പച്ചക്കറികളെ വിഷമുക്തമാക്കാനിതാ ചില എളുപ്പവഴികള്‍

പച്ചമുളക്, സാമ്പാര്‍മുളക്, കാപ്സിക്കം, കത്തിരി, തക്കാളി, ബീന്‍സ്. അമരക്ക എന്നീ പച്ചക്കറികളെല്ലാം വിനാഗിരി ലായനിയിലോ( 20മില്ലീ ഒരു ലിറ്റര്‍ വെള്ളത്തില്‍) , വാളന്‍ പുളി ലായനിയിലോ ( 20 ഗ്രാം വാളന്‍ പുളി ഒരു ലിറ്റര്‍ വെള്ളത്തില്‍ പിഴിഞ്ഞ് അരിച്ചെടുത്തത്) പാക്കറ്റില്‍ കിട്ടുന്ന ടാമറിന്റ് പേസ്റ്റ് ലായനിയിലോ (2 ടേബിള്‍ സ്പൂണ്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തത്) പത്തു മിനിറ്റ് മുക്കി വയ്ക്കുക. വെള്ളത്തില്‍ പലവട്ടം കഴുകി വെള്ളം വാര്‍ന്നു പോകാന്‍ സുഷിരങ്ങളുള്ള പാത്രത്തില്‍ ഒരു രാത്രി വെച്ചശേഷം ഞെട്ട് അടര്‍ത്തി മാറ്റി കോട്ടണ്‍ തുണിയുപയോഗിച്ച് വെള്ളം തുടച്ചു കളഞ്ഞ് പ്ലാസ്റ്റിക് കണ്ടെയ്നറില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

കറിവേപ്പില, പുതിനയില, ചീര എന്നിവ മേല്പറഞ്ഞ ലായനിയില്‍ ഏതെങ്കിലും ഒന്നില്‍ പത്തു മിനിറ്റ് നേരം മുക്കിവച്ചശേഷം വെള്ളത്തില്‍ പല പ്രവാശ്യം കഴുകുക. വെള്ളം വാര്‍ന്നു പോകാന്‍ സുഷിരങ്ങളുള്ള പാത്രത്തില്‍ ഒരു രാത്രി വച്ചശേഷം ടിഷ്യൂ പേപ്പറിലോ ഇഴയകന്ന കോട്ടണ്‍ തുണിയിലോ പൊതിഞ്ഞ് പ്ലാസ്റ്റിക് കണ്ടെയ്നറില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച് ആവശ്യത്തിന് ഉപയോഗിക്കുക.

മുരിങ്ങ, കാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ് എന്നിവ പല പ്രാവശ്യം വെള്ളത്തില്‍ കഴുകിയശേഷം വെള്ളം വാര്‍ന്നു പോകാന്‍ സുഷിരങ്ങളുള്ള പാത്രത്തില്‍ ഒരു രാത്രി വച്ചശേഷം കോട്ടണ്‍ തുണിയുപയോഗിച്ച് വെള്ളം തുടച്ചിട്ട് ഇഴയകന്ന കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഉപയോഗത്തിന് മുമ്പ് തൊലി നന്നായി ചുരണ്ടിക്കളഞ്ഞ് ഒരിക്കല്‍ കൂടി കഴുകി പാകം ചെയ്യാം.

പടവലം, പയര്‍, നെല്ലിക്ക, കോവയ്ക്ക എന്നില വളരെ മൃദുവായ സ്ക്രാപ്പാഡ് ഉപയോഗിച്ച് സൂക്ഷിച്ച് ഉരസി കഴുകുക. മേല്‍പ്പറഞ്ഞ ലായനിയില്‍ ഏതെങ്കിലും പത്തുമിനിറ്റ് മുക്കിവച്ച്, വെള്ളത്തില്‍ പലവട്ടം കഴുകി, വെള്ളം തുടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

വെണ്ടയ്ക്ക, വഴുതനങ്ങ, വെള്ളരി, പാവയ്ക്ക, സലാഡ് വെള്ളരി, ചുരക്ക എന്നിവ തുണി കഴുകുന്ന ഹ്പഷ് ഉപയോഗിച്ച് മൃദുവായി ഉരസി വെള്ളത്തില്‍ പല പ്രവാശ്യം കഴുകുക. വിനാഗിരി ലായനിയിലോ വാളന്‍ പുളി ലായനിയിലോ, ടാമറിന്റ് ലായനിയിലോ 10 മിനിറ്റ് നേരം മുക്കി വയ്ക്കുക. കോട്ടണ്‍ തുണി ഉപയോഗിച്ച് വെള്ളം തുടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

കാബേജിന്റെ ഏറ്റവും പുറമെയുള്ള മൂന്നോ നാലോ ഇതളുകള്‍ അടര്‍ത്തിക്കളഞ്ഞശേഷം വെള്ളത്തില്‍ പലവട്ടം കഴുകിയെടുത്ത് കോട്ടണ്‍ തുണി കൊണ്ട് തുടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

കോളിഫ്ളവറിന്റെ അടിയിലെ ഇലയും തണ്ടും വേര്‍പെടുത്തിയശേഷം കോളിഫ്ളവറിന്റെ ഇതളുതള് ഓരോന്നായി മുറിച്ച് അടര്‍ത്തിയെടുക്കുക. അവ വിനാഗിരി ലായനിയിലോ, ഉപ്പു ലായനിയിലോ 10 മിനിറ്റ് മുക്കി വച്ചശേഷം പലവട്ടം കഴുകുക. വെള്ളം വാര്‍ന്നു പോയശേഷം പ്ലാസ്റ്റിക് പാത്രത്തില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

വെളുത്തുള്ളി, ചുവന്നുള്ളി, ഇഞ്ചി ചേമ്പ് എന്നിവ ഉപയോഗിക്കുന്നതിന് തൊട്ടു മുമ്പ് തൊലി മുഴുവന്‍ കളഞ്ഞതിനുശേഷം പല പ്രാവശ്യം വെള്ളത്തില്‍ കഴുകി ഉപയോഗിക്കാം.

വേരുപിടിപ്പിക്കാന്‍ വിദ്യകള്‍ ഏറെ

മഴക്കാലം നമുക്ക് നടീല്‍ കാലമാണ്. നല്ലൊരു ചെടി എവിടെക്കണ്ടാലും ഒരു കമ്പ് സംഘടിപ്പിക്കുന്നതുവരെ മലയാളിക്ക് മനസ്സമാധാനമുണ്ടാകില്ല.

മാതൃസസ്യത്തിന്റെ മുഴുവന്‍ ഗുണങ്ങളോടുംകൂടിയ തൈയുണ്ടാക്കുന്നതിന് ഏറ്റവും എളുപ്പവും ലാഭകരവുമായ കായികപ്രവര്‍ധനരീതി കമ്പ് മുറിച്ചുനടുന്നത് തന്നെയാണ്. വളരെയധികം ചെടികള്‍ ഒരേ മാതൃസസ്യത്തില്‍നിന്ന് പരിമിതമായ സ്ഥലം ഉപയോഗിച്ച് ഉത്പാദിപ്പിക്കാമെന്നതാണ് അധികമേന്മ. ദ്രുതവും ലഘുവുമാണ് കമ്പ് വേരുപിടിപ്പിക്കലിന് പിന്നിലെ സാങ്കേതികവിദ്യ.

കടുത്ത വേനലില്‍ നടാനായി കമ്പ് മുറിക്കരുത്. നേര്‍ത്ത കമ്പാണ് ഉപയോഗിക്കുന്നതെങ്കില്‍ അരയടി നീളത്തിലും മൂത്തകമ്പാണെങ്കില്‍ ഒരടി നീളത്തിലുമുള്ള തണ്ട് മുറിച്ചെടുക്കാം. നേര്‍ത്ത കമ്പിലെ പകുതിയിലധികം ഇലകളും നീക്കം ചെയ്തതിനുശേഷമാണ് നടേണ്ടത്. മൂത്ത കമ്പില്‍നിന്നും മുഴുവന്‍ ഇലകളും നീക്കംചെയ്യണം.

വേരുണ്ടാകാന്‍ ഹോര്‍മോണ്‍ ചികിത്സ ഫലവത്താണ്. തണ്ടുകളുടെ അടിവശം മൂര്‍ച്ചയുള്ള കത്തികൊണ്ട് ചെരിച്ച് മുറിച്ചെടുക്കുന്നതാണ് ആദ്യഘട്ടം. ഒരു ഗ്രാം ഇന്‍ഡോര്‍ 3ബ്യൂട്ടറിക് ആസിഡ് അഥവാ ഐ.ബി.എ. ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയില്‍ മുറിച്ച തണ്ടിന്റെ രണ്ടു സെന്റീമീറ്റര്‍ ചുവടുഭാഗം 45 സെക്കന്‍ഡ് സമയം മുക്കിവെച്ച് നടുന്നതാണ് അടുത്തപടി. ഐ.ബി.എ.യ്ക്ക് പകരം സെറാഡിക്സും ഉപയോഗിക്കാം. കമ്പിന്റെ മുറിച്ചഭാഗം നനച്ച് സെറാഡിക്സില്‍ മുക്കിയിട്ട് കൂടുതലായുള്ള പൊടി നീക്കിയതിനുശേഷം നട്ടുകൊടുക്കാം. കരിക്കിന് വെള്ളവും പച്ചച്ചാണകം വെള്ളത്തില്‍ കലക്കിയ തെളിയും നാടന്‍ വേരുത്തേജകികളാണ്.

വേരുത്തേജക ഹോര്‍മോണ്‍ ചെലവുകുറഞ്ഞ രീതിയില്‍ തയ്യാറാക്കാം. ഇതിനായി 50 ഗ്രാം മുരിങ്ങയിലയും ഇളം തണ്ടും 200 മില്ലി വെള്ളത്തില്‍ തലേദിവസം കുതിര്‍ക്കണം. പിഴിഞ്ഞെടുത്തോ അരച്ചെടുേത്താ തയ്യാറാക്കുന്ന മുരിങ്ങാച്ചാറില്‍ കമ്പിന്റെ അഗ്രം 20 മിനിറ്റ് നേരം മുക്കിവെച്ച് നടുന്നത് പെട്ടെന്ന് വേരിറങ്ങാന്‍ സഹായിക്കും. 25 ഗ്രാം സ്യൂഡോമോണസ് 75 മില്ലി വെള്ളത്തില്‍ കലക്കിയ ലായനിയില്‍ അരമണിക്കൂര്‍ നേരം കമ്പ് മുക്കിവെച്ച് നടുന്നത് വേരുത്പാദനം എളുപ്പമാക്കുന്നു.

വേരുറയ്ക്കുന്നതുവരെ പരിപാലിച്ചില്ലെങ്കില്‍ കമ്പില്‍നിന്ന് വെള്ളം വാര്‍ന്ന് ഉണങ്ങാനുള്ള സാധ്യതയേറെയാണ്. മണ്ണും മണലും ചാണകപ്പൊടിയും ഒരേ അനുപാതത്തില്‍ കലര്‍ത്തി പോട്ടിങ് മിശ്രിതം തയ്യാറാക്കാം. ചകിരിച്ചോറ് കമ്പോസ്റ്റും വെര്‍മിക്കുലൈറ്റും വേര് കുമിളെന്ന് വിളിക്കുന്ന മൈക്കോഡൈയും പോട്ടിങ് മിശ്രിതത്തില്‍ ചേര്‍ക്കുന്നത് ഏറെ നന്ന്. മണ്ണില്‍ നനവുണ്ടായാല്‍ മാത്രം പോരാ, ചുറ്റുപാടും ആര്‍ദ്രത കൂടിയുണ്ടെങ്കിലേ വേഗം വേര് പിടിക്കൂ..

അരിച്ചിറങ്ങുന്ന വെയിലാണ് വേരുപിടിപ്പിക്കാന്‍ നല്ലത്. നേര്‍ത്ത പാളിയായി ലഭിക്കുന്ന വെള്ളം വേരുപിടിക്കലിന്റെ സാധ്യതയേറ്റും. 18 സെന്റീമീറ്റര്‍ ഉയരവും 12 സെന്റീമീറ്റര്‍ വീതിയുമുള്ള പോളിത്തീന്‍ സഞ്ചികളാണ് സാധാരണഗതിയില്‍ തിരഞ്ഞെടുക്കേണ്ടത്. കവറിന്റെ താഴത്തെ പകുതിയില്‍ 15 മുതല്‍ 20 വരെ സുഷിരങ്ങളിടണം.

തണ്ടിന്റെ ഒരു മുട്ട് പോട്ടിങ് മിശ്രിതത്തിനടിയില്‍ ഉണ്ടെന്ന് ഉറപ്പുവരുത്താം.പുതിയ ഇലകള്‍ വിരിഞ്ഞുവരുന്നത് വേരിറങ്ങുന്നതിന്റെ ലക്ഷണമാണ്.

സ്റ്റാര്‍ട്ട് ചെയ്യാം...ഒരു ഓണ്‍ലൈന്‍ ജൈവപച്ചക്കറി ഫാം

ഇന്റര്‍നെറ്റും കൃഷിസ്ഥലവും പ്രയോജനപ്പെടുത്തി സാമൂഹിക കാര്‍ഷിക വിപ്ലവത്തിന് പദ്ധതി തയ്യാറാക്കിയത് കളമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന സിനോവം ഇന്‍ഫോടെക്ക് എന്ന കമ്പനിയിലൂടെ അഞ്ച് യുവാക്കളാണ്. മ്യൂച്വല്ഫാം എന്ന പേരില്‍ ഇവര്‍ തയ്യാറാക്കിയ വെബ് ആപ്ലിക്കേഷന്‍ ആശയത്തിന് ഒക്ടോബറില്‍ അമേരിക്കയില്‍ നടക്കുന്ന സോഫ്റ്റ് വെയര്‍ വിദഗ്ദ്ധരുടെ സമ്മേളനത്തിലേക്ക് ക്ഷണവും ലഭിച്ചു.

ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കി ഓണ്‍ലൈന്‍ ആയി സ്ഥലം വാങ്ങി ജൈവ പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ അവസരം ഒരുക്കുക എന്നതാണ് ഇവരുടെ ആശയമെന്ന് ചുരുക്കിപ്പറയാം. ജൈവ പച്ചക്കറികൃഷിയില്‍ താത്പര്യമുള്ള കര്‍ഷകരെയും ഉപഭോക്താക്കളെയും കൂട്ടിയിണക്കുന്ന ഇന്റര്‍നെറ്റ് അധിഷ്ഠിതമായ ഏതാനും ആപ്ലിക്കേഷനുകളാണ് മ്യൂച്വല്‍ ഫാം എന്ന പേരില്‍ ഒരുങ്ങുന്നത്. താത്പര്യമുള്ളവര്‍ക്ക് കൃഷിയിറക്കാം, ജൈവ ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ ആയി വാങ്ങാം എന്നിങ്ങനെ പോകുന്നു സേവനങ്ങള്‍. ഓണ്‍ലൈന്‍ ഇടത്തിന് പുറമെ പച്ചക്കറികള്‍ വാങ്ങാന്‍ കഴിയുന്ന സ്റ്റോറും ഇതിന്റെ ഭാഗമായി സ്ഥാപിക്കും

അടിസ്ഥാന ചെലവുകള്‍ ഏറെയാണ് എന്നതാണ് ആദ്യം മറികടക്കേണ്ട കടമ്പ എന്ന് സിനോവം സഹ സ്ഥാപകന്‍ മഹേഷ് പറയുന്നു. ജൈവ പച്ചക്കറികളുടെ വിപണി സത്യത്തില്‍ വളരെ വലുതാണ്. നിലവില്‍ ജൈവ പച്ചക്കറികള്‍ ഇടനിലക്കാരിലൂടെ കടന്ന് വരുന്നതുകൊണ്ടും ലഭ്യത കുറവായത് കൊണ്ടും നല്ല വിലകൊടുേക്കണ്ട അവസ്ഥയാണ്. ഇത് കുറയ്ക്കാന്‍ മ്യൂച്വല്‍ ഫാമിന് കഴിയും. സാമൂഹികമായ ഒരു കാര്‍ഷിക രീതി എന്ന നിലയ്ക്കാണ് മ്യൂച്വല്‍ ഫാം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത് മഹേഷ് പറയുന്നു.

കൊച്ചിയില്‍ നടന്ന ഏന്ജല്ഹാക്ക് സോഫ്റ്റ് വെയര്‍ മേളയില്‍ മ്യൂച്വല്‍ ഫാമിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. അവസാന ഘട്ട മിനുക്കുപണികളിലും, പരീക്ഷണത്തിലുമാണ് ഇപ്പോള്‍ ഇവര്‍. അലന് ഉതുപ്പ്, മഫാസ് റൗഫ്, അഖില്‍ ജോസഫ്, കാര്‍ത്തിക് ശിവദാസ് എന്നിവരാണ് ഈ സംരംഭത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മറ്റുള്ളവര്‍. സര്‍ക്കാര്‍ തലത്തിലും അല്ലാതെയും തങ്ങളുടെ ഈ ആശയത്തിന് പിന്തുണ തേടുകയാണ് ഇവര്‍ ഇപ്പോള്‍. മട്ടുപ്പാവിലേക്ക് വരെ കൃഷി പടര്‍ന്ന് തുടങ്ങിയ നമ്മുടെ നാട്ടില്‍ മറ്റൊരു കാര്‍ഷിക വിപ്ലവത്തിന് ഈ സാഹോദര്യ കൃഷി രീതിക്ക് കഴിയുമെന്ന് തന്നെയാണ് ഇവരുടെ വിശ്വാസം.

ഗ്രോബാഗില്‍ മണ്ണ് നിറയ്ക്കുന്ന രീതി

ഗ്രോബാഗ് പച്ചക്കറികൃഷി നാട്ടില്‍ വ്യാപകമായിക്കഴിഞ്ഞു. ടെറസിലും മുറ്റത്തും ഗ്രോബാഗ് നിരന്നുവെങ്കിലും പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ പലര്‍ക്കും സാധിച്ചില്ല. വെയിലും നനയും ഒത്തുവന്നിട്ടും ഗ്രോബാഗ് കൃഷി പരാജയപ്പെടാനുള്ള പ്രധാനകാരണം മണ്ണുതന്നെ. ഗ്രോബാഗില്‍ നിറയ്ക്കുന്ന മണ്ണിന് ഗുണമില്ലെങ്കില്‍ കീടരോഗബാധയ്ക്കും ഉത്പാദകക്കുറവിനും കാരണമാകും.

മണ്ണ് നന്നാക്കാന്‍ എളുപ്പവഴികളുണ്ട്. മണ്ണില്‍ സൂര്യതാപം ഏല്പിച്ച് സസ്യരോഗങ്ങളെ നിയന്ത്രിക്കുന്നതാണ് ആദ്യപടി. ഇതിനായി കിളച്ചെടുത്ത മണ്ണ് നേര്‍ത്ത നനവില്‍ നിരപ്പാക്കണം. നല്ല വെയിലുള്ള സ്ഥലമാണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്. ഇനി മണ്ണിനുമുകളില്‍ പോളിത്തീന്‍ ഷീറ്റ് വിരിക്കണം. 100-150 ഗേജ് കട്ടിയുള്ള പോളിത്തീന്‍ ഷീറ്റാണ് ഉത്തമം. പോളിത്തീന്‍ ഷീറ്റ് മണ്ണില്‍ നല്ലവണ്ണം ചേര്‍ന്ന് ഉറച്ചിരിക്കാനായി അരികുകളില്‍ അല്പം മണ്ണ് ഇട്ടുകൊടുക്കണം. ഈ അവസ്ഥയില്‍ മണ്ണിന്റെ ചൂട് 50-55 വരെയാകുകയും രോഗകാരികളായ കുമിളുകള്‍ നശിക്കുകയും ചെയ്യും. ഒന്നരമാസംവരെ താപീകരിച്ച മണ്ണാണ് ഗ്രോബാഗ് കൃഷിക്ക് അത്യുത്തമം.

മണ്ണിന് പുളിരസമുള്ളതിനാല്‍ ഒരുപിടി കുമ്മായം ഓരോ ഗ്രോബാഗിലും ചേര്‍ക്കണം. നനച്ച മണ്ണില്‍ കുമ്മായമിട്ട് ഇളക്കിച്ചേര്‍ത്താലേ ഗുണമുള്ളൂ. ഇനി ജൈവവളത്തിന്റെ ഊഴമാണ്. നമുക്കുതന്നെ തയ്യാറാക്കാവുന്ന മണ്ണിരക്കമ്പോസ്റ്റോ കളവളമോ ജൈവവള കമ്പോസ്റ്റോ ആട്ടിന്‍കാഷ്ഠമോ ചാണകപ്പൊടിയോ ഇതിനായി ഉപയോഗിക്കാം. ഉപയോഗിക്കുന്ന ജൈവവളത്തില്‍ 100 കിലോഗ്രാമിന് ഒരു കിലോഗ്രാം എന്ന കണക്കില്‍ ട്രൈക്കോഡര്‍മ ചേര്‍ക്കുന്നത് ഗ്രോബാഗില്‍ നിറയ്ക്കുന്ന പോട്ടിങ് മിശ്രിതത്തിന്റെ ഗുണം കൂട്ടും.

ജൈവകൃഷിക്ക് ചാണകം മുതല്‍ പാല് വരെ വളം

ചാണകം മുതല്‍ പാല് വരെ വളമാക്കിയുള്ള ജൈവ കൃഷിയില്‍ വിജയം കൊയ്യുന്ന സൊസൈറ്റി ഈ രീതി ജില്ലയിലാകമാനം വിപുലീകരിക്കുന്നു. അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ മേരികുളം ആസ്ഥാനമായുള്ള കിസാന്‍ അഗ്രികള്‍ച്ചറല്‍ ഡവലപ്മെന്റ് സൊസൈറ്റിയാണ് വേറിട്ട ജൈവകൃഷി രീതിയുമായി സജീവമാകുന്നത്. കൃഷി വകുപ്പുമായി ചേര്‍ന്ന് ജൈവ പച്ചക്കറി ഉല്പാദന രംഗത്ത് വിപ്ലവം സൃഷ്ടിക്കാനുള്ള തയാറെടുപ്പിലാണ് ഈ സൊസൈറ്റി. ജീവാമൃതം, പഞ്ചഗവ്യം എന്നീ വളങ്ങള്‍ ഉപയോഗിച്ചുള്ള കൃഷിരീതിയാണ് സൊസൈറ്റി മുന്നോട്ടുവയ്ക്കുന്നത്.

പശുവിന്റെ പാല്, നെയ്യ്, ചാണകം, മൂത്രം, തൈര് തുടങ്ങിയവ നിശ്ചിത അളവില്‍ സംയോജിപ്പിച്ചാണ് ഈ രണ്ട് വളങ്ങളും തയാറാക്കുന്നത്. എല്ലാത്തരം കൃഷികള്‍ക്കും ഉപയോഗിക്കാമെങ്കിലും വാഴ, കുരുമുളക്, പച്ചക്കറികള്‍ തുടങ്ങിയവ ലക്ഷ്യമിട്ടാണ് ഈ മാതൃക പ്രോത്സാഹിപ്പിക്കുന്നത്. സൊസൈറ്റിയുടെ കീഴിലുള്ള 30 ഓളം പേരാണ് ഈ വളം ഉപയോഗിച്ച് കൃഷി ചെയ്യുന്നത്. മറ്റുവളങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട വിളവ് ലഭിക്കുന്നെന്നും രാസവളങ്ങള്‍ അടങ്ങാത്ത ഉല്പന്നം ലഭിക്കുമെന്നതുമാണ് ഇതിന്റെ പ്രധാന നേട്ടം.

ജൈവ കൃഷിയിലേയ്ക്ക് പുതുതലമുറയെ കൈപിടിച്ചു നടത്താന്‍ കൃഷി വകുപ്പിന്റെ സഹകരണത്തോടെ മഴമറ പോലുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ നടപടിയാരംഭിച്ചു. ഒരു സെന്റില്‍ മഴമറ ആരംഭിക്കാന്‍ 29,000 രൂപയോളം ചെലവാകും. ഇതിന്റെ 50 ശതമാനം തുക കൃഷി വകുപ്പില്‍നിന്നും സബ്സിഡിയായി കര്‍ഷകര്‍ക്ക് ലഭിക്കും. ഇത്തരം കാര്യങ്ങള്‍ കര്‍ഷകരിലേക്ക് എത്തിക്കാന്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കരാര്‍ അടിസ്ഥാനത്തില്‍ പഞ്ചായത്തുതല കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കും. അതതു പഞ്ചായത്തുകളില്‍ താമസിക്കുന്നവരെയാണ് പരിഗണിക്കുന്നത്. വിശദവിവരത്തിന് 9249303574, 9744603577 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം. കോ-ഓര്‍ഡിനേറ്റര്‍മാര്‍ മുഖേന എല്ലാ പഞ്ചായത്തുകളിലും യൂണിറ്റ് ആരംഭിച്ച് 10 പേരടങ്ങുന്ന കര്‍ഷക ഗ്രൂപ്പുകള്‍ രൂപീകരിക്കാനാണ് ലക്ഷ്യം. ഇതിലൂടെ ജൈവ കൃഷി വ്യാപകമാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. കര്‍ഷകരെ ബോധവത്ക്കരിക്കാന്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള ആത്മയുടെ സഹകരണത്തോടെ സെമിനാറുകളും ക്ലാസുകളും സംഘടിപ്പിക്കും. ആവശ്യമായ കര്‍ഷകര്‍ക്ക് ജീവാമൃതവും പഞ്ചഗവ്യവും നിര്‍മിച്ചു നല്‍കാനും സൊസൈറ്റി തയാറെടുപ്പ് നടത്തുന്നുണ്ട്.

ഒരു ലിറ്റര്‍ ജീവാമൃതത്തിന് 40 രൂപയും പഞ്ചഗവ്യത്തിന് 70 രൂപയുമാണ് വില. ഒരു ലിറ്റര്‍ വളം 65 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയാണ് ഉപയോഗിക്കേണ്ടത്. വളപ്രയോഗ രീതി കര്‍ഷകര്‍ക്ക് വിശദമാക്കി നല്‍കുകയും ചെയ്യും. ഈ രീതിയില്‍ ജൈവ കൃഷി ചെയ്യുന്ന കര്‍ഷകരുടെ ഉല്പന്നം മെച്ചപ്പെട്ട വിലയ്ക്ക് വില്‍ക്കാനും സൊസൈറ്റി ക്രമീകരണം ഒരുക്കും. ഇതിനു മുന്നോടിയായി ജില്ലയിലെ 10 കേന്ദ്രങ്ങളില്‍ ചില്ലറ വില്പന കേന്ദ്രം തുറക്കാന്‍ ഹോര്‍ട്ടികോര്‍പ്പിന്റെ അനുമതി ലഭ്യമാക്കിയിട്ടുണ്ട്.

നിലവില്‍ ജൈവ കൃഷിയിലൂടെ ഉല്പാദിപ്പിക്കുന്ന ഉല്പന്നം രാസവള പ്രയോഗത്തിലൂടെ വിളഞ്ഞ വിളകള്‍ക്കൊപ്പമാണ് പല കര്‍ഷകരും വിറ്റഴിക്കുന്നത്. ഇതിനാല്‍ മെച്ചപ്പെട്ട വില ലഭിക്കാതെ വരുന്നു. ഈ സാഹചര്യത്തിനു തടയിടാനും സൊസൈറ്റിയുടെ ചില്ലറ വില്പന കേന്ദ്രങ്ങള്‍ക്ക് സാധിക്കും.

മഴക്കാലത്തും പച്ചക്കറി നന്നായി കൃഷിചെയ്യാം

പച്ചക്കറിക്കൃഷിയുടെ കാര്യത്തില്‍ പുതിയൊരു ഉണര്‍വുണ്ട്, നമ്മുടെ നാട്ടിലിപ്പോള്‍. വിഷംതീണ്ടിയ പച്ചക്കറി കഴിക്കാതിരിക്കാനുള്ള യത്നം. അത് നിലനിര്‍ത്തണമെങ്കില്‍, കൂടുതല്‍ ഊര്‍ജസ്വലതയോടെ മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ കാലാവസ്ഥയിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ചില മുന്‍കരുതലുകളെടുക്കണം.

മഴക്കാലം വരികയാണ്. ഇടവപ്പാതിയില്‍ പച്ചക്കറിക്കൃഷി ബുദ്ധിമുട്ടാണെന്നാണ് ചിലരെങ്കിലും പറയാറ്. ഒന്നു മനസ്സുവച്ചാല്‍ ഇക്കാലം നമുക്ക് കൃഷിക്ക് അനുയോജ്യമാക്കാം. വെള്ളക്കെട്ട് ഉണ്ടാകാത്തതിനാല്‍ ടെറസ്സിലെ കൃഷിക്ക് അത്ര വലിയ പ്രശ്നമൊന്നും ഉണ്ടാകാനിടയില്ല. പെരുമഴ നീണ്ടുനില്‍ക്കുകയാണെങ്കില്‍ എന്തെങ്കിലും കൊണ്ട് മഴമറയുണ്ടാക്കിയാല് നന്ന്.

മഴക്കാലത്ത് പച്ചക്കറി കര്‍ഷകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

1. കൃഷിത്തോട്ടത്തിന്റെ ചരിവ് കണക്കാക്കി, ചരിവിന് കുറുകെ 25 മീറ്റര്‍ അകലത്തില്‍ മൂന്നടി വീതിയിലും ഒന്നരയടി താഴ്ചയിലും ചാലുകളെടുത്ത് ആ മണ്ണ് കൊണ്ടുതന്നെ ബണ്ടുകള്‍ ശക്തമാക്കണം. നീര്വാര്ച്ചയ്ക്കും മണ്ണ് സംരക്ഷണത്തിനും ഇത് സഹായിക്കും.

2. മഴക്കാലകൃഷി തുടങ്ങുന്നതിനു മുമ്പു തന്നെ മണ്ണ് പരിശോധിച്ച് പുളിരസം കൂടുതലാണെങ്കില്‍ കുമ്മായം ഇടണം. സെന്റിന് മൂന്നോ നാലോ കിലോ വരെ കുമ്മായം ഉപയോഗിക്കേണ്ടി വരും.

3. മഴക്കാലത്ത് ഒന്നരയടി ഉയര്‍ത്തിയ തടത്തില്‍ വേണം കൃഷിചെയ്യാന്‍. വെള്ളംകെട്ടി നിന്ന് ചെടി അഴുകിപ്പോകാതിരിക്കാനും വളം നഷ്ടപ്പെട്ട് പോകാതിരിക്കാനുമാണിത്. പാവല്‍, പടവലം, പീച്ചില്‍, വഴുതന, മുളക്, തക്കാളി എന്നിവയുടെ തൈകള്‍ ചെറിയ പോളിത്തീന്‍ കൂടകളിലോ പ്രോ ട്രേകളിലോ തയ്യാറാക്കാം. ഇടവപ്പാതിയുടെ ശക്തി അല്പം കുറയുമ്പോള്‍ ഒരു മാസം മൂപ്പുള്ള തൈകള്‍ വേരു പൊട്ടാതെ ഇളക്കിയെടുത്ത് തടത്തില്‍ നടാം.

4. പയര്‍, വെണ്ട മുതലായ പച്ചക്കറികള്‍ നിശ്ചിത അകലത്തില്‍ നേരിട്ട് തന്നെ നടണം. മഴക്കാലത്ത് പൊതുവേ വളര്‍ച്ച കൂടുതലായതുകൊണ്ട് വേനല്‍ക്കാല കൃഷിയെ അപേക്ഷിച്ച് രണ്ട് ചെടികള്‍ തമ്മിലുള്ള അകലം കൂടുതലായിരിക്കണം. അകലം കൂടുതലായാല്‍ കുമിള്‍രോഗങ്ങള്‍ പടരുന്നത് തടയാനുമാവും.

5. തീരപ്രദേശത്തെ മണ്ണില്‍ ഉപ്പിന്റെ അംശം കൂടുതലാണ്. അവിടെ കൃഷി ചെയ്യുമ്പോള്‍ മഴയ്ക്കു മുമ്പു തന്നെ നിശ്ചിത അകലത്തില്‍ മൂന്നടിയോളം ഉയരത്തിലുള്ള കൂനകളെടുക്കണം. മഴ പെയ്യുന്നതോടെ ഇതിലുള്ള ഉപ്പിന്റെ അംശം ഒലിച്ചു പൊയ്ക്കൊള്ളും. അതിനു ശേഷം കൂനയുടെ മുകള്‍ ഭാഗം തുറന്ന് ജൈവവളങ്ങള്‍ ചേര്‍ത്തതിനു ശേഷം പന്തലില്‍ വളരുന്നതും അല്ലാത്തതുമായ പച്ചക്കറികള്‍ കൃഷി ചെയ്യാം. തീരപ്രദേശത്ത് മഴക്കാലത്ത് പീച്ചിലും പയറും നന്നായി കൃഷി ചെയ്യാം.

പച്ചക്കറികൃഷി കേരളീയര്‍ ഏറ്റെടുക്കുന്നു

വീടുകളിലെ കൃഷി എന്ന ആശയത്തിന് നല്ലപ്രചാരണമാണ് കിട്ടുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നുളള പച്ചക്കറികളില്‍ വന്‍തോതില്‍ കീടനാശിനി പ്രയോഗം നടത്തുന്നതിനാല്‍ ആരോഗ്യത്തെ തന്നെ ബാധിക്കുന്നു. തമിഴ്നാട്ടിലെ പല കൃഷിയിടങ്ങളിലും കേരളത്തിലേക്കുളള കൃഷി എന്ന പേരില്‍ കീടനാശിനി പ്രയോഗം വ്യാപകമാണ് എന്ന അവസ്ഥയാണുളളത്. ഇതുസംബന്ധിച്ച് കേരളത്തില്‍ വന്‍തോതില്‍ ബോധവല്‍ക്കരണവും നടക്കുന്നുണ്ട്. തുടര്‍ന്ന് തമിഴ്നാട് പച്ചക്കറിയുടെ അന്തകസാധ്യത ജനം തിരിച്ചറിഞ്ഞു. ഇതോടെയാണ് തദ്ദേശീയ നാടന്‍ കൃഷിരീതികളിലേക്ക് തിരിയാന്‍ സകലരും നിര്‍ബന്ധിതരായത്. ഇതോടെ വരവു പച്ചക്കറിയുടെ തോത് മൂന്നിലൊന്നായി കുറഞ്ഞുവെന്നാണ് അനൗദ്യോഗിക കണക്കുകള്‍ കാണിക്കുന്നത്. നല്ലപച്ചക്കറി കിട്ടണോ സ്വയം കൃഷി ചെയ്യുക എന്ന നിലയിലായി കാര്യങ്ങള്‍. അതിനാല്‍ ടെറസ് കൃഷി ഉള്‍പ്പെടെയുളള മേഖലകളിലേക്ക് തിരിയാന്‍ വീട്ടുകാര്‍ തയ്യാറായി. ഇത് കേരളത്തിന്റെ സാമ്പത്തികരംഗത്തും നല്ല ചലനങ്ങളുണ്ടാക്കും. തമിഴ്നാട്ടിലേക്ക് ഒഴുകിക്കൊണ്ടിരുന്ന വലിയ തുക വീട്ടമ്മമാരുടെ കൈവശം ഭദ്രമായി ഇരിക്കും. ഭാവിയില്‍ ഈ നില തുടരുകയാണെങ്കില്‍ കൃഷി മേഖലയില്‍ സംസ്ഥാനത്തിനു കുതിച്ചുചാട്ടത്തിനു വഴിയൊരുങ്ങും.

ടെറസില്‍ മിക്ക ഉല്‍പ്പന്നങ്ങളും കൃഷിചെയ്തെടുക്കാന്‍ വലിയ ബുദ്ധിമുട്ടില്ല. അല്പം സഹിഷ്ണുതയോടെ കൃഷിയെ സമീപിച്ചാല്‍ മതി. വിളവുകള്‍ തനിയെ വീട്ടകം നിറച്ചുകൊളളും. അഞ്ചുസെന്റ് ഭൂമിയില്‍ പോലും നല്ലനിലയില്‍ വിളവെടുക്കാം.

അടുക്കളയില്‍ ദിവസേന ഉപയോഗിക്കുന്ന തക്കാളി, ചീര, മുള്ളങ്കി, മുളക്, വെണ്ടയ്ക്ക, വഴുതനങ്ങ, വെള്ളരി, പാവല്‍, പടവലം, മത്തന്‍, പയര്‍ മുതലായവ എളുപ്പത്തില്‍ ടെറസില്‍ കൃഷി ചെയ്യാം.

ടെറസ്സ് കൃഷി നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം കാലാവസ്ഥയാണ്. തുടര്‍ച്ചയായി മഴയുളള സമയം കൃഷിക്ക് അനുയോജ്യമല്ല. വെള്ളം തുടര്‍ച്ചയായി കെട്ടിക്കിടക്കുന്ന അവസ്ഥയില്‍ ടെറസില്‍ വഴുതിവീഴാനുളള സാധ്യത കൂടുതലാണ്. ഇത് അപകടങ്ങള്‍ക്കു വഴിതുറക്കാം. ശക്തമായ മഴയില്‍ മണ്ണിലെ ലവണാംശങ്ങള്‍ നഷ്ടപ്പെടുന്ന സ്ഥിതിയുമുണ്ടാകാം. മഴ അവസാനിക്കുന്ന ആഴ്ച്ചകളാണ് കൃഷി തുടങ്ങാന്‍ അനുയോജ്യം. കേരളത്തില്‍ ഓണക്കാലം കഴിഞ്ഞ് (സെപ്റ്റംബര്‍ മദ്ധ്യത്തില്‍) കൃഷി തുടങ്ങുന്നത് നല്ലതാണ്. അതിനുശേഷം ഇടക്കിടെ പെയ്യുന്ന മഴയും തുടര്‍ന്നു വരുന്ന തുലാവര്‍ഷവും കൃഷിക്ക് ഗുണകരമാകും. മെയ് അവസാനം കാലവര്‍ഷം ആരംഭിക്കുന്നതിന് അല്പദിവസം മുന്‍പ് ടെറസ്സ് വൃത്തിയാക്കിയിടാം. ഉപയോഗിച്ച മണ്ണ് കൂട്ടിയിട്ട് പോളിത്തീന്‍ ഷീറ്റുകൊണ്ട് മഴനനയാതെ മൂടിയാല്‍ അതേമണ്ണ് ഇളക്കിയെടുത്ത് അടുത്ത തവണ ഉപയോഗിക്കാന്‍ കഴിയും.

ജലസേചന രീതിയിലും മാറ്റം അനിവാര്യമാണ്. തുള്ളിനനയ്ക്കുന്നതിനുളള (ഡ്രിപ് ഇറിഗേഷന്‍) രീതികളാണ് അഭികാമ്യം. നീണ്ടുനില്‍ക്കുന്ന രീതിയില്‍ ഈ സംവിധാനം ക്രമീകരിക്കാവുന്നതാണ്. ഇതിലൂടെ കൂടുതല്‍ നല്ലനിലയില്‍ വളര്‍ന്നുവരാനാകും. വേനല്‍ കനക്കുമ്പോള്‍ പ്രത്യേകിച്ചും. ഒറ്റയടിക്ക് വെളളം ഒഴിച്ചു കൊടുക്കുന്നതിലും നല്ലതാണ് ഈ രീതി. വീട്ടിലെ വാഷ് ബേസിനുകളിലും മറ്റും ഉപയോഗിച്ച് പുറത്തൊഴുക്കിക്കളയുന്ന വെള്ളം ലഘുവായ ശുദ്ധീകരണത്തിലൂടെ ജലസേചനത്തിനുപയോഗിക്കാവുന്നതാണ്.

കോണ്‍ക്രീറ്റ് മട്ടുപ്പാവില്‍ നേരിട്ട് മണ്ണ് നിരത്തി വളം ചേര്‍ക്കുന്ന രീതി അഭികാമ്യമല്ല. മേല്‍ക്കൂരയില്‍ വളരുന്ന ചെടിയുടെ വേരുകളും മണ്ണില്‍നിന്നു് ഊര്ന്നിറങ്ങുവാനിടയുണ്ട്. ധാതുലവണങ്ങളും കോണ്‍ക്രീറ്റിലൂടെ ഒലിച്ചിറങ്ങി സ്ലാബില്‍ ചോര്ച്ചവരുത്താനിടയുണ്ട്. അടിയില്‍ പ്ലാസ്റ്റിക്ക് ഷീറ്റ് ഒന്നോ രണ്ടോ അട്ടിയില്‍ വിടവില്ലാതെ വിരിച്ച് മുകളില്‍ ഇഷ്ടിക ഉയരത്തില്‍മാത്രം മണ്ണിട്ട് കൃഷി ചെയ്യാവുന്നതാണ്. തൊടിയിലെ മണ്ണിന്റെ കൂടെ ചാണകം ഉണക്കിപ്പൊടിച്ചത്, ചകരിച്ചോറ്, അറക്കപ്പൊടി, ആറ്റുമണല്‍, മണ്ണിരക്കമ്പോസ്റ്റ്, കരിയില എന്നിവയും ചേര്‍ത്ത് അടിത്തട്ട് തയ്യാറാക്കാം. ടെറസ്സും മണ്ണും നേരിട്ട് സമ്പര്‍ക്കമുണ്ടാകാതെ നോക്കേണ്ടതാണ്. പലരും ഇക്കാര്യം ഒട്ടുംശ്രദ്ധിക്കാതെ ടെറസില്‍ നേരിട്ട് മണ്ണുവിരിക്കുന്നതാണ് കാണുന്നത്. ഇതുമൂലം പെട്ടെന്ന് ചോര്‍ച്ചയുണ്ടാകുകയും കൃഷിരീതി ഉപേക്ഷിക്കുന്നതിനും ഇടയാക്കുന്നു. പൊളിത്തീന്‍ ഷീറ്റുകള്‍ വാങ്ങുന്നതിനുളള ചെലവ് കുറയ്ക്കാനാണ് പലരും അത് ഉപേക്ഷിക്കുന്നത്. അതൊട്ടും ആശാസ്യമല്ല.

പോളിത്തീന്‍ കവറിലും ചാക്കിലും മണ്ണ് നിറച്ച് കൃഷി ചെയ്യാം. ചാക്ക് പുറത്തോട്ട് മടക്കി ഒരടി കനത്തില്‍ മണ്ണ് നിറച്ചാല്‍ മതിയാവും. വെള്ളം പുറത്തേക്ക് ഒഴുക്കാനായി ഏതാനും സുഷിരങ്ങള്‍ ആവശ്യമാണ്. സുതാര്യമായ പോളിത്തീന്‍ കവറില്‍ കൃഷി ചെയ്യരുത്. വേരുകളില്‍ സൂര്യപ്രകാശം തട്ടുന്നത് ചെടിയുടെ വളര്‍ച്ചയെ ബാധിക്കും. വളര്‍ച്ചയ്ക്കനുസരിച്ച് വളവും മണ്ണും ചേര്‍ക്കേണ്ടി വരുന്നതിനാല്‍ ആദ്യമേ കൂടുതല്‍ മണ്ണ് വേണ്ട. ടെറസ്സില്‍ ഇഷ്ടംപോലെ സൂര്യപ്രകാശം ലഭിക്കുന്നതിനാല്‍ ചെടികള്‍ തമ്മിലുള്ള അകലം ക്രമീകരിക്കാം.

ടെറസ്സിലാണെങ്കിലും കീടങ്ങളും രോഗങ്ങളും സസ്യങ്ങളെ ബാധിക്കും. മറ്റൊരിടത്തും കൃഷി ഇല്ലെങ്കില്‍ പരിസരത്തുള്ള പറക്കാന്‍ കഴിയുന്ന ഷട്പദങ്ങളെല്ലാം പറന്നുവരും. പാവല്‍, പടവലം എന്നിവയെ കായീച്ചകളും പയറുവര്‍ഗങ്ങളെ ഇലപ്പേനും ആക്രമിക്കും. പയറിന്റെ നീരുറ്റി കുടിക്കുന്ന ഷഡ്പദങ്ങള്‍ ഒന്നോ രണ്ടോ വന്നാല്‍ പിറ്റേദിവസം കൂട്ടത്തോടെ പറന്നുവരും. ഇവ കൂടാതെ ഇലകള്‍ തിന്നുന്ന ലാര്‍വ്വകളും രംഗത്തുവരും. പച്ചക്കറി സസ്യങ്ങളില്‍ കാണുന്ന ഷഡ്പദലാര്വ്വകള് രാത്രിയില്‍ മാത്രം പുറത്തിറങ്ങി ആഹാരം കഴിക്കുന്നവയാണ്. അതുകൊണ്ട് പകല്‍നേരങ്ങളില്‍ നോക്കിയാല്‍ കാര്യം പിടികിട്ടില്ല.

പുകയില കഷായം, കാന്താരി മിശ്രിതം, മണ്ണെണ്ണക്കുഴമ്പ് തുടങ്ങിയവ പ്രധാന ജൈവ കീടനാശിനികളാണ്. ഇവ കൂടാതെ നേരിട്ടല്ലാതെ കീടങ്ങളെ നശിപ്പിക്കാന്‍ പഴക്കെണി, തുളസിക്കെണി, ശര്‍ക്കരക്കെണി തുടങ്ങിയവയും പ്രയോഗിക്കുന്നത് ഗുണകരമാണ്.

ഉദ്യാനം ശലഭസുരഭിലമാക്കാന് ചിത്രശലഭച്ചെടി

സീമ സുരേഷ്

ഡെപ്യൂട്ടി ഡയറക്ടര്‍, കൃഷിവകുപ്പ്, തിരുവനന്തപുരം

തോട്ടങ്ങളില്‍ പാറിപ്പറന്നു നീങ്ങുന്ന ചിത്രശലഭങ്ങളെ ശക്തമായ ഒരു കാന്തം പോലെ ആകര്‍ഷിക്കുന്ന ഒരു പൂച്ചെടി അതാണ് ബട്ടര്‍ഫ്ളൈ ബുഷ് എന്ന പുഷ്പസുന്ദരിയുടെ മുഖമുദ്ര. ഇംഗ്ലീഷില്‍ ഇതിന് ബഡ്ലീയ എന്നു പേര്. ചിത്രശലഭങ്ങള്‍ തേനുണ്ണാന്‍ ബഡ്ലീയ ചെടി തേടി വരുന്നതു കണ്ടിട്ട് ഉദ്യാനപ്രേമികള്‍ ഇതിന് ചിത്രശലഭങ്ങളുടെ കാന്തം എന്നയര്‍ഥത്തില്‍ ബട്ടര്‍ ഫ്ളൈ മാഗ്നറ്റ് എന്നും ഓമനപ്പേരു നല്കി. പല ഉദ്യാനപ്രേമികളും തങ്ങളുടെ ഉദ്യാനസങ്കല്പങ്ങള്ക്ക് തുടക്കം കുറിക്കുന്നത് പോലും ബഡ്ലീയ ചെടിയെ കേന്ദ്രീകരിച്ചാണ്. ഉച്ചയോടടുക്കുന്ന നേരത്താണ് പൂക്കളിലെ തേന്‍ ഏറ്റവും മധുരതരമായി മാറുന്നത്. ഈ സമയത്ത് ചിത്രശലഭങ്ങളും തേനീച്ചകളും ഇതിലേക്ക് വരിവച്ചെത്തുന്നതു കാണാം. അത്യാവശ്യത്തിന് സുഗന്ധവുമുണ്ട് പൂക്കള്‍ക്ക്.

നല്ല വെളിച്ചവും വെള്ളം വാര്‍ന്നു പോകാന്‍ സൗകര്യമുള്ള കൃഷിസ്ഥലവും മാധ്യമവുമാണ് ഇതിനു വളരാന്‍ വേണ്ടത്. മണ്ണിളക്കി ജൈവവളം ചേര്‍ത്ത്, തൈ വളര്‍ത്തിയിരിക്കുന്ന ചട്ടിയുടെ ഇരട്ടിവലിപ്പത്തില്‍ കുഴിയെടുത്ത് അതില്‍ വേണം നടാന്‍. ചട്ടിയില്‍ വളര്‍ത്തുമ്പോള്‍ മണലും പീറ്റ്മോസും കലര്‍ന്ന മാധ്യമം വേണം ഉപയോഗിക്കാന്‍. കരുത്തോടെ വളരുന്ന കുറ്റിച്ചെടിയാണ് ബഡ്ലീയ ഡേവിഡി എന്ന് പേരുള്ള ചിത്രശലഭച്ചെടി. സസ്യസ്നേഹിയും പുതിയ ചെടികള്‍ കണ്ടെത്തുന്നതില്‍ പ്രഗത്ഭനുമായിരുന്ന ചൈനയിലെ ഫാദര്‍ അര്‍മന്‍ഡ് ഡേവിഡിന്റെ ഓര്‍മയ്ക്കായിട്ടാണ് ഈ ചെടിക്ക് ബഡ്ലീയ ഡേവിഡി എന്നു പേരു നല്‍കിയത്. സമ്മര്‍ ലൈലാക്ക്, ഓറഞ്ച് ഐ എന്നെല്ലാം ഇതിന് വിളിപ്പേരുകളുണ്ട്. ജപ്പാനിലും മധ്യചൈനയിലെ സിചുവാന്‍, ഹുബെ പ്രവിശ്യകളിലുമാണ് ചിത്രശലഭച്ചെടിയുടെ ജനനം. അഞ്ചു മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ ചെടിക്ക് അല്പം വളഞ്ഞുവളരുന്ന സ്വഭാവമുണ്ട്. പ്രായമാകുന്നതനുസരിച്ച് ചെടിയുടെ വിളറിയ ബ്രൗണ്‍ നിറമുള്ള തണ്ടില്‍ വീണ്ടു കീറിയതു പോലെ പാടുകള്‍ കാണാം. നീണ്ട് കമാനരൂപത്തില്‍ വളരുന്ന വളഞ്ഞ തണ്ടുകളാണ് ഇതിന്റെ പ്രത്യേകത. പൂക്കള്‍ക്ക് പര്‍പ്പിള്‍, വെള്ള, പിങ്ക്, ചുവപ്പ് എന്നിങ്ങനെ ഏതു നിറവുമാകാം. ഇതളുകളുടെ മധ്യഭാഗത്തിന് ഓറഞ്ചുനിറമാണ്.

വിത്തു വഴിയും തണ്ടു മുറിച്ചുനട്ടും ചിത്രശലഭച്ചെടി വളര്‍ത്താം. ഇങ്ങനെയെങ്കിലും തണ്ടു മുറിച്ചു നട്ടുള്ള കൃഷിരീതിയാണ് ഉത്തമം. മൂന്നിഞ്ച് നീളമുള്ള തണ്ടിന് കഷണങ്ങള്‍ മുറിച്ചെടുത്ത് ചുവടുഭാഗത്തെ ഇലകള്‍ നീക്കുക. വേരുപിടിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ പുരട്ടിയ തണ്ടിന്കഷണം നനഞ്ഞമണല് ഉള്‍പ്പെടുന്ന പോട്ടിംഗ് മിശ്രിതത്തില്‍ നടണം. വേനലിന്റെ മധ്യത്തോടെ വേണം തണ്ടു മുറിച്ചു നട്ട് ചിത്രശലഭച്ചെടി വളര്‍ത്താന്‍. തണ്ടിനു വേരുപിടിച്ചു കിട്ടാനുപയോഗിക്കുന്ന വളര്‍ച്ചാമാധ്യമത്തില്‍ പീറ്റ് മോസ്, പെര്‍ലൈറ്റ് എന്നിവയാണ് ഉപയോഗിക്കേണ്ടത്. വേരു പിടിപ്പിക്കാന്‍ കആഅ (ഇന്‍ഡോള്‍ ബ്യൂട്ടിറിക് ആസിഡ്) പോലുള്ള ഹോര്‍മോണ്‍ പൊടികള്‍ ഉപയോഗിക്കാം. വേരുപിടിപ്പിച്ച കഷണങ്ങള്‍, നനവുള്ള പീറ്റ്മോസ്, പെര്‍ലൈറ്റ് എന്നിവ തുല്യയളവില്‍ കലര്‍ത്തിയ പോട്ടിംഗ് മിശ്രിതത്തിലാണ് നടേണ്ടത്. തണ്ടിന്കഷണങ്ങള്ക്ക് മൂന്നു മുതല്‍ ആറാഴ്ചയ്ക്കുള്ളില്‍ വേരു പിടിച്ചിട്ടുണ്ടാകും. ചെടി വളരുന്നതനുസരിച്ച് തടത്തില്‍ നാലിഞ്ച് കനത്തില്‍ പുതയിടുന്നതും നല്ലതാണ്.

അതിവേശം വളരുന്നതാണ് ചിത്രശലഭച്ചെടിയുടെ പതിവ്. ഉദ്യാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഇത് നട്ടുവളര്‍ത്താം. നീണ്ട് പുഷ്പസമൃദ്ധമായ പൂങ്കുലകള്‍ ചെടിക്ക് സവിശേഷ ചാരുതനല്കും എന്നു മാത്രമല്ല നാലു മുതല്‍ ആറാഴ്ച വരെ ഭംഗി നഷ്ടപ്പെടാതെ ചെടിയില്‍ വിടര്‍ന്നു നില്‍ക്കുകയും ചെയ്യും.

ചിത്രശലഭച്ചെടിയുടെ ശ്രദ്ധേയമായ ഇനങ്ങള്‍

നാനോഹെന്സിസ്-മൃദുലമായ ഇതളുകളുള്ള പൂക്കള്‍ക്ക് നീലലോഹിതവര്‍ണം, ഇലകള്‍ക്ക് ചാരനിറം.

മാഗ്നിഫിക്ക - പൂക്കള്‍ക്ക് നീലലോഹിതവര്‍ണം, പൂങ്കുലകള്‍ക്ക് 60 സെന്റീമീറ്റര്‍ വരെ നീളമുണ്ടാകും.

സൂപ്പെര്ബ-നെടുനീളന്‍ പൂങ്കലകള്.

വില്സോണി- അയഞ്ഞ്, ഞൊറിവുള്ള പൂവിതളുകള്‍.

വിച്ചിയാന-ഇളം നീലപ്പൂക്കള്‍

ഇതില്‍ നാനോഹെന്സിസ് എന്ന ഇനത്തിന് വെളുത്തപൂക്കളുള്ള ചെടികളുമുണ്ട്.

ഉയരത്തില്‍ വളരുന്ന ചിത്രശലഭച്ചെടികളെ കൊമ്പുകോതി ഉയരം ക്രമീകരിച്ചു വളര്‍ത്തണം. അതുപോലെ തന്നെ നിറം മങ്ങി, ശോഭ കുറയുന്ന പൂങ്കുലകള്‍ നീക്കുകയും വേണം. ചട്ടിയിലും മറ്റും വളര്‍ത്തുമ്പോള്‍ ആറുമാസത്തിലൊരിക്കല്‍ വളര്‍ച്ചാമാധ്യമത്തിന്റെ മുകള്‍ഭാഗത്തെ ഒരു പാളി മണ്‍മിശ്രിതം നീക്കി അവിടെ കുറച്ചു പുതിയ ജൈവവളവും വേപ്പിന്‍പിണ്ണാക്കും ചേര്‍ത്തു മിശ്രിതം പുതുക്കണം. അമിതമായ വളപ്രയോഗം ഈ ചെടിക്ക് ഗുണം ചെയ്യില്ലെന്നോര്ക്കുക. കൂടുതല്‍ വളങ്ങള്‍ ചെടിയുടെയും ഇലയുടെയും അമിതമായ വളര്‍ച്ചക്കു മാത്രമേ സഹായിക്കുകയുള്ളു. പൂക്കള്‍ വിടരില്ല. പഴയ പൂങ്കുലകള്‍ ചെടിയില്‍ നിര്‍ത്താതെ നീക്കിയാലേ പുതുമുളകളും പൂമൊട്ടുകളും ഉണ്ടാകുകയുള്ളൂ.

ചിത്രശലഭച്ചെടിയുടെ തന്നെ ഏഷ്യയില്‍ കാണുന്ന ഇനമാണ് ബഡ്ലീയ ഏഷ്യാറ്റിക്ക. അതിന് വൈറ്റ് ബട്ടര്‍ ഫ്ളൈ ബുഷ്, ഏഷ്യന്‍ ബട്ടര്‍ഫ്ളൈ ബുഷ് എന്നെല്ലാം പേരുണ്ട്. കഴിക്കന്‍ ഏഷ്യയുടെ സന്തതിയാണ് ഈ ഉദ്യാനസസ്യം. 12 അടിയോ അതിലധികമോ ഉയരത്തില്‍ ഇതു വളരും. ചെറിയ വെളുത്ത പൂക്കള്‍ നിറഞ്ഞ ഭാരമേറിയ പൂങ്കുല. അതുകൊണ്ടുതന്നെ താഴേക്ക് വളഞ്ഞാണ് നില്ക്കുക. സുഖകരമായ സുഗന്ധവും പൂക്കള്‍ക്കുണ്ട്. ചെടി മുഴുവന്‍ പുഷ്പിച്ചുകഴിഞ്ഞാല്‍ ഇലകളൊന്നും കാണാന്‍ കഴിയില്ല. നിറയെ പൂക്കള്‍ മാത്രം നിറഞ്ഞ ഒരു ചെടിയാണെന്നേ തോന്നുകയുള്ളൂ. ജനുവരി മുതല്‍ ഒക്ടോബര്‍ വരെ ഇതില്‍ പൂക്കളുണ്ടായിരിക്കും.

ഉദ്യാനം ശലഭസുരഭിലമാക്കാന് നമുക്കും വളര്‍ത്താം ചിത്രശലഭച്ചെടികള്.

വര്‍ണവിസ്ഫോടനം ബ്രസീലിയന്‍ ഫയര്‍വര്‍ക്സ്

സീമ സുരേഷ്

ഡെപ്യൂട്ടി ഡയറക്ടര്‍, കൃഷിവകുപ്പ്, തിരുവനന്തപുരം

വിസ്മയകരമായ ഇലകളും നിറങ്ങളുടെ ധാരാളിത്തമുള്ള പൂക്കളും-ബ്രസീലിയന്‍ ഫയര്‍വര്‍ക്സ് എന്ന ഉദ്യാനസുന്ദരിയുടെ തിരിച്ചറിയല്‍ രേഖകളാണിവ. വെള്ളിനിറം ചാലിച്ചു ചേര്‍ത്ത ഇലകള്‍, ഇരുനിറങ്ങള്‍ ഇണങ്ങിയ സവിശേഷമായ പൂക്കള്‍, പിങ്ക് നിറമുള്ള പൂത്തണ്ടും കുഞ്ഞുപൂക്കളുടെ കൂട്ടത്തിനാകട്ടെ പര്‍പ്പിള്‍ നിറവും. കാഴ്ചക്ക് ഒരു തരം കരിമരുന്നു പ്രയോഗത്തിന്റെ വര്‍ണപ്പകിട്ട്. ചട്ടിയില്‍ വളര്‍ത്തി ഏതു കോണില്‍ വച്ചാലും അവിടമാകെ പ്രകാശഭരിതമാക്കുന്ന തരം വര്‍ണവിസ്ഫോടനം. തെക്കേ അമേരിക്കന്‍ സ്വദേശിയായ ഈ ഉദ്യാന സുന്ദരിക്ക് ബ്രസീലിയന്‍ ഫയര്‍ വര്‍ക്സ് എന്ന പേരു കിട്ടിയത് ഈ പ്രത്യേകതകള്‍ കൊണ്ടാണ്. ഉഷ്ണമേഖലാ പ്രദേശങ്ങളിലെല്ലാം തടങ്ങളില്‍-പ്രത്യേകിച്ച് പൂത്തടങ്ങളില്‍ കൂട്ടമായി വളര്‍ത്താന്‍ അനുയോജ്യമായ ചെടിയാണ് ബ്രസീലിയന്‍ ഫയര്‍വര്‍ക്സ്. സസ്യനാമം പോര്ഫൈറോകോമ ഫോളിയാന. അകത്തളങ്ങളിലും ഉദ്യാനങ്ങളിലും ഈര്‍പ്പവും ചൂടുമുള്ള കാലാവസ്ഥയില്‍ ഇത് നന്നായി വളരും. അത്യാവശ്യം തണല്‍ സഹിക്കാനും കഴിവുണ്ട്. അതുകൊണ്ടുതന്നെ കാര്‍പോര്‍ച്ച്, പോര്‍ട്ടിക്കോ, പൂമുഖം, ജനല്‍പ്പടി എന്നിവിടങ്ങളിലെല്ലാം ഇത് നിഷ്പ്രയാസം വളര്‍ത്താം.

പര്‍പ്പിള്‍ ഷ്റിംപ്, ബ്ലൂ ഷ്റിംപ്, മരാക്കസ,് ബ്രസീലിയന്‍ ഫയര്‍വര്‍ക്സ് തുടങ്ങി വിളിപ്പേരുകള്‍ പലതുണ്ട് ഈ ചെടിക്ക്. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ സമൃദ്ധമായി പുഷ്പിക്കുന്നു എന്നതാണിതിന്റെ സവിശേഷത. സിങ്കപ്പൂര്‍ പോലുള്ള രാജ്യങ്ങളില്‍ ലാന്‍ഡ് സ്കേപ്പിംഗിന് ഫയര്‍വര്‍ക്സ് പോലെ ഉപയോഗിക്കുന്ന ചെടികള്‍ വിരളമാണ്. കുറ്റിച്ചെടിയാണിത്. പരമാവധി 30 സെന്റീമീറ്റര്‍ ഉയരത്തില്‍ വളരും. കടുത്ത പച്ച നിറമുള്ള ഇലകളുടെ പ്രതലത്തില്‍ വെള്ളി ഉരുക്കിയൊഴിച്ച് ഡിസൈന്‍ ചെയ്തുപോലെ ഇലഞരമ്പുകള്‍. പൂക്കള്‍ ചെടിയുടെ അഗ്രഭാഗത്താണ് വിടരുക. പ്രത്യേകിച്ച് വേനല്‍ക്കാലത്ത.് വേനലാകുമ്പോള്‍ ഒരേസമയം സവിശേഷഭംഗിയുമായി ഇലകളും വര്‍ണാഭമായ പൂങ്കുലകളും ഒന്നിനൊന്ന് മത്സരിച്ച് കാണികളെ വിസ്മയിപ്പിക്കും.

വര്‍ണാഭമായ കരിമരുന്നുപ്രയോഗം എന്ന അര്‍ഥത്തില്‍ ഇതിന് ബ്രസീലിയന്‍ ഫയര്‍ വര്‍ക്സ് എന്ന വിചിത്രമായ പേര് ലഭിച്ചതിനു രണ്ടു പ്രധാന കാരണങ്ങളാണ് ഉദ്യാനപ്രേമികള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിലൊന്ന് പൂക്കളുടെ സവിശേഷമായ നിറച്ചാര്ത്തുതന്നെ. വ്യത്യസ്ഥ നിറങ്ങളുടെ സ്ഫോടനം ഓരോ പൂങ്കുലയിലും കാണാം. ഇനിയൊന്ന് പൂക്കളുടെ ചന്തവും നിറവും മങ്ങിക്കഴിയുമ്പോള്‍ അത് വിത്തുകള്‍ പുറത്തേക്കു തെറിപ്പിക്കുന്ന സ്വഭാവം കാട്ടുന്നു എന്നതാണ്. ഇങ്ങനെ വിത്തു തെറിപ്പിക്കുന്ന സ്വഭാവത്തിന് കരിമരുന്നുപ്രയോഗത്തോടുള്ള സാമ്യവും ഈ പ്രത്യേക പേരിനു നിദാനമാകുന്നു.

ചെടി വളര്‍ത്താന്‍ തുടങ്ങുന്നവര്‍ ചില പ്രത്യേക കാര്യങ്ങളില്‍ ശ്രദ്ധവയ്ക്കണം. ഇതിലൊന്ന് വളര്‍ത്താന്‍ യോജിച്ച സ്ഥലമാണ്. യഥേഷ്ടം തണല്‍ ലഭിക്കുന്ന സ്ഥലമാണ് ഫയര്‍വര്‍ക്സിന് നന്ന്. ഇത് വീടിനകത്തോ പുറത്തോ ആകാം. നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം ചെടി നടാന്‍ നന്നല്ലെന്നറിയുക. വിത്തു പാകിയോ തണ്ടു മുറിച്ചു നട്ടോ പുതിയ ചെടി വളര്‍ത്താം. നനവുള്ള മാധ്യമമാണ് ചെടിക്കു വളരാനിഷ്ടം. ജൈവവളങ്ങള്‍ക്കൊപ്പം 20-20-20 പോലുള്ള രാസവളമിശ്രിതങ്ങളും വെള്ളത്തില്‍ നേര്‍പ്പിച്ച് തെളിയൂറ്റി നല്‍കാം. നിറം മങ്ങുന്ന പൂക്കളും വാടിത്തുടങ്ങുന്ന ഇലകളും യഥാസമയം നീക്കം ചെയ്യണം. എങ്കിലേ ചെടി ആകര്‍ഷകമായി നിലനില്ക്കുകയുള്ളൂ. ഇടയ്ക്ക് ചെടി വളരുന്ന മാധ്യമം വേരുകള്‍ക്കു കേടുപറ്റാതെ ഇളക്കിക്കൊടുക്കുന്നതും നല്ലതാണ്. മാധ്യമത്തിലുണ്ടാകുന്ന വായൂസഞ്ചാരം ചെടിയുടെ കരുത്തേറിയ വളര്‍ച്ചയ്ക്കു സഹായിക്കും എന്നതിനാലാണിത്. മറ്ററ്റൊരു സവിശേഷത ചെടി വളര്‍ത്താന്‍ വളരെ കുറച്ചു ശ്രദ്ധമാത്രം മതി എന്നതാണ്. ഉദ്യാനങ്ങളില്‍ പൊതുവേ വളര്‍ത്താനും ചട്ടികളില്‍ വളര്‍ത്താനും ഫയര്‍വര്‍ക്സ് ചെടി ഉത്തമമാണ്. കുറഞ്ഞ വെളിച്ചത്തിലും നിറയെ പൂ പിടിക്കാനുള്ള ഇതിന്റെ കഴിവു ശ്രദ്ധേയമാണ്. അന്തരീക്ഷോഷ്മാവ് 19 ഡിഗ്രി സെന്റീഗ്രേഡില് താഴുന്നത് ഫയര്‍വര്‍ക്സിന് ഗുണകരമല്ല. ഈ ഘട്ടത്തില്‍ ഇതിന്റെ ഇലകള്‍ക്കു മഞ്ഞനിറമാകുകയും ഞൊറിഞ്ഞ ചുളിവു വീഴുകയും ചെയ്യും.

കാരപ്പഴം അഥവാ സിലോണ്‍ ഒലിവ്

ചിഞ്ചു വി. എസ്

ഗവേഷണ വിദ്യാര്‍ഥി, കാര്‍ഷിക കോളജ്, വെള്ളായണി

കേരളത്തില്‍ അവിടവിടായി മാത്രം കാണപ്പെടുന്ന നിത്യഹരിതവൃക്ഷമാണ് കാരക്കമരം. ഒരു ഒട്ടുമാവിന്റെ അത്രയും വലുതാകുന്ന ഇത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും ശ്രീലങ്ക, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലും നന്നായി വളരുന്നു. ഇലായിഒകാര്‍പ്പസ് സെറാറ്റസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ മരം ഇലായിഒകാര്പ്പേസി സസ്യകുടുംബത്തില്‍പ്പെടുന്നു.

കേരളത്തിലെ കാലാവസ്ഥയില്‍ വെള്ളകെട്ടില്ലാത്ത എല്ലാത്തരം മണ്ണിലും കാരക്കമരം നന്നായി വളരും. പൂവിട്ട് കായ് വരണമെങ്കില്‍ ധാരാളം സൂര്യപ്രകാശം മരത്തിനാവശ്യമുണ്ട്. സാധാരണയായി വിത്തു കിളിര്‍പ്പിച്ചാണ് പുതിയ തൈകള്‍ ഉണ്ടാക്കുന്നത്. നാടന്‍ ഇനംമാത്രമാണ് ഇപ്പോള്‍ ലഭ്യം. ഏതാണ്ട് പത്തിലപ്രായമെത്തിയ തൈകള്‍ ഒരടി നീളവും വീതിയും താഴ്ചയുമുള്ള കുഴികളില്‍ കാലിവളം അടിവളമായി ചേര്‍ത്തു നടാവുന്നതാണ്. തൈ പിടിക്കുന്നതുവരെ ഒന്നിടവിട്ട ദിവസങ്ങളില്‍ നന ആവശ്യമാണ്. അതിനുശേഷം കാര്യമായ പരിചരണമില്ലാതെ തന്നെ ചെടി വളരും. രോഗ-കീടങ്ങള്‍ ഒന്നും തന്നെ സധാരണയായി ഈ മരത്തെ ആക്രമിക്കാറില്ല. അതുകൊണ്ട് 100 ശതമാനം ജൈവരീതിയില്‍ കാരപ്പഴം ത്പാദിപ്പിക്കാം. തൈനട്ട് ഏതാണ്ട് നാലു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ കാരമരത്തിന്റെ ചില്ലകളില്‍ വളരെ ചെറിയ വെളുത്ത പൂവുകള്‍ നിറയുന്നു.

പൂന്തോട്ടങ്ങളുടെ അരികുകളില്‍ ഒരു അലങ്കാരവൃക്ഷമായും നടാവുന്ന കാരക്കമരത്തിന്റെ ഇലച്ചാര്‍ത്തുകള്‍ നിറയുന്ന കാഴ്ച വളരെ സുന്ദരമാണ്. പഴുത്താലും കായ്കള്‍ക്ക് പച്ചനിറമായിരിക്കും. മൃദുലമായതും മാധുര്യമേറിയതും ഭക്ഷ്യയോഗ്യവുമായ കായ്കള്‍ കാഴ്ചയില്‍ ഒലിവ് പഴം പോലെ തോന്നിക്കുന്നതിനാലും ഈ മരത്തിന്റെ ജനനം ശ്രീലങ്ക ആയതിനാലും കാരക്കമരത്തിനെ ഇംഗ്ലീഷില്‍ സിലോണ്‍ ഒലിവ് എന്നാണ് വിളിക്കുന്നത്. മാംസളപഴത്തിനുള്ളില് തവിട്ട് നിറത്തിലുള്ള ഒരു വലിയ വിത്തുണ്ടായിരിക്കും. ഈ വിത്തില്‍ നിന്നാണ് പുതിയ തൈ ഉണ്ടാക്കുന്നത്. വിളഞ്ഞ കാരയ്ക്ക ഉപ്പ് ചേര്‍ത്ത് പുഴുങ്ങി ഭക്ഷിക്കാനും അച്ചാര്‍ ഉണ്ടാക്കാനും ബഹുകേമം. പഞ്ചസാരയും അന്നജവും വിവിധ ധാതുക്കളും കാരയ്ക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. വയറിളക്കത്തിനെതിരായി ഉപയോഗിക്കാവുന്ന ഒരു ഉത്തമ ഔഷധം കൂടിയാണ് കാരയ്ക്ക. അപൂര്‍വമായ ഇല ഫലവൃക്ഷം നമ്മുടെ നാട്ടില്‍ നിന്ന് അന്യം നിന്നു പോകാതെ സൂക്ഷിക്കേണ്ടത് പ്രകൃതിയെ സ്നേഹിക്കുന്ന ഓരോടുത്തരുടേയും കടമയാണ്.

ഫോണ്‍: ചിഞ്ചു-9497426849.

ജറബറ: പോളിഹൗസിലും

നെല്ലി ചെങ്ങമനാട്

വാണിജ്യാടിസ്ഥാനത്തിലുള്ള പുഷ്പകൃഷിയില്‍ മുന്‍നിരയില്‍ നില്‍ക്കുന്നത് തമിഴ്നാടും കര്‍ണാടകയുമാണ്. ഇവിടെ ഉത്പാദിപ്പിക്കുന്ന പുഷ്പങ്ങളില്‍ ഭൂരിഭാഗവും കേരളത്തിലെ പുഷ്പമാര്ക്കറ്റുകളിലാണ് എത്തുന്നത്. വിവിധതരത്തിലുള്ള പതിനഞ്ച് ടണ്ണിലേറെ പുഷ്പങ്ങള്‍ നിത്യവും മലയാളികളുടെ മുന്നിലെത്തുന്നുണ്ട്. കല്യാണസീസണുകളിലും ഓണനാളുകളിലും എത്തുന്നത് മൂന്നിരട്ടിയിലേറെയാണ്. നമ്മുടെ പുഷ്പവിപണിയിലെ സാധ്യതകളാണ് ഇത് വ്യക്തമാക്കുന്നത്.

അയല്‍ സംസ്ഥാനങ്ങല്‍ വാണിജ്യ പുഷ്പകൃഷിയില്‍ മുന്നേറുമ്പോഴും നാം പുതിയ സംരംഭമായിട്ടാണ് ഇതിനെ കാണുന്നത്. പുഷ്പകൃഷി എന്ന് കേള്‍ക്കുമ്പോഴേ മലയാളി മുഖം തിരിച്ച് നടന്നു തുടങ്ങും. ഇവിടെ ലാഭവും നഷ്ടവും നേരിടുനായി ഇറങ്ങിത്തിരിച്ച വീട്ടമ്മയാണ് റാണി അനില്‍. സ്വന്തം കൃഷിയിടത്തില്‍ നിര്‍മിച്ച പോളിഹൗസിലാണ് അധ്യാപികയായ റാണിയുടെ ജറബറ കൃഷി.

കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയിലെ ഉദ്യോഗസ്ഥനായ അനിലിന്റെ ഭാര്യ റാണി പുഷ്പകൃഷിയിലേയ്ക്ക് ഇറങ്ങുന്നത് പൂക്കളോട് ഉണ്ടായിരുന്ന സ്നേഹം കൊണ്ടാണ്. തൃശൂര്‍, മണ്ണുത്തിയിലെ കുണ്ടുകുളം കുടുംബത്തിലെ അംഗമാണ് തൃശുര് ദേവമാതാ സിഎംഐ സ്കൂളിലെ അധ്യാപകയായ റാണി അനില്‍. സ്കൂളില്‍ നിന്ന് രണ്ടു വര്‍ഷത്തെ ലീവ് എടുത്താണ് ഇവര്‍ ഭര്‍ത്താവിന്റെ പ്രോത്സാഹനത്തോടെ ജറബറ കൃഷി നടത്തുന്നത്.

വെല്ലുവിളികളെ നേരിടാന്‍ ഇറങ്ങിത്തിരിച്ച ഈ കുടുംബിനിയുടെ കൃഷിയിടത്തിലെ മുഖ്യവിള ജറബറയാണ്. കേരളത്തില്‍ ഇതു കൃഷിചെയ്യാന്‍ ആരും ധൈര്യപ്പെട്ടിട്ടുണ്ടാവില്ല. വിശാലമായ പോളിഹൗസില്‍ പൂനയില്‍ നിന്നു കൊണ്ടുവന്ന പതിനായിരം ജറബറ തൈകളാണ് നട്ടത്. അവയെല്ലാം മൊട്ടിട്ടുനില്‍ക്കുന്നത് കാണുമ്പോല്‍ മനസു നിറയുന്ന സന്തോഷമാണ് റാണിയ്ക്ക്.

അല്പം വെള്ളക്കെട്ടുള്ള പ്രദേശമായതിനാല്‍ ഒന്നരയടി ഉയരത്തില്‍ വാരങ്ങളെടുത്താണ് ജറബറയുടെ ടിഷ്യുതൈകള് നട്ടത്. ജൈവവളവും, എല്ലുപൊടിയുമെല്ലാം ചേര്‍ത്തതിനു ശേഷമാണ് ചെടികള്‍ നട്ടത്. ചെടികളുടെ പരിചരണത്തിനായി ഫെര്ട്ടിഗേഷന്, ഫോഗിംഗ്, കുള്‍ ചേമ്പര്‍ തുടങ്ങിയ സംവിധാനങ്ങളും ഒരുക്കി. ഭാഗ്യപരീക്ഷണം നഷ്ടം വരുത്തുമെന്ന് പറഞ്ഞവരുണ്ട്. എങ്കിലും മനസു തളരാതെ ചെടികളെ പരിചരിച്ചു. മൂന്നു മാസം മുതല്‍ പുഷ്പിച്ചു തുടങ്ങി. പൂക്കള്‍ കണുമ്പോള്‍ മനസിന് സന്തോഷമായെന്ന് റാണി പറയുന്നു.

പുഷ്പകൃഷിയ്ക്ക് അനുയോജ്യമായ കാലാവസ്ഥയാണ് കേരളത്തില്‍ ഉള്ളതെന്ന അറിവും, അയല്‍ സംസ്ഥാനങ്ങളിലെ കൃഷിരീതികള്‍ കണ്ടുപഠിച്ചുമാണ് റാണി പുഷ്പരിപാലനം നടത്തുന്നത്. കൃഷിയിടത്തിലെ താപവ്യതിയാനങ്ങള് നിരീക്ഷിച്ച് അതിനനുസരിച്ച് ഫോഗിംഗ് സമയം ക്രമീകരിച്ചുകൊണ്ടിരുന്നു. കുറഞ്ഞ താപനിലയും കൂടിയ അന്തരീക്ഷ ആര്ദ്രതയുമുള്ളപ്പോഴാണ് അന്തരീക്ഷത്തിലൂടെ കുമിള്ശല്യം വര്‍ധിക്കുന്നത്. മലയാളക്കരയില്‍ ഇതിന് സാധ്യത കുറവാണെന്നാണ് കൃഷി വിദഗ്ധര്‍ പറയുന്നത്. നമ്മുടെ നാട്ടിലെ പോളിഹൗസുകളില്‍ പ്രധാനമായും മണ്ണിലൂടെയാണ് കുമിള്‍ ബാധ വരുന്നത്. ഓരോ ചെടികളെ പരിചരിച്ച് രോഗബാധകള്‍ ശ്രദ്ധിച്ച് ചെടികളെ പരിപാലിക്കുന്നതുകൊണ്ടും പോളിഹൗസില്‍ പുറമെ നിന്നുള്ളവരെ കയറ്റാതെ ഇരിക്കുന്നതുകൊണ്ടും കുമിള്‍ബാധയുടെ പ്രശ്നം പരിഹരിക്കുവാന്‍ കഴിയുന്നുണ്ട്.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പൂക്കളുടെ അതേ നിലവാരവം ഗുണവും ഇവിടെയും ലഭിക്കുന്നുണ്ട്. നിറത്തിലും വലിപ്പത്തിലും രൂപഭംഗിയിലും മികച്ച പുഷ്പങ്ങളാണ് റാണിയുടെ തോട്ടത്തിലുണ്ടാകുന്നത്. ഇരുപതു ദിവസംകൊണ്ട് പൂ പറിക്കാന്‍ പാകമാകും. ഒരു മാസം ഒരുതൈയില് നിന്ന് കുറഞ്ഞത് പതിനഞ്ച് പുഷ്പങ്ങള്‍ ലഭിക്കും. ദിവസേന 2000 പുഷ്പങ്ങളാണ് പറിച്ചെടുക്കുന്നത്. തൃശൂരിലെ പുഷ്പ മാര്‍ക്കറ്റിലാണ് പ്രധാന വില്പന. ഇവരില്‍ പലരും ഫാമിലെത്തി പൂക്കള്‍ വാങ്ങുകയാണ് പതിവ്.

മലയാളികള്‍ക്ക് വെള്ളപ്പൂക്കളോടാണ് കൂടുതല്‍ താത്പര്യം. പുഷ്പ അലങ്കാരങ്ങള്‍ക്കും വിവാഹ ആഘോഷങ്ങള്‍ക്കും കൂടുതലായി ഉപയോഗിക്കുന്നത് വെള്ളപ്പൂക്കളായതിനാല്‍ വെള്ളപൂക്കളുണ്ടാകുന്ന ജറബറയാണ് കൂടുതലായും കൃഷി ചെയ്തിരിക്കുന്നത്. കൂടാതെ ചുവപ്പ്, മഞ്ഞ, ഓറഞ്ച്, പിങ്ക് തുടങ്ങിയ ഇനങ്ങളും കൃഷിചെയ്തിട്ടുണ്ട്.

വാണിജ്യക്കൃഷിക്കായി ഉപയോഗിക്കുന്ന ജറബറ തൈകള്‍ മൂന്നുവര്‍ഷം വരെ നല്ലരീതിയില്‍ പുഷ്പിക്കും. ഇളക്കമുള്ള മണ്ണില്‍ വേണം നടാന്‍. നന്നായി ഉറയ്ക്കുന്ന മണ്ണില്‍ നട്ടാല്‍ വേരോട്ടം കുറയും. ഇത് വളര്‍ച്ചയേയും പുഷ്പിക്കലിലനേയും ബാധിക്കും. ചെടികള്‍ നടുന്നതിനു മുമ്പ് കുമിള്‍ബാധയെ പ്രതിരോധിക്കാനായി കുമിള്‍നാശിനി തളിക്കണം. എല്ലാദിവസവും നന ആവശ്യമാണ്. ആരോഗ്യമുള്ള ചെടിയ്ക്ക് പതിനഞ്ചു മുതല്‍ ഇരുപതുവരെ ഇലവരെ ഉണ്ടാകും. ചീച്ചലും കരിച്ചിലും നോക്കി ഇലകള്‍ കട്ട് ചെയ്ത് മാറ്റണം. മൂന്നാം വര്‍ഷം ചെടികള്‍ പറിച്ച് പുതിയ തൈകള്‍ നടാം. ഒരുചതുരശ്രമീറ്ററില് പത്തു ചെടികള്‍ വരെ നടാം.

ചൂടുകൂടിയാല്‍ പൂക്കള്‍ കുറയും. വെയില് കൂടുതല്‍ ലഭിച്ചാല്‍ വേഗം പുഷ്പിക്കും. അതുകൊണ്ട് നല്ല വെയില് ഉറപ്പാക്കി ചൂട് ക്രമീകരിച്ച് ചെടികളെ സംരക്ഷിച്ചാല്‍ എന്നും പുഷ്പങ്ങള്‍ പറിക്കാം. അമ്പത് സെന്റീമീറ്റര്‍ നീളമെങ്കിലും ജറബറപൂത്തണ്ടിന് വേണം. തണ്ടിന്റെ വലിപ്പവും നീളവും പൂവിന്റെ വലിപ്പവും രൂപഭംഗിയും നോക്കിയാണ് വില നിശ്ചയിക്കുന്നത്. നല്ല പൂക്കള്‍ ലഭിക്കാന്‍ ആഴ്ചയില്‍ ഒരിക്കല്‍ നനയോടൊപ്പം വിറ്റാമിനുകളും നല്‍കുന്നുണ്ട്.

പുഷ്പകൃഷിയുടെ ആദ്യഘട്ടത്തിലുണ്ടായ ചെടികളുടെ കരിച്ചിലും തളര്‍ച്ചയും നിയന്ത്രിക്കുവാനായി പോളിഹൗസിനു പുറത്ത് ചുറ്റിലുമായി ഫോഗിംഗ് സംവിധാനം ഏര്‍പ്പെടുത്തി. ഇത് ജറബറക്കൃഷിയുടെ വളര്‍ച്ചയ്ക്ക് സഹായിച്ചു. പുറത്തു നിന്നുള്ള ചൂട് നിയന്ത്രിക്കുവാന്‍ കഴിഞ്ഞതാണ് ഇതിനു കാരണം. കീടങ്ങളെ നിയന്ത്രിക്കുവാനായി പോളിഹൗസിനുള്ളില്‍ പ്രത്യേക കെണി ഒരുക്കിയിട്ടുണ്ട്. മഞ്ഞനിറമുള്ള പ്ലാസ്റ്റിക് ഷീറ്റുകളില്‍ ആവണക്കെണ്ണ പുരട്ടിയാണ് ചെടികള്‍ക്ക് ഇടയില്‍ സ്ഥാപിച്ചിരിക്കുന്നത്. ഈ ഷീറ്റില്‍ കീടങ്ങള്‍ ഒട്ടിപ്പിടിക്കും. ഒരാഴ്ച കഴിയുമ്പോള്‍ ഷീറ്റു മാറ്റി പുതിയതു സ്ഥാപിക്കും. ഓരോ പ്രശ്നങ്ങളെയും ശാത്രീയമായ കാഴ്ചപ്പാടോടുകൂടി പരിഹരിക്കുന്ന വീട്ടമ്മയാണ് റാണി.

തളര്‍ച്ചയെ തളരാതെ നേരിട്ട് ജറബറക്കൃഷിയില് വിജയം നേടിയ കുടുംബിനി. ഒരാളുടെ വിജയം കണ്ട് ഓടി ആ കൃഷിയിലേക്ക് ഇറങ്ങരുതെന്നാണ് റാണ് അനിലിന്റെ അഭിപ്രായം. ഏതൊരു കൃഷിയിലേക്ക് ഇറങ്ങുന്നതിനു മുമ്പേ ആ കൃഷിയെക്കുറിച്ച് വ്യക്തമായ അറിവുകള്‍ നേടുകയും ഈ കൃഷി ചെയ്യാന്‍ പറ്റുമെന്ന ആത്മവിശ്വാസം ഉണ്ടാവുകയും ചെയ്താല്‍ മാത്രമേ കൃഷിയിലേയ്ക്ക് ഇറങ്ങിത്തിരിക്കാവൂ. അപ്പോള്‍ കൃഷിയില്‍ നിന്ന് വിജയം ഉറപ്പാക്കാം.

ബാലിയുടെ സ്വന്തം സലാക്ക് പഴം

ജോസഫ് കാരയ്ക്കാട്

നമ്മുടെ നാട്ടില്‍ അപൂര്‍വമായി കാണാന്‍ കഴിയുന്ന ഒരു ഇന്തോനേഷ്യന്‍ ചെടിയാണ് സലാക്ക്. ജാവ, സുമാത്ര, ബാലിയാണ് ജന്മദേശം. പനവൃക്ഷത്തില്പ്പെട്ട ചെടിയാണ്. ചെടിയുടെ ചുവട്ടിലാണ് പഴം ഉണ്ടാകുന്നത്. ഇന്ന് ലോകത്തിന്റെ പല ഭാഗത്തും കൃഷി ചെയ്യുന്നുണ്ട്. 30 ല്‍ അധികം ഇനങ്ങള്‍ ഉണ്ട്. ഓരോന്നിനും വ്യത്യസ്തമായ രുചി, നിറം, വലിപ്പം എന്നിവയാണ്. പഴങ്ങളുടെ തൊലി പാമ്പിന്റെ തൊലിയുടെ ഡിസൈനില്‍ കാണപ്പെട്ടതിനാല്‍ സ്നേക്ക് ഫ്രൂട്ട് എന്ന പേരിലും അറിയപ്പെടുന്നു. പഴത്തിന്റെ പുറം തൊലി അമര്‍ത്തിത്തിരുമ്മിയാല്‍ തൊലി ഉരിഞ്ഞു പോകും. ഭക്ഷണയോഗ്യമായ ഭാഗങ്ങള്‍ വെളുത്തുള്ളിയുടെ അല്ലികള്‍ പോലെ കാണപ്പെടും. സാധാരണയായി മൂന്ന് അല്ലികള്‍ കാണും. ഒരു അല്ലി വലുതും രണ്ടു ചെറുതും. അല്ലെങ്കില്‍ രണ്ട് അല്ലി വലുതും ഒന്ന് ചെറുതും. അതും അല്ലെങ്കില്‍ മൂന്നും വലിയതായിരിക്കും. വലിയ അല്ലിയില്‍ മാത്രമേ വിത്തുകള്‍ കാണുകയുള്ളൂ. ചിലയിനങ്ങള്‍ അതീവ രൂചികരമാണ്. കഴിച്ചവര്‍ക്ക് വീണ്ടും കഴിക്കാന്‍ തോന്നും. മുറിയിലെ കാലാവസ്ഥയില്‍ 10 ദിവസം വരെ ഒരു കേടും കൂടാതെ ഇരിക്കും. വലിപ്പം കൂടിയതിന് അത്തിപ്പഴത്തിന്റെ രൂപമാണ്. ഫ്രീസറില്‍ മാസങ്ങളോളം കേടുകൂടാതെ ഇരിക്കും. വലിപ്പം അനുസരിച്ച് ഗ്രേഡ് തിരിച്ചാണ് കയറ്റുമതി ചെയ്യുന്നത്. എ ഗ്രേഡ് പഴം 12 എണ്ണം വരും. ഒരു കുലയില്‍ അഞ്ചു കിലോ പഴം വരെ ഉണ്ടാകും. മാംസളഭാഗം നല്ല ഉറപ്പുള്ളതാണ്.

ബാലിയുടെ മാത്രം സ്വന്തമായ ഗുലാപസില് എന്ന ഇനം അതീവരൂചികരമാണ്. കരിമ്പിന്റെ നീരുപോലെയുള്ള സ്വാദാണ്. പഴത്തിന്റെ പുറം ഇളം മഞ്ഞ കലര്‍ന്ന ബ്രൗണ്‍ നിറമാണ്. ഇതിന് സാധാരണ സലാക്ക് പഴങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടി വിലയാണ് മാര്‍ക്കറ്റില്‍. സലാക്ക് പഴത്തില്‍ 13.5 ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നു. പ്രോട്ടീന്‍, ബീറ്റാകരോട്ടിന്‍, വൈറ്റമിന്‍ സി, തയാമിന്‍, ഡയറ്ററിഫൈബര്‍, ഇരുമ്പ്, കാത്സ്യം ഫോസ്ഫറസ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. കണ്ണിന്റെ കാഴ്ച കൂട്ടാനും ഓര്‍മശക്തി കൂട്ടാനും ഈ പഴങ്ങള്‍ക്കു കഴിയും. നെഞ്ചെരിച്ചിലിന് ഈ പഴം തേനില്‍ മുക്കി കഴിച്ചാല്‍ ഉടന്‍ ശമനം കിട്ടും. ചിലചെടികള് സീസണ് അല്ലാതെ തന്നെ പൂക്കും. പ്രധാന സീസണ് ബാലിയില്‍ ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്. പഴങ്ങള്‍ കൊണ്ട് മധുര പലഹാരങ്ങള്‍ അച്ചാര്‍ എന്നിവ ഉണ്ടാക്കുന്ന ചില കമ്പനികള്‍ സലാക്ക് പഴത്തില്‍ നിന്ന് വീഞ്ഞ് ഉണ്ടാക്കുന്നുണ്ട്.

കുരുപാകിയും ചെടിയുടെ ചുവട്ടില്‍ ഉണ്ടാകുന്ന തൈകള്‍ പറിച്ചുമാറ്റിവച്ചും കൃഷി നടത്താം. മൂന്നാം വര്‍ഷം പുഷ്പിക്കും. എന്നാല്‍ ചെടിയില്‍ ആണ് പെണ് ഉള്ളതിനാല്‍ ചെടികള്‍ പുഷ്പിച്ച ശേഷമേ തിരിച്ചറിയാന്‍ കഴിയുകയുള്ളൂ. ആണ്ചെടികള് സാധാരണയായി 20 ശതമാനത്തില്‍ അധികം കാണാറില്ല. അഞ്ചു പെണ് ചെടിക്ക് ഒരു ആണ് ചെടി എന്നതാണ് കണക്ക്. ഈച്ചകള്‍, ഉറുമ്പുകള്‍, മറ്റുപ്രാണികള്‍ കൂടാതെ കാറ്റിലൂടെയും പോളിനേഷന് നടക്കുന്നു. അടുത്ത സ്ഥലത്ത് ആണ് ചെടി ഇല്ലെങ്കില്‍ ഉള്ള സ്ഥലത്തുനിന്നു ആണ് പൂക്കലകൊണ്ടുവന്ന് പെണ്‍പൂവിന്റെ മുകളില്‍ കെട്ടിവയ്ക്കുകയോ, പെണ്‍പൂവിന്റെ മുകളില്‍ കുടയുകയോ ചെയ്താല്‍ പരാഗണം നടന്നുകൊള്ളും.

ട്രോപ്പിക്കല്‍ ചെടിയാണ്. സലാക്ക് സമുദ്രനിരപ്പില്‍ നിന്നും 100 മീറ്റര്‍ മുതല്‍ 500 മീറ്റര്‍ വരെ ഉയരം ഉള്ളിടത്താണ് കൃഷി ചെയ്യുന്നത്. എത്ര അധികം മഴ ലഭിക്കുമോ അത്രയും നല്ലതാണ്. 3 ദിവസത്തില്‍ അധികം മഴ ലഭിച്ചില്ലെങ്കില്‍ ചുവട് നനച്ചു കൊടുക്കണം. ചുവട്ടില്‍ വെള്ളം കെട്ടിനില്ക്കാന് പാടില്ല. ചെടി നശിച്ചുപോകും. നല്ല നീരാവി കലര്‍ന്ന ചൂടാണ് ആവശ്യം. 50 ശതമാനം മുതല്‍ 70 വരെ സൂര്യപ്രകാശം ആവശ്യമുള്ളു. അതിനാല്‍ തെങ്ങ്, വാഴ, കവുങ്ങ് ഇവയുടെ ഇടയില്‍ കൃഷി ചെയ്യാവുന്നതാണ്. നനക്കാന്‍ സൗകര്യം ഉണ്ടായിരിക്കണം. പൂര്‍ണ വളര്‍ച്ചയെത്തിയ ചെടിയുടെ ഓലമടലിന് ആറു മീറ്റര്‍ വരെ നീളമുണ്ട്. രണ്ടു മീറ്റര്‍ വീതിയും ഓലയ്ക്ക് 15 സെന്റീമീറ്റര്‍ വീതിയും ഉണ്ട്. ഓലകള്‍ മുകളിലേക്ക് നില്ക്കുന്നതിനാല് അടുപ്പിച്ച് കൃഷി ചെയ്യാം. ചെടികള്‍ തമ്മില്‍ 2.5 മീറ്റര്‍ ഃ 4 മീറ്റര്‍ അകലം മതി. ഏക്കറിന് 400 ചെടികള്‍ വരെ നടാം. ചെറുതൈകള്‍ക്ക് മൂന്നുവര്‍ഷം വരെ ചെറിയ തണല്‍ നല്ലതാണ്. മണ്ണിന്റെ പിഎച്ച് 4.5 നും 7 നും ഇടയില്‍ ആയിരിക്കും.

ചെടിയുടെ ചുവട്ടിലെ പഴകിയ ഓലമടല് ചെറുതൈകള്‍ എന്നിവ ആറു മാസം കൂടുമ്പോള്‍ കണ്ടിച്ചുകളയണം, ചെടിയില്‍ ധാരാളം മുള്ളുകള്‍ ഉണ്ട്. ചൂരല്‍ ചെടിപോലെ. അതിനാല്‍ കട്ടിയുള്ള ഗ്ലൗസ് ഉപയോഗിച്ച് മുറിക്കണം. കീടശലവും തീരെ കുറവാണ്. മുള്ളുകള്‍ ഉള്ളതിനാല്‍ ചെല്ലിയുടെ ശല്ല്യം ഇല്ലെന്നു തന്നെ പറയാം. സാധാരണ മഴയ്ക്ക് തെങ്ങിന് ഇടുന്ന വളപ്രയോഗം മതി. നനയാണ് പ്രധാനം. പഴങ്ങള്‍ ശേഖരിക്കുമ്പോള്‍ വായുസഞ്ചാരമുള്ള കുട്ടകള്‍ പോലെയുള്ള പാത്രങ്ങളില്‍ ശേഖരിക്കുക.

കേരളത്തില്‍ തനി ഭൂപ്രകൃതിയുള്ള ഇന്‍ഡോനേഷ്യയിലും മലേഷ്യയിലും സുലഭമായി വളരുന്ന സലാക്ക് 100 ശതമാനം കേരളത്തിലെ തെങ്ങുപോലെതന്നെ ഒരു കാര്‍ഷിക വിളയായി കൃഷി ചെയ്യാന്‍ സാധിക്കുമെന്നതിന് ഒരു തര്‍ക്കവുമില്ലാത്ത കാര്യമാണ്.

ഫോണ്‍- ജോസഫ്- 9447294236

ഭക്ഷ്യസുരക്ഷയ്ക്കായി നഗരങ്ങളിലും പച്ചക്കറി കൃഷി

ജോസഫ് ജോണ്‍ തേറാട്ടില്‍

കൃഷി ഓഫീസര്‍, ആനക്കര, പാലക്കാട്

നമ്മുടെ സംസ്ഥാനം മറ്റൊരു ഹരിത വിപ്ലവത്തിന്റെ പാതയിലാണ്. സുരക്ഷിത ഭക്ഷണമെന്ന ആശയം ഏറ്റവുമധികം നടപ്പിലാക്കുന്നത് പച്ചക്കറി മേഖലയിലാണ്. തരിശു നിലങ്ങളിലും, സ്കൂളുകളിലും, വീട്ടുമുറ്റത്തും ഫ്ളാറ്റുകളില്‍ പോലും പച്ചക്കറി കൃഷി ചെയ്തുകൊണ്ട് നാടു മുഴുവന്‍ ഒരുമിച്ച് കാര്‍ഷികരംഗത്ത് മുന്നേറുന്ന വിജയഗാഥകളെ കുറിച്ച് നമുക്ക് ഏവിടേയും കേള്‍ക്കാം. 2010-11 കാലത്ത് നമുക്ക് ആവശ്യമുള്ള പച്ചക്കറിയുടെ 30-35 ശതമാനം മാത്രം ഉത്പാദിപ്പിച്ചിരുന്ന മലയാളി ഇന്നത് 50-55 ശതമാനത്തിലേയ്ക്ക് ഉയര്‍ത്തിയിരിക്കുന്നു. അതിനായി കൃഷിവകുപ്പും, കര്‍ഷകരും, നാട്ടുകാരും, മാധ്യമങ്ങളും ഒന്നിച്ചതും ഒരു വലിയ നേട്ടമായി. ഗ്രാമ പ്രദേശങ്ങളില്‍ ഒട്ടനവധി തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കി. കീട-കുമിള്‍ നാശിനി പരമാവധി ഒഴിവാക്കിയുള്ള ഈ പച്ചക്കറി കൃഷി, ഭക്ഷ്യസുരക്ഷയും സുരക്ഷിത ഭക്ഷണവും ഉറപ്പുതരുന്നു. എന്നാല്‍ നമുക്ക് ഇനിയും മുന്നേറണ്ടതായിട്ടുണ്ട്.

പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന് ദിവസേന 300 ഗ്രാം പച്ചക്കറികളും, 85 ഗ്രാം പഴവര്ക്ഷങ്ങളും ആവശ്യമായിട്ടുണ്ട്. കാര്യങ്ങല്‍ ഇത്രയൊക്കെ പുരോഗമിച്ചിട്ടും ശരാശരി മലയാളിയ്ക്ക് 30-35 ഗ്രാം പഴവര്‍ഗങ്ങളും, 120-150 ഗ്രാം പച്ചക്കറികളും മാത്രമേ ഇപ്പോഴും ലഭ്യമാകുന്നുള്ളൂ. കാരണങ്ങള്‍ നിരവധിയാണ്. കൃഷിചെയ്യാന്‍ ഉപയുക്തമായ സ്ഥലമില്ല, കൃഷിപ്പണിക്കായി തൊഴിലാളികളെ ലഭ്യമാകുന്നില്ല, കൃഷിക്കാവശ്യമായ വിത്ത്, വളം, ജൈവ കീട-നാശിനികള്‍ എന്നിവ സമയത്തിന് ലഭിക്കുന്നില്ല, കൃഷി ചെയ്യുന്നതിന് സമയം ഇല്ല തുടങ്ങി ഈ പട്ടിക നീളുകയാണ്. എന്നാല്‍ ഒന്നു ശ്രദ്ധ വെച്ചാല്‍ ഈ പരിമിതികളെ എല്ലാം അവസരങ്ങളാക്കി മാറ്റുന്നതിന് നമുക്കു കഴിയും. അവിടെയാണ് നഗരങ്ങളിലെ പചക്കറി കൃഷിക്ക് പ്രസക്തിയേറുന്നത്.

ഭക്ഷ്യക്കാനുള്ളത് ഉത്പാദിപ്പിക്കുക, ഉത്പാദിപ്പിക്കുന്നത് ഭക്ഷിക്കുക എന്ന ആശയം ഈ അവസരത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്. ലോക രാഷ്ട്ങ്ങളില്‍ പലയിടത്തും വലിയ നഗരങ്ങളില്‍ ഭക്ഷ്യയോഗ്യമായ പച്ചക്കറികളുടെ ഉത്പാദനം ജീവിതത്തിന്റെ ഭാഗമാണ്. അവര്‍ ഒരു പടികൂടി കടന്ന് ആവശ്യമുള്ള മാംസ-മത്സ്യാദികളും വളര്‍ത്തുന്നു. സിംഗപ്പൂര്‍ നഗരത്തില്‍ അവര്‍ക്ക് ആവശ്യമുള്ള കോഴിമാംസത്തിന്റെ 80 ശതമാനവും പച്ചക്കറികളുടെ 50 ശതമാനവും ഉത്പാദിപ്പിക്കുന്നത് 10,000 യിരത്തോളം വരുന്ന വീടുകളിലാണ്. ഹരാരെയില്‍ നഗരത്തിനാവശ്യമായ 60ശതമാനം പച്ചക്കറികളും വിളയിച്ചെടുക്കുന്നത് ഫ്ളാറ്റുകളിലും വീടുകളിലെ വളരെ ചെറിയ കൃഷിയിടങ്ങളിലുമാണ്. മറ്റു നഗരങ്ങളും ഇതിന്റെ ചുവടുപിടിച്ച് അവരവരുടെ പട്ടണങ്ങളെ പച്ചക്കറി-ഉത്പാദന കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് പദ്ധതി തയാറാക്കികഴിഞ്ഞു. ഭക്ഷ്യയോഗ്യമായ നഗരങ്ങള്‍ എന്ന പദ്ധതിയിലൂടെയാണ് ഇതിനു തുടക്കമിടുന്നത്. ഈ പദ്ധതിയിലൂടെ പച്ചക്കറി ഉത്പാദനത്തോടൊപ്പം ജൈവമാലിന്യ നിര്‍മാര്‍ജ്ജനവും സാധ്യമാകുന്നു. ഒരു സാധാരണ കുടുംബത്തില്‍ 300 ഗ്രാം മുതല്‍ 700 ഗ്രാം വരെ ജൈവമാലിന്യം ദിവസേന ഉണ്ടാകുമെന്ന് കണക്കാക്കിയാല്‍ തന്നെ ഓരോ ദിവസവും ടണ്‍കണക്കിന് മാലിന്യമാണ് ഉണ്ടാകുന്നത്. ഇതിനെ സംസ്കരിച്ചെടുക്കുന്നതു വഴി ജൈവകൃഷിക്കാവശ്യമായ ഉത്പാദനോപാധിയാണ് നമുക്ക് കലര്‍പ്പില്ലാതെ ലഭ്യമാകുന്നത്. മാലിന്യ സംസ്കരണത്തോടൊപ്പം ആരോഗ്യ പരിരക്ഷയും പരിസ്ഥിതിസംരക്ഷണവും കൂടി നടപ്പാക്കപ്പെടുമ്പോള്‍ രാജ്യത്തിന് ലഭിക്കുന്നത് സമ്പദ്സമൃദ്ധിയാണ്. ഇന്ത്യയില്‍ വര്‍ഷം തോറും 52 മില്യണ്‍ ടണ്‍ ജൈവമാലിന്യമാണ് നഗരങ്ങളില്‍ മാത്രം ഉത്പാദിപ്പിക്കപ്പെടുന്നത്. ഇതിന്റെ 50 ശതമാനം ജൈവവളമാക്കിയാല് പോലും രാജ്യത്തിന് കോടികളാണ് ലഭിക്കുവാന്‍ കഴിയുന്നത്. അതോടൊപ്പം ആരോഗ്യദായകമായ ഒരു ഭക്ഷണക്രമവും. നാം ഇനിയും വൈകിയിട്ടില്ല. കേരളത്തെപ്പോലുള്ള സംസ്ഥാനത്ത് ദിനംപ്രതി നഗരവത്കരണം ഏറിവരികയാണ്. ഗ്രാമ പ്രദേശങ്ങള്‍ ചുരുങ്ങികൊണ്ടിരിക്കുന്നു.

അതിനാല്‍ നമ്മുടെ ടൗണുകളും പച്ചക്കറി ഉത്പാദന കേന്ദ്രങ്ങളാകട്ടെ. പാതകളുടെ വശങ്ങളും, പൊതുസ്ഥലങ്ങളും ടെറസുകളും നമുക്ക് കൃഷിയോഗ്യമാക്കാം. സ്കൂളുകളില്‍ കൃഷി പഠിപ്പിക്കുന്നതോടൊപ്പം കുറച്ചു സ്ഥലത്തെങ്കിലും കൃഷി ചെയ്യുന്നതിന് വിദ്യാര്‍ഥികളെ പരിശീലിപ്പിക്കാം. പച്ചക്കറി കൃഷിരംഗത്തെ എല്ലാ ആധുനിക കൃഷിരീതികളും നമുക്കനുവര്‍ത്തിക്കാം. മഴമറകള്‍, തുള്ളി ജലസേചനരീതികള്‍, പത്രപോഷണം, ഹൈഡ്രോപോണിക്സ് യൂണിറ്റുകള്‍, ബയോഗ്യാസ് ഉത്പാദനം അങ്ങിനെ എല്ലാ ഘടകങ്ങളും ഒത്തിണക്കിയാല് അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ കേരളത്തിനാവശ്യമായ പച്ചക്കറിയുടെ 80-85 ശതമാനവും നമുക്ക് ഉത്പാദിപ്പിക്കാം. എല്ലാത്തിനും മറ്റു സംസ്ഥാനങ്ങളുടെ കനിവിനായി കാത്തു നില്ക്കുന്നതും ഒഴിവാക്കാം. ആ ഹരിതസ്പ്നത്തിനായി നമുക്കും ഒരുമിക്കാം.

(നഗരങ്ങളില്‍ പച്ചക്കറിക്കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍, കൃഷി രീതികള്‍ എന്നിവ അടുത്തലക്കം.)ഫോണ്‍- ജോസഫ് ജോണ്‍ തേറാട്ടില്‍- 9447529904.

ജാതി : കൈ പൊള്ളാതിക്കാന് പൊടിക്കൈകളുമായി കര്‍ഷകര്‍

ടോം ജോര്‍ജ്

ജാതിവില ഇടിഞ്ഞതിന്റെ പിരിമുറുക്കത്തിലാണ് പല കര്‍ഷകരും. എന്നാല്‍ പ്രതിസന്ധികളോട് പടവെട്ടാന്‍ ശീലിച്ച കര്‍ഷകരില്‍ ചിലര്‍ ഇതിന് ചില മറുമരുന്നുകള്‍ കണ്ടെത്തി. ഉത്പാദനം വര്‍ധിപ്പിച്ചാല്‍ നിലവിലെ പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമാകും. ഇതാണ് ഹോമിയോ മരുന്ന് പ്രയോഗത്തിലൂടെ ഡോ. വിഷ്ണുദാസ് ഉദ്ദേശിക്കുന്നത്. ഉത്പന്നത്തിന്റെ ഉത്പാദനവും ഗുണമേന്മയും വര്‍ധിക്കുമെന്ന് അദ്ദേഹം തെളിയിക്കുന്നു. മറ്റൊന്ന് സംസ്കരണത്തിലൂടെ നിലവിലുള്ള ഉത്പന്നത്തിന്റെ വിലവര്‍ധിപ്പിക്കുന്ന തന്ത്രമാണ്. ജാതിപത്രി ഫ്ളവറായി സംസ്കരിച്ച് വിപണിയിലുള്ളതിലും കൂടുതല്‍ വിലവാങ്ങുന്ന എ.എം. ചാണ്ടിയുടെയും മകന് ഷിബു അലക്സിന്റെയും വിപണന തന്ത്രവും പരീക്ഷിക്കാവുന്നതാണ്. ഇവരുടെ പരീക്ഷണങ്ങളുടെ കഥകള്‍ വിശദമായി...

ഹോമിയോ ചികിത്സയിലൂടെ വിളകളുടെ ഗുണമേന്മയും ഉത്പാദനവും വര്‍ധിക്കുന്നതായി കര്‍ഷകര്‍. പാലക്കാട് കല്ലേക്കുളങ്ങര കല്ലിങ്കല്‍ വീട്ടില്‍ ഡോ. വിഷ്ണുദാസിന്റെ ഹോമിയോ മരുന്നുകള്‍ ഉപയോഗിക്കുന്ന കര്‍ഷകരാണ് വിളകളുടെ സ്വഭാവത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ പങ്കുവയ്ക്കുന്നത്. ചെടികളില്‍ ഉറങ്ങിക്കിടക്കുന്ന നല്ലസ്വഭാവമുള്ള നിശബ്ദജീനുകള് ഉണരുന്നതുമൂലമാണ് ഈ മാറ്റമുണ്ടാകുന്നതെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസ് റിസേര്‍ച്ചിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായിരുന്ന പി.എ. മാത്യു പറയുന്നു. ഇദ്ദേഹവും തന്റെ തോട്ടത്തില്‍ ഹോമിയോ മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ട്. ചെടികളുടെ ഉത്പാദനശേഷിയും വിളയുടെ ഗുണനിലവാരവും വര്‍ധിക്കുന്നുണ്ട്. ചെടിയുടെ ജീവരസതന്ത്രത്തിലും ശരീരശാസ്ത്രത്തിലും ഗുണപരമായ മാറ്റങ്ങളുണ്ടാകുന്നതായി കാണുന്നു. ഹോമിയോ മരുന്നുകള്‍ ഉപയോഗിച്ച് കൃഷി നടത്തുമ്പോള്‍ സസ്യങ്ങളിലുണ്ടാകുന്ന മാറ്റങ്ങളേക്കുറിച്ച് ഗവേഷണങ്ങള്‍ നടത്തണമെന്നാണ് മാത്യുവിന്റെ അഭിപ്രായം.

ഹോമിയോയില്‍ രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറായ ഡോ. വിഷ്ണു തന്റെ 20-ാം വയസുമുതല്‍ തുടങ്ങിയ ഗവേഷണം 51 ലും തുടരുന്നു. ഇദ്ദേഹത്തിന്റെ 31 വര്‍ഷത്തെ ഗവേഷണ ഫലമാണ് ഹോമിയോ മരുന്ന് ചെടികള്‍ക്കു നല്‍കികൊണ്ടുള്ള വിളവു വര്‍ധിപ്പിക്കല്‍. ചെടിയുടെ ആയുസ് വര്‍ധിപ്പിക്കുന്നതിനൊപ്പം വിളവു വര്‍ധിക്കുന്നു. വിളയുടെ ഗുണമേന്മ വര്‍ധിക്കുന്നു. മണ്ണിന്റെ ജല ആഗിരണ ശേഷി വര്‍ധിക്കുന്നതിനാല്‍ കടുത്ത വേനലിലും ജലസേചനമില്ലെങ്കിലും ചെടികള്‍ അതിജീവന ശേഷി കൈവരിക്കുന്നു. ചെലവും വളരെ കുറവ് തുടങ്ങി ഹോമിയോ പ്രയോഗത്തിന്റെ ഗുണങ്ങള്‍ തന്റെ അനുഭവത്തില്‍ നിന്നും ഡോ. വിഷ്ണു പങ്കുവയ്ക്കുന്നു. പൂര്‍ണമായും ജൈവകൃഷി അല്ല, ഹോമിയോ മരുന്നു നല്‍കുന്നതിലൂടെ നടപ്പിലാകുന്നത്. രാസവളം നല്കികൊണ്ടിരിക്കുന്ന തോട്ടത്തില്‍ ഒറ്റടിക്ക് ഇവ പൂര്‍ണമായി നിര്‍ത്താനാവില്ല. അതിനാല്‍ ഹോമിയോനല്കി സാവധാനം ജൈവമാര്ഗങ്ങളിലേക്കു കൊണ്ടുവരികയാണ് ചെയ്യുക. സീസണലായി ഫലം നല്കുന്ന വിളകളില്‍ ഹോമിയോ ഉപയോഗിച്ചാല്‍ ഏതുസമയത്തും വിളവുണ്ടാക്കാമെന്നും അനുഭവം സാക്ഷിയാക്കി ഡോ. വിഷ്ണു പറയുന്നു.

ഹോമിയോയും ജാതിയും

നാലുവര്‍മായി ഡോ. വിഷ്ണുവിന്റെ ഹോമിയോ മരുന്നു നല്‍കുന്നയാളാണ് ജാതികര്ഷകനായ റോയ് മാത്യു. ഇടുക്കി, തൊടുപുഴ കരിമണ്ണുരിലെ ശൗര്യാമാക്കല്‍ വീട്ടിലെ ജാതി കണ്ടാല്‍ ആരുമൊന്നു നോക്കിപ്പോകും. ജാതി വിളവെടുപ്പു കഴിഞ്ഞ സമയമാണെങ്കിലും ഇപ്പോഴും നിറയെ ജാതിക്ക. വിളവെടുക്കാറായവയും ചെറുതും പൂവുമൊക്കെയായി ജാതി നില്‍ക്കുന്നത് കാണേണ്ട കാഴ്ച തന്നെ. ഒരുപൂമാത്രം വന്നിരുന്ന ജാതിയില്‍ ഇപ്പോള്‍ പൂക്കുലകളാണുണ്ടാകുന്നത്. ജാതിക്കയുടെ ഘനവും വലിപ്പവും വര്‍ധിക്കുന്നു. ജാതിക്ക ഒന്നിന്റെ ഉണക്കത്തൂക്കം 11 ഗ്രാം വരെ നിലവിലെത്തിക്കഴിഞ്ഞു. ജാതി കൂടാതെ റബര്‍, ഇടവിളയായി കൊക്കോ, കവുങ്ങ്, തെങ്ങ് എന്നിവയെല്ലാം റോയിയുടെ 10 ഏക്കറിലുണ്ട്. ഇവയുടെ എല്ലാം ഗുണനിലവാരം ഉയരുന്നതായി റോയി സാക്ഷ്യപ്പെടുത്തുന്നു.

കൃഷി രീതി

രാസവളം ആദ്യമുപയോഗിച്ചു കൊണ്ടിരുന്ന പുരയിടമായിരുന്നു റോയിയുടേത്. അങ്ങനെതന്നെ നിര്‍ത്തിക്കൊണ്ട് ഹോമിയോ നല്കി. ആദ്യം വിളവെടുപ്പില്‍ കായ്പൊഴിച്ചില്‍ മൂലം നഷ്ടം സംഭവിച്ചു. എന്നാല്‍ അടുത്ത വിളവെടുപ്പുമുതല്‍ കായ്ഫലം വര്‍ധിക്കാന്‍ തുടങ്ങി. ഇപ്പോള്‍ നാലിരട്ടിയിലധികം വിളവു വര്‍ധിച്ചു. രസവളത്തിനു പകരം പ്രത്യേക രീതിയില്‍ ഡോ. വിഷ്ണുവിന്റെ നിര്‍ദേശപ്രകാരം ജീവാമൃതം തയാറാക്കി. ഇപ്പോള്‍ ഇതാണ് ഹോമിയോ മരുന്നിനൊപ്പം ഉപയോഗിക്കുന്നത്.

ജീവാമൃതം തയാറാക്കല്‍

പലേക്കറുടെ ജീവാമൃതം തയാറാക്കുന്ന രീതിയില്‍ നിന്നു വ്യത്യസ്തമാണ് ഡോ. റോയിയുടെ രീതി. 200 ലിറ്റര്‍ ഡ്രമ്മില്‍ 20 കിലോ ചാണകം, നാലു കിലോ ശര്‍ക്കര, കടലപ്പിണ്ണാക്ക്, വേപ്പിന് പിണ്ണാക്ക്, രണ്ടുകിലോ മുതിരപൊടിച്ചത്, 250 ഗ്രാം ചെറുപയര്‍ പൊടി എന്നിവയും 180 ലിറ്റര്‍ വെള്ളവും ചേര്‍ക്കും. ഒന്നാം ദിവസം ഒരു പ്രാവശ്യം ഇടത്തോട്ടും ഒരു പ്രാവശ്യം വലത്തോട്ടും ഇളക്കും. രണ്ടാം ദിവസം ഇത് രണ്ടാക്കും. ഇങ്ങനെ ദിവസത്തിന്റെ എണ്ണമനുസരിച്ച് ഇളക്കുന്ന തവണയും മാറ്റണം. 26-ാം ദിവസം 26 പ്രാവശ്യം വലത്തോട്ടും 26 പ്രാവശ്യം ഇടത്തോട്ടും ഇളക്കിയ ശേഷം ഡിഎപി, യൂറിയ, പൊട്ടാഷ് എന്നീ രാസവളങ്ങള്‍ പ്രദേശത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് പ്രത്യേക അളവില്‍ ഇതില്‍ ചേര്‍ക്കും. ഇങ്ങനെ നാലുദിവസം കൂടി ഇളക്കിയശേഷം 30-ാം ദിവസം ഒരു ലിറ്റര്‍ 29 ലിറ്റര്‍ ജലവുമായി ചേര്‍ത്താണ് ചെടിയുടെ ചുവട്ടില്‍ ഒഴിക്കേണ്ടത്. മഴ കൂടുതലുള്ള സമയമാണെങ്കില്‍ ചേര്‍ക്കുന്ന വെള്ളത്തിന്റെ അളവു കുറയ്ക്കാം. മരത്തിനു ചുറ്റും ഒന്നു- രണ്ടു മീറ്റര്‍ ചുവടകലത്തിലാണ് വളം നല്‍കേണ്ടത്. ഒരുമാസത്തില്‍ ഒന്നെന്ന കണക്കില്‍ ഈ വളം നല്‍കണം. മണ്ണിലെ സൂക്ഷ്മാണുക്കളുടെ അളവു വര്‍ധിപ്പിക്കുകയാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം. വാവിനോടനുബന്ധിച്ചാണ് ഡോക്ടറുടെ നിര്‍ദേശപ്രകാരം ഒരു മാസം മൂന്നു പ്രാവശ്യമെന്ന തോതില്‍ ഹോമിയോ മരുന്ന് നല്‍കുന്നത്. ചെടിയുടെ വടക്കുഭാഗത്തായാണ് മരുന്നു നല്‍കുക. കറത്തവാവിനും വെളുത്തവാവിനും ഇടയില്‍ ഫോളിയാര്‍ സ്പ്രേയായും മരുന്നു നല്‍കും.

ആണിനെ പ്രയോജനപ്പെടുത്തുക

ബഡ്ഡു ജാതിയിലും നാടന്‍ ജാതിയിലും ആണിനെ പ്രോത്സാഹിപ്പിച്ച് വിളവുണ്ടാക്കുന്ന വിദ്യയും റോയി പ്രയോഗിക്കുന്നു. ബഡ്ഡു ജാതിയിലാണെങ്കില്‍ ബഡ്ഡിനു താഴെയുള്ള ആണ് ജാതിയില്‍ നിന്ന് ഒരു കമ്പ് മുകളിലേക്കു വിടുന്നു. ഇതിലുണ്ടാകുന്ന ആണ്‍പൂക്കള്‍ വിളവ് ഗണ്യമായി വര്‍ധിപ്പിക്കുന്നതായി റോയി സാക്ഷ്യപ്പെടുത്തുന്നു. നാടന്‍ പെണ്‍ജാതിയുടെ ഒരു ശിഖരത്തില്‍ ആണ് കമ്പ് ബഡ്ഡു ചെയ്ത് മുകളിലേക്കു വളര്‍ത്തുകയാണ് ചെയ്യുന്നത്. റോയിയുടെ ജാതിത്തോട്ടത്തില്‍ മകച്ചയിനം കൊക്കോ ഇടവിളയായി കൃഷിചെയ്യുന്നു. ആഴ്ചയില്‍ കൊക്കോവിറ്റുതന്നെ 5000 രൂപയിലേറെ റോയി നേടുന്നു. തന്റെ പുരയിടത്തിലെ എല്ലാവിളകളുടേയും ഗുണനിലവാരം ഉയര്‍ന്നത് റോയിയുടെ അനുഭവം. തേങ്ങയുടേയും കരിക്കിന്റേയുമൊക്കെ വെള്ളത്തിന് എന്തെന്നില്ലാത്ത മധുരം. കാമ്പ് കൂടുതല്‍. ഹോമിയോ ഒറ്റടിക്ക് വിളവു വര്‍ധിപ്പിക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടന്ന് ഡോ. വിഷ്ണുവും റോയിയും മാത്യുവും പറയുന്നു. ക്രമേണ വിളവു വര്‍ധിപ്പിക്കുന്നതാണ് ഇതിന്റെ രീതി. മൂന്നു നാലു വര്‍ഷം തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ വന്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങും. ആദ്യം പ്രയോഗിക്കുമ്പോഴുണ്ടാകുന്ന വിളനഷ്ടം കണ്ടു ഭയക്കുന്നവന് ഈ രീതിയില്‍ തുടരാനാവില്ലെന്നും അതിനാല്‍ തുടര്‍ച്ചയായി ഹോമിയോ ഉപയോഗിക്കുകയാണ് വേണ്ടതെന്നും റോയി പറയുന്നു.

റബൂട്ടാനിലും ഹോമിയോ

റോയിയുടെ അയല്‍വാസി മുളപ്പുറം കാഞ്ഞിരങ്ങാട്ട് ജോയ്ജോണ്‍ തന്റെ പുതിയ റബുട്ടാന്‍ കൃഷിയിലാണ് ഹോമിയോ ഉപയോഗിക്കുന്നത്. റമ്പൂട്ടാനോടൊപ്പം വാഴ ഇടവിളയായി കൃഷി ചെയ്യുന്നു. ഹോമിയോ മരുന്നു നല്‍കുക മാത്രമല്ല, കൃഷിയില്‍ തത്പരനായ ഡോ. വിഷ്ണു ചെയ്യുന്നത്. കര്‍ഷകരോടൊപ്പം നിന്ന് ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്കുന്നു. അവര്‍ക്ക് കൃഷിക്കാവശ്യമായ ഉപകരണങ്ങളും മറ്റും കുറഞ്ഞചെലവില്‍ കൃഷിയിടത്തിലെത്തിച്ചുനല്കുന്നു. ചുരുക്കത്തില്‍ ഹോമി യോ പ്രയോഗിക്കുന്ന തോട്ടങ്ങളിലെ വിത്തുമുതല്‍ വിളവു വരെയുള്ള കാര്യങ്ങളെല്ലാം ഡോ. വിഷ്ണുവിന്റെ മേല്‍ നോട്ടത്തിലാണ് നടക്കുന്നത്. കുറഞ്ഞചെലവില്‍ എങ്ങനെ പരമാവധി വിളവുണ്ടാക്കാം എന്നതാണ് തന്റെ ഗവേഷണമെന്നും ഡോ. വിഷ്ണു പറയുന്നു. ഇദ്ദേഹത്തിന്റെ ഹോമിയോ പ്രയോഗം നടത്തുന്ന നിരവധി തോട്ടങ്ങള്‍ ഇന്ന് കേരളത്തിലങ്ങോളമിങ്ങോളം പ്രവര്‍ത്തിക്കുന്നു.

ഫോണ്‍: ഡോ. വിഷ്ണു- 9447939962

റോയ്- 9447612610

പി.എ. മാത്യു- 0486 2288202, 9400124095.

ജോയ് ജോണ്‍- 94479 80 360.

മുത്തുമണികള്‍ ചൂടി ഉദ്യാനസുന്ദരി സീമ സുരേഷ്

ഡെപ്യൂട്ടി ഡയറക്ടര്‍, കൃഷിവകുപ്പ്, തിരുവനന്തപുരം

ചെറിയ മുത്തുമണികള്‍ പിടിപ്പിച്ച നീളന്‍ തണ്ടുകള്‍ കാഴ്ചക്ക് ഒരു മുത്തുമാല പോലെയോ നെക്ലസ് പോലെയോ തോന്നും. ആദ്യം കാണുന്നവര്‍ മുത്തുമണികളാല്‍ അലംകൃതയായ ഈ സസ്യസുന്ദരിയെ കാണുമ്പോള്‍ അത്ഭുതം കൂറും. എന്നാല്‍ ഇതൊരു ഇലച്ചെടിയാണെന്നും ഇലകളാണ് സവിശേഷമാം വിധം രൂപാന്തരപ്പെട്ട് ഉരുണ്ടു ചെറിയ മുത്തുമണികള്‍ പോലെ ആയതെന്നും അറിയുമ്പോള്‍ കൂതുതല്‍ കൗതുകം തോന്നും. ഇതാണ് സ്ട്രിംഗ് ഓഫ് പേള്‍സ് അഥവാ സ്ട്രിംഗ് ഓഫ് ബീഡ്സ് എന്ന ഓമനപ്പേരില്‍ വിഖ്യാതയായ ഉദ്യാനസസ്യം.

സെനേസ്യോ റൗലിയേനസ് എന്ന് സസ്യനാമം. മാംസളമായ ഇലകളുടെ മുത്തുമണികളായുള്ള രൂപാന്തരത്തില് വ്യത്യാസ്ഥമാം വിധം ശ്രദ്ധ നേടിയ ഈ വള്ളിച്ചെടി കണ്ടെത്തിയത് ബ്രിട്ടീഷ് സസ്യശാസ്ത്രജ്ഞനായിരുന്ന ഗോള്‍ഡന്‍ ഡഗ്ലസ് റൗലി ആണ്. കള്ളിച്ചെടികളും രാസഭരച്ചെടികളും കണ്ടെത്തുന്നതിലും വളര്‍ത്തുന്നതിലും വിദഗ്ധനായിരുന്ന റൗലിയുടെ ഓര്‍മ്മയ്ക്കാണ് ഈ ചെടിക്ക് റൗലിയേനസ് എന്ന് പേര് നല്‍കിയത്. തെക്കു പടിഞ്ഞാറന്‍ ആഫ്രിക്കയാണ് മുത്തുമണിച്ചെടിയുടെ ജന്മനാട്. മുത്തുമണികള്‍ പോലെ രൂപാന്തരപ്പെട്ട ഇതിന്റെ ഇലകളുടെ ഭംഗി ശരിയായി ആസ്വദിക്കണമെങ്കില്‍ ഈ ചെടി തൂക്കുചട്ടികളിലോ കൂടകളിലോ തന്നെ വളര്‍ത്തണം. കാഴ്ചക്ക് തെല്ല് ദുര്‍ബലമെന്ന് തോന്നുമെങ്കിലും വിചിത്രരൂപിയായ ഈ ഉദ്യാനസസ്യം ഊര്‍ജസ്വലമായി വളരുന്ന സ്വഭാവമുള്ളതാണ്. തൂക്കുചട്ടിയിലും മറ്റു വളര്‍ത്തുമ്പോള്‍ അതിവേഗം ചട്ടി നിറഞ്ഞു വളര്‍ന്ന് തണ്ടുകള്‍ നീണ്ടുഞാന്ന് താഴേക്ക് വളരാന്‍ തുടങ്ങുന്നതു കാണാം. ഇങ്ങനെ വളരുമ്പോള്‍ തണ്ടുകള്‍ ചിന്നിച്ചിതറി പോകുന്നുവെങ്കില്‍ അവ മുറിച്ചു വിടണം. കരുത്തുള്ള തണ്ടിന്റെ അഗ്രഭാഗങ്ങള്‍ വീണ്ടും മണ്ണില്‍ കുത്തിയാല്‍ പുതിയ ചെടിയായി വളര്‍ന്നു കൊള്ളും. കാഴ്ചയ്ക്കു കൗതുകകരം എന്നതിനു പുറമെ വളര്‍ത്താന്‍ എളുപ്പവും വളര്‍ത്തിയാല്‍ ഗൃഹോദ്യാനത്തിലെ ശ്രദ്ധാകേന്ദ്രവുമാകും ഈ ചെടി. ചെറിയ വെളുത്ത പൂക്കളും ഈ ചെടിയിലുണ്ടാകും. പക്ഷെ അതത്രത്തോളം ആകര്‍ഷകമല്ല. എന്നാല്‍ സുഗന്ധവ്യഞ്ജനമായ കറുവയുടെ സമാനമായ സുഗന്ധം പൂക്കള്‍ക്കുണ്ട്. പൂക്കള്‍ ഒരു മാസത്തോളം നില്ക്കും.

നീര്‍വാര്‍ച്ചയുള്ള മണല്‍ കലര്‍ന്ന മണ്ണില്‍ മുത്തുമണി നന്നായി വളരും. ചട്ടിയിലും മറ്റും വളര്‍ത്തുമ്പോള്‍ കള്ളിച്ചെടികള്‍ വളര്‍ത്താനുപയോഗിക്കുന്ന പോട്ടിംഗ് മിശ്രിതമാണ് ഇതിനു നന്ന്. 10 സെന്റീമീറ്റര്‍ നീളത്തില്‍ വളരുന്ന തണ്ടിന്റെ അഗ്രഭാഗം മുറിച്ച് പോട്ടിംഗ് മിശ്രിതത്തില്‍ നട്ടാണ് പുതിയ ചെടി വളര്‍ത്തുന്നത്. ഇലയും തണ്ടും ചേരുന്ന ഓരോ ബിന്ദുവില്‍ നിന്നും ഏറെ പ്രകൃതിദന്തമായ സാഹചര്യത്തില്‍ ഈ ചെടിയുടെ തണ്ടുകള്‍ നിലത്തിഴഞ്ഞു നടക്കും. ഇടയ്ക്കിടയ്ക്ക് തണ്ടില്‍ നിന്ന് വേരു പൊട്ടും. അവിടമാകെ ചെടി പടര്‍ന്ന് കട്ടിയുള്ള ഒരു പായ് പോലെയാകും. നേരിട്ടുള്ള സൂര്യപ്രകാശം ഇതിനിഷ്ടമല്ല. അതിനാല്‍ സൂര്യപ്രകാശം ഒഴിവാക്കി തണലത്തോ മറ്റു ചെടികളുടെ താഴെയോ പാറകളലോ ഒക്കെയാണ് മുത്തുമണിച്ചെടി വളരാറ് പതിവ്.

പടന്നുവളരുന്ന തണ്ട് 2-3 അടി നീളത്തില്‍ വളരും. കാല് ഇഞ്ച് മാത്രം വ്യാസമാണ് ഇലകള്ക്കുള്ളത്. ഇതിന്റെ അഗ്രം അല്പം കൂര്‍ത്തിരിക്കും. ഇതാണ് ഉരുണ്ട് മുത്തുപോലെയായി മാറുന്നത്. കള്ളിച്ചെടികളെപ്പോലെയുള്ള ഈര്പ്പസംരക്ഷണ തന്ത്രത്തിന്റെ ഭാഗമായാണ് ഇലകള്‍ക്ക് ഇത്തരമൊരു രൂപാന്തരം സംഭവിച്ചിരിക്കുന്നത്. പരന്ന ഇലയുടെ ആകൃതിയേക്കാള്‍ പ്രതലവിസ്തൃതി കുറഞ്ഞ മുത്തുമണിയുടെ ആകൃതിയാണെങ്കില്‍ അത് ഈര്‍പ്പനഷ്ടം പരമാവധി കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ ഇതിനൊരു മറുവശം കൂടെയുണ്ട്. പച്ചപ്രതലവിസ്തൃതി കുറവായതിനാല്‍ സൂര്യപ്രകാശം ഉപയോഗപ്പെടുത്തി ഹരിതനിര്മിതി നടത്താനുള്ള സാധ്യത കുറയും. ഇത് പരിഹരിക്കാന്‍ വേണ്ടി ഇലയുടെ ഏതാണ്ട് മധ്യഭാഗത്തായി അര്‍ധചന്ദ്രാകൃതിയില്‍ ഒരു ചെറിയ ജനാല പോലുള്ള ഭാഗമുണ്ട്. ഇതിലൂടെ പ്രകാശം ഉള്ളില്‍ കടന്ന് ഹരിത നിര്‍മാണം പരിമിതമായ തോതിലായാലും നടക്കും.

നീണ്ട് കനം കുറഞ്ഞ തണ്ടുകളില്‍ ഇറുങ്ങുപിടിച്ചതുപോലെ മുത്തുകള്‍ അടുത്തടുത്ത് കോര്ത്തതുപോലെയാണിതിന്റെ പൊതുവായ രൂപം. താമസിയാതെ വേരു പൊട്ടുന്നതു കാണാം. ജൈവവളം പരുപരുത്ത മണലും 3:1 എന്ന അനുപാതത്തിലാണ് പോട്ടിംഗ് മിശ്രിതം തയാറാക്കേണ്ടത്. ചെടി നനയ്ക്കണമെങ്കിലും നനകള്ക്കിടക്ക് ഇടവേളകള്‍ നിര്‍ബന്ധമായും വേണം എന്നോര്‍ക്കുക. ഇടയ്ക്ക് വളര്‍ച്ചാമാധ്യമം ഉണങ്ങാന്‍ അനുവദിക്കണം. ഇല്ലെങ്കില്‍ വേരുകള്‍ അഴുകാന്‍ ഇടയുണ്ട്. മാധ്യമത്തില്‍ ആവശ്യത്തിന് ജലാംശമില്ലെങ്കില്‍ ചെടിയെ നോക്കിയാല്‍ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും ഇവയുടെ മുത്തുമണികള്‍ നല്ല ഉരുണ്ടിരിക്കുന്നതിനു പകരം അല്പം പരന്ന രൂപമായാല്‍ വെള്ളത്തിന്റെ കുറവുണ്ട് എന്നനുമാനിക്കാം. ഇടനെ അത്യാവശ്യം നനച്ചു കൊടുക്കുക. എങ്കിലും അമിത നനപാടില്ല.

നീര്‍വാര്‍ച്ചാ സൗകര്യമുള്ള മണ്‍ചട്ടിയില്‍ മണല്‍കലര്‍ന്ന പോട്ടിംഗ് മിശ്രിതത്തില്‍ വളര്‍ത്തി പരിചരിച്ചാല്‍ മുത്തുമണിച്ചെടി വര്‍ഷങ്ങളോളം ചന്തം കൈവിടാതെ നിലനില്ക്കും. വള്ളികള്‍ അനാരോഗ്യ വളര്‍ച്ച കാട്ടുന്നുവെങ്കില്‍ അവ മുറിച്ച് രൂപഭംഗി നിലനിര്‍ത്താന്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി. മാത്രവുമല്ല നിര്‍ജീവമായ വള്ളികളും മുത്തുകളും മുത്തുമണികള്‍ കൊഴിഞ്ഞ വള്ളിയുമൊന്നും ചെടിയില്‍ നിര്‍ത്തരുത്. ചെടി പരമാവധി 60 മുതല്‍ 90 സെന്റീമീറ്റര്‍ വരെ ഉയരത്തിലാണ് വളരുക.

ഇലകള്‍ മുത്തുകള്‍ പോലെയാക്കി മാറ്റിയ ചെടി തൂക്കുചട്ടികളില്‍ വളര്‍ത്തുമ്പോഴാണ് ഏറെ ശോഭിക്കുക. വീട്ടകങ്ങളില്‍ വളര്‍ത്തുമ്പോള്‍ 2 മുതല്‍ 4 മണിക്കൂര്‍ വരെ അത്യാവശ്യം നല്ല വെളിച്ചം കിട്ടുന്നു എന്നുറപ്പുവരുത്തണം. എങ്കില്‍ മാത്രമേ ചെടിക്ക് കരുത്തും ഓജസും ഉണ്ടാകുകയുള്ളൂ. കള്ളിമുള്‍ച്ചെടികള്‍, കലാഞ്ചോ, ഡിസേര്‍ട്ട് റോസ് തുടങ്ങിയ ചെടികള്‍ക്കൊപ്പം ചേര്‍ത്തു വളര്‍ത്തുകയും ക്രമീകരിച്ച് ഉദ്യാനഭംഗി വര്‍ധിപ്പിക്കുകയും ചെയ്യാവുന്നതാണ് മുത്തുമണിച്ചെടി. സവിശേഷതകള്‍ ഇത്രയൊക്കെയുണ്ടെങ്കിലും ഇതിന്റെ കായ്കളോ ഇലയോ ഒന്നും ഭക്ഷ്യയോഗ്യമല്ല എന്നു പ്രത്യേകം ഓര്‍ക്കുക.

വരുന്നു വനാമി ചെമ്മീനു നല്ല കാലം

റെജി ജോസഫ്

മലയാളികളുടെ ഊണു മേശയി ലേക്ക് വിദേശത്തുനിന്നും ഒരു ഇനം ചെമ്മീന്‍ കൂടി എത്തിയിരിക്കുന്നു. ശാന്തസമുദ്രത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ കാണപ്പെടുന്ന വനാമി ചെമ്മീനുകളാണ് കേരളത്തിലെ പാടങ്ങളിലും കുളങ്ങളിലും നീന്തിത്തുടിക്കുന്നത്. ലിറ്റോപീ നിയസ് വനാമി എന്ന ശാസ്ത്ര നാമത്തിലുള്ള വനാമിക്ക് പസഫിക് വെള്ള കൊഞ്ച് അഥവാ കടുവ വനാമി എന്നും പേരുണ്ട്.

ആഗോളവിപണിയില്‍ വന്‍സാ ധ്യതയുള്ള വനാമി കേരളത്തിലും നന്നായി വളരുമെന്ന് വ്യക്തമായി ക്കഴിഞ്ഞു.

കേരളത്തില്‍ വനാമി ചെമ്മീന്‍ കൃഷി തുടങ്ങുന്നതിന് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാ ശാലയ്ക്ക് (കുഫോസ്) ചെന്നൈ യിലെ കോസ്റ്റല്‍ അക്വാകള്‍ച്ചര്‍ അതോറിട്ടിയുടെ (സി.എ.എ) ലൈസന്‍സ് ലഭിച്ചതോടെയാണ് വനാമി കേരളത്തിലും കൃഷി വ്യാപകമായിരിക്കുന്നത്.

അഞ്ചു വര്‍ഷത്തേക്കാണ് ലൈ സന്‍സ് ലഭിച്ചിരിക്കുന്നത്. വനാമി കേരളത്തിലെ ഓരു ജലാശയങ്ങ ളില്‍ കൃഷിചെയ്യുന്നത് മത്സ്യകൃ ഷിയില്‍ വലിയ സാധ്യതയാണ് തുറക്കുന്നത്.

പോണ്ടിച്ചേരി ഹാച്ചറിയില്‍ നിന്നുള്ള ചെമ്മീന്‍ കുഞ്ഞുങ്ങളെ പുതുവൈപ്പിനിലെ ഗവേഷണ കേന്ദ്രത്തില്‍ ആറു ചെമ്മീന്‍ പാടങ്ങളില്‍ നിക്ഷേപിച്ച് ആദ്യ ബാച്ച് വിളവെടുത്തതോടെയാണ് വനാമിക്ക് കേരളത്തില്‍ സാധ്യത തെളിഞ്ഞത്. ഒരു സ്ക്വയര്‍ മീറ്ററി ല്‍ 40 കുഞ്ഞുങ്ങള്‍ എന്ന നിരക്കില്‍ 1000 സ്ക്വയര്‍ മീറ്ററുള്ള ഒരു കുളത്തില്‍ 40000 കുഞ്ഞുങ്ങളെ യാണ് നിക്ഷേപിച്ചിരുന്നത്. 94 ദിവസങ്ങള്‍ക്ക് ശേഷം വിളവെടുത്ത പ്പോള്‍ ഒരു കുളത്തില്‍ നിന്നും 85 ശതമാനം അതിജീവന നിരക്കോടെ 650 കിലോയോളം വനാമി ചെമ്മീന്‍ ലഭിച്ചു. വിവിധ ഗ്രേഡുകളിലായി കിലോയ്ക്ക് 300 മുതല്‍ 400 വരെ രൂപ വിലയും ലഭിച്ചു.

സംസ്ഥാനത്തെ ഓരുജ ലാശയങ്ങളിലും പൊക്കാളി പ്പാടങ്ങളിലും ഒരു ഹെക്ടറില്‍ അഞ്ചര മുതല്‍ ആറു ടണ്‍ വരെ വനാമി ഉത്പാദിപ്പിക്കാമെന്നാണ് പരീക്ഷണ കൃഷിയിലൂടെ കുഫോസ് തെളിയിച്ചത്. നിലവില്‍ കൃഷി ചെയ്തുവരുന്ന കാരച്ചെമ്മീ ന് ഒരു ഹെക്ടറില്‍ ഒന്നര ടണ്ണില്‍ താഴെ മാത്രമാണ് ലഭിക്കുന്നത്. ഒരു ഹെക്ടറില്‍ വനാമി ചെമ്മീന്‍ കൃഷി ചെയ്യുന്നവര്‍ക്ക് 14 ലക്ഷംവരെ ലാഭമുണ്ടാക്കാമെന്ന് പരീക്ഷണ കൃഷിയിലൂടെ വ്യക്തമായി രിക്കുന്നു. രാജ്യത്ത് ആന്ധ്രപ്രദേശാണ് ഇപ്പോള്‍ വനാമി ചെമ്മീന്‍ കൃഷിയില്‍ മുന്‍പന്തിയിലുള്ളത്. ആകെ വരുന്ന മൂന്നു ലക്ഷം ടണ്‍ ഉത്പാദനത്തില്‍ 60 ശതമാനവും ആന്ധ്രയില്‍ നിന്നുതന്നെ.

വൈറസ് രോഗം മൂലം കേരളത്തി ലെ കാരച്ചെമ്മീന് കൃഷി നഷ്ടത്തി ലാണ്. ഇതിനു പരിഹാരമായാണ് വനാമിയെ പരീക്ഷിക്കുന്നത്. കേരളത്തിലുടനീളം വനാമി ചെമ്മീന്‍ കൃഷി വ്യാപിപ്പിക്കാനുള്ള സഹായപദ്ധതികള്‍ കുഫോസ് നടപ്പാക്കുകയാണ്.

പ്രാഥമിക ഘട്ടത്തില്‍ വലിയ മുതല്‍മുടക്ക് ആവശ്യമില്ലാത്ത രീതിയില്‍ കൃഷി ആരംഭിക്കാന്‍ കുഫോസ് കര്‍ഷകരെ സഹായിക്കും.

കര്‍ഷകര്‍ക്ക് ആവശ്യമായ വനാമി വിത്ത്, തീറ്റ എന്നിവ നല്കി ഉയര്‍ന്ന വിലയില്‍ ചെമ്മീന്‍ തിരികെ വാങ്ങാനും കുഫോസ് സംവിധാനമൊരുക്കും. വിദേശ മാര്‍ക്കറ്റില്‍ കൂടുതല്‍ ആവശ്യ ക്കാരെ ലഭിക്കുന്നതിന് പ്രമുഖ അന്താരാഷ് ട്ര ഇക്കോലേബലിംഗ് ഏജന്‍സിയായ അക്വാകള്‍ച്ചര്‍ സ്റ്റിവാര്‍ഡ്ഷിപ്പ് കൗണ്‍സിലിന്റെ (എ.എസ്.സി) സഹകരണവും കുഫോസ് തേടിയിട്ടുണ്ട്. ഇതിനായി പ്രകൃതിസൗഹൃദ കൃഷിരീതിയാണ് കുഫോസ് ആവിഷ്കരിക്കുന്നത്.

സീഫുഡ് സര്‍ട്ടിഫിക്കേഷന്റെ ലോകത്തെ തന്നെ ഏറ്റവും വിശ്വാ സ്യതയുള്ള ഏജന്‍സിയാണ് നെതര്‍ലാന്‍ഡ് ആസ്ഥാനമായുള്ള എ. എസ്.സി. കൃഷിരീതിയില്‍ എ.എസ്.സി യുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായ പാലിക്കുകയാണെങ്കില്‍ മുടക്കുമുതലിന്റെ 60 ശതമാനവും ഏജന്‍സി വഹിക്കുമെന്നത് കര്‍ഷക ര്‍ക്ക് നേട്ടം സമ്മാനിക്കും.

വിദേശ മാര്‍ക്കറ്റില്‍ കൂടുതല്‍ ആവശ്യക്കാരെ ലഭിക്കുന്നതിന് പ്രമുഖ അന്താരാഷ്ട്ര ഇക്കോലാബ ലിംഗ് ഏജന്‍സിയായ അക്വാക ള്‍ച്ചര്‍ സ്റ്റിവാര്‍ഡ്ഷിപ്പ് കൗണ്‍സിലിന്റെ സഹകരണവും കുഫോസ് തേടിയിട്ടുണ്ട്. ഇതിനായി പ്രകൃതിസൗഹൃദ കൃഷിരീതിയാണ് കുഫോസ് ആവിഷ്കരിക്കുന്നത്. സീഫുഡ് സര്‍ട്ടിഫിക്കേഷന്റെ ലോകത്തെ തന്നെ ഏറ്റവും വിശ്വാസ്യതയുള്ള എജന്‍സിയാണ് നെതര്‍ലാന്‍ഡ് ആസ്ഥാനമായുള്ള എ. എസ്.സി. കൃഷിരീതിയില്‍ എ.എസ്.സി യുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായ പാലിക്കുകയാണെങ്കില്‍ മുടക്കുമുതലിന്റെ 60 ശതമാനവും ഏജന്‍സി വഹിക്കുമെന്നത് കര്‍ഷകര്‍ക്ക് വലിയ മുതല്‍ക്കൂട്ടാകും.

തോട്ടവിളയെ ചട്ടിയിലാക്കി അലവിക്ക അജിത് മാത്യു

കല്പറ്റ

കൃഷിത്തോട്ടങ്ങളിലും വീട്ടുമുറ്റത്തെ മരത്തിലും മാത്രമാണ് നാം കുരുമുളകുചെടി വളരുന്നതു കണ്ടിട്ടുള്ളത്. എന്നാല്‍ വയനാട് കല്‍പ്പറ്റ ഗാന്ധിനഗര്‍ റോഡ് മാട്ടില്‍ അലവിയുടെ വീട്ടിലെത്തിയാല്‍ കുരുമുളകിനെക്കുറിച്ചുള്ള ധാരണകളെല്ലാം മാറും. ചെടിച്ചട്ടികളില്‍ പൂക്കള്‍ക്കു പകരം കായ്ച്ചു നില്‍ക്കുന്നത് നല്ല ഒന്നാംതരം പന്നിയൂറും കരിമുണ്ടയും നാടന്‍ ഇനങ്ങളും. അലവിക്ക സ്വന്തമായി വികസിപ്പിച്ചെടുത്ത കുറ്റിക്കുരുമുളക് ഇന്ന് അദ്ദേഹത്തിന് പേരും പെരുമയും നേടിക്കൊടുത്തിരിക്കുന്നു. തന്റെ പരീക്ഷണശാലയായ വീട്ടുമുറ്റത്ത് ഇപ്പോള്‍ കറുത്ത പൊന്നിന്റെ വിളനിലമാണ്. വന്‍മരങ്ങളിലേക്ക് പടര്‍ന്നു കയറാന്‍ വെമ്പിനില്ക്കുന്ന വള്ളിച്ചെടികളെ ചട്ടിയിലാക്കി മെരുക്കി നിര്‍ത്തിയിരിക്കുകയാണ് അലവിക്ക.

കറുത്ത പൊന്നിന്റെ പെരുമയ്ക്ക് പേരുകേട്ട വയനാട്ടില്‍ കാര്‍ഷിക പാരമ്പര്യത്തിന് തിരിച്ചടി നേരിട്ടുകൊണ്ടിരുന്ന 1996 കാലഘട്ടത്തിലാണ് അലവിക്ക കുറ്റിക്കുരുമുളകിന്റെ പരീക്ഷണത്തിന് മുതിരുന്നത്. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിലെ കാര്‍ഷിക ഗവേഷകന് ഡോ. ബി. ശശികുമാറില്‍ നിന്നു ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരീക്ഷണത്തിനു തുടക്കം. പന്നീട് അലവിക്കയുടെ 40 സെന്റ് സ്ഥലം നിരവധി പരീക്ഷണങ്ങളുടെ ശാലയാക്കുകയായിരുന്നു. എട്ടാം ക്ലാസുവരെ മാത്രം പഠിച്ച അലവിക്ക ഇന്ന് ഗവേഷണ വിദ്യാര്‍ഥികള്‍ക്കു വരെ ക്ലാസുകളെടുക്കുന്നു. കാര്‍ഷികരംഗത്തെ വിദഗ്ധര്‍ അടക്കം നിരവധിയാളുകള്‍ ഇദ്ദേഹത്തിന്റെ ക്ലാസുകള്‍ക്കായി കാത്തുനില്ക്കുന്നു. യുകെ, കാനഡ എന്നിവിടങ്ങളില്‍ നിന്നു കുറ്റിക്കുരുമുളകിനെക്കുറിച്ച് അറിയാന്‍ ആളുകളെത്തുന്നുണ്ട്. ഇപ്പോള്‍ തന്നെ വയനാട് ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇദ്ദേഹത്തിന്റെ ക്ലാസിനായി കാതോര്‍ക്കുകയാണ്. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, കുരുമുളക് സമിതി, കൃഷി ഭവന് തുടങ്ങിയ കേന്ദ്രങ്ങള്‍ ക്ലാസ് സംഘടിപ്പിച്ചുകഴിഞ്ഞു. ഇദ്ദേഹത്തെ തേടി നിരവധി പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്. 2013 ലെ ഐഐഎച്ച്ആര്‍ ബാംഗ്ലൂര്‍ ദേശീയ അവാര്‍ഡ്, 2008 ലെ സംസ്ഥാനത്തെ മികച്ച ബുഷ് പെപ്പര്‍ ഫാര്‍മര്‍, 2007 ലെ ജില്ലാ ഹോര്‍ട്ടി കള്‍ച്ചര്‍ അവാര്‍ഡ് എന്നിങ്ങനെ നീളുന്നു പുരസ്കാരങ്ങള്‍. സ്വന്തമായി വികസിപ്പിച്ചെടുത്ത കുറ്റിക്കുരുമുളകിന്റെ രഹസ്യം ഇദ്ദേഹം മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാനും സദാസന്നദ്ധനാണ്. എന്നാല്‍ സ്വകാര്യ നഴ്സറികളില്‍ നിന്നു വന്നു കാര്യങ്ങള്‍ പഠിച്ച് പോകുന്നവര്‍ വന്‍വിലയ്ക്ക് കുറ്റിക്കുരുമുളക് ഉത്പാദിപ്പിച്ചു വില്‍ക്കുന്നത് ഇദ്ദേഹത്തിന് മനോവിഷമമുണ്ടാക്കുന്നുണ്ട്. സ്വകാര്യ നഴ്സറികള്‍ 300 മുതല്‍ 400 രൂപവരെയാണ് കുരുമുളക് ചെടികള്‍ക്കായി വാങ്ങുന്നതെങ്കിലും സ്വന്തമായി ഉത്പാദിപ്പിച്ചാല്‍ വെറും അഞ്ചുരൂപ മാത്രമേ ചെലവു വരികയുള്ളു എന്നാണ് ഇദ്ദേഹത്തിന്റെ സാക്ഷ്യം.

കുറ്റിക്കുരുമുളക് ഉത്പാദിപ്പിക്കുന്ന വിധം

ഗ്രാഫ്റ്റിംഗിലൂടെയാണ് പ്രധാനമായും അത്യുത്പാദനശേഷിയുള്ള കുറ്റിക്കുരുമുളക് ചെടികള്‍ തയാറാക്കുന്നത്. ഇതിന്റെ ചുവടിനായി ചതുപ്പില്‍ വളരുന്ന ബ്രസീലിയന്‍ തിപ്പലിയാണ് (കൊളബ്രീനം) പ്രധാനമായും അലവിക്ക ഉപയോഗിക്കുന്നത്. കൂടാതെ ഹാമില്ട്ടണി, കോട്ടക്കല്‍ എന്നീ വിഭാഗത്തില്‍പ്പെടുന്ന കുരുമുളകു ചെടികളും ഉപയോഗിക്കുന്നുണ്ട്. ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന കൊളബ്രീനം ചതുപ്പില്‍ വളരുന്നതിനാല്‍ ചീയല്‍രോഗത്തെ പ്രതിരോധിക്കും. ദ്രുതവാട്ടം ബാധിക്കുകയുമില്ല. ഉയര്‍ന്ന രോഗപ്രതിരോധ ശേഷിയുള്ള ചെടിയായതിനാല്‍ ചുവട്ടില്‍ നിന്നുള്ള കീടങ്ങളുടെ ആക്രമണം പൂര്‍ണമായും തടയാന്‍ കഴിയുന്നുണ്ട്. ഇത്തരത്തില്‍ ഗ്രാഫ്റ്റ് ചെയ്ത നിരവധി ഇനങ്ങളാണ് ഇദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് കായ്ച്ചു നില്‍ക്കുന്നത്. അഗളി പെപ്പര്‍, തെക്കന്‍, വയനാടന്‍ കുരുമുളക്, മലബാര്‍ എക്സ്എല്‍, ശക്തി, തേവം, കാട്ടുകുരുമുളക്, കല്ലുവള്ളി തുടങ്ങിയ നിരവധിയിനങ്ങള്ക്കാണ് ഗ്രാഫ്റ്റിംഗിലൂടെ പുതുജീവന്‍ നല്‍കിയിരിക്കുന്നത്. വര്‍ഷം മുഴുവന്‍ മുളകു പറിക്കാം എന്നുള്ളതിനാല്‍ സ്ഥിരവരുമാനം എന്ന നിലയിലുള്ള പ്രോത്സാഹനമാണ് കുറ്റിക്കുരുമുളകിന് വേണ്ടതെന്ന് ഇദ്ദേഹം പറയുന്നു. വര്‍ഷത്തില്‍ ഒരു കിലോയിലധികം ഉണക്ക കുരുമുളക് ഒരു ചെടിയില്‍ നിന്നു ലഭിക്കും.

ഒട്ടിക്കലിനായി കുരുമുളകു വര്‍ഗത്തില്‍പ്പെട്ട കൊളിബ്രീനം ചെടിയാണ് ഉപയോഗിക്കുന്നത്. ഇതിനായി പോളിത്തീന്‍കൂടുകളില്‍ പാകി വേരുപിടിപ്പിച്ച ചെടിയിലേക്ക് കുരുമുളകു കണ്ണികള്‍ ഗ്രാഫ്റ്റ് ചെയ്തു ചേര്‍ക്കുകയാണ്. മാതൃസസ്യത്തില്‍ നിന്ന് ഒരു വര്‍ഷം പ്രായമായ തത്തമ്മപ്പച്ച നിറമുള്ള കണ്ണികള്‍ ആറു മാസം പ്രായമായ തായ്തണ്ടിനോട് വേണം ഗ്രാഫ്റ്റ് ചെയ്തു ചേര്‍ക്കാന്‍. കൂടുതല്‍ പ്രായമായ തണ്ട് ഗ്രാഫ്റ്റ് ചെയ്തു ചേര്‍ക്കുമ്പോള്‍ അടര്‍ന്നു പോകാനും കായ്ഫലം കുറയാനും സാധ്യത കൂടുതലാണ്. ഗ്രാഫ്റ്റിംഗ് വഴിയല്ലാതെ കുറ്റിക്കുരുമുളക് തായാറാക്കാന്‍, കണ്ണികള്‍ മുറിച്ചെടുത്ത ശേഷം അരമണിക്കൂര്‍ കുമിള്‍ നാശിനിയില്‍ മുക്കി വയ്ക്കണം. പിന്നീട് 3-4 മുട്ടുകളുള്ള തണ്ടുകളാക്കി മുറിച്ചെടുത്ത് കെരാഡിക്സ് എന്ന വേരുപിടിക്കാനുള്ള പൊടിയില്‍ മുക്കി കൂടുകളിലും ചെടിച്ചട്ടികളിലും നടുകയാണ് ചെയ്യേണ്ടത്. കുരുമുളക് മുകളിലേക്ക് പടര്‍ന്നുകയറണമെങ്കില്‍ കേറതല അല്ലങ്കില്‍ ചെന്തലയാണ് ഉപയോഗിക്കേണ്ടത്. ചെടി ച്ചട്ടികളിലാണ് നടാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ പത്തു കിലോഗ്രാം മണ്ണ് കൊള്ളുന്ന ചട്ടിവേണം ഉപയോഗിക്കാന്‍. ഇതില്‍ മണ്ണ്, മണല്‍, ചാണകം എന്നിവ 2:1:1 എന്ന അനുപാതത്തില്‍ വേണം ചേര്‍ക്കാന്‍. നട്ടുകഴിഞ്ഞാല്‍ തണല്‍ ഉള്ള പ്രദേശങ്ങളില്‍ വേണം സൂക്ഷിക്കാന്‍. ഗ്രാഫ്റ്റിംഗ് ചെയ്താല്‍ ചെടികള്‍ നഷ്ടപ്പെടാനുള്ള സാധ്യതകളും കുറവാണ്. നാലു മുതല്‍ ആറു മാസം കൊണ്ട് ചെടികള്‍ കായ്ചുതുടങ്ങും. പൂര്‍ണമായും ജൈവവളമാണ് ഉപയോഗിക്കുന്നതെങ്കില്‍ മാര്‍ക്കറ്റില്‍ 50 രൂപയോളം മുളകിന് വില കൂടുതല്‍ ലഭിക്കും.

പരിചരണം കൂടുംതോറും കുറ്റിക്കുരുമുളകിന്റെ ഫലവും കൂടും. കൃത്യമായ വളപ്രയോഗം ചെയ്താല്‍ ഇത്തിരി കുഞ്ഞന്‍ നല്ല വിളവു നല്‍കും. ജൈവവളമാണ് ചെയ്യുന്നതെങ്കില്‍ രണ്ടു മാസത്തിലൊരിക്കല്‍ 200 ഗ്രാം ചാണകപ്പൊടി, 15 ഗ്രാം കടലപ്പിണ്ണാക്കോ 30 ഗ്രാം വേപ്പിന് പിണ്ണാക്കോ നല്‍കാം. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാത്ത ഇടങ്ങളില്‍ ചെടികള്‍ സൂക്ഷിക്കാം. വീടിന്റെ സിറ്റൗട്ടിലെ അലങ്കാരത്തിനൊപ്പം വീട്ടിലെ ആവശ്യങ്ങള്‍ക്കും വരുമാനവും നേടിത്തരുന്നതാണ് കുറ്റിക്കുരുമുളക്. ഫ്ളാറ്റുകളിലും അടുക്കളത്തോട്ടത്തിന് ഇടമില്ലാത്ത സ്ഥലങ്ങളിലും ഇവ കൃഷി ചെയ്യാവുന്നതാണ്. പ്രധാനമായും വീട്ടമ്മമാരെയാണ് കൃഷി ലക്ഷ്യം വയ്ക്കുന്നത്. അലവിക്ക ക്ലാസെടുക്കുന്ന മിക്കയിടങ്ങളിലും റസിഡന്റ്സ് അസോസിയേഷനുകളും ക്ലബുകളും വീട്ടമ്മമാരെയാണ് ക്ലാസുകളില്‍ പങ്കെടുക്കുന്നതിനായി എത്തിക്കുന്നത്. കുറ്റിക്കുരുമുളക് കൂടാതെ വേറെയും കാര്‍ഷിക പരീക്ഷണങ്ങള്‍ ഇദ്ദേഹം നടത്തിയിട്ടുണ്ട്. ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങി എന്ന പഴഞ്ചൊല്ലിനെ അന്വര്ഥമാക്കികൊണ്ട് ചുണ്ട ച്ചെടിയുടെ തണ്ടില്‍ വിവിധയിനം വഴുതനങ്ങച്ചെടികളും വളരുന്നുണ്ട്. കുറ്റിക്കുരുമുളകിന്റെ കൃഷിക്കായി ഏതു നിര്‍ദേശങ്ങളും നല്കാന് അലവിക്ക തയാറാണ്.

ഫോണ്‍: 9447291156, 9645339156.

ചാറിയും ചേന ഗുണവും നല്‍കും എസ്. ജയകുമാര്‍

കൃഷിഓഫീസര്‍, നന്ദിയോട്

കാട്ടു ചേനയും നാട്ടുചേനയും

ഒരുപോലെ ഗുണപ്രദം എന്ന് ആയൂര്വേദാചാര്യന്മാര് അഭിപ്രായപ്പെടുന്നു.

ചേനപ്പായസവും

ചേനബിരിയാണിയും

ചേനപ്പുഴുക്കും

ചേനവരറലും

ചേനപപ്പടവുമൊക്കെ

നമുക്ക് പകരുന്നത് നിത്യമായ ആഹാരൗഷധമാണ്.

പലപ്പോഴും ചൊറിയും ചേന യെ നമ്മുടെ കായ്കറി പച്ചക്കറികളില്‍ നിന്ന് നാം ചൊറിഞ്ഞ് മാറ്റി നിര്‍ത്തുന്നു. എന്നാല്‍ നാമറിയുന്നില്ല അന്നജത്തിന്റെ കലവളയായ ഈ മണ്ണിലെ നിധിയില്‍ പാശ്ചാത്യരേറെ ആശ്രയിക്കുന്ന ഉരുളക്കിഴങ്ങിനേക്കാള്‍ ധാന്യകവും വിറ്റാമിന്‍ എയും അടങ്ങിയിരിക്കുന്നുവെന്ന്. ചേനയിലെ സവിശേഷ മാംസ്യം ദഹനപ്രക്രിയയെ ഉത്തേജിപ്പിച്ച് രൂചിയില്ലായ്മയെ അകറ്റും.

ചേന എന്തുകൊണ്ടാണ് ചൊറിയുന്നത്

ചേനയിലെ കോശങ്ങളില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം ഓക്സലേറ്റ് പരലുകളാണ് ചൊറിച്ചിലുണ്ടാകുന്നത്. വെള്ളത്തിലിട്ട് തിളപ്പിച്ചൂറ്റുകയാണ് ചൊറിച്ചില്‍ മാറ്റാനുള്ള ഏക പോംവഴി. കാട്ടുചേന പുളിയില നീരില്‍ പുഴുങ്ങിയാല്‍ ശുദ്ധിയാകും. കാട്ടുചേന തിന്നുള്ള ചൊറിച്ചിലിനും പുളിയിലനീര് സേവിച്ചാല്‍ മതിയാകും. ചേന അധികം ഭക്ഷിച്ചുണ്ടാകുന്ന അജീര്‍ണത്തിന് ശര്‍ക്കര നല്ലൊരു പ്രത്യൗഷധമാണ്.

100 ഗ്രാം ചേനയില്‍

ജലാംശം - 78.7 %

പ്രോട്ടീന്‍ - 1.2 മി.ഗ്രാം

അന്നജം - 18.4 മി.ഗ്രാം

കാത്സ്യം - 50 മി. ഗ്രാം

ഫോസ്ഫറസ് - 34 മി. ഗ്രാം

ജീവകം എ - 434 ഐ.യു.

കലോറി - 79 ഐ.യു.

അയണ്‍ - 0.6 മി. ഗ്രാം

മിനറല്‍സ് - 0.8 മി. ഗ്രാം

നിക്കോട്ടിനിക്കാസിഡ്-0.7 മി.ഗ്രാം

റിബോഫ്ളേബിന്-0.07 മി. ഗ്രാം

ചേന അര്‍ശസ് രോഗികള്‍ക്ക് ഒരുത്തമ ഔഷധമാണ്.

വീണ്ടും ഒരല്പം ചേനക്കാര്യം

ചേനയുടെ ജന്മദേശം ഇന്ത്യയോ ആഫ്രിക്കയോ ആണെന്ന് കരുതുന്നു.

ചേനയുടെ സസ്യകുടുംബം: അരേസീ

ശാസ്ത്രനാമം:

അമോര്‍ഫോഫാലസ് പെയ്നിഫോട്ടിയസ്

ചേനയുെ നടീല്‍:

കുംഭത്തില്‍ നട്ടാല്‍ ചേന കുടത്തോളം.

കുഴിവലിപ്പം:

60ഃ60ഃ60 സെ.മീ

നടീല്‍ അകലം:

90 സെ. മീ.

നടീല്മാസം:

ഫെബ്രുവരി, മാര്‍ച്ച്.

വിളവെടുപ്പ്:

നവംബര്‍-ഡിസംബര്‍.

ഇടവിളയായും തനിവിളയായും കൃഷി ചെയ്യാം.

വിളവ്:

ഒരു ഹെക്റ്ററില്‍ നിന്നും ശരാശരി 40 ടണ്‍

1998 ല്‍ ശ്രീകാര്യം കിഴങ്ങു വിള ഗവേഷണ കേന്ത്രം പുറത്തിറക്കിയ ശ്രീപത്മ എന്ന സങ്കരയിനത്തില്‍ നിന്നും ഹെക്റ്ററൊന്നിന് 42 ടണ്‍ വിളവ് ലഭിക്കും.

മണ്ണ്:

നീര്‍വാര്‍ച്ചയുള്ള ഇടത്തരം മണ്ണ് ജൈവകൃഷിയ്ക്ക് അനന്തസാധ്യത.

വളരെക്കാലത്തെ വളര്‍ച്ചാ ദൈര്‍ഘ്യവും ഏകദേശം 150 സെ.മീ. തോതിലുള്ള വര്‍ഷപാതവും ആവശ്യമായ വിളയാണ് ചേന.

തെങ്ങിനും വാഴയ്ക്കും കമുകിനും റബറിനും ഇടവിളയായി ചേന കൃഷി ചെയ്യാം.

ഇടവിള, തനിവിള, ബഹുവിള, മിശ്രവിളയ്ക്കും ചേന കൂടെ കരുതാം.

ഇനി ഒരു ചേന ബിരിയാണി

കൂടെയായാലോ...?

240 ഗ്രാം നാടന്‍ ചേന അരിഞ്ഞ് രണ്ടിടങ്ങഴി വെള്ളത്തില്‍ ഇട്ട് ഉപ്പും ഉലുവായും പൊടിച്ചിട്ട് വേവിക്കുക. ഒരു ചെറിയ ഉരുളയില്‍ 240 ഗ്രാം പശുവിന്നെയ്യ് ചൂടാക്കി ചേനക്കഷണങ്ങള്‍ അതില്‍ പകരുക. മുന്‍കൂട്ടി വേവിച്ചിരിക്കുന്ന നാഴി ബിരിയാണിയുടെ ചോറും മറ്റു ബിരിയാണി വ്യഞ്ജനങ്ങളും ചേര്‍ത്ത് നല്ലതുപോലെ ഇളക്കിവയ്ക്കുക. ഇത്രയും ആയാല്‍ അര്‍ശസ് രോഗികള്‍ക്ക് ബിരിയാണി തയ്യാര്‍.

ചേനമരുന്ന്- അര്‍ശസിന്

കാട്ടുചേന അരിഞ്ഞുണക്കി പ്പൊടിച്ചത് 16 ഭാഗം ചുക്ക് രണ്ട് ഭാഗം, കൊടുവേലികിഴങ്ങ് ശുദ്ധിചെയ്തത് എട്ട് ഭാഗം കുരുമുളക് ഒരുഭാഗം ഇവ വെവ്വെറെ പൊടിച്ച് ശര്‍ക്കരയില്‍ കുഴച്ച് സേവിക്കുക.

ചേന ഇറച്ചി

ചേനപ്പൂവ് പ്രത്യേകം അരിഞ്ഞ് മസാലക്കൂട്ട് ചേര്‍ച്ച് പാചകം ചെയ്താല്‍ ഇറച്ചിരൂചി മാറി നില്ക്കും. ഉദരരോഗം വിട്ടു പോകുകയും ചെയ്യും.

ഫോണ്‍: ജയകുമാര്‍-9495200255

ജൈവകൃഷി ശാസ്ത്രീയമാക്കാന്‍ അബ്ടെക്

ടോം ജോര്‍ജ്

ജൈവകൃഷി എങ്ങനെ ചെലവുകുറച്ച് ശാസ്ത്രീയമായി ചെയ്യാം. കര്‍ഷകര്‍ വളരെ നാളുകളായി ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണിത്. ഇതിന് ശാസ്ത്രീയമായി തന്നെ പരിഹാരം കണ്ടെത്തിത്തരികയാണ് ഈ രംഗത്തെ അതികായരായ കോട്ടയം പൂവന്തുരുത്തില് പ്രവര്‍ത്തിക്കുന്ന അഗ്രോ ബയോടെക് റിസേര്‍ച്ച് സെന്റര്‍ അഥവാ അബ്ടെക്. ഒരുമയുണ്ടെങ്കില്‍ ആര്‍ക്കും ഒരുക്കാം, വിഷമില്ലാത്ത പച്ചക്കറിത്തോട്ടം' എന്നാണ് ഈ പദ്ധതിക്ക് പേരു നല്‍കിയിരിക്കുന്നത്. കര്‍ഷക കൂട്ടായ്മകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, കുടുംബശ്രീ സ്വയം സഹായക സംഘങ്ങള്‍, വിഎഫ്പിസികെ, മറ്റു സാമൂഹിക കൂട്ടായ്മകള്‍, സ്കൂള്‍ പിടിഎകള്‍ എന്നിവര്‍ക്കെല്ലാം ഈ പദ്ധതിയില്‍ അംഗങ്ങളാകാം. ബുക്കു ചെയ്യുന്നവര്‍ക്ക് ഒരു ശാസ്ത്രജ്ഞന് ഉള്‍പ്പെടെയുള്ള അബ്ടെക്കിന്റെ ടെക്നിക്കല്‍ ടീം സ്ഥലത്തെത്തി സൗജന്യ പരിശീലനം നല്‍കും. ജൈവ നിയന്ത്രണം എങ്ങനെ സാധ്യമാക്കാം, ജൈവ കൃഷി എങ്ങനെ ലാഭകരമാക്കാം തുടങ്ങിയ വിവരങ്ങളാകും ക്ലാസായി നല്‍കുക. ഒപ്പം ജൈവ പച്ചക്കറി കൃഷിക്കാവശ്യമായ ഗ്രോബാഗുകള്‍, പോട്ടിംഗ് മിശ്രിതം, ഹൈബ്രിഡ് വിത്തുകള്‍, ജൈവജീവാണുവളങ്ങള്‍, കീടനാശിനികള്‍ എന്നിവയും മിതമായ നിരക്കില്‍ ലഭ്യമാക്കും.മാലിന്യ നിര്‍മാര്‍ജനം എങ്ങനെ സാധ്യമാക്കാം എന്നതില്‍ പരിശീലനവും ഇതോടൊപ്പമുണ്ടാകും. പരിശീലന പരിപാടി സംഘടിപ്പിക്കാനാഗ്രഹിക്കുന്നവര് 0481- 6531339, 9446302900 എന്നീ നമ്പരുകളില്‍ ബന്ധപ്പെട്ടാല്‍ മതിയാകും.

1993 ലാണ് കേരളത്തില്‍ സ്വകാര്യമേഖലയില്‍ ആദ്യമായി ജീവാണുവള നിര്‍മാണ സ്ഥാപനമായ അഗ്രോ ബയോടെക് റിസേര്‍ച്ച് സെന്റര്‍ (അബ്ടെക്) സ്ഥാപിക്കപ്പെടുന്നത്. ജീവാണുവളങ്ങളുടെയും ജീവ കുമിള്‍നാശിനികളുടെയും ഉത്പാദനത്തില്‍ ഏറ്റവും കൂടുതല്‍ നിര്‍മാണ പ്രാപ്തിയുള്ള സ്ഥാപനമാണ് ഇന്ന് അബ്ടെക്. ജീവാണു വളങ്ങളായ അസോസ്പൈറില്ലം, അസറ്റോബാക്ടര്‍, റൈസോബിയം, ഫോസ്ഫോ ബാക്ടീരിയ, വാം, ബയോ പൊട്ടാഷ് എന്നിവ അബ്ടെക് വിപണിയിലിറക്കുന്നു. ട്രൈക്കോഡര്‍മ, സ്യൂഡോമോണസ്, ബ്യൂവേറിയ, വെര്‍ട്ടിസീലിയം, ഹിര്സ്യൂട്ടെല്ല, ബാസിലസ്, പീസിലോമൈസിസ്, മെറ്റാറൈസിയം നൊമേറിയ എന്നിവയാണ് അബ്ടെക്കിന്റെ ജീവാണു കീട- കുമിള്‍ നാശിനികള്‍. സൂപ്പര്‍ മീല്‍, ബയോ ഓര്‍ഗാനിക്സ്, ഓര്‍ഗാനിക്ക് മാനുവര്‍, സൂപ്പര്‍ ഓര്‍ഗാനിക്ക്, സൂപ്പര്‍ ഓര്‍ഗാനിക്ക് പ്ലസ്, വെര്‍മി കമ്പോസ്റ്റ്, നീം കേക്ക് എന്നിവയാണ് അബ്ടെക്കിന്റെ ജൈവവളങ്ങള്‍.

സുസജ്ജമായ ലാബ്

സൂക്ഷ്മജീവികളെ കൈകാര്യം ചെയ്യുമ്പോള്‍ അത്രതന്നെ സൂക്ഷ്മത കാണിച്ചില്ലെങ്കില്‍ ഫലം കുറയുമെന്ന് അബ്ടെക് എംഡി കെ.ജെ ജേക്കബും(രാജു) ലാബിന്റെ ചുമതല നോക്കുന്ന ജേക്കബിന്റെ ഭാര്യ എല്‍സിയും പറയുന്നു. കേള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നു ശാസ്ത്രജ്ഞനായി വിരമിച്ച ഡോ. പി. ശിവപ്രസാദ് സാങ്കേതിക ഉപദേഷ്ടാവായ ടീമാണ് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സാധാരണ, പൗഡര്‍ ബേസിലാണ് ജീവാണുവളങ്ങളും, കീട കുമിള്‍ നാശിനികളും വില്പനക്കെത്തുന്നത്. എന്നാല്‍ എക്സ്ഫോലിയേറ്റഡ് വെര്മിക്കുലേറ്റാണ് (ഋഃളീഹശമലേറ ഢലൃാശരൗഹമലേ) അബ്ടെക് ബേസായി ഉപയോഗിക്കുന്നത്. പൗഡറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിന് വില കൂടുതലാണെങ്കിലും അഞ്ചിരട്ടിവരെ ജീവാണുക്കളെ കൂടുതല്‍ ഇതില്‍ വളര്ത്താനാവുമെന്നതാണ് പ്രത്യേകത. ഫലം അഞ്ചിരട്ടി വര്‍ധിക്കുമെന്നു ചുരുക്കം. മൈക്രോ ബയോളജി ലാബ് പ്രത്യേകമാണ് ക്രമീകരിച്ചിട്ടുള്ളത്. ഓരോ ജീവാണുക്കളേയും പ്രത്യേകം കാബിനുകളിലാണ് വളര്‍ത്തുന്നതും മാധ്യമത്തിലേക്കു മാറ്റുന്നതും. ഒന്നിച്ചായാല്‍ ജീവാണുക്കള്‍ വായുവിലൂടെ മറ്റൊന്നിലേക്കു വളരാന്‍ കാരണമാകും. ഇതുമൂലം നല്കുന്ന ജീവാണുക്കളുടെ ഫലം കുറഞ്ഞുപോകാനും സാധ്യതയുള്ളതിനാലാണ് പ്രത്യേക സംവിധാനം ഉണ്ടാക്കിയിരിക്കുന്നത്. ജീവാണു കീടനാശിനികളായ ബി.ടി.കെ., ബ്യുവേറിയ, വെര്‍ട്ടിസീലിയം എന്നിവയുടെ കേരളത്തിലെ ഏക ലൈസന്‍സിയാണ് അബ്ടെക്. ഹോളണ്ട് കമ്പനിയായ കലാഷ് ബിജോയുടെ വിത്തുകളാണ് നല്‍കുന്നത്. കീടങ്ങളെ ലാബില്‍ വളര്‍ത്തിയ ശേഷം ജൈവ കീട കുമിള്‍ നാശിനികള്‍ അവയില്‍ പ്രയോഗിച്ചാണ് ഫലപ്രദമാണോ എന്നു കണ്ടെത്തുന്നത്.

ജൈവവളക്കൂട്ടുകള്ക്കൊപ്പം ജീവാണുക്കളും

ജൈവവളക്കൂട്ടുകള്ക്കൊപ്പം ജീവാണു കീട- കുമിള്‍ നാശിനികള്‍ നല്കിയാല് ഇരട്ടിഫലമാണ് നല്‍കുന്നതെന്ന് രാജു പറയുന്നു. ഫിഷ് അമിനോ, എഗ് അമിനോ എന്നിവയോടൊപ്പം ബ്യുവേറിയ, സ്യൂഡോമോണസ്, ട്രൈക്കോഡര്‍മ എന്നിവ ചേര്‍ത്ത് ഏലത്തില്‍ വരെ പ്രയോഗിച്ചു തുടങ്ങിയിട്ടുണ്ട്. അതിശയിപ്പിക്കുന്ന ഫലമാണ് ഏലത്തില്‍ ഇത് നല്കിക്കൊണ്ടിരിക്കുന്നതെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതുമൂലം വിഷം അടിക്കുന്നത് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുന്നു. ട്രൈക്കോഡര്‍മ ചുവട്ടിലും സ്യൂഡോമോണസ് സ്പ്രേയിലൂടെയുമാണ് ഏലത്തിനു നല്‍കുന്നത്. ജൈവ വളങ്ങളോടും കീടനാശികളോടും കര്‍ഷകര്‍ക്ക് താത്പര്യം വര്‍ധിക്കുകയാണ്. രാസവളങ്ങളും കീടനാശിനികളും മൂലം മനുഷ്യനിലുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് മിത്ര ബാക്ടീരിയകളും സൂക്ഷ്മജീവികളും അടങ്ങുന്ന ജൈവ കീടനാശിനികളും ജീവാണുക്കളും ഉപയോഗിച്ചുള്ള കൃഷിയെന്ന് രാജു അഭിപ്രായപ്പെടുന്നു. 100 ലധികം ജീവനക്കാരും 850 ഡീലേഴ്സും 10000 ലധികം സ്ഥിരം ഉപയോക്താക്കളും ഒക്കെയായി അബ്ടെക്കിന്റെ വളര്‍ച്ച സൂചിപ്പിക്കുന്നതും ജീവാണുക്കളോടും ജൈവവളങ്ങളോടുമുള്ള ജനങ്ങളുടെ താത്പര്യം കൂടിയാണ്.

ഫോണ്‍-രാജു: 9447047720

പെണ്നായ്ക്കളിലെ പ്രത്യുത്പാദന പ്രശ്നങ്ങള്‍

ഡോ. സാബിന് ജോര്‍ജ്

അസി.പ്രഫസര്‍, വെറ്ററിനറി കോളജ്, മണ്ണുത്തി

നാടു മുഴുവന്‍ തെരുവുനായ്ക്കള്‍ ഭീഷണിയാകുന്നു എന്ന വാര്‍ത്ത പത്രത്താളുകളില്‍ നിറയുമ്പോള്‍ മനസില്‍ വരുന്ന ചിത്രം ധാരാളം കുഞ്ഞുങ്ങളെ പെറ്റുകൂട്ടുന്ന പെണ്പട്ടിയുടെ പേറിന്റെ ചിത്രമായിരിക്കും. എന്നാല്‍ പല മുന്തിയ ജനുസില്‍പ്പെട്ട നായഇനങ്ങളില് വന്ധ്യതയും ബന്ധപ്പെട്ട പ്രശ്നങ്ങളും കാണപ്പെടാറുണ്ട്. കെന്നലും നായവളര്‍ത്തലും തൊഴിലാക്കിയ ബ്രീഡര്മാരെ സംബന്ധിച്ചിടത്തോളം ഇത് നീറുന്നു പ്രശ്നമായി മാറുന്നു. അതിനാല്‍ പ്രായപൂര്‍ത്തിയെത്തി വര്‍ഷത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യം മദിയിലെത്തുന്ന പെണ്‍നായ കൃത്യസമയത്ത് മദി കാണിച്ച് വിജയകരമായി ഇണചേര്‍ന്ന് ഗര്‍ഭം ധരിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതുകൊണ്ട് പെണ്നായ്ക്കളിലെ ഗൈനക്കോളജി പ്രശ്നങ്ങളേക്കുറിച്ച് അറിവ് ബ്രീഡര്‍മാര്‍ക്ക് ഉണ്ടാകേണ്ടതുണ്ട്. പ്രശ്നങ്ങളുണ്ടായാല്‍ കൃത്യസമയത്ത് വെറ്ററിനറി ഡോക്ടറുടെ ഉപദേശവും ചികിത്സയും തേടുകയും വേണം.

പ്രത്യുത്പാദനവ്യുഹത്തിന്റെ പ്രത്യേകിച്ച് അണ്ഡാശയങ്ങളുടെ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന ന്യൂനതകള്‍ പല പ്രശ്നങ്ങളും വൈകല്യങ്ങളുമുണ്ടാക്കുന്നു. പെണ്‍നായ്ക്കളില്‍ അണ്ഡാശയ പ്രവര്‍ത്തന വൈകല്യങ്ങള്‍, മദിയില്ലായ്മ, നിശബ്ദ മദി, കള്ളമദി എന്നിവയ്ക്ക് കാരണമാകുന്നു. മദിയില്ലായ്മ കാണിക്കുന്ന പെണ്നായ്ക്കള്ക്ക് ചികിത്സ നല്‍കാം. തുടക്കത്തില്‍ വിറ്റാമിനുകളും ധാതുലവണങ്ങളും നല്കി പോഷക ന്യൂനത പരിഹരിക്കാന്‍ ശ്രമിക്കാം. പിന്നീട് ഹോര്‍മോണ്‍ ചികില്‍സയിലേക്കും മറ്റും പോകേണ്ടി വരുന്നു. അണ്ഡാശയ കുമളകള്‍ (ീ്മൃശമി ര്യെേ) ഉള്ളവയില്‍ ഹോര്‍മോണിന്റെ നിലവാരത്തില്‍ വ്യത്യാസങ്ങള്‍ വരുത്തുകയും മദിലക്ഷണങ്ങള്‍ നീണ്ട സമയത്തേക്ക് കാണിക്കുകയും ചെയ്യുന്നു. ചികില്‍സിച്ചു ദേദമാക്കാന്‍ ബുദ്ധിമുട്ടുള്ള മദിയില്ലായ്മ കാണിക്കുന്ന പെണ്‍പട്ടികളെ ഡോക്ടറുടെ ഉപദേശപ്രകാരം വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുകയാണ് നല്ലത്. മദിലക്ഷണങ്ങള്‍ കൃത്യമായി പുറമേ കാണിക്കാത്ത അവസ്ഥയ്ക്കും ഹോര്‍മോണ്‍ ചികിത്സ തന്നെയാണ് ഒരു പരിധിവരെ പരിഹാരം. ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളിലെ വ്യതിയാനം മൂലം പ്രായപൂര്‍ത്തിയെത്തും മുമ്പ് പെണ്‍നായ്ക്കള്‍ ചെറിയ തോതില്‍ കാണിക്കുന്ന മദിയെ കള്ളമദിയെന്നു വിളിക്കാം. ഇതു ശരിയായ മദിയല്ലെങ്കിലും ഒരു രോഗമൊന്നുമല്ല.

പെണ്‍നായ്ക്കളില്‍ കാണപ്പെടുന്ന മറ്റൊരു അവസ്ഥയാണ് കള്ളഗര്‍ഭം. മദി കാലത്തിനു ശേഷം ഗര്‍ഭം ധരിക്കാത്ത പെണ്‍പട്ടികളില്‍ ഹോര്‍മോണിന്റെ അളവ് ഗര്ഭകാലത്തേതു പോലെയാകുന്നതിനാലാണ് ഈ അവസ്ഥയുണ്ടാകുന്നത്. പുറമേ നിന്നു കണ്ടാല്‍ ഗര്‍ഭമാണെന്ന ധാരണ ഉണ്ടാക്കുന്ന ലക്ഷണങ്ങള്‍ ഇവ ഈ അവസ്ഥയില്‍ കാണിക്കുന്നു. വയറുവലുതാകുക, അകിടു വലുതായി പാല് ചുരത്തുക വസ്തുക്കളെയും കളിപ്പാട്ടങ്ങളെയും കുട്ടികളായി കണക്കാക്കി ലാളിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്ന ഇത്തരം നായ്ക്കള്‍ക്കും ചികിത്സ നല്‍കാവുന്നതാണ്.

പ്രത്യുത്പാദന വ്യൂഹത്തിലും അവയവങ്ങളിലുണ്ടാകുന്ന അണുബാധയും പ്രത്യുത്പാദനശേഷി ശിപ്പിക്കാറുണ്ട്. ബാക്ടീരീയ വൈറസ്, പ്രോട്ടോസോവ ഇവയൊക്കെ അണുബാധയുണ്ടാക്കും. ബ്രൂസല്ല ഇനത്തില്‍പ്പെട്ട ബാക്ടീരിയയാണ് ഗര്‍ഭമലസല്‍ ഉണ്ടാക്കുന്നവരില്‍ പ്രധാനം. ഇവ മൂലം 40-55 ദിവസം ഗര്‍ഭമുള്ള സമയത്തായിരിക്കും ഗര്‍ഭമലസല്‍ സാധാരണയായി ഉണ്ടാകുക. ബ്രൂസല്ല ബാധിച്ചവ രോഗവാഹകരായി നിലനില്ക്കുമെന്നതിനാല് പ്രജനനത്തില്‍ നിന്ന് ഒഴിവാക്കണം. ടോക്സോപ്ലാസ്മ തുടങ്ങിയവയും ഗര്‍ഭമലസല്‍, ചാപിള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഗര്ഭാശയപഴുപ്പാണ് പെണ്നായ്ക്കളിലുണ്ടാകുന്ന മറ്റൊരു പ്രധാനപ്രശ്നം. ഗര്‍ഭധാരണം ഒഴിവാക്കാന്‍ പെണ്‍നായ്ക്കളെ സ്ഥിരമായി ഇണ ചേര്‍ക്കാതിരിക്കുക, ഗര്‍ഭധാരണം ഒഴിവാക്കാന്‍ മദികാലത്ത് ഹോര്‍മോണ്‍ ചികിത്സ നടത്തുക തുടങ്ങിയ പ്രവര്‍ത്തികള്‍ പിന്നീട് അണുബാധയ്ക്കും പഴുപ്പു മൂലം പയോമെട്ര എന്ന രോഗത്തിനും കാരണമാകുന്നു. വിശപ്പില്ലായ്മ, ഛര്‍ദ്ദി, പനി, വല്ലാത്ത ദാഹം എന്നിവ ലക്ഷണങ്ങള്‍. ജനനേന്ദ്രീയത്തില്‍ നിന്നുള്ള പഴുപ്പു കലര്‍ന്ന ദ്രാവകം ശ്രദ്ധിക്കപ്പെടുന്നു. സ്കാനിംഗ് രക്തപരിശോധന ഇവ നടത്തി രോഗം സ്ഥിരീകരിക്കാം. ഇത്തരം അവസ്ഥയില്‍ മരുന്നുപയോഗിച്ചുള്ള ചികിത്സയോ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രീയ ചികിത്സയോ ഡോക്ടറുടെ നിര്‍ദേശപ്രകാരം നടത്തണം.

ജനിതകവൈകല്യങ്ങളും ജന്മനായുള്ള അവയവവൈകല്യങ്ങളും പെണ്‍നായ്ക്കളില്‍ വന്ധ്യതയ്ക്കും പ്രത്യുത്പാദന പ്രശ്നങ്ങള്‍ക്കും കാരണമാകാം. ജന്മനാ തന്നെ ഗര്‍ഭപാത്ര ഘടനയില്‍ വൈകല്യം, കട്ടിയുള്ള കന്യാചര്‍മ്മം, അണ്ഡാശയങ്ങള്‍ ഇല്ലാതിരിക്കുക, വലിപ്പം കുറഞ്ഞ ജനനേന്ദ്രീയം എന്നിവയൊക്കെ ഇത്തരം പ്രശ്നങ്ങളില്‍പ്പെടുന്നു. ചില നായ്ക്കളില്‍ ആണ്, പെണ് ലൈംഗികാവയവങ്ങളുടെ ഭാഗങ്ങള്‍ ഒരേസമയം കാണപ്പെടാം. ഇത്തരം വൈകല്യങ്ങള്‍ സ്കാനിംഗ്, ലാപ്രോസ്കോപ്പി എന്നീ പുത്തന്‍ രോഗനിര്ണയമാര്ഗങ്ങളാല് കണ്ടുപിടിക്കപ്പെടാമെങ്കിലും ചികിത്സ പലപ്പോഴും അസാധ്യമായതിനാല്‍ ഇത്തരം നായ്ക്കളെ ഇണ ചേര്‍ക്കാതിരിക്കുക.

പ്രായമായ പെണ്‍നായ്ക്കളില്‍ അണ്ഡാശയ ട്യൂമര്‍, ഗര്‍ഭാശയത്തില്‍ ഫൈബ്രോയ്ഡുകള്‍ എന്നിവ കാണപ്പെടാറുണ്ട്. നീണ്ട മദി, ഗര്‍ഭാശയ പഴുപ്പ് എന്നിവ അനുബന്ധമായി ഉണ്ടാകാം. കോളിഫ്ളവര്‍ പോലുള്ള വളര്‍ച്ച യോനിമുഖത്തായോ ഉള്ളിലായോ കാണപ്പെടാം. മരുന്നുകള്‍ വഴിയോ ശസ്ത്രക്രിയ വഴിയോ ചികില്‍സിക്കാം. തലച്ചോറില്‍ ഹൈപ്പോതലാമസ്, പിറ്റ്യുറ്ററി എന്നിവയ്ക്കുണ്ടാകുന്ന അര്‍ബുദം, പ്രത്യുത്പാദന അവയവങ്ങളിലെ മുഴകള്‍, യോനീനാളത്തിലെ തടിപ്പ്, ഗര്‍ഭാശയ പഴുപ്പ് തുടങ്ങിയ പ്രശ്നങ്ങളും കാണപ്പെടാം. യോനീനാളത്തിലെ തടിപ്പ്, ഇണ ചേര്‍ക്കല്‍ ബുദ്ധിമുട്ടാക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ അടുത്ത തലമറയില്‍ ഉണ്ടാകാനും വഴിയുണ്ട്. ഇണ ചേര്‍ക്കാന്‍ ഒഴിവാക്കുന്നതാണ് ഉചിതം.

പെണ് നായ്ക്കളെ ബാധിക്കുന്ന പ്രത്യുത്പാദന പ്രശ്നങ്ങള്‍ മനസിലാക്കി ചികിത്സ നല്കിയതിനുശേഷം ഇണ ചേര്‍ക്കുക. ഇണ ചേര്‍ക്കാന്‍ കഴിയുന്നവയെ മാത്രം ഉപയോഗിച്ച് മറ്റുള്ളവയെ പ്രജനനത്തില്‍ ഒഴിവാക്കുക എന്നിവ മിടിക്കരായ പുത്തന്‍ നായ്ക്കുട്ടികളുടെ തലമുറയുണ്ടാകാന്‍ പ്രധാനമാണ്.

ഫോണ്‍- ഡോ. സാബിന്- 9446203839.

എങ്ങനെയുണ്ടാക്കാം ഫ്ളേവേഡ് തേങ്ങാപ്പാല്‍ ഗീതു എ.എസ്, ജ്യോതി കെ. നായര്‍

സിഡിബി, സിഐടി വാഴക്കുളം

മൃഗജന്യ പാലുത്പന്നങ്ങള്‍ക്ക് പകരമായി ഉപയോഗിക്കുന്ന സസ്യജന്യ പാലുത്പന്നമായ നാളികേര ജ്യൂസിന് (തേങ്ങാപ്പാല്‍)പ്രാധാന്യമേറുന്നു. ആരോഗ്യപരമായ ഗുണമേന്മകളാണ് നാളികേര ജ്യൂസിനുള്ളത്. വിവിധ ഫ്ളേവറുകളിലുള്ള റെഡി ടു ഡ്രിങ്ക് ഫ്ളേവേര്‍ഡ് മില്‍ക്കാണ് ഈ പുതിയ ഉത്പന്നം. ഇത് ഗ്ലൂട്ടന്‍, ലാക്ടോസ് ഫ്രീയാണ്. ലാക്ടോസ് ഇന്‍ടോളറന്‍സ് (ഹമരീലേെ ശിീഹേലൃമിരല) ഉള്ളവര്‍ക്ക് ഇത് മികച്ച പകരക്കാനാണ്. ഈ ജ്യൂസ് ആല്ബുമിന് ഗ്ലോബുലിന്‍, പ്രോലാമിന്‍, ഗ്ലൂട്ടിന്‍ തുടങ്ങിയ പ്രോട്ടീനുകളാല്‍ സമൃദ്ധമാണ്.

നാളികേര ജ്യൂസ് ഉത്പാദിപ്പിക്കുന്നതിന് 9 മുതല്‍ 10 മാസം മൂപ്പെത്തിയ പച്ചത്തേങ്ങയാണ് ഉചിതം. തൊണ്ട്, ചിരട്ട തുടങ്ങിയവ വേര്‍പെടുത്തിയ നാളികേരത്തിന്റെ ബ്രൗണ്‍ നിറത്തിലുള്ള ആവരണം (ബ്രൗണ്‍ ടെസ്റ്റ) സ്ക്രേപ്പറിന്റെ സഹായത്തോടെ ചുരണ്ടി മാറ്റി വെള്ളക്കാമ്പ് ശുദ്ധമായ വെള്ളത്തില്‍ കഴുകിയെടുക്കണം. അതിനുശേഷം ചൂടുവെള്ളത്തിലോ ആവിയിലോ വെച്ച് ബ്ലാഞ്ച് ചെയ്ത് അണുവിമുക്തമാക്കുന്നു. ഒരു ഡിസിന്റഗ്രേറ്ററിന്റെ സഹായത്തോടെ കാമ്പിനെ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുന്നു. ഇങ്ങിനെ മുറിച്ചെടുത്ത തേങ്ങാപ്പൂളുകളെ സ്ക്രൂപ്രസിലൂടെ കടത്തി വിട്ട് തേങ്ങാപ്പാല്‍ വേര്‍തിരിച്ചെടുക്കുന്നു. ഫ്ളേവേര്‍ഡ് കോക്കനട്ട് മില്‍ക്ക് ഉത്പാദിപ്പിക്കുന്നതിനുവേണ്ടി ഈ തേങ്ങാപ്പാലില്‍ തേങ്ങാവെളളവും പഞ്ചസാരയും ശുദ്ധജലവും ഫുഡ് അഡിറ്റീവ്സും ചേര്‍ക്കുന്നു. ഈ മിശ്രിതം ആവശ്യത്തിന് താപനിലയില്‍ ചൂടാക്കിയ ശേഷം പായ്ക്ക് ചെയ്തെടുക്കുന്നു. ഉപോത്പന്നങ്ങളായ ചിരട്ട, കൊഴുപ്പ് നീക്കിയ ഡെസിക്കേറ്റഡ് കോക്കനട്ട്, ബ്രൗണ്‍ ടെസ്റ്റ എന്നിവയ്ക്ക് മികച്ച വിപണന സാധ്യത ഉളളവയാണ്. ഫ്ളേവേര്‍ഡ് കോക്കനട്ട് മില്‍ക്ക് ഉണ്ടാക്കുന്നതിന് താഴെ പറയുന്ന പ്രക്രിയകള്‍ സ്വീകരിക്കാവുന്നതാണ്.

പാസ്ച്വറൈസേഷന്‍ (ഏഹമൈ ആീഹേേല / ജജ ആീഹേേല)

തേങ്ങാപാലിനെ 800 ഇ ല്‍/10 മിനിറ്റ് തുടര്‍ച്ചയായി ചൂടാക്കിയതിനു ശേഷം തണുപ്പിക്കുന്നു. ഒരേപോലെയുളള ചൂടാക്കല്‍/തണുപ്പിക്കല്‍ പ്രക്രിയയ്ക്കു വേണ്ടി മെഷീനിന്റെ സഹായത്തോടെ ഇളക്കണം. പാസ്ചുറൈസേഷന്റെ താപനില, തേങ്ങാപ്പാലിലെ അണുക്കള നിര്‍മാര്‍ജ്ജനം ചെയ്യത്തക്കരീതിയില് ആയിരിക്കണം. ഈ താപനില ഭക്ഷണ പദാര്‍ഥങ്ങളെ നശിപ്പിക്കുന്ന ബാക്ടീരിയ, യീസ്റ്റ്, മോള്‍ഡ്, എന്നിവയെ നശിപ്പിച്ച് ഫ്ളേവേര്‍ഡ് കോക്കനട്ട് ജ്യൂസിന്റെ കാലാവധി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന രീതിയില്‍ ആയിരിക്കണം.

പ്ക്രിയ

ഡഒഠ പ്രക്രിയയില്‍ ഫ്ളേവേര്‍ഡ് കോക്കനട്ട്

ജ്യൂസിനെ 1400 ഇ ല്‍ 3-15 സെക്കന്റ് വരെ ചൂടാക്കി ഉടനെ അന്തരീക്ഷ താപനിലയിലേക്ക് തണുപ്പിക്കുന്നു. ഇത് എല്ലാവിധ സൂക്ഷ്മാണുക്കളെയും നശിപ്പിക്കുന്നു. തന്മൂലം ഫ്ളേവേര്‍ഡ് കോക്കനട്ട് ജ്യൂസിനെ 6 മാസം വരെ അന്തരീക്ഷ ഊഷ്മാവില്‍ സുരക്ഷിതമായി വെക്കുവാന്‍ സാധിക്കും. നാളികേര ജ്യൂസില്‍ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങള്‍ നഷ്ടപ്പെടാതെ ദീര്‍ഘകാലത്തേക്ക് ശേഖരിച്ചു വയ്ക്കാമെന്നുള്ളതാണ് ഈ പ്രക്രിയയുടെ പ്രത്യേകത. ഇത്തരം നൂതന സാങ്കേതിക വിദ്യകള്‍ ഉത്പാദനച്ചെലവു കുറയ്ക്കുന്നു.

എന്തുകൊണ്ടാണ് ഡഒഠ ?

പാസ്ച്വറൈസേഷന്‍ പ്രക്രിയയില്‍ തേങ്ങാപ്പാലിനെ 800 ഇ ല്‍ പത്ത് മിനിറ്റ് ചൂടാക്കി തണുപ്പിച്ച് എടുക്കുന്നു. വളരെ കൃത്യതയോടുകൂടി ഈ പ്രക്രിയ ചെയ്താല്‍ പോലും പാസ്ച്വറൈസ് ചെയ്ത തേങ്ങാപ്പാലിന് 5 മുതല്‍ 15 ദിവസം വരെയാണ് കാലാവധി ലഭിക്കുന്നത്. എന്നാല്‍ ഡഒഠ പ്രക്രിയയില്‍ തേങ്ങാപ്പാല്‍ 138 മുതല്‍ 140 ഡിഗ്രി സെല്‍ഷ്യസിലാണ് 15 സെക്കന്റില്‍ ചൂടാക്കുന്നത്. തുടര്‍ച്ചയായി ചെയ്യുന്ന ഈ പ്രക്രിയയില്‍ അന്തരീക്ഷ വായുവുമായി ബന്ധമില്ലാത്ത രീതിയില്‍ അതി വിദഗ്ധമായും സാങ്കേതികമായും ചെയ്യുന്നതിനാല്‍ അന്തരീക്ഷത്തില്‍ നിന്നുള്ള അണുബാധയേല്‍ക്കാതെ സഹായിക്കുന്നു. ഈ പ്രക്രിയയിലൂടെ ലഭിക്കുന്ന ഫ്ളേവേര്‍ഡ് കോക്കനട്ട് ജ്യൂസിന്റെ കാലാവധി ആറുമാസമാണ്.

സ്റ്റാറ്റിസ്റ്റിക്സ് അനുസരിച്ച് ആഗോള വ്യാപകമായി ഡയറി കെയര്‍ പാലുത്പന്നങ്ങള്‍ വിപ ണിയില്‍ 29 ശതമാനം വര്‍ധി ച്ചിട്ടുണ്ട്. സസ്യജന്യ പാലുത്പ ന്നങ്ങളുടെ വില്പന 48 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. കേര കര്‍ഷകരുടെ ഭാവി സുരക്ഷ ഉറപ്പാക്കാനുതകുന്ന നൂതന ഉത്പന്നം തന്നെയാണ് കോക്കനട്ട് ജ്യൂസ്.

ഫോണ്‍ മിനി മാത്യു (പിആര്‍ഒ, സിഡിബി)- 9447665105.

പച്ചമുളക് വീട്ടുവളപ്പിലും, വെള്ളത്തിനു മുകളിലും കൃഷിചെയ്യാം

പ്രഫ. കോമളസനാത്

കുട്ടമ്പേരൂര്‍

പച്ചമുളക് നമുക്ക് വീട്ടുവളപ്പില്‍ അനായാസം വിളയിപ്പിക്കാവുന്ന ഒന്നാണ്. വെള്ളക്കെട്ടു കൂടുതലുള്ള സ്ഥലങ്ങളില്‍ വെള്ളത്തിനു മുകളിലും കൃഷി നടത്താം. അനുഗ്രഹ, ഉജ്ജ്വല, ജ്വാലാസഖി, ജ്വാലമുഖി, വെള്ളായണി സമൃദ്ധി, അതുല്യ എന്നീ ഇനങ്ങളെല്ലാം ഇന്ന് കര്‍ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന വയാണ്. ശാസ്ത്രീയമായി ചെയ്താല്‍ ലാഭം കൊയ്യാനുമാകും.

കൃഷി എങ്ങനെ?

ഏതുകൃഷിയും ശ്രദ്ധാപൂര്‍വം ചെയ്യണം. ചാണകം ഉണക്കി പൊടിയാക്കി മണ്ണില്‍ ചേര്‍ക്കണം. നല്ലതുപോലെ മണ്ണിളക്കയശേഷം വിത്തു പാകുക. നിത്യേന വെള്ളം തളിച്ചു കൊടുക്കണം. മുള വന്ന് ഒരു മാസമാകുമ്പോള്‍ തൈകള്‍ പറിച്ചുനടാം. തൈകള്‍ പറിച്ചുനടുന്ന സ്ഥലവും നല്ലവണ്ണം നനച്ചു മണ്ണിളക്കി പാകപ്പെടുത്തണം. നല്ലവണ്ണം നനച്ചശേഷമേ മാറ്റിനടാനായി തൈകള്‍ പിഴുതെടുക്കാവൂ. പറിച്ചുനട്ട തൈകള്‍ക്ക് മൂന്നുനാലുദിവസം തണല്‍ നല്‍കണം. പത്തു ദിവസമാകുമ്പോള്‍ കാലിവളം, എല്ലുപൊടി എന്നിവ നല്‍കാം. ചാണകം കലക്കിയതും ഗോമൂത്രവും എട്ടിരട്ടി വെള്ളം ചേര്‍ത്ത് വളമായി നല്‍കണം. കടലപ്പിണ്ണാക്ക് വെള്ളത്തില്‍ കുതിര്‍ത്തത് വളമായി നല്കാവുന്ന ഒന്നാണ്. ചെടികള്‍ക്ക് താങ്ങു നല്‍കണം. വേനല്‍ക്കാല കൃഷിക്ക് എന്നും നന പ്രധാനമാണ്. അല്ലാത്ത സമയം വലിയ നന ആവശ്യമില്ല.

സംരക്ഷണം:

കീടങ്ങളില്‍ നിന്നും രക്ഷനല്കാന് ഒരു സെന്റ് കൃഷിക്ക് ഒരു കിലോ വേപ്പിന് പിണ്ണാക്ക് ചേര്‍ക്കണം. തൈചീയല്, ഇലയുടെ അടിയിലിരുന്ന് നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ എന്നിവയെ ഇല്ലാതാക്കാന്‍ വേപ്പെണ്ണ ഉപയോഗിക്കാം. 100 ഗ്രാം ബാര്‍സോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് കൂട്ടത്തില്‍ ഒരു ലിറ്റര്‍ വേണ്ണെ ചേര്‍ത്തിളക്കണം. ഈ ലായനിയില്‍ പത്തിരട്ടി വെള്ള് ചേര്‍ത്ത് മുളകുചെടികളില്‍ തളിക്കുക.

ജലത്തിലെ കൃഷി

കര മാത്രമല്ല, കായലും പുഴയും ഇന്ന് കൃഷിക്ക് ഉപയോഗിച്ചു വരുന്നു. ജലാശയത്തില്‍ കുളവാഴ, ആഫ്രിക്കന്‍ പായല്‍, മറ്റ് ജലസസ്യങ്ങള്‍ എന്നിവകൊണ്ട് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന മെത്തനിര്മിക്കണം. ഏതാണ്ട് രണ്ടു മീറ്റര്‍ വീതി, അരമീറ്റര്‍ ഘനം, നീളം അമ്പതു മുതല്‍ 60 മീറ്റര്‍ വരെ. മുള, ഈറ്റ, കയര്‍ എന്നിവ മെത്ത ബലവത്താക്കാന്‍ ഉപയോഗിക്കാം. ഈ മെത്തകള്‍ വെള്ളത്തില്‍ കുറ്റിനാട്ടി കെട്ടിനിര്‍ത്തുന്നു. രണ്ടു മെത്തകള്‍ക്കിടയില്‍ അല്പം സ്ഥലം വേണം. ഒരു ചെറിയ വള്ളത്തില്‍ സഞ്ചരിക്കാനാണിത്. വിതയ്ക്കല്‍, വിത്തുനടല്‍, വളം ചേര്‍ക്കല്‍, കളപറിക്കല്‍, വിളവെടുക്കല്‍ ഒക്കെ വള്ളത്തില്‍ സഞ്ചരിച്ചു നടത്തണം. പൂര്‍ണമായും ജൈവവസ്തുക്കള്‍ കൊണ്ട് ഇത്തരം മെത്തകള്‍ നിര്‍മിക്കുന്നതിനാല്‍ രാസവളങ്ങളൊന്നും വേണ്ട. വളരെയധികം പച്ചക്കറികള്‍ ഈ മാര്‍ഗത്തിലൂടെ പലരാജ്യങ്ങളും ഉത്പാദിപ്പിക്കുന്നുണ്ട്.

ഈ കൃഷിരീതിയില്‍ കൃഷിയോഗ്യമായ സ്ഥലത്തിന്റെ വിസ്തൃതികൂട്ടാം. കൃഷിക്കാര്‍ക്കും കായലോരനിവാസികള്ക്കും പച്ചക്കറിയുടെ ലഭ്യതയിലും വരുമാനത്തിലും സ്വയം പര്യാപ്തത ഉറപ്പിക്കാം. ഉത്പാദനക്ഷമത കരക്കൃഷിയേക്കാള് പതിന്മടങ്ങു വര്‍ധിക്കുന്നു. ഈ കൃഷിരീതിമൂലം ജലമലിനീകരണം ഉണ്ടാകുവാനുള്ള സാധ്യതകള്‍ ഇല്ലാതാകുന്നു. ജൈവകൃഷിയായതിനാല്‍ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വില ലഭിക്കുന്നു. ജലജന്യ കളകള്‍ മൂലമുള്ള പരിസ്ഥിതികപ്രശ്നങ്ങള്ക്ക് ഫലപ്രദമായ പരിഹാരമാര്‍ഗം കൂടിയായി ഈ കൃഷിരീതിഏറ്റെടുക്കാം. ജലത്തിലെ ഉപ്പിന്റെ അംശം ഈ കൃഷിയെ ബാധിക്കാം എന്നൊരു ന്യൂനതയുമുണ്ട്.

2016 പയറുകളുടെ അന്താരാഷ്ട്ര വര്‍ഷം

മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തില്‍ പയറിനുള്ള മേന്മകളെക്കുറിച്ച് ബോധവത്കരണം നടത്തുക, വിളപരിക്രമണങ്ങളില് പയര്‍വര്‍ഗ വിളകള്‍ കൂടുതലായി ഉള്‍പ്പെടുത്തുക, ഗവേഷണം ഊര്‍ജിതപ്പെടുത്തുക, പയറിന്റെ വിപണനത്തിലെ വെല്ലുവിളികള്‍ നേരിടാനുള്ള തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുക തുടങ്ങിയവയാണ് വര്‍ഷാചരണത്തിന്റെ ലക്ഷ്യങ്ങള്‍.

ഡോ. ജോസ് ജോസഫ്

പ്രഫസര്‍ ആന്‍ഡ് ഹെഡ്

വിജ്ഞാനവ്യാപന വിഭാഗം, ഹോര്‍ട്ടികള്‍ച്ചര്‍ കോളജ്, വെള്ളാനിക്കര.

മനുഷ്യന്റെ ആരോഗ്യസംരക്ഷണത്തിലും പരിസ്ഥിതി സൗഹൃദപരമായ സുസ്ഥിര കൃഷിയിലും പയര്‍വര്‍ഗ വിളകള്‍ക്കുള്ള പ്രാധാന്യം കണക്കിലെടുത്ത് 2016 നെ ഐക്യരാഷ്ട്രസഭ പയറിന്റെ അന്താരാഷ്ട്ര വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. പയര്‍വര്‍ഗ വിളകളില്‍ നിന്നും ലഭിക്കുന്ന ഉണങ്ങിയ പയര്മണികളെയാണ് ഐക്യരാഷ്ട്രസഭ പയര്‍ എന്ന പദം കൊണ്ട് പൊതുവെ വിപക്ഷിച്ചിരിക്കുന്നത്. മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തില്‍ പയറിനുള്ള മേന്മകളെക്കുറിച്ച് ബോധവത്കരണം നടത്തുക, വിളപരിക്രമണങ്ങളില് പയര്‍വര്‍ഗ വിളകള്‍ കൂടുതലായി ഉള്‍പ്പെടുത്തുക, ഗവേഷണം ഊര്‍ജിതപ്പെടുത്തുക, പയറിന്റെ വിപണനത്തിലെ വെല്ലുവിളികള്‍ നേരിടാനുള്ള തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുക തുടങ്ങിയവയാണ് വര്‍ഷാചരണത്തിന്റെ ലക്ഷ്യങ്ങള്‍. സുസ്ഥിരമായ ഭാവിക്ക് പോഷകമേന്മയുള്ള വിത്തുകള്‍ എന്നതാണ് വര്‍ഷാചരണത്തിന്റെ മുദ്രാവാക്യം.

മനുഷ്യന് ആദിമകാലം മുതല്‍ തന്നെ കൃഷി ചെയുന്ന വൈവിധ്യമേറിയ വിളകളിലൊന്നാണ് പയര്‍. പതിനായിരക്കണക്കിന് പയര്‍ ഇനങ്ങള്‍ ലോകമെമ്പാടും കൃഷിചെയ്തു വരുന്നു. ആധുനിക തുര്‍ക്കിയിലെ അനട്ടോളിയ പ്രദേശത്തു നിന്നും 10000 വര്‍ഷങ്ങള്‍ക്കു മുമ്പേ പയര്‍ വിളകള്‍ കൃഷി ചെയ്തിരുന്നതിന്റെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യന്റെ ഭക്ഷ്യസംസ്കാരത്തിന്റെ അവിഭാജ്യഘടകം തന്നെയാണ് പയറുകള്‍. സൂപ്പര്‍ ഫുഡ് എന്നാണ് ഐക്യരാഷ്ട്രസഭ പയറിനെ വിശേഷിപ്പിക്കുന്നത്. ദാരിദ്ര്യവും പോഷക കമ്മിയും നേരിടുന്നതില്‍ അത്രമേല്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് പയറിന്റെ സ്ഥാനം. പാവപ്പെട്ടവരുടെ മാംസം എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന പയറുകള്‍ സസ്യാഹാരികളുടെ ഭക്ഷണത്തിലെ മാംസത്തിന്റെ പ്രധാന ഉറവിടമാണ്. പയറുകളില്‍ 20 ശതമാനത്തിലേറെയും പ്രോട്ടീനുകളാണ്. ഗോതമ്പിലുള്ളതിന്റെ രണ്ടിരട്ടിയും അരിയിലുള്ളതിന്റെ മൂന്നിരട്ടിയും മാംസ്യം പയറിലുണ്ട്. അതേസമയം പാല്, മുട്ട, ഇറച്ചി തുടങ്ങിയവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെലവു കുറഞ്ഞ ഒരു മാംസ്യസ്രോതസാണ് പയര്‍. പോഷകമേന്മ നഷ്ടപ്പെടാതെ മാസങ്ങളോളം പയര്‍ സംഭരിച്ചു വെയ്ക്കുകുമാവാം. പയറില്‍ കൊഴുപ്പിന്റെ അളവു വളരെ കുറവാണ്. കോളസ്ട്രോള്‍ തീര്‍ത്തും ഇല്ല. ഗ്ലൈസമിക് ഇന്‍ഡക്സ് കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്കും സുരക്ഷിതമായ ആഹാരമാണ് പയര്‍.

ഉയര്‍ന്ന അളവില്‍ ഇരുമ്പ്, നാകം തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ വിളര്‍ച്ചാരോഗം ബാധിച്ച സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏറ്റവും മികച്ച സംരക്ഷിതാഹാരമാണ് പയര്‍. വൈറ്റമിനുകള്‍, ധാതുക്കള്‍, നാരുകള്‍, മഗ്നീഷ്യം, സെലിനീയം എന്നിവയെല്ലാം നല്ലയളവില്‍ പയറിലുണ്ട്. ഔഷധഗുണമുള്ള ഒരു ഭക്ഷണം കൂടിയാണ് പയര്‍. നിത്യഭക്ഷണത്തില്‍ പയര്‍ ഉള്‍പ്പെടുത്തിയാല്‍ പൊണ്ണത്തടി ഒഴിവാക്കാമെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു. കാന്‍സര്‍, പ്രമേഹം, ഹൃദ്രോഗങ്ങള്‍ എന്നിവയെ തടയാനും നിത്യഭക്ഷണത്തില്‍ പയര്‍ ഉള്‍പ്പെടുത്തിയാല്‍ മതി. രോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്കുള്ള മികച്ച ഭക്ഷണമാണ് പയര്‍. പോഷകസമ്പന്നമായ പയര്‍ ഉത്പാദനത്തിന് വളരെകുറച്ചു വെള്ളം മാത്രം മതി എന്നതാണ് ഇതിന്റെ പാരിസ്ഥിതികമായ മേന്മ. ഒരു കിലോപയര് ഉത്പാദിപ്പിക്കാന്‍ 50 ലിറ്റര്‍ വെള്ളം മാത്രം മതി. അതേ സമയം ഒരു കിലോ കോഴിയിറച്ചി ഉത്പാദിപ്പിക്കാന്‍ 4325 ലിറ്ററും ആട്ടിറച്ചിക്ക് 5520 ലിറ്ററും, മാട്ടിറച്ചിക്ക് 13,000 ലിറ്ററും വെള്ളം വേണ്ടിവരും. കാലാവസ്ഥാ വ്യതിയാനത്തിന്റെയും ശുദ്ധജലപ്രതിസന്ധിയുടെയും ഇക്കാലഘട്ടത്തില്‍ ഏറ്റവും കാലാവസ്ഥാ സ്മാര്‍ട്ടായ കാര്‍ഷിക വിളകളാണ് പയര്‍വര്‍ഗ വിളകള്‍.

മനുഷ്യന്റെ ആരോഗ്യത്തിലെന്നതു പോലെ മണ്ണിന്റെ ആരോഗ്യ സംരക്ഷണത്തിലും വിസ്മയാവഹമായ പങ്കാണ് പയര്‍വര്‍ഗ വിളകള്‍ക്കുള്ളത്. പയറുവര്‍ഗ വിളകള്‍ റൈസോബിയം ബാക്ടീരിയകളുടെ സഹായത്തോടെ അന്തരീക്ഷത്തിലെ നൈട്രജന്‍ വലിച്ചെടുത്ത് മണ്ണിലും ചെടികളിലും ലഭ്യമാക്കുന്നു. ഒരു ഹെക്ടറില്‍ ഒരു വര്‍ഷം ഏകദേശം 350 കിലോഗ്രാമോളം നൈട്രജന്‍ പയര്‍വര്‍ഗ ചെടികള്‍ മണ്ണില്‍ ഈരീതിയിലൂടെ സംഭരിക്കുന്നു. ഈ ചെടികള്‍ മണ്ണില്‍ ബന്ധനാവസ്ഥയിലായ ഫോസ്ഫറസ് മൂലകത്തെ സ്വതന്ത്രമാക്കി ചെടികള്‍ക്ക് ആഗീരണം ചെയ്യാവുന്ന സ്ഥിതിയിലാക്കുന്നു. മണ്ണിന്റെ ഫലപുഷ്ടിയും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഉത്പാദനക്ഷമതയും പയര്‍വര്‍ഗ വിളകള്‍ അഭിവൃദ്ധിപ്പെടുത്തുന്നു. ഇടവിളയായും ആവരണ വിളയായും കൃഷിചെയ്യുമ്പോള്‍ മണ്ണൊലിപ്പ് തടയുന്നു. പയറുവര്‍ഗ വിളകളുടെ ആയിരക്കണക്കിനു വൈവിധ്യമേറിയ ഇനങ്ങള്‍ കൃഷിഭൂമിയിലെ ജൈവവൈവിധ്യത്തെ സമ്പന്നമാക്കുന്നു. ഈ വിളകള്‍ സൃഷ്ടിക്കുന്ന അനുകൂലമായ പരിസ്ഥിതി മണ്ണിലെ സൂക്ഷ്മാണുക്കളുടെ വൈവിധ്യത്തെ പരിപാലിക്കുകയും മണ്ണിന്റെ ആരോഗ്യത്തെ പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു. ഇതു വിളകള്‍ക്കു പൊതുവേ കീട- രോഗ പ്രതിരോധശേഷി പ്രദാനം ചെയ്യും.

മനുഷ്യന്റെ മാത്രമല്ല, മൃഗങ്ങളുടെയും സുഹൃത്താണ് പയറുവര്‍ഗ വിളകള്‍. വളര്‍ത്തു മൃഗങ്ങള്‍ക്ക് ഏറ്റവും സ്വാദിഷ്ടവും പോഷക സമ്പന്നവുമായ കാലിത്തീറ്റകളിലൊന്നാണ് ഇവ. മണ്ണിന്റെ ഫലപുഷ്ടി മെച്ചപ്പെടുത്തുന്ന ജൈവവളങ്ങളായും ഇവയെ ഉപയോഗിക്കാം. വരണ്ട കാലാവസ്ഥയിലും മഴക്കുറവുള്ള പ്രദേശങ്ങളിലുമെല്ലാം കൃഷിചെയ്യമെന്നതിനാല് കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള പ്രധാന തന്ത്രങ്ങളിലൊന്നാണ് പയറുവര്‍ഗങ്ങളുടെ വ്യാപകമായ കൃഷി. തനിവിളയായും തെങ്ങിന് തോപ്പുകളില്‍ ഇടവിളയായും ആവരണ വിളയായും പച്ചിലവളമായും കാലിത്തീറ്റയായും പാടവരമ്പുകളിലും വേനല്പ്പാടങ്ങളിലും പോളിബാഗുകളിലും അുക്കളത്തോട്ടങ്ങളിലുമെല്ലാം പയര്കൃഷിചെയ്യാം. കൃത്രിമ രാസവളങ്ങളുടെ അളവ് കൃഷിയില്‍ കുറക്കുമെന്നതിനാല്‍ പയര്‍വര്‍ഗവിളകള്‍ നൈട്രജന്‍ രാസവള പ്രയോഗത്താലുണ്ടാകുന്ന ഹരിതഗൃഹ വാതക വിസര്‍ജ്ജനത്തിന്റെ അളവും കുറക്കുന്നു.

വികസ്വര രാജ്യങ്ങള്‍ മൊത്തത്തില്‍ എടുക്കുമ്പോള്‍ ഭക്ഷണത്തിന്റെ 75 ശതമാനത്തോളം പയറുവര്ഗങ്ങളാണെന്ന് ലോക ഭക്ഷ്യ കാര്‍ഷിക സംഘടന പറയുന്നു. എന്നാല്‍ സമ്പന്ന രാജ്യങ്ങളില്‍ ഇത് 25 ശതമാനം മാത്രമാണ്. വികസ്വര രാജ്യങ്ങളില്‍ സ്വന്തം ഭക്ഷണത്തിനുവേണ്ടിയും വില്പ്പനക്കുവേണ്ടിയും കര്‍ഷകര്‍ പയര്‍ വിളകള്‍ കൃഷിചെയ്യുന്നു. പയര്‍ വിളകളുടെ ഉത്പാദനക്ഷമത കൂടുതലാതിനാലും വിപണിയില്‍ നല്ല വില ലഭിക്കുന്നതിനാലും കര്‍ഷകരുടെ ഉപജീവന സുരക്ഷിതിത്വത്തിന്റെ അടിക്കല്ല് കൂടിയാണ് പയര്‍ കൃഷി. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ആഗോള തലത്തില്‍ പയര്‍ ഉത്പാദനം 20 ശതമാനം വര്‍ധിച്ചുവെങ്കിലും ജനങ്ങളുടെ ആഹാരത്തില്‍ പയറിനുള്ള സ്ഥാനം ഓരോവര്‍ഷവും വികസിത രാജ്യങ്ങളിലും വികസ്വരരാജ്യങ്ങളിലും ഒരുപോലെ കുറഞ്ഞു വരികയാണ്. ഫാസ്റ്റ്ഫുഡിനോടുള്ള പ്രേമവും ജനങ്ങളുടെ മാറിവരുന്ന ഭക്ഷണശീലവുമെല്ലാം ഇതിനു കാരണങ്ങളാണ്. ലോകത്തിലെ ഏറ്റവും വലിയ പയര്‍ ഉത്പാദക രാജ്യവും ഉപഭോക്തൃ രാജ്യവുമാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ പയര്‍ ഇറക്കുമതി രാജ്യവും ഇന്ത്യതന്നെ. രാജ്യത്തിനാവശ്യമായ പയര്‍ ഇവിടെ ഉത്പാദിപ്പിക്കുന്നില്ല. കഴിഞ്ഞ വര്‍ഷം 172 ലക്ഷം ടണ്ണായിരുന്നു ഇന്ത്യയിലെ മൊത്തം പയര്‍ ഉത്പാദനം. ഈ വര്‍ഷം അത് ഏകദേശം 175 ലക്ഷം ടണ്ണായിരിക്കും. ഈ വര്‍ഷം ഏകദേശം 60 ലക്ഷം ടണ്ണോളം പയര്‍ ഇറക്കുമതി ചെയ്യേണ്ടിവരും. ഒരുകാലത്ത് പയര്‍ കൃഷിയില്‍ സ്വയംപര്യാപ്തമായിരുന്ന കേരളത്തില്‍ ഇപ്പോള്‍ ആവശ്യത്തിന്റെ 95 ശതമാനവും അന്യനാടുകളില്‍ നിന്നുമുള്ള ഇറക്കുമതിയാണ്. ഈ വര്‍ഷം എല്ലാ ആഴ്ചകളിലും ഒരു തവണയെങ്കിലും പയറുവര്‍ഗങ്ങളെ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുമെന്നും പയര്‍ കൃഷിയില്‍ നമുക്കുണ്ടായിരുന്ന പെരുമ വീണ്ടെടുക്കുമെന്നും പ്രതിജ്ഞയെടുക്കാനുള്ള അവസരമാണ് 2016-ലെ പയര്‍ വര്‍ഷാചരണം. അതോടൊപ്പം പയര്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ രുചിക്കൂട്ടുകള്‍ പാചകം ചെയ്ത് പരീക്ഷിക്കുകയുമാവാം.

കൃഷിവകുപ്പും കാര്‍ഷികസര്‍വകലാശാലയും യോജിച്ചു പ്രവര്‍ത്തിക്കണം

കേരളത്തിലെ കാര്‍ഷിക മേഖലയില്‍ പ്രായോഗികമായി എന്തെങ്കിലും നടക്കണമെങ്കില്‍ കൃഷിവകുപ്പും കാര്‍ഷിക യൂണിവേഴ്സിറ്റിയും തമ്മില്‍ യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്ന് കേരളകാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രന്. ലോകപയര്വര്ഗ വര്ഷത്തേക്കുറിച്ചുള്ള തന്റെ ആശയങ്ങള്‍ അദ്ദേഹം കര്ഷകന് മാസികയുമായി പങ്കുവച്ചു. വൈസ് ചാന്സലറുമായിട്ടുള്ള അഭിമുഖത്തില്‍ നിന്ന്...

കേരളത്തിന്റെ കര്‍ഷിക വ്യവസ്ഥയുടെ നിലവിലെ സ്ഥിതി?

കേരളത്തില്‍ വരേണ്ടത് നൂതന സാങ്കേതിക വിദ്യകളാണ്. നാലുപേരടങ്ങിയ ഒരു കുടുംബത്തിന് ഒരുവര്‍ഷം ഭക്ഷിക്കാന്‍ 10 സെന്റില്‍ നെല്‍കൃഷി നടത്തിയാല്‍ മതി. 25-26 ലക്ഷം ടണ്ണാണ് ഇങ്ങനെ വരുമ്പോള്‍ കേരളത്തിന് പ്രതിവര്‍ഷം വേണ്ടിവരുന്ന അരിയുടെ അളവ്. ഇതില്‍ ആറു ലക്ഷം ടണ്ണേ കേരളത്തില്‍ ഉണ്ടാക്കുന്നുള്ളൂ. 8000 കോടിരൂപയാണ് ഒരുവര്‍ഷത്തെ അരിക്കായി കേരളം ചെലവിടുന്നത്. 1600 കോടി പച്ചക്കറികള്‍ക്കും 1000 കോടി പഴവര്‍ഗങ്ങള്‍ക്കും 380 കോടി പാലിനും 600 കോടി വീതം മുട്ടയ്ക്കും മാംസ്യത്തിനും വേണ്ടിവരുന്നു. ഇതിന്റെ പകുതിയെങ്കിലും ശ്രമിച്ചാല്‍ നമുക്കിവിടെ ഉണ്ടാക്കാന്‍ സാധിക്കും. ഉത്പാദനത്തില്‍ 20 ശതമാനം വര്‍ധന ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്.

പയര്‍വര്‍ഗ വര്‍ഷത്തില്‍ എന്താണ് നാം ചെയ്യേണ്ടത്?

പയര്‍വര്‍ഗങ്ങള്‍ മാത്രം നാം ധാരാളമായി കൃഷിചെയ്തിരുന്നു 1978 കാലഘട്ടത്തില്‍. ഇതു പ്രോത്സാഹിപ്പിക്കുവാന്‍ കൃഷി വകുപ്പില്‍ ജോയിന്റ് ഡയറക്ടര്‍ ഓഫ് പള്‍സസ് എന്നൊരു ഉദ്ദ്യോഗസ്ഥന് തന്നെയുണ്ടായിരുന്നു. പയറും മരച്ചീനിയും ഒന്നിച്ച് കൃഷിചെയ്തിരുന്നു. തെങ്ങിന് തോട്ടത്തിലും വാഴയുടെ ഇടയിലും പയര്‍ ഇടവിളയായിരുന്നു. പയര്‍വര്‍ഗങ്ങള്‍ തോട്ടങ്ങിളില്‍ ഇടവിളയാക്കുന്ന സംസ്കാരം തിരിച്ചുകൊണ്ടുവരണം. ഇങ്ങനെ ചെയ്താല്‍ മണ്ണ് മെച്ചപ്പെടും, ഫലഭൂയിഷ്ടി വര്‍ധിക്കും. മണ്ണു നശിക്കാന്‍ കാരണം പയര്‍കൃഷി കുറഞ്ഞതാണ്. മറ്റുള്ളവര്‍ ഭൂമികൈവശമാക്കുമോ എന്ന ഭയമാണ് തരിശുഭൂമികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം. ഇത് ഒഴിവാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഭൂഉടമകളുമായി ബന്ധപ്പെട്ട് ഭൂമി കൃഷിക്കുപയുക്തമാക്കാന്‍ നടപടി സ്വീകരിക്കണം. ഇങ്ങനെ ലഭിക്കുന്ന ഭൂമി സ്വയംസഹായസംഘങ്ങളെയും സന്നദ്ധ സംഘടനകളെയും ഏല്പിച്ച് കൃഷി ചെയ്യിപ്പിക്കണം. ഭൂ ഉടമയക്ക് സ്ഥലത്തിന് പാട്ടം നല്‍കണം.

ഓരോ പ്രദേശത്തിനും യോജിച്ച വിത്തുകള്‍ വികസിപ്പിക്കണം. പുതിയ സാങ്കേതികവിദ്യയും വിത്തുകളും വികസിപ്പിക്കാന്‍ മാത്രമേ യൂണിവേഴ്സിറ്റിക്ക് അധികാരമുള്ളൂ. ഇത് ജനങ്ങളിലേക്കെത്തിക്കാന്‍ കൃഷി വകുപ്പിനേ കഴിയൂ. കൃഷിവകുപ്പും യൂണിവേഴ്സിറ്റിയും യോജിച്ചു പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്കിയാല് അത് ഫലവത്താകും. തെങ്ങിന് തടങ്ങള്‍ പയര്‍കൃഷിക്ക് യോജിച്ചതാണ്. ഇതില്‍ ഇടാന്‍ കഴിയുന്ന ഇനങ്ങള്‍ കര്‍ഷകരില്‍ എത്തിക്കണം. വിളപരിക്രമം അത്യാവശ്യമാണ്. ഇതിനായി രണ്ടുനെല്ലും ഒരു പയറും എന്നരീതിയോ ഒരു നെല്ലും ഒരു പയറും എന്ന രീതിയോ നടപ്പിലാക്കാവുന്നതാണ്. പയര്‍ മനുഷ്യനും അതിന്റെ വള്ളി പശുക്കള്‍ക്കും ആഹാരമാക്കാം. ഓണാട്ടുകരയില്‍ ചെയ്യുന്നതുപോലെ എള്ളിനു ശേഷം പയറും ചെയ്യാം. വിളയാന്‍ ജലാംശം കുറവു വേണ്ടവയും കുറഞ്ഞവിളവെടുപ്പു കാലാവധിയുള്ളവയും കൃഷിചെയ്യണം. തീറ്റപുല്ലിനൊപ്പം പയറും കൃഷിചെയ്താല്‍ നല്ല കാലിത്തീറ്റയായി ഉപയോഗിക്കാം.

വിളകള്തമ്മില് ബന്ധിപ്പിച്ചു കൃഷി നടത്തുന്ന ഇന്റഗ്രേറ്റഡ് ഫാമിംഗ് രീതികള്‍ കേരളത്തില്‍ ഇനിയും വളരേണ്ടതുണ്ട്. ഭക്ഷണ അവശിഷ്ടങ്ങള്‍ താറാവിനും താറാവിന്റെ കാഷ്ടം മീനിനും മീന്‍ വളര്‍ത്തുന്ന ജലം പയറിനും പയറിന്റെ ഇല പശുവിനും മീനിനും ഒക്കെ നല്കുന്ന രീതി ഇവിടെയുമുണ്ടാകണം. സോപ്പുബാര്പോലെ വളം കംപ്രസ് ചെയ്ത് അതില്‍ കൃഷിചെയ്യുന്ന രീതി വിദേശങ്ങളിലുണ്ട്. ചെടി വളര്‍ന്നു തുടങ്ങുന്നതിനുള്ള വളങ്ങള്‍ ഇതിലുണ്ടാകും. കളശൈല്യവും ഒഴിവാകും.

വളപ്രയോഗത്തിലെ പുതിയ രീതികള്‍?

ജൈവവസ്തുക്കള്‍ ചകിരിച്ചോറുമായി കംപ്രസ് ചെയ്ത് വളമാക്കാം. ഇത് ബോള്‍ രൂപത്തിലാക്കി ഇതിനുള്ളില്‍ വിത്തിട്ട് മുളപ്പിക്കുന്ന രീതി വിദേശത്തുണ്ട്. ന്യൂട്രിയന്റ് ബോളുകള്‍ എന്നറിയപ്പെടുന്ന ഇവയില്‍ സീഡ് വെന്റിംഗ് നടത്തി തുറസായ സ്ഥലങ്ങളിലേക്ക് ഈ ബോള്‍ എറിഞ്ഞ് വിത്തുമുളപ്പിക്കുന്നത് സാമൂഹിക പ്രതിബന്ധതയുടെ പ്രവൃത്തിയായി ചെയ്യുന്നു. സര്‍വകലാശാല ഇത്തരത്തില്‍ നൂട്രിയന്റ് ടാബ്ലറ്റുകളും സാഷേകളും ഇറക്കിയിട്ടുണ്ട്. ഒരു ചെടിക്ക് ഒന്നോ രണ്ടോ ടാബ്ലറ്റുകള് വെള്ളത്തില്‍ കലക്കി നല്കിയാല് അതിനാവശ്യമുള്ള വളങ്ങള്‍ എല്ലാം അതില്‍ നിന്നു ലഭിക്കും. ചെലവും കുറയും. ബോര്‍ഡോ മിശ്രിതം ടൂത്ത് പേസ്റ്റു രൂപത്തില്‍ നല്കുന്ന മറ്റൊരു രീതിയുമുണ്ട്. ഈ പേസ്റ്റ് ആവശ്യത്തിന് വെള്ളത്തില്‍ കലക്കി ഉപയോഗിക്കാം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള കൃഷിയേക്കുറിച്ച്?

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ ആവശ്യകതയനുസരിച്ച് ഓര്‍ഡര്‍ നല്കിയാല് വളങ്ങളുടെ കാപ്സ്യൂളുകളും മറ്റു ജൈവ-ജീവാണുവളങ്ങളുമെല്ലാം കുറഞ്ഞചെലവില്‍ യൂണിവേഴ്സിറ്റി നല്‍കും. പലപ്പോഴും ഇവര്‍ ഓര്‍ഡര്‍ തന്നാല്‍ ഉണ്ടാക്കിക്കഴിയുമ്പോള്‍ കൊണ്ടുപോകാന്‍ ആരും വരാത്ത സ്ഥിതിയുണ്ട്. ഇതുണ്ടാകാതിരിക്കാന്‍ നേരത്തേ പണമടക്കുന്നതും നല്ലതാണ്. ആദ്യം തന്നെ ആകെത്തുകയുടെ നാലിലൊരുഭാഗം അടച്ചാല്‍ മതിയാകും. സദ്യക്കുപയോഗിക്കുന്ന വാഴയില ഉണക്കി പനമ്പുപോലെ ചുറ്റിച്ച് വിത്ത് ഇതിനിടയില്‍ വച്ചാല്‍ കളശൈല്യമില്ലാതെ വളര്‍ത്താം. യൂണിവേഴ്സിറ്റി ഇത് പരീക്ഷിച്ചിട്ടുണ്ട്.

എന്തുകൊണ്ട് യൂണിവേഴ്സിറ്റിയുടെ പുതിയ കണ്ടുപിടുത്തങ്ങള്‍ താഴെതട്ടില്‍ എത്തുന്നില്ല?

യൂണിവേഴ്സിറ്റിക്ക് ഇതിനുള്ള സംവിധാനങ്ങള്‍ പരിമിതമാണ്. കാര്‍ഷിക കര്‍മസേന പോലുള്ള സന്നദ്ധപ്രവര്‍ത്തകര്‍ പഞ്ചായത്തുകള്‍ തോറും സജീവമായാല്‍ ഈ കുറവു നികര്ത്താം. തൊഴിലാളികള്‍ ഇല്ലാത്തതും വിത്തും കാര്‍ഷിക ഉപകരണങ്ങളും സമയത്ത് ലഭ്യമല്ലാത്തതും പ്രശ്നങ്ങളാണ്. ഇവയൊക്കെ പരിഹരിക്കണം. സ്ത്രീകള്‍ കൃഷിയിലേക്കു വരണം. ഹൗസിംഗ് കോളനികളില്‍ ഓര്‍ഗാനിക്ക് വേസ്റ്റ് മാനേജ്മെന്റുണ്ടാവണം. യൂണിവേഴ്സിറ്റിക്ക് ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ ഫണ്ടിന്റെ അപര്യാപ്തതയുണ്ട്. യൂണിവേഴ്സിറ്റി നല്കുന്ന വിത്തുകള്‍ കൃഷിവകുപ്പു പൊതുജങ്ങളെകൊണ്ടു കൃഷിചെയ്യിപ്പിക്കുകയും അതിന്റെ പോരായ്മകള്‍ അറിയിക്കുകയും ചെയ്താല്‍ മെച്ചപ്പെട്ട വിത്തുകള്‍ ഉണ്ടാക്കാന്‍ സാധിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇത്തരത്തില്‍ ചെയ്യുവാന്‍ സാധിക്കും. വിപണിയുണ്ടാക്കാനും ഇവര്‍ക്ക് സാധിക്കും. ഒരു ഗ്രാമത്തിലുണ്ടാക്കുന്ന പച്ചക്കറികള്‍ ശേഖരിക്കാനുള്ള സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉണ്ടാക്കിയാല്‍ കൃഷി വ്യാപകമാകും.

ഹൈമവതഭൂവിലെ അമൃത് അമല മേരി ജോര്‍ജ്

ഡോ. ലുലു ദാസ്

സസ്യരോഗവിഭാഗം, കാര്‍ഷിക കോളജ്, വെള്ളായണി.

ഇലകളില്ല, മൊട്ടുകളില്ല, പൂക്കളില്ല എന്നാല്‍ ഫലങ്ങളുണ്ട്. പ്രകൃതിയുടെ ഈ അത്ഭുത പ്രതിഭാസം കൂണുകളില്‍ മാത്രമാണ് കാണുന്നത്. കൂണുകള്‍ പൊതുവേ അന്നജം, മാംസ്യം, വിറ്റാമിനുകള്‍, ധാതുക്കള്‍, ലവണങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ്. ഈ ഗുണഗണങ്ങള്‍ക്കു പുറമെ വളരെയധികം രുചികരവും വിലയേറിയതുമായ ഒരു കൂണാണ് മോറെല്‍സ് അഥവാ മോര്‍ഷെല്ല. ആകൃതിയുടെ കാര്യത്തിലായാലും മണത്തിന്റെ കാര്യത്തിലായാലും മോറെല്‍സ് മറ്റു കൂണുകളേക്കാള്‍ വളരെ മുന്‍പിലാണ്. ഡ്രൈലാന്‍ഡ് ഫിഷ്, മഗിന്സ്, മിറക്കിള്‍സ് എന്നിങ്ങനെ മോറെല്‍സ് പല പേരുകളില്‍ വിളിക്കപ്പെടാറുണ്ട്. ഭക്ഷ്യയോഗ്യമായ മോറെല്സുകളെ പൊതുവെ സ്പോഞ്ച് മഷ്റൂം എന്നും വിളിക്കാറുണ്ട്.

ലോകത്താകമാനം അന്‍പതോളം വ്യത്യസ്തങ്ങളായ സ്പീഷിസുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ ഏഴ് എണ്ണം മാത്രമാണ് ഇന്ത്യയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ങീൃരവലഹഹമ ലരൌഹലിമേ എന്ന ഇനമാണ് ഇവയില്‍ സാധാരണയായി പ്രകൃതിയില്‍ കാണപ്പെടാറുള്ളത്. വൈവിധ്യമാര്‍ന്ന ആവാസവ്യവസ്ഥകളില്‍ കൂണുകള്‍ പൊതുവെ കാണപ്പെടാറുണ്ടെങ്കിലും മോറെല്‍സ് എന്നു വിളിക്കപ്പെടുന്ന ഇത്തരം കൂണുകള്‍ സാധാരണയായി ഹിമാലയന്‍ താഴ്വരകളിലുള്ള പൈന്‍ മരങ്ങള്‍ക്കിടയിലാണ് കാണപ്പെടാറ്. കാടുകള്‍, പ്രായമേറിയ ഫലോദ്യാനങ്ങള്‍, കത്തിക്കരിഞ്ഞ തടിയുടെ അവശിഷ്ടങ്ങള്‍ എന്നിവയിലും ഇവയെ കാണാറുണ്ട്. മോര്‍ഷെല്ല ടൊമെന്റ്റ്റോസ എന്നയിനം കൂണുകള്‍ കാട്ടുതീയുമായി ബന്ധപ്പെട്ടാണ് സാധാരണയായി കണ്ടുവരുന്നത്. കാട്ടുതീ പടര്‍ന്നു പിടിച്ചതിനു ശേഷം കത്തിക്കരിഞ്ഞ മരത്തടിയുടെ അവശിഷ്ടങ്ങളിലാണ് ഇവയെ കാണാറുള്ളത്. മേയ് മാസം പകുതിമുതല്‍ ജൂലൈ മാസം ആദ്യപകുതി വരെയാണ് ഇത്തരം കൂണുകള്‍ കാണപ്പെടുന്നത്. എങ്കിലും മഴയുടെ അളവിലുണ്ടാകുന്ന വ്യതിയാനമനുസരിച്ച് ഇവ കാണപ്പെടുന്ന കാലയളവിനും വ്യത്യാസം വരാം.

അടുത്തകാലത്തായി നടന്ന ജനിതക പഠനങ്ങള്‍ മോറെല്സുകളെ മൂന്ന് ജനിതക വിഭാഗങ്ങളായി തിരിക്കാമെന്ന് തെളിയിക്കുന്നു. വൈറ്റ് മോറെല്‍സ്, യെല്ലോ മോറെല്‍സ്, ബ്ലാക്ക് മോറെല്‍സ് എന്നിവയാണ് അവ. 100 ഗ്രാം മോറെല്സില് ഏകദേശം 31 കിലോ കലോറി ഊര്‍ജവും 5.1 ഗ്രാം അന്നജവും 3.12 ഗ്രാം മാംസ്യവും 0.57 ഗ്രാം കൊഴുപ്പും അടങ്ങിയിരിക്കുന്നു. ഇവയ്ക്കു പുറമെ വിറ്റാമിന്‍ ആ1, ആ2, ആ3, ആ5, ആ6 വിറ്റാമിന്‍ ഡി എന്നിവയും ധാതുക്കളും ലവണങ്ങളും മോറെല്സില് അടങ്ങിയിരിക്കുന്നു.

ഏകദേശം എല്ലാ മോറെല്സും ഭക്ഷ്യയോഗ്യമാണെന്ന് കണക്കാക്കപ്പെടുന്നു. മോറെല്‍സ് എന്ന് പൊതുവെ വിളിക്കപ്പെടുന്ന ഇത്തരം കൂണുകളെ തിരിച്ചറിയാന്‍ വളരെ എളുപ്പമാണ്. മോറെല്സിന്റെ ക്യാപ്പ് അഥവാ കുടയോടു സമാനമായ ഭാഗം മറ്റുള്ള കൂണുകളില്‍ നിന്നു വ്യത്യസ്തമാണ്. തേനീച്ചയുടെ അടയോട് സാമ്യമുള്ളതാണ് ഇവയുടെ ക്യാപ്പ്. മോറെല്‍സ് വിഭാഗത്തില്‍പ്പെടുന്ന എല്ലാ കൂണുകളും സാധാരണയായി ഭക്ഷ്യയോഗ്യമെന്ന് കണക്കാക്കുന്നെങ്കിലും ഈ വിഭഗത്തില്പ്പെടുന്ന ഗൈറോമിട്ര എസ്കുലെന്റെ എന്നയിനം കൂണ് വിഷാംശമുള്ളതാണ്.

ആകൃതിയില്‍ എല്ലാ മോറെല്സും ഒരുപോലെയാണെങ്കിലും ഭക്ഷ്യയോഗ്യമായതും വിഷാംശമുള്ളതുമായ കൂണുകളെ തമ്മില്‍ തിരിച്ചറിയാന്‍ നമുക്ക് കഴിയും. വിഷാംശമുള്ള കൂണുകള്‍ ഭക്ഷിച്ചാലും ചിലപ്പോഴൊക്കെ അവ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറില്ല. എന്നാല്‍ ചിലയാളുകളില്‍ ഇത്തരം വിഷാംശമുള്ള മൊറെല്സുകള് ഉദരസംബന്ധമായ അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നു. പേശികളുടെ ചലനാത്മകതയേയും ഇവ ബാധിക്കാറുണ്ട്. കാന്‍സറിനുവരെ കാരണഹേതുവായ ഗൈറോമിട്രിന് എന്ന വിഷപദാര്‍ത്ഥമാണ് ഇത്തരം വിഷക്കൂണുകളില്‍ അടങ്ങിയിരിക്കുന്നത്. ഇത്തരം വിഷക്കൂണുകളെ എളുപ്പത്തില്‍ തിരിച്ചറിയാനുള്ള ചില മാര്‍ഗങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

വിഷക്കൂണുകളുടെ ക്യാപ്പ് ചുളിവുകള്‍ ഉള്ളതും ഭക്ഷ്യയോഗ്യമായവയേക്കാള് വലുതും നിറം കൂടിയതും ആയിരിക്കും.

വിഷാംശമുള്ള കൂണുകളുടെ തണ്ടിനുള്ളില്‍ പഞ്ഞിക്കെട്ടിനു സമാനമായ ഒരു വസ്തു ഉണ്ട്, എന്നാല്‍ സാധാരണ ഭക്ഷ്യയോഗ്യമായ കൂണുകളുടെ ഉള്‍വശം പൊള്ളയായിരിക്കും.

വിഷാംശമുള്ള കൂണുകള്‍ക്ക് സാധാരണയായി ചുവപ്പോ ചുവപ്പു കലര്‍ന്ന ബ്രൗണ്‍ നിറമോ ആയിരിക്കും.

എന്നിരുന്നാലും ഭക്ഷ്യയോഗ്യമായ മോറെല്സില്പോലും ഹൈഡ്രസീന്‍ എന്ന വിഷാംശം അടങ്ങിയിരിക്കുന്നതിനാല്‍ അലര്‍ജി പോലുള്ളവ ഒഴിവാക്കാനായി ആദ്യമായി കഴിക്കുമ്പോള്‍ കുറച്ച് അളവില്‍ മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. താപത്താല്‍ നിഷ്പ്രഭവമാകുന്ന ഇത്തരം വിഷാശം അടങ്ങിയിട്ടുണ്ടെന്ന കാരണത്താല്‍ മോറെല്‍സ് പാചകം ചെയ്തതിനുശേഷം മാത്രമെ കഴിക്കാവൂ. പാകം ചെയ്ത മോറെല്സാണെങ്കിലും മദ്യത്തോടൊപ്പമുള്ള അവയുടെ ഉപയോഗം അലര്‍ജ്ജിയുടെ ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്.

ദീര്‍ഘനേരം വെള്ളത്തില്‍ കഴുകുകയോ മുക്കി വെയ്ക്കുകയോ ചെയ്താല്‍ മോറെല്സിന്റെ മൃദുവായ മണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. തേനീച്ച അടയോട് സമാനമായ ഉപരിതലമായതിനാല്‍ അവയ്ക്കിടയില്‍ മണ്ണിന്റെ അംശങ്ങള്‍ കാണപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇത് നീക്കം ചെയ്യാനായി അല്‍പ്പസമയം ഇവയെ വെള്ളത്തില്‍ മുക്കിവെച്ച ശേഷം ഫ്രീസറില്‍ വെച്ചാല്‍ മതിയാകും. ഇനിയും മണ്ണിന്റെ അംശങ്ങളുണ്ടെങ്കില്‍ അവ ഒരു ബ്രഷ് ഉപയോഗിച്ച് നീക്കം ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ ഫ്രീസറില്‍ വെച്ച കൂണുകള്‍ ദീര്‍ഘകാലം ഉപയോഗിക്കാവുന്നതുമാണ്. ഉണക്കി സൂക്ഷിക്കുകയാണെങ്കില്‍ ഇത്തരം കൂണുകള്‍ ദീര്‍ഘകാലം ഉപയോഗിക്കാവുന്നതാണ്. പാലിലോ വെള്ളത്തിലോ ഇടുമ്പോള്‍ അവ പഴയ ആകൃതി വീണ്ടെകുട്ടുകയും ചെയ്യുന്നു.

ഇത്രയൊക്കെ മേന്മകള് ഉണ്ടെങ്കില്‍ എന്തുകൊണ്ട് നമുക്കും ഇവയെ നമ്മുടെ നാട്ടില്‍ ഉത്പാദിപ്പിച്ചുകൂടാ എന്ന ചോദ്യം എല്ലാവരുടെയും മനസിലുണ്ടാകാം. പക്ഷേ മോറെല്‍സ് കൃഷി ചെയ്യാനുള്ള പരിശ്രമങ്ങള്‍ അത്യപൂര്‍വ്വമായി മാത്രമെ വിജയത്തിലെത്തിയിട്ടുള്ളൂ. ഇതിന്റെ അടിസ്ഥാനപരമായ കാരണം മോറെല്സിന്റെ കൃഷിരീതി മറ്റു കൂണുകളില്‍ നിന്നും വ്യത്യസ്ഥമാണ് എന്നതാണ്. ഇവ ആധാരമായി വളരുന്ന പദാര്‍ത്ഥത്തില്‍ പുറമെ നിന്നും പോഷണങ്ങള്‍ ചേര്‍ത്തു കൊടുക്കേണ്ടത് ആവശ്യമാണ്. മാത്രമല്ല ഇത്തരം കൂണുകളുടെ വിത്തുല്‍പ്പാദനവും മറ്റുള്ള കൂണുകളില്‍ നിന്നും വ്യത്യസ്തമാണ

ബ്രസീലിന്റെ ആരോഗ്യം അസായ് കേരളത്തിലും ടോം ജോര്‍ജ്

ബ്രസീലിലെ ഒരുഭാഗത്തുമാത്രം രോഗങ്ങള്‍ വളരെക്കുറവ്. കാരണം അന്വേഷിച്ചെത്തിയ ചില മിഷണറിമാര്‍ കണ്ടെത്തിയത് അസായ് പഴത്തെയാണ്. ആമസോണ്‍ കാടുകളില്‍ ധാരാളമായി കാണുന്ന മുന്തിരിയുടെ വലിപ്പമുള്ള പര്‍പ്പിള്‍ കളറിലെ പഴം. വ്യത്യസ്ത രോഗങ്ങള്‍ക്ക് മരുന്നായി ആമസോണിലെ ആദിവാസികളാണ് ഈ പഴം ആദ്യം ഉപയോഗിച്ചത്. കാടുകളില്‍ കണ്ടിരുന്ന 3000 പഴങ്ങളില്‍ വൈദ്യാവശ്യങ്ങള്‍ക്കായി ഇവര്‍ ദൈനംദിനം ഉപയോഗിച്ചിരുന്ന 2000 ത്തില്‍ പ്രമുഖമായ ഒന്നാണ് അസായ്. പ്രകൃതിദത്ത ആന്റി ഓക്സിഡന്റുകളുടെ കലവറയായ ഈ പഴം ശരീരത്തിലെ മോശംകൊളസ്ട്രോളിനെ നിയന്ത്രിക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നു. പ്രതിരോധ ശക്തി വര്‍ധിപ്പിക്കുക, അലര്‍ജികളെ അകറ്റുക, ഹൃദയത്തെ സംരക്ഷിക്കുക, പ്രോസ്റ്ററേറ്റ് ഗ്രന്ഥി വലുതാകുന്നതു തടയുക, സ്ട്രോക്ക് തടയുക തുടങ്ങി അസായിയുടെ കണ്ടെത്തിയ ഗുണങ്ങള്‍ ഏറെയാണ്. ആദിവാസികളുടെ ആരോഗ്യത്തിന്റെ രഹസ്യവും അസായ് ആണെന്നു കരുതപ്പെടുന്നു.

അസായ് കേരളത്തില്‍

ഈ അസായിയെ കൊച്ചുകേരളത്തിലുമെത്തിച്ചിരിക്കുകയാണ് എറണാകുളം പുല്ലേപ്പടി ആലുങ്കല്‍പറമ്പില്‍ എ.എം. റിയാസ് ഉസ്മാന്. എ.എം മുഹമ്മദ് ഉസ്മാന് ആന്‍ഡ് ബ്രദര്‍ എന്ന സ്ഥാപനത്തിന്റെ സാരഥികൂടിയായ ഇദ്ദേഹം വിദേശത്തുനിന്നെത്തിച്ച വിത്തുകള്‍ പ്രത്യേക പാത്രങ്ങളിലാക്കി കിളിര്‍പ്പിച്ചാണ് നല്‍കുന്നത്. ഒരു തൈയ്ക്ക് 1500 രൂപ നിരക്കിലാണ് ഇദ്ദേഹം വില്‍ക്കുന്നത്. വൈക്കം കാഞ്ഞിരമറ്റത്തുള്ള തന്റെ പുരയിടത്തില്‍ ഒരു അസായ് തോട്ടം തുടങ്ങാനുള്ള ശ്രമത്തിലാണിദ്ദേഹം. തന്റെ സുഹൃത്ത് മൂന്നുവര്‍ഷം മുമ്പ് കൊണ്ടുവന്ന വിത്തു മുളപ്പിച്ച് തൈയാക്കി. പനവര്‍ഗത്തില്‍പ്പെടുന്ന അസായ് കണ്ടാല്‍ നമ്മുടെ അടക്കാമരം പോലിരിക്കും. അടക്കായുടെ പൂങ്കുല വരുന്നതുപോലെ കുലവരും. പനങ്കുലപോലെ കായ പിടിക്കും. പണ്ടെങ്ങോ വായിച്ച ഒരു ലേഖനമാണ് അസായ് കൃഷിചെയ്യണമെന്ന ആഗ്രഹം റിയാസില്‍ ഉദിപ്പിച്ചത്. ബ്രസീലിലെ ബേലം മാര്‍ക്കറ്റാണ് അസായ് വില്‍പ്പന ഏറ്റവും കൂടുതല്‍ നടക്കുന്ന സ്ഥലം. അമേരിക്കക്കാരാണ് അസായ് അധികവും വാങ്ങുന്നത്.

കൃഷി രീതി

കട്ടിയേറിയതാണ് അസായിയുടെ വിത്ത്. കമ്പോസ്റ്റും പോട്ടിംഗ് മിശ്രിതവും ചേര്‍ത്ത കവറില്‍ വിത്തു നടാം. 10-12 ദിവസം കൊണ്ട് മുളയ്ക്കും. മൂന്നു മാസമായ തൈകളാണ് വില്‍പ്പനയ്ക്കു തയാറാക്കിയിരിക്കുന്നത്. 40ഃ40 സെന്റീമീറ്റര്‍ വീതിയിലെടുത്ത കുഴികളില്‍ ചാണകവും കോഴിക്കാഷ്ടവും യഥാക്രമം 10,5 കിലോ വീതം നിറയ്ക്കണം. പത്തുദിവസം ഇങ്ങനെയിടണം. മഴയ്ക്കുമുമ്പായി ഈ കുഴിയില്‍ തൈ നടാം. ചെടികള്‍ തമ്മില്‍ അഞ്ചു മീറ്റര്‍ അകലം നല്‍കുന്നതാണ് നല്ലത്.

വളര്‍ന്നു കിട്ടിയാല്‍ പിന്നെ അധികം ജലസേചനത്തിന്റെ ആവശ്യമില്ല. ആറുമാസത്തിലൊരിക്കല്‍ ജെവവളം നല്‍കണം. ഒപ്പം തൈഒന്നിന് 150 ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റും നല്‍കണം. 8-10 മാസത്തിനുള്ളില്‍ അടുത്ത വളപ്രയോഗം ആവശ്യമാണ്. ചെടിയുടെ അടിയില്‍ നിന്നു പൊട്ടുന്ന ചിനപ്പുകള്‍ വേര്‍പ്പെടുത്തി നട്ടും കൃഷി നടത്താം. ഹെക്ടറിന് ഒരു ടണ്ണാണ് ബ്രസീലിലെ വിളവ്. ഒരു മരത്തില്‍ നിന്നും ശരാശരി 20 കിലോ പഴം ലഭിക്കും. മിതോഷ്ണമേഖലകളില്‍ കണ്ടുവരുന്ന അസായ് മധ്യ-തെക്കേ അമേരിക്കയിലാണ് അധികവും കണ്ടുവരുന്നത്. ആമസോണും തെക്കേ ഇന്ത്യയും ഭൂമധ്യരേഖയില്‍ നിന്ന് ഏകദേശം ഒരേ അകലത്തിലുള്ളതിനാല് ഇവിടെയും അസായ് വളരും.

ശരീരഭാരം കുറയ്ക്കും സൗന്ദര്യം നല്‍കും

ആന്റി ഓക്സിഡന്റുകളുടേയും ഫോട്ടോ കെമിക്കലുകളുടേയും പോളിഫിനോള്സിന്റെയും പ്രധാന കലവറയായ അസായ് ശരീരഭാരം കുറയ്ക്കുന്ന ഒന്നുകൂടിയാണ്. ശരീരത്തെ ശുചിയാക്കുകയും ഫ്രീറാഡിക്കലുകളെ അകറ്റുകയും ചെയ്യുന്നതിനാല്‍ യൗവ്വനം നിലനിര്‍ത്താനുള്ള കഴിവുമുണ്ട്. ധാതുക്കളുടെയും ജീവകങ്ങളുടെയും കലവറയായതിനാല്‍ രോഗപ്രതിരോധ ശക്തി നല്‍കും. 100 ഗ്രാം അസായ് 80-250 കലോറി ഊര്‍ജം പ്രദാനം ചെയ്യും. ഭക്ഷണത്തിലെ ആന്റി ഓക്സിഡന്റിന്റെ പ്രവര്‍ത്തനം അളക്കുന്ന ഓക്സിജന്‍ റാഡിക്കല്‍ അബ്സോര്‍ബന്‍സ് കപ്പാസിറ്റി ടെസ്റ്റില്‍ പ്രഥമ സ്ഥാനമാണ് അസായിക്കുള്ളത്.

ഔഷധപ്രധാനം അസായ്

അസായിയുടെ ഔഷധഗുണം ആദ്യം തിരിച്ചറിഞ്ഞത് ആമസോണ്‍ കാടുകളിലെ ആദിവാസി വര്‍ഗമായ ഷ്വറുകളാണ്. പരമ്പരാഗത വൈദ്യന്മാരാണിവര്. വൈദ്യന്മാര് അറിയപ്പെടുന്നത് ഒവിഷീന് എന്നാണ്. മഴക്കാടുകളുടെ രഹസ്യമറിയാവുന്ന, ഔഷധസസ്യങ്ങള്‍ ചികിത്സക്കുപയോഗിക്കുന്നവരാണിവര്. ഇവരാണ് അസായിയുടെ ഔഷധഗുണം തിരിച്ചറിഞ്ഞതും. വൈനുണ്ടാക്കുന്നതിനാണ് അസായ് പഴങ്ങള്‍ ഭൂരിഭാഗവും ഉപയോഗിച്ചിരുന്നത്. 25 മീറ്റര്‍ വരെ വളരുന്ന മരമാണ് അസായ്. അസായ് പഴം പറിച്ചാല്‍ ഒരുദിവസം മാത്രമേ സൂക്ഷിച്ചു വയക്കാന്‍ സാധിക്കു. അതിനാല്‍ ജ്യൂസാക്കിയാണ് ഇത് ലഭിക്കുന്നത്. ബ്രസീലിലെ ബേലം ഭാഗത്ത് 30,000 പേരാണ് അസായ് കൃഷിയിലും അനുബന്ധപ്രവര്‍ത്തനങ്ങളിലും ദിനം പ്രതി ഏര്‍പ്പെടുന്നത്. കാന്‍സറിനെ വരെ തടയാന്‍ അസായിക്ക് കഴിവുണ്ടെന്ന കണ്ടെത്തലുകളും ഇതിന്റെ പ്രധാന്യത്തിലേക്കാണ് വിരല്‍ ചുണ്ടുന്നത്

റിയാസിന്റെ ദൗത്യം

ഇത്രയും ഔഷധഗുണങ്ങളുള്ള പഴത്തിന്റെ കൃഷി കേരളത്തില്‍ വ്യപിപ്പിക്കുക എന്ന ദൗത്യമാണ് റിയാസ് ഏറ്റടുത്തിരിക്കുന്നത്. ഇതിനായി ംംം.മരമശലെലറെ.ശി എന്ന വെബ്സൈറ്റും ഇദ്ദേഹം തുടങ്ങിക്കഴിഞ്ഞു. ഇതില്‍ അസായിയെ കുറിച്ച് എല്ലാ വിവരങ്ങളും നല്‍കിയിട്ടുണ്ട്. തൈകള്‍ക്കായി വിളിക്കേണ്ട നമ്പര്‍- 92494 67670, 95391 15588. റിയാസ് ഉസ്മാന്റെ ഫോണ്‍- 98461 27735. ലേഖകന്റെ ഫോണ്‍- 93495 99023.

ആദായത്തിനും ആരോഗ്യത്തിനും പാല്ക്കൂണ് ജീന്‍ ഷാജി & ഡോ. ലുലു ദാസ്

സസ്യരോഗവിഭാഗം, കാര്‍ഷിക കോളജ്, വെള്ളായണി

ഒരുകാലത്ത്, ഇടിവെട്ടി തിമിര്‍ത്തു പെയ്യുന്ന ഇടവപ്പാതി തോരാന്‍ കാത്തുനില്ക്കും കേരളത്തിലെ വീട്ടമ്മമാര്‍. പിറ്റേന്ന് പറമ്പിലേക്കിറങ്ങിയാല്‍ കാണാം വെള്ളാരംകല്ലുപോലെ അങ്ങിങ്ങായി മൊട്ടായും കുടചൂടിയും വിടര്‍ന്നു നില്ക്കുന്ന അരിക്കൂണും ചിതല്ക്കൂണുമൊക്കെ. പക്ഷെ ഇന്നത്തെ ന്യൂജെന്‍ വീട്ടമ്മമാര്‍ പണ്ടത്തെതില് നിന്ന് അല്പം വ്യത്യസ്തമായി ഇടവപ്പാതിക്കു ചെവിയോര്‍ക്കാതെ വര്‍ഷത്തിലുടനീളം കൂണ് ഉത്പാദിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാനങ്ങള്‍ തേടുകയാണ്.

ഇന്ത്യയില്‍ ശാസ്ത്രീയമായി കൂണ് ഉത്പാദിപ്പിക്കുന്നതില്‍ പ്രധാനപ്പെട്ട ഇനങ്ങള്‍ ബട്ടണ്‍ മഷ്റൂം, ചിപ്പിക്കൂണ്‍, പാല്ക്കൂണ്, വൈക്കോല്‍ കൂണ് എന്നിവയാണ്. കേരളത്തില്‍ ചിപ്പിക്കൂണ്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്നത് പാല്ക്കൂണ് ആണ്. പാലു പോലെ തൂവെള്ള നിറമുള്ള ഈ കൂണ് കാലോസെബ് ജനുസില്‍പ്പെടുന്നു. തൂവെള്ള നിറത്തെ ആസ്പദമാക്കിയാണ് പാല്ക്കൂണ് അഥവാ മില്‍ക്കി മഷ്റൂം എന്നറിയപ്പെടുന്നത്.

സാധാരണ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന കൂണുകളെ അപേക്ഷിച്ച് പാല്‍ക്കൂണുകള്‍ ഓരോന്നിനും നല്ല തൂക്കമുണ്ടായിരിക്കും. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ നടത്തിയ പഠനത്തില്‍ പാല്ക്കൂണിന് 60-130 ശതമാനം വരെ ഉത്പാദനക്ഷമത ഉള്ളതായി തെളിഞ്ഞിട്ടുണ്ട്. മനുഷ്യ ശരീരത്തിനാവശ്യമായ നിരവധി ജീവകങ്ങളും ധാതുക്കളും ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് ഒരു ശതമാനം, മാംസ്യം 2.75ശതമാനം, അന്നജം 6.8 ശതമാനം, ഫൈബര്‍, ലിപിഡ് എന്നിവയാണ് പ്രധാന ഘടകങ്ങള്‍. രുചിയില്‍ മാംസാഹാരത്തോട് കിടപിടിക്കുന്നതും എന്നാല്‍ കൊഴുപ്പിന്റെ അളവ് വളരെ കുറവാണെന്നതും കൂണുല്പ്പന്നങ്ങളെ നമ്മുടെ തീന് മേശകളില്‍ ഒഴിച്ചുകൂടാനാവാത്തതാക്കുന്നു. ഗ്യാസ്ട്രബിള്‍, മലബന്ധം മുതലായവ അകറ്റുന്നതിനുള്ള വിശിഷ്ടമായ ഔഷധഗുണങ്ങളും പാല്ക്കൂണിനുണ്ട്.

കൃഷിരീതിചിപ്പികൂണ് കൃഷിയെപ്പോലെ വൈക്കോലാണ് പാല്‍കൂണ്‍ കൃഷിക്കും ഉപയോഗിക്കുന്ന പ്രധാനമാധ്യമം. ചിപ്പിക്കൂണിന്റെ ഉപയോഗശൂന്യമായ ബെഡിലും പാല്‍കൂണ്‍ കൃഷി ചെയ്യാം. ഇതിനായി 12-16 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത വൈക്കോല്‍ 45 മിനിട്ട് നേരം ആവിയില്‍ പുഴുങ്ങുക. 60-65 ശതമാനം വരെ ഈര്‍പ്പം നില്ക്കത്തക്കരീതിയില് അണുവിമുക്തമായ ഒരു പ്രതലത്തില്‍ വിരിച്ചു വേണം വയ്ക്കോല് ഉണക്കാന്‍. സുതാര്യവും 30ഃ60 സെന്റീമീറ്റര്‍ വീതിയും നീളവുമുള്ള (ആവശ്യാനുസരണം) പോളിപ്രൊപിലിന്‍ കവറുകളാണ് അനുയോജ്യം. വൈക്കോല്‍ വട്ടത്തില്‍ ചുറ്റി (ചുമ്മാട് രൂപത്തില്‍) കവറിനുള്ളില്‍ വയ്ക്കണം. കൂണ്‍വിത്ത്, കവറിന്റെ അരികിലൂടെ മാത്രം വൃത്താകൃതിയില്‍ വരത്തക്കരീതിയില്‍ വിതറുന്നു. വീണ്ടും അതേ കനത്തില്‍ വയ്ക്കോല് വയ്ക്കുന്നു. കൂണ്‍വിത്ത് വീണ്ടും അരികിലൂടെ ഇടുന്നു. കവര്‍ നിറയുന്നതുവരെ ഇതു തുടരുക. കവറിന്റെ വായ്ഭാഗം ചരടുകൊണ്ട് നന്നായി വരിഞ്ഞുകെട്ടുക. ഇവ ഒരു ഇരുട്ടുമുറിയില്‍ സൂക്ഷിച്ചു വയ്ക്കുക. 15-20 ദിവസം വരെ അവിടെ തന്നെ സൂക്ഷിക്കണം. ഇത്രയും സമയം കൊണ്ട് കൂണ് തന്തുക്കള്‍ വളര്‍ന്ന് വൈക്കോലില്‍ മുഴുവന്‍ വ്യാപിക്കുന്നതു കാണാം.

കേസിങ്ങ്

15-20 ദിവസം കഴിയുമ്പോള്‍ കൂണ്‍തടം നടുവെ മുറിക്കണം. ഇപ്പോള്‍ കിട്ടുന്ന 2 തടവും പാല്ക്കൂണിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും ആവശ്യമായ കേസിങ്ങ് എന്ന പ്രക്രിയയ്ക്ക് വിധേയപ്പെടുന്നു. ഇതിനായി മണ്ണ്, മണല്‍, ചാണകപ്പൊടി, എന്നിവ സമംചേര്‍ത്ത് 30 ശതമാനം ഈര്‍പ്പത്തില്‍ കൂട്ടിക്കലര്‍ത്തി 30 മിനിട്ട് ആവിയില്‍ പുഴുങ്ങി എടുക്കുക. അല്‍പ്പം കുമ്മായപ്പൊടി ചേര്‍ക്കുന്നത് ഉത്തമമാണ്. ഈ മിശ്രിതം തണുപ്പിച്ചശേഷം ഒന്നരയിഞ്ചു കനത്തില്‍ കൂണ് തടത്തിനു മുകളില്‍ ഇടണം. ഈര്‍പ്പം നിലനിര്‍ത്താന്‍ ദിവസേന ഹാന്‍ഡ്സ്പ്രേ ഉപയോഗിച്ച് നനച്ചുകൊടുക്കണം. ഏകദേശം 10 ദിവസത്തിനുശേഷമാണ് തന്തുക്കള്‍ ഒന്നരയിഞ്ചുകനമുള്ള കേസിങ്ങ് മിശ്രിതത്തിന്റെ മുകളിലെത്തുക. വായുസഞ്ചാരവും വെളിച്ചവുമുള്ള മുറിയിലാണ് ഇനി തടങ്ങള്‍ സൂക്ഷിക്കേണ്ടത്. താപനില 30-35 ഡിഗ്രി സെല്‍ഷ്യസില്‍ ആര്‍ദ്രത 80-90 ശതമാനവും നിലനിര്‍ത്തണം. ചുറ്റുപാടിലുണ്ടാകുന്ന ഈ വ്യതിയാനം മൂലം 3-5 ദിവസത്തിനുള്ളില്‍ മുകുളങ്ങള്‍ പുറത്തുവരും. 7-10 ദിവസത്തിനകം ഇവ വിളവെടുപ്പിനും യോഗ്യമാകും.

പൂര്‍ണവളര്‍ച്ചയെത്തിയ കൂണ് തടത്തില്‍ നിന്നു പിരിച്ചു വേര്‍പെടുത്തുന്നു. ഒരു കൂണിന് ശരാശരി 100-150 ഗ്രാം വരെ ഭാരമുണ്ടാകും. മറ്റു കൂണുകളെ അപേക്ഷിച്ച്, പാല്‍കൂണിന്റെ സൂക്ഷിപ്പു കാലാവധി കൂടുതലാണ്. അന്തരീക്ഷ ഊഷ്മാവില്‍ മൂന്നു ദിവസവും റഫ്രിജറേറ്ററില്‍ 7-10 ദിവസം വരെയും കേടുകൂടാതെ സൂക്ഷിക്കാം. വാണിജ്യാടിസ്ഥാനത്തില്‍ ഉണ്ടാകുന്ന പാല്‍കൂണ്‍ അച്ചാര്‍, സൂപ്പ്, കാനിംഗ് തുടങ്ങിയ പലവിധ സംസ്കരണ പ്രക്രിയകള്‍ക്കും ഉപയോഗിക്കാം. വേനല്‍ക്കാലത്ത് ചിപ്പിക്കൂണിനെക്കാള്‍ ആദായകരം പാല്‍കൂണ്‍ ആണ്. രോഗങ്ങളും കീടങ്ങളും കുറവാണെന്നതും പാല്‍കൂണിനെ മലയാളിക്കള്‍ക്കിടയില്‍ പ്രിയങ്കരമാക്കുന്നു.

ഇറച്ചി: ഉത്പാദനവും ഗുണങ്ങളും ഡോ. കെ. മുരളീധരന്

റിട്ട. ജനറല്‍ മാനേജര്‍

ഇന്‍ഡോ- സ്വിസ് പ്രൊജക്ട്

ഇറച്ചി ഉപയോഗത്തെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങള്‍ ധാരാളം പത്ര, ദൃശ്യ മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന കാലഘട്ടമാണല്ലൊ ഇത്. ഓരോ വ്യക്തിയുടെയും ഭക്ഷണരീതി, വിഭവങ്ങള്‍ എന്നിവ ആ വ്യക്തി വളര്‍ന്നുവരുന്ന ചുറ്റുപാടുകള്‍, കാലാവസ്ഥ, അസംസ്കൃത വിഭവങ്ങളുടെ ലഭ്യത എന്നിവയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. മറ്റാര്‍ക്കും ഇതിനെ നിയന്ത്രിക്കാനോ തീര്‍ത്തും തടയാനോ കഴിയില്ല.

യൂണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ടുമെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ (ഡടഉഅ) റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ ബീഫ് ഭക്ഷിക്കുന്ന രാജ്യങ്ങളാണ് ഉറുഗ്വേ, അര്‍ജന്റീന, ബ്രസീല്‍, യൂണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്ട്രേലിയ തുടങ്ങിയവ. കാനഡ, റഷ്യ, ഹോങ്ങ് കോങ്, ന്യൂസിലാന്‍ഡ് തുടങ്ങിയവരും ഇവര്‍ക്കു പിറകെ സ്ഥാനം പിടിക്കുന്നു.

ബ്രസീല്‍, യൂറോപ്യന്‍ യൂണിയന്, ചൈന, റഷ്യ, അര്‍ജന്റീന, ഓസ്ട്രേലിയ, മെക്സിക്കോ, കാനഡ എന്നിവരാണ് ലോകത്തിലെ വന്‍ ബീഫ് ഉത്പാദക രാഷ്ടങ്ങള്‍. ഇതില്‍ ബ്രസീല്‍ - 10 മില്യന്‍ ടണ്‍, യൂറോപ്യന്‍ യൂണിയന് - എട്ട്, ചൈന- ആറ്, അര്‍ജന്റീന, ഓസ്ട്രേലിയ- 2.8, മെക്സിക്കോ, കാനഡ- രണ്ടു മില്യണ്‍ ടണ്‍ വീതം ഉത്പാദിപ്പിക്കുന്നു എന്നാണ് കണക്ക്.

ഈ വന്‍ ബീഫ് ഉത്പാദകരില്‍ ഭൂരിഭാഗവും വന്‍ ബീഫ് കയറ്റുമതിക്കാരാണെന്നതാണ് മറ്റൊരുയാഥാര്‍ഥ്യം. അതേസമയം യുഎസ്എ, റഷ്യ, ജപ്പാന്, വിയറ്റ്നാം, തെക്കന്‍ കൊറിയ, ഈജിപ്ത്, മലേഷ്യ എന്നിവര്‍ ബീഫ് ഇറക്കുമതി ചെയ്യുന്നവരില്‍ മുന്നില്‍ നില്ക്കുന്നു. ഇറച്ചി ഉത്പാദനത്തില്‍ ഇന്ത്യയുടെ പങ്ക് ഉദ്ദേശം മൂന്നു ശതമാനത്തോളം വരുമത്രേ. ഇന്ത്യന്‍ ഇറച്ചി ഉത്പാദനത്തില്‍ 30 ശതമാനത്തോളം കന്നുകാലികളുടെതാണ്. പോത്തിറച്ചി ഇതില്പ്പെടുന്നതല്ല. ഉദ്ദേശം 11 ശതമാനത്തോളം ആടിന്റെയും, ആറു ശതമാനത്തോളം ചെമ്മരി ആടിന്റെയും, 12 ശതമാനത്തോളം കോഴിയിറച്ചിയും നമ്മുടെ ഉത്പാദനമികവിന്റെ ഭാഗമാണ്. ലോക ഇറച്ചി ഉത്പാദനരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം എട്ടാണെന്ന് കണക്കുകള്‍ പറയുന്നു. ചുരുക്കത്തില്‍ ഗുണമേന്മയുള്ള ബീഫ്, ബീഫ് ഇതര ഇറച്ചി എന്നിവ ഉത്പാദിപ്പിച്ച് ശക്തമായ വിതരണ മേഖല ഉറപ്പാക്കിയാല്‍ പാലിന്റെ വിഷയത്തില്‍ എന്നതുപോലെ ഇറച്ചിയുടെ കാര്യത്തിലും നമുക്ക് ഒന്നാം സ്ഥാനത്ത് നിലയുറപ്പിക്കാന്‍ സാധിക്കും. ഇന്ത്യയില്‍ 2011-12 കാലയളവില്‍ 5.5 മില്യന്‍ ടണ്‍ ഇറച്ചി ഉത്പാദനം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 13 ശതമാനംവര്ധനവിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഇറച്ചിയുടെ പോഷകമൂല്യങ്ങള്‍

ഇറച്ചിയിലുള്ള പ്രധാനപോഷകമൂല്യങ്ങളാണ് മാംസ്യം (പ്രോട്ടീന്‍) ജീവകങ്ങള്‍ (വിറ്റാമിനുകള്‍) ധാതുലവണങ്ങള്‍ (മിനറല്‍സ്) കൊഴുപ്പ് അമ്ളങ്ങള്‍(ഫാറ്റി ആസിഡുകള്‍) ആന്റീ ഓക്സിഡന്റുകള്‍, ബയോ ആക്ടീവ് പെപ്ടൈഡുകള്‍ എന്നിവ. ഇറച്ചിയുടെ പ്രധാന പോഷകഘടകമായ മാംസ്യ (പ്രോട്ടീന്‍)ത്തില്‍ ഉദ്ദേശം 20 അമീനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. 65 ശതമാനം പ്രോട്ടീനുകള്‍ എല്ലുകളോട് ചേര്‍ന്ന മാംസങ്ങളിലും 30 ശതമാനം ടിഷ്യുവിലും, ബാക്കി രക്തത്തിലും തൊലിയിലും ക്രമീകരിച്ചിരിക്കുന്നു. കൊഴുപ്പുകുറഞ്ഞ ഇറച്ചിയിലെ അമീനോ ആസിഡുകള്‍ രീരത്തില്‍ എളുപ്പത്തില്‍ ആഗിരണം ചെയ്യുന്നു. ഇറച്ചിയിലെ മാംസ്യത്തിന്റെ ഘടനയും അളവും അതിന്റെ മൂല്യം നിര്‍ണയിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നു.

മൃഗകൊഴുപ്പ് മുഖ്യമായും ട്രൈഗ്ലിസറൈഡുകള്‍ ആയിരിക്കും. ഇത് എട്ടുശതമാനം മുതല്‍ 20 ശതമാനം വരെ ഇറച്ചിയില്‍ കാണ്ടേക്കാം. ഇത്തരം ഫാറ്റി ആസിഡുകളില്‍ മുഖ്യമാണ് പാല്മെറ്റിക്, സ്റ്റീയറിക് പാല്മറ്റോലിക്ക് ഒലീക്ക്, ലിനോലീക്ക്, ലിനോലിനീക്ക്, അരക്കിഡോനിക് എന്നിവ. ബീഫ്, പോര്‍ക്ക്, മട്ടന്‍ എന്നിവയില്‍ പാല്മെറ്റീക്, സ്റ്റീയറിക് ആസിഡുകള്‍ യഥാക്രമം 29 28, 25 ശതമാനം എന്ന തോതിലും കാണുന്നു. ഒലീക് ആസിഡ് ബീഫില്‍ 42 ശതമാനം കാണും. ബാക്കി ഫാറ്റി ആസിഡ് അമ്ലങ്ങള്‍ വളരെ കുറച്ചുമാത്രമെ ഇറച്ചിയില്‍ കാണുകയുള്ളു. ശരീരത്തിനുവേണ്ട ഊര്‍ജ്ജം പ്രദാനം ചെയ്യാന്‍ കൊഴുപ്പ് മുഖ്യമായും സഹായിക്കുന്നു.

വിറ്റാമിനുകളുടെ (ജീവകങ്ങള്‍) കലവറയാണ് ഇറച്ചി. ജീവകം ബി 1 ബീഫില്‍ ഉള്ളതിനേക്കാള്‍ കൂതുല്‍ പോര്‍ക്കില്‍ (പന്നിഇറച്ചി) ലഭ്യമാണ്. കരള്‍, വൃക്ക എന്നിവയില്‍ ജീവകം എ,സി,ഡി,ഇ,കെ എന്നിവ സുലഭമാണ്. വിറ്റാമിന്‍ ബി 1, ബി 6 എന്നിവ ഇറച്ചി കൂടുതല്‍ പാചകം ചെയ്യുമ്പോഴും, ബി ജീവകം ഫ്രീസറില്‍ നിന്നും പലതവണ എടുത്തു കഴുകുമ്പോഴും നഷ്ടപ്പെടാനുള്ള സാധ്യത തള്ളിക്കളയരുത്.

ധാതുലവണങ്ങളുടെ കലവറയാണ് ഇറച്ചി. കാത്സ്യം, ഫോസ്ഫറസ്, സോഡിയം, പൊട്ടാസിയം, മഗ്നീഷ്യം, ക്ലോറിന്‍- എ എന്നിവയും ഇരുമ്പ്, കോപ്പര്‍, സിങ്ക് എന്നീ മൈക്രോമിനറുകളും ഇറച്ചിയില്‍ നിന്നും ലഭ്യമാണ്. ഇറച്ചിയിലുള്ള ഇരുമ്പിന്റെ അംശം ശരീരം എളുപ്പത്തില്‍ ആഗിരണം ചെയ്യുന്നു. അറവ് കഴിഞ്ഞ ഉടനെ ഇറച്ചില്‍ ഒരു ശതമാനം ഗ്ലൈക്കോജന്‍ (കാര്‍ബോഹൈഡ്രേറ്റ്) ഉണ്ടായിരിക്കും. ഈ ഗ്ലൈക്കോജന്‍ ഇറച്ചിയില്‍ ലാക്ടിക്ക് ആസിഡായി രൂപാന്തരം പ്രാപിക്കുന്നു. ഇക്കാരണത്താല്‍ ഇറച്ചിയുടെ പി.എച്ച് 7 ല്‍നിന്നും കുറഞ്ഞ് 5.8-5.4 ആകുന്നു. ചുരുക്കത്തില്‍ ഇറച്ചിയുടെ അമ്ലഗുണം കൂട്ടുന്നു. ഇറച്ചിയുടെ രുചി, പ്രത്യേക മണം എന്നിവയുടെ മൂല കാരണം ഇറച്ചിയുടെ ഇത്തരത്തിലുള്ള അമ്ലഗുണമാണ്. ഈ അമ്ലഗുണം ഇറച്ചിയിലെ ബാക്ടീരിയയുടെ വര്‍ധനവ് പ്രതിരോധിക്കാനും കാരണമാകുന്നു.

മൃഗങ്ങളെ ക്രൂരമായി കൈകാര്യം ചെയ്യുക, ദീര്‍ഘദൂരം നടത്തുക, വാഹനങ്ങളില്‍ കുത്തിനിറച്ച് കൊണ്ടുപോകുക തുടങ്ങിയവ ശരീരത്തിലെ ഗ്ലൈക്കോജന്‍ നഷ്ടപ്പെടാന്‍ ഇടവരുത്തുന്നു. ഇത് ഇറച്ചിയുടെ ഗുണമേന്മ നഷ്ടപ്പെടാന്‍ കാരണമാകുന്നു. ഇറച്ചിയുടെ ചുവപ്പുനിറം അതിലുള്ള മയോഗ്ലോബിന്‍ എന്ന പദാര്‍ഥം മൂലമുണ്ടാകുന്നതാണ്. ഇറച്ചിലുള്ള ഓക്സിജന്റെ കലവറയാണ് മയോഗ്ലോബിന്‍. ബീഫില്‍ മറ്റു ഇനത്തിലുള്ള ഇറച്ചിയേക്കാള്‍ കൂതുതല്‍ മയോഗ്ലോബിന്‍ ഉള്ളതിനാല്‍ ഇറച്ചിയുടെ ചുവപ്പുനിറം കൂടുതലായിരിക്കും.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബീഫ് ഉത്തര്‍പ്രദേശിലാണ് ഉണ്ടാക്കുന്നത്. ആന്ധ്രയും പഞ്ചാബും തൊട്ടുപിറകെതന്നെയുണ്ട്. ഉദ്ദേശം 30,000 കോടിരൂപയുടെ വിദേശ വിപണി നേടിതരുന്ന പ്രസ്ഥാനമാണിതെന്ന് ഓര്‍ക്കുക. കൂട്ടത്തില്‍ മൂന്നു കോടി കുടുംബങ്ങളുടെ വരുമാനസ്രോതസും.

ഫോണ്‍: ഡോ. മുരളീധരന്-9447055738

ഹരിതഗൃഹകൃഷിക്ക് സര്‍ക്കാര്‍ ധനസഹായം ഡോ. പി. സുശീല

അസോസിയറ്റ് പ്രഫസര്‍, ഹൈടെക് റിസര്‍ച്ച് ആന്‍ഡ് ട്രെയ്നിംഗ് യൂണിറ്റ്, കേരള കാര്‍ഷിക സര്‍വകലാശാല, വെള്ളാനിക്കര

ഇന്ത്യയില്‍ ഹരിതഗൃഹകൃഷിയുടെ സാധ്യത ഉപയോഗപ്പെടുത്തുന്നതിനും, കര്‍ഷകര്‍ക്കിടയില്‍ ഈ കൃഷിരീതി വ്യാപകമാക്കുന്നതിനും നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് 50% സബ്സിഡി നല്കുന്നു. ഓരോ സംസ്ഥാനത്തും ഇത് കാര്യക്ഷമമായി നടപ്പിലാക്കാന്‍ സ്റ്റേറ്റ് ഹോട്ടികള്‍ച്ചര്‍ മിഷനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. 12-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കേരളം ഹരിതഗൃഹകൃഷി വ്യാപകമായി നടപ്പിലാക്കുന്നുണ്ട്. ഹരിതഗൃഹം നിര്‍മിക്കാന്‍ അനുമതി ലഭിച്ച കര്‍ഷകര്‍ക്ക് 75% സബ്സിഡി ആയി നല്‍കും. ബാക്കിയുള്ള 25% ഗുണഭോക്താവ് വഹിക്കണം. ഇത് നാല് സ്ലാബായാണ് നല്‍കുന്നത്. സമതലങ്ങളില്‍ സബ്സിഡി ആയി നല്‍കുന്നതിന്റെ വിശദാംശം താഴെ കൊടുത്തിരിക്കുന്നു.

മലമ്പ്രദേശങ്ങളില്‍ നിശ്ചയിച്ചിരിക്കുന്ന നിര്‍മാണച്ചെലവ്, സമതലങ്ങളിലേതിന്റെ 15% കുടുത ലാണ്. 401 മുതല്‍ 4000 ചതുരശ്ര മീറ്റര്‍ വിസ്താരമുള്ള ഹരിതഗൃഹങ്ങള്‍ക്ക് 75% സബ് സിഡിയാണ് 2015-16 വര്‍ഷത്തില്‍ നല്‍കുന്നത്. ഇതിനുപുറമെ വെജിറ്റബിള്‍ ഡവലപ്മെന്റ് സ്കീമിന്റെ ഭാഗമായി 40 മുതല്‍ 400 ചതുരശ്ര മീറ്റര്‍ വരെ 50% സബ്സിഡിയും നല്‍കിവരുന്നുണ്ട്.

ഹരിതഗൃഹ കൃഷി ചെയ്യുന്നതിനുള്ള സ്ഥലവും കൃഷിക്കാരനെയും തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം

അ. കൃഷിക്കാരനെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം

1. നല്ല കഴിവും ഉത്സാഹവും മുന്‍പരിചയവും ഉള്ള കൃഷിക്കാര്‍ക്ക് മുന്‍ഗണന കൊടുക്കും 2. സബ്സിഡി കഴിച്ച് ബാക്കിയുള്ള തുക സ്വന്തം കൈയില്‍ നിന്നും എടുത്ത് ഹരിതഗൃഹം നിര്‍മിക്കാന്‍ തയാറായിരിക്കണം.

3. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കാര്‍ഷിക മേഖലയില്‍ അവാര്‍ഡ് ലഭിച്ച കര്‍ഷകര്‍ക്ക് പ്രത്യേക പരിഗണന ഉണ്ടായിരിക്കും.

4. ശരിയായ സ്പെസിഫിക്കേഷനില്‍ ഹരിതഗൃഹം നിര്‍മിക്കാന്‍ തയാറായിരിക്കണം.

5. സ്റ്റേറ്റ് ഫോര്‍ട്ടികള്‍ച്ചര്‍ മിഷന്, കൃഷിവകുപ്പ് എന്നിവര്‍ പറയുന്ന നിബന്ധനകള്‍ പാലിക്കാന്‍ തയാറായിരിക്കണം.

6. കൃഷിക്കാരന് ഹരിതഗൃഹ കൃഷി ചെയ്യുന്നതിനാവശ്യമായ ഭൂമി എല്ലാ സ്പെസിഫിക്കേഷനും സാധൂകരിക്കും വിധം ഉണ്ടായിരിക്കണം.

7. ഹൈടെക് അഗ്രികള്‍ച്ചര്‍ ഫാമിംഗുമായി ബന്ധപ്പെട്ട് ആവശ്യാനുസരണം യാത്രകള്‍ ചെയ്യാ നുള്ള ആരോഗ്യവും സന്നദ്ധതയും ഉണ്ടായിരിക്കണം.

8. ഹൈടെക്ക് ഫാമിംഗിന്റെ വിശദാംശങ്ങള്‍ ഗ്രഹിക്കുന്നതിന് പരിശീലന ക്ലാസുകളില്‍ പങ്കെടുക്കുകയും മറ്റു കര്‍ഷകര്‍ക്ക്, ലഭ്യമായ അറിവ് പകര്‍ന്നു കൊടുക്കുകയും വേണം.

9. മുഴുവന്‍ സമയവും കൃഷി ചെയ്യാന്‍ തയാറായിരിക്കണം.

10. മറ്റുള്ള കര്‍ഷകരെ പ്രദര്‍ശന തോട്ടങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കുകയും, അവര്‍ക്ക് അറിവു പകര്‍ന്നു കൊടുക്കുവാന്‍ തല്പരനുമായിരിക്കണം.

11. കൃഷിയിലെ ഓരോ വിശദാംശങ്ങളും ശരിയായ രീതിയില്‍ നിരീക്ഷിക്കുകയും അവ രേഖപ്പെടുത്തിയിരിക്കുകയും വേണം.

12. ചുരുങ്ങിയത് അഞ്ചുവര്ഷത്തേക്കെങ്കിലും പോളിഹൗസില്‍ കൃഷി നിലനിര്‍ത്തണം.

13. കടം എടുക്കാന്‍ (നിര്‍ബന്ധമില്ല) തയാറാണ് എന്നതിനുള്ള സമ്മതപത്രം സമര്‍പ്പിക്കണം.

14. കര്ഷകന് ബാങ്കുമായി കരാറുകള്‍ സ്ഥാപിച്ചോ (ലോണ്‍ അനുവദിച്ചോ ഇല്ലെങ്കില്‍ എപ്പോള്‍ അനുവദിക്കും) എന്ന് കാണിക്കുന്ന സാക്ഷ്യപത്രം സമര്‍പ്പിക്കണം.

15. നിര്‍മാണം തുടങ്ങുന്നതിനുള്ള അനുവാദം ലഭിച്ചാല്‍ ഉടനെ കര്ഷകന് സ്ട്രക്ചറിന്റെ നിര്‍മാണം ആരംഭിക്കും എന്നത് കാണിച്ചുള്ള സമ്മതപത്രം സമര്‍പ്പിക്കണം.

16. സ്ട്രക്ചറിന്റെ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞാലുടനെ ഹരിതഗൃഹത്തില്‍ കൃഷി ആരംഭിക്കും എന്ന് കാണിക്കുന്ന സമ്മതപത്രം സമര്‍പ്പിക്കണം.

17.ക്ലസ്റ്റര്‍ ഉണ്ടെങ്കില്‍ ഒരു ഗ്രൂപ്പായി കൃഷി കാര്യങ്ങള്‍, പ്രത്യേകിച്ച് വിപണനം ചെയ്യാന്‍ തയാറാണെന്ന് കാണിച്ചുള്ള സമ്മതപത്രം സമര്‍പ്പിക്കണം.

ടെക്നിക്കല്‍ കമ്മിറ്റി എല്ലാ കാര്യങ്ങളും പരിശോധിച്ച് ചെക്ക് ലിസ്റ്റ് തയാറാക്കി അര്‍ഹതയുള്ള കര്ഷകന് അനുവാദം കൊടുക്കുകയും അതിനുശേഷം അന്തിമമായ ലിസ്റ്റ് എസ്എച്ച്എമ്മിന്റെ ഓഫീസില്‍ കൊടുക്കുകയും ചെയ്യും. അതിനുശേഷം അതാത് ആളുകള്‍ക്ക് വര്‍ക്ക് ഓര്‍ഡര്‍ കൊടുക്കാവുന്നതാണ്. സ്ട്രക്റിന്റെ നിര്‍മാണം തൃപ്തികരമായി പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ മാത്രമേ സബ്സിഡി കൊടുക്കുകയുള്ളൂ. കടം എടുക്കാത്ത കര്‍ഷകനാണെങ്കില്‍ സബ്സിഡിയുടെ 75% കര്ഷകന് അക്കൗണ്ട് ഉള്ള ബാങ്കില്‍ നിക്ഷേപിക്കും. സബ്സിഡിയുടെ ബാക്കി ഹരിതഗൃഹത്തില്‍ ചെടികള്‍ വളര്‍ത്തിയ ശേഷം ജില്ലാതല ടെക്നിക്കല്‍ കമ്മിറ്റി വന്ന് കാര്യങ്ങള്‍ നിരീക്ഷിച്ച ശേഷം തൃപ്തികരമെങ്കില്‍ കൊടുക്കും.

ഹരിതഗൃഹ കൃഷി ചെയ്യുന്നതിനുള്ള സ്ഥലം തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം

ഗ്രീന്‍ ഹൗസ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതകള്‍.

1. വെള്ളവും വൈദ്യുതിയും ഗതാഗത സൗകര്യങ്ങളും നല്ല പ്രകാശവും വായു സഞ്ചാരവുമുള്ള സ്ഥലമായിരിക്കണം.

2. തണല്‍ ഉണ്ടാകാന്‍ പാടില്ല (അടുത്ത് മരമോ കെട്ടിടമോ ഉണ്ടെങ്കില്‍ അതിന്റെ ഉയരത്തിന്റെ 2-2.5 ഇരട്ടി ദൂരം വിട്ടു വേണം ഹരിതഗൃഹം പണിയാന്‍).

3. നല്ല നീര്‍വാര്‍ച്ചയുള്ളതും വെള്ളക്കെട്ടില്ലാത്തതുമായ സ്ഥലമായിരിക്കണം.

4. മണ്ണിന്റെ പിഎച്ച് മൂല്യം 6 നും 6.5 നും ഇടക്കും ഇസി 0.5 - 1 എംഎസ്/സിഎമ്മും ആയിരിക്കണം.

5. ഹരിതഗൃഹ നിര്‍മാണത്തിന് തെരഞ്ഞെടുത്ത സ്ഥലത്ത് കാറ്റി ന്റെ ശക്തി തടയുന്നതിന് വൃക്ഷങ്ങളുടെ 'തട' 30 മീറ്റര്‍ അകലത്തില്‍ ഉണ്ടായിരിക്കണം.

പദ്ധതി നടപ്പിലാക്കുന്ന വിധം

ഹരിതഗൃഹനിര്മാണത്തിന് വേണ്ട ഉപഭോക്താവിനെ തെരഞ്ഞെടുക്കുന്നതിനു മുന്‍പ് കൃഷി ഓഫീസര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഓരോ കൊല്ലവും പുതിയ കര്‍ഷകര്‍ ഹരിതഗൃഹനിര്മാണത്തിന് സബ്സിഡി ലഭിക്കാന്‍ അപേക്ഷ നല്കിയിരിക്കും. എന്നാല്‍ കണ്ണടച്ച് ഇവര്‍ക്ക് സബ്സിഡി നല്കുന്ന സമീപനം ഒരിക്കലും ഗുണം ചെയ്യില്ല. അപേക്ഷ സ്വീകരിച്ചാല്‍ ആദ്യം ചെയ്യേണ്ടത് അവരോട് കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കണം. അവര്‍ക്കുള്ള സ്ഥല ലഭ്യതയെ കുറിച്ചും സാമ്പത്തിക സ്ഥിതിയെ കുറിച്ചും അവരുടെ മനസില്‍ ഈ കൃഷിരീതിയോടുള്ള ആഭിമുഖ്യത്തെകുറിച്ചും മനസിലാക്കാന്‍ ശ്രമി ക്കണം. പിന്നീട് അവര്‍ പണിയാന്‍ ഉദ്ദേശിക്കുന്ന സ്ഥലം പോയി കാണണം. സ്ഥലം മുമ്പ് പ്രതിപാദിച്ചതുപോലെ ഹരിതഗൃഹനിര്മാണത്തിനു യോജിച്ചതാണോ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കൊല്ലത്തില്‍ 365 ദിവസവും വെള്ളക്കെട്ടില്ലാത്തതും തണല്‍ ഇല്ലാത്തതുമായ സ്ഥലമാണെന്ന് ഉറപ്പുവരുത്തണം. അതിനു ശേഷം കര്‍ഷകനോട് 2-3 പരിശീലന പരിപാടികളില്‍ (ടെക്നിക്കല്‍ കാര്യങ്ങള്‍ വിശദീകരിക്കുന്ന, ചുരുങ്ങിയത് മൂന്നു ദിവസമെങ്കിലുമുള്ള ഒരു പരിശീലനമെങ്കിലും) പങ്കെടുത്തശേഷം, ഹരിതഗൃഹകൃഷി ചെയ്തുകൊണ്ടിരിക്കുന്ന അഞ്ചു കര്ഷകരോടെങ്കിലും കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കണം. ഇത് കഴിയുമ്പോള്‍ ഹരിതഗൃഹകൃഷി തനിക്ക് ചെയ്യാന്‍ കഴിയുമോ ഇല്ലയോ എന്ന് കര്ഷകന് മനസിലാകും. അതിനുശേഷവും ഉറച്ചമനസോടു കൂടി വരുന്ന കര്‍ഷകര്‍ക്ക് മാത്രം സബ്സിഡി നല്കാന് ശ്രദ്ധിക്കണം. എല്ലാ കാര്യവും എല്ലാവര്ക്കും ചെയ്യാന്‍ കഴിയില്ല. ഏതു പ്രവൃത്തി ചെയ്യുമ്പോഴും അതിനു വേണ്ടി മാനസികമായി നല്ല തയാറെടുപ്പും അതിനോട് ആത്മാര്‍ഥമായ പ്രണയവും വേണം. അപ്പോള്‍ ആ പ്രവൃത്തി ആനന്ദവും ആത്മസംതൃപ്തിയും നല്‍കും. അല്ലെങ്കില്‍ അത് ഒരു ഭാരമായി തോന്നും. ഹൈടെക് കൃഷിയോട് നല്ല താത്പര്യമുള്ള ആളുകള്‍ മാത്രമേ ഈ കൃഷിയിലേക്ക് വരാവൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കില്‍ കര്‍ഷകന്റെ പൈസമാത്രമല്ല, സര്‍ക്കാര്‍ ചെലവിടുന്ന ധനവും (75 ശതമാനത്തോളം സബ്സിഡി സര്‍ക്കാര്‍ നല്കുന്നുണ്ടല്ലൊ) വ്യര്‍ഥമാകും. അതിനാല്‍ ഹരിതഗൃഹകൃഷിക്ക് ഉപഭോക്താവിനെ തെരഞ്ഞെടുക്കുമ്പോള്‍ വളരെ കരുതല്‍ വേണം.

ജില്ലാ തലത്തില്‍ കാര്‍ഷിക ഡെപ്യൂട്ടി ഡയറക്ടറാണ് ഈ പരിപാടി നടപ്പിലാക്കുന്നത്. പഞ്ചായത്ത് തലത്തില്‍ കൃഷി ഭവനാണ് ഇത് നടപ്പിലാക്കുന്നത്. കൃഷി ഓഫീസര്‍മാര്‍ കര്‍ഷകരില്‍ നിന്നും ഇതിനുവേണ്ടിയുള്ള അപേക്ഷകള്‍ ശേഖരിക്കും. ഹരിതഗൃഹ നിര്‍മാണത്തിനാവശ്യമായ സ്ഥലസൗകര്യങ്ങള്‍ ഉണ്ടോ എന്നെല്ലാം വിശദമായി പരിശോധിച്ച് ആവശ്യമായ വിവരങ്ങള്‍ അസിസ്റ്റന്റ് കൃഷിഡയറക്ടര്ക്ക് നല്‍കും. അദ്ദേഹം ഈ അപേക്ഷകള്‍ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ക്കും നല്‍കും.

ഈ അപേക്ഷകരില്‍ നിന്ന് യോഗ്യരായ കര്‍ഷകരെ ജില്ലാതല ടെക്നിക്കല്‍ കമ്മിറ്റി തെരഞ്ഞെടുക്കുന്നു. യോഗ്യരായ അപേക്ഷകര്‍ക്ക് ജില്ലാ തലത്തില്‍ ഒരു ദിവസത്തെ ബോധവത്കരണ ക്ലാസ് നല്‍കും. ബ്ലോക്ക് തലത്തില്‍ കര്‍ഷകരുടെ കൂട്ടായ്മ രൂപപ്പെടുത്തുന്നതിനും വിഭാവനം ചെയ്തിട്ടുണ്ട് (ബ്ലോക്ക് ലവല്‍ ക്ലസ്റ്റര്‍). അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് ബ്ലോക്ക് തലത്തിലെ അപേക്ഷകരോടും അതാതു സ്ഥലത്തെ കൃഷി ഓഫീസറര്മാരോടും ആലോചിച്ച് പ്രൊഡക്ഷന്‍ പ്ലാന്‍ തയാറാക്കാവുന്നതാണ്. ഇതില്‍ കൃഷി ചെയ്യേണ്ട വിത്ത്, വിളയുടെ ആവര്‍ത്തനക്രമം, മാറി മാറി വരുന്ന ക്രോപ്പിംഗ് പ്ലാന്‍ എന്നിവ ഉള്‍പ്പെടുത്തണം. ഓരോ ജില്ലാതല കമ്മിറ്റികള്‍ക്കും ആ ജില്ലക്കനുയോജ്യമായ ഉത്പാദന തന്ത്രം തയാറാക്കാവുന്നതാണ്.

ഓരോ കര്‍ഷകനും ഹരിതഗൃഹ നിര്‍മാണ പുരോഗതിക്കനുസരിച്ചായിരിക്കും ധനസഹായം ലഭിക്കുക. അതാതു കൃഷി ഓഫീസര്‍മാര്‍ പദ്ധതിയുടെ ശരിയായ ചിത്രം ഓരോ കര്‍ഷകനും ലഭ്യമാക്കണം. മുകളില്‍ പറഞ്ഞ പ്രകാരം തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്ക് എസ്. എച്ച.് എമ്മിന്റെ നിര്‍ദ്ദേശപ്രകാരമുള്ള സ്പെസഫിക്കേഷന്‍ അനുസരിച്ച് ഹരിതഗൃഹം നിര്‍മിക്കുന്നതിന് അനുമതി നല്കുന്നു. കര്‍ഷകര്‍ക്ക് അവരുടെ താത്പര്യപ്രകാരം ഏത് ഏജന്‍സിയെ കൊണ്ടു വേണമെങ്കിലും പോളിഹൗസ് നിര്മിക്കാവുന്നതാണ്. അതിനുള്ള സ്വാതന്ത്ര്യം പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.

പദ്ധതിയുടെ വിജയത്തിന് വളരെ അധികം പരിശ്രമിക്കേണ്ടതുണ്ട്. ഇത് സാധാരണ കര്‍ഷകര്‍ക്ക് ഒട്ടും തന്നെ പരിചിതമല്ലാത്ത മേഖലയായതിനാല്‍ ഓരോ കര്‍ഷകനും വേണ്ടത്ര പരിശീലനം കൈവരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. ഹരിതഗൃഹ കൃഷി ചെയ്യുന്ന 10 തോട്ടങ്ങളെങ്കിലും സന്ദര്‍ശിച്ച് കര്‍ഷകരുമായി അനുഭവങ്ങള്‍ പങ്കു വയ്ക്കണം. തുടര്‍ച്ചയായി കാര്യങ്ങള്‍ നിരീക്ഷിക്കാനും, പഠിക്കാനും തയാറുള്ള കര്‍ഷകര്‍ക്കു മാത്രമേ ഈ പദ്ധതി വിജയകരമാക്കാനാകൂ എന്ന കാര്യം ഓര്‍ക്കേണ്ടതാണ്. കര്‍ഷകര്‍ ഏജന്‍സിയുമായി ഒരു കരാര്‍ ഉണ്ടാക്കേണ്ടതാണ്. കരാറില്‍, പോളിഹൗസ് നിര്‍മിച്ചതിനു ശേഷം ഒരു വര്‍ഷം സൗജന്യമായും അഞ്ചുവര്‍ഷം പൈസ വാങ്ങിയും ഹരിതഗൃഹത്തിന്റെ അറ്റകുറ്റപണികള്‍ ചെയ്തു തരുന്നതിനുള്ള വൃവസ്ഥ ഉണ്ടാക്കിയിരിക്കണം. നിര്‍മാണത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്താന്‍ ഇത് സഹായിക്കും.

ഫോണ്‍: ഡോ. സുശീല- 9961533547

സരിതപുരത്തെ ഹരിതപൂരമാക്കി കര്‍ഷകര്‍ വീടിന്റെ കൊച്ചുമുറ്റത്തുനിന്ന് കുരുമുളകുതൈകളെത്തുന്നത് കേരളത്തിന്റെ വിവിധ തോട്ടങ്ങളിലേക്ക്. കുമരനെല്ലൂര്‍ കൊടുമ്പ് ചാമക്കാലയില്‍ വീട്ടില്‍ സി.ഡി. ജയിംസും റോസമ്മയുമാണ് കുരുമുളകുതൈകള്‍ ഉത്പാദിപ്പിക്കുന്നത്. വയനാട്ടിലെ പുല്‍പ്പള്ളിയില്‍ നിന്നും ഇവിടെ വന്നു താമസിക്കുന്ന ജെയിംസ് കര്‍ണാടകത്തിലെ കുടകില്‍നിന്നാണ് കുരുമുളകു തൈകള്‍ നിര്‍മിക്കുന്ന സാങ്കേതികവിദ്യ പഠിച്ചത്. ഇന്ന് പ്രതിവര്‍ഷം പതിനായിരക്കണക്കിനു തൈകളാണ് ജെയിംസും റോസമ്മയും ഉത്പാദിപ്പിച്ചു വില്‍ക്കുന്നത്. ആവശ്യത്തിനനുസരിച്ച് തൈകള്‍ കൊടുക്കാന്‍ പോലും സാധിക്കാത്തതരത്തില്‍ ഓര്‍ഡറുകള്‍ ഇവരെത്തേടിയെത്തുന്നു. വയനാട്, ഇടുക്കി ഭാഗങ്ങളിലേക്കാണ് ഇവരുടെ തൈകള്‍ അധികവും പോകുന്നത്.

തൈകള്‍ മുളയ്ക്കുന്നത് ഹാന്‍ഡ് മെയ്ഡ് പോളിഹൗസില്‍

പത്തലും യുവിഷീറ്റും ഉപയോഗിച്ചു തയാറാക്കുന്ന ഹാന്‍ഡ് മെയ്ഡ് പോളിഹൗസിലാണ് ഇവര്‍ കുരുമുളകു വള്ളികള്‍ വേരുപിടിപ്പിക്കുന്നത്. ചാണകപ്പൊടിയും മണ്ണും ചേര്‍ത്ത ചെറുകവറുകളില്‍ ഒന്നില്‍ നാലു വള്ളിവച്ചാണ് നടുന്നത്. രണ്ടിലയാകുമ്പോള്‍ വേപ്പിന്‍പിണ്ണാക്ക്, കടലപ്പിണ്ണാക്ക് എന്നിവ ചേര്‍ത്ത മിശ്രിതം കലക്കിഒഴിക്കും. കൂടിനകത്താക്കി 20 ദിവസമാണ് പോളിഹൗസില്‍ വയ്ക്കുക. 10 ദിവസം കഴിയുമ്പോള്‍ ഒരു പ്രാവശ്യം കൂടിലെ യുവി ഷീറ്റു മാറ്റി നനയ്ക്കും. പീന്നീട് പത്തു ദിവസം കൂടി മൂടിവയ്ക്കും. ഈ കാലാവസ്ഥയില്‍ പെട്ടന്ന് മുളപൊട്ടുമെന്ന് റോസമ്മ പറയുന്നു. നാലെണ്ണമുള്ള ഒരു കവറിന് 25 രൂപയ്ക്കാണ് നല്‍കുന്നത്. അത്യുത്പാദന ശേഷിയുള്ള പന്നിയൂരും നാടന്‍ ഇനങ്ങളായ കരിമുണ്ട, കരിവള്ളി, നീലിമുണ്ട തുടങ്ങി നിരവധിയിനങ്ങളുടെ തൈകള്‍ വില്പനയ്ക്കു തയാറാകുന്നു. മക്കളായ ഷെറിനും ഷിബിനും എല്ലാ സഹായവുമായി ഒപ്പമുണ്ട്. കൃഷി പരീക്ഷണങ്ങളും ഇവര്‍ നടത്തുന്നു. വീട്ടില്‍ ഏലം കൃഷിചെയ്ത് കായ്ച്ചതിന്റെ സന്തോഷത്തിലാണിവര്‍. ഫോണ്‍- ജെയിംസ് 9544886528.

പച്ചക്കറിയും വാഴയും പിന്നെ കവുങ്ങും

കൃഷിയിടങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശമാണ് കുമരനെല്ലൂര്‍ തെക്കേടത്ത് ജോര്‍ജിന്റെ കൃഷിയിടം. പക്ഷെ നോട്ടം പെട്ടന്നു പതിയുക ജോര്‍ജിന്റെ കൃഷിയിടത്തിലാകും. കാരണം മറ്റൊന്നുമല്ല, ഇവിടെ വിളയാത്തതൊന്നുമില്ല. പരീക്ഷിക്കാത്ത വിളകളും ചുരുക്കം. ചീര, കോവല്‍, പയര്‍, വാഴ, കുമ്പളം, മത്തന്‍, കവുങ്ങ് അങ്ങനെപോകുന്നു ജോര്‍ജിന്റെ കൃഷിയിടത്തിലെ വിളവൈവിധ്യം. കുമ്മായമിട്ട് 10 ദിവസം മണ്ണിളക്കാതെ ഇട്ടുകൊണ്ടാണ് ഏതുകൃഷിയും ആരംഭിക്കുക. അതിനു ശേഷം ചാണകം, എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക് എന്നിവചേര്‍ത്ത് നിലമിളക്കും. ജനുവരിയില്‍ വള്ളിപ്പയര്‍ കൃഷിതുടങ്ങും. ഇതിനിടയില്‍ കോവല്‍ അതേതടത്തില് തന്നെയിടും. പയര്‍ വിളവെടുപ്പുകഴിയുമ്പോള് കോവല്‍ വള്ളിവീശിയിട്ടുണ്ടാകും. കോവല്‍ 65 ചുവടാണ് കൃഷിചെയ്യുന്നത്. ഇതില്‍ നിന്ന് ഒരാഴ്ച 500 കിലോ വരെ ലഭിച്ചു. കഴിഞ്ഞവര്‍ഷം 1,40000 രൂപവരെ ലഭിച്ചു. ജൂണില്‍ തിരുവാതിര ഞാറ്റുവേലക്കൊപ്പമാണ് നടുന്നത്. ഒരുവര്‍ഷം വരെ ഇതില്‍ നിന്നു വിളവെടുക്കാം. പന്നീട് പയറിടും അതിനു ശേഷം വീണ്ടും കോവലും നടുകയാണ് ചെയ്യുക. പയര്‍ ആഴ്ചയില്‍ 50 കിലോ ലഭിക്കും. ആഴ്ചയില്‍ 2000 രൂപ പയറില്‍ നിന്നു തന്നെ ലഭിക്കും. വേപ്പിന്‍പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, പച്ചച്ചാണകം എന്നിവ ചേര്‍ത്ത് പുളിപ്പിച്ച വളം രണ്ടുകപ്പുവീതം ആഴ്ചയില്‍ ഒന്ന് ചുവട്ടില്‍ ഒഴിച്ചുകൊടുക്കും. ജൈവവളത്തിനൊപ്പം ചെറിയതോതില്‍ രാസവളങ്ങളും നല്‍കിയാണ് കൃഷി. ഓട്ടുപാറ, വടക്കാഞ്ചേരി മാര്‍ക്കറ്റുകളിലും തൃശൂരും ഉത്പന്നങ്ങള്‍ വില്‍ക്കും. കോവയ്ക്ക ഒരു കിലോക്ക് 16 രൂപയ്ക്കാണ് വില്പന. 30-45 രൂപവരെ ലഭിച്ചിരുന്നു. തൃശൂരിന്റെ സ്വന്തം ചങ്ങാലിക്കോടന്‍ ഏത്തവാഴയും നൂറുമേനിയാണ് വിളവു നല്‍കുന്നത്. ഒരു കുല 15 കിലോ വരെ ലഭിച്ചു. രണ്ടേക്കറില്‍ കവുങ്ങും കൃഷിചെയ്യുന്നു. ഫോണ്‍- ജോര്‍ജ് 9446765463.

അപ്പച്ചന്റെ കൃഷിയിടത്തില്‍ മണ്ണിനു വിശ്രമമില്ല

ഒരുപന്തലില് തന്നെ വിവിധയിനം പച്ചക്കറികള്‍. സരിതപുരം കോലടിപ്പറമ്പില്‍ 61 കാരനായ അപ്പച്ചന്റെ കൃഷിരീതി തികച്ചും വ്യത്യസ്തമാണ്. ഒരേക്കറിലാണ് ഇദ്ദേഹം പച്ചക്കറിക്കൃഷിചെയ്യുന്നത്. കോവല്‍ നട്ടു വിളവെടുപ്പ് അവസാനിക്കുമ്പോള്‍ പാവല്‍ കായ്ച്ചിട്ടുണ്ടാവും. ഇത് വിളവെടുപ്പ് അവസാനിക്കുന്നതോടെ പയര്‍ വിളവെടുക്കാന്‍ തയാറാകും. കൂടങ്ങളില്‍(വലിയ തടം) ആണ് അപ്പച്ചന്റെ കൃഷി. ഇതില്‍ കൂര്‍ക്കയും ബന്ദിയും കാന്താരിമുളകും മാറിമാറി കൃഷിചെയ്യുന്നു. വരമ്പില്‍ പൊക്കം ഒട്ടുമില്ലാത്ത റെഡ്ലേഡി പപ്പായ മൂത്തു പഴുക്കുന്നു. കൃഷി തുടങ്ങുന്നതിനുമുമ്പ് 10ദിവസം കുമ്മായമിട്ട് മണ്ണിടും. തുടര്‍ന്ന് ആട്ടിന്‍ കാഷ്ടം, ചാണകം എന്നിവയിട്ടിളക്കി ആറുദിവസം ഇടും. പൊട്ടാഷ്, യുറിയ എന്നിവയും നേരിയതോതില്‍ ചേര്‍ക്കും. പിണ്ണാക്കും ചാണകവും ചേര്‍ത്ത് പുളിപ്പിച്ച മിശ്രിതം ചുവട്ടിലൊഴിക്കും. 310 കൂടങ്ങള്‍ ഒരുമീറ്റര്‍ ഉയരത്തില്‍ നിര്‍മിച്ചാണ് കൃഷി നടത്തുക. വര്‍ഷത്തില്‍ എല്ലാദിവസവും അപ്പച്ചന്റെ കൃഷിയിടത്തില്‍ പച്ചക്കറി വിളയും. ഹോസ് ഉപയോഗിച്ചാണ് ജലസേചനം. കൂടത്തില്‍ ഏതുവിളയാണെങ്കിലും മൂന്നു തൈവീതം നടും. ചിലപ്പോള്‍ നാലെണ്ണവും നടാറുണ്ട്. ഒരെണ്ണം കരിഞ്ഞുപോകാന്‍ സാധ്യതയുള്ളതു കണക്കിലെടുത്താണ് ഇങ്ങനെ ചെയ്യുക. പാവല്‍- മായ എന്നയിനാമാണ് കൃഷിചെയ്യുന്നത്. നാലുമാസമാകുമ്പോള് വിളവെടുക്കാം. ജൈവവളവും രാസവളവും ഉപയോഗിച്ചുള്ള കൃഷിയാണ് അപ്പച്ചന്റേത്. ഫോണ്‍- 9946228919.

കൃഷിപ്പണിയും കൃഷിയുമായി കൃഷ്ണനും ഉണ്ണിയും

കൃഷിപ്പണികള്‍ക്കു പോകുന്നതിനൊപ്പം കൃഷിയിലും സജീവമാണ് ആവിശേരി വളപ്പില്‍ കൃഷ്ണനും തോട്ടേകാട് ഉണ്ണിയും. സ്ഥലം പാട്ടത്തിനെടുത്താണ് ഇവരുടെ കൃഷി. പയര്‍, കോവല്‍, വെള്ളരി, കുമ്പളം എന്നിവയെല്ലാം കൃഷിചെയ്യുന്നു. തൃശൂര്‍ മാര്‍ക്കറ്റിലേക്കാണ് ഇവരുടെ പച്ചക്കറി പോകുന്നത്. ചെലവെല്ലാം കഴിഞ്ഞ് 50000 രൂപവരെ ഇരുവര്‍ക്കും ലാഭം ലഭിക്കുന്നു. ചാണകം, കപ്പലണ്ടിപ്പിണ്ണാക്ക്, ശര്‍ക്കര എന്നിവ ചേര്‍ത്ത മിശ്രിതമാണ് പ്രധാന വളമായി ഉപയോഗിക്കുക. എട്ടുകൊല്ലമായി ഇരുവരും കൃഷിയില്‍ സജീവമാണ്. ഫോണ്‍- കൃഷ്ണന്- 9847961929, ഉണ്ണി- 9846421959.

കോവലും പിന്നെ പയറും

വലും പയറും മാറിമാറിയുള്ള കൃഷിയാണ് മാടഞ്ചേരി സജിയുടേയും അയല്പക്കക്കാരി ആനി ജോണിന്റെയും. അഞ്ചേക്കര്‍ പാട്ടത്തിനെടുത്താണ് ഇരുവരും ചേര്‍ന്ന് കൃഷി നടത്തുന്നത്. വടക്കാഞ്ചേരി പുഴയുടെ തീരത്തായതിനാല്‍ വെള്ളത്തിനു ക്ഷാമമില്ല. വാഴാനി ഡാമില്‍നിന്നുള്ള ജലമാണ് കൃഷിക്കുപയോഗിക്കുന്നത്. കോവല്‍ സമൃദ്ധമായി വിളയുന്ന ഇവിടെ നാലുടണ്ണിലധികം ഒരാഴ്ച വില്‍പ്പനയ്ക്കു തയാറാകും. വലിപ്പം കൂടിയ നാടന്‍ കോവലാണ് കൃഷിചെയ്യുന്നത്. ജൂണില്തുടങ്ങിയ കൃഷി ഇപ്പോഴും വിളവുകുറയാതെ നില്ക്കുന്നു. ഒരുകൂടില് മൂന്നു തണ്ടുവീതം വേരുപിടിപ്പിച്ച് 20-ാം പക്കം നടും. ഒന്നരാടം നനയ്ക്കും. സ്റ്റെറാമീല്‍ 18-18-18, യൂറിയ, പൊട്ടാഷ് എന്നിവയെല്ലാം വളമായി നല്‍കും. രണ്ടുമാസം കൊണ്ട് കോവല്‍ വിളവെടുപ്പു പ്രായമാകും. കോവല്‍ വിളവെടുപ്പ് അവസാനിക്കുന്ന സമയം ഇതേപന്തലില് പയര്‍ കയറ്റി കൃഷി തുടരും. ഫോണ്‍- സജി- 9495854543

ഹരിതാഭമായ പള്ളിമുറ്റം

നാട്ടുകാരുടെ കൃഷിപാരമ്പര്യത്തിനൊപ്പം തന്നെ നീങ്ങുകയാണ് സരിതപുരം ഫാത്തിമ മാത പള്ളിയും വികാരി ഫാ. ജിമ്മി കല്ലിങ്കല്കുടിയിലും. പള്ളിയിലേക്കു കയറുന്നവരെ എതിരേല്ക്കാന് പാഷന്‍ഫ്രൂട്ടിന്റെ പന്തലൊരുക്കിയിരിക്കുന്നു. തക്കാളിയും കാബേജുമെല്ലാം വളരുന്നു. സിമിത്തേരിയിലെ സ്ഥലംപോലും നഷ്ടപ്പെടുത്താതെയുള്ളകൃഷി. പള്ളിയിലെത്തുന്ന വിളകളുടെ തൈമുളപ്പിച്ച് ഇടവകജനങ്ങള്ക്കെല്ലാം നല്കാന് ജിമ്മിയച്ചന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. പാഷന്‍ഫ്രൂട്ട്, ലക്ഷ്മിതരു എന്നിവയെല്ലാം ഈ രീതിയില്‍ വീടുകളിലെത്തിച്ചു. പള്ളിയില്‍ വിളയുന്ന പച്ചക്കറികള്‍ സൗജന്യട്ടുകാരുടെ കൃഷിപാരമ്പര്യത്തിനൊപ്പം തന്നെ നീങ്ങുകയാണ് സരിതപുരം ഫാത്തിമ മാത പള്ളിയും വികാരി ഫാ. ജിമ്മി കല്ലിങ്കല്കുടിയിലും. പള്ളിയിലേക്കു കയറുന്നവരെ എതിരേല്ക്കാന് പാഷന്‍ഫ്രൂട്ടിന്റെ പന്തലൊരുക്കിയിരിക്കുന്നു. തക്കാളിയും കാബേജുമെല്ലാം വളരുന്നു. സിമിത്തേരിയിലെ സ്ഥലംപോലും നഷ്ടപ്പെടുത്താതെയുള്ളകൃഷി. പള്ളിയിലെത്തുന്ന വിളകളുടെ തൈമുളപ്പിച്ച് ഇടവകജനങ്ങള്ക്കെല്ലാം നല്കാന് ജിമ്മിയച്ചന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. പാഷന്‍ഫ്രൂട്ട്, ലക്ഷ്മിതരു എന്നിവയെല്ലാം ഈ രീതിയില്‍ വീടുകളിലെത്തിച്ചു. പള്ളിയില്‍ വിളയുന്ന പച്ചക്കറികള്‍ സൗജന്യമായി ഇടവക ജനങ്ങള്‍ക്കു നല്കുന്നു. ഇദ്ദേഹത്തിന്റെ സഹോദരന്റെ കല്ലിങ്കല്‍ നഴ്സറിയില്‍ നിന്നു വാങ്ങിയ പാഷന്ഫ്രൂട്ടാണ് നട്ടത്. ഇതിനായി ആദ്യം രണ്ടടിയുള്ള കുഴിയെടുത്തു. ഇതില്‍ ചാണകമിട്ടു കുഴിയൊരുക്കി നട്ടു. ജീവാമൃതവും നല്കുന്നു. കാബേജ്, കോളിഫ്ളവര്‍, തക്കാളി വഴുതിന എന്നിവ ചാക്കിലും കൃഷിചെയ്തു. ഇവയുടെ തൈകള്‍ മതബോധനവിദ്യാര്ഥികള് വശം വീടുകളിലെത്തിച്ചു കൃഷി സജീവമാക്കി. നാടന്‍, പന്നിയൂര്‍ ഇനങ്ങളില്‍പ്പെട്ട കുരുമുളകുവള്ളികള്‍ വേരുപിടിപ്പിച്ച് പള്ളിയില്‍ നിന്നു നല്കുന്നു. നാടന്‍ ഇനങ്ങളായ കരിമുണ്ട, കരിവള്ളി, കുതിരവാലി, നീലിമുണ്ട, കുഭക്കൊടി, തുലാക്കൊടി എന്നിവയുടെയെല്ലാം നാലുവള്ളികള് ഒരു കൂടിലാക്കി വേരുപിടിപ്പിച്ച് വില്‍ക്കുന്നു. ഒരു കവറിന് 20 രൂപ നിരക്കിലാണ് വില്പന. കഴിഞ്ഞവര്‍ഷം 10000 തൈകള്‍ നല്കി. ജൂണ്മാസത്തില്തൈകള് വില്പനക്കു തയാറാകും. ഓഡര്‍ അനുസരിച്ച് തൈകള്‍ നല്കാന് തികയുന്നില്ല. തൃശൂര്‍ അതിരൂപതയിലെ ഇന്‍ഫാമിന്റെ ഡയറക്ടര്‍ കൂടിയാണ് ഫാ. ജിമ്മി. ഇടവക യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ് എന്നിവയൊക്കെ പരിശീലിപ്പിക്കുന്നു. കൂടുകളില്‍ കുരുമുളക് വയ്ക്കുന്നതും ഇടവക ജനങ്ങള്ച്ചേര്ന്നാണ്. ഫോണ്‍- ഫാ. ജിമ്മി- 9447878829.

കാടവളര്‍ത്തല്‍ മുട്ടയ്ക്കും ഇറച്ചിക്കും

ഡോ. ഹരികൃഷ്ണന് എസ്, ഡോ. രേഖ മോഹന്‍

അസിസ്റ്റന്റ് പ്രഫസര്‍, വെറ്ററിനറി കോളജ്, മണ്ണുത്തി.

ആയിരം കോഴിക്ക് അരക്കാട എന്നാണുചൊല്ല്. ആ പഴഞ്ചൊല്ലിനെ അന്വര്‍ഥമാക്കുംവിധം ഏറ്റവും വേഗത്തില്‍ വരുമാനം നേടിത്തരുന്ന ഒരു തൊഴില്‍ സംരംഭമാണ് കാടവളര്‍ത്തല്‍. കാടകളെ ഒരു ദിവസം പ്രായത്തിലോ നാലാഴ്ച പ്രായത്തിലോ വിപണിയില്‍ നിന്നു ലഭിക്കും. ഇവയെ വീടിന്റെ ചായ്പിലോ, പ്രത്യേകമായി ഷെഡ്ഡു നിര്‍മിച്ചോ കേജ് രീതിയിലോ പാര്‍പ്പിക്കാം. വിരിഞ്ഞിറങ്ങി ആദ്യത്തെ മൂന്നാഴ്ച ബ്രൂഡര്‍ കാടകള്‍ എന്നറിയപ്പെടുന്ന ഇവയെ പരിചരിക്കാന്‍ കൃത്രിമ ചൂടു നല്കാന് സംവിധാനമുള്ള ബ്രൂഡര്‍ കേജുകള്‍ ഉണ്ടാക്കണം. മൂന്നടി നീളവും രണ്ടടി വീതിയും ഒരടി ഉയരവുമുള്ള കൂട്ടില്‍ 100 കുഞ്ഞുങ്ങളെ പാര്‍പ്പിക്കാം. ഒരു കുഞ്ഞിനു ഒരുവാട്ട് എന്ന പ്രകാരം 60 കുഞ്ഞുങ്ങള്‍ക്ക് 60 വാട്ടിന്റെ ഓരോ ബള്‍ബ് ലഭ്യമാക്കണം. ഇത്തരത്തില്‍ രണ്ടാഴ്ച വരെ കൃത്രിമ ചൂട് നല്‍കേണ്ടത് അത്യാവശ്യമാണ്. കൂട്ടില്‍ ചണച്ചാക്ക് വിരിക്കുന്നത് കുഞ്ഞുങ്ങള്‍ വഴുതി വീഴാതിരിക്കാന്‍ ഉപകരിക്കും. ആദ്യത്തെ ആഴ്ച പത്രക്കടലാസില്‍ തീറ്റ നല്‍കണം. ആഴം കുറഞ്ഞ വെള്ളപ്പാത്രങ്ങള്‍ ഉപയോഗിച്ചാല്‍ കുഞ്ഞുങ്ങള്‍ വെള്ളപ്പാത്രത്തില്‍ മുങ്ങിച്ചാകുന്നത് ഒരു പരിധിവരെ തടയാം.

മൂന്നാഴ്ചകള്‍ക്കുശേഷം ആരോഗ്യമുള്ള കാടക്കുഞ്ഞുങ്ങളെ ഗ്രോവര്‍ കൂടുകളിലേക്കു മാറ്റാം. നാലടി നീളം, രണ്ടടി വീതി, ഒരടി ഉയരമുള്ള കൂട്ടില്‍ ഏകദേശം 60 ഗ്രോവര്‍ കാടകളെ വളര്‍ത്താം. തീറ്റയും വെള്ളവും കൂടിനു പുറത്തു സജീകരിക്കാം. വെള്ളം നല്‍കുന്നതിനായി പി.വി.സി. പൈപ്പുകള്‍ രണ്ടുവശത്തും അടപ്പിട്ടതിനുശേഷം നെടുകെ പിളര്‍ന്നു വീതികുറഞ്ഞ ഭാഗത്തായി പിടിപ്പിക്കാം. തീറ്റ നല്‍കാനായി അഞ്ചിഞ്ച് വ്യാസമുള്ള പി.വി.സി പൈപ്പ് മുകളില്‍ പറഞ്ഞ രീതിയില്‍ നിര്‍മിച്ച് കൂടിന്റെ നീളം കൂടിയ ഭാഗത്തായി ഉറപ്പിക്കാം. ഗ്രോവര്‍ കാടകള്‍ക്ക് കൃത്രിമ ചൂടോ വെളിച്ചമോ നല്‍കരുത്. ഗ്രോവര്‍ കാടകളുടെ ലിംഗ നിര്‍ണയം എളുപ്പമാണ് ആണ്‍കാടകള്‍ക്കു കഴുത്തിലും നെഞ്ചിലും ഇളം ചുവപ്പും തവിട്ടും കലര്‍ന്ന നിറമാണ്. പെണ്‍കാടകള്‍ക്ക് ഈ ഭാഗത്തായി കറുത്ത പുള്ളിക്കുത്തോടുകൂയിയ ചാരനിറമാണ്. ഇത്തരത്തില്‍ കാടകളെ വേര്‍തിരിച്ച ശേഷം ആണ്കാടകളെ ഇറച്ചിക്കായി വില്‍ക്കുകയും പെണ്‍കാടകളെ മാത്രം മുട്ടയ്ക്കായി വളര്‍ത്തുകയും ചെയ്യാം.

ഏഴാഴ്ചയ്ക്കുശേഷം കാടകള്‍ മുട്ടയിട്ടു തുടങ്ങുന്നു. അഞ്ചു കാടകളെ വളര്‍ത്താന്‍ ഒരു ചതുരശ്ര അടിസ്ഥലം ആവശ്യമാണ്. അതായത് നൂറ് മുട്ടക്കാടകളെ വളര്‍ത്താന്‍ ഏഴടി നീളവും മൂന്നടി വീതിയും ഒരടി പൊക്കവുമുള്ള കൂട് ധാരാളം. കേജിന്റെ തട്ടുകളുടെ എണ്ണം നാലായി പരിമിതപ്പെടുത്തണം. കൂടിന്റെ അടിഭാഗത്തായി കാഷ്ഠം ശേഖരിക്കുന്നതിന് റബര്‍ഷീറ്റോ, പ്ലാസ്റ്റിക് ഷീറ്റോ ഉപയോഗിക്കാം. കാഷ്ഠം വീഴുന്ന ഷീറ്റില്‍ അറക്കപ്പൊടിയോ തവിടോ വിതറിയാല്‍ വൃത്തിയാക്കല്‍ എളുപ്പമാകും. രൂക്ഷഗന്ധം ഒഴിവാക്കാന്‍ വിനാഗിരി തളിക്കാവുന്നതാണ്. മുട്ടയിടുന്ന കാട കള്‍ക്ക് 14-16 മണിക്കൂര്‍ വെളിച്ചം അത്യാവശ്യമാണ്. ഇതിനായി ഷെഡ്ഡില്‍ ബള്‍ബ്, ട്യൂബുകള്‍ എന്നിവ ഘടിപ്പിക്കാം. പകല്‍ സമയത്ത് സ്വാഭാവിക സൂര്യപ്രകാശം ലഭ്യമായതിനുശേഷം 16 മണിക്കൂര്‍ തികയ്ക്കാനായി കൃത്രിമ വെളിച്ചം ഉപയോഗിക്കാം. കാടകള്‍ വൈകുന്നേരങ്ങളില്‍ കൂട്ടത്തോടെ മുട്ടയിടുന്നു. ഇതിനാല്‍ പകല്‍ ജോലിത്തിരക്കുകള്‍ക്കു ശേഷം മുട്ട ശേഖരണവും മറ്റു പരിപാലനങ്ങളും നടത്താവുന്നതാണ്.

കൊത്തുമുട്ടകള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് കാടകളെ വളര്‍ത്തുന്നതെങ്കില്‍ 1:4 അനുപാതത്തില്‍ ആണ്‍കാടകളെയും പെണ്‍കാടകളെയും ഒരുമിച്ചു പാര്‍പ്പിക്കണം. പെണ്‍കാടകള്‍ മുട്ടിയിട്ടു തുടങ്ങി ഏതാണ്ട് 3-4 ആഴ്ച കഴിഞ്ഞു മാത്രം ആണ്കാടകളെ കൂട്ടിലേക്കു വിടാം. ഇത്തരത്തില്‍ ഇണചേരാന്‍ അനുവദിച്ച് ഏതാണ്ട് ഒരാഴ്ചക്കു ശേഷം വിരിയിക്കാനുള്ള മുട്ടകള്‍ ശേഖരിക്കാം. കാടകള്‍ അടയിരിക്കല്‍ സ്വഭാവം കാണിക്കാത്തതിനാല്‍ ലഭിക്കുന്ന കൊത്തുമുട്ടകള്‍ ഇന്‍ക്യുബേറ്റര്‍ സഹായത്തോടെ മാത്രമേ വിരിയിക്കാനാകൂ. ഏതാണ്ട് എട്ടുമാസം ഇത്തരത്തില്‍ കൊത്തുമുട്ടകള്‍ ശേഖരിച്ചുപയോഗിക്കാവുന്നതാണ്.

തീറ്റക്രമം

ബ്രോയിലര്‍ കോഴികള്‍ക്കു നല്കുന്ന സ്റ്റാര്‍ട്ടര്‍ തീറ്റതന്നെ കാടകള്‍ക്ക് ആറാഴ്ച വരെ നല്‍കാം. മുട്ടയിട്ടു തുടങ്ങിയശേഷം മുട്ടക്കാട തീറ്റ നല്കിത്തുടങ്ങാം. മുട്ടക്കാടത്തീറ്റ വിപണിയില്‍ ലഭ്യമല്ലെങ്കില്‍ ബ്രോയിലര്‍ സ്റ്റാര്‍ട്ടര്‍ തീറ്റയില്‍ കക്കപ്പൊടിച്ചിട്ട് മുട്ടക്കാടത്തീറ്റയായി ഉപയോഗിക്കാം. ഇതിനായി 94 കിലോ ബ്രോയ്ലര്‍ സ്റ്റാര്‍ട്ടര്‍ തീറ്റയില്‍ ആറു കിലോ കക്കപൊടിച്ചിട്ട് നന്നായി മിശ്രണം ചെയ്യുക. കാടകള്‍ ആറാഴ്ച വരെ ഏകദേശം 650 ഗ്രാം തീറ്റയും അതിനുശേഷം 52 ആഴ്ച വരെ ഒമ്പതുകിലോ തീറ്റയും കഴിക്കുമെന്നു കണക്കാക്കപ്പെടുന്നു. മുട്ടക്കാടകള്‍ക്ക് ഒരു ദിവസം 25-30 ഗ്രാം തീറ്റ ആവശ്യമാണ്. തീറ്റ പാഴാക്കാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കണം. തീറ്റയിലെ പുപ്പല്‍ബാധ തടയാനായി നനവില്ലാത്ത സ്ഥലത്തു സൂക്ഷിക്കണം. പൂപ്പല്‍ കലര്‍ന്ന തീറ്റ കാടകളുടെ ഉള്ളില്‍ ചെന്നാല്‍ പലവിധ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും മുട്ടയില്‍ കുറവു വരികയും ചെയ്യും. പ്രതിരോധ കുത്തിവയ്പ്പുകള്‍, വിരമരുന്നുകള്‍ എന്നിവ നല്‍കേണ്ടതില്ല. എന്നിരുന്നാലും പരിപാലനത്തിലെ പോരായ്മകള്‍ മൂലം രക്താതിസാരം, ന്യുമോണിയ, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ കണ്ടുവരുന്നു. തുടക്കത്തില്‍ തന്നെ വൈദ്യസഹായം ലഭ്യമാക്കി ഇത്തരം പ്രശ്നങ്ങള്‍ വഷളാകാതെ ശ്രദ്ധിക്കണം. കുറഞ്ഞസ്ഥലത്തു കൂടുതല്‍ കാടകളെ തിങ്ങിപാര്‍പ്പിക്കുക, ആവശ്യത്തിലേറെ കൃത്രിമ വെളിച്ചം നല്‍കുക എന്നീ കാര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം.

സര്‍വകലാശാല ഫാമില്‍ നിന്നും ഒരു ദിവസം പ്രായമുള്ള കാടക്കുഞ്ഞുങ്ങളെ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ 0487 2371178 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

ഇറച്ചി കാടകള്‍

മുട്ടയ്ക്കു മാത്രമല്ല, ഇറച്ചിക്കുവേണ്ടിയും കാടകളെ വളര്‍ത്തി വരുന്നു. ഇതിനായി കൂടുതല്‍ശരീരഭാരംകൈവരിക്കുന്ന ഇനം കാടകളെ ഗവേഷകര്‍ ഉരുത്തിരിച്ചിട്ടുണ്ട്. തമിഴ്നാട് വെറ്ററിനറി സര്‍വകലാശാലയുടെ നാമക്കല്‍ കാടകള്‍ ഇത്തരത്തില്‍ കൂടുതല്‍ ഇറച്ചി ഉത്പ്പാദിപ്പിക്കുന്നവയാണ്. മുട്ടക്കാടകള്‍ ശരാശരി 100-150 ഗ്രാം ഭാരം നേടുമ്പോള്‍ ഇറച്ചിക്കാടകള്‍ 200-250 ഗ്രാം തൂക്കം വയ്ക്കും. ആറാഴാച കൊണ്ട് ഇവയെ വില്‍ക്കാനാകും. അതുകൊണ്ടു തന്നെ ഏറ്റവും വേഗത്തില്‍ മുടക്കുമുതല്‍ തിരികെ നല്കുന്ന മൃഗസംരക്ഷണ മാതൃകകളില്‍ ഇറച്ചി കാട വളര്‍ത്തലിന് മുന്തിയ സ്ഥാനമുണ്ട്.

കൂടുകളിലും ഡീപ്പ് ലിറ്റര്‍ രീതിയിലും ഇറച്ചിക്കാടകളെ വളര്‍ത്താം. കുറഞ്ഞ കാലത്തില്‍ കൂടുതല്‍ ഭാരം കൈവരിക്കേണ്ട കൃഷിയായതിനാല്‍ ശാസ്ത്രീയ പരിചരണത്തിലും തീറ്റ നല്‍കലിലും ശ്രദ്ധിക്കേണ്ടതുണ്ട്. കാടത്തീറ്റ ലഭ്യമാകാത്ത പക്ഷം ബ്രോയിലര്‍ സ്റ്റാര്‍ട്ടര്‍ തീറ്റ നല്‍കാവുന്നതാണ്. കാടകളെ മൊത്തമായി വില്ക്കുകയോ ഡ്രസ് ചെയ്ത് ഇറച്ചിയായി വില്ക്കുകയോ ചെയ്യാം. കൂടുതല്‍ വരുമാനത്തിനായി മൂല്യ വര്‍ധിത ഉത്പന്നങ്ങളായി കാട ഇറച്ചി വില്‍ക്കാവുന്നതാണ്. കാട ചുട്ടത്, ചില്ലി കാട, കാട അച്ചാര്‍, കാട ഫ്രൈ എന്നിങ്ങനെ വിവിധ രൂചിഭേദങ്ങളായി കാടകളെ വിപണിയിലെത്തിക്കാം. ബ്രോയിലര്‍ രംഗത്തെ പോലെ ഇറച്ചി ഉപഭോഗം കുറയുന്ന മാസങ്ങളില്‍ (രാമായണ മാസം, ശബരിമല തീര്‍ഥാടനകാലം, ചെറിയ-വലിയ നോമ്പ് കാലങ്ങള്‍) ഫാമുകളില്‍ ഇറച്ചി കാടകളുടെ എണ്ണം പരിമിതപ്പെടുത്തണം. ഉപഭോഗം കൂടുന്നതായാണ് കണ്ടുവരുന്നത്. വിപണിയിലെ ഏറ്റക്കുറച്ചിലനുസരിച്ച് തന്ത്രപരമായി വളര്‍ത്തല്‍ രീതികള്‍ അവലംബിച്ചാല്‍ ചുരുങ്ങിയ മുതല്‍ മുടക്കില്‍ കൂടുതല്‍ വരുമാനം തരുന്ന കൃഷിരീതിയാകും ഇറച്ചികാട വളര്‍ത്തല്‍.

ഡോ.ഹരികൃഷ്ണന്. എസ്. 9446443700

കൃഷിയിലൂടെ കോടീശ്വരനായി, ഇത് സന്തോഷിന്റെ കൃഷിഗാഥ പ്രശാന്ത് വിശ്വനാഥ്

അട്ടപ്പാടി, പാലക്കാട്

ചെറുപ്പക്കാര്‍ക്കിടയില്‍ കൃഷിയോടുള്ള താത്പര്യം ഏറിവരികയാണ.് എന്നാല്‍ അത്യാവേശത്തോടെ വ്യക്തമായ കാഴ്ചപ്പാടില്ലാതെ അതിലേക്ക് ഇറങ്ങിപ്പുറപ്പെടുക വഴി പരാജയത്തിന്റെ കായ്പുനീര് രുചിച്ചവര്‍ ധാരാളമുണ്ട്. അവര്‍ പറയും കൃഷി നഷ്ടമാണ്. ചുമക്കാന്‍ ജീവിതഭാരം ഉണ്ടായിട്ടും ഒരു സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റോടെ കൃഷി എന്ന കളിയിലേക്ക് ധൈര്യപൂര്‍വം കളിക്കാന്‍ ഇറങ്ങിയ സന്തോഷ്കുമാര്‍ എന്ന മലമ്പുഴക്കാരന്. ആ കളിയില്‍ അദ്ദേഹം വിജയിച്ചുകയറിയ കഥയാണിത്.

കേരളത്തിലെ പ്രധാനപ്പെട്ട പത്രമാധ്യമങ്ങളിലെ മാര്‍ക്കറ്റിങ്ങ് വിഭാഗം ജീവനക്കാരന് ആയിരുന്ന ചെറുപ്പക്കാരന്. അത്യാവശ്യം ചില നല്ല രാഷ്ട്രീയ സാമൂഹിക ബന്ധങ്ങളും ഉള്ള കാലം, തരക്കേടില്ലാത്ത ശമ്പളവും ഉണ്ടായിരുന്നു. അപ്പോഴും സ്വന്തമായി ഭൂമിവാങ്ങണമെന്നും കൃഷി ചെയ്യണമെന്നും ആഗ്രഹം മനസില്‍ സൂക്ഷിച്ചിരുന്നു. പാരമ്പര്യമായി കൃഷിയുമായി അത്രബന്ധമുള്ള കുടുംബമായിരുന്നില്ല സന്തോഷിന്റേത്. അങ്ങനെയുണ്ടാക്കിയ ചെറു സമ്പാദ്യവും ചില സഹായവും ചേര്‍ത്ത് തന്റെ സ്വപ്നത്തിന്റെ ആദ്യപടിയായി അദ്ദേഹം കൃഷിഭൂമിവാങ്ങി. മലമ്പുഴ അണക്കെട്ടിന്റെ അരികില്‍ ചേസന എന്ന സ്ഥലത്ത് 55 സെന്റ്. ഇവിടെ തുടങ്ങിയ കൃഷി വഴി ഇതിലൂടെ തനിക്കു ലാഭം ഉണ്ടാക്കുമെന്ന ചങ്കുറ്റം അദ്ദേഹമാര്ജ്ജിച്ചു.

ജോലിയുടെ ഇടവേളകളില്‍ സമയം കണ്ടെത്തി സന്തോഷ് കൃഷി ചെയ്തു തുടങ്ങി. മലമ്പുഴ ഡാമിനോടടുത്ത പ്രദേശമായതിനാല്‍ വെള്ളം ഒരു പ്രശ്നമായിരുന്നില്ല. അതൊരു ധൈര്യം തന്നെയായിരുന്നു. കൈയിലുണ്ടായിരുന്ന ഒരു ലക്ഷം രൂപയ്ക്ക് ഒന്നരയേക്കര്‍ പാട്ടത്തിനെടുത്തു. വാഴയായിരുന്നു പ്രധാന കൃഷി. വാഴകൃഷിയുടെ ഇടയില്‍ ഉണ്ടായിരുന്ന സ്ഥലം പ്രയോജനപ്പെടുത്തി വഴുതന നട്ടു. തന്റെ കഷ്ടപ്പാടിന്റെ ഫലമെന്നോണം ആകെ മുതല്‍ മുടക്കിയ മൂന്നു ലക്ഷം വഴുതനയില്‍ നിന്നു കിട്ടി. വാഴകൃഷിയില്‍ നിന്നു കിട്ടിയ മൂന്നു ലക്ഷം ലാഭമായിരുന്നു.

കാര്യങ്ങള്‍ അവിടെതിരിഞ്ഞു. കൃഷിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ജോലി ഉപേക്ഷിക്കുവാന്‍ തിരുമാനിച്ചു. എന്തായാലും സ്വന്തമായി കൃഷിഭൂമി വാങ്ങി കൃഷിചെയ്യുന്നത് കേരളത്തിന്റെ പരിസ്ഥിതിയില്‍ ഒരു ചെറുകിടക്കാരന് ചിന്തിക്കാന്‍ ബുദ്ധിമുട്ടാണ്. അങ്ങനെ തന്റെ ചുറ്റുപാടും വാഴകൃഷിക്കും പച്ചക്കറി കൃഷിക്കും അനുയോജ്യമായ പാട്ടഭൂമികള്‍ സന്തോഷ്കണ്ടെത്തി. മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ പാട്ടത്തിന് കഷിയിടങ്ങള്‍ കണ്ടെത്തി. ചിലത് റബര്ത്തോട്ടങ്ങളായിരുന്നവ, മറ്റു ചിലത് വാഴനിലങ്ങള് അങ്ങനെ ഭൂവുടമയ്ക്കു തന്റെ കൃഷി ഭൂമിയുടെ സംരക്ഷണവും പാട്ടത്തുകയും.

സന്തോഷ് തന്റെ സ്വപ്ന കൃഷിയിലേക്ക് അടുക്കുകയായിരുന്നു. ഇന്ന് ഈ യുവകര്ഷകന് 60 ഏക്കറില്‍ കൃഷിയിറക്കിയിരിക്കുന്നു. രണ്ടു മുതല്‍ 15 ഏക്കര്‍ വരെ ചെറിയ പ്ലോട്ടുകളായി അവ ചിതറിക്കിടക്കുന്നു. സൂര്യോദ്യം മുതല്‍ അസ്തമയം വരെ ബൈക്കില്‍ പറന്നു നടന്ന് മേല്‍നോട്ടം വഹിക്കുന്നു. വാഴക്കൊപ്പം പച്ചക്കറി അതാണ് രീതി. 60 ഏക്കറില്‍ ഏതാണ്ട് 30 ഏക്കറോളം വാഴയാണ്. നേന്ത്രന്, ഞാലിപ്പൂവന്, പൂവന് അങ്ങനെ പലതരം. 30 ഏക്കറില്‍ പച്ചക്കറിയും കപ്പയും, പടവലം, പാവല്‍, പയര്‍, വഴുതന, കോവയ്ക്ക, വെണ്ടയ്ക്ക, മുളക്, മുരിങ്ങയ്ക്ക അങ്ങനെ പോകുന്നു പച്ചക്കറികള്‍. പച്ചക്കറി കൃഷിയിലൂടെ ചെലവും മുതല്‍ മുടക്കും ലഭിക്കും. വാഴകൃഷിയുടെ മുഴുവന്‍ തുകയും ലാഭം, അതാണ് സുത്രവാക്യം. കഴിഞ്ഞ വര്‍ഷം മൂന്നരലക്ഷം കിലോഗ്രാം വാഴക്കുല സന്തോഷ് വിറ്റു. മൊത്തം കൃഷിയിലെ വിറ്റുവരവ് രണ്ടര കോടിയിലേറെയാണ്. വിജയബാങ്കില്‍ നിന്നെടുത്ത 20 ലക്ഷം, കഴിഞ്ഞ കൃഷിയിലെ ലാഭം അതാണ് ഈ വര്‍ഷത്തെ മുതല്‍മുടക്ക്. അങ്ങനെ തീര്‍ത്തും ലാഭകരമായ രീതിയിലാണ് ഈ യുവകര്‍ഷകന്റെ മുന്നേറ്റം.

ജൈവകൃഷിയോടു താത്പര്യമുണ്ടെങ്കില്‍ തന്നെയും സാമ്പത്തിക ബാധ്യതകള്‍ക്കിടയില്‍ പാട്ട ഭൂമിയില്‍ വിപുലമായി കൃഷി ചെയ്യുമ്പോള്‍ രാസവളങ്ങള്‍ ഉപയോഗിക്കേണ്ടിവരുന്നു എന്ന് ഈ കര്ഷകന് തുറന്ന് സമ്മതിക്കുന്നു. എല്ലാ വിളകളിലും അത്യുത്പാദനശേഷിയുള്ളവ അദ്ദേഹം തെരഞ്ഞെടുക്കുന്നു. കൃത്യമായ മണ്ണു പരിശോധനയില്‍ ശ്രദ്ധിക്കുന്നു. തുള്ളിനനപോലെയുള്ള ആധുനിക കൃഷിരീതികളും ഉപയോഗിക്കുന്നു. നവയുഗമാധ്യമങ്ങളിലൂടെ കൃഷി സംബന്ധമായ അറുവുകള്‍ ആര്‍ജ്ജിക്കുവാനും സമയം കണ്ടെത്തുന്നു.

വിപണനത്തിലും ഈ കൃത്യത അദ്ദേഹം പാലിക്കുന്നു. അതിനുദാഹരണം കോവയ്ക്ക കൃഷിയാണ്. അറു ബെഡുകളിലാണ് കോവയ്ക്കാ നട്ടിരിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളില്‍ 150 കിലോ കോവയ്ക്ക ഓരോ ബെഡ്ഡില്‍ നിന്നും പറിച്ച് സ്ഥിരമായി വാങ്ങുന്ന കടകളില്‍ എത്തിയ്ക്കുന്നു. അതുവഴി വിപണി മൂല്യത്തിനൊത്ത സ്ഥിര വരുമാനം ഉറപ്പാക്കുന്നു. തന്റെ തോട്ടത്തില്‍ നിന്നും വിപണിയില്‍ എത്തിക്കുന്ന പച്ചക്കറികള്‍ക്ക് ഉയര്‍ന്ന ഗുണനിലവാരം ഉറപ്പുവരുത്തുന്നതിലൂടെ കച്ചവടക്കാര്‍ തന്നെ തേടിവരുന്ന അവസ്ഥയിലാണ് ഇന്ന് കാര്യങ്ങള്‍. പാലക്കാട്ടെ പല പച്ചക്കറി വിപണന കേന്ദ്രങ്ങളിലും അതിരാവിലെതന്നെ പച്ചക്കറികള്‍ എത്തിച്ചുകൊടുക്കുന്നതിലും ശ്രദ്ധിക്കുന്നു. വിപണനത്തില്‍ പാലിക്കുന്ന ഈ കൃത്യതയിലൂടെ ദിവസവും 1500 കിലോ പച്ചക്കറിയും 25 വാഴക്കുലയും മാര്‍ക്കറ്റില്‍ എത്തിക്കാന്‍ സാധിക്കുന്നു. ഇതുവഴി 2013 ലെ ഏറ്റവും നല്ല കര്‍ഷകനുള്ള വിഎഫ്പിസികെ അവാര്‍ഡും ഈ കര്ഷകന് ലഭിക്കുകയുണ്ടായി. സ്വകാര്യ പങ്കാളിത്തത്തിലൂടെ തന്റെ കൃഷി വിപുലമാക്കുനുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുകയാണ് ഇദ്ദേഹം.

കൃഷിയിലൂടെ ഒരു സാമൂഹിക പരിവര്‍ത്തനം അതാണ് ഈ കര്‍ഷകന്റെ ലക്ഷ്യം. ഒരു ജോലിയിലൂടെ സമ്പാദിക്കുന്നതിലേറെ അദ്ദേഹം സമ്പാദിക്കുന്നുണ്ട്. അതിനെല്ലാംമുപരി സ്ത്രീകള്‍ ഉള്‍പ്പെടെ 40 ഓളം പണിക്കാര് അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യുന്നു. സന്തോഷിന്റെ കാര്‍ഷിക വിജയത്തില്‍ ആകൃഷ്ടരായി ഏതാണ്ട് അഞ്ചോളം ചെറുപ്പക്കാര്‍ കൃഷി മേഘലയിലേക്ക് കടന്നു വന്നിരിക്കുന്നു. തന്റെ ഭാര്യയും രണ്ടു പെണ്‍കുട്ടികളും അനുജനും കുടുംബവും നല്കുന്ന പിന്തുണ ഈ വളര്‍ച്ചയില്‍ വലുതാണ്. അങ്ങനെ തന്റെ സമൂഹത്തോടുള്ള ബാധ്യതയില്‍ ഒരു പുതിയ മാനവിക തലം കൂട്ടിചേര്‍ക്കുകയാണ് ഈ കര്‍ഷകനും കുടുംബവും. കൂടുതല്‍ വിവരങ്ങള്‍ക്ക് : സന്തോഷ്- 9446321360, പ്രശാന്ത് വിശ്വനാഥ് - 9446155222.

മട്ടുപ്പാവു കൃഷിക്ക് ജൈവവളക്കൂട്ടുകള്‍ ജോസഫ് ജോണ്‍ തേറാട്ടില്‍

കൃഷി ഓഫീസര്‍, ആനക്കര, പാലക്കാട്

ടെറസ് കൃഷിയുമായി മുന്നോട്ടുപോകുമ്പോള്‍ ഏവരും ഉന്നയിക്കുന്ന ഒരു ചോദ്യമാണ് ചെടികള്‍ക്കു നല്‍കേണ്ട വളങ്ങള്‍ ഏതൊക്കെയെന്നത്. ടെറസ് കൃഷിയില്‍ ജൈവവളങ്ങള്‍ ഉപയോഗിക്കുകയാണ് ഉത്തമം. രാസവളങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നല്ല ശ്രദ്ധ നല്‍കണം. ഉപയോഗിക്കപ്പെടുന്ന രാസവളങ്ങളിലെ ചില രാസഘടകങ്ങള്‍ ടെറസിനെ നശിപ്പിക്കുന്നതിനു കഴിവുള്ളവയാണ്. ചോര്‍ച്ച, ടെറസിന്റെ ഭാഗങ്ങള്‍ ദ്രവിച്ചുപോകല്‍ എന്നിവയ്ക്ക് തുടര്‍ച്ചയായ രാസവളപ്രയോഗം കാരണമായേക്കാം. എന്നാല്‍ ജൈവവളങ്ങള്‍ ഉപയോഗിക്കുന്നതുവഴി ചെടികള്‍ക്കും മനുഷ്യനും ആരോഗ്യം കൈവരുന്നതോടൊപ്പം ടെറസിന് ഒരു തരത്തിലുള്ള നാശവും വരുത്തുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇതിനായി ഉപയോഗിക്കുന്ന ജൈവവളങ്ങള്‍ പരമാവധി നമുക്കു തന്നെ നിര്‍മിക്കുവാന്‍ കഴിയുമെന്നതാണ് വലിയ കാര്യം. പച്ചക്കറികൃഷി വര്‍ധിപ്പിക്കുവാനും ഒരു പരിധിവരെ മാലിന്യ സംസ്കരണത്തിനും ഈ രീതി പ്രയോജനപ്പെടുന്നു.

ജൈവവളങ്ങളുടെ ഉപയോഗത്തോടൊപ്പം കൃഷി ആരംഭിക്കുന്നതിനു മുമ്പായി ഗ്രോബാഗിലെ മണ്ണില്‍ 100 ഗ്രാം കുമ്മായം അല്ലെങ്കില്‍ ഡോളമൈറ്റ് ചേര്‍ത്തു കൊടുക്കുന്നത് ചെടികളുടെ വളര്‍ച്ചയ്ക്ക് വളരെ ഉപകാരപ്രദമാണ്. മണ്ണിന്റെ അമ്ള-ക്ഷാര സ്വഭാവം ക്രമീകരിക്കുന്നതിനും ഇതു സഹായകരമാണ്. ജൈവവളങ്ങളെ രണ്ടായി തിരിക്കാം. ചെടിയുടെ അടിയില്‍ മണ്ണില്‍ ചേര്ത്തുകൊടുക്കാവുന്നതും ഇലകളില്‍ തളിച്ചു കൊടുക്കാവുന്നതും.

വിവിധയിനം കമ്പോസ്റ്റുകള്‍ (മണ്ണില്‍ ചേര്ത്തുകൊടുക്കാവുന്നത്)

1. മണ്ണിര കമ്പോസ്റ്റ്

മണ്ണിര കമ്പോസ്റ്റ് നല്ലൊരു ജൈവവളമാണ്. കൂടാതെ അടുക്കളയിലെ ജൈവ മാലിന്യങ്ങളെ നന്നായി ഉപയോഗിക്കുതിനും സഹായിക്കുന്നു. മണ്ണിരകമ്പോസ്റ്റിംഗിന് പറ്റിയ മണ്‍പാത്രങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. അല്ലെങ്കില്‍ 45 സെന്റീമീറ്റര്‍ നീളം, 30 സെന്റീമീറ്റര്‍ വീതി, 45 സെന്റീമീറ്റര്‍ ഉയരം എന്നിവയുള്ള വീഞ്ഞപ്പെട്ടിയോ പ്ലാസ്റ്റിക് പാത്രമോ ഉപയോഗിക്കാം. പെട്ടിയുടെ ചുവട്ടില്‍ വെള്ളം വാര്‍ന്നു പോകുന്നതിന് രണ്ടോ മൂന്നോ ദ്വാരങ്ങള്‍ ഇടണം. അടിയില്‍ പ്ലാസ്റ്റിക് ഷീറ്റു വിരിച്ച് മണല്‍ ഇട്ട് ഇതിനുമുകളിലായി ചകിരി വെയ്ക്കാവുന്നതാണ്. തുടര്‍ന്ന് മൂന്നിഞ്ചുകനത്തില്‍ മണ്ണിരയോടുകൂടിയ കമ്പോസ്റ്റ് നിരത്തണം. മണ്ണിരകുറഞ്ഞത് 100-150 എണ്ണം വേണം. അടുക്കളയിലെ മാലിന്യം നന്നായി അഴുകിയതിനുശേഷം ഇതിലേയ്ക്കിട്ടുകൊടുക്കണം. അഴുകാത്ത മാലിന്യം നേരിട്ട് മണ്ണിരയുടെ മേല്‍ ഇട്ടുകൊടുത്താല്‍ മണ്ണിരകള്‍ നശിച്ചുപോകാനിടയുണ്ട്

ഈ പെട്ടികള്‍ക്ക് മുകളില്‍ കമ്പിവല ഇടുന്നത് എലി, കാക്ക, മുതലായവയുടെ ആക്രമണം ഒഴിവാക്കാന്‍ സഹായിക്കും. പെട്ടിക്കു മുകളില്‍ ഒരു ചാക്ക് വിരിച്ച് അനക്കാതെ മാറ്റിവെച്ചശേഷം ദിവസവും വെള്ളം തളിച്ചു കൊടുക്കാവുന്നതാണ്. ഈ പെട്ടി അഥവാ പാത്രം വെയിലത്തു വച്ചാല്‍ മണ്ണിരകള്‍ അടിയില്‍ പോകും. അതിനു ശേഷം മീതെയുള്ള കമ്പോസ്റ്റ് എടുത്തതിനുശേഷം വീണ്ടും കമ്പോസ്റ്റു നിര്‍മാണത്തിനുപയോഗിക്കാം. എണ്ണയും എരിവും കൂടുതലുള്ള അവശിഷ്ടങ്ങള്‍ ഒഴിവാക്കേണ്ടതാണ്. ആഴ്ചയില്‍ ഒരിക്കല്‍ ജൈവാവശിഷ്ടങ്ങള്‍ ഇളക്കികൊടുക്കണം. മണ്ണിര കമ്പോസ്റ്റില്‍ കൂടി വെള്ളം സാവധാനത്തില്‍ അഒഴിച്ച് ശേഖരിക്കുന്ന തെളിഞ്ഞ ദ്രാവകമാണ് വെര്‍മി വാഷ്. ഇത് അഞ്ചിരട്ടി വെള്ളം ചേര്‍ത്ത് ഇലകളില്‍ തളിച്ചു കൊടുക്കാവുന്നതാണ്.

2. ഇ. എം കമ്പോസ്റ്റ്

ജൈവഘടകങ്ങളെ അല്ലെങ്കില്‍ വളങ്ങളെ എളുപ്പത്തില്‍ ചെടികള്‍ക്കു ലഭ്യമാകുന്ന രീതിയില്‍ മാറ്റിയെടുക്കുന്ന പ്രക്രിയയെ വേഗത്തിലാക്കുന്ന ഒരു കൂട്ടം സൂക്ഷാമാണുക്കളെ ഉപയോഗിച്ച് നടത്തുന്ന കമ്പോസ്റ്റിംഗ് രീതിയാണ് ഇ.എം. കമ്പോസ്റ്റിംഗ്. ഇതിനായി ഇ.എം-1 എന്ന ലായനി ഉപയോഗിക്കുന്നു. ഒരു ലിറ്റര്‍ ഇ. എം. ലായനി 20 ലിറ്റര്‍ വെള്ളവും ഒന്നര കിലോഗ്രാം ശര്‍ക്കരയുമായി നന്നായി യോജിപ്പിച്ച് ഒരു ബക്കറ്റില്‍ അടച്ചുവെച്ച് പ്രകാശം തട്ടാത്തസ്ഥലത്ത് 10 ദിവസം സൂക്ഷിച്ചുവയ്ക്കുക. പത്തുദിവസത്തിനുശേഷം എടുത്തു നേര്‍പ്പിച്ച് ചെടികളുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കാം. മണ്ണില്‍ ഇട്ടുകൊടുത്ത ജൈവവളങ്ങളെ മുഴുവനായും വിഘടിപ്പിക്കുന്നതിന് ഇ.എം ലായനിക്ക് കഴിയുന്നു. കമ്പോസ്റ്റ് ഉണ്ടാക്കുന്നതിന് ചപ്പുചവറുകള്‍ കൂട്ടിയിട്ട് അതിനുമുകളില്‍ ഇ എം. ലായനി നേര്‍പ്പിച്ചത് തളിച്ചുകൊടുത്താല്‍ കമ്പോസ്റ്റിംഗ് എളുപ്പത്തിലാകും. നമ്മുടെ വീടുകളില്‍ ഉള്ള വിവിധ മരങ്ങളുടെ ഇലകള്‍ കൂട്ടിയിട്ട് കമ്പോസ്റ്റിംഗ് നടത്തുന്നതോടെ മാലിന്യ പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരമാകും. ഫോണ്‍- ജോസഫ്-9447529904.