ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം - ആമുഖം

ഉപഭോക്താവിനും ഭക്ഷ്യവസ്തുക്കള്കൈകാര്യംചെയ്യുന്നവര്ക്കുമുള്ളമാര്ഗ്ഗരേഖ

ശുദ്ധവായുവും ശുദ്ധജലവും കഴിഞ്ഞാല്‍ ആരോഗ്യവാനായിജീവിക്കാന് ഭക്ഷ്യസുരക്ഷ കൂടിയേ

തീരു. ശുദ്ധമായ ഭക്ഷണംഎന്നാല് പോഷകാഹാരങ്ങള്‍ അടങ്ങിയിട്ടുള്ള, ഗുണനിലവാരമുള്ളസൂക്ഷ്

മാണു വിമുക്തമായ ഭക്ഷണമാണ്. ഇന്ന് ജനങ്ങളുടെആരോഗ്യത്തിനും ക്ഷേമത്തിനും നേരെ കടുത്തഭീ

ഷണിയായിത്തീര്ന്നിരിക്കുകയാണ് വ്യാപകമായ തോതില്നടന്നുകൊണ്ടിരിക്കുന്ന ഭക്ഷ്യ പദാര്‍ത്ഥങ്ങ

ളിലെ മായം ചേര്‍ക്കല്‍.

എന്താണ്ഭക്ഷ്യസുരക്ഷഗുണനിലവാരനിയമം

ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളെല്ലാംഏകോപിപ്പിച്ചും  ഭക്ഷ്യവസ്തുക്കള്‍ക്ക് ശാസ്ത്രിയധിഷ്ഠിതമായനിലവാരം നിര്‍ണ്ണയിച്ചും, ഉല്പാദന, സംഭരണ,

വിതരണരംഗങ്ങളില്‍ നിബന്ധനകളും നിയന്ത്രണങ്ങളും ഏര്പ്പെടുത്തിശുദ്ധവും സുരക്ഷിതവുമായ

ഭക്ഷണം ജനങ്ങള്‍ക്ക് ലഭ്യമാക്കുകഎന്നതാണ് ഈ നിയമത്തിന്റെ ലക്ഷ്യം. ഉല്പാദന ഘട്ടം മുതല്‍

ഉപഭോക്താവിന്റെ കയ്യില്‍ എത്തുന്നതുവരെയുള്ള സമ്പൂര്ണ്ണസുരക്ഷയാണ് ഈ നിയമത്തില്‍ പറയു

ന്നത്.

എന്താണ് മായം ചേര്‍ക്കല്‍

ആഹാര പദാര്‍ത്ഥങ്ങളില്‍ മായം ചേര്‍ത്തു വില്‍ക്കുന്നത് ഒരുസാമൂഹ്യ ദ്രോഹമാണ്. ഭക്ഷ്യസുരക്ഷാ

നിയമത്തിനും അനുബന്ധചട്ടങ്ങള്ക്കും വിരുദ്ധമായി ഭക്ഷണ പദാര്ത്ഥങ്ങളില്അഭിലഷണീയമാല്ലത്ത

വസ്തു ചേര്‍ത്തു വില്ക്കുന്നത്ശിക്ഷാര്ഹമാണ്. ഒരു ആഹരത്തിനോടൊപ്പം ഗുണനിലവാരംകുറ

ഞ്ഞ മറ്റൊരു പദാര്‍ത്ഥം കലര്‍ത്തി വില്‍ക്കുന്നതും, ഒരുആഹാര പദാര്‍ത്ഥം എന്ന പേരില്‍ മറ്റൊരു

പദാര്ത്ഥംവില്ക്കുന്നതും, വിഷാംശമോ ആരോഗ്യത്തിന് ഹാനികരമായഘടകങ്ങള് കലര്‍ന്നതും,

നിരോധിച്ചിട്ടുള്ള കോള്‍ടാര്‍ ചായങ്ങളുംകൃത്രിമ മധുരപദാര്‍ത്ഥങ്ങളും, പ്രിസര്‍വേറ്റീവുകളും

കലര്ത്തിവില്ക്കുന്നതും, പോഷകാംശം നീക്കം ചെയ്ത് വില്ക്കുന്നതുംപായ്ക്കറ്റ് ഭക്ഷണ സാധനങ്ങ

ളുടെ പുറത്ത് നിയമാനുസൃതമായലേബല് ഇല്ലാതെ വില്‍ക്കുന്നതും മേല്‍നിയമപ്രകാരം കുറ്റകരമാണ്

.അതിനാല്‍ തന്നെ ശിക്ഷാര്‍ഹാവുമാണ്. ഉല്പാദകരുടെയും,ഉപഭോക്താക്കളുടെയും അജ്ഞതയും,

അശ്രദ്ധയും,ഭക്ഷണസാധനങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യംചെയ്യാത്തതിനാലും ആരോഗ്യത്തിന്

ഹാനികരമായ വസ്തുക്കള്ഭക്ഷണത്തില് കലരാനിടവരുന്നുണ്ട്.

മായം ചേര്‍ക്കലിന്റെ ദൂഷ്യവശം

ആഹാര സാധനങ്ങള്‍ക്ക് നിറവും, രുചിയും പകരാന്‍ ചേര്ക്കുന്നപല രാസ വസ്തുക്കളുടേയും നിര

ന്തരമായ ഉപയോഗം ക്യാന്‍സര്‍,കിഡ്നി രോഗങ്ങള്‍ മുതലായ മാരകരോഗങ്ങള്‍ക്ക് കാരണമാകാം.ത

ലമുറകളിലേക്ക് പകരാവുന്ന ജനിതക തകരാറുകള്ഉണ്ടാക്കുവാന് കഴിവുള്ളതാണ് ഈ രാസ വസ്തു

ക്കളില്‍ പലതുംകൂടാതെ ഭക്ഷ്യവിഷബാധയും, ജീവിത ശൈലി രോഗങ്ങളുംആരോഗ്യരംഗത്തെ പ്രശ്ന

ങ്ങളെ കൂടുതല്‍ സങ്കീര്ണ്ണമാക്കുകയുംചെയ്യുന്നു.

ഉല്പാദകരും, ഉപഭോക്താക്കളും, കച്ചവടക്കാരും ഒത്തൊരുമിച്ച്പ്രവര്ത്തിച്ചാല് മാത്രമേ സമ്പൂര്‍ണ്ണ

ഭക്ഷ്യസുരക്ഷകൈവരിക്കാനാവൂ. നിയമം എത്രതന്നെ കര്ക്കശമാണെങ്കിലുംആയത് നടപ്പിലാക്കാന്‍

പൊതുജനാപങ്കാളിത്തം കൂടിയേതീരൂ. മായംചേര്‍ക്കല്‍ എന്ന മഹാവിപത്തിനെ അര്‍ഹിക്കുന്ന

ഗൌരവത്തോടെകണ്ട് പരിഹാരം കാണാനായി നമുക്ക് കൂട്ടായിനില്‍ക്കാം.

വീടുകളിലേക്ക് ഭക്ഷണം വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

1. നിയമാനുസരണം ലൈസന്‍സ് എടുത്തിട്ടുള്ള കടയില്‍നിന്നു മാത്രം ഭക്ഷ്യപദാര്‍ത്ഥങ്ങള്‍വാങ്ങുക.

2. പായ്ക്കറ്റ് ഭക്ഷണമാണെങ്കില്‍ശരിയായ ലേബല്‍പതിപ്പിച്ച ഭക്ഷണ സാധനങ്ങള്മാത്രം വാങ്ങുക. (ഉല്പാദകന്റെ പൂര്‍ണ്ണ വിലാസം, ഭക്ഷണസാധനത്തിന്റെ പേര്, ഉല്പാദിപ്പിച്ച തിയ്യതി, ബാച്ച് നമ്പര്‍, വില, എന്നുവരെ ഉപയോഗിക്കാം തുടങ്ങിയവ)

3. ലൂസ് സാധനമാണെങ്കില്‍അമിതമായ നിറമുള്ളതും,മണമുള്ളതും പുഴുക്കുത്തേറ്റതും വാങ്ങാതിരിക്കുക.

4. കഴിവതും സത്യസന്ധരായ ഉല്പാദകരില്നിന്നും /വില്‍പ്പനക്കാരില്‍നിന്നും മാത്രം ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍വാങ്ങുക.

5. വില കുറച്ച് വില്‍ക്കുന്ന ആഹാരസാധനങ്ങളുടെ ഗുണമേന്മയില്‍സംശയം തോന്നുന്ന സാഹചര്യത്തില്‍അവ വാങ്ങാതിരിക്കുക.

6. കൃത്രിമ നിറവും / മധുരവും ചേര്‍ന്ന ഭക്ഷണ സാധനങ്ങള്‍കഴിവതും ഒഴിവാക്കുക.

7. മുളക്, മല്ലി, മഞ്ഞള്‍തുടങ്ങിയ കറിമസാലകളും അരി,ഗോതമ്പ് മുതലായവയും കഴിവതും ഒരു മിച്ച് വാങ്ങി വൃത്തിയാക്കിയതിന് ശേഷം ഉണക്കിപ്പൊടിച്ച് ഈര്‍പ്പം തട്ടാതെ അടച്ച് സുക്ഷിച്ച് ഉപയോഗിക്കുക.

8. പഴകിയ ഇറച്ചി, മീന്‍, മുട്ട മുതലായവ ഒഴിവാക്കുക. അവ രോഗങ്ങളുണ്ടാക്കും.

9. രൂക്ഷ ഗന്ധം കിട്ടുന്നതിനായി ഇറച്ചിയിലും, മറ്റും ചേര്‍ക്കുന്ന രാസപദാര്‍ത്ഥങ്ങള്‍, അജിനാമോട്ടോ തുടങ്ങിയവ ഉപയോഗിക്കുന്ന ഹോട്ടലുകളില്‍നിന്നും ഭക്ഷണം കഴിക്കാതിരിക്കുക.

10. ഭക്ഷണസാധനം മായം ചേര്‍ത്തതാണെന്ന് സംശയം തോന്നിയാല്‍അത് ഉപയോഗിക്കാതിരിക്കുക.

11. പുഴുക്കുത്തേറ്റ സാധനങ്ങള്‍/ പയറുവര്‍ഗ്ഗങ്ങള്‍/ പഴ വര്‍ഗ്ഗങ്ങള്‍/ ഇവ പാടെ ഒഴിവാക്കുക.

12. ഭക്ഷണസാധനങ്ങള്‍ശുചിത്വമുള്ള സാഹചര്യത്തില്‍സൂക്ഷിക്കുക.

13. ഭക്ഷണസാധനങ്ങള്‍(മത്സ്യം, മുട്ട, മാംസം മുതലായവ)നന്നായി കഴുകി വേവിച്ച ശേഷം ഉപയോഗിക്കുക.

14. കറുത്തതും പൂപ്പല്‍പിടിച്ചതുമായ ഭക്ഷ്യവസ്തുക്കള്ഉപയോഗിക്കാതിരിക്കുക.

15. കീടനാശിനിയുടെ ഗന്ധം ഉള്ളതോ കീടനാശിനി കലര്‍ന്നതെന്ന് സംശയം ഉള്ളതോ ആയ ആഹാരസാധനങ്ങള്‍ഒഴിവാക്കുക.

16. ഗാര്‍ഹിക തലത്തില്‍അമിത കീടനാശിനി / രാസവളപ്രയോഗം കുറയ്ക്കുക.

17. പഴങ്ങള്‍, പച്ചക്കറികള്‍എന്നിവ വാങ്ങിയതിന് ശേഷം ശുദ്ധജലത്തില്‍നല്ലത്പോലെ കഴുകി ഉപയോഗിക്കുക.

18. മുറിച്ച് തുറന്ന്‍വച്ചിട്ടുള്ള പഴങ്ങള്‍,പച്ചക്കറികള്‍വാങ്ങാതിരിക്കുക.

19. സര്ക്കാര്ഏജന്സികളുടെ സര്‍ട്ടിഫിക്കേശനുള്ള പായ്ക്കറ്റ് ഭക്ഷണസാധനങ്ങള്‍വാങ്ങുന്നതിന് മുന്‍ഗണന കൊടുക്കുക. (ISI, AGMARK, HACCP, BIS etc).

20. മായം ചേര്‍ത്ത ഭക്ഷണസാധനങ്ങള്‍നടത്തുന്നതായി വിവരം ലഭിച്ചാല്‍എത്രയും അടുത്ത ഫുഡ്സേഫ്റ്റി ഓഫിസര്‍(ഫുഡ്ഇന്സ്പെക്ടര്), സംസ്ഥാന ഫുഡ്സേഫ്റ്റി കമ്മീഷണര്‍എന്നിവരില്‍ആരെയെങ്കിലും അറിയിക്കുക.

21. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുക.

ഭക്ഷണം പാകം ചെയ്യുമ്പോള്‍/ വിളമ്പുമ്പോള്ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. ശരിയായ വേവിച്ച ഭക്ഷണം കഴിക്കുക.

2. ഭക്ഷണം പാകം ചെയ്യുന്നതിന് മുമ്പും ഇടവേളകളിലും കൈകാല്സോപ്പ്ഉപയോഗിച്ച് കഴുകുക.

3. കയ്യില്മുറിവുണ്ടെങ്കില്ബാന്ഡേജ് ഉപയോഗിച്ച് നല്ലവണ്ണം മറയ്ക്കുക.

4. കയ്യില്നഖങ്ങള്വളരാതെ വെട്ടി സൂക്ഷിക്കുക.

5. അടുക്കളയും, പരിസരവും വൃത്തിയായി സൂക്ഷിക്കുക.

6. പാകം ചെയ്യുന്നതിന് മുമ്പും, ഫ്രിഡ്ജില്സൂക്ഷിക്കുന്നതിന് മുമ്പും പച്ചക്കറികള്‍, പഴവര്ഗങ്ങള്മുതലായവ നല്ലവണ്ണം ശുദ്ധജലത്തില്കഴുകുക.

7. പാകം ചെയ്തതും, ചെയ്യാത്തതുമായ ഭക്ഷണം വേര്‍തിരിച്ച് വയ്ക്കുക.

8. പാകം ചെയ്ത ഭക്ഷണം 10 ഡിഗ്രി സെല്ഷ്യസില്താഴെയോ60 ഡിഗ്രി സെല്‍ഷ്യസിന് മുകളിലോ സൂക്ഷിക്കുക.

9. പാകം ചെയ്ത ഭക്ഷണം ചൂടോടെ ഉപയോഗിക്കുക.

10. പാകം ചെയ്ത ഭക്ഷണം ഈച്ച, പൊടി, പ്രാണികള്മുതലായവ വീഴാതെ അടച്ച് സൂക്ഷിക്കുക.

11. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈ സോപ്പിട്ട് കഴുകുക.

12. ഭക്ഷണം കഴിക്കുന്നതിന് വളരെ നേരത്തെ ഉണ്ടാക്കി വയ്ക്കാതിരിക്കുക.

13. ഫ്രിഡ്ജ് / ഫ്രീസര്എന്നിവയില്സൂക്ഷിച്ച ഭക്ഷണം ചൂടാക്കി ഉപയോഗിക്കുമ്പോള്ഭക്ഷണംത്തിന്റെ എല്ലാ ഭാഗവും ചൂടാക്കി (70 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍) എന്ന്ഉറപ്പുവരുത്തുക. ഫ്രിഡ്ജ് / ഫ്രീസറില്ഭക്ഷണസാധനങ്ങള്അടച്ച് സൂക്ഷിക്കുക.

14. ഫ്രിഡ്ജ് / ഫ്രീസര്ഇവ ആഴ്ചയിലൊരിക്കല്വൃത്തിയാക്കുകയും ഡിഫ്രോസ്റ്റ്ചെയ്യുകയും ചെയ്യുക.

15. ഭക്ഷണം പാകം ചെയ്യാന്ശുദ്ധജലം ഉപയോഗിക്കുക.

16. കുടിക്കാന്തിളപ്പിച്ചാറിയ ശുദ്ധജലം ഉപയോഗിക്കുക.

17. ഭക്ഷണം കഴിക്കുന്ന പാകം ചെയ്യുന്ന പത്രങ്ങള്‍, ഗ്ലാസുകള്ഇവ ഉപയോഗം കഴിഞ്ഞ് സോപ്പ്/ ഡിറ്റര്‍ജന്റ് ഉപയോഗിച്ച് നല്ലവണ്ണം കഴുകി ഉണക്കി വയ്ക്കുക.

18. ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കാതിരിക്കുക.

19. പകര്ച്ചവ്യാധിയുള്ളവര്ഭക്ഷണസാധനങ്ങള്കൈകാര്യം ചെയ്യാതിരിക്കുക.

20. നിലവാരമുള്ളതും വൃത്തിയുള്ള പത്രങ്ങളില്ഭക്ഷണം പാകം ചെയ്യുകയും, വിളമ്പുകയും ചെയ്യുക.

21. ചൂടുള്ള ഭക്ഷണം ഒരിക്കലും പ്ലാസ്റ്റിക് കുപ്പികള്‍/ കവറുകള്‍ ഇവയില്സൂക്ഷിക്കരുത്.

പാലിക്കേണ്ട പൊതുവായ ശുചിത്വ ശീലങ്ങള്‍

1. മലിനമായ ചുറ്റുപാടില്‍നിന്നും സാഹചര്യങ്ങള്നിന്നും അകലെയായിരിക്കണം സ്ഥാപനത്തിന്റെ സ്ഥാനം. പരമാവധി ശുചിത്വ നിലവാരമുള്ള / പരിസര മലിനീകരണ സാധ്യതയില്ലാത്ത പ്രദേശത്തായിക്കണം സ്ഥാപനം നിര്‍മ്മിക്കേണ്ടത്.

2. ഭക്ഷണ സാധനങ്ങള്നിര്മ്മിക്കുന്നതിനും, വിപണനം ചെയ്യുന്നതിനും ഉപയോഗിക്കുന്ന കെട്ടിടം വൃത്തിയുള്ള സാഹചര്യത്തിലുള്ളതും, മതിയായ സ്ഥലസൗകര്യമുള്ളതും ആയിരിക്കണം.

3. സ്ഥാപനവും, പരിസരവും വൃത്തിയും വെളിച്ചമുള്ളതും മതിയായ വായുസഞ്ചാരമുള്ളതുമായിരിക്കണം.

4. സ്ഥാപനത്തിന്റെ തറ, ചുമര്, മേല്‍ക്കുര എന്നിവവൃത്തിയും മിനുസമുള്ളതും, പൊട്ടിപ്പൊളിയാത്തതുമായിരിക്കണം.

5. ചുമരുകളും തറയും ആവശ്യമനുസരിച്ച് അണുനാശിനിയുപയോഗിച്ച് കഴുകി സൂക്ഷിക്കേണ്ടതും, ജനലുകള്‍, വാതിലുകള്മറ്റു വാതായനങ്ങള്എന്നിവ വലയോ മറ്റോ ഉപയോഗിച്ച് മറച്ച് ഈച്ച മുതലായ പ്രാണികളില്‍നിന്നും സംരക്കെണ്ടാതുമാണ്.

6. തടസ്സമില്ലാത്ത ശുദ്ധജല ലഭ്യത സ്ഥാപനത്തില്ഉറപ്പു വരുത്തണം. ഇടവിട്ടുള്ള ജലവിതരണമുള്ളിടത്ത് പാചകത്തിനും, വൃത്തിയാക്കുന്നതിനും മതിയായ ശുദ്ധജലം സംഭരണത്തിനുള്ള സംവിധാനം ഉണ്ടായിരിക്കണം.

7. സ്ഥാപനത്തില്ഉപയോഗിക്കുന്ന യന്ത്രസാമഗ്രികളും അനുബന്ധ ഉപകരണങ്ങളും എളുപ്പത്തില്കഴുകി വൃത്തിയക്കാവുന്ന തരത്തില്രൂപകല്പ്പന ചെയ്തിരിക്കണം. സംഭരണികളും മേശ മുതലായവയും വൃത്തിയക്കുന്നതിനുള്ള സംവിധാനമുണ്ടായിരിക്കണം.

8. ആരോഗ്യത്തിന് ഹാനികരമാകാത്തക്ക വിധത്തിലുള്ള പത്രങ്ങള്സംഭരണികള്മറ്റ് ഉപകരണങ്ങള്‍എന്നിവ പാചകത്തിനോ, സംഭരണത്തിനോ, പാക്കിംഗിനോ ഉപയോഗിക്കരുത്. (ചെമ്പ് പിത്തള പാത്രങ്ങള്ശരിയായ വിധത്തില്ഈയം പൂശിയവ ആയിരിക്കണം).

9. ഉപയോഗത്തിനു ശേഷം എല്ലാ ഉപകരണങ്ങളും, പാത്രങ്ങളും വൃത്തിയായി കഴുകി ഉണക്കി അടുക്കി സൂക്ഷിക്കേണ്ടതും പൂപ്പല്‍/ ഫംഗസ് മുതലായ സൂക്ഷ്മാണുബാധ ഉണ്ടാകാതെ സൂക്ഷിക്കുകയും വേണം.

10. പാത്രങ്ങള്അനുബന്ധ ഉപകരണങ്ങളും ശരിയായ ശുചിത്വ പരിശോധനനടത്തുന്നതിനായി ചുവരില്‍നിന്നും നിശ്ചിത അകലത്തില്സൂക്ഷിക്കേണ്ടതാണ്.

11. ഫലവത്തായ മലിനജല സംസ്കരണ സംവിധാനവും ഖരമാലിന്യ സംസ്കരണ സംവിധാനവും ഉണ്ടായിരിക്കണം.

12. പാചകത്തിലും ഭക്ഷ്യനിര്‍മ്മാണ പ്രക്രിയയിലും ഏര്‍പ്പെടുന്ന തൊഴിലാളികള്മേല്വസ്ത്രം, കൈയ്യുറ, തലപ്പാവ് എന്നിവ ധരിക്കേണ്ടാതാണ്.

13. പകര്‍ച്ച വ്യാധിയുള്ളവരെ ജോലിക്ക് അനുവദിക്കരുത്. കൂടാതെ മുറിവ്, വൃണം എന്നിവയുള്ള ജീവനക്കാര്അത് വേണ്ടവിധം മറയ്ക്കുകയും ഭക്ഷണ വസ്തുക്കളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്താതിരിക്കണം.

14. ഭക്ഷണ സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നവരുടെ നഖം വെട്ടി വൃത്തിയായി സൂക്ഷിക്കേണ്ടതും ജോലിയില്ഏര്പ്പെടുന്നതിന് മുമ്പും, ശൌച്യത്തിന് ശേഷവും കൈകള്‍സോപ്പ്/ ഡിറ്റര്‍ജന്റ് ഉപയോഗിച്ച് വെള്ളത്തില്കഴുകുകയും ചെയ്യണം. കൂടാതെ ഭക്ഷണ സാധനങ്ങള്‍കൈകാര്യം ചെയ്യുന്ന സമയത്ത് ശരീരഭാഗങ്ങളും തലമുടിയും സ്പര്‍ശിക്കാനോ ചൊറിയാനോ പാടില്ല.

15. ഭക്ഷണ സാധനങ്ങള്‍കൈകാര്യം ചെയ്യുന്നവര്കൃത്രിമമായി നഖം പിടിപ്പിക്കുകയോ, അയഞ്ഞതും, ഇളകി വീഴുന്ന തരത്തിലുള്ളതുമായ ആഭരണങ്ങള്ഉപയോഗിക്കാന്പാടില്ല.

16. ഭക്ഷണ സാധനങ്ങള്‍കൈകാര്യം ചെയ്യുന്ന സമയത്ത്ചവയ്ക്കുക, മൂക്കുചീറ്റുക, തുപ്പുക, പുകവലിക്കുക തുടങ്ങിയ പ്രവര്ത്തികള്ചെയ്യാന്പാടില്ല.

17. വില്പ്പനക്കുള്ളതും, വില്‍പ്പനക്കായി സൂക്ഷിക്കുന്നതുമായ ഭക്ഷണ സാധനങ്ങള്ഭക്ഷ്യയോഗ്യമായിരിക്കണം, കൂടാതെ മലിനമാകാത്ത രീതിയില്നല്ലവണ്ണം അടച്ചു സൂക്ഷിക്കെണ്ടാതുമാണ്.

18. ഭക്ഷണ സാധനങ്ങള്കൊണ്ടുപോകുന്നതിനും / വിപണനത്തിനും ഉപയോഗിക്കുന്ന വാഹനങ്ങള്വൃത്തിയായും സൂക്ഷിക്കേണ്ടതാണ്.

19. ഭക്ഷണ സാധനങ്ങള്പായ്ക്കറ്റുകളിലും മറ്റ് സംഭരണികളിലും ആക്കി വാഹനത്തില്കൊണ്ടുപോകുമ്പോള്അനുയോജ്യമായ താപനില ക്രമീകരിക്കേണ്ടാതാണ്.

20. ഭക്ഷണ സാധനങ്ങള്‍കൈകാര്യം ചെയ്യുന്ന / ഉണ്ടാക്കുന്ന / സൂക്ഷിക്കുന്ന സ്ഥലങ്ങളില്‍നിന്നും കീടനാശിനികളും അണുനാശിനികളും മാറ്റി സൂക്ഷിക്കേണ്ടതാണ്.