ആഹാരക്രമീകരണം കട്ടിയുള്ള ആഹാരവും, മേയാനുള്ള സൗകർവും വളർച്ച ധൃതിയിലാക്കും. പച്ചയായ പ്രോട്ടീനുള്ള ഭക്ഷണവകകള്‍, അക്കാഷിയ, ലൂസേണ്‍, കസാവ ഇവയെല്ലാം ഭക്ഷണയോഗ്യമായ നൈട്രജന്‍ ഉറവിടങ്ങളാണ്. അഗത്തി, സുബാബുകള്‍, ഗ്ലറിസിഡിയ മരങ്ങള്‍ കൃഷിസ്ഥലത്തിനരികെ വളർത്തിയാല്‍ ഭക്ഷണമായും നല്‍കും. പുല്ല്, മരങ്ങള്‍ എന്നിവ ഒരു ഏക്കറില്‍ നട്ടുവളർത്തുന്നത് 15-30 ആടുകള്‍ക്ക് സുഭിക്ഷമായ ആഹാരം നല്‍കും. കട്ടിയുള്ള ആഹാരം ഇപ്രകാരം നല്‍കാം. ചേരുവ കുട്ടികള്‍ക്ക് വലുതിന്പാല്നല്കുന്നവയ്ക്ക് ഗർഭിണികള്‍ക്ക് ചോളം 37 15 52 35 പയറുവർഗ്ഗങ്ങള്‍ 15 37 --- --- പിണ്ണാക്ക് 25 10 8 20 ഗോതന്പ് 20 35 37 42 തവിട് 2.5 2 2 2 ഉപ്പ് 0.5 1 1 1 ആകെ 100 100 100 100 ആദ്യം 10 ആഴ്ചകളില്‍ കിടാങ്ങള്‍ക്ക് 50-100 ഗ്രാം കട്ടിയാഹാരം നല്‍കണം. വളരുന്നവയ്ക്ക്, 3-10 മാസങ്ങളില്‍ 100-150 ഗ്രാം കട്ടിയാഹാരം നല്‍കണം. ഗർഭിണിയായ ആടിന് ദിവസവും 200 ഗ്രാം നല്‍കണം. 1 കി. ഗാം പാല് തരുന്ന മൃഗങ്ങള്‍ക്ക് ദിവസേന 300 ഗ്രാം കട്ടിയാഹാരം നല്‍കണം. ചെന്പ് അടങ്ങിയ (950-1250 PPM) ധാതുക്കളുടെ ബ്ലോക്കുകള്‍ ആടിന്റെ സ്റ്റാളുകളില്‍ നല്‍കണം. ആടുവളർത്തല്‍ ക്രമീകരണം ആദായകരമായ ആടുവളർത്തലിന്, 2 വർഷത്തില്‍ 3 പ്രസവം വേണം. പ്രജനനത്തിനും വളർത്തുന്നതിനും, വേഗം വളരുന്ന, നല്ല വലിപ്പമുള്ള ആടുകളെ തിരഞ്ഞെടുക്കണം. പ്രജനനത്തിന് 1 വയസുള്ള പെണ്ണാടിനെ ഉപയോഗിക്കണം. ആദ്യപ്രജനനം നടന്ന് 3 മാസത്തിനുശേഷം അടുത്തതിന് തുടക്കമിട്ടാലേ 2 വർഷത്തില്‍ 3 പ്രജനനം നടക്കുകയുള്ളു. 18-21 ദിവസത്തില്‍, ആടുകളില്‍ പ്രത്യുത്പാദനത്തിനുള്ള ശാരീരികമാറ്റങ്ങള്‍ കണ്ടു തുടങ്ങും ഇത് 24-72 മണിക്കൂറുകള്‍ നീണ്ടുനില്‍ക്കും. ഇങ്ങനെ ശരീര താപനില വ്യത്യാസം വരുന്ന പെണ്ണാടുകള്‍, വല്ലാത്ത ശബ്ദം പുറപ്പെടുവിക്കും വേദനയിലെന്നവണ്ണം കരയും തുടർച്ചയായി വാലാട്ടുന്നത് മറ്റൊരു ലക്ഷണമാണ്. ഈ സമയം ജനനേന്ദ്രിയം ചുവന്ന് തടിച്ചുകാണും. വാലിനു ചുറ്റുമുള്ള ഭാഗം ഈർപ്പമായിരിക്കും, സ്രവങ്ങളാല്‍ നിറഞ്ഞിരിക്കും. ആഹാരത്തോട് വെറുപ്പ് കാട്ടും. ധാരാളം മൂത്രം പോകും. ഈ അവസ്ഥയിലുള്ള പെണ്ണാട് ആണാട് എന്നവണ്ണം മറ്റൊന്നിനുമേല്‍ പിടിച്ചുകയറാന്‍ ശ്രമിക്കും അല്ലെങ്കില്‍ തന്റെ മേല്‍ കയറാന്‍ അനുവദിക്കും. ഈ ലക്ഷണങ്ങള്‍ തുടങ്ങി 12-18 മണിക്കൂറിനുള്ളില്‍ ആടിനെ പ്രജനനത്തിന് തയ്യാറാക്കാം. ചില പെണ്ണാടുകളില്‍ ഈ ലക്ഷണങ്ങള്‍ 2-3 ദിവസം ഉണ്ടാവും. ഇവയെ അടുത്ത ദിവസം തയ്യാറാക്കാം. പ്രസവകാലം 145-150 ദിവസമാണ്. ഒരാഴ്ച അങ്ങോട്ടോ ഇങ്ങോട്ടോ വ്യത്യാസം ഉണ്ടാകും. എന്തായാലും കരുതിയിരിക്കുക. വിരശല്യം അകറ്റല്‍ പ്രത്യുല്പാദനത്തിന് ആടിനെ തയ്യാറാക്കുന്നതിന് മുമ്പ് വിരബാധ അകറ്റേണ്ടതാണ്. വിരശല്യമുള്ള ആടുകള്‍ മെലിഞ്ഞ്, നിർജീവമായി കാണപ്പെടും. കിടാക്കള്‍ക്ക് ഒരുമാസം പ്രായമുള്ളപ്പോള്‍ വിരമരുന്ന് നല്‍കണം. വിരകളുടെ ജീവിതം ചക്രം മൂന്നാഴ്ചയാണ്, അതിനാല്‍ 2 മാസം കഴിഞ്ഞ് വീണ്ടും വിരമരുന്ന് നല്‍കണം. ഗർഭിണി ആടുകള്‍ക്ക്, പ്രസവത്തിന് 2-3 ആഴ്ചകള്‍ക്ക് മുമ്പ് വിരമരുന്ന് നല്‍കണം. ഗർഭാവസ്ഥയുടെ ആദ്യത്രൈമാസത്തില്‍ (2 മാസം വരെ) വിരമരുന്ന് നല്‍കരുത്, ഗർഭം അലസാന്‍ സാധ്യതയുണ്ട്. കുത്തിവെയ്പുകള്‍ 8 ആഴ്ച പ്രായമുള്ളപ്പോള്‍, കിടാക്കള്‍ക്ക്, എന്ററോടോക്സീമിയ, ടെറ്റനസ് കുത്തിവയ്പുകള്‍ നല്‍കണം. ഇതേ മരുന്ന് 12 ആഴ്ചയുള്ളപ്പോഴും നല്‍കണം. പ്രജനനകാലത്തിന് 4-6- ആഴ്തകള്‍ക്ക്മുന്പ് പെണ്ണാടിന് എന്ററോടോക്സീമിയ, ടെറ്റനസ് കുത്തിവയ്പുകള്‍ നല്‍കണം, പ്രസവത്തിന് 4-6 ആഴ്ചകള്‍ക്കു മുമ്പ്. ആണാടുകള്‍ക്ക് വർഷത്തിലൊരിക്കല്‍ ഇതേ കുത്തിവയ്പ് നല്‍കണം.