അന്താരാഷ്ട്ര വികലാംഗ ദിനത്തോടനുബന്ധിച്ച് നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ്സ്പീച്ച് ആന്‍ഡ് ഹിയറിങിലെ (നിഷ്) ന്യൂറോ ഡെവലപ്മെന്റല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റ്, നാഡീവ്യൂഹ വളര്‍ച്ചയില്‍ തകരാറുള്ള കുട്ടികളെ ആഹാരം കഴിപ്പിക്കാന്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ എന്ന വിഷയത്തെ മുന്‍നിര്‍ത്തി ഡിസംബര്‍ 3 മുതല്‍ 7 വരെആക്കുളം നിഷ് ക്യാമ്പസില്‍ അവബോധ പരിപാടികള്‍.കുട്ടികളെ ഭക്ഷണം കഴിപ്പിക്കുമ്പോള്‍ മാതാപിതാക്കള്‍ നേരിടുന്ന ബുദ്ധിമുട്ടു കള്‍ വിലയിരുത്തുന്നതിനുള്ള അവസരം ഡിസംബര്‍ 3 മുതല്‍ 7 വരെ നിഷില്‍ ലഭ്യമാണ്.ഈ ബുദ്ധിമുട്ടുകളേയും അവയെ നേരിടാന്‍ മുന്‍കൂട്ടി കൈക്കൊള്ളേണ്ട നടപടികളേയും കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടുകൂടി പരിപാടിയുടെ അവസാനദിനത്തില്‍ നടക്കുന്ന സെഷനില്‍ മാതാപിതാക്കള്‍, പൊതുജനങ്ങള്‍, ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ അധ്യാപകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, നഴ്സുമാര്‍, പ്രാഥമിക ആരോഗ്യസേവകര്‍ എന്നിവര്‍ക്ക് പങ്കെടുക്കാന്‍ അവസരം ഉണ്ട്.

നാഡീവ്യൂഹ വളര്‍ച്ചയില്‍ തകരാറുള്ള കുട്ടികളെ ആഹാരം കഴിപ്പിക്കാന്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ( സെറിബ്രല്‍ പാള്‍സി, ഗ്ലോബല്‍ ഡവലപ്മെന്റ് ഡിസോഡര്‍, ഓട്ടിസം സ്പെക്ട്രം ഡിസോഡര്‍) എന്ന വിഷയത്തില്‍ സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ് ശ്രീമതി ആര്യ മനോഹരന്, ശ്രീമതി അശ്വതി എ.കെ എന്നിവരും, 'ഭക്ഷണ സമയത്ത് കുട്ടികളുടെ ശരീരസ്ഥിതി, വായിലെ സംവേദന പേശികളുടെ പ്രവര്‍ത്തനം, ചലനശേഷി' എന്ന വിഷയത്തില്‍ ഫിസിയോതെറാപ്പിസ്റ്റായ ശ്രീമതി ഷൈനി എം.റ്റി, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റായ ശ്രീമതി നീതു തമ്പി എന്നിവരും ക്ലാസുകള്‍ നല്‍കും.

പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്ക്  http://bit.ly/RF-FOSM എന്ന ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടാതെ കുട്ടികളെ ഭക്ഷണം കഴിപ്പിക്കുമ്പോള്‍ മാതാപിതാക്കള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ സ്വയം വിലയിരുത്തുന്നതിനുള്ള ചെക്ക്ലിസ്റ്റ്  http://bit.ly/07-11-18  എന്ന ലിങ്കില്‍ ലഭിക്കും.