മേന്മകള്

സാധാരണ വാട്ടര്‍ ഹീറ്ററിനേക്കാള്‍ കൂടുതല്‍ ആയുസ്സ്

വെള്ളം അതിവേഗം ചൂടാക്കുന്നു.

പാചകവാതകത്തിന്റെ ഉപയോഗം കുറയ്ക്കാം. പാചകം അതിവേഗം സാധ്യമാക്കാം.

ഇന്ധനചിലവുകളൊന്നുമില്ലാതെ സൂര്യപ്രകാശം കൊണ്ട് വെള്ളം ചൂടാക്കുന്നു.

ഉന്നതമായ 304- 2ആ സ്റ്റെയിന്‍ലസ് സ്റ്റീലില്‍ നിര്‍മ്മിച്ച സ്റ്റോറേജ് ടാങ്കും ഔട്ടര്‍ ടാങ്കും. ഇതിനിടയില്‍ താപനഷ്ടം കുറയ്ക്കാനുള്ള പഫ് ഇന്‍സുലേഷനും.

അലുമിനിയം അലോയി സ്റ്റാന്റുകള്‍, ഉന്നതനിലവാരമുള്ള വാക്വം ട്യൂബുകള്‍.

ആവര്‍ത്തന ചിലവുകളില്ല

ഉന്നതമായ വില്പനാനന്തര സേവനം (നിബന്ധനകള്‍ക്ക് വിധേയം)

വീടുകള്‍, ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍, കോണ്‍വെന്റുകള്‍ എന്നിവയ്ക്ക് വളരെ അനുയോജ്യം.

വൈദ്യുതി ചാര്‍ജ്ജിലെ വാര്‍ഷിക ലാഭം

100 ലിറ്റര്‍ വെള്ളം ചൂടാക്കാന്‍ ഒരു ദിവസം 5.5 യൂണിറ്റ് വൈദ്യുതി ആവശ്യമാണ്. സൂര്യപ്രകാശമുള്ള ഒരു വര്‍ഷത്തില്‍ 300 ദിവസങ്ങളില്‍ ഇത് 1650 ഇലക്ട്രിക് യൂണിറ്റ് ആകുന്നു.

ഉയര്‍ന്നുവരുന്ന വൈദ്യുതി ചിലവിന് പരിഹാരമായ്

ഉയര്‍ന്നു വരുന്ന വൈദ്യുത ചിലവിന് ഒരു ഉത്തമ പരിഹാരമാണ് ഗ്രിഡ്ഡ് സംയോജിത ജഢ സംവിധാനം. ഇതിലൂടെ കുറഞ്ഞ ചിലവില്‍ വൈദ്യുതി നിങ്ങള്‍ക്ക് ലഭ്യമാകും. ഒരിക്കലും വറ്റാത്ത ഊര്‍ജ്ജത്തിന് ഉറവിടമായ സൗരോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കി മാറ്റുന്നതിലൂടെ നാളെയെ സംരക്ഷിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്.

ഗ്രിഡ്ഡ് യോജിപ്പിച്ച ജഢ സംവിധാനം കറണ്ട് ബില്ല് കുറയ്ക്കാന്‍ സാധിക്കുകയും അധികമായുണ്ടാകുന്ന വൈദ്യുതി കെ.എസ്.ഇ.ബി ക്ക് വില്ക്കാന് കഴിയുന്നതുമാണ്.

ശേഖരണത്തില്‍ നഷ്ടം സംഭവിക്കാത്തതിനാല്‍ ഉത്പ്പാദിപ്പിക്കുന്ന കറണ്ടിന്റെ മെച്ചപ്പെട്ട ഉപയോഗം സാധ്യമാകുന്നു.

സൂര്യപ്രകാശം സോളാറില്‍ സ്പര്‍ശിക്കുമ്പോള്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഇന്വേര്ട്ടര് ഉഇ യെ അഇ യാക്കി മാറ്റുന്നതിലൂടെ വീടുകളിലെ വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ വൈദ്യുതി ലഭ്യമാകുന്നു.

വീട്ടിലെ വൈദ്യുതോപകരണങ്ങള്‍ സൗരോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സമയത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ സ്വിച്ച് ബോര്‍ഡില്‍ കൂടി വൈദ്യുതി പ്രവഹിക്കുകയും സൗരോര്‍ജ്ജം വൈദ്യുതോപകരണങ്ങളില്‍ എത്തിച്ചേരുകയും ചെയ്യുന്നു. അഇ പവറിനാല്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു വൈദ്യുതോപകരണത്തിനും സൗരോര്‍ജ്ജം ഉപയോഗപ്പെടുത്താം.

അധികമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി ഗ്രിഡ്ഡിലേക്ക് തിരിച്ചുപോവുകയും മീറ്റര്‍ ബോക്സില്‍ രേഖപ്പെടുത്തുകയും ചെയ്യുന്നതാണ്.

ഗ്രിഡ്ഡില്‍ എത്തുന്ന മിച്ചം വരുന്ന വൈദ്യുതി കൈമാറ്റം ചെയ്യുന്നതിനാല്‍ കെ.എസ്.ഇ.ബി വൈദ്യുതി നെറ്റ് മീറ്ററിലൂടെ അളന്ന് ദാതാവിന്റെ ഇലക്ട്രിസിറ്റി ബില്ലില്‍ നിന്ന് കുറയ്ക്കുകയും ചെയ്യുന്നതായിരിക്കും.

കേന്ദ്ര - സംസ്ഥാന ഗവണ്മെന്റിന്റെ അംഗീകാരത്തോടു കൂടിയുള്ള ഈപദ്ധതി 35% സബ്സിഡിയോടെ നിങ്ങള്‍ക്ക് ഈ ഗ്രിഡ്ഡ് യോജിപ്പിച്ച പി വി സംവിധാനം ലഭ്യമാകുന്നതാണ്.