മണ്ണിലെ അമ്ലത നിയന്ത്രിച്ച് കൃഷി വിജയമാക്കാം

അമ്ലത കൂടുതലുള്ള മണ്ണാണ് കേരളത്തിലെ മിക്ക സ്ഥലങ്ങളിലുമുള്ളത്. രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണം അമ്ലത കൂടുതലുള്ള മണ്ണില്‍ അധികമായിരിക്കും. മണ്ണില്‍ അമ്ലത അഥവാ പുളിപ്പ് രസം കൂടുതലുള്ളത് കൃഷി നശിക്കാനും കാരണമാകും. കുമ്മായം ചേര്‍ക്കുന്നത് മണ്ണിലെ അമ്ലത കുറയാന്‍ സഹായിക്കും. പച്ചകറികള്‍, പഴവര്‍ഗങ്ങള്‍, നാണ്യ വിളകള്‍ എന്നിവയെല്ലാം നടാന്‍ തടങ്ങള്‍ ഒരുക്കുമ്പോള്‍ തന്നെ ഇതു ചെയ്യണം. മണ്ണിലെ അമ്ലത കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കാം.

കുമ്മായമിട്ടു തടമൊരുക്കുന്ന രീതി

തൈകള്‍ നടുന്നതിന് നാലോ അഞ്ചോ ദിവസം മുമ്പു തന്നെ മണ്ണ് നന്നായി കൊത്തി ഇളക്കി കുമ്മായം തടത്തില്‍ ചേര്‍ക്കണം. കുമ്മായം മണ്ണുമായിപ്പെട്ടനു ചേരാന്‍ നനച്ചു കൊടുക്കുന്നത് നല്ലതാണ്. അമ്ലത കൂടുതോറും മണ്ണില്‍ ചേര്‍ക്കേണ്ട കുമ്മായ വസ്തുകളുടെ അളവും കൂട്ടണം. മണ്ണ് പരിശോധനയിലൂടെ മണ്ണിന്റെ അമ്ലതയുടെ തോത് മനസിലാക്കാന്‍ സഹായിക്കും. Ph 6 മുതല്‍ 7. 3 വരെയാണ് നല്ലമണ്ണ്. മണ്ണ് പരിശോധനയില്‍ PH 6 മുകളിലാണെങ്കില്‍ രണ്ടര ഏക്കറിലേയ്ക്ക് 100 kg കുമ്മായം ചേര്‍ത്താല്‍ മതി. PH 5 ആണെങ്കില്‍ 600 kg കുമ്മായം രണ്ടര ഏക്കറില്‍ ചേര്‍ക്കണം. അതേസമയം PH 3.5 ആണെങ്കില്‍ മേല്‍ പറഞ്ഞ സ്ഥലത്തേയ്ക്ക് 1000 kg കുമ്മായം ചേര്‍ക്കേണ്ടി വരും.

ഗ്രോബാഗിലും അമ്ലത കുറയ്ക്കാം

അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലും ഗ്രോബാഗ്, ചാക്ക്, ചട്ടികള്‍ എന്നിവ ഒരുക്കുമ്പോഴും അമ്ലത കുറയ്ക്കാന്‍ കുമ്മായം ചേര്‍ക്കാം. നടീല്‍ മിശ്രിതം തയ്യാറാക്കുമ്പോള്‍ നേരത്തെ തന്നെ അല്‍പ്പം കുമ്മായം ചേര്‍ക്കുന്നതു നല്ലതാണ്. മണ്ണ് പരിശോധിച്ച ശേഷമാണ് കുമ്മായം ചേര്‍ക്കേണ്ടത്. 45% ധാധു ലവണങ്ങള്‍ 50% വായുവും വെള്ളവും 2 മുതല്‍ 5 % വരെ ജൈവാംശമുള്ള ഇരുണ്ട മണ്ണാണ് ഏറ്റവും നല്ലമണ്ണ്.

courtesy

harithakeralamnews.com