<object classid="clsid:d27cdb6e-ae6d-11cf-96b8-444553540000" codebase="http://download.macromedia.com/pub/shockwave/cabs/flash/swflash.cab#version=6,0,40,0" height="350" width="650"> <param name="src" value="https://www.youtube.com/v/fbdBCrLPCjA?hl=en_US&version=3&rel=0&autoplay=1"><embed height="350" width="650" src="https://www.youtube.com/v/fbdBCrLPCjA?hl=en_US&version=3&rel=0&autoplay=1" type="application/x-shockwave-flash"></embed> </object> Adhaar card

ആമുഖം

2011 ഫെബ്രുവരി 24 ന് ആധാർ പദ്ധതിയിയുടെ കേരളത്തിലെ ഉദ്ഘാടനം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ നിർവ്വഹിച്ചു. യുണിക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അശോക് ദൽവായ് ചടങ്ങിൽ പങ്കെടുത്തു. കേരളത്തിൽ അക്ഷയ, കെൽട്രോൺ, ഐ.ടി. അറ്റ് സ്കൂൾ എന്നീ മൂന്ന് സർക്കാർ ഏജൻസികളെയാണ് ആധാർ പദ്ധതിയുടെ വിവരശേഖരണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ആധാർ പദ്ധതി സംസ്ഥാനത്ത് അടിച്ചേൽപ്പിക്കില്ലെന്നും വ്യക്തിയുടെ അനുമതിയില്ലാതെ കേരളത്തിൽ ആധാറിനാവശ്യമായ വിവരശേഖരണം സംസ്ഥാന സർക്കാർ നടത്തില്ലെന്നും ഈ പദ്ധതി എന്താണെന്നും ഇതിന്റെ ഗുണദോഷവശങ്ങൾ എന്തെല്ലാമാണെന്നും പൊതുജനങ്ങളെ അറിയിക്കുന്നതിനാവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ കൈക്കൊളളുമെന്നും അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച് ആധാർ പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ് വെയറിലേക്ക് കേന്ദ്രസർക്കാർ മാറ്റിയെന്നും കേരളത്തിൽ ഈ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് വി.എസ് അചുതാനന്ദൻ പറഞ്ഞിരുന്നു പലയിടങ്ങളിൽ നിന്നും വിമർശന ങ്ങളുയർന്നു വന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യം പറഞ്ഞത്. കേരളത്തിൽ ഇതുമായി ബന്ധപ്പെട്ട വിവരശേഖരണം നടന്നുവരികയാണ്.

2009 ഓഗസ്റ്റിലാണ് ഇൻഫോസിസിസ് കമ്പനിയുടെ മുൻ ചെയർമാനായിരുന്ന നന്ദൻ നിലേക്കനിയുടെ നേതൃത്ത്വത്തിൽ യു ഐ ഡി അതോറിറ്റി പ്രവർത്തിച്ച് തുടങ്ങിയത്. 2010 സെപ്തംബർ 29-ന് മഹാരാഷ്ട്രയിലെ നന്ദർബാറിലെ തെംപാലി പട്ടിക വർഗ ഗ്രാമത്തിലാണ് ആധാർ വിതരണത്തിന്റെ ഉദ്ഘാടനം നടന്നത്. 782474317884 നമ്പരുള്ള ആദ്യത്തെ ആധാർ, രജന സോണെവാനെ എന്ന ഗിരിവർഗ വനിതക്ക് നൽകി പദ്ധതിക്ക് ഇന്ത്യയിൽ തുടക്കം കുറിച്ചു. മഹാരാഷ്ട്രയിലെ 1098 പേരുള്ള ഈ ഗ്രാമമായിരിയ്ക്കും ഇന്ത്യയിലെ ആദ്യ ആധാർ ഗ്രാമം

മഞ്ഞ സൂര്യനും നടുവിൽ വിരലടയാളവും ഉള്ള ലഘുചിത്രം ആണ് ആധാറിന്റെ ചിഹ്നം. രൂപ കല്പന by അതുൽ സുധാകർറാവു .

ഓരോ വ്യക്തിയുടേയും വിരലടയാളവും കൃഷ്ണമണിയുടെ അടയാളവും മറ്റു തിരിച്ചറിയൽ സൂചകങ്ങളും രേഖപ്പെടുത്തും.

ഇന്ത്യയിൽ എവിടെയും സാധുവായ ഒറ്റ തിരിച്ചറിയൽ ചട്ടക്കൂടിന് അസ്തിവാരമുണ്ടാക്കും.

ബയോമെട്രിക്ക് സംവിധാനം ഉപയോഗിച്ച് വ്യക്തിഗത തിരിച്ചറിയൽ നമ്പർ നൽകുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.

സർക്കാർ ഓഫീസുകൾ, ബാങ്ക്, പോസ്റ്റ് ഓഫിസ്,സ്കൂൾ , ആശുപത്രികൾ തുടങ്ങി എവിടെയും ഉപയോഗിക്കുന്ന തരത്തിലുള്ളതാണ് ഈ വിവിധോദ്ദേശ രേഖ.

ഇന്റർനെറ്റ് , മൊബൈൽ ഫോൺ എന്നിവയിലൂടെ വിവരങ്ങൾ കൈമാറാനും, പരിശോധിക്കാനും, നിയന്ത്രിക്കാനും കഴിയും.

വിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കും.

ആധാര്‍ കാര്‍ഡ്

ആധാര്‍ എന്താണ്?

- ഓരോ വ്യക്തികള്‍ക്കും അവരുടെതായ തിരിച്ചറിയല്‍ നമ്പര്‍ കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ കാര്‍ഡു മുഖേന നല്കുന്നു. 12 അക്ക നമ്പര്‍ ഉള്‍ക്കൊള്ളുന്ന കാര്‍ഡ് വ്യക്തികളുടെ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം. 2010 സെപ്റ്റംബര്‍ 29 ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തു. UIDAI – യുണീക് ഐഡന്റിറ്റി ആണ്ട് ഡവലപ്പ്മെന്റ് അതോരോറ്റി ഓഫ് ഇന്ത്യ എന്ന ഏജന്‍സിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. വ്യക്തികളുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ക്ക് പുറമേ കണ്ണിന്റെ ഐറിസ്,വിരലടയാളം,ഫോട്ടോ എന്നീ ബയോമെട്രിക് വിവരങ്ങളും ഈ പദ്ധതിയില്‍ ശേഖരിക്കുന്നു.

- 12 അക്ക നമ്പര്‍ അടങ്ങുന്ന ആധാര്‍ കാര്‍ഡ് വ്യക്തികളുടെ തിരിച്ചറിയല്‍ രേഖയായും അഡ്രസ് രേഖയായും ഇന്ത്യയില്‍ എവിടെയും ഉപയോഗിക്കാം. ഇന്ത്യ പോസ്റ്റല്‍ വകുപ്പ് വഴിയാണ് ആധാര്‍ കാര്‍ഡ് വ്യക്തികള്‍ക്ക് അയക്കുന്നത്.വ്യക്തിപരമായി ലഭിക്കാത്തവര്‍ക്ക് ഇ-ആധാര്‍ UIDAI വെബ്സൈറ്റ് വഴി ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

- ഇന്ത്യയിലെ ഏതൊരു വ്യക്തിക്കും വയസ്സിന്റെ അടിസ്ഥാനത്തില്‍ ആധാര്‍ ലഭിക്കും.

- ആധാര്‍ കാര്‍ഡിനായി ഓരോ വ്യക്തിയും സര്‍ക്കാര്‍ പറയുന്ന സ്ഥലങ്ങള്‍ വഴിയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ രജിസ്ടര്‍ ചെയ്യാം.

- ഓരോ ആധാര്‍ നമ്പരും ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ പ്രധാന പങ്കു വഹിക്കുന്നു.

- ആധാര്‍ ബാങ്കുകള്‍ വഴിയും മറ്റുമായി ലിങ്ക് ചെയ്തിരിക്കുന്നു.

- വന്നു കൂടാവുന്ന തെറ്റുകളും തട്ടിപ്പുകളും പരമാവധി കുറയ്ക്കാം.

- ഓണ്‍ലൈന്‍ വഴി ഒരാളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാം.

- ജനസമൂഹത്തെ ജാതി,മതം,വയസ്സ്,ഭൂമിശാസ്ത്രം,സംസ്ഥാനം എന്നീ തലങ്ങളില്‍ തരം തിരിക്കാന്‍ പറ്റും.

നാഷണല്‍ ഇന്ഫോര്മോട്രിക്സ് സെന്റര്‍,ഐഐടി കാണ്‍പൂര്‍,ഭാരത് ഇലെക്ട്രോണിക് ലിമിറ്റഡ്,ഇന്ത്യ ടെലിഫോണിക് ഇന്‍ഡസ്ട്രിസ് ലിമിറ്റഡ്,ഇന്റ്റലിജെന്‍സ് ബ്യൂറോ,ഇലെക്ട്രോനിക് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നീ ഏജന്‍സികളാണ് ആധാര്‍ കാര്‍ഡിനായി കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്.

ആധാര്‍ ശരിയും തെറ്റും

ആധാര്‍ ശരിയായ വസ്തുതകള്‍

ഇന്ത്യയിലെ എല്ലാ വ്യക്തികള്‍ക്കും,കുട്ടികള്‍,ശിശുക്കള്‍,എന്നിവര്‍ക്കും 12 അക്ക നമ്പറില്‍ തിരിച്ചറിയല്‍ രേഖ നല്കുന്നു.

ഇന്ത്യയിലെ താമസക്കാര്‍ക്ക് മുഴുവനും പ്രത്യേക തിരിച്ചറിയല്‍ രേഖ നല്കുന്നു.

എല്ലാ വ്യക്തികളുടെയും മുഴുവന്‍ വിവരങ്ങളും ഈ നമ്പറില്‍ ശേഖരിച്ചിട്ടുണ്ട്. ജനസംഖ്യാ പരമായതും ബയോമെട്രിക്കും ആയ വിവരങ്ങള്‍ ശേഖരിക്കുവാന്‍ എളുപ്പം സാധിക്കുന്നു.

ഇത് ലഭിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ സൗജന്യ സേവനങ്ങള്‍ നല്കുന്നു.

ഓരോ വ്യക്തിക്കും പ്രത്യേകം ആധാര്‍ കാര്‍ഡ് നല്കുന്നു.

ആധാര്‍ കാര്‍ഡ് രാജ്യവ്യാപകമായി സര്‍ക്കാരില്‍ നിന്നും ലഭിക്കാവുന്ന സേവനങ്ങള്‍ക്ക് വ്യക്തിഗതമായി ഉപയോഗിക്കാം.റേഷന്‍കാര്‍ഡ്,പാസ്പോര്‍ട്ട് മുതലായവ

അതെ/അല്ല ഉത്തരങ്ങള്‍ UIDAI നമ്പറുകള്‍ പല ചോദ്യങ്ങള്‍ക്കും മറുപടി നല്കുന്നു.

ആധാര്‍ തെറ്റായ വസ്തുതകള്‍

വെറുമൊരു കാര്‍ഡ് അല്ല

ഒരു കുടുംബത്തിന് ഒരു ആധാര്‍ കാര്‍ഡ് എന്ന രീതിയില്‍ അല്ല നല്‍കുന്നത്

മതം,ജാതി,ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ തരം തിരിക്കുവാനല്ല.

എല്ലാവര്ക്കും നിര്‍ബന്ധമല്ല എന്ന വിശ്വാസം ശരിയല്ല

ഓരോ വ്യക്തികള്‍ക്കും രണ്ടു തരത്തിലുള്ള ആധാര്‍ കാര്‍ഡ് ലഭ്യമല്ല.

ആധാര്‍ കാര്‍ഡ് ഉണ്ടെങ്കിലും വേറെ രേഖകള്‍ വേണ്ട എന്നത് ശരിയല്ല. പാസ്പോര്‍ട്ട്, റേഷന്‍കാര്‍ഡ് എന്നീ രേഖകള്‍ ആവശ്യമാണ്.

UIDAI – ശേഖരിച്ച വസ്തുതകള്‍ മറ്റുള്ള പൊതുമേഖല പ്രൈവറ്റ് ഏജന്‍സികള്‍ക്ക് അവരുടെതായ താല്പര്യങ്ങള്ക്ക് ആയി നല്‍കില്ല.

നൽകേണ്ട വിവരങ്ങൾ

പേര്

ജനനത്തീയതി

ആൺ/പെൺ

വിലാസം

രക്ഷകർത്താവിന്റെ വിവരങ്ങൾ (കുട്ടികളാണെങ്കിൽ)

ഫോൺ നമ്പർ, ഇമെയിൽ (optional))

ആവശ്യമായ ബയോമെട്രിക് വിവരങ്ങൾ

ഫോട്ടോ

പത്തു വിരലടയാളങ്ങൾ

കൃഷ്ണമണിയുടെ ചിത്രം

തിരിച്ചറിയൽ രേഖകൾ

(പേരും ഫോട്ടോയും ഉള്ളത്. തിരിച്ചറിയൽ രേഖകളുടെ കോപ്പിയിൽ ഒരു എ ക്ലാസ് ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്യണം.ഫോട്ടോ ഇല്ലാത്ത രേഖകൾ സ്വീകരിക്കുന്നതല്ല.)

പാസ്പോർട്ട്

പാൻകാർഡ്

റേഷൻകാർഡ് /PDS ഫോട്ടോ കാർഡ്

വോട്ടർ കാർഡ്

ഡ്രൈവിങ് ലൈസൻസ്

സർക്കാർ നൽകുന്ന ഫോട്ടോ പതിച്ച ഐഡി കാർഡുകൾ

NREGS തൊഴിൽ രേഖ

ഒരു വിദ്യാഭ്യാസസ്ഥാപനം നൽകുന്ന ഐഡി കാർഡ്

ഫോട്ടോ പതിച്ച ബാങ്ക് എടിഎം കാർഡ്

ഫോട്ടോ പതിച്ച ക്രെഡിറ്റ് കാർഡ്

ഫോട്ടോ പതിച്ച പെൻഷണർ കാർഡ്

ഫോട്ടോ പതിച്ച സ്വാതന്ത്ര്യസമരസേനാനിയാണെന്ന കാർഡ്

ഫോട്ടോ പതിച്ച കിസാൻ കാർഡ്

CGHS / ECHS ഫോട്ടോ കാർഡ്

പോസ്റ്റൽ വകുപ്പ് നൽകുന്ന ഫോട്ടോ പതിച്ച അഡ്രസ് കാർഡ്

ബാങ്ക് സ്റ്റേറ്റ്മെന്റ്/പാസ്ബുക്ക്

പോസ്റ്റ് ഓഫീസ് അക്കൌണ്ട് സ്റ്റേറ്റ്മെന്റ്/പാസ്ബുക്ക്

വോട്ടർ കാർഡ്

സർക്കാർ നൽകുന്ന ഐഡി കാർഡ്

കറണ്ട് ബിൽ (മൂന്നുമാസത്തിനുള്ളിലുള്ളത്)

വാട്ടർ ബിൽ (മൂന്നുമാസത്തിനുള്ളിലുള്ളത്)

ടെലിഫോൺ ലാൻഡ് ലൈൻ ബിൽ (മൂന്നുമാസത്തിനുള്ളിലുള്ളത്)

പ്രോപ്പെർട്ടി ടാക്സ് റെസീപ്റ്റ് (മൂന്നുമാസത്തിനുള്ളിലുള്ളത്)

ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റ് (മൂന്നുമാസത്തിനുള്ളിലുള്ളത്)

ഇൻഷുറൻസ് പോളിസി

ഒരു ബാങ്ക് ലെറ്റർ ഹെഡിൽ നൽകുന്ന സാക്ഷ്യപ്പെടുത്തിയ ഫോട്ടോ

ഒരു രജിസ്ട്രേഡ് കമ്പനി ലറ്റർ ഹെഡിൽ നൽകുന്ന സാക്ഷ്യപ്പെടുത്തിയ ഫോട്ടോ

ഒരു അംഗീകൃത വിദ്യാഭ്യാസ സ്ഥാപനം ലറ്റർ ഹെഡിൽ നൽകുന്ന സാക്ഷ്യപ്പെടുത്തിയ ഫോട്ടോ

NREGS തൊഴിൽ രേഖ

Arms ലൈസൻസ്

പെൻഷണർ കാർഡ്

സ്വാതന്ത്ര്യസമരസേനാനിയാണെന്ന രേഖ

കിസാൻ പാസ്ബുക്ക്

CGHS / ECHS കാർഡ്

ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസർ, MP, MLA എന്നിവരാരെങ്കിലും

ലെറ്റർ ഹെഡിൽ നൽകുന്ന സാക്ഷ്യപ്പെടുത്തിയ ഫോട്ടോ

പഞ്ചായത്ത് പ്രസിഡന്റ്, വില്ലേജ് ഓഫീസർ എന്നിവരാരെങ്കിലും

ലെറ്റർ ഹെഡിൽ നൽകുന്ന സാക്ഷ്യപ്പെടുത്തിയ ഫോട്ടോ

ഇൻകംടാക്സ് അസസ്മെന്റ് ഓർഡർ

വാഹനരജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്

രജിസ്ട്രേഡ് സെയിൽ, ലീസ്, വാടക ഉടമ്പടി

* പോസ്റ്റൽ വകുപ്പ് നൽകുന്ന അഡ്രസ് കാർഡ്

സംസ്ഥാന സർക്കാർ നൽകുന്ന ഫോട്ടോ പതിച്ച ജാതി ഡോമിസൈൽ സർട്ടിഫിക്കറ്റ്

ജനനത്തീയതി രേഖകൾ

ജനനസർട്ടിഫിക്കറ്റ്

SSLC ബുക്ക്/സർട്ടിഫിക്കറ്റ്

പാസ്പോർട്ട്

ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസർ തന്റെ ലറ്റർഹെഡിൽ സാക്ഷ്യപ്പെടുത്തി നൽകുന്ന ജനനത്തീയതി