പൊതുവായ ചുമതലകള്‍

സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ നിന്ന് ലഭ്യമാകുന്ന സാങ്കേതിക വൈദഗ്ധ്യം സമാഹരിക്കുക.

ബ്ളോക്ക് പഞ്ചായത്തുകള്‍ക്കും ഗ്രാമപഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും സാങ്കേതിക സഹായം നല്‍കുക.

ആവര്‍ത്തനം ഒഴിവാക്കുന്നതിനായി ഗ്രാമപഞ്ചായത്തുകളുടെയും ബ്ളോക്ക് പഞ്ചായത്തുകളുടെയും പദ്ധതികള്‍ കണക്കിലെടുത്തശേഷം പദ്ധതികള്‍ തയ്യാറാക്കുകയും ഫോര്‍വേഡ്/ബാക്ക്വേഡ് ലിങ്കേജ് നല്‍കുകയും ചെയ്യുക.

മേഖലാടിസ്ഥാനത്തിലുള്ള ചുമതലകള്‍

കൃഷി

മേഖലാ കൃഷിയിടങ്ങളും ഗവേഷണ കേന്ദ്രങ്ങളും ഒഴികെയുള്ള കൃഷിയിടങ്ങള്‍ നടത്തുക.

ഒന്നിലധികം ബ്ളോക്ക് പഞ്ചായത്ത് പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നീര്മറികളില് സംയോജിത നീര്‍മറികള്‍ നടത്തുക.

കാര്‍ഷിക നിവേശങ്ങള്ക്ക് വ്യവസ്ഥ ചെയ്യുക.

മണ്ണ് പരിശോധിക്കുക.

കീടങ്ങളെ നിയന്ത്രിക്കുക.

കാര്ഷികോല്പന്നങ്ങളുടെ വിപണനം നടത്തുക.

അലങ്കാര ചെടികള്‍ കൃഷി ചെയ്യുക

കാര്‍ഷിക സഹകരണം ചെയ്യുക

വാണിജ്യ വിളകളെ വികസിപ്പിക്കുക

ബയോടെക്നോളജി പ്രയോഗിക്കുക.

പുതുമയുള്ള ഫീല്‍ഡ് ട്രയലുകളും പൈലറ്റ് പ്രൊജക്ടുകളും പ്രചരിപ്പിക്കുക.

തദ്ദേശീയമായി ആവശ്യമായ ഗവേഷണവും വികസനവും നടത്തുക.

മൃഗസംരക്ഷണവും ക്ഷീരോല്പാദനവും :

ജില്ലാതല മൃഗാശുപത്രികളും പരീക്ഷണശാലകളും നടത്തുക.

ക്ഷീര വികസന യൂണിറ്റുകള്‍ നടത്തുക.

ക്ഷീരോല്പാദന സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുക.

റീജിയണല്‍ ഫാമുകളല്ലാത്ത ഫാമുകളും ബ്രീഡിംഗ് ഫാമുകളും ഗവേഷണ കേന്ദ്രങ്ങളും നടത്തുക.

ജില്ലാതല പരിശീലനം നടത്തുക

രോഗ പ്രതിരോധ പരിപാടികള്‍ നടത്തുക.

ഫീല്‍ഡ് ട്രയലുകളുടെയും പൈലറ്റ് പദ്ധതികളുടെയും നൂതന മാര്‍ഗ്ഗങ്ങള്‍ പ്രചരിപ്പിക്കുക.

പ്രാദേശിക പ്രസക്തിയുള്ള ഗവേഷണവും വികസനവും.

ചെറുകിട ജലസേചനം

ഭൂഗര്‍ഭ ജലസ്രോതസ്സുകള്‍ വികസിപ്പിക്കുക.

ഒന്നിലധികം ബ്ളോക്ക് പഞ്ചായത്ത് പ്രദേശങ്ങള്പെടുത്തിയിട്ടുള്ള ചെറുകിട ജലസേചന പദ്ധതികള്‍ നിര്‍മ്മിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.

കമാന്റ് ഏരിയ വികസിപ്പിക്കുക.

മത്സ്യബന്ധനം

മത്സ്യ വിപണനത്തിനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കുക.

മത്സ്യകൃഷി വികസന ഏജന്‍സികളെ നിയന്ത്രിക്കുക.

ജില്ലാതല മീന്‍വളര്‍ത്തല്‍ കേന്ദ്രങ്ങള്‍, വല നിര്‍മ്മാണ യൂണിറ്റുകള്‍, മത്സ്യ വിപണന കേന്ദ്രങ്ങള്‍, തീറ്റ മില്ലുകള്‍, ഐസ് പ്ളാന്റുകള്‍ ശീതീകരിണികള്‍ ഇവ നിയന്ത്രിക്കുക.

ഫിഷറീസ് സ്കൂളുകള്‍ നിയന്ത്രിക്കുക.

നൂതന സാങ്കേതിക വിദ്യകള്‍ ഏര്‍പ്പെടുത്തുക.

മത്സ്യതൊഴിലാളി സഹകരണ സംഘങ്ങള്‍ പ്രോത്സാഹിപ്പിക്കുക.

ചെറുകിട വ്യവസായം :

ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ നിയന്ത്രിക്കുക

ചെറുകിട വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുക.

വ്യവസായ എസ്റ്റേറ്റുകള്‍ സ്ഥാപിക്കുക.

ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനായി പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുക

വ്യവസായ സംരംഭ വികസന പരിപാടികള്‍ നടത്തുക

ഉല്പന്നങ്ങളുടെ വിപണനം നടത്തുക.

പരിശീലനം നല്‍കുക

ഇന്‍പുട്ട് സര്‍വ്വീസും കോമണ്‍ഫെസിലിറ്റി സെന്ററുകളും ഉണ്ടാക്കുക.

വ്യവസായ വികസന വായ്പാ പദ്ധതികള്‍ നടപ്പാക്കുക.

ഭവന നിര്‍മ്മാണം

കെട്ടിട സമുച്ചയവും അടിസ്ഥാന സൌകര്യവികസനവും നടപ്പാക്കുക.

ഭവന നിര്‍മ്മാണത്തിനുള്ള പണം സ്വരൂപിക്കുക.

ജലവിതരണം

ഒന്നിലധികം ഗ്രാമപഞ്ചായത്ത് പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ ജലവിതരണ പദ്ധതികള്‍ നടപ്പാക്കുക.

ഒന്നിലധികം ഗ്രാമപഞ്ചായത്ത് പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ ജലവിതരണ പദ്ധതികള്‍ ഏറ്റെടുക്കുക.

വിദ്യുച്ഛക്തിയും ഊര്‍ജ്ജവും

മൈക്രോ-ഹൈഡല്‍ പദ്ധതികള്‍ ഏറ്റെടുക്കുക.

വിദ്യുച്ഛക്തി വികസനത്തിനായി മുന്‍ഗണന നല്‍കേണ്ട സ്ഥലങ്ങള്‍ തീരുമാനിക്കുക.

വിദ്യാഭ്യാസം

സര്‍ക്കാര്‍ ഹൈസ്കൂളുകളുടെ നടത്തിപ്പ് (ഹൈസ്കൂളുകളോടുകൂടിയ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി സ്കൂളുകള്‍) ഉള്‍പ്പെടെ നടത്തിപ്പ്.

സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളുകളുടെ നടത്തിപ്പ്.

സര്‍ക്കാര്‍ സാങ്കേതിക സ്കൂളുകളുടെ നടത്തിപ്പ്.

സര്‍ക്കാര്‍ തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങളുടെയും പോളിടെക്നിക്കുകളുടെയും നടത്തിപ്പ്.

സര്‍ക്കാര്‍ തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്ററി സ്കൂളുകളുടെ നടത്തിപ്പ്.

വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമുള്ള ജില്ലാ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ നടത്തിപ്പ്.

വിദ്യാഭ്യാസം സംബന്ധിച്ച കേന്ദ്ര-സംസ്ഥാന സ്പോണ്‍സേര്‍ഡ് പരിപാടികളെ ഏകോപിപ്പിക്കുക.

പൊതുമരാമത്ത് :

മേജര്‍ ജില്ലാ റോഡുകള്‍ ഒഴികെയുള്ള, ജില്ലാ പഞ്ചായത്തില്‍ നിക്ഷിപ്തമായ എല്ലാ ജില്ലാ റോഡുകളും നിര്‍മ്മിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.

കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങള്‍ക്കായി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക.

പൊതുജനാരോഗ്യവും ശുചീകരണവും :

എല്ലാ ചികിത്സാ സമ്പ്രദായങ്ങളിലുമുള്ള ജില്ലാ ആശുപത്രികള്‍ സന്ദര്‍ശിക്കുക.

പ്രത്യേക വിഭാഗത്തില്‍പെട്ട വികലാംഗരുടെയും മാനസിക രോഗികളുടെയും സംരക്ഷണത്തിനായി കേന്ദ്രങ്ങള്‍ സ്ഥാപിക്കുക.

കേന്ദ്ര-സംസ്ഥാന സ്പോണ്‍സേര്‍ഡ് പരിപാടികളെ ജില്ലാ തലത്തില്‍ ഏകോപിപ്പിക്കുക.

സാമൂഹ്യക്ഷേമം

അനാഥാലയങ്ങള്‍ക്ക് ഗ്രാന്റുകള്‍ നല്‍കുക.

വികലാംഗര്‍, അഗതികള്‍ മുതലയാവര്ക്കായി ക്ഷേമകേന്ദ്രങ്ങള്‍ സ്ഥാപിക്കുക.

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം

സ്വയം തൊഴില്‍ പരിപാടികള്‍ക്കായി അടിസ്ഥാന സൌകര്യങ്ങള്‍.

പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസനം

പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളുടെ നടത്തിപ്പ്

പട്ടികജാതി-പട്ടികവര്‍ഗ്ഗങ്ങള്‍ക്കായുള്ള തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങളുടെ നിയന്ത്രണം.

കായിക വിനോദവും സാംസ്കാരിക കാര്യങ്ങളും

സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുക

സഹകരണം

ജില്ലാ പഞ്ചായത്തതിര്‍ത്തിക്കുള്ളില്‍ സഹകരണസംഘങ്ങള്‍ സംഘടിപ്പിക്കുക.

സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക.
(173 വകുപ്പ് (1) ഉപവകുപ്പ്)