ഇതിനായി യുഐഡിഎഐ ആരംഭിച്ചിരിക്കുന്ന സൗകര്യങ്ങള്‍ ഇതാ. വെബ് സൈറ്റ് വഴി സ്റ്റെപ് 1 www.uidai.gov.in എന്ന ആധാര്‍ വെബ് സൈറ്റ് സന്ദര്‍ശിക്കുക. ചെക്ക് ആധാര്‍ ആന്റ് ബാങ്ക് അക്കൗണ്ട് ലിങ്കിങ് സ്റ്റാറ്റസ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. സ്റ്റെപ് 2 നിങ്ങളുടെ ആധാര്‍ നമ്ബറും സെക്യൂരിറ്റി കോഡും നല്‍കുക. രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്ബറില്‍ എസ്എംഎസ് ആയി ഒടിപി ലഭിക്കും. സ്റ്റെപ് 3 ബന്ധപ്പെട്ട കോളത്തില്‍ ഒടിപി നല്‍കുക. അതിനുശേഷം 'ലോഗിന്‍' ക്ലിക്ക് ചെയ്യുക. ഈ ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ബാങ്ക് ലിങ്കിംഗ് സ്റ്റാറ്റസ് ലിങ്ക് ചെയ്ത തിയതി, ബാങ്കിന്റെ പേര് എന്നിവയുമായി പുതിയ പേജ് തുറന്നുവരും. മൊബൈല്‍ വഴി ഇതിനായി *99*99*1# ഡയല് ചെയ്യുക 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുക നമ്പര്‍ ശരിയാണെന്ന് ഉറപ്പുവരുത്തുക തുടര്‍ന്ന് ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ലഭിക്കും അവസാന ദിനം സര്‍ക്കാര്‍ വിജ്ഞാപനപ്രകാരം 2018 മാര്‍ച്ച് 31ആണ് ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന ദിനം. അതിന് മുമ്ബ് ആധാര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ അക്കൗണ്ട് പ്രവര്‍ത്തനരഹിതമാകും. കടപ്പാട് : goodreturns.in