*വിഷചികിത്സയിൽ ഉപയോഗിക്കുന്നതും അത്യുത്തമമായ ഔഷധഗുണമുള്ളതുമായ ചെടിയാണ് ഈശ്വരമൂലി* (ശാസ്ത്രീയനാമം: അരിസ്തലോക്കിയ ഇൻഡിക്ക,Aristolochia indica).

ഗരുഡക്കൊടി, ഗരുഡപ്പച്ച, ഈശ്വരമുല്ല, കരളകം, ഉറിതൂക്കി, വലിയ അരയൻ എന്നും അറിയപ്പെടുന്നു. ഇംഗ്ലീഷിൽ Indian birthwort.

*കേരളത്തിൽ സമതലങ്ങളിലും വേലികളിലും 600 മീറ്റർ വരെ ഉയരമുള്ള മലകളിലും കണ്ടുവരുന്നു.* മരങ്ങളിൽ ഏറെ ഉയരത്തിൽപടർന്നു കയറുന്ന വള്ളിച്ചെടിയാണ്. നിറയെ ഇലച്ചാർത്തുകളുമായി മരങ്ങളുടെ ശിഖരങ്ങളെ മൂടി നിൽക്കും.

*ഇല, കിഴങ്ങ് എന്നിവ ഔഷധയോഗ്യമാണ്.* വിഷഘ്നമാണ്. നീലിദലാദി തൈലം, പരന്ത്യാദി തൈലം എന്നിവയിൽ ഉപയോഗിക്കുന്നു.

*വർഷത്തിൽ ഒരിക്കൽ പുഷ്പിക്കും. വേരുവഴിയും പ്രജനനം നടത്തും. കരണ്ടുതീനിവർഗ്ഗത്തിലെ ജീവികളിൽ കാൻസറിനു കാരണമായ അരിസ്റ്റോലൊചിക് എന്ന ആസിഡ് ഈ ചെടിയിൽ അടങ്ങിയിട്ടുണ്ട്.*

ഗർഭച്ഛിദ്രം നടത്താൻ ഈ അരിസ്റ്റൊലൊചിക് ആസിഡിൽ നിന്നും വേർതിരിക്കുന്ന മീതൈൽ എസ്റ്റർ ഉപയോഗിക്കുന്നുണ്ട്.

**പേരിനു പിന്നിൽ**

സംസ്കൃതത്തിൽ ഗാരുഡീ, സുനന്ദാ എന്നൊക്കെയാണ് പേര് തമിഴിൽ ഗർഡക്കൊടി, ഈശ്വരമൂലി എന്നീ പേരുകൾക്ക് പുറമേ പെരിമരുന്ദ് എന്നും പേരുണ്ട്. തെലുങ്കിൽ ഈശ്വരവേരു എന്നും അറിയപ്പെടുന്നു. കന്നടയിൽ ഈശ്വബെർസു.

*പാമ്പിനു ശത്രു ഗരുഡനെന്നപോലെയാണത്രേ പാമ്പുവിഷത്തിന് ഗരുഡക്കൊടി, അതാണ് ആ പേരിനു കാരണം.*

**ഉപയോഗം**

പാപ്പിലിയൊനോയിഡ കുടുംബത്തിൽ പെട്ട ചിത്രശലഭങ്ങളുടെ ലാർവാഭക്ഷണസസ്യം ആണ് ഇത്. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡശലഭം, ചക്കരശലഭം, നാട്ടുറോസ് എന്നിവയൊക്കെ ഈ വർഗ്ഗത്തിൽ പെട്ട ശലഭങ്ങളാണ്.