ബസെല്ലച്ചീരയെന്നു വഷളച്ചീരയെന്നും മലബാർ സ്പിനാഷ് എന്നും അറിയപ്പെടുന്നു. ചുവന്ന തണ്ടുള്ളതിനെ ബസെല്ല റൂബറാ എന്നും വെള്ളത്തണ്ടുള്ളളതിനെ ബസല്ലെ ആൽബാ എന്നുമാണു വിളിക്കുന്നത്തി ഇതിൽ ബീറ്റാ കരോട്ടിൻ ,കാൽസ്യം, ഇരുമ്പ്, ജീവകം സി എന്നിവ സമൃദ്ധം .

വിത്തുപാകിയും തണ്ടു മുറിച്ചു നട്ടുമാണ് ചുവടു പിടിപ്പിക്കുന്നത്. മഴക്കാലത്ത് 30 സെ.മീ നീളമുള്ള തണ്ടുകൾ 45 സെ.മീ അകലത്തിൽ നടണം. കമ്പോസ്റ്റ് ,ചാണകം തുടങ്ങിയവ ഇട്ടു കൊടുത്താൽ സമൃദ്ധമായി വളരുന്നു. ഇളം ഇലകളും തണ്ടും ഉപയോഗിച്ചു തോരനും മറ്റു കറികളും ഉണ്ടാക്കാം. ഇലകൾ ബജി ഉണ്ടാക്കാനും നന്ന്.

ഭക്ഷണ പദാർഥങ്ങൾക്കു നിറം നൽകുന്ന ഒരിനം ചായം വള്ളിച്ചിരയുടെ കായ്കളിൽ നിന്നുണ്ടാക്കാം. അലങ്കാരച്ചെടിയായും ഇതു വളർത്താറുണ്ട്.

അഹല്യ ഉണ്ണിപ്രവൻ