ആടുകളുടെ വാസസ്ഥലം ആഴത്തിലുള്ള കിടക്കരീതി നല്ല കാറ്റോട്ടമുള്ള ചെറിയൊരു ഷെഡ് മതിയാകും ചെറിയ കൂട്ടത്തിന്. കിടക്ക 6 സെ.മീ. ഉയരമെങ്കിലും വേണം. കിടക്ക തയാറാക്കാന്‍, അറക്കപൊടി, വയ്ക്കോല്, കപ്പലണ്ടിത്തോട് എന്നിവ ആകാം. കിടക്ക തയാറാക്കുന്ന വസ്തുക്കള്‍ ഇടയ്ക്കിടെ ഇളക്കിയിടണ്. ഇല്ലെങ്കില്‍ ദുര്‍ഗന്ധം ഉണ്ടാകും. 2 ആഴ്ചയിലൊരിക്കല്‍ ഈ വസ്തുക്കള്‍ മാറ്റണം. ഒരാടിന് 15 ചതുരശ്രഅടി സ്ഥലം വേണം. പുറമേ നിന്നുള്ള പരാന്നഭോജികള്‍ വരാതെ നോക്കണം. പ്രായപൂര്‍ത്തിയായ ആട് വര്‍ഷത്തില്‍ ഒരു ടണ്ണോളം വളം ഉല്പാദിപ്പിക്കും. ഉയര്‍ന്ന പ്ലാറ്റ്ഫോം രീതി. തറനിരപ്പില്‍ നിന്ന് 3-4 അടി ഉയരത്തില്‍ തടികൊണ്ടോ വല അടിച്ചതോ ആയ കൂട് ആകാം. ഈ രീതിയില്‍ പുറത്തുനിന്നുള്ള പരാന്നഭോജികള്‍ കൂടില്‍ കടക്കാന്‍ സാധ്യത കുറവാണ്. വളര്‍ത്തുന്ന രീതികള്‍ 1. സെമി ഇന്റന്‍സീവ് സിസ്റ്റം മേച്ചില്‍പ്പുറം കുറവുള്ള ഇടങ്ങളില്‍ ആടുകള്‍ക്ക് പുല്ല്, മറ്റ് ഖര ആഹാരം നല്‍കാം. 2. ഇന്റന്‍സീവ് സിസ്റ്റ കൂട്ടിനുള്ളില്‍ തന്നെ പുല്ല്, ഖര ആഹാരം എന്നിവ നല്‍കാം. മേയാന്‍ സാധിക്കില്ല. കൂട്, ഉയര്‍ന്ന പ്ലാറ്റ്ഫോം രീതിയിലോ, വയ്ക്കോല് കിടക്കയുള്ള രീതിയോ ആകാം. ഈ രീതിയില്‍ പുറത്തുനിന്നുള്ള പരാന്നഭോജികള്‍ കൂടില്‍ കടക്കാന്‍ സാധ്യത കുറവാണ്. ആടിന് ഇന്‍ഷ്വറന്‍സ് നാലുമാസം പ്രായമുള്ളപ്പോള്‍ മുതല്‍ ആടുകളെ ഇന്‍ഷ്വറന്‍സ് ചെയ്യാം, ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ വഴി. അപകടം, രോഗം എന്നിവയാല്‍ ആടുകള്‍ മരിച്ചാല്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാം.. കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യയിലെ ആടിന്റെ ഫാമുകള്‍ നാഡുര് ഗോട്ട് ഫാം ശിവജിപാര് ക്ക് ഗോട്ട് ഫാം ഇന്ത്യന്‍ ഗോട്ട് ഫാം വ്യാപാരരീതിയില്‍ ആടുവളര്‍ത്താനുള്ള മാതൃകാപദ്ധതി