പ്രകൃതിയിലുളള 118 മൂലകങ്ങളില്‍ ഏതാണ്ട് 60-ല്‍പ്പരം മൂലകങ്ങള്‍ സസ്യശരീരത്തില്‍ കാണപ്പെടുന്നുണ്ട്. എന്നാല്‍ ഇവയെല്ലാം സസ്യവളര്‍ച്ചയ്ക്ക് ആവശ്യമുളളവയല്ല. ഒരു മൂലകം ചെടിയ്ക്ക് ആവശ്യമെന്നു പറയണമെങ്കില്‍ അത് സസ്യകോശ പ്രവര്‍ത്തനങ്ങളില്‍ നേരിട്ടു പങ്കുവഹിക്കുന്നതായിരിക്കണം . ആ മൂലകത്തിന്റെ അഭാവത്തില്‍ ചെടിക്കു വളര്‍ച്ചയുടെ വിവധഘട്ടങ്ങള് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരികയും വേണം . മാത്രമല്ല മറ്റൊരു മൂലകത്തിന് ഇവയുടെ ധര്‍മ്മം നിര്‍വ്വഹിക്കാന്‍ സാധിക്കാതെയുമിരിക്കണം . ഇപ്രകാരം നോക്കുമ്പോള്‍ കേവലം 17 മൂലകങ്ങള്‍ മാത്രമാണ് എല്ലാ സസ്യങ്ങള്‍ക്കും ആവശ്യമെന്ന് ഇതിനകം അസന്നിഗ്ദ്ധമായി തെളിയിക്കപ്പെട്ടിട്ടുളളത്. അവ താഴെപ്പറയുന്നവയാണ് .

1.കാര്‍ബണ്‍

2. ഹൈഡ്രജന്‍

3.) ഓക്സിജന്‍

4.) നൈട്രജന്‍

5. ഫോസ്ഫറസ്

6. പൊട്ടാസ്യം

7. കാത്സ്യം

8. മഗ്നീഷ്യം

9. സള്‍ഫര്‍

10. ഇരുമ്പ്

11.. മാംഗനീസ്

12,. ചെമ്പ്

13. നാകം

14. ബോറോണ്‍

15. മോളിബ്ഡിനം

16. ക്ലോറിന്‍

17. നിക്കല്‍

ഈ 17 മൂലകങ്ങളാണ് എല്ലാ സസ്യങ്ങള്‍ക്കും ആവശ്യം.