ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്, Cook And Steward) ആകാന്‍ അപേക്ഷ ക്ഷണിച്ചു.

യോഗ്യത:

50 ശതമാനം മാര്‍ക്കോടെ പത്താം ക്ളാസ് പാസായ പുരുഷന്മാര്ക്ക് അപേക്ഷിക്കാം.

എഴുത്ത് പരീക്ഷ, കായികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പരീക്ഷ നവംബറിലാകാനാണ് സാധ്യത. അഞ്ച് സോണുകളായാണ് റിക്രൂട്ട്മെന്റ്. ഈസ്റ്റേണ്‍ സോണില്‍ ചെന്നൈ, വെസ്റ്റേണ്‍ സോണില്‍ മുംബൈ, നോര്‍ത്ത് വെസ്റ്റ് സോണില്‍ ഗാന്ധിനഗര്‍, നോര്‍ത്ത് ഈസ്റ്റേണ്‍ സോണില്‍ കൊല്‍ക്കത്ത, നോര്‍ത്ത് സോണില്‍ നോയിഡ എന്നിവിടങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങള്‍. കേരളത്തില്‍ നിന്നുള്ളവര്‍ വെസ്റ്റേണ്‍ സോണിലാണ് ഉള്‍പ്പെടുക. മഹാരാഷ്ട്ര, മധ്യപ്രദേശ്, കര്‍ണാടകം, ചത്തീസ്ഗഡ്, ഗോവ, കേന്ദ്രഭരണപ്രദേശങ്ങളായ ഡാമന്‍ ഡ്യു, ദാദ്രനഗര്‍ ഹവേലി, ലക്ഷദ്വീപ് എന്നിവയാണ് വേസ്റ്റേണ്‍ സോണില്‍ വരുന്ന മറ്റുള്ളവ.
ഒരാള്‍ ഒരു പരീക്ഷാ കേന്ദ്രം തെരഞ്ഞെടുക്കണം . ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, മാത്തമാറ്റിക്സ്, ജനറല്‍ സയന്‍സ്, ജനറല്‍ ഇംഗ്ളീഷ്, ജനറല്‍ അവയര്‍നസ്, റീസണിങ് എന്നിവയുള്‍പ്പെടുന്ന ഒബ്ജക്ടീവ് എഴുത്ത് പരീക്ഷയാണുണ്ടാവുക. വിജയിക്കുന്നവര്‍ കായികക്ഷമതാ പരീക്ഷക്കും വൈദ്യപരിശോധനക്കും വിധേയമാകണം. ഉയരം ചുരുങ്ങിയത് 157 സെ.മീ, നെഞ്ചളവ് ആനുപാതികമായിരിക്കണം. അഞ്ച് സെ.മീ വികസിപ്പിക്കാന്‍ കഴിയണം. വയസ്സിനും ഉയരത്തിനും ആനുപാതികമാകണം തൂക്കം.

പ്രായം:

18- 22. നിയമാനുസൃത വയസ്സിളവ് ലഭിക്കും. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

അവസാനതിയതി ഒക്ടോബര്‍ 23 വൈകിട്ട് അഞ്ച്.

വിശദവിവരങ്ങള്‍

www.joinindiancoastguard.gov.inല്‍ ലഭിക്കും. ഓണ്‍ലൈനായി അപേക്ഷിക്കണമെങ്കില്‍ www.joinindiancoastguard.gov.inല്‍ opportunities button ക്ളിക്ക്ചെയ്താണ് അപേക്ഷിക്കേണ്ടത്.