ബ്രോയ് ലര്‍ ഉത്പാദനം കോഴിവളര്‍ത്തലില്‍, മാംസത്തിനായി വളര്‍ത്തുന്നവയാണ് ബ്രോയിലെർ. ബ്രോയ് ലര്‍ ഉല്പാദനത്തിന്, കൃഷിക്കാരുമായി കരാറിലേര്‍പ്പെട്ടിരിക്കുന്ന നിരവധി സ്വകാര്യ കന്പനികളുണ്ട്. അതിനാല്‍ ക്രയവിക്രയം പ്രശ്നമല്ല. എട്ട് ആഴ്ചയില്‍ താഴെ പ്രായമുള്ള ഇളം കോഴികളാണ് ബ്രോയിലറുകള്‍. ഇവയ്ക്ക് 1-5 മുതല്‍ 2 കിലോവരെ ഭാരം, മൃദുവായ മാംസമാണ്. മികച്ച ക്രമീകരണ രീതികള്‍ പൗള്‍ട്രി ഹൗസ് താപനില: ആദ്യ ആഴ്ച 95oF സുഖകരമാണ് തുടര്‍ന്ന് ആഴ്ചതോറും 50oF എന്ന കണക്കിന് ചൂട് കുറച്ച് ആറാം ആഴ്ചയില്‍ 70oF എത്തണം. വെന്റിലേഷന്: നന്നായി വായു കടക്കണം, പക്ഷികള്‍ക്ക് ശ്വാസതടസം വരാതിരിക്കാന്‍ ദിവസവും കാഷ്ടം എടുത്തുമാറ്റി വൃത്തിയാക്കണം. പ്രകാശം: 60 വാട്ട് ബള്‍ബ്, 200 ചതുരശ്രഅടി സ്ഥലത്തിന് എന്ന കണക്കില്‍ സ്ഥലസൌകര്യം: പക്ഷിക്കൊന്നിന് 1 ചതുരശ്രഅടി ഡി-ബീക്കിംഗ്: 1 ദിവസം പ്രായമുളളപ്പോള്‍ ഡീബീക്ക് ചെയ്യുന്നു. ബ്രോയ്ലറിന്റെ ആരോഗ്യ സംരക്ഷണം രോഗമില്ലാത്ത കോഴികളെ വളര്‍ത്തുക. മറെക്ക്സ് രോഗത്തിനെതിരെ വളര്‍ത്തുകേന്ദ്രത്തില്‍ കുത്തിവെയ്പ് നല്‍കണം. 4-5 ദിവസത്തില്‍ RDVFI കോക്സിഡിയോസിസ് തടയാന്‍ ആഹാരത്തില്‍ മരുന്ന് കലര്‍ത്തി നല്‍കുക. അഫ് ളോടോക്സിന് ഉണ്ടാകാതെ ഭക്ഷണം സൂക്ഷിക്കുക. ഓരോ തവണയും തറയില്‍ 3 ഇഞ്ച് ഘനത്തില്‍ വൃത്തിയായ വയ്ക്കോല് കിടക്ക വിരിക്കുക വ്യാപാരം 6-8 ആഴ്ച പ്രായമുള്ളപ്പോള്‍ വില്‍ക്കുക. പിടിക്കുന്പോള്‍ മുറിവേല്ക്കാതിരിക്കാന് ആഹാരം, വെള്ളം എന്നിവ നല്കുന്ന പാത്രം മാറ്റി വയ്ക്കുക. പക്ഷികളെ കടുത്ത കാലാവസ്ഥയില്‍ നിന്നും രക്ഷിക്കുക. ബ്രോയ് ലര്‍ കച്ചവടത്തില്‍ കോണ്ട്രാക്റ്റിലേര്പ്പെട്ടിരിക്കുന്ന സ്വകാര്യകമ്പനികള്‍ സുഗുണ, കോയന്പത്തൂര്‍; VHL, പുനെ, പയനിയര്‍, ബ്രോമാര്‍ക്ക് എന്നിവയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നല്ലയിനങ്ങളുടെ ലഭ്യത. കോഴിക്കൂട് നിര്‍മ്മാണം, അവശ്യസാധനങ്ങള്‍ കോഴികള്‍ക്ക് ഭക്ഷണം നല്കല് ആരോഗ്യമുള്ള പേകളെ ഉത്പാദിപ്പിക്കല്‍ ഇവ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് അടുത്തുള്ള വെറ്റിനറി ക്ലിനിക്കുകള്‍, അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് / വെറ്റിനറി സയന്‍സ് എന്നിവയുമായി ബന്ധപ്പെടുക. Project Report for a Broiler Poultry Farm Model Bankable project on Poultry Broiler Farming