കാർഷിക പഠനത്തിന് ALL INDIA ENTRANCE EXAMINATION FOR ADMISSION (AIEEA)

അനന്ത സാധ്യതകളിലേക്ക് വഴി തുറക്കുന്ന ഒന്നാണ് കാർഷിക പഠനം. രാജ്യത്തെ മികച്ച കാർഷിക സർവ്വകലാശാലകളില്‍ പ്രവേശനം നേടുവാനായാല്‍ അത് ഉന്നത കരിയറിലേക്കുള്ള വാതിലായിരിക്കും. കേന്ദ്ര കൃഷി വകുപ്പ് മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രിക്കള്‍ച്ചർ റിസേർച്ച് ആന്‍ഡ് എഡ്യൂക്കേഷന്‍ (DARE) ന്റെ കീഴിലുള്ള ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചർ റിസേർച്ചിനാണ് (ICAR) അഗ്രിക്കള്‍ച്ചർ കോഴ്സുകളുടെ നിയന്ത്രണം. ഡോ. രാജേന്ദ്ര പ്രസാദ് സെന്‍ട്രല്‍ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി, റാണി ലക്ഷ്മിഭായി സെന്‍ട്രല്‍ അഗ്രിക്കള് യൂണിവേഴ്സിറ്റി, ഭൂവനേശ്വർ സെന്‍ട്രല്‍ ആഗ്രി ആന്‍ഡ് ടെക്നോളജി യൂണിവേഴ്സിറ്റി തുടങ്ങി കേരളാ കാർഷിക സർവ്വകലാശാല ഉള്‍പ്പെടെ 42 കാർഷിക സർവ്വകലാശാലകളില്‍ UG കോഴ്സുകളുണ്ട്. 10 വിഷയങ്ങളിലാണ് ഈ കോഴ്സുകള്‍. ഈ യൂണിവേഴ്സിറ്റികളിലെ ആകെ സീറ്റിന്റെ 15 ശതമാനം കേന്ദ്ര ക്വാട്ടായും ബാക്കി 85 ശതമാനംവും സംസ്ഥാന ക്വോട്ടയും ആണ്. കേന്ദ്ര ക്വോട്ടാ സീറ്റുകള്‍ 2000 ത്തിലധികമുണ്ട്.

ഇതിന്റെ പ്രവേശനത്തിന് നീറ്റ് മാതൃകയില്‍ നടത്തുന്ന പ്രവേശന പരീക്ഷയാണ്ALL INDIA ENTRANCE EXAMINATION FOR ADMISSION (AIEEA) എന്നത്. ഹരിയാനയിലെ നാഷണല്‍ ഡയറി സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലേയും ഝാന്‍സിയിലെ റാണി ലക്ഷ്മിഭായി സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലേയും മുഴുവന്‍ സീറ്റിലും AIEEA വഴിയാണ് പ്രവേശനം. AIEEA എന്നത് ഒരു എന്‍ട്രന്‍സ് പരീക്ഷ മാത്രമല്ല ഒരു സ്കോളർഷിപ്പ് പരീക്ഷ കൂടിയാണ്. AIEEAപരീക്ഷയിലൂടെ ഡിഗ്രി കോഴ്സുകള്‍ക്ക് പ്രവേശനം ലഭിക്കുന്നവർക്കെല്ലാം സ്കോളർഷിപ്പ് ലഭിക്കും. പന്ത്രണ്ടാം പഞ്ച വത്സര പദ്ധതിയില്‍ അഗ്രിക്കള്‍ച്ചർ ഉപരി പഠനവും ഗവേഷണവും പരിപോഷിപ്പിക്കുവാന്‍ ഏർപ്പെടുത്തിയ NTS (National Talent Scholarship) പ്രതിമാസം 2000 രൂപ AIEEA വഴി പ്രവേശനം ലഭിക്കുന്ന എല്ലാവർക്കും ലഭിക്കും. തുടർ പഠനത്തിന് ജൂനിയർ/സീനിയർ ഫെലോഷിപ്പ്, CSIRഫെലോഷിപ്പ് എന്നിവയും ഉണ്ട്. AIEEA എന്നത് 150 മിനിട്ട് ദൈർഖ്യമുള്ള ഒബ്ജക്ടീവ് പരീക്ഷയാണ്.

വിവിധ കോഴ്സുകള്‍ക്കായി 2 സ്ട്രീമുകള്‍ ഉണ്ട്

സ്ട്രീം A

അഗ്രിക്കള്‍ച്ചർ, ഹോർട്ടികള്‍ച്ചർ, ഫിഷറീസ്, ഫോറസ്ട്രി, കമ്യൂണിറ്റ് സയന്‍സ്, സെറികള്‍ച്ചർ എന്നീ കോഴ്സുകള്‍ക്ക്.

ബയോളജി, കെമിസ്ട്രി, ഫിസിക്സ് വിഷയങ്ങളില്‍ നിന്നും 60 വീതം ഒബ്ജക്ടീവ് ചോദ്യങ്ങള്‍.

സ്ട്രീം B

അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനിയറിങ്ങ്, ഡയറി ടെക്നോളജി, ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി എന്നീ കോഴ്സുകളിലേക്ക്

മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ച്ടി എന്നീ വിഷയങ്ങളില നിന്ന് 60 ചോദ്യങ്ങള്‍

രണ്ട് സ്ട്രീമിലും ശരിയുത്തരത്തിന് 4 മാർക്കും തെറ്റിന് നെഗറ്റീവ് 1 മാർക്കും ലഭിക്കും. യോഗ്യതാ മാർക്കും 50 ശതമാനം ആണ്. 500 ല്‍ കൂടുതല്‍ മാർക്ക് നേടാനായാല്‍ നല്ല കോളേജില്‍ പ്രവേശനം ഉറപ്പാക്കാം.

വിശദാംശങ്ങള്‍ക്ക് https://icarexam.net/ കാണുക.

ആർക്കിടെക്ചർ, പ്ലാനിങ്ങ് പഠനത്തിനായൊരു ഉന്നത സ്ഥാപനം – CEPT

ആർക്കിടെക്ചർ, പ്ലാനിങ്ങ് പോലുള്ള ക്രിയേറ്റീവ് കോഴ്സുകള്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നാവുമ്പോള്‍ അതിന് വില കൂടും. ഇത്തരത്തിലുള്ളയൊരു ഉന്നത സ്ഥാപനമാണ് സെന്റർ ഫോർ പ്ലാനിങ്ങ് &ടെക്നോളജി എന്നത്. അണ്ടർ ഗ്രാജ്വേറ്റ് മുതല്‍ പി എച്ച് ഡി വരെ ഇവിടെ ചെയ്യുവാന്‍ കഴിയുമെന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രത്യേകത. ഗുജറാത്തിലെ അഹമ്മദാബാദിലാണ് ഈ സ്ഥാപനം. 1962 ലാണ് ഇത് സ്ഥാപിതമായത്. പകുതി സീറ്റുകള്‍ ഗുജറാത്ത് സ്റ്റേറ്റ് കോട്ടയും പകുതി സീറ്റുകള്‍ ഓള് ഇന്ത്യാ കോട്ടയും ആണ്. ബിആർക്കിന് ശേഷം പി ജി ചെയ്യുന്നവർക്കുള്ള ഏറ്റവും നല്ല ഓപ്ഷനിലൊന്നാണ് CEPT.
പ്രോഗ്രാമുകള്‍
ഫാക്കല്‍റ്റി ഓഫ് ആർക്കിടെക്ചർ, ഫാക്കല്‍റ്റി ഓഫ് പ്ലാനിങ്ങ്, ഫാക്കല്‍റ്റി ഓഫ് ടെക്നോളജി, ഫാക്കല്‍റ്റി ഓഫ് ഡിസൈന്‍, ഫാക്കല്‍റ്റി ഓഫ് മാനേജ്മെന്റ് എന്നിങ്ങനെയാണ് ഡിപ്പാർട്ടമെന്റുകള്‍.
ഫാക്കല്‍റ്റി ഓഫ് ആർക്കിടെക്ചർ
1. ബാച്ചിലർ ഓഫ് ആർക്കിടെക്ചർ
ആകെ 80 സീറ്റാണുള്ളത്. മാത്തമാറ്റിക്സ് പഠിച്ച് 50 ശതമാനം മാർക്കോടെ പ്ലസ് ടുവാണ് യോഗ്യത. 50 ശതമാനം മാർക്കോടെയുള്ള എഞ്ചിനിയറിങ്ങ് ഡിപ്ലോമയായാലും മതിയാകും. മാത്തമാറ്റിക്സ് പഠിച്ച് 50 ശതമാനം മാർക്കോടെയുള്ള International Baccalaureate Diploma യും അംഗീകരിക്കും.National Aptitude Test in Architecture (NATA) യുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
2. M Arch in Architecture Design
50 ശതമാനം മാർക്കോടെയുള്ള ആർക്കിടെക്ചർ ബിരുദമാണ് യോഗ്യത. 2 വർഷമാണ് കാലാവധി.
3. M Arch/MA in Conservation & Regeneration
55 ശതമാനം മാർക്കോടെ (B.Arch), urban design, planning (B.Plan), design (BID – five years), archaeology (MA), structural engineering (BE/ B.Tech), civil engineering (B.E/B.Tech.), Bachelors in construction Technology (BCT) എന്നിവയിലേതെങ്കിലും യോഗ്യത വേണം. 2 വർഷമാണ് കാലാവധി.
4. M Arch/MA in Architectural History & Design
55 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയാണ് യോഗ്യത.

5. MASTER OF LANDSCAPE ARCHITECTURE / DESIGN

റൂറല്‍, അർബന്‍ പ്ലാനിങ്ങില്‍ ഏറ്റവും പ്രധാനപ്പെട്ടയൊന്നാണ് ലാന്‍ഡ്സ്കേപ് ഡിസൈന്‍ എന്നത്. ഇത് വെറും ഗാർഡന് ഡിസൈനിങ്ങ് അല്ല. MASTER OF LANDSCAPE ARCHITECTURE ന് ആർക്കിടെച്റിലോ ഇന്റീരിയർ ഡിസൈനിലോ ഉള്ള ഡിഗ്രിയാണ് ആവശ്യം. MASTER OF LANDSCAPE DESIGN ന് BOTANY, ECOLOGY, HORTICULTURE, GEOGRAPHY, AGRICULTURE, FORESTRY, GEOLOGY, HYDROLOGY എന്നിവയിലേതിലെങ്കിലുമുള്ള പി ജി ബിരുദോ, സിവില്‍ എഞ്ചിനിയിറിങ്ങലോ, പ്ലാനിങ്ങിലോ ഉള്ള നാലു വർഷത്തെ ഡിഗ്രിയോ ആണ് ആവശ്യം.

6. MPHIL/PHD IN ARCHITECTURE

ARCHITECTURE, ARCHITECTURAL DESIGN, CONSERVATION, HISTORY & THEORY, OR LANDSCAPE ARCHITECTURE എന്നിവയിലേതിലെങ്കിലുമുള്ള പി ജി ബിരുദമാണ് യോഗ്യത. (SOCIOLOGY, ANTHROPOLOGY, ECONOMICS, ENVIRONMENTAL STUDIES, HISTORY), ART HISTORY OR CIVIL ENGINEERING എന്നിവയിലുള്ള പി ജി ബിരുദമായാലും മതിയാകും. എന്നാലിവർ ഒരു വർഷത്തെ ബ്രിഡ്ജ് കോഴ്സു ചെയ്തിരിക്കണമെന്നുണ്ട്.

ഫാക്കല്‍റ്റി ഓഫ് ഡിസൈന്‍ 1. ബാച്ചിലർ ഓഫ് ഇന്റീരിയർ ഡിസൈന്‍
ഇന്റീരിയർ ഡിസൈനില്‍ ഡിഗ്രിയെടുക്കുവാന്‍ ചുരുക്കം ചില സ്ഥാപനങ്ങളിലേ അവസരമുള്ളു. 4 വർഷത്തെയാണ് ഇവിടുത്തെ കോഴ്സ്. 60 സീറ്റാണുള്ളത്. മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവ പഠിച്ച് 50 ശതമാനം മാർക്കോടെ പ്ലസ് ടുവാണ് മതിയായ യോഗ്യത.

2. BACHELOR OF DESIGN (BUILDING PRODUCTS AND SYSTEMS/FURNITURE)

60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള പ്ലസ്ടുവോ, 60 ശതമാനം മാർക്കോടെ CIVIL, MECHANICAL, ARCHITECTURE, OR ARCHITECTURAL ASSISTANTSHIP എന്നിവയിലുള്ള ഡിപ്ലോമയോ ആണ് യോഗ്യതയായി വേണ്ടുന്നത്.

3. MASTER OF DESIGN IN INTERIOR DESIGN

55 ശതമാനം മാർക്കോടെ Interior Design or Interior Architecture or Design or equivalent, Architecture, Construction Technologyഎന്നിവയിലേതിലെങ്കിലുമുള്ള ഡിഗ്രിയോ, Interior Design ല്‍ നാല് വർഷത്തെ ഡിപ്ലോമയോ ആണ് വേണ്ടുന്ന യോഗ്യത.

4. INTERNATIONAL MASTER OF INTERIOR ARCHITECTURAL DESIGN

55 ശതമാനം മാർക്കോടെ Interior Design or Interior Architecture or Design or equivalent, Architecture, Construction Technologyഎന്നിവയിലേതിലെങ്കിലുമുള്ള ഡിഗ്രിയോ, Interior Design ല്‍ നാല് വർഷത്തെ ഡിപ്ലോമയോ ആണ് വേണ്ടുന്ന യോഗ്യത.

5. MASTER OF DESIGN IN FURNITURE DESIGN

ARCHITECTURE , INDUSTRIAL DESIGN & FURNITURE DESIGN, എന്നിവയിലുള്ള ഡിഗ്രിയോ INTERIOR DESIGN OR INTERIOR ARCHITECTURE OR DESIGN എന്നിവയിലുള്ള ഡിഗ്രിയോ 4 വർഷത്തെ ഡിപ്ലോമയോ ആണ് വേണ്ടുന്ന യോഗ്യത.

6. MASTER OF DESIGN IN BUILDING PRODUCTS AND SYSTEMS

55 ശതമാനം മാർക്കോടെ INTERIOR DESIGN OR INTERIOR ARCHITECTURE OR DESIGN (INDUSTRIAL DESIGN, FURNITURE DESIGN, EXHIBITION DESIGN) ,ARCHITECTURE, CONSTRUCTION TECHNOLOGY (FIVE-YEAR PROGRAM) OR BE (CIVIL), BE(MECHANICAL), BE(PRODUCTION), എന്നിവയിലേതിലെങ്കിലുമുള്ള ഡിഗ്രിയാണ് യോഗ്യത.

ഫാക്കല്‍റ്റി ഓഫ് പ്ലാനിങ്ങ്

1. BACHELOR OF URBAN DESIGN

50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള പ്ലസ് ടുവോ, എഞ്ചിനിയറിങ്ങ് ഡിപ്ലോമയോ ആണ് യോഗ്യത. 40 സീറ്റാണുള്ളത്.

2. MASTER OF URBAN PLANNING

55 ശതമാനം മാർക്കോടെ ARCHITECTURE, CIVIL ENGINEERING/ ENVIRONMENTAL ENGINEERING,,CONSTRUCTION TECHNOLOGY, എന്നിവയിലേതിലെങ്കിലുമുള്ള ഡിഗ്രിയോ, GEOMATICS/GEO-INFORMATICS/GEOGRAPHICAL INFORMATION SYSTEM,GEOGRAPHY, ECONOMICS എന്നിവയിലേതിലെങ്കിലുമുള്ള പി ജി ബിരുദമോ ആണ് മതിയായ യോഗ്യത.

3. MASTER OF URBAN TRANSPORT SYSTEMS

55 ശതമാനം മാർക്കോടെ ARCHITECTURE, CIVIL ENGINEERING/ ENVIRONMENTAL ENGINEERING,,CONSTRUCTION TECHNOLOGY, PLANNINGഎന്നിവയിലേതിലെങ്കിലുമുള്ള ഡിഗ്രിയോ GEOMATICS/GEO-INFORMATICS/GEOGRAPHICAL INFORMATION SYSTEM,GEOGRAPHY, ECONOMICS,MATHEMATICS/STATISTICS/OPERATIONS RESEARCHഎന്നിവയിലുള്ള പി ജിയോ ആണ് മതിയായ യോഗ്യത.

4. MASTER OF URBAN INFRASTRUCTURE

55 ശതമാനം മാർക്കോടെ ARCHITECTURE, CIVIL ENGINEERING/ ENVIRONMENTAL ENGINEERING,,CONSTRUCTION TECHNOLOGY, PLANNINGഎന്നിവയിലേതിലെങ്കിലുമുള്ള ഡിഗ്രിയോ GEOGRAPHY, ECONOMICS, SOCIOLOGY, SOCIAL WORKSഎന്നിവയിലേതിലെങ്കിലുമുള്ള പി ജി ആണ് യോഗ്യത.

5. MASTER OF URBAN HOUSING

55 ശതമാനം മാർക്കോടെ ARCHITECTURE, CIVIL ENGINEERING/ ENVIRONMENTAL ENGINEERING,,CONSTRUCTION TECHNOLOGY, PLANNINGഎന്നിവയിലേതിലെങ്കിലുമുള്ള ഡിഗ്രിയോ GEOGRAPHY, ECONOMICS, SOCIOLOGY, SOCIAL WORKSഎന്നിവയിലേതിലെങ്കിലുമുള്ള പി ജി ആണ് യോഗ്യത.

6. MASTER OF URBAN DESIGN

55 ശതമാനം മാർക്കോടെ ആർക്കിടെക്ചറിലുള്ള ബിരുദമാണ് ഈ കോഴ്സിന് വേണ്ടുന്നത്..

7. MPHIL/PHD IN PLANNING

PLANNING (INFRASTRUCTURE, HOUSING, TRANSPORT OR ANY OTHER PLANNING PROGRAMS) OR IN URBAN DESIGN OR URBAN MANAGEMENT എന്നിവയിലേതിലെങ്കിലുമുള്ള പി ജി ബിരുദമാണ് അടിസ്ഥാന യോഗ്യത. GEOGRAPHY/ SOCIOLOGY/ ECONOMICS/ GIS/GEOMATICS/ ENVIRONMENTAL SCIENCE /CLIMATE STUDIES/ SOCIAL WORK/ DEVELOPMENT STUDIES/ POLICY STUDIES/ POLITICAL SCIENCEഎന്നിവയിലെ പി ജി ബിരുദമുള്ളവർക്കും ചേരുവാന്‍ കഴിയും. എന്നാലിവർ ഒരു വർഷത്തെ ബ്രിഡ്ജ് കോഴ്സു ചേയ്യേണ്ടതായിട്ടുണ്ട്.

ഫാക്കല്‍റ്റി ഓഫ് ടെക്നോളജി

1. BACHELOR OF CONSTRUCTION TECHNOLOGY

5 വർഷമാണ് ഈ കോഴ്സിന്റെ കാലാവധി. ബിരുദ തലത്തില്‍ കണ്‍സ്ട്രക്ഷന്‍ ടെക്നോളജി പഠിക്കുവാന്‍ അപൂർവ്വാവസരങ്ങളേയുള്ളു. 50 ശതമാനം മാർക്കോടെ ഫിസിക്സ്, മാത്തമാററിക്സ് എന്നിവ പഠിച്ചുള്ള പ്ലസ് ടുവോ, എഞ്ചിനിയറിങ്ങ് ഡിപ്ലോമയോ ആണ് യോഗ്യത. 80 സീറ്റാണുള്ളത്.

2. MASTER OF TECHNOLOGY IN CONSTRUCTION ENGINEERING & MANAGEMENT

55 ശതമാനം മാർക്കോടെ CIVIL ENGINEERING / CONSTRUCTION TECHNOLOGY / ENVIRONMENTAL ENGINEERING / ARCHITECTURE എന്നിവയിലേതെങ്കിലുമുള്ള ബിരുദമാണ് യോഗ്യത.

3. MASTER OF TECHNOLOGY IN STRUCTURAL ENGINEERING DESIGN

CIVIL ENGINEERING/ CONSTRUCTION TECHNOLOGY / ARCHITECTURE എന്നിവയിലേതെങ്കിലുമുള്ള ബിരുദമാണ് യോഗ്യത.

4. MASTER OF TECHNOLOGY IN GEOMATICS

55 ശതമാനം മാർക്കോടെ CIVIL ENGINEERING / COMPUTER ENGINEERING / ENVIRONMENTAL ENGINEERING / ELECTRONICS AND COMMUNICATION ENGINEERING / INFORMATION TECHNOLOGY / WATER RESOURCES / AGRICULTURE / PLANNING / ARCHITECTURE എന്നിവയിലേതിലെങ്കിലുമുള്ള ബിരുദമാണ് യോഗ്യത. പ്ലസ്ടു തലത്തില്‍ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ പഠിച്ചിരിക്കണം. BASIC SCIENCE / EARTH SCIENCE / CLIMATE SCIENCE / ENVIRONMENT SCIENCE / INFORMATION TECHNOLOGY / DISASTER MANAGEMENT / GEOGRAPHY എന്നിവയിലുള്ള ബിരുദാനന്തര ബിരുദവും അംഗീകരിക്കും.

5. MASTER OF TECHNOLOGY IN BUILDING ENERGY PERFORMANCE

55 ശതമാനം മാർക്കോടെ CIVIL ENGINEERING/ MECHANICAL ENGINEERING / ELECTRICAL ENGINEERING / ENVIRONMENTAL ENGINEERING / CONSTRUCTION TECHNOLOGY / ARCHITECTURE / INTERIOR DESIGN OR INTERIOR ARCHITECTURE (FIVE-YEAR PROGRAMS ONLY)എന്നിവയിലേതിലെങ്കിലുമുള്ള ബിരുദമാണ് യോഗ്യത.

ഫാക്കല്‍റ്റി ഓഫ് മാനേജ്മെന്റ്

1. MASTER OF URBAN MANAGEMENT

55 ശതമാനം മാർക്കോടെയുള്ള ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയാണ് പ്രവേശന യോഗ്യത.

ഇത് കൂടാതെ നിരവധി ട്രെയിനിങ്ങ് പ്രോഗ്രാമുകളും ഇവിടെ നടക്കുന്നുണ്ട്.

കൂടതലറിയാന് HTTPS://CEPT.AC.IN/ സന്ദർശിക്കുക.

പൈലറ്റ് ആപ്റ്റിറ്റ്യൂഡ് ബാറ്ററി ടെസ്റ്റ്

ഇന്ത്യന്‍ എയർഫോഴ്സിന്റെ ഫ്ലൈയിങ്ങ് ബ്രാഞ്ചിലേക്കുള്ള പ്രവേശന കവാടമാണ് പൈലറ്റ് ആപ്റ്റിറ്യൂഡ് ബാറ്ററി ടെസ്റ്റ് (പി എ ബി റ്റി). മൂന്ന് ടെസ്റ്റുകളാണ് ഇതിലുള്ളത്. ഇന്‍സ്ട്രുമെന്റ് ബാറ്ററി ടെസ്റ്റ് (ഐ എന്‍ എസ് ബി), സെന്‍സറി മോട്ടോർ അപ്പാരറ്റീസ് ടെസ്റ്റ് (എസ് എം എ) അല്ലെങ്കില്‍ ലൈറ്റ് കണ്ട്രോള് ടെസ്റ്റ് (എല്‍ സി ടി), കണ്ട്രോള് വെലോസിറ്റി ടെസ്റ്റ് (സി വി ടി) അല്ലെങ്കില്‍ ഡ്രം ടെസ്റ്റ് (ഡി ടി). ആദ്യത്തേത് എഴുത്ത് പരീക്ഷയാണ്. മറ്റു രണ്ടെണ്ണം പ്രായോഗിക പരീക്ഷയും. DRDO (Defense Research and Development Organization) യിലെ ശാസ്ത്രജ്ഞന്മാരാണ് ഈ ടെസ്റ്റ് ഡിസൈന്‍ ചെയ്യുന്നത്.

ഇന്സ്ഠുമെന്റ് ബാറ്ററി ടെസ്റ്റ് രണ്ട് ഭാഗങ്ങളായിട്ടാണ് നടത്തുക. ഒരു എയർക്രാഫ്റ്റിന്റെ ഇന്‍സ്ടുമെന്റ് പാനല്‍ വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യേണ്ടത് ഇതിലാണ്. നിശ്ചിത മാർക്ക് കിട്ടുന്നവർക്ക് മെഷീന് ഉപയോഗിച്ചുള്ള മറ്റ് ടെസ്റ്റുകളില്‍ പങ്കെടുക്കാം. ഈ ടെസ്റ്റുകളെല്ലാം ഒറ്റ ദിവസമാണ്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ഇത് എഴുതുവാന്‍ കഴിയു എന്നതാണ് മറ്റൊരു കാര്യം.

പാരാ മിലിട്ടറി സർവീസ്

സൈനിക സേവനത്തിനുള്ള മറ്റൊരു മികച്ച അവസരമാണ് പാരാ മിലിട്ടറിയിലൂടെ സാധ്യമാവുന്നത്. ലോകത്തിലെത്തന്നെ ഏറ്റവും ബൃഹത്തായ പാരാ മിലിട്ടറി സർവീസുകളിലൊന്നാണ് ഇന്ത്യക്കുള്ളത്. ഒരു ദശലക്ഷത്തിലധികം പേർ വിവിധ പാരാ മിലിട്ടറി സർവീസുകളിലായി ജോലി ചെയ്യുന്നുണ്ട്.

പാരാ മിലിട്ടറിയെ സെന്‍ട്രല്‍ പോലീസ് ഓർഗനൈസേഷന്, സെന്‍ട്രല്‍ പാരാമിലിട്ടറി ഫോഴ്സ് എന്നിങ്ങനെ രണ്ടായി തിരിക്കാം. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആർ പി എഫ്), ഹോം ഗാർഡ്സ്, എസ് പി ജി, സ്റ്റേറ്റ് ആംഡ് ഫോഴ്സ്, സി ആർ പി എഫ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് എന്നിവയൊക്കെ സെന്‍ട്രല്‍ പോലീസ് ഓർഗനൈസേഷനില്‍ ഉള്‍പ്പെടുന്നു.

ബി എസ് എഫ്, എന്‍ എസ് ജി, ഐ ടി ബി പി മുതലായവയെല്ലാം സെന്ട്രല്പാരാമിലിട്ടറി ഫോഴ്സില്‍ പെടും.

· ബി എസ് എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് ആയി ബി എസ് എഫില്‍ ചേരാനാവും. ബിരുദമാണ് അടിസ്ഥാന യോഗ്യത. സബ് ഇന്‍സ്പെക്ടർ, ഹെഡ് കോണ്‍സ്റ്റബിള്‍, കോണ്‍സ്റ്റബിള്‍ തസ്തികകളിലും ജോലിയില്‍ പ്രവേശിക്കാം.

· സെന്‍ട്രല്‍ റിസർവ് പോലീസ് ഫോഴ്സ് (സി ആർ പി എഫ്) – പത്താം ക്ലാസ് പാസായവർക്ക് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. അസിസ്റ്റന്റ് കാമാന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കുവാന്‍ ഡിഗ്രി ആവശ്യമാണ്. എന്‍ സി സി സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുന്‍ഗണനയുണ്ട്. ഡപ്യൂട്ടി കമാന്‍ഡന്റ്, കമാന്‍ഡന്റ്, അഡീഷണല്‍ ഡി ഐ ജി, ഐ ജി തുടങ്ങിയ പ്രമോഷന് സാധ്യതകളുണ്ടിവിടെ.

· സി ഐ എസ് എഫ് – വിമാനത്താവളം ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന സ്ഥാനങ്ങളിലെ സുരക്ഷ സി ഐ എശ് എഫിന്റെ കൈകളിലാണ്. കോണ്‍സ്റ്റബിള്‍ മുതല്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് വരെയുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കാറുണ്ട്.

എല്ലാ തസ്തികകളിലേക്കുമുള്ള അപേക്ഷകള്‍ പ്രമുഖ ദിനപ്പത്രങ്ങളില്‍ വരാറുണ്ട്.

കമ്പൈന്‍ഡ് മെഡിക്കല്‍ സർവീസ്

യൂണിയന് പബ്ലിക് സർവീസ് കമ്മീഷന് ദേശീയ തലത്തില്‍ നടത്തുന്ന മത്സര പരീക്ഷകള്‍ പലതുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് കമ്പൈനഡ് മെഡിക്കല്‍ സർവീസ് പരീക്ഷ എന്നത്. പ്രതിവർഷം ഏകദേശം അഞ്ഞൂറിനകത്ത് ഒഴിവുകള്‍ ഉണ്ടാകുന്ന സർവീസ് ആണിത്. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാ കേന്ദ്രങ്ങളാണ്.

യോഗ്യത

എം ബി ബി എസ് അവസാന വർഷ എഴുത്ത് പരീക്ഷയും പ്രാക്ടിക്കലും വിജയിച്ചവരാവണം. 32 വയസ്സ് ആണ് പ്രായ പരിധി. എത്ര തവണ വേണമെങ്കിലും എഴുതാം. എസ് സി/എസ് ടി/വിമുക്ത ഭടന്മാർക്ക് 5 വർഷവും ഒ ബി സി ക്കാർക്ക് 3 വർഷവും ഉയർന്ന പ്രായത്തില്‍ ഇളവുണ്ട്.

നിയമനം എവിടെയെല്ലാം

v റെയില്‍വേ അസിസ്റ്റന്റ് ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസർ
v ഇന്‍ഡ്യന്‍ ഓർഡിനന്‍സ് ഫാക്ടറിയില്‍ അസിസ്റ്റന്റ് മെഡിക്കല്‍ ഓഫീസർ
v കേന്ദ്ര ആരോഗ്യ സർവ്വീസില്‍ മെഡിക്കല്‍ ഓഫീസർ (ജൂനിയർ സ്കെയില്‍)
v നോർത്ത് ഡെല്‍ഹി മുനിസിപ്പല്‍ കോർപ്പറേഷനില്‍ മെഡിക്കല്‍ ഓഫീസർ ഗ്രേഡ് 2
v ഈസ്റ്റ് ഡെല്‍ഹി മുനിസിപ്പല്‍ കോർപ്പറേഷനില്‍ മെഡിക്കല്‍ ഓഫീസർ ഗ്രേഡ് 2
v സൌത്ത് ഡെല്‍ഹി മുനിസിപ്പല്‍ കോർപ്പറേഷനില്‍ മെഡിക്കല്‍ ഓഫീസർ ഗ്രേഡ് 2
v ന്യു ഡെല്‍ഹി മുനിസിപ്പല്‍ കോർപ്പറേഷനില്‍ മെഡിക്കല്‍ ഓഫീസർ ഗ്രേഡ് 2

എന്നിവിടങ്ങളിലാണ് ഒഴിവുകള്‍

വിശദ വിവരങ്ങള്‍ http://www.upsc.gov.in കാണുക.

യു എൻ സിവില്‍ സർവീസ്

ഇന്ത്യന്‍ സിവില്‍ സർവീസ് നമുക്ക് പരിചിതമാണെങ്കിലും യു എൻ സിവില്‍സർവീസ് നമുക്ക പൊതുവേ അത്ര പരിചിതമായിരിക്കില്ല. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ സിവില്‍ സർവീസ് മേഖലയില്‍ തിളങ്ങുവാന്‍ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനാണ് യു എൻ സിവില്‍ സർവീസ്.

യങ്ങ് പ്രൊഫഷണല്‍സ് പ്രോഗ്രാം (YPP) വിവിധ യു എൻ ജോലികളിലേക്ക് എത്തിച്ചേരുവാനുള്ള വഴിയാണ്. ഇത് വർഷം തോറുമുള്ള ഒരു തെരഞ്ഞെടുപ്പ് വഴിയാണ് നടത്തുക. ഇന്ത്യന്‍ സിവില്‍ സർവ്വീസിനേക്കാളും വെല്ലുവിളികള്‍ നിറഞ്ഞതാണ് യു എൻ സർവ്വീസ്. സാധാരണ ഘടനയിലല്ല ഈ പരീക്ഷ നടക്കുക. അന്താരാഷ്ട്ര വിഷയങ്ങള്‍, പഠന നിലവാരം എന്നിവ ഈ പരീക്ഷയില്‍ നില നിർത്തി വരുന്നുണ്ട്. മിക്ക വർഷങ്ങളിലും ഡിസംബറിലാണ് ഈ പരീക്ഷ നടക്കുക.

യോഗ്യതയെന്ത്

ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. എങ്കിലും ചോദ്യങ്ങള്‍ക്ക് ഉയർന്ന നിലവാരം ഉണ്ടായിരിക്കും. 32 വയസ്സാണ് പ്രായ പരിധി. YPP ല്‍ പങ്കെടുക്കുന്ന ഏതെങ്കിലും അംഗ രാജ്യത്തിന്റെ പൌരത്വം ഉണ്ടായിരിക്കണം.
പരീക്ഷാ രീതി
മറ്റു സിവില്‍ സർവ്വീസ് പരീക്ഷകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഇതിന്റെ പരീക്ഷാ രീതി. രണ്ട് പേപ്പറുകള്‍ നാലര മണിക്കൂർ കൊണ്ട് എഴുതി തീർക്കണം. ഒബ്ജക്ടീവ് ചോദ്യങ്ങള്‍, വിവരണാത്മക ചോദ്യങ്ങള്‍ എന്നിങ്ങനെ രണ്ട് ഭാഗങ്ങള്‍ കാണും. ഇംഗ്ലീഷിലോ ഫ്രഞ്ചിലോ മാത്രമേ ചോദ്യങ്ങളുണ്ടാവു. ഇതില്‍ ഒന്നാമത്തെ പേപ്പർ ജനറല്‍ പേപ്പർ ആയിരിക്കും. യു എന്‍ കാഴ്ചപ്പാടില്‍ നിന്ന് കൊണ്ട് അന്തർദേശീയ തലത്തിലുള്ള പൊതു അറിവ് പരിശോധിക്കുകയാണ് ഈ പേപ്പർ ചെയ്യുക. ഇത് കൂടാതെ സംഗ്രഹിച്ചെഴുതുക, ഒരു പാരഗ്രാഫ് വായിച്ചതിന് ശേഷം അതിനെ അധികരിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക എന്നിവയും ഉണ്ടാവും. യു എന്‍ ഘടന, ഇടപെടുന്ന രാജ്യങ്ങളിലെ പ്രശ്നങ്ങള്‍, യു എൻ നേതൃത്വത്തില്‍ രൂപപ്പെടുന്ന ഉടമ്പടികള്‍, അടുത്ത കാലത്തായി യു എൻ ഇടപെട്ട വിഷയങ്ങള്‍, സെക്രട്ടറി ജനറല്‍ പുറത്തിറക്കുന്ന വാർഷിക റിപ്പോർട്ടുകള്‍ എന്നിവയും പഠിക്കണം.
രണ്ടാം ഘട്ടത്തില്‍ ഏത് വിഷയത്തിലേക്കാണോ അപേക്ഷിച്ചിരിക്കുന്നത് ആ വിഷയത്തെ ആസ്പദമാക്കിയുള്ള പ്രത്യേക പേപ്പർ ഉണ്ടാകും. ഇവ ഒരു സാധാരണ വിവരണാത്മക പരീക്ഷ പോലെയല്ല, കണക്കുകളും ഡേറ്റകളും നിരത്തിയാണ് ചോദ്യം വരിക. യഥാർത്ഥ സാഹചര്യങ്ങള്‍ കേസ് സ്റ്റഡികള്‍ എൻ്നിവയും കാണും. ഇത് യു എന്നിന്റെ എല്ലാ ഔദ്യോഗിക ഭാഷകളിലും എഴുതാം. ഇതില്‍ത്തന്നെ മറ്റൊരു രീതിയും അവലംബിക്കാറുണ്ട്. ചില ഭാഗങ്ങള്‍ ജയിച്ചാല്‍ മാത്രമേ മറ്റു ഭാഗങ്ങള്‍ എഴുതുവാനും മൂല്യനിർണ്ണയം നടത്തുവാനും അനുവദിക്കു. ഇത് ഏതൊക്കെ ഭാഗങ്ങള്‍ ആണെന്ന് പരീക്ഷക്ക് തൊട്ട് മുന്‍പ് മാത്രമേ പറയു.
ഇവ ജയിച്ച് കഴിഞാല് ഉടന്‍ തന്നെ നേരിട്ടുള്ള ഇന്റർവ്യുവിന് വിളിക്കും. താമസവും ഫ്ലൈറ്റ് ടിക്കറ്റടക്കമുള്ള ചിലവുകളും യു എൻ വഹിക്കും. ചില ജോലികളില്‍ ഒരു ടെലിഫോണിക് ഇന്റർവ്യും കൂടിയുണ്ടാവും.

· ഭരണ വിഭാഗം
· ഫിനാന്‍സ് വിഭാഗം
· നിയമ വിഭാഗം
· പൊതു വിവര വിഭാഗം
· സ്റ്റാറ്റിസ്റ്റിക്സ്

എന്നിവയൊക്കെയാണ് പരീക്ഷ നടത്തുന്ന മേഘലകള്‍. ഈ മേഖലകള്‍ എല്ലാ വർഷവും മാറി വരും. ഇവയില്‍ ഓരോ വിഷയത്തിലും അപേക്ഷിക്കേണ്ട സമയവും വ്യത്യസ്തമായിരിക്കും. ഇംഗ്ലീഷ് ഒഴികെയുള്ള യു എന്നിന്റെ ഏതെങ്കിലും മറ്റ് ഔദ്യോഗിക ഭാഷകള്‍, പ്രത്യേകിച്ച് ഫ്രഞ്ച് അറിയാവുന്നത് ഇന്റർവ്യുവില്‍ സഹായിക്കും. ഇന്ത്യന്‍ സിവില്‍ സർവ്വീസില്‍ കിട്ടുന്നതിനേക്കാള്‍ നാല്, അഞ്ച് മടങ്ങായിരിക്കും ശമ്പളം.യു എൻ മോഡലില്‍ ഏഷ്യന്‍ വികസന ബാങ്കും യങ്ങ് പ്രൊഫഷണല്‍സ് പ്രോഗ്രാം (YPP) നടത്തുന്നുണ്ട്. ആദ്യത്തെ 2 വർഷത്തെ നിയമനത്തിന് ശേഷം പിന്നീടുള്ള നിയമനം പ്രകടനത്തെ ആശ്രയിച്ചായിരിക്കും.
പഠിക്കേണ്ട വിഷയങ്ങള്‍
· United Nations work in general; resolutions and decisions adopted by Security Council and General Assembly· Refuges· Human rights questions· Racial discrimination and debate around genocide· Environment/Energy/Natural resources· Outer Space questions· Laws of the sea· World Economic Development· Disarmament· Nuclear Arms/Power· Peace keeping/Peace making· Technological Development· Hunger, Malnutrition and Political Questions· Academic journals on political subject matters (eg. Foreign Affairs)· Transnational Corporations· Human Settlements· Immigration· AIDS· Role of international organisations and civil society in development
മുന്‍ വർഷങ്ങളില്‍ ചോദിച്ച ചില ചോദ്യങ്ങള്‍

§ What is the principal judicial organ of the United Nations? Describe its role in the Organization
§ The United Nations has monitored several elections. Describe and discuss recent examples§ Identify four major responsibilities and/or functions of the Security Council. Give an example of actions taken by the Security Council for each responsibility or function mentioned
§ Define and Compare the following types of international instruments:
DeclarationsConventionsPacts
Resolutions of United Nations’ organs
§ Explain briefly the importance of the “non aligned movement” in today’s international relations
§ Explain the terms “vertical proliferation” and "horizontal proliferation” which often appear in discussions on disarmament.
§ Several nations are thought to be attempting to develop nuclear weapons. What measures can the United Nations take to forestall such a development?
§ Briefly discus why there is a current debate on the restructuring of the composition of the Security Council.
§ It has been said that a nuclear conflict has been avoided so far because of the balance of nuclear armament. Discus this statement. What other options exist to achieve the maintenance of peace and security.
§ Describe the political implications of the implementation of the new international economic order requested by developing countries.
§ One of the responsibilities of the “Good offices of the Security General” is to enhance the peace making capabilities of the UN. Discus in the light of recent developments how successful the UN has been in this area.
ഈ രീതിയിലാണ് ചോദ്യങ്ങള്‍ വരിക.

ഉപകാരപ്രദമായ ലിങ്കുകള്‍

Ø https://careers.un.org/lbw/Home.aspx
Ø http://www.un.org/en/index.html

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സഡ് സ്റ്റഡി ഇന്‍ എഡ്യുക്കേഷന്‍

അധ്യാപക പരിശീലനത്തിന് നിരവധി സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാണ്. കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളിലും ഇത് പഠിക്കുവാന്‍ സാധിക്കും. എന്നാല്‍ ദേശീയ തലത്തില്‍ത്തന്നെ പ്രശസ്തമായ ചില സ്ഥാപനങ്ങളുണ്ട്. അത്തരത്തിലുള്ളയൊന്നാണ് ചെന്നയിലെ സൈദാപേട്ട് സ്ഥിതി ചെയ്യുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സഡ് സ്റ്റഡി ഇന്‍ എഡ്യുക്കേഷന്‍. ഏഷ്യയില്‍ത്തന്നെ ആദ്യത്തെ സ്ഥാപനമാണിത്. 1856 ലാണ് ആരംഭിച്ചത്.
തമിഴ്നാട് സർക്കാരിന്റെ ഡയറക്ടറേറ്റ് ഓഫ് കൊളേജിയേറ്റ് എജ്യുക്കേഷന്‍ ഡിഗ്രി മാർക്കിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന ഏകജാലകത്തിലൂടെയാണ് പ്രവേശനം.
കോഴ്സുകള്‍
1. B.Ed - 200 സീറ്റ്
ഡിഗ്രിയാണ് പ്രവേശന യോഗ്യത.
2. M.Ed – 50 സീറ്റ്
50 ശതമാനം മാർക്കോടെ B.Ed പാസായവർക്കാണ് പ്രവേശനം ലഭിക്കുക.
3. M.Phil – 12 സീറ്റ്
55 ശതമാനം മാർക്കോടെ M.Ed പാസായവർക്കാണ് പ്രവേശനം ലഭിക്കുക.
4. Ph.D
55 ശതമാനം മാർക്കോടെ M.Ed പാസായവർക്കാണ് പ്രവേശനം ലഭിക്കുക.
വിശദാംശങ്ങള്‍ക്ക് http://iasetamilnadu.org/ കാണുക.

കടപ്പാട്: ഉന്നതവിദ്യാഭ്യാസം