അസിഡിറ്റിയെ അശ്രദ്ധമായി തളളിക്കളയുന്നത് പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിച്ചേക്കാം.

അസിഡിറ്റിക്കു വീട്ടില്‍ തന്നെ ചെയ്യാവുന്ന പരിഹാരമാർഗങ്ങൾ...

ജീവിതത്തില്‍ ഒരിക്കലെങ്കിലും അസിഡിറ്റി അഥവാ പുളിച്ചു തികട്ടല്‍ അനുഭവിക്കാത്തവരുണ്ടാവില്ല. ക്രമം തെറ്റിയതും അനാരോഗ്യകരവുമായ ഭക്ഷണ ശീലങ്ങളുമാണ് അസിഡിറ്റിയ്കു കാരണമാവുന്നത്. ദഹന പ്രക്രിയക്കാവശ്യമായ ആസിഡുകള്‍ ശരീരത്തില്‍ തന്നെ ഉത്പ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇവ അമിതമാവുന്നതാണ് അസിഡിറ്റിയിലേക്കു നയിക്കുന്നത്.

അസിഡിറ്റിയെ അശ്രദ്ധമായി തളളിക്കളയുന്നത് പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിച്ചേക്കാം. അസിഡിറ്റിക്കു വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാരമാര്ഗ്ഗങ്ങളിവയാണ്

ഇളം ചൂടുവെളളം ഇടയ്ക്കിടക്ക് കുടിച്ചു ശീലിക്കുക. കഫൈന്‍ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക

വാര്‍ത്തകള്‍ ഇനി വാട്സാപ്പില്‍!Subscribe

തണ്ണി മത്തന്‍, വാഴപ്പഴം, വെളളരിക്ക തുടങ്ങിയവ ദിവസവും ഭക്ഷണത്തിലുള്‍പ്പെടുത്തുക .തണ്ണി മത്തന്‍ ജ്യൂസ് അസിഡിറ്റി കുറയ്ക്കുന്നതിന് വളരെയധികം നല്ലതാണ്

നാളികേരത്തിന്റെ വെള്ളവും അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കും

ദിവസവും ഒരു ഗ്സാസ് പാല് കുടിക്കുന്നതും അസിഡിറ്റിയുടെ തീവ്രത കുറയ്ക്കും

രാത്രി കിടക്കാന്‍ പോകുന്നതിന് രണ്ടോ മൂന്നോ മണിക്കൂറുകള്‍ക്ക് മുന്‍പ് ഭക്ഷണം കഴിക്കുക. ഇടവേളകളില്‍ ചെറിയ തോതിലുളള ഭക്ഷണങ്ങളാവാം..

അച്ചാര്‍, വിനാഗിരി,എരിവുളള ചട്ണി തുടങ്ങിയ ഒഴിവാക്കുന്നത് നല്ലതാണ്.

പുതിന ഇല ഇട്ട വെളളം കുടിക്കുന്നതും നല്ലതാണ്.

അസിഡിറ്റി അനുഭവപ്പെടുമ്പോള്‍ ഒരു വെളുത്തുളളി അല്ലി ചവക്കുക

അമിത മധ്യപാനവും പുകവലിയും ഒഴിവാക്കുക. അത് അസിഡിറ്റി വര്‍ദ്ധിപ്പിക്കും

ച്യുയിങ് ഗം ചവക്കുന്നത് നല്ലതാണ് . കാരണം ചവക്കുമ്പോള്‍ ധാരാളം ഉമിനീര് ഉത്പ്പാദിപ്പിക്കപ്പെടും .ഇത് അസിഡിറ്റി കുറയ്ക്കാന്‍ സഹായകമാവും

ഇഞ്ചി ചതച്ചു കഴിക്കുക, നാരങ്ങാവെള്ളത്തില്‍ അല്പം പഞ്ചസാരയിട്ട് കഴിക്കുക തുടങ്ങിയവയും അസിഡിറ്റിയെ ശമിപ്പിക്കും.

കടപ്പാട് ഇപേപ്പർ