കന്നുകാലികളിലെ ബ്രൂസല്ലോസിസ് രോഗം 'മാള്‍ട്ടാഫീവര്‍', ബാംഗ്സ് രോഗം എന്നും അറിയപ്പെടുന്നു. മനുഷ്യരില്‍ അണ്‍ഡുലന്റ് ഫീവര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. അതീവ പ്രാധാന്യമുള്ള ഒരു ജന്തുജന്യ രോഗമാണ് ബ്രൂസല്ലോസിസ്.

ഒരുതരം ബാക്ടീരിയയാണ് രോഗം പരത്തുന്നത്. ബ്രൂസല്ലാ അബോര്ട്ടിസ് പശുക്കളിലും ബ്രൂസല്ലാ മെലിട്ടനിസസ് ആടുകളിലും ബ്രൂസല്ലാ സൂയിസ് പന്നികളിലും രോഗം പരത്തുന്നു.

ലക്ഷണങ്ങള്‍:

പ്രത്യുത്പാദന അവയവങ്ങളെയാണ് രോഗം ബാധിക്കുന്നത്. ഭക്ഷണം കഴിക്കാതിരിക്കുക, പനി, ഗര്‍ഭം അലസല്‍ (സാധാരണ 58 മാസങ്ങളില്‍) മറുപിള്ള വീഴാതിരിക്കുക തുടങ്ങിയവ. കാളകളില്‍ വൃഷണവീക്കം കാണുന്നു. സന്ധിവീക്കവും കാണും.

പകരുന്ന വിധം:

അണുബാധയേറ്റ ഭക്ഷണം, വെള്ളം, മുറിവ്, തൊലി, കണ്പോളകള് എന്നിവയില്‍ക്കൂടിയും രോഗബാധയേറ്റ കാളകളുടെ ബീജം (കൃത്രിമ ബീജസങ്കലനം) ഉപയോഗിക്കുന്നതെങ്കില്‍ അതുവഴിയും രോഗം പകരാം.

രോഗനിര്‍ണയം:

സീറം അഗ്ലൂട്ടിനേഷന്‍ ടെസ്റ്റ്, എലീസാ ടെസ്റ്റ് എന്നിവയിലൂടെ. കൂടാതെ സ്ക്രീനിങ് ടെസ്റ്റുകളായ ബ്രൂസല്ലാ മില്ക്റിങ് ടെസ്റ്റ്, മാര്‍ക്കറ്റ് കാറ്റില്‍ ടെസ്റ്റ്, ബ്രൂസല്ലോസിസ് കാര്‍ഡ് ടെസ്റ്റ്, പ്ലേറ്റ് ടെസ്റ്റ് എന്നിവയും നിലവിലു്.

പ്രതിരോധമാര്‍ഗങ്ങള്‍:

കന്നുകുട്ടികളെ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കണം (നാല് മുതല്‍ എട്ട് മാസം വരെ പ്രായമുള്ളത്. ഏറ്റവും ഉചിതം ആറ് മാസം).

രോഗബാധിത പ്രദേശത്തുനിന്ന് കന്നുകാലികളെ വാങ്ങരുത്.

വാങ്ങുന്ന പശുക്കള്‍ക്ക് കുത്തിവെപ്പ് സര്‍ട്ടിഫിക്കറ്റ് ഉായിരിക്കണം. അല്ലെങ്കില്‍ നിര്‍ബന്ധമായും കുത്തിവെപ്പ് എടുക്കണം.

രോഗബാധിതരല്ലാത്തവയെ സംരക്ഷിച്ച് നിലനിര്‍ത്തണം.

രോഗബാധിതരല്ലാ എന്ന് ഉറപ്പുവരുത്താന്‍ അവയെ തുടര്‍ച്ചയായി 23 തവണ സ്ക്രീനിങ് ടെസ്റ്റ് നടത്തണം. ഫലം നെഗറ്റീവും ആയിരിക്കണം.

പുതിയ മൃഗങ്ങളെ കൊുവന്നാല് 30 ദിവസം നിരീക്ഷിക്കണം. അതിനെ മറ്റ് മൃഗങ്ങളില്‍നിന്ന് മാറ്റിത്താമസിപ്പിക്കണം. മറ്റ് മൃഗങ്ങളുടെകൂടെ ചേര്‍ക്കുന്നതിന് മുമ്പ് സ്ക്രീനിങ് ടെസ്റ്റ് ചെയ്യണം.

കടപ്പാട് :ഡോ. എം. ഗംഗാധരന് നായര്‍