<div id="MiddleColumn_internal"> <div id="_mcePaste">ഇന്ത്യയിലെ 50 മികച്ച തൊഴിലിടങ്ങളുടെ പട്ടികയില്‍ സ്മാര്‍ട്ട്സിറ്റി കൊച്ചിയിലെ ഐടി കമ്പനിലിറ്റ്മസ്7. തൊഴിലിടങ്ങളിലെ മികവ് വിലയിരുത്തുന്ന അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സിയായ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്ത്യയിലെ ഐടി അധിഷ്ഠിത മേഖലയില്‍ നടത്തിയ സര്‍വേയിലാണ് സ്മാര്‍ട്ട്സിറ്റി കൊച്ചിയിലെ കമ്പനി മികവ് തെളിയിച്ചത്.58 ല്‍ പരം രാജ്യങ്ങളില്‍ നിന്ന് ഗ്രേറ്റ് പ്ലേസ് ടു വര്‍ക്കിലേക്ക് അപേക്ഷകള്‍ വരാറുണ്ട്. ഇക്കുറി ഏതാണ്ട് 600 ലധികം അപേക്ഷകളാണണ് വന്നത്. 160 ല്‍ പരം ഐടി അധിഷ്ഠിത കമ്പനികളെ വിലയിരുത്തിയതിനു ശേഷമാണ് 50 കമ്പനികളുടെ പട്ടിക തയ്യാറാക്കിയത്.വാള്‍മാര്‍ട്ട് ഉള്‍പ്പെടെയുള്ള ചില്ലറവില്പന മേഖലയിലെ ഉപഭോക്താക്കള്‍ക്ക് ഐടി സേവനം നല്കുന്ന കമ്പനിയാണ് ലിറ്റ്മസ്7. സ്മാര്‍ട്ട്സിറ്റി കൊച്ചി കൂടാതെ ഇസ്രായേല്‍, യുകെ, അമേരിക്ക എന്നിവടങ്ങളിലും കമ്പനിയ്ക്ക് ഓഫീസുണ്ട്.സ്മാര്‍ട്ട്സിറ്റി കൊച്ചിയുടെ കൊമേഴ്സ്യല്‍ ഐടി കെട്ടിടത്തില്‍ 2017 ലാണ് ലിറ്റ്മസ്7 ഓഫീസ് ആരംഭിക്കുന്നത്. 27,000 ചതുരശ്ര അടിയാണ് ലിറ്റ്മസ്7 ഓഫീസിന്റെ വിസ്തീര്‍ണം.നൂതന സാങ്കേതിക വിദ്യയിലൂടെ ചില്ലറ വ്യാപാരത്തിന്റെ ഘടന തന്നെ മെച്ചപ്പെടുത്താനാണ് ലിറ്റ്മസ്7 ശ്രമിക്കുന്നത്. അതിന് സാങ്കേതിക മികവ് മാത്രമല്ല, ജീവനക്കാര്‍ക്ക് തങ്ങളുടെ കഴിവ് മുഴുവന്‍ പുറത്തെടുക്കാനുള്ള അന്തരീക്ഷം സംജാതമാക്കാനും അവര്‍ക്ക് കഴിഞ്ഞു. സ്മാര്‍ട്ട്സിറ്റി കൊച്ചിയുടെ ആദ്യ വാണിജ്യ സമുച്ചയത്തില്‍ ബേക്കര്‍ ആന്‍ഡ് ഹ്യൂഗ്സ്, ഐബിഎസ്, മാരിആപ്പ്സ്, ലിറ്റ്മസ്7, ഏണസ്റ്റ് ആന്‍ഡ് യങ്ങ് തുടങ്ങി 32 കമ്പനികളാണ് ഉള്ളത്.</div> </div>