കാലിത്തീറ്റ ; ഗിനി പുല്ല്

ഒരു ചുവട്ടില്‍ മൂന്നു അലക് എന്ന തോതില്‍ നടാം. ഇടവിളയായി കൃഷിചെയ്യുന്പോള്‍ 40 ഃ 20 സെ. മീ. അകലവും തനിവിളയായി കൃഷിചെയ്യുന്പോള്‍ 60 ഃ 30 സെ.മീ. അകലവുമാണ് വേണ്ടത്. ഒരു ഹെക്ടറിന് അടിവളമായി 10 ടണ്‍ കാലിവളവും 50 കി. ഗ്രാം വീതം ഫോസ്ഫേറ്റും, പൊട്ടാഷും ആവശ്യമാണ്. മേല്‍വളമായി 200 കി.ഗ്രാം നൈട്രജന്‍ രണ്ടു തുല്യഭാഗങ്ങളായി ആദ്യ ഗഡു ആദ്യത്തെ വിളവെടുപ്പിനുശേഷവും രണ്ടാം ഗഡു തുലാവര്‍ഷ സമയത്തും ചേര്‍ക്കണം.

ജലസേചന സൗകര്യമുണ്ടെങ്കില്‍ മേല്‍വളം കൂടുതല്‍ ഗഡുക്കളായി നല്‍കാവുന്നതാണ്. വളം ചെടിയുടെ ഇരുവശത്തുകൂടിയും ഇട്ട് മണ്ണ് കൂട്ടണം.

നട്ട് പത്തുദിവസത്തിനകം രണ്ടുതവണയെങ്കിലും നനച്ചുകൊടുക്കുന്നത് ചെടികള്‍ വേഗം വേരുപിടിക്കുന്നതിനു സഹായകമാകും. സാധാരണയായി 7 മുതല്‍ 10 ദിവസത്തിലൊരിക്കല്‍ നനയ്ക്കേണ്ടതുണ്ട്. ഓരോ വിളവെടുപ്പിനുശേഷവും തൊഴുത്തില്‍ നിന്നുള്ള വെള്ളം കൊണ്ട് നനയ്ക്കുന്നത് വിളവ് വര്‍ദ്ധിപ്പിക്കും.

വളര്‍ച്ചയുടെ ആദ്യത്തെ മാസം കളനിയന്ത്രണം അത്യാവശ്യമാണ്. രണ്ടുതവണ ഇടയിളക്കണം. പിന്നീടു മൂന്നോ നാലോ പ്രാവശ്യം വിളവെടുത്തതിനു ശേഷമേ ഇടയിളക്കേണ്ടതുള്ളൂ. പുല്ല് 1.5 മീറ്റര്‍ ഉയരമെത്തിയാല്‍ വിളവെടുക്കാം. നിലത്തുനിന്നു 15-20 സെ.മീ. ഉയരത്തില്‍ വച്ചാണ് മുറിക്കേണ്ടത്. നട്ടു 9--10 ആഴ്ച കഴിഞ്ഞാല്‍ ആദ്യവിളവെടുപ്പ് നടത്താം. അതിനുശേഷം 45 മുതല്‍ 60 ദിവസം ഇടവിട്ടു വിളവെടുക്കാം. ഒരു വര്‍ഷം 6-7 തവണ വിളവെടുക്കാന്‍ സാധിക്കും.

ഒരു ഹെക്ടറില്‍ നിന്നു ഒരു വര്‍ഷം 80--100 ടണ്‍ പച്ചപ്പുല്ലു ലഭിക്കും. വന്‍പയര്‍, സ്റ്റൈലോ, സിറോട്രോ എന്നീ പയര്‍വര്‍ഗ്ഗവിളകള്‍ മിശ്രവിളയായി കൃഷിചെയ്യാം.

പോഷകഗുണമുള്ളതും ഓക്സിലേറ്റുകള്‍ ഇല്ലാത്തതുമായ പുല്ലാണിത്. നല്ല സൈലേജും വൈയ്ക്കോലും ഇതില്‍നിന്നു ലഭിക്കും. 8 മുതല്‍ 14 ശതമാനം വരെ മാംസ്യവും 28 മുതല്‍ 36 ശതമാനം വരെ നാരും ഇതിലുണ്ട്.

- കെ. ജാഷിദ് -