അനുയോജ്യമായ സോളാര്‍ വാട്ടര്‍ ഹീറ്റിംഗ് സിസ്റ്റം തെരഞ്ഞെടുക്കാനുള്ള സൂചനകള്‍ ഫ്ലാറ്റ് പ്ലേറ്റ് കളക്റ്റര്‍ (എഫ്.പി.സി) അടിസ്ഥാനമാക്കിയുള്ള സംവിധാനം ഫ്ലാറ്റ് പ്ലേറ്റ് കളക്റ്റര്‍ (എഫ്.പി.സി) അടിസ്ഥാനമാക്കിയുള്ള സംവിധാനം ലോഹംകൊണ്ട് നിര്‍മിച്ചതും ഇവാക്വേറ്റഡ് ട്യൂബ് കളക്ടര്‍ (ഇ.റ്റി.സി) അടിസ്ഥാനമാക്കിയുള്ള സംവിധാനത്തെ അപേക്ഷിച്ച് കൂടുതല്‍ കാലം നിലനില്ക്കുന്നതുമാണ്. ഇ.റ്റി.സി.യാകട്ടെ സ്ഫടികം കൊണ്ട് നിര്മിച്ചതിനാല് സ്വാഭാവികമായും ദുര്‍ബലമാണ്. ഇ.റ്റി.സി അടിസ്ഥാനമാക്കിയുള്ള സംവിധാനം ഇ.റ്റി.സി അടിസ്ഥാനമാക്കിയുള്ള സംവിധാനം എഫ്.പി.സി അടിസ്ഥാനമാക്കിയുള്ള സംവിധാനത്തേക്കള്‍ 10 മുതല്‍ 20 വരെ ശതമാനം ചെലവുകുറഞ്ഞതാണ്. അവ തണുപ്പുള്ള പ്രദേശങ്ങളില്‍ മികച്ച പ്രവര്ത്തനശേഷിയുള്ളവും പൂജ്യത്തിനും താഴെ താപനില വരുമ്പോള്‍ വെള്ളം കട്ടപിടിച്ച് ഐസാകുന്നത് ഒഴിവാക്കുകയും ചെയ്യും. ആന്റി ഫ്രീസ് സൊലൂഷന് ഉള്ള എഫ്.പി.സി അടിസ്ഥാനത്തിലുള്ള സംവിധാനം പൂജ്യത്തിനും താഴെയുള്ള താപനിലയില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുമെങ്കിലും അവയ്ക്ക് ചെലവേറെയാണ്. മറ്റു കാര്യങ്ങൾ കഠിന ജലവും കൂടുതല്‍ ക്ലോറിന്‍ അംശവും ഉള്ള സ്ഥലങ്ങളില്‍ ഹീറ്റ് എക്സ്ചേഞ്ചര്‍ ഉള്ള എഫ്.പി.സി അടിസ്ഥാനത്തിലുള്ള സംവിധാനം സ്ഥാപിക്കേണ്ടതുണ്ട്. ഇത് സോളാര്‍ കളക്റ്ററുകളില് അവക്ഷിപ്തം അടിഞ്ഞ് വെള്ളത്തിന്റെ ഒഴുക്കു തടയുകയും ചൂടാകല് ശേഷി കുറയ്ക്കുകയും ചെയ്യുന്നത് തടയുന്നു. ഇ.റ്റി.സി. അടിസ്ഥാനത്തിലുള്ള സംവിധാനത്തില്‍ അത്തരം പ്രശ്നങ്ങളില്ല. ഒരു ബാത്ത്റൂമും 3-4 അംഗങ്ങളുമുള്ള ഒരു വീട്ടില്‍, പ്രതിദിനം 100 ലിറ്റര്‍ ശേഷിയുള്ള സംവിധാനം മതിയാകും. കൂടുതല്‍ ബാത്ത്റൂമുകള്ക്കനുസരിച്ച്, പെപ്പ് നഷ്ടവും കുടുംബാംഗങ്ങളുടെ എണ്ണക്കൂടുതലും കാരണം ശേഷി കൂട്ടണം. സാധാരണയായി രാവിലെ കുളിക്കുന്നതിനുവേണ്ട ചൂടുവെള്ളത്തിന്റെ അളവ് അടിസ്ഥാനമാക്കിയാണ് ശേഷി നിശ്ചയിക്കുന്നത്. വൈകുന്നേരത്തും മറ്റു സമയങ്ങളിലും ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിനനുസരിച്ച് ശേഷി തീരുമാനിക്കും. പ്രതിദിനം 100 ലിറ്റര്‍ ശേഷിയുള്ളതിന്, തരത്തിനും സ്ഥലത്തിനും അനുസരിച്ച് 16000 മുതല്‍ 22000 വരെ രൂപ ചെലവുവരും. കുന്നിന് പ്രദേശങ്ങളിലും വടക്കുകിഴക്കന്‍ പ്രദേശത്തും ചെലവ് 15 മുതല്‍ 20 വരെ ശതമാനം അധികമാകും. എന്നിരുന്നാലും ചെലവ് ശേഷിക്കനുസരിച്ച് കൂടുന്നില്ല; പകരം ഉയര്‍ന്ന ശേഷിയുള്ള സംവിധാനത്തിലേക്ക് പോകുന്നതിന് ആനുപാതികമായി അത് കുറയുകയാണ് ചെയ്യുന്നത്. ഓവര്‍ഹെഡ് ടാങ്ക് വീട്ടിലോ/കെട്ടിടത്തിലോ സ്ഥാപിച്ചിട്ടില്ലെങ്കില്‍ ഈ സംവിധാനത്തിന്റെ ചെലവിനത്തില്‍, തണുത്തവെള്ള ടാങ്കും അതിന്റെ സ്റ്റാന്‍ഡും ഉള്‍പ്പെടുന്നില്ല. കുളിമുറികളുടെ എണ്ണം ഒന്നില്ക്കൂടുതലാണെങ്കില് ചൂടുവെള്ളം പോകുന്ന ഇന്‍സുലേറ്റ് ചെയ്ത പൈപ്പ് ലൈനിന്റെ ചെലവ് അധികമാകും. ഈ ഘടകങ്ങളുടെയെല്ലാം അധിക ചെലവ് 5 മുതല്‍ 10 വരെ ശതമാനം വര്‍ധിക്കാം. സൌരോര്‍ജ സംവിധാനത്തില്‍ വൈദ്യുതി ബാക്കപ്പ് ഇടുന്നത് ഒഴിവാക്കുക. നിങ്ങള്‍ക്ക് 10 എല്‍.പി.ഡി ശേഷിയിലും കുറവുള്ള ഒരു വൈദ്യുതി ഗീസറോ ഒരു ഇന്‍സ്റ്റന്റ് ഗീസറോ ഉണ്ടെങ്കില്‍ സോളാര്‍ സിസ്റ്റത്തിലെ ഔട്ട്ലെറ്റ് ലൈന്‍ ഗീസറിന്റെ ഇന്ലെറ്റുമായി ബന്ധിപ്പിക്കുകയും തെര്‍മോസ്റ്റാറ്റ് 40O യില്‍ ക്രമീകരിക്കുകയും ചെയ്യുന്നത് നല്ലതാണ്. നിങ്ങളുടെ സോളാര്‍ സിസ്റ്റത്തില്‍ നിന്നും 40O ക്കു താഴെ വെള്ളം ലഭിക്കുമ്പോള്‍ മാത്രമേ ഗീസര്‍ പ്രവര്‍ത്തിക്കുകയുള്ളൂ കൂടാതെ താപനില 42 നു മുകളിലാകുമ്പോള്‍ ഓഫ് ആവുകയും ചെയ്യും. ഇത് വളരെയധികം വൈദ്യുതി ലാഭിക്കുകയും നിങ്ങളുടെ ആവശ്യകതയ്ക്കനുസരിച്ച് വെള്ളം ചൂടാക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, നിങ്ങള്‍ക്ക് കൂടുതല്‍ ശേഷിയുള്ള ഗീസര്‍ ആണുള്ളതെങ്കില്‍ സോളാര്‍ സിസ്റ്റത്തിന് പ്രത്യേകം ടാപ്പ് ഉപയോഗിക്കുന്നതും നിങ്ങള്‍ക്ക് സൌരോര്ജത്തില് നിന്നും ചൂടുവെള്ളം ലഭിക്കുന്നില്ലെങ്കില്‍ മാത്രം വൈദ്യുതി ഗീസര്‍ ഉപയോഗിക്കുന്നതും നല്ലതാണ്. അവലംബം :എംഎന്‍ആര്‍ഇ