നാടൻ മാവിന്റെ വളർച്ച നിയന്ത്രിക്കാം മാങ്ങയണ്ടി മുളപ്പിച്ചുണ്ടാക്കിയ നാടൻ മാവുകൾ വളരെ പൊക്കത്തിൽ വളരുന്നതിനാൽ വിളവെടുപ്പ് പ്രയാസമാണ്.ഇതിന്റെ മേലോട്ടുള്ള വളർച്ച തടയാം. നാടൻ മാവുകൾ ഉയരത്തിൽ പടർന്നു പന്തലിച്ചുവളരുന്നു. ആകാര വലുപ്പത്തിന് ആനുപാതികമായി വിളവും ലഭിക്കും. മാവിന്റെ വളർച്ച നിയന്ത്രിക്കാൻ സാധിക്കും. *ഇതിനുള്ള വഴികൾ* മാങ്ങയണ്ടി മുളപ്പിച്ചുള്ള തൈകൾക്കു പകരം ഗ്രാഫ്റ്റിങ്, സ്റ്റോൺ ഗ്രാഫ്റ്റിങ് രീതികളിൽ ഉൽപാദിപ്പിച്ച തൈകൾ നടുക. ഇതാണ് ഒരു യൂണിറ്റു സ്ഥലത്ത് കൂടുതൽ തൈകൾ നടാനുമാകുമെന്ന മെച്ചവുമുണ്ട്. പരിചരണങ്ങൾ അനായാസം നടത്താം. നാടൻ മാവുകളുടെയും ഒട്ടു തൈകൾ ഇപ്പോൾ വിൽപനയ്ക്കുണ്ട്.ഇപ്പോഴുള്ളതും ഉയരം കൂടി കൊണ്ടിരിക്കുന്നതുമായ നാടൻ മാവുകളുടെ നടുഭാഗത്തുള്ള പ്രധാന ശിഖരം മുറിച്ചുനീക്കി, മുറി ഭാഗം ബോർഡോകുഴമ്പു തേച്ചു നിർത്തുക. വിളവെടുപ്പു കഴിഞ്ഞു മഴക്കാലാരംഭമായിരിക്കും ഇതിനു നല്ലത്. അഹല്യ ഉണ്ണിപ്രവൻ