<div dir="auto">പുതിനയിലകൾ ഭക്ഷ്യവസ്തുക്കളിൽ സുഗന്ധം പകരാൻ ഉപയോഗിക്കുന്നു. പടർന്നു വളരുന്ന ഈ ചെടി, വിത്തുകൾ ഉൽപാദിപ്പിക്കുമെങ്കിലും തണ്ടുകൾ മുറിച്ചുനട്ടാണ് വംശവർധന.</div> <div dir="auto" style="text-align: justify; ">ഭക്ഷണത്തെ വേഗത്തിൽ ദഹിപ്പിക്കുന്ന പുതിനയുടെ ഇലകളിലെ പ്രത്യേക സുഗന്ധത്തിനു കാരണം മെന്തോൾ ആണ്.പുതിനത്തണ്ടുകൾ വെള്ളത്തിൽ രണ്ടു മണിക്കൂർ ഇറക്കി വെച്ച ശേഷം മുറിച്ചു തണലിൽ നടാം. പത്തു ദിവസത്തിനു ശേഷം നാമ്പുതുള്ളിക്കൊടുക്കണം. സൂര്യപ്രകാശം അൽപം കുറഞ്ഞ സ്ഥലത്ത് പുതിന നന്നായി വളരും.</div> <div dir="auto">ഇലകളിൽ നിന്നുള്ള തൈലം തലവേദന, മൈഗ്രേൻ, വെർട്ടിഗൊ, വയറുവേദന, ശ്വാസകോശ രോഗങ്ങൾ ,പല്ലുവേദന എന്നിവയ്ക്കുമരുന്നാണ്. ക്രീമുകൾ, ലോഷനുകൾ, മൗത്ത് വാഷ്, എയർ ഫ്രഷ്നർ എന്നിവയുടെ നിർമാണത്തിലും പുതിന ഉപയോഗിക്കുന്നു.</div> <div dir="auto" style="text-align: justify; ">അഹല്യ ഉണ്ണിപ്രവൻ</div>