തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ജോബ് പോര്‍ട്ടല്‍ നിലവില്‍ വന്നതായി മന്ത്രി ടി പി രാമകൃഷ്ണന്. വിവിധ മേഖലകളിലെ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തി അനുയോജ്യമായവ തെരഞ്ഞെടുക്കാന്‍ ജോബ് പോര്‍ട്ടല്‍ സഹായിക്കും. തൊഴിലന്വേഷകരും തൊഴില്‍ദായകരും മറ്റു സേവനദാതാക്കളും ഒരേ പ്ലാറ്റ്ഫോമില്‍ വരുന്നു എന്നതാണ് ജോബ്പോര്ട്ടലിന്റെ സവിശേഷത. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലന്വേഷകര്‍ക്ക് അടിസ്ഥാനതലംമുതല്‍ മാനേജ്മെന്റ് തലംവരെയുള്ള മേഖലകളിലെ തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ കഴിയും.

ആരോഗ്യമേഖലയില്‍ ഡോക്ടര്‍മാരും നേഴ്സുമാരും മറ്റു വിഭാഗങ്ങളില്‍പെട്ട ജോലിക്കാരും ഉള്‍പ്പെടെയുള്ളവരെ സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന നേരിട്ട് റിക്രൂട്ട് ചെയ്യാന്‍ കുവൈത്തും ഖത്തറും താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യമേഖലയില്‍ കേന്ദ്രീകരിച്ച് റിക്രൂട്ട്മെന്റ് നടത്തുന്ന ഒഡെപെക്ക് ഇതരമേഖലകളിലേക്കു കൂടി പ്രവേശിക്കുകയാണ്.

കടപ്പാട്: ദേശാഭിമാനി