നിങ്ങളുടെ പരാതി കേന്ദ്ര വിവരാവകാശ കമ്മീഷന് സമര്‍പ്പിക്കുക

എപ്പോഴാണ് പരാതി സമര്‍പ്പിക്കേണ്ടത്?

വിവരാവകാശ നിയമം എല്ലാ പൌരന്മാര്ക്കും പൊതു അധികാരിയില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കുവാനുള്ള നിയമം ഉറപ്പുവരുത്തുന്നു. താഴെ പറയുന്ന ഏതെങ്കിലും സാഹചര്യങ്ങളാല്‍ അവന്/അവള്‍ക്ക് വിവരങ്ങള്‍ ലഭ്യമാകാതെ വന്നാല്‍ കേന്ദ്ര വിവരാവകാശ കമ്മീഷന് അല്ലെങ്കില്‍ സംസ്ഥാന വിവരാവകാശ കമ്മീഷന് അപ്പീല്‍/പരാതി നല്‍കാനുള്ള അവകാശമുണ്ട്.

അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാതെ സാഹചര്യം

കേന്ദ്ര വിവരാവകാശ കമ്മീഷന് ഓഫീസര്‍ അല്ലെങ്കില്‍ സംസ്ഥാന വിവരാവകാശ കമ്മീഷന് ഓഫീസര്‍ക്ക് മുന്നില്‍ ഒരു പക്ഷേ താഴെ പറയുന്ന കാര്യങ്ങള്‍ കൊണ്ട് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാതെ വന്നേക്കാം.:

ഈ നിയമപ്രകാരം അങ്ങനെ ഒരു ഓഫീസര്‍ നിയമിക്കപ്പെട്ടിട്ടില്ലെങ്കില്

വിവരങ്ങള്‍ അറിയുന്നതിനായി അവന്/അവള് സമര്‍പ്പിച്ച അപേക്ഷ ബന്ധപ്പെട്ട ഓഫീസര്‍ നിരസിച്ചെങ്കില്‍

പരാതി മുന്നോട്ടു നീക്കാന്‍ ഈ നിയമപ്രകാരം കേന്ദ്ര/സംസ്ഥാന വിവരാവകാശ കമ്മീഷന് ഓഫീസര്‍ക്കോ സെക്ഷന്‍ 19ന്റെ ഉപ വകുപ്പ് (1) പ്രകാരമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥനോ അപ്പീല്‍ നല്‍കാം.

ഈ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്കാന് വിസമ്മതിച്ചെങ്കില്‍

ഈ നിയമപ്രകാരമുള്ള നിശ്ചിത സമയ പരിധിക്കുള്ളില്‍ വിവരങ്ങള്‍ക്കായുള്ള അപേക്ഷയില്‍ പ്രതികരിക്കാതിരിക്കുന്നെങ്കില്.

അവന്/അവള് ന്യായമല്ല എന്നു കരുതുന്ന ഫീസ് അടയ്ക്കുവാന്‍ നിര്‍ദ്ദേശിച്ചതുകൊണ്ട്.

ഈ നിയമപ്രകാരം അപൂര്‍ണ്ണവും, തെറ്റിദ്ധാരണാജനകവും, അസത്യവുമായ വിവരങ്ങള്‍ക്ക് നടപടികള്‍ ഉള്ളതുകൊണ്ട്.

ഈ നിയമപ്രകാരം അപേക്ഷിക്കുന്നതിനും രേഖകള്‍ പരിശോധിക്കുന്നതിനുമായി ബന്ധപ്പെട്ട് മറ്റ് ഏതെങ്കിലും വസ്തുതകള്‍ ഉള്ളതുകൊണ്ട്.

നിങ്ങളുടെ പരാതി സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക് ചെയ്യുക