ഇന്ത്യയിലെ എല്ലാ സര്‍വകലാശാലകളിലെയും മുഴുവന്‍ സമയ ഗവേഷണവിദ്യാര്‍ത്ഥികള്‍ക്കും പ്രധാനമന്ത്രിയുടെ സ്കോളര്‍ഷിപ്പിന് ( Prime Minister's Research Fellowship -PMRY) അപേക്ഷിക്കാമെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് വ്യക്തമാക്കി. വെള്ളിയാഴ്ച നടന്ന വൈസ് ചാന്‍സലര്‍മാരുടെ ത്രിദിന ദേശീയ സമ്മേളനത്തിലാണ് മന്ത്രി പ്രകാശ് ജാവദേക്കര്‍ ഇക്കാര്യം അറിയിച്ചത്. പ്രതിമാസം എഴുപതിനായിരം രൂപയായിരിക്കും സ്കോളര്‍ഷിപ്പ് തുക. രണ്ട് ലക്ഷം രൂപയുടെ വാര്‍ഷിക സ്കോളര്‍ഷിപ്പിന് പുറമേയാണിത്.

തുടക്കത്തില്‍ മുഴുവന്‍ സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്കും അര്ഹതയുണ്ടാവുമെങ്കിലും ഭാവിയില്‍ ഐ.ഐ.ടി, എന്‍.ഐ.ടി, ഐ.ഐ.എസ്.ഇ.ആര് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും ലഭ്യമാവുക.

കടപ്പാട്: മലയാളം എക്സ്പ്രെസ്സ്