നമുക്ക് എല്ലാവർക്കും മുളക് കൃഷി ചെയ്യാം.. നമ്മൾ മലയാളികൾക്ക് അടുക്കള തോട്ടത്തിലും അടുക്കളയിലും ഒഴിച്ചുകൂടാനാവാത്ത ഒരിനമാണല്ലോ മുളകുകൾ.. എരവിനൊപ്പംഅലങ്കാരത്തിനും വളർത്താം... താഴെ കൊടുത്തവ ഞാൻ നട്ടുവളർത്തിയവയാണ്'.. കഴിഞ്ഞ തവണ കുറേ യി ന ങ്ങൾ ഉണ്ടായിരുന്നു.. വിത്തു കൊടുത്തവർ പിന്നെ പോസ്റ്റിടുന്നത് കാണാറില്ല.. വ്യത്യസ്തമായ ഇനങ്ങൾ ആരെങ്കിലും തന്നാൽ സ്വീകരിക്കുന്നതാണ്.. പകരം എന്റെ കൈയ്യിലുള്ള വിത്തുകൾ തരാം... ഇല കുരുടിപ്പ് ആണ് മുളക് കൃഷിയിലെ പ്രധാന വില്ലൻ. കാൽസ്യത്തിന്റെ കുറവുകൊണ്ടും നീരൂറ്റി കുടിക്കുന്ന കീടങ്ങൾ കാരണവും സൂക്ഷ്മ മൂലകങ്ങളുടെ കുറവുകൊണ്ടും വൈറസ് രോഗം കൊണ്ടും മുരടിപ്പ് വരാം..

നടുന്നതിന് രണ്ടാഴ്ച മുന്നെ മണ്ണിൽ കുമ്മായം ചേർത്താൽ കാത്സ്യത്തിന്റെ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാം. പിന്നീട് വളരുന്ന ഘട്ടത്തിൽ മുട്ടത്തോട് പൊടിച്ചു ഓരോ സ്പൂൺ വീതം ചുവിടൽ ഇടക്ക് ചേർത്തു കൊടുക്കാം:

നാലില പ്രായം മുതൽ വേപ്പെണ്ണ അടങ്ങിയ ജൈവകീടനിയന്ത്രണ ലായനികൾ ഇലയുടെ അടിവശത്തും മുകളിലും തളിച്ചു കൊടുക്കണം...കുമ്മായം കിഴി കെട്ടി ഇലകളിൽ തൂവി കൊടുക്കാം.. ഗോമൂത്ര കാന്താരി വെളുത്തുള്ളിലായനിയും നേർപ്പിച്ച് തളിക്കാം..

ആ വണക്കെണ്ണ.,വേപ്പെണ്ണ സോപ്പു ലായനിയും തളിക്കാം....