ബുദ്ധിച്ചീരയെന്നും കുടകനെന്നും പേരുള്ള കുടങ്ങൽ കാരറ്റിന്റെ കുടുംബാംഗമാണ്. പടർന്നു വളരുന്ന ബഹുവർഷിയായ ഈ ഔഷധിക്ക് ഓർമ ശക്തി വർധിപ്പിക്കാൻ കഴിവുണ്ട്. ചെടിയിൽ നിന്നു പൊട്ടി വളരുന്ന കാണ്ഡങ്ങൾ മുറിച്ചുനട്ടാണ് വംശവർധന. വെള്ളം കൂടുതലുള്ള പ്രദേശങ്ങളിൽ നന്നായി വളരുന്ന ഈ ചെടി വരൾച്ചയിൽ നശിച്ചുപോകും. ഇളംതണ്ടും ഇലകളും ഇലക്കറിയായും ദോശയുടെയും ചപ്പാത്തിയുടെയും മാവിൽ അരിഞ്ഞിട്ടും ചമ്മന്തിയിൽ ചേർത്തും ഉപയോഗിക്കാം. അഹല്യ ഉണ്ണിപ്രവൻ