ഒരേ സമയം ഔഷധവും ഇല കറിയുമാണ് പുതിനയും മല്ലിചെപ്പും. കൊടും വിഷം പ്രയോഗിച്ചാണ് ഇവ അന്യ സംസ്ഥാനത്തുനിന്നും നമ്മുടെ നാട്ടിലെത്തുന്നത്.ഒന്നു മനസുവച്ചാൽ ഇവ രണ്ടും നമുക്കു അടുക്കളത്തോട്ടത്തിൽ വളർത്താം.

ഒരു സുഗന്ധതൈല വിളയാണ് പുതിന. ഗ്യഹൗഷധിയായും ഇറച്ചിക്കറിയിലും മറ്റും സുഗന്ധവും, രുചിയും നല്കുന്നതിനും പുതിന നല്ലതാണ്. ഇതിനു പുറമെ പല തരം സാലഡുകളിലെയും സ്ഥിരസാന്നിദ്ധ്യമാണ് പുതിന.

നടീൽ രീതി

കാര്യമായ പരിചരണങ്ങളില്ലാതെ വളരുന്ന ചെടിയാണ് പുതിന. ശാഖകൾ ഉണ്ടെങ്കിലും നേരെ മുകളിലേക്കാണ് വളരുന്നത്. 60 സെ.മീ. ഉയരം വെക്കും. വേരോടു കൂടിയ തണ്ട് പറിച്ചുനട്ടാണ് കൃഷി ചെയ്യുന്നത്. എല്ലാ മുകുളങ്ങളിലും വേര്പ്പൊട്ടുന്ന സ്വഭാവം ഉള്ളതുകൊണ്ട് ഇത് അതിവേഗം വളരും. മൺമിശ്രിതം ചട്ടികളിലും, ഗ്രോബാഗിലും മറ്റും വളർത്താവുന്നതാണ്. ആവശ്യത്തിന് നനവ് കൊടുക്കുകയും വേണം.

ഉപയോഗങ്ങൾ

ഭക്ഷണ പദാർത്ഥങ്ങൾക്ക് മണവും രുചിയും നല്കുന്നതിനു പുറമേ ഇലകൾ തിളച്ച വെള്ളത്തിലിട്ട് ആവി കൊണ്ടാൽ പനി, മൂക്കടപ്പ് എന്നീ രോഗങ്ങൾക്ക് ശമനം കിട്ടും. കുടിക്കുന്ന വെള്ളത്തിൽ ഒന്നോ രണ്ടോ ഇലകൾ ഇട്ടു തിളപ്പിച്ചാൽ ഒരു നല്ല ദാഹശമന ഔഷധമാകും.

Courtesy Harithakeralamnews