കേരള വെറ്ററിനറി സര്‍വ്വകലാശാല

കേരളത്തില്‍ വയനാട് ജില്ലയിലെ പൂക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാല സംസ്ഥാനത്തെ കാര്‍ഷിക, ക്ഷീരവികസന, മൃഗസംരക്ഷണ മേഖലകളില്‍ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്. വെറ്ററിനറി സര്‍വ്വകലാശാല അദ്ധ്യാപനം, ഗവേഷണം, വിജ്ഞാനവ്യാപനം, തൊഴില്‍ സംരംഭകത്വം എന്നീ മേഖലകളിലൂന്നി പ്രവര്‍ത്തിച്ചു വരുന്നു.

വെറ്ററിനറി സര്‍വ്വകലാശാലയുടെ കീഴില്‍ തൃശ്ശൂര്‍ ജില്ലയിലെ മണ്ണുത്തി, വയനാട് ജില്ലയിലെ പൂക്കോട് എന്നിവിടങ്ങളില്‍ വെറ്ററിനറി കോളേജുകളും, മണ്ണുത്തിയില്‍ ഡയറി സയന്‍സ് ആന്റ് ടെക്നോളജി കോളേജും പ്രവര്‍ത്തിക്കുന്നു. വെറ്ററിനറി സയന്‍സില്‍ ബിരുദ, ബിരുദാനന്തര, ഗവേഷണ പ്രോഗ്രാമുകളും, ഡയറി സയന്‍സില്‍ ബിരുദ പ്രോഗ്രാമും നടത്തി വരുന്നു. വന്യജീവി പഠനം, ബയോസ്റ്റാറ്റിസ്റ്റിക്സ്, ഡയറി സയന്‍സ് എന്നിവയില്‍ ദ്വിവത്സര ബിരുദാനന്തര കോഴ്സുകള്‍, ഡയറി സയന്‍സ,് ലബോറട്ടറി സാങ്കേതിക വിദ്യ, കോഴിവളര്‍ത്തല്‍ എന്നിവയില്‍ ഡിപ്ലോമ കോഴ്സുകള്‍ എന്നിവ നടത്തിവരുന്നു. തൊഴില്‍ സംരംഭകര്‍, കര്‍ഷകര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍, ക്ഷീര വികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള ഹൃസ്വകാല പരിശീലന പരിപാടികളും നടത്തി വരുന്നു.

സര്‍വ്വകലാശാലയുടെ കീഴില്‍ പാലക്കാട് ജില്ലയില്‍ തിരുവാഴംകുന്നിലെ കന്നുകാലി ഗവേഷണ കേന്ദ്രം, തൃശ്ശൂര്‍ ജില്ലയിലെ തുമ്പൂര്‍മുഴിയില്‍ കന്നുകാലി പ്രജനന കേന്ദ്രം എന്നിവ പ്രവര്‍ത്തിക്കുന്നു. മണ്ണുത്തി, പൂക്കോട്, ക്യാമ്പസുകളില്‍ കന്നുകാലി, ആട്, പന്നി, കോഴി, കാട, താറാവ് ഫാമുകളും പ്രവര്‍ത്തിക്കുന്നു. പൂക്കോട് ക്യാമ്പസ്സില്‍ എമു ഫാമുമുണ്ട്.

മണ്ണുത്തി ക്യാമ്പസില്‍ ക്ഷീരസംസ്കരണത്തിനും വിപണനത്തിനുമായി ഡയറി പ്ലാന്റും, ഇറച്ചി സംസ്കരണത്തിനായി മീറ്റ് പ്ലാന്റും പ്രവര്‍ത്തിക്കുന്നു. സര്‍വ്വകലാശാലയില്‍ അക്കാദമിക്ക്, ഗവേഷണം എന്നിവയ്ക്കായി ഡയറക്ടറേറ്റ് ഓഫ് അക്കാദമിക്സ് ആന്റ് റിസര്‍ച്ച് പ്രവര്‍ത്തിക്കുന്നു.

വിജ്ഞാന വ്യാപനം, തൊഴില്‍ സംരംഭകത്വം, പ്രസിദ്ധീകരണം, മീഡിയ എന്നിവയിലൂന്നി സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഡയറക്ടറേറ്റ് ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്നു. സര്‍വ്വകലാശാലയുടെ പ്രസിദ്ധീകരണങ്ങള്‍ ഇവിടെ നിന്നും ലഭിക്കും.

സര്‍വ്വകലാശാലയുടെ പുതിയ പ്രസിദ്ധീകരണങ്ങള്‍

1. മുട്ടക്കോഴികള്‍ - മുറ്റത്തും, മട്ടുപ്പാവിലും - 90 രൂപ
2. വിദേശ പഠന ഡയറക്ടറി (ണകചഏട) - 100 രൂപ
പ്രസിദ്ധീകരണങ്ങള്‍ കൊറിയറില്‍ ലഭിക്കാന്‍ വിലയോടൊപ്പം അധികമായി 20 രൂപ മണി ഓര്‍ഡറായി ഡയറക്ടറേറ്റ് ഓഫ് എന്റര്‍പ്രണര്‍ഷിപ്പ്, ക്യാമ്പ് ഓഫീസ്, മണ്ണുത്തി, തൃശ്ശൂര്‍ - 680 651 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.

പാല്, പാലുല്പന്നങ്ങള്, ഇറച്ചി ഇറച്ചിയുല്പന്നങ്ങള് എന്നിവ യഥാക്രമം മണ്ണുത്തിയിലെ ഡയറിപ്ലാന്റ്, മീറ്റ് പ്ലാന്റ് എന്നിവയില്‍ നിന്നും ലഭിക്കും. വെള്ളത്തിന്റെ ഗുണനിലവാരം വിലയിരുത്തുന്നതിനായുള്ള ടെസ്റ്റുകള്‍ മണ്ണുത്തിയിലെ വെറ്ററിനറി പബ്ലിക്ക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിലും, കാലിത്തീറ്റയുടെ ഗുണമേന്മ വിലയിരുത്തുന്ന സംവിധാനം മണ്ണുത്തിയിലെ ആനിമല്‍ ന്യൂട്രീഷന്‍ വിഭാഗത്തിലുമുണ്ട്.

വിദഗ്ദ രോഗനിര്‍ണ്ണയത്തിനും, ചികിത്സക്കും വിപുലമായ സൗകര്യം മണ്ണുത്തി, കൊക്കാല (തൃശ്ശൂര്‍), പൂക്കോട് എന്നിവിടങ്ങളിലെ ആശുപത്രികളിലും, ലബോറട്ടറികളിലുമുണ്ട്.

ഐശ്വര്യ പദ്ധതി

കേരള വെറ്ററിനറി സര്‍വ്വകലാശാല മുട്ടയുത്പാദനത്തിലെ സ്വയം പര്യാപ്തതയ്ക്കായി രൂപം നല്‍കിയിട്ടുള്ള പദ്ധതിയാണ് ഐശ്വര്യ പദ്ധതി. സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത അതുല്യ (ഐ.എല്‍.എം.) എന്ന അത്യുത്പാദന ശേഷിയുള്ള വൈറ്റ് ലഗോണ്‍ സങ്കരയിനം കോഴികളെയാണ് ഈ പദ്ധതിയിലൂടെ വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഘട്ടം ഘട്ടമായി കേരളത്തിലെ എല്ലാ ജില്ലകളിലും ഗ്രാമ-നഗര ഭേദമെന്യേ അതുല്യ കോഴികളെ വ്യാപിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ആദ്യമായാണ് വ്യാവസായിക ഉല്പാദനം ലക്ഷ്യമിട്ട് ഉരുത്തിരിച്ചിട്ടുള്ള കോഴികളെ കേരളത്തിലെ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഗുണനിലവാരമുള്ള സമീകൃത തീറ്റ നല്കി കോഴികളെ വളര്‍ത്തുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. കേരളത്തില്‍ പ്രചാരത്തിലുള്ള അടുക്കള മുറ്റത്തെ കോഴിവളര്‍ത്തലിനെ അപേക്ഷിച്ച് ചെലവേറുമെങ്കിലും ഉയര്‍ന്ന ഉല്‍പ്പാദനവും പുത്തന്‍ സാങ്കേതിക വിദ്യ മൂലമുള്ള ജോലി ലഘൂകരണം കൊണ്ട് ഏതു വിഭാഗം ജനങ്ങള്‍ക്കും സ്വീകാര്യമാകുന്ന രീതിയിലാണ് ഇത് നടപ്പിലാക്കുന്നത്.

പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് അഞ്ച് അതുല്യ കോഴികളെയും ഒരു ഗാര്‍ഹിക കൂടും സര്‍വ്വകലാശാല നല്‍കും. ഗുണനിലവാരമുള്ള കോഴിത്തീറ്റ നല്കി വളര്‍ത്തുകയാണെങ്കില്‍ പ്രതിവര്‍ഷം 1500 മുട്ടകളെങ്കിലും ഒരു വീട്ടില്‍ ഉത്പാദിപ്പിക്കാനാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ തൃശ്ശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് കോഴിവളര്‍ത്തലില്‍ പരിശീലനവും മാര്‍ഗ്ഗ നിര്‍ദ്ദേശവും നല്‍കും. മൃഗസംരക്ഷണവകുപ്പിന്റെ സഹകരണത്തോടെ പഞ്ചായത്ത് / നഗരസഭ മൃഗാശുപത്രികളുടെ പങ്കാളിത്തം ഉറപ്പു വരുത്തി കര്‍ഷകര്‍ക്ക് പ്രാദേശികമായി സാങ്കേതിക സഹായം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ മുട്ട വിപണന ശൃംഖലയും അതുല്യ നേഴ്സറികളും സ്ഥാപിക്കുന്നതിനുള്ള അനുബന്ധ നടപടികളും പദ്ധതിയുടെ ഭാഗമായി കൈക്കൊള്ളും. 3500 രൂപയാണ് മൊത്തം പദ്ധതി ചെലവ്.

മുട്ടക്കോഴി ഇനങ്ങള്‍

വെറ്ററിനറി സര്‍വ്വകലാശാലയുടെ പൗള്‍ട്രി ഫാമില്‍ പരിപാലിക്കുന്ന വിവധ ഇനങ്ങള്‍ മുട്ടക്കോഴികള്‍

അതുല്യ

ഗ്രാമലക്ഷ്മി

ഗ്രാമശ്രീ

ന്യൂഹാംഷെയര്‍

റോഡ് ഐലന്റ് റെഡ്

ദേശി ക്രോസ്

ഗിരിരാജ

കടക്കനാഥ്

ആസ്ട്രലോര്പ്പ്

അലങ്കാരക്കോഴികള്‍

പോളിഷ് കാപ്പ്

ഇറ്റാലിയന്‍ ബാന്റം

കൊച്ചിന് ബാന്റം

ഗോള്‍ഡന്‍ ബാന്റം

ജപ്പാനീസ് ബാന്റം

ഓള്‍ഡ് ഇംഗ്ലീഷ് ഗെയിം

ആഷ് ഇംഗ്ലീഷ് ഗെയിം

വൈറ്റ് ഫ്രിസില്സ്

മില്ലി ഫ്ലൂവര്‍ ബൂട്ടഡ്

വൈറ്റ് സില്‍ക്കി

ഗോള്‍ഡന്‍ സില്‍ക്കി

താറാവുകള്‍

ചാര

ചെമ്പല്ലി

വൈറ്റ് പെക്കിന്

മസ്കവി

ടര്‍ക്കി കോഴികള്‍

ബ്രോണ്‍സ്

ലാവന്‍ഡര്‍

കാടകള്‍

വാത്തകള്‍

വില്‍പ്പനയ്ക്കായി ലഭ്യമായവ

താഴെ പറയുന്ന ഉല്‍പ്പന്നങ്ങള്‍ കര്‍ഷകര്‍ക്ക് സര്‍വ്വകലാശാലയുടെ വില്‍പ്പന വിഭാഗത്തില്‍ വിലയ്ക്ക് ലഭിക്കുന്നതാണ്. സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിധേയമായി വിലകള്‍ അതാതു കാലത്ത് പുതുക്കി നിശ്ചയിക്കപ്പെടുന്നു. എല്ലാ വെള്ളിയാഴ്ചകളിലുമാണ് ഒരു ദിവസം പ്രായമുളഅള കോഴിക്കുഞ്ഞുങ്ങളുടെ വില്‍പ്പന. നൂറിലേറെ കോഴികളെ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് മുന്‍കൂര്‍ ബുക്കിംഗ് സൗകര്യമുണ്ട്. അതിനായി തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വില്‍പ്പന കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി സമയങ്ങളില്‍ 0487 - 2371178, 0487 - 2370344* 300 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. ഇതിനു പുറമെ സര്‍വ്വകലാശാലയുടെ കീഴിലുള്ള റിവോള്‍വിംഗ് ഫണ്ട് ഹാച്ചറിയില്‍ നിന്നും കോഴിക്കുഞ്ഞുങ്ങളേയും കാടക്കുഞ്ഞുങ്ങളേയും ലഭിക്കും.

പൗള്‍ട്രി ഫാമില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍.

നിലവില്‍ സര്‍വ്വകലാശാല പൗള്‍ട്രി ഫാമിന്റെ വില്‍പ്പനകേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍.

കൊത്തുമുട്ടകള്‍

ഭക്ഷ്യമുട്ടകള്‍

ഒരു ദിവസം പ്രായമായ കോഴി, താറാവ്, കാട, ടര്‍ക്കി, അലങ്കാരക്കോഴി, ഗിനിക്കോഴി കുഞ്ഞുങ്ങള്‍ (പൂവനും, പിടയും)

മാതൃകോഴികള്‍

ഭ്യൂണാവസ്ഥയിലുള്ള മുട്ടകള്‍

വളര്‍ച്ചയെത്തിയ കോഴികള്‍ (ഇറച്ചി വിലയ്ക്ക്)

കോഴി വളം

ചിന്നിയ മുട്ടകള്‍ (കുറഞ്ഞ വിലയ്ക്ക്)

എന്നിവ പൊതുജനങ്ങള്‍ക്ക് വില്‍പ്പന കേന്ദ്രത്തില്‍ നിന്നും വിലയ്ക്ക് ലഭി ക്കുന്നു. കൂടുതല്‍ ഇനങ്ങളെ ആവശ്യമുള്ളവര്‍ മുന്‍കൂര്‍ ബുക്കിംഗ് സൗകര്യം ഉപയോഗിക്കുവാന്‍ താല്പര്യപ്പെടുന്നു.

എ.ഐ.സി.ആര്.പി പൗള്‍ട്രിയില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍

അതുല്യകോഴികളുടെ ഭക്ഷ്യമുട്ടകള്‍

കൊത്തുമുട്ടകള്‍

ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങള്‍

മാതൃകോഴികള്‍

വളര്‍ച്ചയെത്തിയ കോഴികള്‍

ചിന്നിയ മുട്ടകള്‍ (കുറഞ്ഞ വിലയ്ക്ക്)

കോഴി വളം

എന്നിവ പൊതുജനങ്ങള്‍ക്ക് ലഭ്യമാണ്.

സര്‍വ്വകലാശാലയുടെ ബന്ധപ്പെടേണ്ട ടെലിഫോണ്‍ നമ്പറുകള്‍

രജിസ്ട്രാര്‍ - 0487 2373043, 04936-256380
ഡയറക്ടര്‍ അക്കാദമിക് ആന്റ് റിസര്‍ച്ച് - 0487 - 2373644
ഡയറക്ടര്‍, വിജ്ഞാനവ്യാപന വിഭാഗം - 0487 - 2376644
സര്‍വ്വകലാശാലയുടെ വെബ് സൈറ്റ് - ംംം.സ്മൗെ.മര.ശി

വെറ്ററിനറി സര്‍വ്വകലാശാല
പൗള്‍ട്രി ഉന്നത പഠന കേന്ദ്രം,
വെറ്ററിനറി കോളേജ്, മണ്ണുത്തി,
ഫോണ്‍ : 0487-2370337, 9447235947

എ.ഐ.സി.ആര്.പി ഓണ്‍ പൗള്‍ട്രി,
വെറ്ററിനറി കോളേജ്, മണ്ണുത്തി
ഫോണ്‍: 0487-2370237, 9895150658

പൗള്‍ട്രി വില്‍പ്പനവിഭാഗം
വെറ്ററിനറി കോളേജ്, മണ്ണുത്തി - 0487 - 2371178
ഐശ്വര്യ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍
ഫോണ്‍ : 9446096855, 9446173016

കടപ്പാട് : ഡോ. ടി.പി. സേതുമാധവന്