുണ്ട്. ഉൗർജം ധാരാളം. ധാരാളം ജലാംശം അടങ്ങിയ ഫലം. രുചികരമായ ഫലം. മരുന്നായും ഉപയോഗിക്കാം. പപ്പായയിൽ നിന്നു നിരവധി മരുന്നുകൾ നിർമിക്കുന്നുണ്ട്. ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനു പപ്പായ ഗുണപ്രദം. മുഖത്തിന്റെ തിളക്കം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഫേസ്പായ്ക്കുകളിൽ പപ്പായയിലെ രാസഘടകങ്ങളുണ്ട്. മുഖം മിനുങ്ങാൻ ഫേസ്പാക്ക് തന്നെ വേണമെന്നില്ല. പപ്പായ വിഭവങ്ങളോ പഴമോ കഴിച്ചാലും നല്ലതുതന്നെ. അതിലെ ആൻറി ഓക്സിഡൻറുകൾ യുവത്വം നിലനിർത്താൻ സഹായകം. പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എന്ന എൻസൈം ദഹനം വർധിപ്പിക്കുന്നു. പ്രോട്ടീനെ ദഹിപ്പിക്കാൻ പപ്പെയ്നും അതിലടങ്ങിയ മറ്റൊരു എൻസൈമായ കൈമോപപ്പെയ്നും കഴിവുളളതായി ഗവേഷകർ പറയുന്നു. പപ്പായയിൽ അടങ്ങിയിരിക്കുന്ന കാർപെയ്ൻ എന്ന എൻസൈം ഹൃദയാരോഗ്യത്തിനു ഗുണപ്രദം.. പ്രായമായവർ പപ്പായ കഴിക്കുന്നത് ഏറെ ഗുണപ്രദം. ദഹനം മെച്ചപ്പെടുത്തുന്നു. മലബന്ധം തടയുന്നു. ആമാശയം, കുടൽ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. കുടലിൽ അണുബാധ ഉണ്ടാകുന്നതു തടയുന്നു. കാൻസർ തടയുന്നതിനു പപ്പായ ഗുണപ്രദം. പപ്പായയിലെ നാരുകൾ കുടലിലെ കാൻസർ തടയുന്നതായി പഠനങ്ങൾ പറയുന്നു. കൂടാതെ അതിലടങ്ങിയ ഫോളേറ്റുകൾ, വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ ഇ, പൊട്ടാസ്യം എന്നിവയും കുടലിലെ കാൻസർ തടയാൻ സഹായകം. പ്രതിരോധശക്തി മെച്ചപ്പെടുത്താൻ പപ്പായ ഗുണകരം. ഇടയ്ക്കിടെ പനി, ചുമ എന്നിവ ഉണ്ടാകുന്നതു തടയുന്നു. സന്ധിവാതം, ഓസ്റ്റിയോ പൊറോസിസ് (ഒരു എല്ലുരോഗം)എന്നിവ മൂലമുണ്ടാകുന്ന നീരും വേദനയും ശമിപ്പിക്കുന്നതിനും പപ്പായ ഫലപ്രദം. കൈയോ മറ്റോ മുറിഞ്ഞാൽ പപ്പായയുടെ കറ പുരട്ടിയാൽ വളരെ വേഗം മുറിവുണങ്ങും. ആമാശയത്തിലെ വിര, കൃമി എന്നിവയെ നശിപ്പിക്കാൻ പപ്പായ ഉത്തമം. ആർട്ടീരിയോസ്ക്ളീറോസിസ്(രക്തധമനികൾക്കുളളിൽ കൊഴുപ്പ് അടിയുന്നതിനെ തുടർന്ന് രക്തസഞ്ചാരവേഗം കുറയുന്ന അവസ്ഥ), പ്രമേഹം, ഹൃദയരോഗങ്ങൾ എന്നിവയെ തടയുന്നതിനും പപ്പായയ്ക്കു കഴിവുളളതായി വിവിധ പഠനങ്ങൾ സൂചന നല്കുന്നു. മുടിയുടെ സൗന്ദര്യം മെച്ചപ്പെടുത്തുന്നതിനും പപ്പായ ഗുണപ്രദം. താരൻ കുറയ്ക്കുന്നു. പപ്പായ ഷാന്പൂ മുടിയഴകിന് ഉത്തമം. കൂടാതെ സ്ത്രീകളുടെ വിവിധ ആരോഗ്യപ്രശ്നങ്ങൾക്കും പപ്പായ ഉത്തമം. താമസം, നഗരത്തിലാകട്ടെ, നാട്ടിൻപുറത്താകട്ടെ, ഒരു പപ്പായ മരമെങ്കിലും നട്ടുവളർത്തണം. ജൈവരീതിയിൽ വിളയിച്ച പഴങ്ങളും പച്ചക്കറികളും ശീലമാക്കാം, രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താം അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടഞ്ഞ് രാജ്യം കാക്കുന്നതിനു സൈന്യമുള്ളതുപോലെ രോഗാണുക്കളിൽ നിന്നു നമ്മെ സംരക്ഷിക്കുന്നതിനു ശരീരത്തിനും അതിന്റേതായ പ്രതിരോധതന്ത്രങ്ങളുണ്ട്. എന്നാൽ, പോഷകക്കുറവ്, വ്യയാമക്കുറവ്, മാനസിക സംഘർഷങ്ങൾ, അമിത ഉത്കണ്ഠ തുടങ്ങിയവ പ്രതിരോധശേഷി ദുർബലമാക്കുന്നു. ജീവിതശൈലിയിലും ആഹാരക്രമത്തിലും ശ്രദ്ധിച്ചാൽ പ്രതിരോധ സംവിധാനത്തിന്റെ കരുത്തുകൂട്ടാം. രോഗപ്രതിരോധശക്തി നമുക്കു ചുറ്റുമുളള ബാക്ടീരിയ, വൈറസ്, മൈക്രോബുകൾ തുടങ്ങിയ രോഗകാരികളായ സൂക്ഷ്മാണുക്കളെ തടയാനുളള ശരീരത്തിന്റെ കരുത്താണ് രോഗപ്രതിരോധശക്തി. പ്രതിരോധ വ്യവസ്ഥയുടെ പ്രവർത്തനങ്ങളിലൂടെയാണ് ശരീരത്തിൽ അതു സാധ്യമാകുന്നത്. കോശങ്ങൾ, കോശസമൂഹങ്ങൾ, അവയവങ്ങൾ എന്നിവയുൾപ്പെട്ട ഒരു നെറ്റ് വർക്കാണ് ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ. വെളുത്ത രക്താണുക്കൾ അഥവാ ല്യൂകോസൈറ്റ്സ് പ്രതിരോധവ്യവസ്ഥയുടെ ഭാഗമാണ്. സ്പ്ളീൻ, ബോണ്മാരോ എന്നിവയുൾപ്പെടെ നിരവധി ശരീരഭാഗങ്ങളിൽ ല്യൂകോസൈറ്റ്സ് കാണപ്പെടുന്നു. ആമാശയത്തോടുചേർന്നു കാണപ്പെടുന്ന സ്പ്ളീൻ എന്ന അവയവം രക്തം അരിക്കുന്നു; പ്രതിരോധവ്യവസ്ഥയെ ബലപ്പെടുത്തുന്നു. അണുബാധ തടയുന്നു. അസ്ഥിക്കുളളിലുളള കട്ടിയേറിയതും സ്പോഞ്ച് പോലയുളളതുമായ ജെല്ലിയാണ് ബോണ്മാരോ. ജീവനുതന്നെ ഭീഷണിയായേക്കാവുന്ന അണുബാധ ചെറുക്കുന്നതിനും ശരീരത്തിന്റെ പ്രതിരോധ ശക്തി മെച്ചപ്പെടുത്തണം. അതിനാണു കുഞ്ഞുങ്ങൾക്കു ജനനം മുതൽ നിശ്ചിതപ്രായം വരെ വാക്സിനുകൾ നല്കുന്നത്. ചില രോഗങ്ങൾ തടയുന്നതിനു വാക്സിനുകൾ ഗുണപ്രദം. ജീവിതശൈലി, ആഹാരക്രമം ജീവിതശൈലിയിലും ആഹാരക്രമത്തിലും ചിലതു ശ്രദ്ധിച്ചാൽ ശരീരത്തിന്റെ പ്രതിരോധ സംവിധാനം ഫലപ്രദവും കാര്യക്ഷമവുമാകും. * പുക വലിക്കരുത്; പരോക്ഷപുകവലിയും ആരോഗ്യത്തിനു ഹാനികരം. * മദ്യപിക്കരുത്. * വ്യായാമം ശീലമാക്കണം. * ജൈവരീതിയിൽ വിളയിച്ച പഴങ്ങളും പച്ചക്കറികളും ശീലമാക്കണം * ശരീരഭാരം അമിതമാകരുത്. * രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയുടെ തോതും നിയന്ത്രിതമാക്കണം. * മുട്ട, മാംസം, മീൻ തുടങ്ങിയവ മതിയായ താപനിലയിൽ വേവിച്ചു കഴിക്കണം. * എണ്ണ, ഉപ്പ്, പഞ്ചസാര എന്നിവ മിതമായി മാത്രം ഉപയോഗിക്കണം. * കൈകൾ സോപ്പ് തേച്ചു കഴുകണം. * കൊഴുപ്പു കുറഞ്ഞ വിഭവങ്ങൾ കഴിക്കണം. ഡയറ്റും പ്രതിരോധശക്തിയും ആഹാരക്രമത്തിനു(ഡയറ്റ്) പ്രതിരോധ വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിൽ കാര്യമായ പങ്കുണ്ട്. വെളുത്തുള്ളി വെളുത്തുളളിക്കു രോഗപ്രതിരോധശക്തി നല്കുന്നതിൽ മുന്തിയ കഴിവാണുളളത്. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയ്ക്കെതിരേ പോരാടാനുളള ശേഷി വെളുത്തുളളിക്കുണ്ടെന്നു ലബോററി പരീക്ഷണങ്ങളുടെ പിൻബലത്തോടെ ഗവേഷകർ പറയുന്നു. കാൻസർ നിയന്ത്രിതമാക്കുന്നതിനും വെളുത്തുളളി സഹായകമെന്നു പഠനം. ജലദോഷം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ളീറോസിസ് തുടങ്ങിയ രോഗങ്ങൾ തടയുന്നതിനും വെളുത്തുളളി സഹായകം. രക്തസർദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിതമാക്കുന്നതിനും വെളുത്തുളളി ഫലപ്രദം. ഗ്രീൻ ടീ ഗ്രീൻ ടീ ശീലമാക്കുന്നതും രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തും. പോളിഫീനോൾസ് എന്നറിയപ്പെടുന്ന ആൻറി ഓക്സിഡൻറുകൾ ഗ്രീൻടീയിൽ സമൃദ്ധം. പ്രത്യേകിച്ചും എപി ഗാലോ കേയ്റ്റ് ചിൻ 3 ഗാലേറ്റ് - ഇജിസിജി- എന്ന ആൻറി ഓക്സിഡൻറ്. ഗ്രീൻ ടീയുടെ ആരോഗ്യഗുണങ്ങൾക്കു പിന്നിൽ അതിനുളള പങ്ക് ചില്ലറയല്ല. ഗ്രീൻ ടീ ശരീരത്തിനു കൂടുതൽ ഉൗർജം നല്കുന്നു. രക്തസഞ്ചാരം മെച്ചപ്പെടുത്തുന്നു. ക്ഷീണമകറ്റുന്നു. ശരീരത്തിലെ അമിത കൊഴുപ്പ്, അമിതഭാരം, കുടവയർ എന്നിവ കുറയ്ക്കുന്നതിനും സഹായകം. ഗ്രീൻ ടീ ശീലമാക്കിയാൽ രക്തസമ്മർദം നിയന്ത്രിതമാക്കാം. സ്ട്രോക് സാധ്യത കുറയ്ക്കാം. ഹൃദയാരോഗ്യം മെച്ചപ്പെടുത്താം. ശ്വാസത്തിലെ ദുർഗന്ധം, അതിസാരം, ദഹനക്കേട്, പനി, ചുമ തുടങ്ങിയവ തടയുന്നു. ഫംഗസ് രോഗങ്ങളിൽ നിന്നു സംരക്ഷണം നല്കുന്നു. പതിവായി ഗ്രീൻ ടീ കഴിക്കുന്നത് യുവത്വം നിലനിർത്തുന്നതിനും സഹായകം. ഗ്രീൻ ടീയിൽ വിറ്റാമിൻ എ, ബി1, ബി2, ബി3, സി, ഇ തുടങ്ങിയ പോഷകങ്ങളുമുണ്ട്. കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ ഗ്രീൻ ടീയ്ക്കു കഴിവുളളതായി പഠനറിപ്പോർട്ട്. കുടൽ, പാൻക്രിയാസ്, ആമാശയം, മൂത്രാശയം, ശ്വാസകോശം, സ്തനം, പ്രോസ്റ്റേറ്റ് എന്നിവിടങ്ങളിലെ കാൻസർസാധ്യത കുറയ്ക്കുന്നു. ആരോഗ്യമുളള കോശങ്ങൾക്കു കേടുപാടു വരുത്താതെ കാൻസർ കോശങ്ങളെ മാത്രം നശിപ്പിക്കാനുളള ശേഷി ഇവയ്ക്കുണ്ട്. ഗ്രീൻ ടീയിലെ ആൻറി ഓക്സിഡൻറുകളാണ് ഇവിടെ തുണയാകുന്നത്. പക്ഷേ, ഗ്രീൻ ടീയിൽ പാലൊഴിച്ചു കഴിച്ചാൽ ഫലം കുറയും. തേൻ തേൻ കഴിക്കുന്നതു പ്രതിരോധശക്തി മെച്ചപ്പെടുത്തും. തേൻ ആൻറിഓക്സിഡൻറാണ്. മൈക്രോബുകൾ, ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയെ തടയുന്നു. ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. തൊണ്ടപഴുപ്പ്, ചുമ മുറിവുകൾ, പൊളളൽ തുടങ്ങിയവ സുഖപ്പെടുത്തുന്നു. തേനിൽ ഇഞ്ചിനീരു ചേർത്തു കഴിക്കുന്നതും ഗുണപ്രദം. ഇഞ്ചി ഫ്രീ റാഡിക്കലുകളെ തുരത്തി കോശങ്ങളെ സംരക്ഷിക്കുന്ന ആൻറിഓക്സിഡൻറ്ഗുണം ഇഞ്ചിക്കുണ്ട്. അണുബാധ തടയുന്നു. മൈക്രോബുകൾ, ബാക്ടീരിയ എന്നിവയെ തടയുന്നതിനും ഇഞ്ചി ഫലപ്രദം. ആമാശയ ആരോഗ്യം നിലനിർത്തുന്നതിനും ഇഞ്ചി സഹായകം. തൊണ്ടവേദനയകറ്റുന്നതിനു ഫലപ്രദം. കൊളസ്ട്രോൾ കുറയ്ക്കുന്നു. ഇഞ്ചിനീരും തേനും ചേർത്തു കഴിക്കുന്നതു പ്രതിരോധശക്തി മെച്ചപ്പെടുത്തും. ചായ തയാറാക്കുന്പോൾ അല്പം ഇഞ്ചി കൂടി ചതച്ചുചേർക്കുന്നത് ഉത്തമം. ഇഞ്ചി ചേർത്ത ചായ പതിവാക്കുന്നതു പ്രതിരോധസംവിധാനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തും. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിനു തൈര് തൈരിലുളള ബൈഫിഡോ ബാക്ടീരിയം ലാക്റ്റിസ് എന്ന മിത്ര ബാക്ടീരിയ പ്രതിരോധ വ്യവസ്ഥയിലെ കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. വൈറസ്, ഉപദ്രവകാരികളായ ബാക്ടീരിയ എന്നിവയ്ക്കതിരേയുളള പോരാങ്ങൾക്കു കരുത്തുപകരുന്നു. അവശ്യംവേണ്ട പോഷകങ്ങൾ വലിച്ചെടുക്കുന്നതിനും മിത്ര ബാക്ടീരിയം ശരീരത്തിനു സഹായകം. തൈര് ശീലമാക്കിയാൽ കുടലിൽ അണുബാധയ്ക്കുളള സാധ്യത കുറയ്ക്കാം. വിവിധതരം വൈറസ് അണുബാധ തടയാം. ദഹനം മെച്ചപ്പെടുത്താം. പഴങ്ങളും പച്ചക്കറികളും പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉൾപ്പെടുത്തിയ ആഹാരക്രമം പ്രതിരോധശക്തി മെച്ചപ്പെടുത്തും.. അവയിലുളള വിറ്റാമിനുകളും ധാതുക്കളും ആൻറിഓക്സിഡൻറുകളും രോഗാണുക്കള തുരത്താനുളള ശേഷി മെച്ചപ്പെടുത്തുന്നു. എന്നാൽ, ജൈവരീതിയിൽ വിളയിച്ച പച്ചക്കറികളാണ് ആരോഗ്യജീവിതത്തിനു വേണ്ടത്. പച്ചയ്ക്കും ജ്യൂസാക്കി കഴിക്കാനും സുരക്ഷിതം ജൈവരീതിയിൽ വിളയിച്ചവതന്നെ. കാരറ്റ് ജ്യൂസാക്കി കഴിക്കാം. കാരറ്റിലുളള ബീറ്റ കരോിനെ ശരീരം വിറ്റാമിൻ എ ആയി മാറ്റുന്നു. വിറ്റാമിൻ എ രോഗപ്രതിരോധ വ്യവസ്ഥയിൽ നിർണായ പങ്കുവഹിക്കുന്നുണ്ട്. അന്യപദാർഥങ്ങളിൽ നിന്നു ശരീരത്തെ സംരക്ഷിക്കുന്ന വെളുത്ത രക്തകോശങ്ങളുടെ പ്രവർത്തനമികവിനും വിറ്റാമിൻ എ സഹായകം. ഓറഞ്ച്, മുന്തിരങ്ങ, നാരങ്ങ തുടങ്ങിയവയിലുളള വിറ്റാമിൻ സി എന്ന ആന്റിഓക്സിഡൻറ് ഫ്രീ റാഡിക്കലുകളിൽ നിന്നു ശരീരകോശങ്ങളെ സംരക്ഷിക്കുന്നു. ശരീരത്തിൽ കടന്നുകൂടുന്ന രോഗകാരികളായ അന്യപദാർഥങ്ങളാണ് ആൻറിജനുകൾ. അവയെ നശിപ്പിക്കുന്ന ആൻറിബോഡികളുടെ ഉത്പാദനത്തിന് വിറ്റാമിൻ സി സഹായകം. വിറ്റാമിൻ എയും സിയും അടങ്ങിയ പച്ചക്കറികളും രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. നടക്കുന്നതിനു മുന്പ് ഇതൊന്നു വായിക്കൂ... ജീവിതശൈലീരോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് സന്ധിവാതം. 40 വയസു കഴിയുന്നതോടെ സന്ധികളിലുണ്ടാകുന്ന തേയ്മാനമാണ് സന്ധിവാതത്തിന്റെ പ്രധാന കാരണം. ഭക്ഷണ നിയന്ത്രണവും വ്യായാമവും നല്ല പ്രതിരോധം. നല്ലതു നാടൻ ഭക്ഷണം കലോറി തീരെയില്ലാത്ത സംസ്കരിച്ച ഭക്ഷ്യവിഭവങ്ങൾ ഒഴിവാക്കുന്നതു രോഗപ്രതിരോധത്തിനു സഹായകം. എല്ലാ രോഗങ്ങളെയും പ്രതിരോധിക്കാനുള്ള ശേഷി നമ്മുടെ നാടൻ ഭക്ഷണത്തിനുണ്ട്. അതായത് വീട്ടുവളപ്പിൽ കിട്ടുന്ന പച്ചക്കറികളും ഇലകളുമൊക്കെ ഉപയോഗിച്ചു തയാറാക്കുന്ന ഭക്ഷണം ആരോഗ്യദായകം. എന്നാൽ, അന്ധമായി ഫാസ്റ്റ്ഫുഡിനെ അനുകരിച്ച് നമ്മുടെ നാടൻ ഭക്ഷണ സംസ്കാരം തന്നെ തകർന്നിരിക്കുന്നു. വ്യായാമം ആരോഗ്യജീവിതം ഉറപ്പുവരുത്തുന്നതിൽ വ്യായാമത്തിനു പകരംവയ്ക്കാനാകാത്ത സ്ഥാനമുണ്ട്. എല്ലാ പ്രായക്കാർക്കും നടത്തം സ്വീകാര്യം. അതിരാവിലെയോ വൈകിട്ടോ തുറസായ സ്ഥലത്തു നടക്കുന്നതു ഗുണകരം. ഭക്ഷണം കഴിച്ച ഉടനേ നടക്കരുത്. ആവശ്യമെങ്കിൽ ലഘുപാനീയമോ വെള്ളമോ കുടിക്കുക. നടത്തം ശീലമാക്കാനൊരുങ്ങുന്നവർ ആദ്യം 10- 15 മിനിട്ട് നടന്നാൽ മതിയാവും. ക്രമേണ 30- 45 മിനിട്ട് വരെയാവാം. ആദ്യത്തെയും അവസാനത്തെയും 10 മിനിട്ട് സാവധാനത്തിൽ നടക്കണം. അധ്വാനം കുറച്ചു കൂടുതൽ സമയം നടന്നാലും വ്യായാമത്തിന്റെ ഗുണം കിട്ടും. സൈക്കിൾ സവാരി, ജോഗിംഗ്, സ്റ്റാറ്റിക്ക് സൈക്കിൾ, ട്രെഡ്മിൽ മുതലായ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള വ്യായാമം എന്നിവയും ഗുണകരം. അസുഖങ്ങൾ ഒഴിവാക്കാം. അസുഖങ്ങൾ ഉള്ളവർക്കു ശിഷ്ടകാലം പ്രയാസങ്ങൾ കൂടാതെ ജീവിക്കാം. വ്യായാമം ഇതു രണ്ടും ഉറപ്പുവരുത്തുന്നു. വിവരങ്ങൾ: ജെസിഐ, കുമരകം പത്രക്കടലാസിലും പ്ലാസ്റ്റിക്കിലും ഭക്ഷണം പായ്ക്ക് ചെയ്യാമോ? പാകം ചെയ്ത ഭക്ഷണം പിന്നീടു കഴിക്കാൻ സൗകര്യപ്രദമായ രീതിയിൽ പായ്ക്ക് ചെയ്തു നല്കാറുണ്ടല്ലോ. ഭക്ഷണത്തിന്റെ രുചി, പുതുമ, ചൂട്, പോഷകഗുണം എന്നിവ പായ്ക്കിംഗിലൂടെ നിലനിർത്താം. പത്രക്കടലാസും പ്ലാസ്റ്റിക്കും വേണ്ട പത്രക്കടലാസുകളോ മറ്റു സാധാരണ പേപ്പറുകളോ, പ്ലാസ്റ്റിക് ബാഗുകളോ, പ്ലാസ്റ്റിക് പേപ്പറുകളോ ഭക്ഷണവിഭവങ്ങൾ പൊതിയാൻ ഉപയോഗിക്കരുത്. ചപ്പാത്തി പോലെയുള്ള പലഹാരങ്ങൾ പൊതിഞ്ഞു സൂക്ഷിക്കാൻ ബട്ടർ പേപ്പർ ഉപയോഗിക്കാം. സ്കൂൾകുട്ടികൾക്കുള്ള ഭക്ഷണം ലഞ്ച് ബോക്സിൽ കൊടുത്തയയ്ക്കുന്നതാണ് ആരോഗ്യകരം. സുരക്ഷിതം സ്റ്റെയിൻലസ് സ്റ്റീൽ ലഞ്ച് ബോക്സ് സ്റ്റെയിൻലസ് സ്റ്റീൽ കൊണ്ടു നിർമിച്ച ലഞ്ച് ബോക്സുകളാണ് ഏറ്റവും സുരക്ഷിതം. ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് കൊണ്ടു നിർമിച്ചവ ഉപയോഗിക്കാമെന്നു ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറിറ്റി ഓഫ് ഇന്ത്യ നിർദേശിക്കുന്നുവെങ്കിലും പ്ലാസ്റ്റിക് ലഞ്ച് ബോക്സുകൾ ഉപേക്ഷിക്കുകയാണ് അഭികാമ്യം .പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി നമ്മുടെ സർക്കാരും ഈ അധ്യയന വർഷം മുതൽ സ്കൂളുകളിൽ പ്ലാസ്റ്റിക് പാത്രങ്ങൾക്കു വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ലഞ്ച്ബോക്സ് നന്നായി കഴുകി വൃത്തിയാക്കി ജലാംശം ഉണങ്ങിയ ശേഷമേ പാകം ചെയ്ത ഭക്ഷണം നിറയ്ക്കാവൂ. പായ്ക്ക് ചെയ്ത ഭക്ഷണം ഉപയോഗിക്കാനെടുക്കുന്പോൾ അരുചിയോ ചീഞ്ഞ ഗന്ധമോ അനുഭവപ്പെട്ടാൽ അത്തരം ഭക്ഷണം കഴിക്കരുത്. കുട്ടികളുടെ ലഞ്ച്ബോക്സിൽ എന്തൊക്കെ? കുട്ടികളുടെ ലഞ്ച് ബോക്സിൽ എന്നും ഒരേതരം വിഭവങ്ങൾ മാത്രം നിറച്ചു നല്കരുത്. ഓരോ ദിവസവും വ്യത്യസ്തതയുള്ള വിഭവങ്ങൾ നല്കാം. ശരീരത്തിനാവശ്യമായ എല്ലാത്തരം പോഷകങ്ങളും ലഭിക്കുന്നതിന് അതു ഗുണപ്രദം. പ്രാദേശികമായി ലഭിക്കുന്നതും സീസൺ അനുസരിച്ചു കിട്ടുന്നതുമായ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താം. വിവിധ നിറങ്ങളിലുള്ള ഭക്ഷണവിഭവങ്ങൾ ഭക്ഷണം കഴിക്കാൻ കുട്ടികൾക്കു പ്രേരണ നല്കും. കൂടാതെ നിറമുള്ള പഴങ്ങളും പച്ചക്കറികളും വിവിധതരം പോഷകങ്ങൾ കൊണ്ടു സന്പന്നവുമാണ്. മാത്രമല്ല, പല ഫലങ്ങളും വീട്ടുവളപ്പിൽ സുലഭമായി ലഭിക്കുന്നവ ആയതിനാൽ വില നല്കേണ്ടതില്ല. പ്രാദേശികമായി വാങ്ങാനാകുന്നവയ്ക്കു നിസാര വില മാത്രമേ ഉണ്ടാവൂ. ഗുണവം രുചിയും മെച്ചം. ഇഡ് ലി, ഉപ്പുമാവ് തുടങ്ങിയവ തയാറാക്കുന്പോൾ പ്രാദേശികമായി ലഭിക്കുന്ന ചീര പോലെയുള്ള ഇലകൾ അതിൽ നുറുക്കി ചേർക്കാം. വിഭവം പോഷകസമൃദ്ധവും രുചികരവും ആകർഷകവുമാകാൻ അതു സഹായകം. ഏത്തപ്പഴം, ആപ്പിൾ, മാന്പഴം, പേരയ്ക്ക, കൈതച്ചക്ക തുടങ്ങിയ ഫലങ്ങൾ ലഞ്ച്ബോക്സിനെ ആകർഷകവും പോഷകസന്പന്നവുമാക്കുന്നു. ലഞ്ച് ബോക്സുകളിൽ നിന്നു ബേക്കറി വിഭവങ്ങളെ പൂർണമായും ഒഴിവാക്കുക. മിക്ക ബേക്കറി പലഹാരങ്ങളുടെയും അടിസ്ഥാനം മൈദയും ആവർത്തിച്ചു ചൂടാക്കിയ എണ്ണയുമാണ്. രണ്ടും ആരോഗ്യജീവിതത്തിനു ഭീഷണിയാണ്. ലഞ്ച് ബോക്സിൽ ഇടയ്ക്കിടെ വിവിധതരം നട്സ് ഉൾപ്പെടുത്തുക. പീസ, ബർഗർ, പാസ്ത എന്നിവ ആരോഗ്യകരമായ രീതിയിൽ വീട്ടിൽതന്നെ തയാറാക്കി ലഞ്ച് ബോക്സിൽ കൊടുത്തയയ്ക്കാവുന്നതാണ്. പക്ഷേ, അവ തയാറാക്കുന്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. തവിടു കളയാത്ത ഗോതന്പുമാവ് ഉപയോഗിക്കുക ധാരാളം പച്ചക്കറികളും ഇലക്കറികളും ചേർക്കണം. ചപ്പാത്തി തയാറാക്കുന്പോൾ ഗോതന്പു മാവിനൊപ്പം വിവിധതരം പരിപ്പുകൾ പൊടിച്ചതും ചേർക്കാം. ചീര, ബീറ്റ്റൂട്ട്, മുരിങ്ങയില, കാരറ്റ് എന്നിവ നുറുക്കിയതും ചപ്പാത്തിക്കു കുഴയ്ക്കുന്ന മാവിൽ ചേർക്കാം. മേൽ സൂചിപ്പിച്ച ഇലകളും പച്ചക്കറികളും ചേർത്തു തയാറാക്കിയ തോരൻ പരുവത്തിലുള്ള കൂട്ടുകറി ചപ്പാത്തി റോളിൽ നിറച്ചതും ലഞ്ച് ബോക്സിൽ കൊടുത്തയയ്ക്കാം. ശുചിത്വം പ്രധാനം മാലിന്യം കലർന്ന ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് 200ൽപരം അസുഖങ്ങൾ വ്യാപിക്കുന്നത്. അതിസാരം പോലയുള്ള അസുഖങ്ങൾ ജീവനു തന്നെ ഭീഷണിയാണ്. ടൈഫോയ്ഡ്, ഹൈപ്പറ്റൈറ്റിസ് എന്നിവയ്ക്കു മുഖ്യകാരണം അശുദ്ധജലത്തിന്റെ ഉപയോഗമാണ്. അതിനാൽ ഭക്ഷണം തയാറാക്കുന്പോഴും വിളന്പുന്പോഴും വ്യക്തിശുചിത്വം പ്രധാനം. മാലിന്യം കലർന്ന ഭക്ഷണം അകത്തു ചെന്നാൽ സാധാരണയായി വയറുവേദന, ഛർദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകും. ഉപ്പും പഞ്ചസാരയും തുല്യ അളവിൽ കലർത്തിയ തിളപ്പിച്ചാറിച്ച വെള്ളം(ഒആർഎസ് ലായനി) നല്കി നിർജ്ജലീകരണം തടയാം. ലക്ഷണങ്ങൾ തുടരുകയാണെങ്കിൽ ഡോക്ടറെ കൺസൾട്ട് ചെയ്യണം. തയാറാക്കിയത്- ടിജിബി ചർമരോഗങ്ങൾക്കു സ്വയംചികിത്സ നടത്തിയാൽ..? ശരീരത്തിലെ ഇടുക്കുകളിലെ പൂപ്പൽ ബാധമൂലം കഴിഞ്ഞ കുറേ വർഷങ്ങളായി ബുദ്ധിമുട്ടുന്ന ഒരാളാണ് ഞാൻ. മാസങ്ങളോളം ചികിത്സ തേടുന്പോൾ ശമനമുണ്ടാകാറുണ്ട്, പക്ഷേ വീണ്ടും രോഗം തിരിച്ചുവരും. രോഗം പൂർണമായും മാറാനെന്താണു വഴി? വളരെ സാധാരണ കാണുന്ന ഒരു ചർമരോഗമാണ് ഇടുക്കുകളിലെ പൂപ്പൽബാധ. സ്ത്രീ പുരുഷന്മാരെ ഒരുപോലെ ബാധിക്കുന്ന ഈ രോഗം നിമിത്തം നിരവധി പേർ കഷ്ടപ്പെടുന്നുണ്ട്. ശരീരം അമിതമായി വിയർക്കുന്നവരെയും പ്രമേഹരോഗികളെയും പോളിസ്റ്റർ പോലുള്ള കൃത്രിമ നാരുകൾ കൊണ്ട് നിർമിച്ച വസ്ത്രങ്ങൾ ധരിക്കുന്നവരെയും ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നവരെയും വൃത്തികുറഞ്ഞ ചുറ്റുപാടുകളിൽ ജീവിക്കുന്നവരെയുമാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്. ചർമത്തിൽ ജലാംശം വർധിക്കുന്പോൾ അവിടങ്ങളിൽ പൂപ്പൽബാധ ഉണ്ടാവുന്നു. ഇതാണ് രോഗകാരണം. നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്ന മരുന്നുകളാണ് ട്രിപ്പിൾ കോന്പിനേഷനുകൾ. ആന്റിബയോട്ടിക്, സ്റ്റിറോയിഡ്, ഫംഗസിനെതിരേയുള്ള മൂലകം എന്നിവ ചേർന്ന മരുന്നുകളാണിവ. വിപണിയിൽ സുലഭമായ ഇവ ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ മരുന്നുകടകൾ വഴി ലഭ്യമാണുതാനും. മിക്ക ചർമരോഗങ്ങൾക്കുമെതിരേ നമ്മുടെ നാട്ടുകാർ ആദ്യം പ്രയോഗിക്കുന്ന വജ്രായുധവും ഇതുതന്നെ. ഇതായിരിക്കാം താങ്കളുടെ കാര്യത്തിൽ ഒരുപക്ഷേ വിനയായിത്തീരാൻ കാരണം ഇതിൽ അടങ്ങിയിരിക്കുന്ന സ്റ്റിറോയ്ഡ് ചൊറിച്ചിൽ, ചുവപ്പ്, തടിപ്പ് എന്നിവ ഉണ്ടാക്കുമെങ്കിലും ചർമരോഗത്തിന് കാരണമായ പൂപ്പലിന്റെ വളർച്ചയുടെ ആക്കം വർധിപ്പിക്കും. തത്ഫലമായി രോഗം ഒരിക്കലും മാറാത്ത അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്യും. ഇതല്ലെങ്കിൽ മരുന്നുകൾക്കെതിരേ പൂപ്പലുകൾ പ്രതിരോധശേഷി നേടിയതുമാവാം. നമ്മുടെ നാട്ടിൽ പൂപ്പലുകൾക്കെതിരേ ഉപയോഗിക്കുന്ന വിവിധതരം മരുന്നുകൾക്കെതിരേ പൂപ്പലുകൾ പ്രതിരോധശേഷി നേടിയതാണ്. ഒരേ മരുന്നുതന്നെ സ്ഥിരമായി ഉപയോഗിക്കുന്പോൾ സംഭവിക്കുന്നതാണിത്. ഇടയ്ക്കിടെ മരുന്നു മാറ്റി ഉപയോഗിക്കുന്നവരിൽ ഈ പ്രശ്നം സംഭവിക്കാറില്ല. താങ്കൾ പ്രമേഹം, എച്ച്ഐവി എന്നിവയ്ക്കെതിരേയുള്ള രക്തപരിശോധനയ്ക്ക് വിധേയമാവുന്നത് നന്നായിരിക്കും. എട്ടു വയസുള്ള എന്റെ മകനുവേണ്ടിയാണ് ഈ കത്തെഴുതുന്നത്. മാസങ്ങളായി, തലയിൽ രോമം വട്ടത്തിൽ കൊഴിയുന്നതാണ് പ്രശ്നം. നിരവധി ഡോക്ടർമാരെ കാണിച്ചു. ഫംഗസ് ബാധ ആണെന്നാണ് പറയുന്നത്. അതിനായുള്ള മരുന്നുകളും നൽകി. ഫലമൊന്നും കാണുന്നില്ല. വട്ടത്തിൽ രോമം കൊഴിയുന്നത് അപൂർവമായി കാണുന്ന ഒരു ചർമരോഗമാണ്. തല, താടി, മീശരോമം, നെഞ്ച് എന്നിവിടങ്ങളിലൊക്കെ മുടികൊഴിഞ്ഞ ഭാഗം കാണാം. ഒരേസമയം ഒന്നിലധികം ഭാഗങ്ങളിലും മറ്റു ചിലപ്പോൾ ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗത്ത് ഒന്നിലധികം മുടികൊഴിഞ്ഞ വൃത്താകൃതിയിലുള്ള പാടുകളും കാണാറുണ്ട്. ഈ അസുഖത്തിനെ അലോപേഷ്യാ ഏരിയേറ്റാ എന്നാണ് വിളിക്കുന്നത്. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കാറുണ്ട്. കുട്ടികളിൽ ഫംഗസ് ബാധ ഈ രോഗത്തിന് കാരണമാവാറുണ്ട്. നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്ന അന്യവസ്തുക്കൾക്കെതിരേ (ഉദാ: ബാക്ടീരിയ വൈറസ്) നമ്മുടെ ശരീരം ആന്റിബോഡികൾ ഉത്പാദിപ്പിക്കാറുണ്ട്. എന്നാൽ, ചില അവസരങ്ങളിൽ നമ്മുടെ ശരീരത്തിലെ കോശങ്ങൾക്കെതിരേ ആന്റിബോഡികൾ രൂപപ്പെടാറുണ്ട്. അത്തരത്തിൽ നമ്മുടെ ശരീരത്തിലെ രോമകൂപങ്ങൾക്കെതിരേ ആന്റിബോഡികൾ രൂപപ്പെട്ടു രോമം കൊഴിയുന്നതുമൂലം മുകളിൽ സൂചിപ്പിച്ച രോഗം ഉണ്ടാവാറുണ്ട്. മുതിർന്നവരിൽ മാത്രമല്ല കുട്ടികളിലും ഇത്തരത്തിൽ രോഗം ഉണ്ടാവാറുണ്ട്. ഒരുപക്ഷേ, താങ്കളുടെ മകനും ഇത്തരത്തിൽ രോഗം ഉണ്ടായതാവാൻ വഴിയുണ്ട്. തലത്തിലെ ചർമത്തിന്റെ ബയോപ്സി പരിശോധനയിലൂടെ താങ്കളുടെ മകന്റെ രോഗം സ്ഥിരീകരിക്കാവുന്നതും തുടർ ചികിത്സ നടത്താവുന്നതുമാണ്. ഒരു ചർമരോഗ വിദഗ്ധന്റെ സേവനം തേടുക. ഡോ. ജയേഷ് പി. സ്കിൻ സ്പെഷലിസ്റ്റ്, മേലേചൊവ്വ, കണ്ണൂർ. ഫോണ്: 04972 727828 എല്ലാത്തരം പനികൾക്കും ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നുകഴിക്കുക കഴിഞ്ഞ കുറച്ചു കാലങ്ങളായി അര ഡസനിലേറ പകർച്ചപ്പനികളുടെ പേരുകൾ നാം കേട്ടു. ഡെങ്കിപ്പനി, എലിപ്പനി, മലന്പനി, ജപ്പാൻജ്വരം, വെസ്റ്റ് നൈൽ പനി, ടൈഫോയ്ഡ്, ഇൻഫ്ളൂവെൻസ്, എച്ച്1-എൻ1, ചിക്കൻപോക്സ് തുടങ്ങി വിവിധ പനികളോടൊപ്പം കോളറയും മഞ്ഞപ്പിത്തവും ഇത്തവണ വിവിധ സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. നമ്മുടെ നാട്ടിലെ അതിരൂക്ഷമായ വെള്ളക്ഷാമവും മാലിന്യകൂന്പാരങ്ങളും പ്ലാസ്റ്റിക് ഉപയോഗവും ഒക്കെ ഇത്തരം രോഗങ്ങൾക്ക് കാരണമാവാം. അമിത കോണ്ക്രീറ്റ് സംസ്കാരവും നമ്മുടെ നാടിന്റെ അന്തരീക്ഷതാപത്തെ മാറ്റിമറച്ചിരിക്കുന്നു. ചൂടുകുരുക്കൾ, ചിരങ്ങ് എന്നിവ മുൻകാലങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. കുട്ടികൾക്ക് ഇത്തരം ചൂടുകളെ പ്രതിരോധിക്കാൻ തീരെ കഴിയുന്നില്ല. ഓരോ നാട്ടിലും പ്രത്യക്ഷപ്പെടുന്ന പകർച്ചവ്യാധികൾ നമുക്ക് ചില സൂചനകൾ തരുന്നു. ആ നാടിന്റെ സംസ്കാരം, ജീവിതശൈലി, സാമൂഹിക ആരോഗ്യത്തെപ്പറ്റിയുള്ള അറിവില്ലായ്മ അമിതമായ മരുന്നുകളുടെ ഉപയോഗങ്ങൾ എന്നിങ്ങനെ. അങ്ങനെ നോക്കുന്പോൾ ആരോഗ്യകാര്യത്തിലും സാക്ഷരതയിലും ഒന്നാമതെന്ന് വീന്പിളക്കുന്ന കേരളീയർക്കാണ് ഇത്തരം രോഗങ്ങൾ കൂടുതലായി കാണുന്നത്. വെള്ളത്തിലൂടെയും വായുവിലൂടെയും പകരുന്ന രോഗങ്ങളാണ് മിക്കവയും. കൊതുക് പെരുകുന്നതാണ് പ്രധാന കാരണം. കഴിഞ്ഞ 10 വർഷംകൊണ്ട് വിവിധതരം കൊതുകുകൾ പരത്തുന്ന ചിക്കൻഗുനിയ, ഡെങ്കിപ്പനി എന്നിവയൊക്കെ നാം കണ്ടു. ചിക്കൻഗുനിയ രോഗികൾ വർഷങ്ങൾ കഴിഞ്ഞിട്ടും അവരുടെ വേദനകളിൽനിന്ന് മോചിതരല്ല. വേനൽകഴിയുന്പോൾ എത്തുന്ന മഴക്കാലരോഗങ്ങളും നമുക്ക് പ്രതിരോധിക്കണം. ഹോമിയോപ്പതി ചികിത്സാരീതിക്ക് വളരയേറെ സഹായിക്കാൻ സാധിച്ചിട്ടുണ്ട്. പേടിയാണ് പ്രശ്നം, അറിവില്ലായ്മയും. പനി വരുന്പോഴേക്കും രോഗിക്കും വീട്ടുകാർക്കും അമിത ഉത്കണ്ഠയാണ്. രോഗ പ്രതിരോധ ശേഷിയില്ലായ്മയാണ് രോഗം വഷളാക്കുന്നത്. എതുതരം പനിയാവട്ടെ രോഗീപരിചരണം, വിശ്രമം എന്നിവ വളരെ അത്യാവശ്യമാണ്. പനി വന്നത് ശ്രദ്ധിക്കാതെ സ്വയം ചികിത്സിക്കുന്നവർക്കാണ് രോഗം മൂർച്ഛിക്കുന്നതാണ് കാണാറ്. കഴിഞ്ഞ രണ്ട് മാസങ്ങളായി ഹോമിയോപ്പതി പ്രതിരോധമരുന്നുകളായ യൂപ്പറ്റോറിയം, ഫോസ്ഫറസ് മുതലായ മരുന്നുകൾ കഴിച്ച് ആയിരക്കണക്കിന് വിവിധതരം പനികൾ പ്രതിരോധിച്ചതായി അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഇനി വരുന്ന നാളുകൾ മഴക്കൊപ്പമുള്ള പനികൾ വരും. വേനൽമഴ തുടങ്ങുന്നതിന് മുന്പ് കഴിഞ്ഞ കുറെക്കാലമായി ’പാക്കേജ്’ പനിയും പകർച്ചവ്യാധികളും ആരംഭിക്കും. സന്നദ്ധ പ്രവർത്തകരും ഹെൽത്ത് ഡിപ്പാർട്ട്മെന്റും സ്വകാര്യ സംഘടനകളും ജനനങ്ങളും ഒത്തൊരുപ്പിച്ച് പ്രവർത്തിച്ചാൽ മാത്രമേ ഈ രോഗങ്ങളെ ചെറുക്കാൻ കഴിയുകയുള്ളൂ. ഒന്നിലേറെ വഴികളിലൂടെ ആക്രമണം ഉണ്ടാവാം. വായുവിലൂടെ, വെള്ളത്തിലൂടെ ... വൈറസുകൾ ബാക്ടീരിയകൾ എന്നിവയൊക്കെ കാരണമാവുകയും ചെയ്യുന്നു. ഇവയൊക്കെ പ്രതിരോധിക്കാൻ നമുക്ക് കഴിയണം. മലേറിയ, എലിപ്പനി, ഡെങ്കിപ്പനി എന്നിവയൊക്കെ പടരുന്ന സാഹചര്യത്തിൽ കുട്ടികൾ, ഗർഭിണികൾ, പ്രായംചെന്നവർ, മറ്റ് ഹൃദയസംബന്ധമായതോ വൃക്കരോഗമോ പ്രമേഹമോ ഉള്ളവരൊക്കെ പ്രത്യേകം ശ്രദ്ധിക്കണം. ഈ രോഗികൾക്കാണ് രോഗം മൂർച്ഛിക്കാൻ കൂടുതൽ സാധ്യത. ഹോമിയോ പ്രതിരോധ മരുന്നുകൾ ഇത്തരക്കാർക്ക് ഉത്തമം. കഠിനമായ പനി, 104 ഡിഗ്രിക്ക് മുകളിൽ 48 മണിക്കൂർ മുതൽ 72 മണിക്കൂർവരെ നിലനിൽക്കുക, ശക്തമായ തലവേദന, സന്ധിവേദന, പേശീവേദന, കഴലതടിപ്പ് എന്നിവയോ പനി തുടങ്ങി 3-4 ദിവസംകൊണ്ട് ശരീരത്തിൽ ചുവന്ന കുരുക്കളോ ചൊറിച്ചിലോ അനുഭവപ്പെട്ടാൽ ഉടൻതന്നെ രോഗികൾ സ്വയം ചികിത്സ ചെയ്യാതെ ഡോക്ടറുടെ ഉപദേശം തേടുക. പനിക്കുവേണ്ടത് പൂർണ വിശ്രമം ആണ്. തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കണം. ശുചിത്വം പാലിക്കുക, ഫലങ്ങൾ, പച്ചക്കറികൾ ധാരാളം കഴിക്കുക. കൊതുക് നശീകരണ പ്രവർത്തനങ്ങളിൽ സന്നദ്ധ സംഘടനകൾക്കൊപ്പവും ആരോഗ്യവകുപ്പിനും പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷനും ഒപ്പം പൊതുജനങ്ങൾ സഹകരിക്കുക. എല്ലാ പനികൾക്കും ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നുകൾ കഴിക്കുക. ഹോമിയോ മരുന്നുകൾ, എല്ലാ ഡിസ്പെൻസറികളിലും സ്വകാര്യ ക്ലിനിക്കുകളിലും ലഭ്യമാണ്. അത് വളരെ ഫലപ്രദമാണ്. ഡോ. സജിൻ എംഡി ഹോമിയോപ്പതി സ്കിൻ & അലർജി വിഭാഗം ചെയർമാൻ & മാനേജിംഗ് ഡയറക്ടർ വി. കെയർ മൾി സ്പെഷാലിറ്റി ഹോമിയോപ്പതി കൈരളി റോഡ്, ബാലുശേരി, കോഴിക്കോട്. 9048624204 പ്രിയപ്പെട്ടവരെയോർത്ത് പുകവലി ഉപേക്ഷിക്കാം! പുകവലിയുമായി ബന്ധമുള്ള രോഗങ്ങൾ - ഹൃദയരോഗങ്ങൾ, ശ്വാസകോശരോഗങ്ങൾ, വിവിധ തരം കാൻസറുകൾ - കുടുംബ ബജറ്റ് തകരാറിലാക്കുന്നു. അധികതുക കണ്ടെത്തേണ്ടിവരുന്നു. അതു സാന്പത്തിക ബാധ്യതയ്ക്കു കാരണമാകുന്നു. പുകവലിയും പുകയില ഉത്പന്നങ്ങളും ഉപേക്ഷിക്കാം. ദാരിദ്ര്യത്തിൽ നിന്നു കരകയറാം. പുകവലിക്കു ചെലവഴിച്ചിരുന്ന പണം ഇനി ഗുണമേന്മയുള്ള ഭക്ഷണത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യസംരക്ഷണത്തിനും പ്രയോജനപ്പെടുത്താം. ആരോഗ്യമുള്ള കുടുംബങ്ങളുടെ പ്രയത്നത്തിൽ രാജ്യമാകെ വികസനത്തിന്റെ പ്രകാശം നിറയും. രാജ്യം സുസ്ഥിര പുരോഗതി നേടും. "സുരക്ഷിത' പുകവലി? അങ്ങനെയൊന്നില്ല സിഗരറ്റ്, സിഗാർ, പൈപ്പ്, ഹൂക്ക...ഏത് ഉപയോഗിച്ചാലും പുകവലിയുടെ ദോഷഫലങ്ങളിൽ നിന്നു രക്ഷയില്ല. ഒരേതരം രാസവസ്തുക്കൾ തന്നെ എല്ലാറ്റിലും. സിഗാറിൽ സിഗരറ്റിലുള്ളതിലധികം കാർസിനോജനുകളും വിഷപദാർഥങ്ങളും ടാറുമുണ്ട്. ഹൂക്ക പൈപ്പ് ഉപയോഗിക്കുന്പോൾ നേരിട്ടു സിഗരറ്റ് വലിക്കുന്പോൾ എത്തുന്നതിലും അധികഅളവിൽ പുക ശ്വാസകോശങ്ങളിലെത്തുന്നു. പുകവലിയിൽ "സമത്വം' !! സ്ട്രസ്ഫുൾ ജോലി ചെയ്യുന്ന, സാന്പത്തികമായും വിദ്യാഭ്യാസപരമായും മുന്നിൽ നിൽക്കുന്നവരും സാന്പത്തികമായും വിദ്യാഭ്യാസപരമായും പിന്നിൽ നിൽക്കുന്നവരും പുകയില ഉത്പന്നങ്ങളുടെ ഉപയോഗത്തിൽ ഒരുപോലെ! പുകയില്ലാത്ത പുകയില ഉത്പന്നങ്ങൾ മദ്യനിരോധനം വന്നതിനുശേഷം പാൻപരാഗ് പോലെയുള്ള പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികൾക്കൊപ്പം നമ്മുടെ കുട്ടികളും അവയ്ക്ക് അടിമകളാവുകയാണ്. അതൊരു സാമൂഹികപ്രശ്നമായി വളർന്നിരിക്കുന്നു. നാലും കൂട്ടിയുള്ള മുറുക്ക്്, പാൻപരാഗ്, തന്പാക്ക്... തുടങ്ങിയ പുകയില്ലാത്ത (smokeless tobacco) പുകയില ഉത്പന്നങ്ങളും വിനാശകാരികൾ തന്നെ. നിക്കോട്ടിനും കാർബൺ മോണോക്സൈഡും പുകയിലയിലുള്ള നിക്കോട്ടിൻ എന്ന മയക്കുമരുന്നാണ് പുകവലിക്ക് അടിമയാക്കുന്നത്. സിഗരറ്റ് പുകയിലുള്ള കാർബണ് മോണോക്സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേർന്നു കാർബോക്സി ഹീമോഗ്ലോബിനാകുന്നു. ഓക്സിജനു ഹീമോഗ്ലോബിനുമായി ചേരാനുള്ള അവസരം നഷ്ടമാകുന്നു. രക്തത്തിൽ നിന്ന് കോശങ്ങൾക്കു മതിയായ തോതിൽ ഓക്സിജൻ ലഭിക്കാതെയാകുന്നു. പുകവലിക്കാരിൽ ഇതിനൊക്കെ സാധ്യത കൂടുതൽ വിവിധതരം ശ്വാസകോശ രോഗങ്ങൾ, കാൻസറുകൾ, ഹൃദയരോഗങ്ങൾ തുടങ്ങിയവയ്ക്കു മുഖ്യകാരണം തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ ദുർബലമാകുന്നതിനും അവയിൽ രക്തം കട്ടപിടിക്കാനുമുള്ള സാധ്യത (സ്ട്രോക്ക്സാധ്യത) രോഗപ്രതിരോധശേഷി കുറയ്ക്കുന്നു. ന്യുമോണിയ, ആസ്ത്്മ, ക്ഷയം തുടങ്ങിയ ശ്വാസകോശരോഗങ്ങൾക്കു വർധിച്ച സാധ്യത. പുകവലി: പഠനങ്ങൾ പറയുന്നത് സിഗരറ്റിൽ 599 രാസഘടകങ്ങൾ. സിഗരറ്റ് പുകയിൽ 4000 ൽപരം രാസവസ്തുക്കൾ. ഇതിൽ 69 എണ്ണം കാൻസറിനിടയാക്കുമെന്നു പഠനങ്ങൾ. പ്രായമായവരിൽ സാധാരണ കണ്ടുവരുന്ന ടൈപ്പ് 2 പ്രമേഹവും പുകവലിയും തമ്മിൽ ബന്ധമുണ്ട്. പുകവലി സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നു. പുകവലി പുരുഷൻമാരുടെ പ്രത്യുത്പാദനക്ഷമത കുറയ്ക്കുന്നു. സ്ത്രീകൾ പുകവലിച്ചാൽ സ്ത്രീകളിൽ പുകവലി വർധിക്കുന്നതായി പഠനങ്ങൾ. 20 വർഷം മുന്പുള്ള കണക്കുമായി താരതമ്യപ്പെടുത്തുന്പോൾ സ്ത്രീകളിലെ ശ്വാസകോശ അർബുദ നിരക്കിലെ വർധന ഏകദേശം 30 ഇരട്ടിയിലധികം. ലൈറ്റ് സിഗരറ്റ്, സിഗരറ്റ്സ് ഫോർ ലേഡീസ് എന്നിങ്ങനെ അപകടസാധ്യത ഇല്ലെന്ന പരസ്യങ്ങളോടെ സ്ത്രീകളെ ലക്ഷ്യമാക്കിയും സിഗരറ്റ് ബ്രാൻഡുകൾ (ഇ സിഗരറ്റും- ഇലക്ട്രോണിക് സിഗരറ്റ് - ഉൾപ്പെടെ) വിപണിയിലുണ്ട്. ഗർഭിണികൾ പുകവലിച്ചാൽ ഗർഭമലസൽ, മാസം തികയാതെയുള്ള പ്രസവം, പ്ലാസൻറയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയ്ക്കു സാധ്യത. പുകവലിയും കാൻസറും കാൻസറുകളിൽ നിന്നു ശരീരത്തെ സംരക്ഷിക്കുന്ന ജീനുകളുടെ നാശത്തിനു പുകവലി കാരണമാകുന്നു. അതിജീവന സാധ്യത ഏറ്റവും കുറവുള്ള കാൻസറുകളിലൊന്നാണ് ശ്വാസകോശ അർബുദം. കാൻസർ മരണങ്ങളുടെ മുഖ്യ കാരണങ്ങളിലൊന്നും. സ്വനപേടകം, ഈസോഫേഗസ്, വായ, തൊണ്ട. ശ്വാസകോശങ്ങൾ, മൂത്രാശയം, പാൻക്രിയാസ്, വൃക്കകൾ, കരൾ, ആമാശയം, കുടൽ, സെർവിക്സ്, അണ്ഡാശയം, മൂക്ക്, സൈനസ് എന്നീ അവയവങ്ങളെ ബാധിക്കുന്ന കാൻസറുകൾ ചിലതരം രക്താർബുദങ്ങൾ കാൻസർ സൂചനകൾ പുകവലിക്കാർക്ക് നിരവധി അപകട മുന്നറിയിപ്പുകൾ കിട്ടാറുണ്ട്. അപ്പോഴെങ്കിലും പുകവലി നിർത്തുകയും വിദഗ്ധ ചികിത്സ തേടുകയും ചെയ്താൽ അതിജീവനസാധ്യതയേറും. ഈസോഫാഗസ്, ആമാശയം വിശപ്പില്ലായ്മ ഭക്ഷണം ഇറക്കുന്നതിനു വിഷമം ഹെഡ് ആൻഡ് നെക്ക് കാൻസർ കഴുത്തിൽ തടിപ്പുകൾ, മുഴകൾ ശ്വാസകോശ അർബുദം വിട്ടുമാറാത്ത ചുമ നെഞ്ചുവേദന ശ്വാസംമുട്ടൽ ചുമയ്ക്കുന്പോൾ രക്തംവരിക ശബ്ദവ്യത്യാസം ആറു മാസം മുതൽ ഒരു വർഷത്തിനുള്ളിൽ ഈ ലക്ഷണങ്ങൾ പ്രകടമാവും. രോഗം പഴകുന്നതോടെ അസ്ഥിവേദനയും അനുഭവപ്പെടാം. പരോക്ഷപുകവലി സിഗരറ്റിന്റെ പുകയുന്ന അഗ്രവും വായുവിൽ കലരുന്ന വിഷലിപ്തമായ പുകയും പുക വലിക്കാത്തവർക്കും ഭീഷണിയാകുന്നു. സ്ട്രോക്ക്, ഹൃദയാഘാതം, കൊറോണറി ഹാർട്ട് രോഗങ്ങൾ എന്നിവയ്ക്കുള്ള ഉയർന്ന സാധ്യത പുകവലിക്കുന്നവരുടെ മക്കൾക്ക് ചുമ, ശ്വാസംമുൽ, ആസ്ത്മ, ന്യുമോണിയ, ബ്രോങ്കൈറ്റിസ്, ചെവിയിൽ അണുബാധ എന്നിവയ്ക്കു സാധ്യത ഗർഭിണികൾ പുക ശ്വസിച്ചാൽ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതുപോലെ തന്നെ അപകടകരമാണ് ഗർഭിണികൾ അവയിൽ നിന്നുള്ള പുക ശ്വസിക്കാനാനിടയാകുന്നതും. നവജാതശിശുവിനു തൂക്കക്കുറവ് വിവിധതരം ജനനവൈകല്യങ്ങൾ സഡൻ ഇൻഫൻറ് ഡെത്ത് സിൻഡ്രോം(എസ്ഐഡിഎസ്) നവജാതശിശുക്കൾ പുക ശ്വസിച്ചാൽ ചെവിയിൽ അണുബാധ ആസ്ത്മ തെറ്റു തിരുത്താം പറയുംപോലെ അത്ര എളുപ്പമല്ല പുകവലി ഉപേക്ഷിക്കൽ. പക്ഷേ, കുടുംബത്തെ സ്നേഹിക്കുന്നവർക്ക് അതു പ്രയാസമുളള കാര്യമല്ല. പുകവലിയിലൂടെ പരോക്ഷമായി തകരാറിലാകുന്നത് പ്രിയപ്പെവരുടെകൂടി ആരോഗ്യമാണെന്ന് തിരിച്ചറിയുക. സമൂഹത്തിനു ഗുണകരമായ തീരുമാനമെടുക്കാം. തെറ്റ് തിരുത്താൻ തയാറാകുന്പോഴാണ് ഒരാൾ ഹീറോ ആകുന്നത്. തെറ്റു തുടരാൻ ശ്രമിക്കുന്നിടത്തോളം വലിയ ഒരു സീറോ തന്നെ. പുകവലിയും പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും നിർത്താം. നമുക്കും ഹീറോയാവാം. വിവരങ്ങൾ: ഡോ. തോമസ് വർഗീസ് MS FICS(Oncology) FACS സീനിയർ കൺസൽട്ടന്റ് & സർജിക്കൽ ഓങ്കോളജിസ്റ്റ് Renai Medicity, കൊച്ചി & പ്രസിഡന്റ്, കേരള കാൻസർ കെയർ സൊസൈറ്റി, ഫോൺ- 9447173088 തയാറാക്കിയത് - ടിജിബി എലിപ്പനി തടയാം കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങിനടക്കുന്നത് ഒഴിവാക്കുക. മനുഷ്യവാസപ്രദേശങ്ങളിൽ മാലിന്യങ്ങൾ കൂടിക്കിടക്കുന്നത് ഒഴിവാക്കുക. ഇത്തരം മാലിന്യക്കൂന്പാരങ്ങളിലാണ് എലികൾ പെറ്റുപെരുകുന്നത്്. വെളളം കെട്ടിനില്ക്കാനുള്ള സാഹചര്യം ഒഴിവാക്കുക. കുളങ്ങൾ വൃത്തിയാക്കി സൂക്ഷിക്കുക. ഇടയ്ക്കിടെ കുളത്തിലെ വെളളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തുക. നീന്തൽക്കുളങ്ങളിൽ മാലിന്യം കലരാതിരിക്കാൻ കരുതൽ നടപടികൾ സ്വീകരിക്കുക. ജലസ്രോതസുകൾ വൃത്തിയായി സൂക്ഷിക്കുക. പൊട്ടാസ്യം പെർമാംഗനേറ്റ്്, ബ്ലീച്ചിംഗ് പൗഡർ എന്നിവ ഉപയോഗിച്ചു ജലം അണുവിമുക്തമാക്കുക. കുട്ടികൾ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കളിക്കുന്നത് ഒഴിവാക്കുക കൃഷിയിടങ്ങളിൽ പ്രവർത്തിക്കുന്പോൾ കാലുറകളും കൈയുറകളും ധരിക്കുക. കൈകാലുകളിൽ മുറിവുകളുണ്ടെങ്കിൽ അത് ഉണങ്ങുന്നതുവരെ ചെളിവെളളത്തിലിറങ്ങരുത്. കൃഷിയിടങ്ങളിൽ പണിയെടുക്കുന്നവർ ചെറുകുളങ്ങളിലെ കെട്ടിക്കിടക്കുന്ന വെളളത്തിൽ കൈയും മുഖവും കഴുകുന്നത് ഒഴിവാക്കുക. കുടിക്കാൻ തിളപ്പിച്ചാറിച്ച വെളളം മാത്രം ഉപയോഗിക്കുക. കിണറുകളിലും കുളങ്ങളിലും ക്ലോറിനേഷൻ നടത്തുക. എലികൾ വളരുന്നതിനു സഹായകമായ സാഹചര്യം ഒഴിവാക്കുക. ഹോട്ടലുകൾ, ബേക്കറികൾ, ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന ഗോഡൗണുകൾ, കടകൾ എന്നിവിടങ്ങളിൽ എലികൾ വിഹരിക്കുന്ന സാഹചര്യം ഒഴിവാക്കുക. ഭക്ഷ്യവസ്തുക്കൾ അടച്ചു സൂക്ഷിക്കുക കെട്ടിക്കിടക്കുന്ന വെളളത്തിൽ ചവിട്ടാനിടയായാൽ അണുനാശിനി ചേർത്ത വെളളത്തിൽ കാൽ കഴുകുക. പുറത്തു സഞ്ചരിക്കുന്പോൾ ഉപയോഗിക്കുന്ന പാദരക്ഷകൾ വീടിനുളളിൽ ഉപയോഗിക്കരുത്. കൈകാലുകളിൽ മുറിവുകളുണ്ടായാൽ ബാൻഡേജ് ചെയ്ത് സൂക്ഷിക്കുക. കൊതുകു പെരുകുന്നതു തടയാം കെട്ടിക്കിടക്കുന്ന വെളളത്തിലാണു കൊതുകു മുട്ടയിടുന്നത്. വീടിന്റെ പരിസരപ്രദേശങ്ങളിൽ വെളളം കെട്ടിനില്ക്കാനുള്ള സാഹചര്യമൊരുക്കരുത്. വീടിന്റെ പരിസരങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെടുന്ന പാത്രങ്ങൾ, ടയർ ട്യൂബുകൾ, ടാപ്പിംഗ് നിർത്തിയ തോട്ടങ്ങളിലെ ചിരട്ടകൾ തുടങ്ങിയവയിൽ വെളളം കെട്ടിനില്ക്കാൻ സാധ്യതയുണ്ട്. കെട്ടിക്കിടക്കുന്ന വെളളത്തിലാണു കൊതുകു മുട്ടയിടുന്നത്. വീടിന്റെ പരിസരപ്രദേശങ്ങളിൽ വെളളം കെട്ടിനില്ക്കുന്ന സാഹചര്യം ഒഴിവാക്കുക. കൊതുകിനു മുട്ടയിടാൻ ഒരു കുളത്തിലെ വെളളം വേണമെന്നില്ല. ഇലയുടെയും നാന്പുകളുടെയും മടക്കിൽ തങ്ങിനില്ക്കുന്ന വെളളം മതിയാകും. ഉപേക്ഷിച്ച കുപ്പിയുടെ അടപ്പിൽ കെട്ടിനില്ക്കുന്ന മഴവെള്ളത്തിൽ പോലും ഈഡിസ് മുട്ടകൾ കണ്ടെത്തിയിട്ടുണ്ട്. അതുപോലെതന്നെ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകളിൽ തങ്ങിനില്ക്കുന്ന ഏതാനും തുളളി വെളളം പോലും കൊതുകുകൾക്കു മുട്ടയിടാനുളള ഇടങ്ങളായി മാറുന്നു. മനുഷ്യന്റെ ശ്രദ്ധയെത്താത്ത ഇടങ്ങളിൽ കിടക്കുന്ന ഈഡിസ് മുട്ടകൾ അപകടകാരികളാകുന്നു. അതിനാൽ മരുന്നു തളിച്ചാലും കൊതുകുമുട്ടകളെ പൂർണമായും നശിപ്പിക്കാനാവില്ല. ആറു മാസം മുതൽ ഒരു വർഷം വർഷം വരെ ഇവയ്ക്ക് ആയുസുണ്ട്. മുട്ട വിരിഞ്ഞിറങ്ങുന്ന കൊതുകുകൾക്ക് ഒരു മാസം വരെയും .അര കിലോമീറ്റർ വരെ പറന്നെത്താനുളള ശേഷിയുണ്ട്. ഒരു പ്രദേശമാകെ ഡെങ്കിപ്പനി വ്യാപിക്കുന്നതിനു പിന്നിലെ രഹസ്യം ഇതാണ്. ഒരു പ്രദേശത്തു തന്നെ പനി ആവർത്തിച്ചു വ്യാപിക്കുന്നതും അതുകൊണ്ടുതന്നെ. വേനൽക്കാലത്ത് ഈഡിസ് മുകൾ നശിക്കില്ല. ചൂടുകൂടിയ കാലാവസ്ഥയിലും ഈഡിസ് മുട്ടകൾ കേടുകൂടാതെ തുടരും. പിന്നെ ഇടയ്ക്കിടെ മഴയും ചൂടും ഇടകലർന്നു വന്നുപോകുന്ന കാലാവസ്ഥാ വ്യതിയാനവും. ഒരു തുളളി വെളളം കിട്ടിയാൽ മുട്ട വിരിയും. അതിനാൽ വെളളം കെട്ടിനില്ക്കാനുളള സാഹചര്യം പരമാവധി ഒഴിവാക്കണം. ഉപയോഗിക്കാത്ത കക്കൂസുകളുടെ ഫ്ളഷ് ടാങ്കുകൾ, ക്ലോസറ്റുകൾ എന്നിവയിൽ കൊതുകുകൾ മുട്ടയിടാനുളള സാഹചര്യം ഏറെയാണ്. അതിനാൽ അവ നന്നായി മൂടിയിടണം. വീടിനോടു ചേർന്ന കക്കൂസിലും പലപ്പോഴും ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളെ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ അതീവ ജാഗ്രത വേണം. സോപ്പുപെട്ടിയുടെ അടപ്പിനുളളിൽ തങ്ങിനില്ക്കുന്ന ഏതാനും തുളളി വെളളത്തിലും ഈഡിസ് കൊതുകുകൾ മുട്ടയിടാം. രാത്രിയും പകലും കൊതുകിന്റെ കടിയേല്ക്കാതെ സൂക്ഷിക്കുക. കൃഷിയിടങ്ങളിൽ പണിയെടുക്കുന്നവരും യാത്ര ചെയ്യുന്നവരും കൊതുകുകടിയേല്ക്കാതെ സൂക്ഷിക്കുക. ശരീരം പൂർണമായും മൂടിക്കിടക്കുന്ന വസ്ത്രം ധരിക്കുക. മുറിയിൽ കുന്തിരിക്കം പുകയ്ക്കുക. പല്ലുതേക്കുന്പോൾ ശ്രദ്ധിക്കൂ ദിവസവും രണ്ടുനേരം ബ്രഷും പേസ്റ്റും ഉപയോഗിച്ചുള്ള പല്ലുതേപ്പു തന്നെയാണ് അതിപ്രധാനം. പല്ലുകളുടെ ഉപരിതലം വൃത്തിയായി ബ്രഷ് ചെയ്യാൻ ശ്രദ്ധിക്കുക. രണ്ടുമുതൽ മൂന്ന് മിനിറ്റുവരെയാണ് സാധാരണഗതിയിൽ ബ്രഷ് ചെയ്യേണ്ടത്. മോണയുടെ വരിപ്പുകളിൽ ബ്രഷിന്റെ ബ്രിസിലുകൾ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. മൃദുവായതോ ഇടത്തരമായതോ ആയ ബ്രസിലുകളുള്ള ബ്രഷുകൾ തെരഞ്ഞെടുക്കുക. ദൃഢതയുള്ള ബ്രസിലുകളും, ബ്രഷ് ചെയ്യുന്പോൾ ഉപയോഗിക്കുന്ന അമിത ബലവും പല്ലിനു തേയ്മാനവും മോണ ചുരുങ്ങലും ഉണ്ടാക്കുന്നു. ഓരോ വ്യക്തിക്കും അനുയോജ്യമായ ബ്രഷിംഗ് രീതി ഒരു ദന്തഡോക്ടറെ സമീപിച്ച് മനസിലാക്കുക. ദന്തക്ഷയം ചെറുക്കാനുള്ള ഇനാമലിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ ഫ്ളൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിച്ചു ദിവസവും ബ്രഷ് ചെയ്യുക. കേടുവന്ന ഭാഗങ്ങളെ പുനരുജ്ജീവിപ്പിക്കാനും പ്ലാക്കിനെ തടയുവാനും ഫ്ളൂറൈഡ് സഹായിക്കുന്നു. ദിവസവും നാവ് വൃത്തിയാക്കുക. ബ്രഷ് കൊണ്ടുതന്നെയോ പ്ലാസ്റ്റിക് ടംഗ് ക്ലീനറുകൾ കൊണ്ടോ നിങ്ങൾക്ക് നാവ് വൃത്തിയാക്കാം. ഏതെങ്കിലും ലോഹം കൊണ്ടുണ്ടാക്കിയ ക്ലീനറുകൾ ഉപയോഗിക്കാതിരിക്കുക. അവ നാവിലെ രസമുകുളങ്ങളെ മുറിപ്പെടുത്തിയേക്കാം. പല്ലുതേച്ചതിനുശേഷം വൃത്താകൃതിയിൽ മോണ തടവുന്നത് രക്തചംക്രമണം വർധിപ്പിക്കുകയും അണുബാധയെ പ്രതിരോധിക്കുകയും ചെയ്യും. ബ്രിസിലുകൾ വളഞ്ഞുതുടങ്ങുന്പോൾതന്നെ ടൂത്ത് ബ്രഷ് മാറ്റുക. മൂന്നുമാസമാണ് ഒരു ബ്രഷിന്റെ ഏകദേശം കാലാവധി. ഈർപ്പമില്ലാത്തിടത്ത് ടൂത്ത് ബ്രഷുകൾ സൂക്ഷിക്കുക. മറ്റാരുമായും പങ്കുവയ്ക്കാതിരിക്കുക. ടൂത്ത് ബ്രഷുകൾക്ക് എത്തിച്ചേരാനാവാത്ത ഇടങ്ങളിൽ പല്ലുവൃത്തിയാക്കുന്ന ഡെന്റൽ ഫ്ളോസ് പതിവായി ഉപയോഗിക്കുക. പല്ലുകൾക്കിടയിലെ വിടവുകളിൽ അളവനുസരിച്ച് ഇന്റർഡെന്റൽ ബ്രഷ്, യൂണി ടഫ്ററ്റഡ് ബ്രഷ് എന്നിവ ഉപയോഗിക്കുന്നതും പ്രയോജനകരമാണ്. ഡെന്റൽ പ്ലാക്ക് കുറയ്ക്കുവാൻ സഹായിക്കുന്ന മറ്റൊരു മാർഗമാണ് മൗത്ത് വാഷിന്റെ ഉപയോഗം. ഇതിൽ അടങ്ങിയിരിക്കുന്ന ഫലപ്രദമായ ചേരുവകൾ പല്ലുകളിലും മോണകളിലും അടിയുകയും ദിവസം മുഴുവൻ സംരക്ഷണം നൽകുകയം ചെയ്യുന്നു. വിവരങ്ങൾ: ഡോ. വിനോദ് മാത്യു മുളമൂട്ടിൽ (അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) മുളമൂട്ടിൽ ദന്തൽ ക്ലിനിക്,തിരുവല്ല. ഫോണ് 9447219903 കാൻസർ സാധ്യത കുറയ്ക്കാൻ കരുതലോടെ ജീവിതം പുകവലി ഒഴിവാക്കുക. ശ്വാസകോശം, വായ, പാൻക്രിയാസ്, തൊണ്ട, സ്വനപേടകം, കിഡ്നി, ചുണ്ട് തുടങ്ങിയ അവയവങ്ങളിലെ കാൻസർസാധ്യത പുകവലി ഒഴിവാക്കുന്നതിലൂടെ കുറയും. പുകവലിക്കാരുടെ സാന്നിധ്യമുളള മുറിയിലിരിക്കുന്നതും നല്ലതല്ല. ഇവർ പുറന്തളളുന്ന പുകയിൽ കാൻസറിനു കാരണമായ 60 ൽ അധികം വിഷപദാർഥങ്ങളുണ്ട്. ഇത്തരം പുക ശ്വസിക്കുന്നതും അപകടമാണ്. അതിനാൽ പുകവലി ഒരു സാമൂഹിക വിപത്താണെന്നു കരുതി ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും ഉൾപ്പെ ജൈവ സസ്യാഹാരം ശീലമാക്കുക. ദിവസവും 400 മുതൽ 800 ഗ്രാം വരെ പഴങ്ങളും പച്ചക്കറികളും ആഹാരത്തിലുൾ പ്പെടുത്തുക. കരിഞ്ഞ ഭക്ഷണപദാർഥങ്ങൾ കഴിക്കരുത്. ഉപ്പിലിട്ട ആഹാരപദാർഥങ്ങൾ, ഭക്ഷ്യഎണ്ണ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. പൂപ്പൽ ബാധിച്ച ഭക്ഷണസാധനങ്ങൾ കഴിക്കരുത്. ലൈംഗിക ജീവിതം നയിക്കുന്ന സ്ത്രീകൾ സെർവിക്കൽ സ്മിയർ ടെസ്റ്റിനു വിധേയമാകണം. പുകയിലമുറുക്ക് ഒഴിവാക്കുന്നതു വായ, തൊണ്ട, ശ്വാസകോശം. അന്നനാളം, ആമാശയം എന്നിവയിലെ കാൻസറിനുളള സാധ്യത കുറയ്ക്കും. പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും ഉപേക്ഷിക്കുക. മദ്യപാനം പൂർണമായും ഒഴിവാക്കണം. അമിതഭാരവും ഭാരക്കുറവും ശ്രദ്ധയിൽ പെട്ടാൽ ഡോക്ടറുടെ ഉപദേശം തേടണം. വ്യായാമം ശീലമാക്കുക. നടത്തം ഗുണപ്രദം. ചുവന്നമുളകിന്റെ ഉപയോഗം, ചൂടുകൂടിയ ആഹാരം എന്നിവ കഴിയുന്നത്ര ഒഴിവാക്കുന്നതു ആമാശയ കാൻസർസാധ്യത കുറയ്ക്കും. കൊഴുപ്പു കൂടിയ ഭക്ഷണപദാർഥങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക. ശരീരഭാരം നിയന്ത്രിക്കുക. സുരക്ഷിതമല്ലാത്ത ലൈംഗിക ജീവിതം ഒഴിവാക്കുക. മാർക്കറ്റിൽ നിന്നു വാങ്ങുന്ന പച്ചക്കറികൾ, ഫലങ്ങൾ, കറിവേപ്പില, മല്ലിയില, പൊതിനയില എന്നില ധാരാളം ശുദ്ധജലത്തിൽ കഴുകി മാത്രം ഉപയോഗിക്കുക. പച്ചക്കറികൾ ഏറെ നേരം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത വെളളത്തിൽ (വിനാഗരിയോ പുളിവെളളമോ ചേർത്ത വെളളത്തിലോ)സൂക്ഷിച്ച ശേഷമേ പാകം ചെയ്യാവൂ. നാരുകൾ ധാരാളമടങ്ങിയ ഭക്ഷണം ശീലമാക്കാം. (ആപ്പിൾ, കാബേജ്, ചീര, ബാർലി, ഓട്സ്, ബീൻസ്, തവിടു നീക്കം ചെയ്യാത്ത ധാന്യപ്പൊടി, പയർ, ബദാം, കശുവണ്ടി, കുന്പളങ്ങ, മധുരക്കിഴങ്ങ്, കാരറ്റ്, തക്കാളി, ഉളളി, ഈന്തപ്പഴം, സോയാബീൻ, ഓറഞ്ച്...). പറന്പിൽ സുലഭമായ ഇലക്കറികളും പച്ചക്കറികളും പഴങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്തുക ലൈംഗിക ശുചിത്വം പാലിക്കുക. ഒന്നിലധികം പങ്കാളികളുമായുളള ലൈംഗിക ജീവിതം ഉപേക്ഷിക്കുക. സ്ത്രീകൾ പ്രസവങ്ങൾക്കിടയിലെ ഇടവേളയുടെ ദൈർഘ്യം വർധിപ്പിക്കുക. കുറഞ്ഞ പ്രായത്തിലുളള വിവാഹം ഒഴിവാക്കുക ജൈവകൃഷിയിലൂടെ വിളയിച്ച ഇലക്കറികൾ, സിട്രസ് ഫലങ്ങൾ(നാരങ്ങ, ഓറഞ്ച്) എന്നിവ ഭക്ഷണത്തിലുൾപ്പെടുത്തുക. ചക്കപ്പഴം, മാതളനാരങ്ങ, പപ്പായ തുടങ്ങിയ പഴങ്ങൾ ശീലമാക്കുക കുടുംബത്തിലാർക്കെങ്കിലും സ്തനാർബുദമോ ഓവേറിയൻ കാൻസറോ ഉണ്ടായിട്ടുണ്ടെങ്കിൽ ആ കുടുംബത്തിലെ സ്ത്രീകൾ നിർബന്ധമായും ജെനറ്റിക്് ടെസ്റ്റിനു വിധേയരാകണം. സ്തനാർബുദം മുൻകൂട്ടിയറിയാൻ സഹായകമായ ടെസ്റ്റുകൾക്ക് ഒരു ഓങ്കോളജിസ്റ്റിന്റെ മേൽനോട്ടത്തിൽ വിധേയമാകണം. വറുത്തതും എണ്ണയിൽ പൊരിച്ചതുമായ ആഹാരം പരമാവധി കുറയ്ക്കുക. മൈദ വിഭവങ്ങളും പരമാവധി ഒഴിവാക്കുക ഉപ്പ്, എണ്ണ, പഞ്ചസാര എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. പുകയില ഉത്പന്നങ്ങൾ, പാൻമസാല എന്നിവ പൂർണമായും ഒഴിവാക്കുക. പ്രകൃതിയോടിണങ്ങിയ ജീവിതശൈലി സ്വീകരിക്കുക. ആഴ്ചയിൽ ഒരിക്കൽ ഉപവസിക്കുക. യോഗ ശീലമാക്കുക. ആഴ്ചയിൽ ഒരു ദിവസമെങ്കിലും സസ്യാഹാരം മാത്രം കഴിക്കുക. പുരുഷൻമാർ പ്രോസ്റ്റേറ്റ് കാൻസർസാധ്യത മുൻകൂട്ടി കണ്ടുപിടിക്കുന്നതിനുളള സ്ക്രീനിംഗ്് ടെസ്റ്റിനു വിധേയരാവുക. ഹെപ്പറ്റൈറ്റിസ് ബിയ്ക്കെതിരേയുളള പ്രതിരോധ വാക്സിൻ എടുത്തുക. കരളിനുണ്ടാകുന്ന് ചിലതരം കാൻസറുകളെ പ്രതിരോധിക്കാൻ ഇതു സഹായകം. സെർവിക്കൽ കാൻസറിനു കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസിനെ (എച്ച്പിവി) പ്രതിരോധിക്കാൻ പെണ്കുട്ടികൾ നിർബന്ധമായും വാക്സിനേഷനു വിധേയരാകണം. ഗർഭിണികൾ കൈതച്ചക്ക(പൈനാപ്പിൾ) കഴിക്കാമോ? ഗർഭിണികൾ പൈനാപ്പിൾ കഴിക്കരുത് എന്ന അന്ധവിശ്വാസം നമ്മുടെ സമൂഹത്തിൽ പരക്കെ നിലനിൽക്കുന്ന ഒന്നാണ്. പക്ഷേ, ഇതിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് പലർക്കുമറിയില്ല. പ്രോട്ടീനെ വിഘടിപ്പിക്കാൻ ശേഷിയുള്ള എൻസൈം ആണ് പൈനാപ്പിളിൽ അടങ്ങിയ ബ്രോമിലെയ്ൻ. അതിനാൽ പൈനാപ്പിൾ അബോർഷൻ ഉണ്ടാക്കുന്നു എന്ന് സമൂഹം മിഥ്യാധാരണ പുലർത്തുന്നു. ഈ ധാരണ തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഗർഭാവസ്ഥയുടെ ആദ്യത്തെ മൂന്നു മാസങ്ങളിൽ പൈനാപ്പിൾ ഒഴിവാക്കണമെന്ന് ഡോക്ടേഴ്സ് ശിപാർശ ചെയ്യുന്നതിന്റെ കാരണം പൈനാപ്പിളിലടങ്ങിയ ബ്രോമിലെയ്ൻ cervex നെ ബലഹീനമാക്കാനും ഗർഭാശയത്തിന് ചലനങ്ങൾ ഉണ്ടാക്കാനും പ്രേരണ നല്കുന്നു. അതിനാൽ ആദ്യത്തെ മൂന്നു മാസങ്ങളിൽ പൈനാപ്പിൾ ഗർഭിണിയുടെ ഭക്ഷണത്തിൽ ഒഴിവാക്കുന്നതാണുത്തമം. അതിനുശേഷം മിതമായ അളവിൽ പൈനാപ്പിൾ കഴിക്കുന്നത് ഗർഭസ്ഥ ശിശുവിന്റെയും മാതാവിന്റെയും ആരോഗ്യത്തിന് അത്യുത്തമം ആണെന്ന് പറയുന്നു. പൈനാപ്പിളിലടങ്ങിയ അയണും ഫോളിക് ആസിഡും വിളർച്ച മാറ്റാൻ സഹായകം. അതുപോലെ ഗർഭകാലത്തെ അവസാന മാസങ്ങളിൽ പൈനാപ്പിൾ കഴിക്കുന്നത് സ്വഭാവിക പ്രസവത്തിനു സഹായിക്കുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്. ചില ഡോക്ടേഴ്സ് ഗർഭണികൾക്ക് എട്ട്, ഒന്പത് മാസങ്ങളിൽ പൈനാപ്പിൾ ധാരാളമായി കഴിക്കാനുള്ള ഉപദേശം നൽകാറുണ്ട്. ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവർക്ക് സാധാരണയായി നൽകുന്ന ഒരു മരുന്നാണ് beta blockers. ഇത് രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവു കൂട്ടുന്നു. അതിനാൽ പൊട്ടാസ്യം അടങ്ങിയ പൈനാപ്പിൾ, ഏത്തപ്പഴം മുതലായവ ഇത്തരം രോഗികൾ ഡോക്ടറുടെ നിർദേശാനുസരണം മാത്രമെ കഴിക്കാവൂ. കിഡ്നി ശരിയായി പ്രവർത്തിക്കാത്തവർ പൊട്ടാസ്യം അടങ്ങിയ ആഹാരം വർജ്ജിക്കുന്നതാണ് ഉത്തമം. രക്തത്തിൽ അധികമായുള്ള പൊട്ടാസ്യത്തിനെ അരിച്ചുകളയാനുള്ള കഴിവ് കിഡ്നിക്കില്ലാത്തതിനാൽ പൈനാപ്പിൾ ഇത്തരം രോഗികൾക്ക് കൊടുക്കരുത്. ബ്രോമിലെയ്ൻ ഒരു meat tenderizer ആണ്. അതിനാൽ ചിലരിൽ ഇത് ചുണ്ടുപൊട്ടൽ, വായിലെ തൊലിപോകൽ, ശ്വാസം മുട്ടൽ എന്നിങ്ങനെയുള്ള ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ചിലരിൽ ഇത് താത്കാലികം ആണ്. കടുത്ത അലർജിയുടെ ലക്ഷണങ്ങൾ കാണിക്കുന്നവർക്ക് പൈനാപ്പിൾ നൽകരുത്. ഷുഗർ ധാരാളമായുള്ളതിനാൽ പ്രമേഹ രോഗികൾക്ക് പൈനാപ്പിൾ ഒരു നിശ്ചിത അളവിൽ മാത്രമെ നൽകാവൂ. ബ്രോമിലെയ്ൻ രക്തം കട്ട പിടിക്കാതിരിക്കാൻ സഹായിക്കം. ഹൃദയ സംബന്ധമായ രോഗങ്ങൾ ഉള്ളവർക്ക് രക്തം കട്ട പിടിക്കാതിരിക്കാനുള്ള മരുന്ന് നല്കാറുണ്ട്. ഇത്തരം രോഗികൾക്ക് പൈനാപ്പിൾ നൽകരുത്. വിവരങ്ങൾ: അഡ്വ. ജോണി മെതിപ്പാറ. പ്രീന ഷിബു തുരുത്തിപ്പിള്ളിണ് ഇലക്കറികൾ പോഷകങ്ങളുടെ കലവറ ഭക്ഷണത്തിൽ ഇലക്കറികൾ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇലക്കറികളുടെ പ്രാധാന്യത്തെക്കുറിച്ച് അറിയാം... ആരോഗ്യദായകം ഇലക്കറികളിൽ കലോറി മൂല്യം കുറവായതുകൊണ്ട് അവയുടെ ഉപയോഗം ശരീരഭാരം വർധിപ്പിക്കാതെ നിയന്ത്രിച്ചുനിർത്താൻ സഹായിക്കുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന ധാരാളം നാരുകളുടെ അംശവും, കുറഞ്ഞ അളവിലുള്ള കൊഴുപ്പും, ഫോളിക് ആസിഡ്, വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം, ല്യൂട്ടിൻ, ബീറ്റാ ക്രിപ്റ്റോ സാന്തിൻ, സിയാസാന്തിൻ, ബീറ്റാ കരോിൻ എന്നിവയുടെ സാന്നിദ്ധ്യം കാൻസർ രോഗത്തിെൻറയും ഹൃദയാഘാതത്തിെൻറയും നിരക്ക് കുറയ്ക്കുന്നതിൽ ഗണ്യമായ പങ്കു വഹിക്കുന്നു. ശരീരത്തിനു രോഗപ്രതിരോധശക്തി നൽകുന്നതോടൊപ്പം തന്നെ ആയുർദൈർഘ്യത്തേയും പ്രധാനം ചെയ്യുന്നു. ഇലക്കറികളിൽ കൂടുതലായി അടങ്ങിയിരിക്കുന്ന മഗ്നീഷ്യത്തിെൻറ അളവും, കുറഞ്ഞ തോതിലുള്ള ഗ്ലൂക്കോസും ടൈപ്പ് 2 പ്രമേഹ രോഗികളിൽ രോഗ നിയന്ത്രണത്തിന് സഹായകമാണ്. ഇലക്കറികളിൽ, കൂടുതലായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ കെയുടെ സാന്നിധ്യം അസ്ഥികളുടെ വളർച്ചയ്ക്ക് ആവശ്യമായ ഓസ്റ്റിയോ കാൽസ്യം ശരീരത്തിൽ വേണ്ടുന്ന അളവിൽ നിലനിർത്തുന്നതിനും, ഇതുമൂലം മധ്യവയസായ സ്ത്രീകളിൽ കണ്ടുവരുന്ന ഇടുപ്പ് എല്ലുപൊട്ടൽ എന്ന അവസ്ഥയെ ഗണ്യമായി കുറക്കുന്നതിനും സഹായകമാണ്. രോഗപ്രതിരോധശേഷി കൂട്ടും പച്ചനിറമുള്ള ഇലക്കറികൾ ഇരുന്പിെൻറയും കാൽത്സ്യത്തിെൻറയും ബീറ്റാ കരോട്ടിനുകളുടെയും ഏറ്റവും നല്ല കലവറയാണ്. ഈ ബീറ്റാ കരോട്ടിനുകൾ വിറ്റാമിൻ എ ആയി മാറ്റാൻ ശരീരത്തിന് എളുപ്പം സാധിക്കുന്നതുകൊണ്ട് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനു സഹായകമാകുന്നു. ആഹാരത്തിൽനിന്നും വിറ്റാമിൻ എ കിട്ടുന്നത് കുറവു വരുന്നതുമൂലം കുട്ടികളിൽ കാഴ്ചക്കുറവും മറ്റു അസുഖങ്ങളും ബാധിക്കുന്നുണ്ട്. നല്ല കടും പച്ചനിറമുള്ള ഇലക്കറികളിൽ അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡ് എന്ന പദാർത്ഥം കണ്ണിെൻറ ലെൻസിനേയും റെറ്റിനയേയും സംരക്ഷിക്കുന്നതിൽ പ്രാധാന്യം അർഹിക്കുന്നു. പ്രായമാകുന്നവരിൽ ഉണ്ടാകുന്ന തിമിരം, റെറ്റിനയ്ക്ക് ഉണ്ടാകുന്ന തകരാറുകൾ എന്നിവയെ ഇത്തരം ഇലക്കറികളുടെ ഉപയോഗം മൂലം തടയാൻ സാധിക്കുന്നു. പ്രായാധിക്യത്തിലും കാഴ്ചശക്തിയെ ഒരു പരിധിവരെ നിലനിർത്താൻ സഹായിക്കുന്നു. കാൻസർ സാധ്യത കുറയ്ക്കും പച്ചിലക്കറികളിലെ സിയാസാന്തിൻ എന്ന പദാർത്ഥം സ്തനങ്ങളിലും ശ്വാസകോശങ്ങളിലും കാൻസർ രോഗം ഉണ്ടാകുന്നതിനുള്ള സാധ്യതയെ കുറയ്ക്കും. അേപോലെ തന്നെ ഹൃദ്രോഗത്തിെൻറ നിരക്കിനേയും സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യതകളേയും ഗണ്യമായി കുറയ്ക്കുന്നതുമാണ്. പച്ചിലക്കറികളിൽ പല തരത്തിലുള്ള കരോട്ടിനോയിഡുകൾ, ഫ്ളേവനോയിഡുകൾ, മറ്റു ശക്തിയേറിയ ആൻറീ ഓക്സിഡൻറുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം കാൻസറിനെ പ്രതിരോധിക്കും. ആഴ്ചയിൽ മൂന്നോ അതിലധികമോ പ്രാവശ്യം ധാരാളം ഇലക്കറികൾ ഉപയോഗിക്കുന്നത് ലോകത്തുണ്ടാകുന്ന കാൻസറുകളിൽ നാലാം സ്ഥാനം വഹിക്കുന്ന ആമാശയ കാൻസറിനെ തടയുന്നതിനും ചർത്തിലുണ്ടാകുന്ന കാൻസറിനെ തടയുന്നതിനും സഹായിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. കാബേജ്, കോളീഫ്ളവർ, ബ്രസൽസ്, ബ്രക്കോളി എന്നിവയിൽ അടങ്ങിയിരിക്കുന്ന ഇൻഡോൾസ്, ഐസോതയോ സൈനേറ്റുകൾ എന്നിവയുടെ സാന്നിധ്യം ആമാശയ കാൻസറുകളും മറ്റു കാൻസറുകളിൽ തടയുന്നു. പച്ചിലക്കറികളിലെ നൈട്രേറ്റുകൾ ശരീരത്തിൽ കൊഴുപ്പു അടിഞ്ഞുകൂടുന്ന കോശങ്ങളെ, കൊഴുപ്പിനെ ദഹിപ്പിക്കുന്ന കോശങ്ങളായി രൂപാന്തരപ്പെടുത്തുന്നതിൽ സഹായിക്കുന്നു. ചർമ്മം സുന്ദരമാക്കാം പച്ചിലക്കറികളിലെ ഫോളേറ്റ്, ബീറ്റാകരോിൻ, വിറ്റാമിൻ കെ, ല്യൂട്ടിൻ എന്നിവ പ്രായമാകുന്പോൾ ചർത്തിലുണ്ടാകുന്ന ചുളിവുകൾ, വരൾച്ച തുടങ്ങി ഒട്ടനവധി പ്രശ്നങ്ങളെ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇവയിലെ ആൻറീ ഓക്സിഡൻറുകൾ കോശങ്ങളിൽ ഉണ്ടാകുന്ന സർദ്ദത്തെ ലഘൂകരിക്കുക വഴിയാണ് ഇതിനെ സഹായിക്കുന്നത്. സ്ത്രീകൾക്ക് ഉത്തമം ഫോളേറ്റുകളുടെ കുറവ് മൂലം സ്ത്രീകളിൽ ക്രമം തെറ്റിയ അണ്ഡോൽപ്പാദനവും വിളർച്ചയും ഉണ്ടാകുന്നു. ഇത് ഗർഭം അലസലിനും, വന്ധ്യതയ്ക്കും പ്രധാന കാരണമാണ്. പച്ചിലക്കറികളിൽ ധാരാളം ഫോളേറ്റ് അടങ്ങിയിരിക്കുന്നതുമൂലം ഇവയുടെ ഉപയോഗം ചുവന്ന രക്താണുക്കൾ വർധിക്കുന്നതിനും, വിളർച്ചയെ തടയുന്നതിനും സഹായിക്കുന്നു. അണ്ഡോൽപ്പാദനത്തെ ക്രമത്തിലാക്കുക വഴി ഗർഭം അലസലിനെ തടയുകയും ഗർഭധാരണ ശേഷിയേ വർധിപ്പിക്കുകയും ചെയ്യുന്നു. പച്ചിലക്കറികളിലെ വിറ്റാമിൻ ബി 9, ഫോളേറ്റ്, കരോട്ടിനോയിഡുകൾ, ആൻറീ ഓക്സിഡൻറുകൾ എന്നിവ തലച്ചോറിെൻറ ആരോഗ്യത്തെ കാത്തു സൂക്ഷിക്കുന്നവയാണ്. ഇവയിലെ ആൻറീ ഓക്സിഡൻറുകൾ, ഫ്രീറാഡിക്കിളുകളെ നശിപ്പിക്കുക വഴി പ്രായമാകുന്പോൾ ഉണ്ടാകുന്ന ഓർക്കുറവിനെ തടയാൻ സഹായിക്കുന്നു. ഡോ.ആർ രവീന്ദ്രൻ ബിഎഎംഎസ് അസി.സീനിയർ മെഡിക്കൽ ഓഫീസർ ദി ആര്യവൈദ്യ ഫാർമസി (കോയന്പത്തൂർ) ലിമിറ്റഡ് ബ്രാഞ്ച് സിഎംഎസ് കോളജ് റോഡ്, കോട്ടയം കടപ്പാട് : ദീപിക