# ഐസക്ക് ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണോ ?

ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

# ബഹിരാകാശത്ത് നിന്ന് ചൈനയിലെ വന്മതില് കാണുവാന്‍ കഴിയുമോ ?

ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

#തൈരും മീനും, മോരും മുതിരയും ഒന്നിച്ചു കഴിക്കാന്‍ പാടില്ല

വയറില്‍ സ്ഥലം ഉണ്ടെങ്കില്‍ പോത്തിറച്ചിയും പന്നി ഇറച്ചിയും പാലും കഴിക്കാം.

# മനുഷ്യന് കുരങ്ങനില്‍ നിന്നും പരിണമിച്ചു ഉണ്ടായതാണ് ?

അല്ല, ഒരു ഉദാഹരണം പറയാം, അരിമാവ് കൊണ്ട് ദോശ ഉണ്ടാക്കുന്നു, പുട്ട് ഉണ്ടാക്കുന്നു , ഇഡ്ഡലി ഉണ്ടാക്കുന്നു, പുട്ട് ഉണ്ടാക്കുന്നതിനും ദോശ ഉണ്ടാക്കുന്നതിനും ഇഡ്ഡലി ഉണ്ടാക്കുന്നതിനും പൊതു പൂര്വികന് ആയ മാവ് വേണം, എന്നാല്‍ ആ പൊതു പൂര്വികന് മൂന്നു വെത്യസ്ത പാത്രങ്ങളില്‍ വെത്യസ്ത താപനിലയില്‍ എത്തിയപ്പോള്‍ മൂന്നു രൂപങ്ങള്‍ ആയി. പക്ഷേ മൂന്നു പേരുടെയും ജനിതകം ഒന്ന് തന്നേ ആണ്. അല്ലാതെ പുട്ട് കുറെ കാലം കഴിയുമ്പോള്‍ ദോശയും ഇഡ്ഡലിയും ആകുന്നതല്ല. മനുഷ്യനും കുരങ്ങനും ഒരു പൊതു പൂര്വികന് ഉണ്ടായിരുന്നിരിക്കാം, ലക്ഷ കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് ആ പൊതു പൂര്വികനില് നിന്നും ഇന്നത്തെ മനുഷ്യനും ഇന്നത്തെ കുരങ്ങും ഉണ്ടായി. അല്ലാതെ കുരങ്ങു ലക്ഷകണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്നത്തെത് പോലെ തന്നെ ആയിരുന്നു ഇരുന്നത് അതില്‍ നിന്നും ആണ് മനുഷ്യന് ഉണ്ടായതു എന്ന് ആരെങ്കിലും പഠിപ്പിച്ചാല്‍ അത് തെറ്റാണ്.

#അപസ്മാരം വന്നാല്‍ ഇരുമ്പ് കയ്യില്‍ പിടിപ്പിക്കണം.

തികച്ചും അബദ്ധ ധാരണ- ഇത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ല.

#പട്ടി കടിച്ചാല്‍ നാരങ്ങ കഴിക്കാന്‍ പാടില്ല

നാരങ്ങ കഴിച്ചാല്‍ നാരങ്ങയുടെ രുചി ഉണ്ടാകും എന്നല്ലാണ്ട് മറ്റൊന്നും തന്നെ ഇല്ല.

# ഇരട്ട പഴം കഴിച്ചാല്‍ ഇരട്ട കുട്ടികള്‍ ഉണ്ടാകും.

പശു സാധാരണ ഒരു കുട്ടിയെ ആണല്ലോ പ്രസവിക്കുക. പശുവിനു കുറെ ഇരട്ട പഴം കൊടുത്ത് രണ്ടു കുട്ടികള്‍ ഉണ്ടാകുമോ എന്ന് നിങ്ങള്‍ക്കും പരീക്ഷിക്കാം .

#അരാഞ്ഞാണം ഇട്ടാല്‍ അരക്ക് ഷെയിപ്പ് ഉണ്ടാകും

ജുവലറി കടക്കാരുടെ പരസ്യം എന്നല്ലാണ്ട് എന്ത് പറയാന്‍.

# തേനും വയമ്പും കുങ്കുമവും സ്വര്‍ണ്ണവും ഓക്കേ അരച്ച് കൊടുത്താല്‍ കുട്ടിക്ക് വെള്ള നിറം ഉണ്ടാകും?

മഞ്ഞള്‍ പൊടി കൊടുത്താല്‍ കുഞ്ഞു മഞ്ഞച്ചു പോകും, മുളക് പൊടി കൊടുത്താല്‍ ചുവന്നു പോകും എന്നൊക്കെ വിശ്വസിക്കുന്ന ശാസ്ത്ര ബോധം ആണെങ്കില്‍ ഇതും വിശ്വസിക്കാം.

#ചൂയിംഗം ഇറക്കിയാല്‍ ഏഴു വര്‍ഷം ഇടുക്കും ദഹിക്കാന്‍ ?

ഏഴു ദിവസം പോലും വേണ്ട, കൂടിയാല്‍ രണ്ടു ദിവസം മതി പുറത്തു പോകുവാന്‍.

#ആണ് കുട്ടി ഉണ്ടാവാത്തതിന് കാരണം പെണ്ണുങ്ങള് ആണ്.

കുട്ടി ആണാണോ പെണ്ണാണോ എന്ന് തീരുമാനിക്കുന്നത് പുരുഷന്റെ ബീജം ആണ്. അതില്‍ സ്ത്രീകള്‍ക്ക് പങ്കില്ല. അമ്മായിയമ്മയുടെ വിവരക്കേടിനു നിന്ന് കൊടുക്കേണ്ടതില്ല എന്ന് സാരം.