തുളസി നടാം, ആരോഗ്യത്തിനും വരുമാനത്തിനും നിരവധി അസുഖങ്ങള്‍ക്കുള്ള പ്രതിവിധിയാണ് തുളസി. ഇലയും പൂവും തണ്ടും വേരുമെല്ലാം ഔഷധ ഗുണമുള്ളതു തന്നെ. നടുന്ന വിധം തുളസി തൈകള്‍ ശേഖരിച്ച് നടുന്നതാണ് നല്ലത്. അധികം വെള്ളം കെട്ടിക്കിടക്കാത്ത സ്ഥലത്ത് വേണം തൈകള്‍ നടാം. അല്പം തണല്‍ ഉണ്ടാകുന്നതും നല്ലതാണ്. ഒരു ചരിചരണവും നല്‍കാതെ തന്നെ തുളസി വളര്‍ന്നു കൊള്ളും. പൂവ് ഉണങ്ങി വീണ് പിന്നീട് ധാരാളം തൈകള്‍ പരിസരങ്ങളിലെല്ലാം വളരുകയും ചെയ്യും. വിവിധ തരം തുളസികള്‍ കേരളത്തില്‍ പ്രധാനമായും രണ്ടു തരം തുളസികളാണ് കണ്ടുവരുന്നത്. കൃഷ്ണ തുളസിയും രാമതുളസിയും. ഇലകള്‍ കറുത്ത നിറത്തിലുള്ളതാണ് കൃഷ്ണ തുളസി. രാമതുളസിയുടെ ഇലകള്‍ വെള്ളയും പച്ചയും കലര്‍ന്നതാണ്. കൃഷ്ണ തുളസിക്കാണ് ഔഷധ ഗുണം കൂടുതല്‍. നിരവധി ആയുര്‍വേദ മരുന്നുകള്‍ ഉണ്ടാക്കാന്‍ തുളസി ഉപയോഗിക്കുന്നു. വാണിജ്യ സാധ്യത ജൈവ രീതിയില്‍ കൃഷി ചെയ്തെടുക്കുന്ന തുളസി ഇലകള്‍ക്ക് ആവശ്യക്കാര്‍ കൂടി വരുന്ന സമയമാണിപ്പോള്‍. വിവിധ മരുന്നു കമ്പനികളു മറ്റും തുളസി ഇല ശേഖരിച്ച് വിദേശത്തേക്ക് വരെ കയറ്റി അയ്ക്കുന്നുണ്ട്. ഭാവിയില്‍ നല്ല വരുമാനം നേടി തരുന്ന കൃഷിയായി തുളസി മാറുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്. ഔഷധ ഗുണങ്ങള്‍ പനി പമ്പകടക്കണമെങ്കില്‍ തുളസി നീര് കഴിച്ചാല്‍ മതി. വെറും വയറ്റില്‍ തുളസിയില ചവയ്ക്കുന്നത് ജലദോഷത്തില്‍ നിന്നും ജലദോഷ പനിയില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കും. തൊണ്ട വേദനയുണ്ടാവുമ്പോള്‍ വെള്ളത്തില്‍ തുളസിയിലയിട്ട് തിളപ്പിച്ചശേഷം ഇളംചൂടില്‍ വായില്‍ കവിള്‍കൊണ്ടാല്‍ മതി. ആസ്ത്മ, ബ്രോങ്കെറ്റിക്സ് രോഗികള്‍ക്ക് ഇത് ഏറെ ഗുണകരമാണ്. ചൂട് കാരണമുള്ള തലവേദന വളരെ സാധാരണമാണ്. തുളസിയിലയും ചന്ദനവും പേസ്റ്റ് രൂപത്തിലാക്കി നെറ്റിയില്‍ പുരട്ടുക. നേത്ര രോഗങ്ങള്‍ക്ക് കൃഷ്ണതുളസിയില നല്ലതാണ്. കൃഷ്ണതുളസിയുടെ നീര് ഒന്ന് രണ്ട് തുള്ളി കണ്ണില്‍ ഉറ്റിക്കുന്നത് വേദന അകറ്റാന്‍ സഹായിക്കും. തുളസിയില ഉണക്കി പൊടിയാക്കിയതും കടുക് ഓയിലും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് പല്ലില്‍ തേയ്ക്കുകയോ അല്ലെങ്കില്‍ ബ്രഷ് ചെയ്യുകയോ ചെയ്യുക. വായ്നാറ്റം അകറ്റാന്‍ സഹായിക്കും. ലൂക്കോഡര്‍മ പോലുള്ള ചര്‍മ രോഗങ്ങള്‍ അകറ്റാന്‍ തുളസി നീര് സഹായിക്കും. പ്രാണികളുടെ കടിയേറ്റ ഭാഗത്ത് തുളസിയുടെ വേര് അരച്ച് പുരട്ടുക. എളുപ്പം ഭേദമാകും. തേനും തുളസിയിലയുടെ നീരും മിക്സ് ചെയ്ത് കഴിച്ചാല്‍ മൂത്രത്തില്‍ കല്ല് ഭേദമാകും. തുളസിയില 12 എണ്ണം വീതം ദിവസവും കഴിക്കുന്നത് സ്ട്രസ് കുറയ്ക്കാന്‍ സഹായിക്കും