അസിഡിറ്റി പലര്‍ക്കുമുള്ളൊരു പ്രശ്നമാണ്. നെഞ്ചെരിച്ചില്‍ എന്ന വാക്കു കൊണ്ടാണ് പലരും ഇതിനെ വിശേഷിപ്പിക്കുക. വയറ്റിലുണ്ടാകുന്ന ആഡിഡ് ഈസോഫാഗസിലേയ്ക്കു പ്രവേശിയ്ക്കുമ്ബോഴാണ് സാധാരണയായി ഈ പ്രശ്നമുണ്ടാവുക. പ്രത്യേകിച്ച് ലോവര്‍ ഈസോഫാഗസ് മസില് ദുര്‍ബലമാകുമ്ബോള്‍.

തെറ്റായ ഭക്ഷണശൈലി, കടുത്ത മാനസിക സമ്മര്‍ദ്ദം ഇവയെല്ലാമാണ് അസിഡിറ്റിയ്ക്ക് കാരണമാകുന്നത്. എരിവ്, പുളി, മസാല എന്നിവയുടെ അമിത ഉപയോഗം, പഴകിയ മത്സ്യവും മാംസവും എന്നിവ അസിഡിറ്റി വര്‍ദ്ധിക്കാന്‍ കാരണമാകും. അമിതമായ മദ്യപാനവും പുകവലിയും ചിലരില്‍ അസിഡിറ്റി ഉണ്ടാക്കാറുണ്ട്. ആഹാരം കഴിഞ്ഞയുടനെയുള്ള ഉറക്കവും നല്ല ശീലമല്ല.

അസിഡിറ്റിയുണ്ടാക്കുന്ന ഭക്ഷണത്തില്‍ പ്രധാനമാണ് തക്കാളി.അതുകൊണ്ടുതന്നെ തക്കാളി കഴിവതും കുറഞ്ഞ അളവില്‍ കഴിക്കുക. അസിഡിറ്റി പ്രശ്നമുള്ളവര്‍ ദിവസവും ഒരു കപ്പ് പാല് കുടിക്കുന്നത് ഏറെ നല്ലതാണ്. പാലിലെ പ്രോട്ടീന്‍ അള്‍സറിനെ സുഖപ്പെടുത്തും. പാലും പാലിലെ കൊഴുപ്പും ആമാശയത്തിനു താത്കാലിക സംരക്ഷണവും സുഖവും നല്‍കുന്നുണ്ടെന്നു പറയാം.

എന്നാല്‍ പാലിന്റെ അളവ് അധികമാകരുത്. ഇഞ്ചി കഴിക്കുന്നത് ദഹനം സുഗമമാക്കി അസിഡിറ്റി തടയും. ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കാന്‍ ശ്രമിക്കണം.അസിഡിറ്റി തടയാന്‍ പഴം, തണ്ണിമത്തന്,വെള്ളരിക്ക എന്നിവ ധാരാളം കഴിക്കാം.

അസിഡിറ്റി ഇപ്പോള്‍ വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്. തെറ്റായ ഭക്ഷണശൈലി, കടുത്ത മാനസിക സമ്മര്‍ദ്ദം ഇവയെല്ലാമാണ് അസിഡിറ്റിയ്ക്ക് കാരണമാകുന്നത്. എരിവ്, പുളി, മസാല എന്നിവയുടെ അമിത ഉപയോഗം, പഴകിയ മത്സ്യവും മാംസവും എന്നിവ അസിഡിറ്റി വര്‍ദ്ധിക്കാന്‍ കാരണമാകും. അമിതമായ മദ്യപാനവും പുകവലിയും ചിലരില്‍ അസിഡിറ്റി ഉണ്ടാക്കാറുണ്ട്. ആഹാരം കഴിഞ്ഞയുടനെയുള്ള ഉറക്കവും നല്ല ശീലമല്ല.

അസിഡിറ്റി പ്രശ്നമുള്ളവര്‍ ദിവസവും ഒരു കപ്പ് പാല് കുടിക്കുന്നത് ഏറെ നല്ലതാണ്. പാലിലെ പ്രോട്ടീന്‍ അള്‍സറിനെ സുഖപ്പെടുത്തും. പാലും പാലിലെ കൊഴുപ്പും ആമാശയത്തിനു താത്കാലിക സംരക്ഷണവും സുഖവും നല്‍കുന്നുണ്ടെന്നു പറയാം. എന്നാല്‍ പാലിന്റെ അളവ് അധികമാകരുത്. ഇഞ്ചി കഴിക്കുന്നത് ദഹനം സുഗമമാക്കി അസിഡിറ്റി തടയും. ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കാന്‍ ശ്രമിക്കണം.അസിഡിറ്റി തടയാന്‍ പഴം, തണ്ണിമത്തന്,വെള്ളരിക്ക എന്നിവ ധാരാളം കഴിക്കാം.

എന്നാല്‍ പാല് കുടിച്ചു കഴിയുമ്ബോള്‍ അസ്വാസ്ഥ്യം അനുഭവപ്പെടുന്നവര്‍ പാല് ഒഴിവാക്കണം. ലാക്ടോസ് ഇന്‍ടോളറന്‍സും ഈ അസ്വസ്ഥതയ്ക്കു കാരണമാകാം. പാല് മാത്രമല്ല, കഴിച്ചശേഷം അസ്വസ്ഥതയുണ്ടാക്കുന്ന ഏത് ആഹാരവും അള്‍സര്‍— അസിഡിറ്റി രോഗികള്‍ ഒഴിവാക്കണം. അസിഡിറ്റിയുള്ളവര്‍ ധാരാളം പച്ചക്കറി പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് ശീലമാക്കുക.

കടപ്പാട്:online e-paper