*ഉഷ്ണമേഖലാ കാടുകളിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ചക്കരക്കൊല്ലി.* (ശാസ്ത്രീയനാമം: Gymnema sylvestre).സംസ്കൃതത്തിൽ മധുനാശിനി എന്നും അറിയപ്പെടുന്നു.

*പ്രമേഹത്തിന് ഔഷധമായി ഇതിന്റെ ഇലകൾ ഉപയോഗിക്കുന്നു.*

*കേരളത്തിലെ ആദിവാസികളായ ഇരുളർ ഇതിന്റെ ഇല മൂത്രം തെളിയുവാനായി രാവിലെ ചവച്ചിറക്കുന്നു. മൂത്രം വർദ്ധിപ്പിക്കുവാനും ഹൃദയരക്തംചംക്രമണം വർദ്ധിപ്പിക്കാനും ഇതിനു ശേഷിയുണ്ട്.* ഈ ചെടിയുടെ ഇല ചവച്ചിറക്കിയാൽ കുറച്ചു നേരത്തേക്കു മധുരം അറിയാൻ സാധിക്കില്ല. വള്ളികളായി പടരുന്ന ഈ ചെടിയുടെ ഇലകൾ ചെറുതാണു.

ഇന്ത്യയിലും ആഫ്രിക്കൻ മധ്യരേഖാപ്രദേശത്തും ആസ്ത്രേലിയയിലും കാണപ്പെടുന്ന ഇത് സാവധാനം വളരുന്ന ഒരു ബഹുവർഷ വള്ളിച്ചെടിയാണ്. വൃത്താകൃതിയിലോ, ദീർഘവൃത്താകൃതിയിലോ ഉള്ള ഇലകൾ ഉള്ള സസ്യത്തിൽ ചെറിയ മഞ്ഞപ്പൂക്കളാണുള്ളത്. അപ്പൂപ്പൻതാടി പോലെ പറക്കുന്ന കായകളാണ് ഇവയുടേത്.

**ഗുണവിശേഷങ്ങൾ**

ഏഷ്യൻ രാജ്യങ്ങളിൽ ചക്കരക്കൊല്ലി ദീർഘകാലമായി ഔഷധസസ്യമായി ഉപയോഗിച്ചു വരുന്നു. ഔഷധമൂല്യമുള്ള ട്രൈടർപ്പനോയിഡുകൾ ഉൾപ്പെടെയുള്ള ഒട്ടേറെ രാസവസ്തുക്കൾ ഇതിൽ ഉണ്ട്. സാപോണിൻ എന്ന ഘടകം മധുരം അറിയാനുള്ള രസമുകുളങ്ങളുടെ ശേഷി താൽക്കാലികമായി ഇല്ലാതാക്കുന്നു. ഈ ചെടിയുടെ സത്തിൽ നിന്ന് ഔഷധങ്ങളും വ്യാവസായിക ഉപയോഗവും കണ്ടെത്താനുള്ള ഗവേഷണങ്ങൾ നടന്നു വരുന്നു.

**രസാദി ഗുണങ്ങൾ**

രസം :ത്ക്തം, കടു

ഗുണം :ലഘു, രൂക്ഷം

വീര്യം :ഉഷ്ണം

വിപാകം :കടു

*ഔഷധയോഗ്യ ഭാഗം*

ഇല, വേര്

**ഔഷധ ഉപയോഗം**

പ്രമേഹത്തിനെതിരെ ഒരു സിദ്ധൌഷധമായി കരുതുന്ന ഒരു ചെടിയാണിത്. *അമിതവണ്ണത്തെ കുറയ്ക്കാനും ഇത് ഉപയോഗിക്കുന്നു.*

ഇതിലടങ്ങിയിരിക്കുന്ന ജിമ്നേമിക് ആസിഡ് ആണ് ഈ ചെടിയുടെ ഔഷധശക്തികൾക്ക് നിദാനം. ആസ്ത്മ, നേത്രരോഗങ്ങൾ, നീര്, പാമ്പുവിഷം എന്നിവയ്ക്കും ഇത് ഔഷധമായി ഉപയോഗിക്കുന്നു.