വിവരാവകാശ നിയമത്തെക്കുറിച്ച് പതിവായി ഉന്നയിക്കുന്ന ചോദ്യങ്ങള്‍
1.എപ്പോഴാണ് ഇത് പ്രാബല്യത്തില്‍ വന്നത്?
2005 ഒക്ടോബര്‍ 12 നാണ് (2005 ജൂണ്‍ 15ന് നിയമനിര്‍മ്മാണത്തിന്റെ 120ാമത്തെ ദിവസം) ഇത് പ്രാബല്യത്തിലായത്. ചില വ്യവസ്ഥകള്‍ അടിയന്തിരമായി പ്രാബല്യത്തില്‍ വന്നു, അതായത്, പൊതു അധികാരികളുടെ കര്‍ത്തവ്യങ്ങള്‍ [സെ. 4(1)], പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, അസിസ്റ്റന്റ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവരുടെ പദവി [സെ. 5(1), 5(2)], കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഭരണഘടന [സെ. 12, 13], സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഭരണഘടന [സെ. 15, 16], ഇന്റലിജന്‍സ്, സെക്യൂരിറ്റി സംഘടനകളുടെ നിയമത്തിന്റെ അപ്രായോഗികത [സെ. 24], നിയമത്തിന്റെ വ്യവസ്ഥകളുടെ നിര്‍വ്വഹണത്തിനാവശ്യമായ ചട്ടങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള അധികാരം [സെ. 27, 28].)
2.ആര്‍ക്കാണ് സംരക്ഷണം ലഭിക്കുക?
ജമ്മു കാശ്മീര്‍ ഒഴികെയുള്ള [സെ. (12)]മുഴുവന്‍ ഇന്താക്കാര്‍ക്കും ഈ നിയമത്തിന്റെ സംരക്ഷണം ലഭിക്കും.
3.വിവരം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് എന്താണ്?
വിവരം എന്നാല്‍ പൊതു അധികാരിക്ക് പ്രാപ്യമായ പ്രമാണങ്ങള്‍, ആധാരങ്ങള്‍, , കുറിപ്പുകള്‍, ഇ-മെയിലുകള്‍, അഭിപ്രായങ്ങള്‍, അറിയിപ്പുകള്, പത്രങ്ങള്‍ക്കു നല്കുന്ന ഔദ്യോഗിക പ്രസ്താവനകള്‍, വിജ്ഞാപനങ്ങള്‍, ഉത്തരവുകള്‍, കണക്കു പുസ്തകങ്ങള്‍, കരാറുകള്‍, റിപ്പോര്‍ട്ടുകള്‍, പത്രങ്ങള്‍, മാതൃകകള്‍, ഇലക്ട്രോണിക് രൂപത്തിലുള്ള വസ്തുതകള്‍, സ്വകാര്യ സംഘടനകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തുടങ്ങിയ എന്തുമാകാം. അവ, “ഫയല്‍ നത്തിംഗ്” [സെ. 2(എഫ്)] എന്നതില്‍ ഉള്‍പ്പെടാത്തവയും പ്രസ്തുത കാലയളവില്‍ പ്രാബല്യത്തിലിരിക്കുന്ന ഏതു നിയമത്തിന്റ പരിധിയില്‍ വരുന്നവയുവാകാം.
4. അറിയുവാനുള്ള അവകാശം എന്നാല്‍ എന്താണ് അര്‍ഥമാക്കുന്നത്?
ഇതില്‍ താഴെപറയുന്നവ ചെയ്യുവാനുള്ള അവകാശങ്ങള്‍ ഉള്‍പ്പെടുന്നു -
പ്രവര്‍ത്തികള്‍, പ്രമാണങ്ങള്‍, രേഖകള്‍ എന്നിവ പരിശോധിക്കല്‍
രേഖകളുടെയും പ്രമാണങ്ങളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഭാഗങ്ങള്‍, കുറിപ്പുകള്‍ എന്നിവ എടുക്കല്‍
വസ്തുക്കളുടെ സാക്ഷ്യപ്പെടുത്തിയ മാതൃകകള്‍ എടുക്കല്‍
പ്രിന്റ് ഔട്ടുകള്‍, ഡിസ്കുകള്‍, ഫ്ളോപ്പികള്‍, ടേപ്പുകള്‍, വീഡിയോ കാസറ്റുകള്‍ മറ്റ് ഇലക്ട്രോണിക് രീതികള്‍ എന്നിവയിലൂടെ വിവരങ്ങള്‍ ശേഖരിക്കല്‍ [സെ. 2(ജെ)]
ഉറവിടം:
www. righttoinformation.gov.in